രചന – കാന്താരി
രാവിലെ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഞാൻ എഴുന്നേറ്റത് പോയി നോക്കിയപ്പോൾ. ദാ… കിടക്കുന്നു നന്ദൻ ബോധമില്ലാതെ… എല്ലാവരും കോറസായി അവനെ വിളിക്കുനുണ്ടെങ്കില്ലും നോ പ്രതികാരണം. അവസാനം രക്ഷയില്ലാതെ എല്ലവരും കൂടി അവനെ ഹോസ്പിറ്റലില്ലേക്ക് കൊണ്ട് പോയി. സത്യം പറഞ്ഞാൽ അവന്റെ കിടപ്പ് കണ്ടപ്പോൾ ഒരു വെടിക്കെട്ട് നടത്താനാ എനിക്ക് തോന്നിയത്. പിന്നെ അത് വേണ്ടെന്നു വെച്ചു. പക്ഷേ ഇവനിതെങ്ങനെ സംഭവിച്ചു എന്നലോചിച്ചു നിന്നപ്പോഴാണ് സിദ്ധുവേട്ടന്റെ കാൾ വന്നത് . “ഹലോ… ഡിയർ ഞാനൊരു ഗിഫ്റ്റ് വരാന്തയിൽ വെച്ചിരുന്നു കണ്ടോ നീ… ” “ആ… അതപ്പോ നിങ്ങളുടെ പണിയായിരുന്നോ.. ” “അതേല്ലോ… എങ്ങനുണ്ട് ” “സൂപ്പർ… ഇപ്പോഴും അവനു ബോധം വന്നിട്ടില്ല. അവനെ ഹോസ്പിറ്റലില്ലേക്ക് കൊണ്ടു പോയിട്ടുണ്ട്..എന്താവുമോ എന്തോ… ” “ആഹാ… ഇനി കുറച്ചു ദിവസത്തേക്ക് അവന്റെ ശല്യം ഉണ്ടാവില്ലല്ലോ.. സമാധാനമായില്ലേ.. ”
“ആയോന്നോ… തിരുപ്പതി ആയി… ” കുറെ നേരത്തെ സംസാരത്തിന് ശേഷം ഫോൺ കട്ട് ചെയ്തു ഞാൻ തിരിഞ്ഞതും ഒരു കൈ വന്നെന്റെ മുഖത്തു പതിഞ്ഞു. ‘അമ്മ ‘ വേദനയിൽ ഞാൻ പറഞ്ഞു പോയി “നിയൊക്കെ കൂടി അവനെ കൊല്ലുമോ… അവനെന്തു ചെയ്തിട്ടാടി… നിനക്കൊരു ജീവിതം തന്നു സംരക്ഷിക്കാൻ കാണിച്ച അവനെയാണല്ലോ… നീ ” “അമ്മ ഒന്നും അറിയാത്ത പോലെ ഈ അഭിനയിക്കുന്നതു ആർക്ക് വേണ്ടിയാ… എന്റെ ഇഷ്ടവും ആഗ്രഹവും അമ്മക്ക് അറിയാം… കോളേജ് മുതൽ നന്ദൻ എന്നെ ശല്യം ചെയ്യുന്നത് അറിയാം… പിന്നെ അറിയാത്ത ഒരു കാര്യം മാത്രം ഉള്ളു… അന്ന് അമ്പലത്തിൽ പോയി വന്നപ്പോൾ അവസരം മുതലാക്കി അവനെന്നെ കേറി പിടിച്ചത്… ”
“അതിനിപ്പോ.. എന്താ അവൻ നിന്നെ കെട്ടാൻ പോവുന്നവൻ അല്ലേ.. പിന്നെ… നിന്റെ ഇഷ്ട്ടം അതങ്ങ് മറന്നേക്ക്… എന്റെ കൂടെ ജീവിക്കുന്നുവെങ്കിൽ… നീ… എന്റെ ഇഷ്ട്ടത്തിനു നിൽക്കണം മനസിലായ്യോ… ” എന്റെ മറുപടിയിൽ അമ്മയോന്ന് പതറിയെങ്കിലും, അമ്മയുടെ ഭാഗം ശരിയാക്കാൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞതെന്ന് എനിക്ക് അറിയാം… പക്ഷേ… അമ്മക്കെങ്ങനെ ഇങ്ങനെ മാറാൻ സാധിച്ചു..? ഓരോന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു. 🔹🔹 “അജു… അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ടെന്നു… ബോധം വന്നില്ല എല്ലാവരും പേടിച്ചു ഇരിക്കുവാ… ” വലിയ സന്തോഷത്തോടെ ഞാൻ പറഞ്ഞു കൊണ്ട് അജുന്റെ അടുത്തേക്ക് ചെന്നു “അവൻ ചത്താൽ നീ പെടും മോനെ … ഇല്ലെങ്കിൽ നീ രക്ഷപെട്ടു…. ”
“പന്നി… മനുഷ്യനെ പേടിപ്പിക്കല്ലേ…ചാവാൻ മാത്രം മൊന്നും ഞാനവനെ ഒന്നും ചെയ്തിട്ടില്ല ” ‘ദൈവമേ… അവനൊന്നും പറ്റല്ലേ… ‘ – സിദ്ധു മനസ്സിൽ പറഞ്ഞു 🔸🔸🔸 “ഡോക്ടർ… എന്താ എന്റെ മോന് പറ്റിയത്.. ” നന്ദനെ പറ്റി ഒന്നും അറിയാതെ പരിഭ്രമിച്ചു കൊണ്ട് അവന്റെ അച്ഛൻ ചോദിച്ചു “അത്… കൂട്ടമായി ആരൊക്കെയോ തല്ലിയതാണ്… പുറത്തേക്കു ബ്ലഡ് ഒന്നും വന്നിട്ടില്ല പക്ഷേ മുറിവുകൾ എല്ലാം ശരീരത്തിന്റെ ആക്കാതണ്, പിന്നെ ചതവുകൾ ഒക്കെ ഉണ്ട്…സീരിയസ് ആയി ഒന്നുമില്ല… ” അത് പറഞ്ഞു ഡോക്ടർ പോയി. നന്ദന്റെ അച്ഛൻ ആകെ ആശയ കുഴപ്പത്തില്ലായി ‘ഇത്ര ധൈര്യത്തോടെ എന്റെ മോനെ തോറ്റവർ ആരാണ്… ആരാണെങ്കിലും അവരെ ഞാൻ വെറുതെ വിടില്ല ‘ (തുടരും… )

by