രചന – Zehnazeeb
റൂമിലേക്ക് ചെല്ലുമ്പോൾ കണ്ടത്, ഒരു പീച്ച് കളർ സോഫ്റ്റ് സിൽക് സാരി ഉടുത്തു നിൽക്കുന്ന നച്ചുവിനെ ആണ്… നീണ്ട മുടി ഭംഗിയിൽ മെടഞ്ഞിട്ടിരിക്കുന്നു. കണ്ണു നീട്ടി എഴുതിയിട്ടുണ്ട്… ഒരു കൊച്ചു വട്ട പൊട്ടും, അതിൻ്റെ മേളിൽ ഒരു കുഞ്ഞു സ്റ്റോൺ പൊട്ടും വച്ചിരിക്കുന്നു. കാതിൽ ഞാൻ വാങ്ങി കൊടുത്ത റൂബി വച്ച ഒരു കമ്മൽ, കഴുത്തില് താലി മാത്രം, നെറ്റിയിൽ സിന്ദൂരം, നല്ലവണ്ണം ചുവപ്പിച്ച് നീട്ടി എഴുതിയിട്ടുണ്ട്.
എനിക്കു ഇഷ്ടം ആണ് അവള് ഇങ്ങനെ ഒരുങ്ങുന്നത്… ഞാൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു… ആലിയെ കണ്ടപ്പോൾ തോന്നിയത് പോലെ അല്ലാ… ഇപ്പൊ തോന്നുന്നത് വെറും ശാരീരിക ഭംഗി മാത്രം അല്ല… ഒരു ഐശ്വര്യം… ഒരു തേജസ്സ്… കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന ഒരു കാഴ്ച.
കണ്ണാടിയിൽ അവനെ കണ്ടതും വളരെ അധികം സന്തോഷത്തോടെ അവള് അവന് നേരെ തിരിഞ്ഞു… അവളുടെ രണ്ടു കവിളിലും നല്ലോണം താഴ്ന്ന നുണക്കുഴികൾ ഉണ്ടായിരുന്നു. അത് കാണുമ്പോൾ ഒരേ സമയം ഒരു പിടപ്പും സന്തോഷവും പ്രണയവും ദേഷ്യവും എല്ലാം ഒരുമിച്ച് തോന്നി
“ആ… നച്ചി ഏട്ടൻ വന്നോ? ഏട്ടന് ദാ ഈ ബ്ലൂ ഷർട്ടും പാൻ്റും അയൺ ചെയ്തു വച്ചിട്ടുണ്ട്… അത് പോരേ?”
“എന്തിന്?” അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.
“വിഷ്ണു ഏട്ടൻ്റെ പാർട്ടിക്ക് പോവണ്ടെ? ഞാൻ റെഡി ആയിട്ടോ!!!” അവള് സാരിയുടെ മുന്താണി ഒന്ന് എടുത്തു കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.
“ഈ വേഷത്തിൽ ആണോ നീ വരാൻ പോവുന്നത്?”
എൻ്റെ ചോദ്യം അവളുടെ മുഖത്ത് ഇത്ര നേരം ഉദിച്ച് നിന്ന സൂര്യനെ കാർമേഘങ്ങൾക്ക് പിന്നിൽ ആക്കുന്നത് ഞാൻ കണ്ടു നിന്നു.
“എന്തെ, ഏട്ടാ? കൊള്ളില്ലെ? എന്നാ മാറ്റാം…” അവള് ദൃതി പിടിച്ചു ഷെൽഫ്ന് അടുത്തേക്ക് ചെന്നു.
“ഇത് മാറ്റിയിട്ട് നീ എന്താണ് ഇടാൻ പോവുന്നത്?” സ്വരത്തിൽ നിറഞ്ഞു നിന്നിരുന്ന പുച്ഛം അവള് തിരിച്ചറിഞ്ഞു എന്നതിന് തെളിവായി, അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു. കണ്ണില് ഒരു കണ്ണീർത്തിളക്കം ഞാൻ കണ്ടിരുന്നു.
അത് മറയ്ക്കാൻ എന്നോണം അവള് പെട്ടന്ന് തിരിഞ്ഞു, ഷെൽഫിൽ എന്തൊക്കെയോ തപ്പാൻ തുടങ്ങി…
“നച്… നച്ചിയെട്ടൻ കുറച്ച് നാള് മുന്നേ വാങ്ങി തന്ന കൊച്ചു കയ്യുള്ള ആ ഫ്ലോർ length സൽവാർ ഇടട്ടെ? അറ്റത്ത് മാത്രം വർക് ഉള്ളത്.” വാക്കുകൾ ഇടരാതെ ഇരിക്കാൻ ശ്രമിച്ചു കൊണ്ട് അവള് ചോദിച്ചു.
