20/04/2026

മൂക്കുത്തി : ഭാഗം 48

രചന – ആയിഷ അക്ബർ

അവർ പോകാനുള്ള സമയമടുക്കും തോറും അഞ്ജലിയുടെ ഉള്ളം വിങ്ങി കൊണ്ടിരുന്നു……

അന്ന് ഉച്ചക്കുള്ള ഭക്ഷണം എന്തോ തൊണ്ടയിൽ നിന്നിറങ്ങിയില്ല……

ഭക്ഷണം കഴിച്ച ഉടൻ തന്നെ അവർ ഡ്രസ്സ്‌ മാറാനായി മുറിയിലേക്ക് പോയിരുന്നു……

അഞ്‌ജലിയും പതിയെ മുകളിലേക്കു നടന്നു…..

അടഞ്ഞു കിടന്ന ഡോറിൽ മുട്ടാൻ അവൾക്ക് മാടി തോന്നിയെങ്കിലും അവനിപ്പോ തന്റേതാണെന്നുള്ളൊരു ധൈര്യം വന്നത് കൊണ്ട് തന്നെ അവൾ വാതിലിൽ മുട്ടി……

അവൻ വാതിൽ അവൾക്ക് മുമ്പിൽ പെട്ടെന്ന് തുറക്കുമ്പോൾ ഷർട്ട്‌ ഇട്ടിട്ടില്ല……

അവളാണെന്ന് കണ്ടതും അവൻ വേഗം എടുത്ത് വെച്ചിരുന്ന ടി ശർട്ട് ദേഹത്തേക്കിട്ടു……

അവൾ മുറിയുടെ ഒരു മൂലയിൽ അങ്ങനെ നിന്നു…..

മുടി ചീകിയൊതുക്കുമ്പോഴും വാച്ചെടുത്തു കയ്യിൽ കെട്ടുമ്പോഴും എല്ലാം കണ്ണാടിയിലൂടെ തനിക്ക് പുറകിലുള്ള മൂലയിൽ ഒതുങ്ങി നിന്ന് മൂക്ക് വലിക്കുന്നവളെ അവൻ കണ്ടിരുന്നു…….

ഇങ്ങോട്ടുള്ള വരവിൽ താൻ വിചാരിച്ചിട്ടില്ല പോകുമ്പോൾ അവൾ തനിക്ക് വേണ്ടി കരയുമെന്ന്…..

തന്നെ ഇത്ര മേൽ പ്രണയമാർദ്രമായി നോക്കുമെന്ന്…..

അവനവൾക്ക് നേർ ഒരു ചിരിയോടെ തിരിഞ്ഞു…..

അവൾ മുഖത്ത് പോലും നോക്കാതെ തല താഴ്ത്തി നിൽക്കുകയാണ്…..

ഞാൻ പറഞ്ഞതല്ലേ കരഞ്ഞു കൊണ്ട് യാത്രയാക്കരുതെന്ന്……

ഞാൻ കരയുകയല്ല…..

അവനവൾക്ക് നേരെ നിന്നത് പറയുമ്പോൾ അവൾ ഒന്ന് കൂടി മൂക്ക് വലിച്ചാണത് പറഞ്ഞത്…..

അവൻ ചിരിയോടെ അവൾ നിൽക്കുന്ന ചുമരിലേക്ക് കൈ വെച്ചു……..

അവന്റെ കൈകൾക്കുള്ളിൽ നിന്ന് അവൾ അവനു നേരെ മിഴികളുയർത്തിയതും അവന്റെ അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു…..

അവളോട്ടും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ഒരു ഞെട്ടലോടെ അവനെ നോക്കിയങ്ങനെ നിന്നു….

അവന്റെ കുസൃതി കലർത്തിയ ആ ചിരിക്ക് നേരെ അവൾക്കധികം പിടിച്ചു നില്കാൻ കഴിഞ്ഞിരുന്നില്ല…..

അവൾ വേഗം മിഴികൾ താഴേക്ക് നീക്കിയതും അവനൊന്നു കൂടി അവളിലേക്ക് ചേർന്ന് വന്നു…..

അവളുടെ ശ്വാസമിടിപ്പ് കൂടി……

അവന്റെ ശ്വാസം മൂക്കിൻ തുമ്പിൽ തട്ടിയെന്ന് തോന്നിയ അതെ നിമിഷമായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്…

അവൻ വേഗം തിരിഞ്ഞു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു……

ആ.. അമ്മേ ദേ ഇറങ്ങി….

