രചന – ആയിഷ അക്ബർ
എന്തിനാ അഞ്ചു നീയിങ്ങനെ ഓരോന്ന് പറഞ് ചേച്ചിയോട് വഴക്കിനു നിൽക്കുന്നത്….
നമ്മൾ അവരുടെ വീട്ടിലാണു കഴിയുന്നതെന്ന് നിനക്കറിയാമല്ലോ…..
ജാനകി ശാസനയോടെ അത് പറഞ്ഞതും അഞ്ജലി അവർക്ക് നേരെ തിരിഞ്ഞു…..
ആണോ…. ഇതവരുടെ വീടാണോ….
അച്ഛൻ മരിച്ചപ്പോ നമ്മളിവിടേക്ക് വരുന്നത് വരെയും അമ്മക്ക് കൂടി ഈ വീടിന് അവകാശമുണ്ടായിരുന്നു…
അന്ന് ഓരോന്നും പറഞ് മയക്കി അവരത് സ്വന്തം പേരിലാക്കി എടുത്തിട്ടിപ്പോ ഇതവരൂടെ പേരിലാണ് പോലും….
അവൾ ദേഷ്യത്തോടെ ചിറി കോട്ടി….
മോളേ… നീയിങ്ങനെ ദേഷ്യപ്പെട്ട് പെരുമാറരുത്….
ഞാൻ പോയാൽ ആശ്രയം എന്ന് പറയാൻ നിനക്കീ വീടെ ഉള്ളൂ..
എന്റെ കണ്ണടയും മുൻപ് നിന്നെ ആരുടെയെങ്കിലും കൈ പിടിച്ചേൽപ്പിക്കണമെന്ന് മാത്രമാണ് ഇപ്പൊ അമ്മയുടെ ചിന്ത….
അവരത് പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…..
അവളൊന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇപ്പൊ പഠിക്കാൻ പുസ്തകം തുറന്നപ്പോൾ കൂടി അരുണേട്ടന്റെ മുഖമാണ് തെളിയുന്നത്….
അവളിലൊരു ചിരി വിരിഞ്ഞു…..
ചെറുപ്പം മുതലേ കണ്ട് ശീലിച്ചവരാണെങ്കിൽ കൂടി അരുണേട്ടൻ ഇവിടെ നിന്ന് കുറച് വർഷങ്ങൾ മാറി നിന്ന് തിരിച് വന്നപ്പോഴാണ് തന്നോടൊരു പ്രത്യേക അടുപ്പം ആ കണ്ണുകളിൽ കണ്ടത്…..
അമ്പലത്തിലെ ആൽ തറയിൽ താൻ വരുന്നത് വരെ നിൽക്കുന്നതും ക്ലാസ് കഴിഞ്ഞു വരുന്ന വഴിയിൽ ബുള്ളറ്റുമായി നിൽക്കുന്നതുമെല്ലാം കാൻകെ തന്റെ മനസ്സിൽ ഒരു സംശയം ഉരുണ്ടു കൂടിയിരുന്നു…..
അതിനേക്കാൾ മേലെ അവന്റെ ചിരികളും നോട്ടങ്ങളും മറ്റെന്തൊക്കെയോ തന്നോട് പറയാതെ പറഞ്ഞിരുന്നു….
അന്നും….. പതിവ് പോലെ അവൻ ആ ഇട വഴിയിൽ കാത്തു നിന്നിരുന്നു…..
തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ആ ദിവസം മുതൽ ഇന്ന് വരെ അതിനൊരു മറുപടി താൻ നൽകിയിട്ടില്ല……
എത്താത്ത സ്വപ്നങ്ങൾക്ക് മേൽ തൂങ്ങി പിടിച് നിരാശയിലേക്ക് പോകേണ്ടെന്ന് കരുതി തന്നെയാണ് അതിനൊരു കനം കൊടുക്കാതിരുന്നത്….
എങ്കിലും എവിടെയൊക്കെയോ അവൻ പതിഞ്ഞു തുടങ്ങിയിരുന്നു….
ഇന്ന് മംഗലത്തമ്മ കൂടി അങ്ങനെ പറഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം….
മംഗലത്തമ്മയുടെ കൊച്ച് മോളായി ആ പടി കയറി ചെല്ലാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്തുണ്ട്…..