“മനുഷ്യനെ നാണം കെടുത്തിയെ അടങ്ങൂ എന്ന് ഉറപ്പിച്ചു ഇറങ്ങിയിരിക്കുയാണ്… നാശം!” പെട്ടന്ന് എന്തിനാണ് അത്രയും ദേഷ്യം വന്നത് എന്നറിയില്ല… ഷൗട്ട് ചെയ്തു അത് പറഞ്ഞതിന് ഒപ്പം, കയ്യിൽ കിട്ടിയ പെർഫ്യൂം ബോട്ടിൽ എടുത്ത്, അവൾക്കടുത്തുള്ള കണ്ണാടിയിലെക്ക് എറിഞ്ഞു… അവളുടെ ഹൃദയം പോലെ അതും പല കഷ്ണങ്ങൾ ആണ് ചിതറി വീണു.
പേടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോ വീണ്ടും കലി കയറുകയാണ് ചെയ്തത്…
“ഏതു നേരത്താണോ ഈ നാശത്തിനെ എടുത്ത് തലയിൽ വയ്ക്കാൻ തോന്നിയത്. ഉടുക്കാൻ അറിയില്ല, സംസാരിക്കാൻ അറിയില്ല, പെരുമാറാൻ അറിയില്ല, നേരെ ചൊവ്വേ തിന്നാൻ പോലും അറിയില്ല നാശത്തിന്…
എവിടെ എങ്കിലും പോയി ചത്ത് തുലയട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നന്ന്. അതെങ്ങനെയാ അഭിനയിച്ചു വീഴ്ത്താൻ മിടുക്കി അല്ലേ! നീ എന്താടി @#€$©#₹& മോളെ കരുതിയത് ഞാൻ ഒരിക്കലും നിൻ്റെ ചതി ഒന്നും അറിയില്ലെന്നോ? പാവത്തിനെ പോലെ ഇരുന്നിട്ട്… ഇത്ര വിഷമുള്ള പാമ്പാണ് നീ എന്ന് ഞാൻ അറിഞ്ഞില്ല… എന്നോട് നിനക്ക് എങ്ങനെ ഇത് ചെയ്യാൻ തോന്നി… നിനക്ക് വേണ്ടി… നിന്നെ സ്വീകരിക്കാൻ തയ്യാറായില്ല എങ്കിലോ എന്ന് കരുതി ഞാൻ എൻ്റെ വീട്ടുകാരെ പോലും അകറ്റി നിർത്തിയില്ലെ? ആ എന്നോട്… !!! എപ്പോഴെങ്കിലും നീ ആയിട്ട് എന്നോട് ഒക്കെ തുറന്നു പറഞ്ഞു എങ്കിൽ ഒരു പക്ഷെ എനിക്ക് ഇത്രയും വിഷമം ആകുമായിരുന്നില്ല. എന്തിന് വേണ്ടിയാടി നീ എന്നെ ചതിച്ചത്??? പണത്തിനോ? അതോ ഫ്രണ്ട്സിന് മുൻപിൽ നിൻ്റെ പുറകെയും ആളുകൾ നടക്കും ഇന്ന് കാണിച്ച് ആളാവാനോ??? ഇതിൽ ഏതു ആയിരുന്നെങ്കിലും ഞാൻ നിനക്കൊപ്പം നിൽക്കുമായിരുന്നില്ലേടീ… ആത്മാർത്ഥായല്ലേ നിന്നെ ഞാൻ സ്നേഹിച്ചത്… എന്നിട്ടും… കാണേണ്ട എനിക്ക് നിന്നെ… വെറുപ്പാണ് എനിക്ക് നിന്നോട്… ഒന്ന് പോയി തരാമോ ശല്ല്യം? അതോ കല്യാണം കഴിഞ്ഞു എന്നുള്ള പേരിൽ ഇവിടെ കടിച്ചു തൂങ്ങി കിടക്കാൻ ആണോ ഭാവം… അല്ലെങ്കിൽ എന്താ alimony ഓ??? എന്താ നിൻ്റെ ഉദ്ദേശം? മര്യാദയ്ക്ക് ആയിരുന്നു എങ്കിൽ നിനക്ക് ഞാൻ എന്തെങ്കിലും തന്നു വിട്ടെനെ… പക്ഷേ ഇനി നയാ പൈസ നീ പ്രതീക്ഷിക്കണ്ട… അല്ലെങ്കിൽ വേണ്ട… കുറെ നാള് എൻ്റെ കൂടെ കിടന്നതല്ലെ… അതിൻ്റെ കാശ് തന്നേക്കാം… അത് തന്നെ ആയിരുന്നല്ലോ അല്ലെങ്കിലും ലക്ഷ്യം… ”
“നച്ചി ഏട്ടാ…” അവള് ഞെട്ടി വിളിച്ചു.
