17/04/2026

നീ വരുവോളം : അവസാന ഭാഗം

രചന – നിള കാർത്തിക

കരഞ്ഞു കൊണ്ട് ബെഡിലേക്ക് കിടന്നു അവളുടെ കണ്ണ് നീർ തലയിണയെ നനച്ചു കൊണ്ട് ഇരുന്നു. കാബോർഡ് തുറന്നു ഒരു ചെറിയ ടിൻ എടുത്തു അതിന്റെ അടപ്പ് തുറന്നു മേശയിലേക്ക് കുടഞ്ഞു ഇട്ടു കീറിയ കുറച്ചു ഫോട്ടോ അതിന്റെ ഓരോ കഷ്ണവും എടുത്ത് ബെഡിൽ നിരത്തി വെച്ചു യോജിപ്പിച്ചു അതിൽ സുന്ദരൻ ആയ ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു വന്നതും കണ്ണുകൾ കുറുകി അവിടെ പുച്ഛം നിറഞ്ഞു രണ്ടു കൈ കൊണ്ടും തട്ടി തേറുപ്പിച്ചു അത് തറയിൽ വീണു. നീ… ചതിയനാ ചതിയൻ….എന്റെ പ്രണയം വില കൊടുത്തു മേടിച്ചവൻ ആണ് നീ…..എന്നെ ചതിച്ചവൻ ആണ് നീ……. എന്ത് കൊണ്ട എന്റെ ഓർമ്മയിൽ നിന്നു നീ പോകത്തെ എന്തിനാ എന്നെ കുത്തി നോവിക്കുന്നെ……

കരഞ്ഞു കൊണ്ട് ഭിത്തിയിലുടെ ഊർന്ന് ഇരുന്നു തല ചുമരിൽ ഇടിച്ചു കാൽമുട്ടിൽ മുഖം അമർത്തി കരഞ്ഞു അവൾ. ബാംഗ്ലൂരിൽ വെച്ചു പരിചയപെട്ടവൻ തന്റെ ആദ്യ പ്രണയം, അവൻ തന്റെയും താൻ അവന്റെയും എന്ന് വിഷ്‌വസിച്ചു അത്രമേൽ ഇഷ്ടപെട്ടിരുന്നു..അച്ഛൻ എങ്ങനെയോ അറിഞ്ഞു ഈ ബന്ധത്തിൽ താൻ ഉറച്ചു നിന്നപ്പോൾ അച്ഛൻ അവനു തന്റെ മകളുടെ വില കൊടുത്തിരുന്നു അവനു പുതിയ ജീവിതം തുടങ്ങാൻ എന്നെക്കാളും സ്നേഹിച്ചത് അവൻ ആ വലിയ തുക യെ ആയിരുന്നു, തകർന്നു പോയിരുന്നു താൻ.ഓർക്കും തോറും നെഞ്ചകം വിങ്ങി. തോളിൽ കൈ തലം അമർന്നതും ഞെട്ടലോടെ മുഖം ഉയർത്തി മുട്ട് കുത്തി തന്റെ അരികിൽ ഇരിക്കുന്നവനെ കണ്ടതും കണ്ണുകൾ പിടഞ്ഞു ഹൃദയം വേദനയാൽ മുറവിളി കൂട്ടി, അവനു മുഖം കൊടുക്കാതെ കണ്ണുകൾ താത്തി. ആൽബിയുടെ കണ്ണുകൾ നിലത്തു ചിന്നി കിടക്കുന്ന കീറിയ ഫോട്ടോയിൽ ആയിരുന്നു,.