ഈ ജന്മം തന്നെ അവരോടുള്ള കടപ്പാടാണല്ലോ……
അവളുടേ സ്വപ്‌നങ്ങൾ ചിറക് വിടർത്തി ആടുമ്പോൾ മംഗലത് വീട്ടിൽ ചൂടുള്ള ചർച്ചകൾ നടക്കുകയായിരുന്നു…..
അമ്മ സ്വബോധത്തോടെ തന്നെയാണോ ഇതെല്ലാം പറയുന്നത്….
കണ്ട തമിഴനൊക്കെ ഉണ്ടായ ഒരു ദാരിദ്രവാസി കൊച്ചിനെ യാണോ എന്റെ മോന് വേണ്ടി അമ്മ കണ്ട് പിടിച്ചത്……
ജയ കൃഷ്ണൻ ഒരു വേള പൊട്ടി തെറിച്ചു പോയിരുന്നു…
എല്ലാവരും ഒരു നിമിഷം സ്തബ്ദരായി നിൽക്കുകയാണ്…..
അഞ്ജലിയെ പോലെ ഒരു പെണ്ണിനെ എന്റെ മരു മോളായി ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല…..
സുകന്യയും തന്റെ എതിർപ്പ് മറച്ചു വെച്ചില്ല…
അല്ലെങ്കിലും മംഗലം തറവാട്ടിലേക്ക് കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് വരാൻ പറ്റിയ ഒരു ബന്ധമാണോ ഇത്…..
നാലാള് കേൾക്കെ പറയാൻ കൊള്ളുമോ…
അതിനിടയിൽ ഗോപി കൃഷ്ണനും തന്റെ അഭിപ്രായം രോഷത്തോടെ പങ്കു വെച്ചു……
അച്ഛന്റെയും അമ്മയുടെയും വല്യച്ഛന്റെയും എല്ലാം വാക്കുകൾ കേട്ട് പരിഭ്രമത്തോടെ അരുൺ നിൽക്കുന്നുണ്ട്…..
മുത്തശ്ശിയെ പറയേണ്ട…..ഞാൻ പറഞ്ഞിട്ടാ മുത്തശ്ശി ഇക്കാര്യം അവതരിപ്പിച്ചത്….
എനിക്ക്…. എനിക്ക് അഞ്ജലിയെ ഇഷ്ടമാ….
അരുണിന്റെ വാക്കുകൾ കേട്ടതും എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അവനിലേക്കായി…..
നീ…. നീയെന്തൊക്കെയാ മോനെ ഈ പറയുന്നത്….
സുകന്യ ക്കത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…..
നിനക്കെന്താടാ ഭ്രാന്താണോ…
ഗോപി….. ജയാ….
ഗോപിയും ജയനും അവന്റെ നേർക്ക് ദേഷ്യത്തോടെ ചെല്ലുമ്പോൾ മുത്തശ്ശിയുടെ വിളി അവരെ തടഞ്ഞു….
അഞ്ജലിക്കെന്താ കുറവ്….
പണത്തിനല്പം കുറവുണ്ടെന്നേ യുള്ളൂ…..
അവള് നല്ല കുട്ടിയാ..
നിങ്ങളല്ലല്ലോ വിവാഹം കഴിക്കുന്നത്…..
അവനല്ലേ…..
മുത്തശ്ശി അത് പറഞ്ഞേഴുന്നേറ്റതും എലാവരും അരുണിനെ ദേഷ്യത്തോടെ നോക്കി നിൽക്കുകയാണ്….
ഇനിയിപ്പോ ഇതിന്റെ പേരിലൊരു സംസാരം വേണ്ടാ……
എല്ലാവരും പോയി കിടന്നോളു……
മുത്തശ്ശി അതും പറഞ്ഞേഴുന്നേറ്റ് അകത്തേക്ക് പോയതും അരുണും പതിയേ അവിടെ നിന്ന് ഉൾ വലിയാൻ നിന്നിരുന്നു……
അരുൺ…..
ജയന്റെ ഗാഭീര്യമുള്ള ശബ്ദം അവനെ പിടിച്ചു നിർത്തി….