“കൂടുതൽ അഭിനയിക്കല്ലേ നീ? ഇതൊക്കെ ഇനി വേറെ എവിടെ ആണെന്ന് വച്ചാൽ ആയിക്കോ… എൻ്റെ മുന്പിൽ വേണ്ടാ… ഞാൻ തിരിച്ച് വരുമ്പോൾ കണ്ട് പോവരുത് എൻ്റെ മുൻപിൽ. ഇവിടെ നിൻ്റെതായിട്ട് ഉള്ള എന്ത് വേണമെങ്കിലും എടുത്തോ… ” വേഗം നടന്നു ഷെൽഫ് തുറന്നു, ചെക്ക് ബുക്ക് എടുത്ത് അതിൽ ഒരു അമൗൻ്റ് എഴുതി സൈൻ ചെയ്തു, അവളൂടെ മുഖത്തേക്ക് എറിഞ്ഞു…” പത്ത് ലക്ഷം രൂപ ഉണ്ട്… നീ അത്രയ്ക്കുള്ളതൊന്നും ഇല്ല… എന്നാലും വച്ചോ നീ… എന്തായാലും വരുമ്പോ നീ ഫ്രഷ് പീസ് ആയിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്… അതോ അതും വല്ല സർജറി മറ്റോ ചെയ്തതാണോ??? എന്തായാലും… നീ ഇതു വച്ചോ… എൻ്റെ ടിപ്പായി ഇരിക്കട്ടെ!”
എൻ്റെ വാക്കുകൾ കീറി മുറിച്ചിട്ടാവും, അവള് ചെവി പൊത്തി, ഭിത്തിയിലൂടെ ഊർന്നു നിലത്തെക്കിരുന്നു. കണ്ണു ഇറുകെ അടച്ചിട്ടും കണ്ണുനീർ ചാലിട്ട് ഒഴുകി കൊണ്ടിരുന്നു.
അവളെ നോക്കാതെ ആലി സെലക്റ്റ് ചെയ്തു തന്ന ഷർട്ടും പാൻ്റും എടുത്തു ബാത്റൂമിലെക്കു കയറുമ്പോൾ എന്തൊ ജയിച്ച ഭാവം ആയിരുന്നു ഉളളിൽ… ഹൃദയം കല്ലിച്ച് പോയിട്ടോ എന്തോ, ആകെ ബ്ലാങ്ക് ആയതു പോലെ തോന്നി… ഉള്ളിലെ frustration മുഴുവൻ പുറത്തേക്ക് ഒഴുക്കിയത്തിൻ്റെ ആവും എന്ന് സ്വയം വിശ്വസിച്ചു… ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു, അവിടെ തന്നെ വച്ച് ഒരുങ്ങി ആണ് പുറത്തേക്ക് ഇറങ്ങിയത്. അവള് ഇപ്പൊഴും താഴെ ഇരിപ്പുണ്ട്… കാൽ മുട്ട് മടക്കി ചുറ്റി പിടിച്ചു, അതിലേക്ക് തല ചായ്ച്ചു വച്ചാണ് ഇരിക്കുന്നത്.
ഞാൻ ബാത്രൂമിൽ നിന്ന് ഇറങ്ങിയപ്പോൾ, അവൾ തല ഉയർത്തി ദയനീയം ആയി നോക്കി. വെറുപ്പോടെ അവളെ നോക്കിയപ്പോൾ, കണ്ണിൽ നിന്നും വീണ്ടൂം കണ്ണുനീർ കുതിച്ചൊഴുകാൻ തുടങ്ങി. അത് വക വയ്ക്കാതെ ഇന്ന് വാങ്ങിയ ഇറ്റാലിയൻ ലെതർ ഷൂസ് ഇട്ട് എഴുന്നേറ്റു, താഴെ കിടക്കുന്ന കണ്ണാടി ചീളുകളെ നോക്കാതെ, പുറത്തേക്ക് നടന്നു.