അവനത് പറയുന്നത് കേട്ടതും വീണ്ടും അഞ്ജലിയുടെ നെഞ്ചോന്ന് പിടഞ്ഞു……

അതെ….. അവൻ പോകാൻ സമയമായിരിക്കുന്നു……

അവൻ ബാഗ് കയ്യിലെടുത് ഒന്ന് കൂടി അവളിലേക്ക് നോക്കി…..

അവളെ ഒന്ന് കെട്ടി പിടിക്കണം എന്നുണ്ടായിരുന്നെങ്കിലും അനുവാദമില്ലാതെ അവളെ ചുംബിച്ചതേ തെറ്റായി പോയോ എന്ന സംശയത്തിൽ മനസ്സ് നില്കുന്നത് കൊണ്ട് തന്നെ അവൻ അല്പം അകന്ന് നിന്നു…..

വാ…….
അവൻ അവളെ വിളിച്ചു കൊണ്ട് കോണിപ്പടികളിറങ്ങുമ്പോൾ അവളും പിറകെ നടന്നു……

നെഞ്ച് വല്ലാതെ നീറുന്നു…..

ഒരു ചെറിയ വിട പറച്ചിൽ ഇത്രയും വേദനയുണ്ടാക്കുകൊയെന്നവൾക്ക് അതിശയം തോന്നി….

താഴെക്കേത്തിയപ്പോൾ എല്ലാവരും അവനെ കാത്തെന്ന വണ്ണം അങ്ങനെ നിൽക്കുന്നുണ്ട്…..

അവനു പിറകെയായി വരുന്ന അഞ്ജലിയെ കണ്ടതും സുകന്യയും ശോഭയും ഒന്ന് മുഖം ചുളിച്ചു……

അവർ പരസ്പരം നോക്കി ചിരിച്ചു…. അവളെ കളിയാക്കിയെന്ന പോൽ…..

ഇറങ്ങാൻ നേരം പത്മ എല്ലാവരോടും യാത്ര പറഞ്ഞു കഴിഞ്ഞാണ് അഞ്‌ജലിക്കടുത്തെത്തിയത്……

അവർ പതിയെ യൊന്നു അവളുടെ കയ്യിൽ പിടിച്ചു….

ഒത്തിരി വികാരങ്ങൾ അല തല്ലുന്ന ആ കണ്ണുകളെ സുകന്യയും ശോഭയും ഒരു ഞെട്ടലോടെയാണ് നോക്കിയത്……

പത്മ ഇനിയെന്താവും പറയാൻ പോകുന്നതെന്ന ചിന്തയിൽ സുകന്യയും ശോഭയും കാതോർത്തു നിന്നു…….

എല്ലാവരും നോക്കുന്നു എന്നത് കൊണ്ട് തന്നെ അവരൊന്നും പറഞ്ഞില്ല…..

അവളിൽ നിന്നും കയ്യയച് കാറിലേക്ക് കയറി……

എപ്പോഴും സന്തോഷമായിരിക്കണം…. കേട്ടല്ലോ..

ദേവൻ അവളെ ചേർത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അയാൾ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നത് കൊണ്ട്
തന്നെ ആർക്കും ഒന്നും തോന്നിയില്ലെങ്കിൽ കൂടി ദേവന്റെ വാക്കുകൾ അത് സ്വന്തം മകൾക്കുള്ള ഹൃദയം നിറഞ്ഞ പ്രാർത്ഥന തന്നെയായിരുന്നു…..

അതറിഞ്ഞത്
കൊണ്ട് തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു……

അർജുൻ പതിയെ അവളിലേക്കൊന്ന് നോക്കി….

അതേ….. പറയാനുള്ള തെല്ലാം ആ ഒരു നോട്ടത്തിലുണ്ടായിരുന്നു…..

അപ്പോഴും അവളെ കെട്ടിപ്പിടിച്ചാ മുടിയിഴകളിൽ ഒന്ന് തഴുകാൻ അവനു മോഹമുണ്ടായിരുന്നു….

തളിരിട്ട പ്രണയത്തെ പാതിക്ക് നിർത്തി അവർ വീണ്ടും പിരിയുകയായെന്ന് അവളോർത്തു…..

അവന്റെ നോട്ടം അരുൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ഒരു വേള അവളും കൂടെ വേണമെന്ന് അവൻ പറഞ്ഞു പോകുമോയെന്ന് അരുണിന് ഭയം തോന്നിയിരുന്നു…..