സമ്മതിക്കില്ല ഞാൻ…. ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല……
ജയൻ ദേഷ്യത്തോടെ അത് പറയുമ്പോൾ അരുൺ അയാൾക്ക് നേരെ കയ്യുർത്തി….
അച്ഛനെന്ത് പറഞ്ഞിട്ടും കാര്യമില്ല….. എനിക്കവളെ മതി…..
അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു….
മോനെ…. എത്ര നല്ലതെന്ന് പറഞ്ഞാലും അവളു നമ്മുടെ വീട്ടിലെ ജോലിക്കാരിയാ…..
സുഗന്യ അത് പറയുമ്പോൾ അവരുടെ വാക്കുകൾ ദയനീയമായിരുന്നു….
അതിനെന്താ അമ്മേ …..
അവൻ നിസ്സാരമായി അത് ചോദിക്കുമ്പോൾ ജയന്റെ ഭീഷണിയിലോ സുകന്യയുടെ ദുഖത്തിലോ ഒന്നും അവന്റെ മനസ്സ് മാറില്ലെന്നത് ഗോപിക്ക് വ്യക്തമായിരുന്നു…..
ആയിക്കോട്ടെടാ മോനെ…. നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് ആരും ഇവിടെ എതിര് നിൽക്കില്ല….
ഗോപി ചിരിയോടെ അതും പറഞ്ഞവന്റെ തോളിലൂടെ കയ്യിട്ടു…..
ഏട്ടാ…..
ജയൻ അല്പം അമർഷത്തോടെ വിളിച്ചതും അയാൾ ജയന് നേരെ കയ്യുയർത്തി…..
എന്താണ് വല്യച്ഛന്റെ നീക്കമെന്തെന്നറിയാതെ അരുണും ഒന്ന് പകച്ചിരുന്നു……
നീയിവളെ കണ്ടോ…..
ആതിര……
എന്റെ മകൻ വിനോദിന്റെ ഭാര്യ യാണ്……
അയാളത് പറയുമ്പോൾ ഇതെനിക്കറിയാവുന്നതല്ലേ എന്ന അർത്ഥത്തിൽ അരുണോന്ന് നോക്കി….
ഇവളുടെ വീട്ടിലേക്ക് നീ പോയിട്ടില്ലേ….. നമ്മളെ പോലെ തന്നെ വലിയ തറവാട്ടുകാരാ…..
കിഴിശേരി തറവാടെന്ന് പറഞ്ഞാൽ തന്നെ നാലാളറിയും….
അത് പറഞ്ഞതും ആതിരയുടെ മുഖത്ത് ഒരു അഭിമാനം വിരിഞ്ഞു..
അരുണത് കണ്ടെന്നു നടിച്ചില്ല……
പിന്നെയുള്ളത് വിനോദിന്റെ മൂത്തവൾ വിനയ…..
നല്ല ബന്ധം നോക്കി കല്യാണം കഴിച്ചത് കൊണ്ട്
അവൾ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കാനഡയിൽ സുഗമായി കഴിയുന്നു……
അപ്പോഴക്കും പറഞ് വരുന്നതെന്തെന്ന് അരുണിന് മനസ്സിലായിരുന്നു……
ഇനിയുള്ളത് നീയും അനഘയും…..
നീയാ വാല്യക്കാരി പെണ്ണിനെ കല്യാണം കഴിച് പോകുമായിരിക്കും…
അപ്പോഴും അത് അനഘയെ കൂടി ബാധിക്കില്ലേ …….
അവളുടേ പഠിത്തം കഴിഞ്ഞ് നല്ലൊരു ബന്ധം ആലോചിക്കുമ്പോൾ തറവാട്ടിൽ പിറന്ന ആളുകൾ വാല്യക്കാരിയെ വിവാഹം കഴിച്ച ഏട്ടന്റെ കാര്യം പ്രത്യേകം പരാമർശിക്കും….
മാത്രവുമല്ല…..
എല്ലാവരുടെയും ബന്ധുക്കൾ കൂടുന്നൊരു വേദിയിൽ കൂടാൻ അവൾക്കാരുണ്ട്….