കൂർത്തൊരു ഗ്ലാസ് കഷ്ണത്തിന് മേലെ ചവിട്ടാൻ പോയതും, അവള് “നച്ചിയേട്ടാ ചില്ല്…” എന്ന് പറഞ്ഞു കാലിനും ചില്ലിനും ഇടയിലേക്ക് കൈ വച്ചതും ഒരുമിച്ചായിരുന്നു. പെട്ടന്ന് ആയതു കൊണ്ട്, അവളുടെ കയ്യിലേക്ക് തന്നെ ചവിട്ടിയിരുന്നു. അവളുടെ കൈകൾ ഷൂസിന് താഴെ ഞെരിഞ്ഞതും, കയ്യിലൂടെ കുത്തി കയറിയ ചില്ലും ആ ചവിട്ട് കൊണ്ട് പൊട്ടുന്നതും അറിയാൻ പറ്റി…
സ്വയബോധം വീണ്ടെടുത്ത് കാല് മാറ്റുമ്പോൾ വേദന കൊണ്ടു അവള് കണ്ണ് ഇറുകെ അടച്ചിരുന്നു… അവളുടെ വലത്തേ കയ്യില് ചില്ല് കുത്തി കയറി ഇരിക്കുന്നതും കണ്ടു…
ഞാൻ ഒരു മനുഷ്യൻ അല്ല എന്ന് തോന്നി പോയ നിമിഷം ആയിരുന്നു അത്… കാരണം അത് കണ്ടിട്ടും, ഞാൻ പറഞ്ഞത് ഇതാണ്…
“നിൻ്റെ അഭിനയം നിർത്താറായില്ല അല്ലേ? പക്ഷേ ഇത് വരെ ഉള്ളത് പോലെ അല്ല… ഇത് കുറച്ചു അധികം ഓവർ ആയി പോയി… ഷൂ ഇട്ടിരിക്കുന്ന ആളിൻ്റെ കാലിൽ ചില്ല് കൊള്ളാതെ ഇരിക്കാൻ കൈ വച്ചു തടഞ്ഞു ഒരു പ്രഹസനം… പക്ഷേ ചവിട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചു കാണില്ല അല്ലേ…? ഇതിൻ്റെ പേരിൽ നിന്നെം കൊണ്ടു ഹോസ്പിറ്റലിലേക്ക് ഓടാൻ ഒന്നും എന്നെ കിട്ടില്ല… ” വാലറ്റ് എടുത്ത് അതിൽ നിന്ന് എണ്ണി പോലും നോക്കാതെ കുറച്ചു നോട്ടുകൾ എടുത്ത് അവൾക്കു നേരെ എറിഞ്ഞു…” ദാ കിടക്കുന്നു കാശ്… വേണമെങ്കിൽ തനിയെ പോവാൻ നോക്ക്…” പുച്ഛത്തോടെ അവളെ നോക്കി പറയുമ്പോൾ, വേദനയ്ക്ക് ഇടയിലും അവള് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു പെട്ടന്ന് ഉണ്ടായ ഉൾപ്രേരണയില് അറിയാതെ ചെയ്തു പോയതാണ് എന്ന്.
ശ്രദ്ധിക്കാൻ പോലും നിൽക്കാതെ, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും ഇറങ്ങി.
ഇറങ്ങിയ നിമിഷം തൊട്ട് മനപ്പൂർവ്വം അവളെ കുറിച്ചു ഓർത്തില്ല. ആലിയെ കുറിച്ച് മാത്രം ആലോചിച്ചു. ഫ്രണ്ട്സിൻ്റെ മുൻപിൽ അവളെയും കൊണ്ട് ഷൈൻ ചെയ്യുന്നതിനെ കുറിച്ചു മാത്രം ആലോചിച്ചു.
പക്ഷേ കത്തി കൊണ്ട് കുത്തുന്നത് പോലെ എൻ്റെ ഹൃദയം എന്നെ വേദനിപ്പിച്ചു. അതിനു മരവിപ്പിക്കാൻ എന്നോണം ചെന്ന ഉടനെ അവൻ അവിടെ സെറ്റ് up ചെയ്തിരുന്ന ഓപ്പൺ ബാറിലേക്ക് നടന്നു…
മദ്യത്തിൻ്റെ ബലത്തിൽ എല്ലാം മറന്നു എന്ന് സ്വയം വിശ്വസിപ്പിച്ചു, സന്തോഷത്തിൻ്റെ മുഖം മൂടി അണിഞ്ഞ് സ്വയവും ബാക്കി ഉള്ളവരുടെ മുൻപിലും തകർത്താടുമ്പോൾ ആണ് ആലി അകത്തേക്ക് വരുന്നത് കണ്ടത്…
ഞാൻ സ്വപ്നം കണ്ടത് പോലെ തന്നേ ഉള്ള രൂപത്തിൽ അവളെ കണ്ടതും എൻ്റെ കണ്ണുകൾ വികസിച്ചു. ചുറ്റും ഉള്ള പല കൂട്ടുകാരുടെയും കണ്ണു അവൾക്ക് മേലെ ആണ് എന്ന് അറിയുന്നുണ്ടായിരുന്നു. ആ നിമിഷം അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.