എന്തിനെന്നു പോലുമറിയാത്ത ഭയം……

എന്നാൽ അവൻ വേഗം കാറിലേക്ക് കയറിയത് കണ്ടതും അരുണിന്റെ മനസ്സിനൊരു ആശ്വാസം തോന്നി…..

അർജുൻ സ്റ്റിയറിങ്ങിലേക്ക് കൈ അമർത്തി പിടിക്കുമ്പോൾ എന്തോ കണ്ണുകൾ നിറഞ്ഞിരുന്നു….

പിറകിലിരിക്കുന്ന വരിലും അതെ മൂഖത യായത് കൊണ്ട് ആരും ഒന്നും സംസാരിച്ചില്ല…..

കോ ഡ്രൈവിംഗ് സീറ്റിലേക്ക് അരുൺ കയറി വന്നപ്പോഴാണ് അവൻ കണ്ണുകൾ അമർത്തി തുടച്ചത്………

ആ കാറ് പതിയെ ആ മുറ്റം വിട്ട് അകലും തോറും മനസ്സ് അലമുറയിട്ട് കരയുകയായിരുന്നു….

തന്നെ നോക്കി നിൽക്കുന്ന വളേ കാൻകെ അവനറിയുന്നുണ്ടായിരുന്നു ഇട്ടിട്ട് പോകുന്നത് തന്റെ പ്രണനാണെന്ന്….

അഞ്ജലിയുടെ കണ്ണുകളും നിറഞ്ഞൊഴുകി…..

ഇനിയിപ്പോ കരഞ്ഞിട്ടെന്താ….

ഞാനന്നേ പറഞ്ഞതല്ലേ അവൾ അവളുടെ കൊച്ചിനെയും കൊണ്ട് പോകുമെന്ന്…..
അല്ലേയ്…. ചെക്കനോരു നിമിഷം ഒരു ഭ്രാന്ത് തോന്നിയെന്ന് വെച് ജീവിത കാലം മുഴുവൻ അത് തലയിൽ വെച് നടക്കണമെന്നു പറഞ്ഞാൽ വല്ലാത്ത കഷ്ടമല്ലേ……

നിറഞ്ഞ കണ്ണുകൾ തുടച് മുത്തശ്ശി അകത്തേക്ക് പോകുമ്പോഴും അഞ്ജലി ഒരു ശില കണക്കെ അവിടെ തന്നെ നിന്നപ്പോഴാണ് ശോഭയുടെ വാക്കുകൾ അവളുടെ കാതുകളിലേക്കെത്തിയത്…..

എന്തായാലും നമ്മുടെ കൊച്ചുങ്ങളാരും ഇവളുടെ വലയിൽ പെട്ടില്ലെന്നുള്ളതാണ് ഭാഗ്യം…

സുകന്യ അതും കൂടി ചേർത് പറയുമ്പോൾ അവരുടെ ഉള്ളിലുള്ള സന്തോഷം മുഖത്ത് പ്രകടമാകുന്നത് കൊണ്ട് തന്നെ അതത്ര മേൽ അരോചകമായി അവൾക്ക് തോന്നി…..

അവൾ വേഗം ഉള്ളിലേക്ക് വലിഞ്ഞു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എനിക്ക് നിന്റെ കാര്യത്തിൽ നല്ല ഭയമുണ്ടായിരുന്നു അർജുൻ….
ഞാൻ തലനാരിഴക്കാണ് അവളിൽ നിന്ന് രക്ഷപ്പെട്ടത്…..
എന്നാൽ നീ അവളിൽ പെട്ട് പോകുമോയെന്നൊരു ഭയമുണ്ടായിരുന്നു…..

എന്നാൽ നീയും എന്നെ പോലെ രക്ഷപ്പെട്ടു……

എയർ പോർട്ടിലെ പാർക്കിങ്ങിൽ നിന്നായിരുന്നു അരുൺ വല്ലാത്തൊരു ചിരിയോടെ
അർജുനോടത് പറയുന്നത്…..

അർജുന് ദേഷ്യം വന്നു…..

എന്താ ഈ രക്ഷപ്പെടൽ എന്നത് കൊണ്ട് നീയുദ്ദേശിച്ചത്…….
ഒരു പെണ്ണിനെ പ്രേമിക്കുന്നെന്ന് പറഞ്ഞു ആഗ്രഹം കൊടുത്ത് അവളെ ചതിക്കലാണോ…..