നമ്മുടെ അടുക്കളപ്പുറത്തു നിന്ന് കയ്യിലെ കരി തുടച് വാല്യക്കാരി ജാനകിയെ ഉമ്മറത്തേക്കിരുതെണ്ടി വരും……
അതുമല്ലെങ്കിൽ…… മൂക്കറ്റം കള്ളും മോന്തി എവിടെയൊക്കെയോ ലോറിയുമായി പോകുന്ന അവളുടെയാ അമ്മാവനെ…..
അതും പറഞ്ഞ പരിഹാസത്തോടെ ഗോപിയൊന്ന് ചിരിച്ചു….
ഇനി അതും പോരെങ്കിൽ ഇവർക്കൊക്കെ ഉണ്ടാകുന്ന കൊച്ചുങ്ങൾ അന്തസ്സോടെ വളരുമ്പോൾ നിനക്കുണ്ടാകുന്ന കൊച്ചുങ്ങൾ അവളെ പോലെ അന്തസ്സില്ലാത്തവരായി തന്നെ വളരും….
വല്യച്ഛൻ അതും കൂടി പറഞ്ഞപ്പോഴേക്കും അരുണിന്റെ മനസ്സ് എവിടെയൊക്കെയോ ഒന്ന് പാളി തുടങ്ങിയിരുന്നു….
എല്ലാവർക്ക് മുമ്പിലും താൻ ഒന്നുമല്ലാതായി പോകുന്ന ആ രംഗം അവന് ഓർക്കാൻ പ്രയാസം തോന്നി…..
മോനെ…. നീ ചെറു പ്രായമാ…..
ഒരു തെറ്റൊക്കെ പറ്റാം…. അത് തിരുത്തുന്നതിലാണ് വിജയം….
അല്ലെങ്കി അതും ആലോചിച് ജീവിത കാലം മുഴുവൻ തള്ളി നീക്കേണ്ടി വരും……
അവന്റെ നിശബ്ദത മുതലെടുത്തെന്ന വണ്ണം ഗോപി അതും കൂടി കൂട്ടി ചേർത്തു…..
വല്യമ്മ നിനക്ക് വേണ്ടി ഏതോ ഒരു പെൺ കുട്ടിയെ കണ്ട് വെച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു….
ഏതാ ശോഭേ നീ പറഞ്ഞ കുട്ടി……
അവന്റെ മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലായെന്ന വണ്ണം ഗോപി ശോഭയോടത് ചോദിച്ചതും അവരോരു ചിരിയോടെ മുമ്പോട്ട് വന്നു….
അതെന്റെ പഴയ കൂട്ടുകാരി നീലിമയുടെ മോളാണ്…..
നമ്മളൊരു തവണ ടൗണിൽ വെച്ച് ആ കൊച്ചിനെ കണ്ടത് നീയോർക്കുന്നില്ലേ അരുണേ……
വല്യമ്മ അത് ചോതിച്ച ഉടൻ തന്നെ ചിന്ത ആ ദിവസത്തിലേക്ക് തെന്നി നീങ്ങി പോയിരുന്നു….
ജീൻസും ടോപ്പുമിട്ട ആ പെൺകുട്ടിയിലേക്ക് ഒരു നിമിഷം അവന്റെ ഓർമ്മകൾ ചെന്നു നിന്നു….
കളർ ചെയ്ത മുടിയും ചായം തേച്ച മനോഹരമായ ചുണ്ടുകളും ഭംഗിയുള്ള നടത്തവുമൊക്കെയായി അവളങ്ങനെ മനസ്സിൽ തെളിഞ്ഞു…..
ഞങ്ങൾ പറയാനുള്ളത് പറഞ്ഞു…..ഇനിയെല്ലാം നിന്റെ ഇഷ്ടം…..
ഗോപി ബുദ്ധി പൂർവ്വം അതും പറഞ് കൊണ്ട് അകത്തേക്ക് പോയതും ഓരോരുത്തരായി അവനിൽ നിന്നകന്നു…..
അവന്റെ മനസ്സിൽ അഞ്ജലിക്കുള്ള സ്ഥാനം ഒരു കോണിലേക്ക് നീങ്ങി പോയോ എന്നവനു സംശയം തോന്നി യിരുന്നു…
അപ്പോഴും അവനെന്ന സ്വപ്നം കണ്ട് രാത്രിയെ പകലാക്കി മതി മറന്നിരിക്കുകയായിരുന്നു അഞ്ജലി….
(തുടരും)

by