ഒരിക്കൽ ബീച്ചിൽ പോയപ്പോൾ എൻ്റെ കൂടെ കളിച്ചു നനഞ്ഞു ഒട്ടി നിന്ന നച്ചുവിനെ ഒരുത്തൻ നോക്കുന്നു എന്ന് കണ്ടതും തിളച്ച രക്തം, ഇന്ന് ആലിയെ… എൻ്റെ സ്വപ്ന ഭാജനത്തെ… എല്ലാവരുടെയും മുന്പിൽ പ്രദർശിപ്പിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ അതിലെ വിരോധാഭാസം മനസ്സിലാക്കാൻ ആവാതെ, കുഴങ്ങി. നച്ചുവിനോടു തോന്നിയ possessiveness എന്ത് കൊണ്ട് ഞാൻ ആഗ്രഹിച്ച… മോഹിച്ച… ആലിയോട് തോന്നുന്നില്ല എന്ന് ഹൃദയം ചോദിച്ചു കൊണ്ടിരുന്നു…
ഒരു ചിരിയോടെ അടുത്ത് ചെന്നു, അവളുടെ അരയിലൂടെ ചുറ്റി പിടിച്ച്, “you look hot” എന്ന് പറയുമ്പോൾ, അവളുടെ ബാഹ്യ സൗന്ദര്യംത്തോട് എനിക്ക് തോന്നിയ ഭ്രമം മാത്രം ആണ് ഇത് എന്ന് എന്തെ എനിക്ക് മനസ്സിലായില്ല… ഞാൻ പറഞ്ഞ compliment ന് വശ്യമായ ഒരു ചിരി തിരികെ അവള് നൽകിയപ്പോൾ, അവളുടെ ശരീരത്തോട് ഒരു അഭിനിവേശം കൂടുന്നത് അറിഞ്ഞിരുന്നു… ഉളളിൽ ഉള്ള സങ്കടക്കടൽ താങ്ങാൻ കഴിയാതെ, ഒരു ബലത്തിനായി കുടിച്ച മദ്യം ഇപ്പൊ ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ചു തുടങ്ങിയിരുന്നു.
നച്ചുവിന് പകരം എൻ്റെ ഹൃദയത്തില് ആലിയെ സ്ഥാപിക്കാൻ ശ്രമിക്കും തോറും ഹൃദയം വിങ്ങി കൊണ്ടിരുന്നു… മദ്യത്തിൽ മുങ്ങി ഹൃദയത്തിൻ്റെ കരച്ചിൽ ഒന്നും എനിക്ക് കേൾക്കാൻ ആയില്ല.
എൻ്റെ കല്ല്യാണം കഴിഞ്ഞത് അധികം ആരും അറിഞ്ഞിരുന്നില്ല, അറിഞ്ഞവർ എൻ്റെ ഭാര്യയെ കണ്ടിരുന്നുമില്ല. അത് കൊണ്ട് തന്നെ ആലിയെ ചൂണ്ടി ആരാണ് എന്ന് ചോദിച്ചാരോട് ഭാര്യ എന്നോ ഗേൾ ഫ്രണ്ട് എന്നോ എന്ന് എനിക്ക് പറയാമായിരുന്നു. അങ്ങനെ പറയാൻ ആണ് ആഗ്രഹിച്ചത് എങ്കിലും, അങ്ങനെ പറയാൻ ശ്രമിച്ചു എങ്കിലും, ഫ്രണ്ട് എന്നേ പുറത്തേക്കു വന്നുള്ളു… അത് കേട്ട് അവളുടെ മുഖം വാടിയത് കണ്ട് ഞാനും വിഷമിച്ചു… അതോ ഇത് വരെ മനസ്സിൽ നിറഞ്ഞ, എന്നാല് ഉണ്ടെന്ന് അംഗീകരിക്കാതെ ഇരുന്ന സങ്കടം ഇപ്പൊ ഉണ്ടെന്ന് അംഗീകരിക്കുകയായിരുന്നോ?