അതോ പെണ്ണ് കാണാൻ വീട്ടുകാരെ വിടാമെന്നും പറഞ്ഞവർ നിന്നെ കാത്തിരിക്കുമ്പോൾ നീ വേറെ പെൺകുട്ടിയെ പോയി കണ്ടിഷ്ടപ്പെടുന്നതോ….

എങ്കിൽ കേട്ടോ….. ഇത് രണ്ടിലും അർജുൻ പെടില്ല….
ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ജീവൻ കൊടുത്തായാലും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും……

എന്നെയും നിന്നെയും ഒരേ തുലാസിൽ തൂക്കേണ്ടതില്ല….

പിന്നെ അവളെ പോലൊരു പെണ്ണിനേ നീ വിട്ട് കളഞ്ഞെങ്കിൽ നീയവളെ അർഹിക്കാത്തത് കൊണ്ടാണ്…..

കയ്യിൽ കിട്ടിയ ഒരുത്തനും വിട്ട് കളയാൻ പറ്റാത്തത്ര വലിയൊരു നിധിയാണ് അവൾ……..

അർജുൻ അത് പറയുമ്പോൾ ഒരു കുഞ്ഞു പുഞ്ചിരി അവനിൽ സ്ഥാനം പിടിച്ചിരുന്നു…..

അവളെ ഓർത്തെന്ന പോൽ……

അരുൺ നിശ്ചലമായി അൽപ നേരം അങ്ങനെ നിന്നു…..

അവൻ പറഞ്ഞതിന്റെ പൊരുൾ ചികഞ്ഞെന്ന പോൽ………

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവനില്ലാത്ത ആ മുറി അഞ്‌ജലിക്ക് സമ്മാനിച്ചത് വല്ലാത്തൊരു ശൂന്യത യായിരുന്നു……

അവൻ തന്ന ചുംബനത്തിന്റെ ചൂട് തന്റെ കവിളിൽ ഇപ്പോഴുമുണ്ട്…

അവൾ ബാഗിൽ നിന്നും അവൻ തന്നിരുന്ന ആ തൂവാല എടുത്തു….

ഇപ്പോഴും അപ്പോഴും ഇതിൽ നിറഞ്ഞു നിൽക്കുന്നത് അവന്റെ ഗന്ധമാണ്…..

വിയർപ്പ് കലർന്ന അവന്റെ പെർഫ്യൂമിന്റെ ഗന്ധം…

ഒന്നും കഴിക്കാൻ പോലും തുനിയാതെ അവളാ കർച്ചീഫും കൂട്ടി പിടിച് കിടന്നു എപ്പോഴോ മയങ്ങി പോയിരുന്നു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ നേരത്തെ എഴുന്നേറ്റവൾ പാചകം തുടങ്ങിയിരുന്നു…….

മംഗലത്തമ്മക്ക് വേണ്ടതും രാവിലത്തെക്കുള്ള പലഹാരങ്ങളും കൂടി ഒരുക്കി വെക്കാൻ അവൾ ധൃതിയിൽ ജോലികൾ തീർത്തു…….

ശോഭയും സുകന്യയും എഴുന്നേറ്റ് വരുമ്പോൾ കാണുന്നത് തിരക്കിട്ട് ജോലി ചെയ്യുന്ന അഞ്ജലിയെയാണ്…..

അവരിൽ രണ്ട് പേരിലും വല്ലാത്തൊരു ചിരി വിരിഞ്ഞു……

ഇനി മുതൽ എല്ലാ ജോലിയും അവൾ ചെയ്ത് തങ്ങൾക്ക് സുഖിക്കാമെന്ന് തന്നെ അവർ കണക്ക് കൂട്ടി……

അപ്പോഴാണ് താര എഴുന്നേറ്റ് വരുന്നത്….

ഓഹ്…. മോളെന്തിനാ ഇപ്പോൾ തന്നെ എഴുന്നേറ്റത്….
അൽപ നേരം കൂടി കിടക്കാമായിരുന്നില്ലേ…..

സുകന്യ അവളോട് സ്നേഹത്തോടെ പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…..

കേട്ട പാതി കേൾക്കാത്ത പാതി അവൾ മുറിയിലേക്ക് തന്നെ തിരിച്ചു നടന്നു…….