എന്താടോ…. സ്വാതി ഇങ്ങനെ കരഞ്ഞു നിലവിളിച്ചു…… കണ്ണ് തുടക്കടോ…….ആരെങ്കിലും കാണും……. അതും പറഞ്ഞു door അടച്ചു.,അവളെ എഴുനേൽപ്പിക്കാൻ അവൾക്കു നേരെ കൈ നീട്ടി എങ്കിലും അവൾ അത് തട്ടി മാറ്റി എഴുന്നേറ്റു എന്നാൽ അവളുടെ ചുരിദാർ ടോപ്പിൽ പിടിത്തം ഇട്ടിരുന്നു അവൻ ഒന്ന് വലിച്ചതും നേരെ അവന്റ മടിയിലേക്ക് വീണിരുന്നു സ്വാതി പെട്ടന്ന് ആയതു കൊണ്ട് അവന്റ കഴുത്തിലൂടെ വട്ടം പിടിച്ചു. അവന്റെ നെഞ്ചിൽഅടിച്ചു തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും തോറ്റു പോയിരുന്നു സായു സങ്കടം കൂടി വന്നതും കരഞ്ഞു അവളിൽ നിന്നു എങ്ങൽ അടികൾ മാത്രം പുറത്തേക്കു വന്നു.അവനെ കാണുമ്പോൾ താളം തെറ്റി മിടിക്കുന്ന ഹൃദയത്തെ തടയാൻ ആകാതെ ഇരുന്നു സ്വാതി. അവളുടെ എതിർപ്പ് നിന്നതും അവളുടെ കഴുത്തിലൂടെ കൈ ഇട്ടു മുഖം തന്നോട് അടുപ്പിച്ചു പിടക്കുന്ന കണ്ണുകളിൽ ചുണ്ടുകൾ അമർത്തി, വിയർപ്പുകണം സ്ഥാനം പിടിച്ച ചുവന്ന മൂക്കിൻ തുമ്പത്തും ചുണ്ടുകൾ അമർന്നു ചുണ്ടുകൾ പരസ്പരം അടുത്തതും ഊക്കൊടെ അവനെ തള്ളി മാറ്റി ചാടി എഴുനേറ്റു ശ്വാസം എടുക്കാൻ പാട് പെട്ടു സ്വാതി.

അവളിൽ നിന്നു ഒരു അടി പ്രതീക്ഷിച്ച ആൽബി കണ്ടത് മുഖം പൊത്തി കരയുന്ന വളെ ആണ്. ചെയ്യ്തത് തെറ്റ് ആണെന്ന് തോന്നിയതും കുറ്റബോധം തോന്നി അവനു. I’m realy sorry swathi…… ഞാൻ പെട്ടന്ന് അത് തനിക്ക്….. ഇഷ്ട്ടം….. എനിക്ക് ഇഷ്ട്ടം ഇല്ല….. എനിക്ക് ആരെയും ഇഷ്ട്ടം ഇല്ല….. അവന്റെ മുഖ ത്ത് നോക്കാതെ പറഞ്ഞു അത് പറയുമ്പോൾ താൻ സ്വയം നീറുന്നത് അറിഞ്ഞു സ്വാതി.  ……You are lying Swati you like me….. ഇല്ല….അങ്ങനെ ഒന്നും ഇല്ല….. മിഴികൾ പിടഞ്ഞു ചുണ്ടുകൾ വിറ കൊണ്ടു കള്ളത്തരം പിടിച്ചപോലെ കൈ വിരലുകൾ കൂട്ടി തിരുമ്മി സ്വാതി. അവൻ അടുത്തേക്ക് വന്നതും പുറകോട്ട് കാലുകൾ വെച്ചു ചുവരിൽ ചാഞ്ഞു നിന്നതും പാന്റിന്റെ പോക്കറ്റിൽ കൈ തിരുകി ചിരിയോടെ അവളെ നോക്കി നിന്നു ആൽബി.””തനിക്കു കള്ളം പറയാൻ അറിഞ്ഞു കൂടാ…… സ്വാതി….. തന്റെ കണ്ണിൽ ഈ മൂക്കിൻ തുമ്പ് ചുവന്ന ചുണ്ടുകൾ എല്ലാം എന്നോടുള്ള പ്രണയം വിളിച്ചു പറയുക ആണ്…… അല്ലേ…..””