“ഹേയ്… എന്ത് പറ്റി? മുഖം വാടിയല്ലോ?” അവളുടെ താടിയിൽ വിരൽ ചേർത്ത്, എനിക്ക് നേരെ മുഖം ഉയർത്തുമ്പോൾ, അവളുടെ ചുവപ്പിച്ച ചുണ്ടുകളിലേക്കു മാത്രം ആയിരുന്നു നോട്ടം പോയത്…
“Am I just a friend?” ആ ചുണ്ടുകൾ മന്ത്രിക്കുന്നത് കേൾക്കുമ്പോഴും, ഈ ചുണ്ടുകളുടെ രുചി അറിയാൻ ആയിരുന്നു ആഗ്രഹം… പതിയെ അവയിൽ തള്ള വിരൽ കൊണ്ടു തലോടിയപ്പോൾ, എപ്പോഴും വിരലുകൾ ചുണ്ടിൽ തൊടുമ്പോൾ തോന്നാറുണ്ടായിരുന്ന മൃദുത്വം അവയ്ക്ക് ഇല്ലായിരുന്നു… നച്ചുവിൻ്റെ അധരങ്ങൾക്ക് വല്ലാത്തൊരു softness ആയിരുന്ന്… ഒരു റോസാപ്പൂവിതളിൽ തൊടുന്നത് പോലേ… അവയുടെ രുചി മത്ത് പിടിപ്പിക്കുന്നതും… എത്ര നുകർന്നാലും മതി വരാതെ, തന്നെ കൂടുതൽ കൂടുതൽ അവളിലേക്ക് ചേർക്കുന്ന, ഒരു മദ്യത്തിനും തരാൻ കഴിയാത്ത ലഹരി ഉള്ള, പിങ്ക് നിറം ഉള്ള അവളുടെ ചുണ്ടുകൾ… ആലിയുടെ ചുണ്ടിൽ തൊടും തോറും, താൻ ചുംബിക്കുമ്പോൾ, കണ്ണുകൾ കൂമ്പി അടഞ്ഞു നിൽക്കുന്ന നച്ചുവിൻ്റെ മുഖം കണ്ണുകൾക്ക് മുൻപിൽ തെളിഞ്ഞു വന്നു… ആ ഓർമ്മയിൽ ആലിയിലേക്ക് യാന്ത്രികമായി മുഖം അടുപ്പിക്കുമ്പോൾ ദയനീയം ആയി, വിതുമ്പുന്ന ചുണ്ടുകളോടെ തന്നെ നോക്കുന്ന നച്ചുവിൻ്റെ മുഖം മിഴിവോടെ തെളിഞ്ഞു.
ഒരു ഞെട്ടലോടെ അവളിൽ നിന്ന് മുഖം മാറ്റി.
“What happened , Nash? Are you alright?” ഇരു കൈകളിലും പിടിച്ച്, അവള് ചോദിക്കുമ്പോൾ, കയ്യില് ഇരുന്ന ഗ്ലാസിലെ ഡ്രിങ്ക് അപ്പാടെ വായിലേക്ക് ഒഴിച്ചിറക്കി. ഒരു കത്തലോടെ അത് വയറ്റിലേക്ക് ഇറങ്ങി പോവുന്നത് ഒരു സുഖം പോലെ അനുഭവപ്പെട്ടു…
എന്നെ തന്നെ നോക്കി നിൽക്കുന്ന ആലിയെ ഞാൻ നോക്കി… അവള് അവളുടെ ശരീരത്തിലെ ചൂട് എന്നിലേക്ക് പകർന്നു തുടങ്ങിയിരുന്നു… ഒരു ക്ഷണം എന്നോണം അവള് കൂടുതൽ ദേഹത്തേക്ക് ചേർന്നു നിന്നു… ഇനിയും ആ ചൂട് തന്നിലേക്ക് ആവാഹിച്ച് അവളെ കൂടുതൽ അറിയാൻ ഉള്ളിലെ മദ്യം എന്നിൽ പ്രേരണ ഉണ്ടാക്കി കൊണ്ടിരുന്നു.
അവളോടുള്ള എൻ്റെ നോട്ടത്തിലും ചിരിയിലും എല്ലാം അത് പ്രകടമായി വന്നു… അരയിൽ ഇരുപ്പുറപിച്ചിരുന്ന വിരലുകൾ പതിയെ ഒന്ന് കൂടെ ആ ഇടുങ്ങിയ അരക്കെട്ടിനെ ചുറ്റി, അവളുടെ വയറിൽ തഴുകി… അവള് ഒരു കുറുകലോടെ എന്നിലേക്ക് കുറച്ചു കൂടെ ചേർന്ന് നിന്നു.
പരസ്പരം കണ്ണുകളാലെ പറഞ്ഞ കഥകളിൽ ഒന്നും പ്രണയം ഉണ്ടായിരുന്നില്ല… കാമം മാത്രം നിറഞ്ഞു നിന്നു….