അഞ്ജലി ഒന്നും കേൾക്കാത്ത ഭാവത്തിൽ അങ്ങനെ നിന്നു……

മംഗലത്തമ്മക്ക് ചായ കൊടുത്ത് കഴിഞ്ഞ് അവൾ മുറിയിലേക്ക് കയറി പ്പോയി……

കോളേജിൽ പോകാൻ ഇനിയും സമയമുള്ളത് കൊണ്ട് തന്നെ അവൾ ബാക്കി ജോലികൾ കൂടി തീർക്കുമെന്ന് കരുതി സുകന്യയും ശോഭയും കാത്തിരുന്നെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും അവൾ താഴേക്ക് വന്നില്ല……

രണ്ട് പേരും ദേഷ്യം കടിച്ചമർത്തി അങ്ങനെയിരുന്നു…..

നേരം അല്പം കൂടി കഴിഞ്ഞ് അവൾ ഇറങ്ങി വരുമ്പോൾ കോളേജിലേക്ക് പോകാനുള്ള യൂണിഫോമിലായിരുന്നു….

അവർ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി…….

ഈ ജോലികളൊക്കെ ഇവിടെ ബാക്കി വെച് കെട്ടിയൊരുങ്ങി നീയെങ്ങോട്ടാ……

ശോഭ അത് ചോദിക്കുമ്പോൾ വാക്കുകളിൽ ദേഷ്യം നിറഞ്ഞു നിന്നിരുന്നു…..

എല്ലാം ചെയ്യാൻ ഞാനിവിടുത്തെ ജോലിക്കാരിയൊന്നുമല്ലല്ലോ…..
എങ്കിലും എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തിട്ടുണ്ട്….
ബാക്കി ചെയ്യാൻ ഇവിടെ നിങ്ങള് മൂന്ന് പേരില്ലേ…..

ഉറച്ച വാക്കുകളുടെ തലയുയർത്തി ആത് ചോദിക്കുന്നവൾ അവരെ രണ്ട് പേരെയും ഞെട്ടിച്ചി രുന്നു….
അവളിൽ നിന്നങ്ങനെയൊന്ന് അവരോട്ടും പ്രതീക്ഷിക്കുന്നില്ലായിരുന്നു…..
ജോലിക്കാരിയല്ലെങ്കിൽ പിന്നെ ആരാടി നീ…..

തൊട്ട് പോകരുതെന്നേ …..

അതും പറഞ്ഞു സുകന്യ അവളുടെ കൈ തണ്ടയിൽ കയറി പിടിച്ചതും അവൾ അതും പറഞ്ഞു കൈ വീശിയെറിഞ്ഞതും ഒരുമിച്ചായിരുന്നു…

ഇരുവരും ഒരു നിമിഷം നിശ്ചലരായി…..

ഞാനാരാണെന്ന് വഴിയേ മനസ്സിലായിക്കോളും….

മംഗലത്തമ്മയുടെ കാര്യങ്ങൾ ഞാൻ നോക്കി ക്കോളാം…..

ചായ ക്ക് പലഹാരങ്ങളും കറിയും ഉണ്ടാക്കിയിട്ടുണ്ട്…..
ഉച്ചക്ക് വേണ്ടതെല്ലാം അരിഞ്ഞു വെച്ചിട്ടുണ്ട്…..
ഇനി രാത്രി മംഗലത്തമ്മക്ക് ചപ്പാത്തി ഞാനുണ്ടാക്കിക്കോളാം……
ഞാനും അത് കഴിച്ചോളാം….
എനിക്ക് വേണ്ടി നിങ്ങളാരും ഒന്നും ഒരുക്കി തരേണ്ട….
അത് പോലെ തന്നെ ബാക്കി ഈ വീട്ടിലുള്ള ജോലികൾക്ക് നിങ്ങളാരും എന്നെയും കാത്തു നിൽക്കരുത്…….
ഉച്ച ഭക്ഷണ മുണ്ടക്കാനും അടിച്ചു വൃത്തിയാക്കാനും അലക്കാനും എല്ലാം നിങ്ങൾ മൂന്ന് പേരും സമയം കണ്ടെത്തണം….

അല്ലാതെ ഉള്ള സമയം എന്നോട് വഴക്കടിച്ചു നിന്നിട്ട് യാതൊരു പ്രയോജനവുമില്ല പറഞ്ഞേക്കാം……

അവളതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് നടക്കുമ്പോൾ ശോഭയും സുകന്യയും ഒന്നും തിരിച്ചു പറയാൻ പോലും കഴിയാതെ അങ്ങനെ തരിച്ചു നിന്നു പോയിരുന്നു……

അഞ്ജലി തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് ഏറെ സ്നേഹത്തോടെ ആ അമ്മ പകർന്നു തന്ന ധൈര്യം തന്നെയായിരുന്നു……

(തുടരും)