അവന്റെ വാക്കുകൾ കേട്ടതും ചുവരിനോട് ചേർന്നു തിരിഞ്ഞു നിന്നു.
അവളുടെ പെരുമാറ്റം കണ്ടു ചുണ്ടിൽ നേർത്ത ചിരി വിടർന്നു അവനിൽ കുസൃതി നിറഞ്ഞ ചിരി. പുറം തിരിഞ്ഞുനിൽക്കുന്നവളോട് ‌ ചേർന്നു നിന്നു ചുരിദാർ ടോപ്പിൽ മുറുക്കി പിടിച്ചു ഇരിക്കുന്ന അവളുടെ രണ്ടു കായികളും തന്റെ രണ്ടു കൈ യാലും ഉയർത്തി ചുവരിൽ ചേർത്തു പിടിച്ചു.അവളോട്‌ ചേർന്നു നിന്നു. മുഖം അവളുടെ കഴുത്തു ഇടുക്കിൽ ചേർത്തു അത്രേ അടുത്തു ഇരുന്നു ശ്വാസങ്ങളും കൂടിപിണയുന്ന അത്ര അടുത്തു. സ്വാതി ക്ക് നെഞ്ച് പൊട്ടി ചാകും എന്ന് തോന്നി ദേഹം വിയർത്തു കൈ കാലുകൾ വിറച്ചു ഒന്ന് അനങ്ങാൻ ആകാതെ നിന്നു. “”ഈ.. നിലത്തു…..നീ …..പിച്ചി ചീന്തി ഇട്ടേക്കുന്നവൻ കാരണം ആണ് നീ എന്റെ പ്രണയം വേണ്ട എന്ന് വെക്കുന്നത് എങ്കിൽ എനിക്ക് അത് കേൾക്കണ്ട വേറെ എന്തെങ്കിലുംപറയാൻ ഉണ്ടങ്കിൽ പറഞ്ഞോ……..

മൗനം ആയിരുന്നു അവളിൽ, ഒന്നും മിണ്ടാൻ ആകാതെ അങ്ങനെ നിന്നു കുറെ നേരം അവളുടെ കരച്ചിൽ നിന്നതും കൈ കൂട്ടി തന്നെ പിടിച്ചു നേരെ നിർത്തി, മുഖം അവനു നേരെ നിർത്തി. “”ഒരു പൊട്ടി പൊളിഞ്ഞു പോയ പ്രണയ കഥ പറയാൻ എല്ലാവർക്കും കാണും അത് എനിക്ക് കേൾക്കണ്ട…….. ഇനി പറയണം എന്ന് ആണങ്കിൽ കേൾക്കാം ഇപ്പോൾ അല്ല എന്റെ ഭാര്യ ആയി എന്റെ നെഞ്ചോടു ചേർന്നു കിടക്കുമ്പോൾ…….. അതും പറഞ്ഞു കവിളുകൾ തൂത്തു കൊടുത്തു, വിടർന്ന കണ്ണുകളോടെ അവന്റെ നെഞ്ചിലേക്കു ചാഞ്ഞു സ്വാതി. ഇനി ജോയുടെയും ബലയുടെയും മുറിയിൽ ഒളിഞ്ഞു നോക്കാം വാ  കോർത്തു പിടിച്ചിരുന്ന ചുണ്ടുകൾ വേർപെടുത്തി ജോ ബാലയെ വല്ലാണ്ട് കിതക്കുന്നുണ്ട് നെറ്റിത്തടങ്ങളിൽ വിയർപ് ഇടം പിടിച്ചിരുന്നു, അവനെ നോക്കാൻ ആകാതെ കണ്ണുകൾ ഇറുക്കി അടച്ചു ബാല. അവളുടെ നെറ്റിയിൽ മുത്തി കൊണ്ടു അവളെ കൈകളിൽ പൊക്കി എടുത്തു ബെഡിലേക്ക് കിടത്തി അവളുടെ മുകളിൽ ആയി കൈ