തടസങ്ങൾ ഏതും ഇല്ലാതെ, അവളിൽ വിഹരിച്ചു കൊണ്ടിരുന്നു കണ്ണുകൾ, തോളിൽ ഒരു കരസ്പർഷം അറിഞ്ഞപ്പോൾ നിശ്ചലമായ്…
തിരിഞ്ഞു നോക്കുമ്പോൾ വിഷ്ണു ആയിരുന്നു…
“നീ എപ്പോ വന്നു? ” മുഖത്തു ഗൗരവം ആയിരുന്നു അത് അവൻ ചോദിക്കുമ്പോൾ.
“ഒരു 45 മിനിറ്റ്സ്, i guess.” അവൻ്റെ കയ്യിൽ ഇരുന്ന ഗ്ലാസ്സ് വാങ്ങി സിപ് ചെയ്തു കൊണ്ട്, അവന് മറുപടി കൊടുത്തു.
“നച്ചു വന്നില്ലേ?” പുറകിൽ നിൽക്കുന്ന ആലിയെ ഒന്ന് നോക്കി അവൻ ചോദിച്ചു.
“അവള്… അവൾക്ക്… അവൾക്ക് ഒരു തല വേദന… സോ വന്നില്ല” എന്തോ തോന്നിയത് പറഞ്ഞു.
“നീ ആസിഫിനെ വിളിച്ചിരുന്നോ? ” ഉത്തരം പറയാൻ കാത്തിരുന്നത് പോലെ ആയിരുന്നു ആ ചോദ്യം വന്നത്.
മ്മ്മ്മ്… അലക്ഷ്യമായി അവനെ നോക്കാതെ ഒന്നു മൂളി…
“Divorce ചെയ്യാൻ മാത്രം നിങ്ങൾക്കിടയിൽ എന്ത് പ്രശ്നം ആണ് നാച്ചി ഉള്ളത്???” അവൻ സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു… അടക്കി പിടിച്ച അവൻ്റെ ശബ്ദത്തിൽ അത് വ്യക്തം ആയിരുന്നു…
“നീ അപ്പുറത്തോട്ട് ചെല്ല്… പിന്നെ സംസാരിക്കാം അതെ പറ്റി!” അവനെ പറഞ്ഞു വിടാൻ ആയിരുന്നു എനിക്ക് ധൃതി.
“എടാ… ഈ കഴിഞ്ഞ ഒരു മാസത്തിനു അടുത്തായി ഞാൻ ശ്രദ്ധിക്കുന്നു നിന്നേ… എന്താണെങ്കിലും നമുക്ക് സംസാരിച്ചു തീർത്തൂടെ? അതൊരു പാവം പെണ്ണല്ലേ? ഇത്ര ദേഷ്യം വരാൻ മാത്രം എന്താണ് അവള് ചെയ്തത്?”
“വിഷ്… This is not the time and place to discuss it! നമുക്ക് നാളെ സംസാരിക്കാം… ഇപ്പൊ നീ ചെന്ന് പാർട്ടി എൻജോയ് ചെയ്യൂ…” അവനെ എങ്ങനെ ഒക്കെയോ തള്ളി വിട്ടു, ആലിക്ക് നേരെ തിരിയുമ്പോൾ, അവളുടെ മുഖത്തു കണ്ട സന്തോഷം എന്ത് കൊണ്ടാണ് എന്ന് വ്യക്തമായി അറിയാമായിരുന്നു.
“നാഷ്, ഞാൻ ഈ കേട്ടത് സത്യം ആണോ? Are you going to get a divorce? ” അവള് സന്തോഷം അടക്കാൻ ആവാതെ എന്നെ ചുറ്റി പിടിച്ച് കൊണ്ടു ചോദിച്ചു.
വാക്കുകളിൽ മറുപടി പറയാൻ തോന്നാതെ, ഒരു പുഞ്ചിരി കൊണ്ട് അതിനു മറുപടി കൊടുക്കുമ്പോൾ, മനസ്സിലേക്ക് ഓടി വന്ന, തകർന്നു കരയാൻ പോലും ശക്തി ഇല്ലാതെ നിലത്ത് തളർന്നിരിക്കുന്ന ഒരു രൂപം മുഴുവൻ ആയി തെളിയും മുന്നേ, മദ്യം കൊണ്ട് അത് മായ്ച്ച് കളഞ്ഞു.