കുത്തി ഉയർന്നു നിന്നു മാറി അവളുടെ കഴുത്തു ഇടുക്കിലേക്ക് ചുണ്ടുകൾ അമർത്തിയതും അവൾ പൊങ്ങി ഉയർന്നു.
മുഖം ഉയർത്തി അവളെ അത്ര മേൽ പ്രണയത്തോടെ നോക്കി ജോ, നാണത്താൽ മുഖം ചുവന്നിരുന്നു ബാല യുടെ അവളുടെ മുടിയിലൂടെ തഴുകി ജോ അവളെ ഉയർത്തി എടുത്തു നെറ്റിയിൽ ചുംബിച്ചു അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നു ഇറങ്ങി പൂവിൽ നിന്നു തേൻ നുകരുന്ന പൂമ്പാറ്റ യെ പോലെ,,,, തന്റെ പെണ്ണിലേക്ക് അത്ര മേൽ പ്രണയത്തോടെ ഒരു മഴ പോലെ ഒഴുകി ഇറങ്ങി ജോ. അവർ ഒന്നായി ഒഴുകി അവളുടെ കണ്ണിൽ നിന്നുതിർന്ന നീർതുള്ളിയെ ചുണ്ടുകളാൽ ഒപ്പി എടുത്തു ജോ. അവന്റെ മാത്രം ആയി,വിയർപ്പൽ ഒട്ടിയ ജോയുടെ മാറിലായി ചേർന്നു കിടന്നു അവളുടെ മുടി ഇഴകൾ അവന്റെ ദേഹം ആകെ പറ്റികിടന്നു, കണ്ണുകൾ അടച്ചു ഉറങ്ങുന്നവനെ പ്രണയത്താൽ നോക്കി ബാല.

കതകിൽ നിർത്താതെ ഉള്ള തട്ട് കേട്ടതും ഞെട്ടി ചാടി എഴുനേറ്റു ബാല. ശ്രീയേച്ചി….. മുത്തശ്ശി വിളിക്കുന്നു…… എന്തെടുക്കുവാ…..അവിടെ……
മാളുവിന്റെ നീട്ടി ഉള്ള വിളികേട്ടതും ബെഡിൽ നിന്നു എഴുനേൽക്കാൻ തുടങ്ങിയതും അവൻ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. ജോ….. മാളു…… എന്റെ കൃഷ്ണാ…… അവൾ എന്ത് വിചാരിക്കുമോ…..
അമർത്തി പിടിച്ചു കിടക്കുന്നവനെ ഒറ്റ ഉന്ത് ആയിരുന്നുശ്രീബാല ,നിലത്തേക്ക് ഉരുണ്ടു വീണിരുന്നു ജോ,  “”ഓ…… എടി പിശാചെ….. ന്റെ നടുവ്….. അവൾ വെപ്രാളംത്തോടെ ചാടി എഴുനേറ്റു. ദേഹത്തു തുണി ഇല്ല എന്ന് അറിഞ്ഞതും നാണ ത്തോടെ പുതപ്പ് എടുത്തു മറച്ചു. ഞാൻ വരുവാ…. മാളു…. നീ ചെല്ല്….. വിളിച്ചു കൂവി കൊണ്ടു കാബോർഡിൽ നിന്നു ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി. “”മാളു…. എന്ത്വി ചാരിക്കുമോ….”” അതും പറഞ്ഞുഅവനെ നോക്കി നടുവിന് കൈ കൊടുത്തു ഇരിക്കുന്നവനെ കണ്ടു നാക്കും കടിച്ചു കണ്ണ് ഇറുക്കി “”sorry “” ഒരു ചിരിയോടെ പറഞ്ഞു.”ആ കുരുപ്പിന് വരാൻ കണ്ട നേരം…….. അതും പറഞ്ഞു കുസൃതി ചിരി യോടെ എഴുനേറ്റു. ബാല ഇറങ്ങുമ്പോൾ ടവലും ഉടുത്തു കണ്ണാടിക്ക് മുമ്പിൽ നിൽകുവാണ് അവൻ, ഓടി ചെന്നു കാൽ വിരലിൽ പൊങ്ങി നിന്നു അവന്റെ കവിളിൽ ഒരു കടി കൊടുത്തു ഓടി ഇരുന്നു..””ആവു……..””.കവിളിൽ തലോടി തിരിഞ്ഞപ്പോഴേ അവൾ വാതിൽക്കൽ എത്തി അവനെ നോക്കി കണ്ണ് ഇറുക്കി. “”പോയി കുളിക്കു ചെറുക്കാ……”” അതും പറഞ്ഞു ഓടി ഇരുന്നു അവൾ. ചിരിയോടെ അവൻ ഫ്രഷ് ആകാനും കൈയറി.