കണ്ണ് തുറക്കുമ്പോൾ കണ്ടതു, തൊട്ടടുത്ത് തന്നെ വശ്യതയോടെ നോക്കുന്ന കണ്ണുകളാണ്…
“നാഷ്… Can we go somewhere else? Somewhere more private?” അവൻ്റെ ബട്ടണിൽ തെരുപ്പിടിച്ച്, അവളുടേ ശരീരം ഒന്നുകൂടെ എന്നിലേക്ക് അമർത്തി, കണ്ണില് നിന്ന് നോട്ടം മാറ്റാതെ അവള് ചോദിച്ചപ്പോൾ, സമ്മതം എന്നോണം ഒന്ന് മൂളി.
“എൻ്റെ ആൻ്റിയുടെ വീട്ടിലേക്ക് പോവാം… അവിടെ ഞാൻ മാത്രമേ ഉള്ളൂ…”വാക്കുകളിൽ ഇത്രയുമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അവളുടെ കണ്ണുകൾക്ക് കുറെ ഏറെ പറയാനുണ്ടായിരുന്നു…
“Do you have liquor at home?” മനസ്സിനെ അടക്കി നിർത്താൻ, ശരീരത്തിന് മേധാവിത്വം സ്ഥാപിക്കാൻ, അതില്ലാതെ പറ്റില്ല എന്ന് ഇതിനോടകം മനസ്സിലായിരുന്നു.
“Liquor ഉണ്ട്… പക്ഷേ ഇന്ന് നിന്നെ ഞാൻ അതിലും വലിയ ഒരു ലഹരിക്കും അടിമപ്പെടുത്തും… ” തൻ്റെ തോളിൽ ബലം കൊടുത്തു പൊങ്ങി, ചെവിയിൽ അവള് അത് മന്ത്രിക്കുമ്പോൾ, ആ ലഹരി അവന് അപ്പോഴേ തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.
അത്യാവശ്യം നന്നായി മദ്യപിച്ചിരുന്നത് കൊണ്ട്, ഡ്രൈവ് ചെയ്യാൻ ആയി അവളെ ഏൽപ്പിച്ചു, അവൾക്കൊപ്പം കാറിൽ ഇരിക്കുമ്പോൾ, മനസ്സിൽ യാതൊന്നും ഉണ്ടായിരുന്നില്ല. സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുമ്പോഴും, എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖം ഇന്ന് തെളിഞ്ഞും മറഞ്ഞും പൊയ്ക്കൊണ്ടിരുന്നു…
അവളുടെ കൈകൾ തുടയിൽ അമർന്നത് അറിഞ്ഞു എങ്കിലും, കണ്ണുകൾ തുറക്കാൻ ഒരു ഭയം തോന്നി. എൻ്റെ ഭാഗത്ത് നിന്നും റെസ്പോൺസ് ഒന്നും ഇല്ലാത്തത് കൊണ്ടാവാം, അവള് കൈ എടുത്തത്.
വണ്ടി സ്ലോ ആവുന്നത് അറിഞ്ഞപ്പോഴാണ് കണ്ണു തുറന്നത്. അവളിറങ്ങി ഗേറ്റ് തുറന്നു, തിരിച്ചു കയറി, കാർ ഉള്ളിലേക്കു കൊണ്ട് വന്നു പാർക്ക് ചെയ്തു.
മനോഹരമായി തന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവള് പുറത്തേക്കു ഇറങ്ങിയപ്പോൾ, എത്ര നിയന്ത്രിക്കാൻ നോക്കിയിട്ടും മനസ്സിൽ ഒരു പേടി നിറഞ്ഞു.
ആ വീട്ടിലേക്ക് കയറുന്ന നിമിഷം, എന്തൊ ഇതോടെ എനിക്ക് നഷ്ടപ്പെടും എന്ന് മനസ്സ് തേങ്ങി… എന്നിട്ടും അനുസരിക്കാതെ കാലുകൾ ഒരു ഇടർച്ചയോടെ അവൾക്ക് പുറകെ ചലിച്ചു.
എങ്കിലും, അവള് വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ, എൻ്റെ മനസ്സ് തന്നെ ജയിച്ചിരുന്നു… എന്നെ കൊണ്ട് ഇതിനാവില്ല എന്ന് എനിക്ക് ഉറപ്പായി കഴിഞ്ഞിരുന്നു… എങ്ങോട്ടെങ്കിലും, ദൂരെക്ക് ഓടി ഒളിക്കാൻ ആണ് തോന്നിയത്… തിരികെ പോകുവാൻ ആയി പിന്തിരിയാൻ തുടങ്ങുമ്പോൾ മാത്രമാണ് ഞങ്ങളെ കാത്തു വരാന്തയിൽ ഇരുന്ന ആളെ ഞാൻ കണ്ടത്… ആലിയും…
തുടരും…

by