താഴേക്കു ചെല്ലുമ്പോൾ വല്യച്ഛന് ആഹാരം വാരി കൊടുക്കുവാന് ചിറ്റ, അപ്പച്ചിയും മുത്തശ്ശി യും അടുത്തു ഇരിപ്പുണ്ട്. എന്താ മുത്തശ്ശി….. വിളിച്ചേ….. ബാല അവരുടെ അടുത്തായി ചെന്നു ഇരുന്നു. ഇന്ന് അമ്പലത്തിൽ ദീപാരാധന നിങ്ങളുടെ രണ്ടു പേർക്ക് ആണ് നാലു പേരും കൂടി ചെന്ന് തൊഴുതിട്ട് വാ……. അതും പറഞ്ഞു അവളുടെ മുടിയിൽ തലോടി. “”ജോ എന്തിയെ….. നിങ്ങൾ കുളത്തിൽ നിന്നു എപ്പോൾ ആണ് വന്നത്…… ആൽബിയെയും കുറച്ചു നേരം ആയി കാണുന്നില്ല……. ചിറ്റ ആണ് അത് പറഞ്ഞത്. ഞങ്ങൾ ഇവിടെ ഉണ്ട് മമ്മ……. അതും പറഞ്ഞു രണ്ടു പേരും അങ്ങോട്ട് വന്നു മുത്തശ്ശിയുടെ രണ്ടുവശത്തു ആയി ഇരുന്നു നേരെ എതിരായി ബലയുടെ അടുത്തായി സ്വാതിയും എന്തോ ആൽബിയെ നോക്കാൻ ഒരു ചമ്മൽ തോന്നിയിരുന്നു സ്വാതിക്കു ഫോണിൽ കുത്തുമ്പോഴും അവളുടെ കണ്ണ് അവനിൽ പാളി പോകുന്നുണ്ടായിരുന്നു കുസൃതി ചിരിയോടെ അവനും.  വൈകുന്നേരം അമ്പലത്തിൽ പോയത് നടന്നു ആയിരുന്നു പാടവരമ്പത്തു കൂടെ കൈ കോർത്തു നടന്നു ബാലയും ജോയും.
ജോ…. ഓർക്കുന്നുണ്ടോ… നമ്മൾ വെളുപിനെ ആരെയും കാണാതെ അമ്പലത്തിൽ പോയത്……

അതിനു ഉത്തരം ആയി അവളുടെ കൈ ചുണ്ടോടു ചേർത്തു.
അവരുടെ പുറകിൽ ആയി പരസ്പരം ഒന്നും മിണ്ടാൻ ആകാതെ രണ്ടുപേർ നടന്നു മുമ്പിൽ നടക്കുന്ന വളുടെ വിരൽ തുമ്പിൽ പിടിച്ചു ആൽബി.വീടിക്കാൻ നോക്കി സായു എങ്കിലും ആ പിടിത്തം അത്ര മുറുക്കം ചെന്നത് ആയിരുന്നു, എങ്കിലും തനിക്ക് അത് എത്ര പ്രിയപ്പെട്ടതും ആണ് എന്ന് അറിഞ്ഞു സ്വാതി അവന്റ സാമിപ്യം പോലും താൻ അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്.

മഹാദേവന്റെ മുമ്പിൽ കൈ കൂപ്പി നിന്നു നാലു പേരും നിറഞ്ഞ മനസ്സോടെവരാൻ പോകുന്ന നല്ല നാളെക്കു ആയി. ആറ് വർഷങ്ങൾക് ശേക്ഷം. സിദ്ധുട്ടാ….. നിന്നോടാ പറഞ്ഞത് അതിന്റെ അടിയിൽ നിന്നു ഇറങ്ങാൻ……. കുരുത്തക്കേട്…… എന്റെ ശ്രീക്കുട്ടി……. അവൻ അല്ല അത് ചെയ്യ്തത്…….. പ്രഭാകരൻ തടയാൻ നോക്കുനുണ്ട്. പിന്നെ ആരാ വല്യച്ഛൻ ആണോ ചെയ്തത്…… അവന്റെ എല്ലാ കുരുത്ത കേടിനും കൂട്ട് നിന്നോ……””അതിനു അവൻ ഒന്നും ചെയ്യ്തില്ല ശ്രീ…..ഭദ്ര മേശ യുടെ അടിയിലേക്ക് നോക്കി കൊണ്ട് ചിരിയോടെ പറഞ്ഞു. “””നോക്ക് എന്താ ചെയ്തത് എന്ന് ഫ്രിഡ്ജിൽ ഇരുന്ന ഒരു ലിറ്റർ പച്ച പാലാണ്വാ യിൽ കമത്തിയത്…….നിലത്തും മുഴുവൻ വീണു….. ഇത് സ്ഥിരം ആയിട്ടുണ്ട് ചെക്കന്……. അത് കുഞ്ഞു അല്ലേടി…… വിട്…. നമ്മുടെ പൊന്നൂട്ടൻ….. അല്ലേ……  വല്യച്ഛൻ അതും പറഞ്ഞു അവളുടെ കൈയിൽ നിന്നു വടി മേടിച്ചു.  “””നിന്നോട് ഈ കാന്താരി ആണോ പറഞ്ഞെ എന്റെ സിദ്ധുട്ടന്റെ കുറ്റം…….

അതും പറഞ്ഞു എന്റെ ടോപ്പിൽ പിടിച്ചു ഒളിച്ചു നിൽക്കുന്ന വളെ പിടിച്ചു ഉയർത്തി അപ്പച്ചി.  അവൾ ഒരു കുലുങ്ങി ചിരിയോടെ ഭദ്ര യുടെ തോളിലേക്ക് മുഖം പൊത്തി.  കള്ളി കുട്ടി……. നീ യാണോടി ന്റെ സിദ്ധുട്ടനെ ഒറ്റിയെ… അതും പറഞ്ഞു അവളുടെ കുഞ്ഞി വയറ്റിൽ മുഖം അമർത്തി ഇക്കിളി കൂട്ടി അവളുടെ ചിരി അവിടം ആകെ നിറഞ്ഞു. വല്യച്ഛൻ മേശ യുടെ അടിയിൽ നിന്നു കുറുമ്പനെ പൊക്കി എടുത്തു. “”മുത്തുച്ച….. ഈ മുത്തുച്ചിയാഈ കാത്തുനെ ഇച്ഛിച്ചി ആച്ചുന്നെ…..”” . കുറുമ്പൻ ചുണ്ട് കൂർപ്പിച്ചു അപ്പോഴും അവന്റെ വായിലും ദേഹം ആകയും പാൽ പറ്റി പിടിച്ചിട്ടുണ്ട്. അപ്പോൾ നിന്നെ ആരാടാ…… വശള് ആക്കുന്നെ…. കള്ളാ….. ഒരു മുത്തശ്ശനും മോനും……… അതും പറഞ്ഞു ബാല അവനെ പിടിക്കാൻ തുടങ്ങിയതും അവൻ ഓടി ഇരുന്നു. ബാലെ നീ അവനെ കുളിപ്പിക്ക് അവർ ഇപ്പോൾ വരും….ചെക്കന്റെ ദേഹം ആകെ ചെളിയാ…… “”കാത്തു….. മിചിയ മുത്തച്ചി…….”” അതും പറഞ്ഞു ഭദ്ര യുടെ ചുണ്ടിൽ അമർത്തി മുത്തി കുഞ്ഞി പെണ്ണ്‌.

ഇതാണ് ജോയുടെയും ബലയുടെയും മക്കൾ, നാല് വർഷം കാത്തു ഇരുന്നു പ്രാർത്ഥനയിലൂടെയും ചികിത്സയിലുടെയും അവർക്കു കിട്ടിയ ഇരട്ട കുട്ടികൾ .രണ്ടു വയസ്സ് കാര് ആയ സിദ്ധാർഥ് എന്ന സിദ്ധുട്ടനും, കല്യാണി എന്ന കാത്തു വും.ജോയും ബാലയും വല്യച്ഛന്റെ കൂടെ ആണ്. ഇന്ന് മുത്തശ്ശി യുടെ ആണ്ടു ആണ് ആൽബിയും സ്വാതിയും, വരുന്നുണ്ട് ബാംഗ്ലൂരിൽ നിന്നു അവരുടെ കൂടെ ആണ് ചിറ്റ,. ജോ നാട്ടിൽ വല്യച്ഛന്റെ കമ്പനികളും ബിസ്‌സിനീസ്സും നോക്കി ഏറ്റ് എടുത്തു നടത്തുന്നു ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ബിസ്‌സിനെസ്സ് മാൻ ആണ് ജോ , അവരെ കൂട്ടാൻ എയർപോർട്ടിൽ പോയത് ആണ് അവൻ. കാറിന്റെ ഹോൺ കേട്ടതും രണ്ടും കൂടി ഓടി ഇരുന്നു പുറകെ വല്യച്ഛനും അപ്പച്ചിയും ചിരിയോടെ ബാലയും. കാറിൽ നിന്നു ആദ്യം ഇറങ്ങിയത് പാദസരം ഇട്ട രണ്ടു കുഞ്ഞി കാലുകൾ ആണ് ഓടി വന്നു ബലയുടെ കൈ കളിൽ കയറി അവളെ എടുത്തു വട്ടം കറക്കി ബാല. ഇത് ആൽബിയുടെയും സ്വത്തിയുടെയും നാല് വയസ്സ് കാരി നക്ഷത്ര എന്ന നച്ചു മോള്. “””ആഹാ വന്നപ്പോഴേ ചിറ്റയുടെ ദേഹത്ത് അള്ളി പിടിച്ചോ……””

അതും പറഞ്ഞു സ്വാതി ഇറങ്ങി വന്നു. ആൽബിയും ജോയും ബാഗുകൾ എല്ലാം എടുത്തു. പാറു ചിറ്റ ഏട്ടന്റെ അടുത്തേക്ക് ചെന്നു ആ കൈയിൽ പിടിച്ചു. “”ഏട്ടൻ…. ക്ഷീണിച്ചു…….കറുത്തും പോയി….. അവർ പരിഭവം പറഞ്ഞു. “””എങ്ങനെ ക്ഷീണിക്കാതെ ഇരിക്കും….. നേരം വെളുക്കുമ്പോൾ മുതൽ രണ്ടിന്റെയും പുറകെ ഈ ഓട്ടം അല്ലേ……. മുത്തശ്ശൻ മതി രണ്ടിനും……. അതും പറഞ്ഞു ബാല ചിറ്റയെ കെട്ടി പിടിച്ചു. അകത്തേക്ക് കൈയറി വന്നു ജോയും ആൽബിയും.. ആ സമയം തന്നെ കാത്തു ജോയുടെ എളിയിൽ കൈയറി ഇരുന്നു ചുണ്ടും കൂർപ്പിച്ചു സിദ്ധുട്ടൻ ആൽബിയുടെ കൈയികളിലും ചാടി കൈയറി. എടോ….. ബാല താനും ക്ഷീണിച്ചു കേട്ടോ……. അകത്തേക്ക് കയറി കൊണ്ടു പറഞ്ഞു ആൽബി. “”അതിനു ഈ മേട് അല്ലേ……ബാല ചിരിയോടെ പറഞ്ഞതും. “”ആരുടെ…… ആടി ഭാര്യയെ……”” എന്നും പറഞ്ഞു പിന്നി ഇട്ടിരിക്കുന്ന അവളുടെ മുടി തുമ്പിൽ പിടിച്ചു വലിച്ചിരുന്നു ജോ. എന്നിട്ട് ഒന്നും അറിയാത്ത പോലെ അകത്തേക്ക് കയറി പോയിരുന്നു.

“”മൂന്നിന്റെയും…..എന്റെ കൃഷ്ണാ….”” എളിയിൽ കൈയും കൊടുത്തു ചിരിയോടെ നിന്നു ബാല. എല്ലാവരും കൂടി പിന്നെ സദ്യ യും ആഘോഷവും ആയിരുന്നു, അവർ ഒരു മാസത്തെ അവധിക്ക് ആണ് വന്നിരിക്കുന്നത് എന്നത് എല്ലാവർക്കും സന്തോഷം ആയിരുന്നു. വല്യച്ഛന്റെ പുറത്തു ആണ് സിദ്ധുട്ടൻ ആന കളി ആണ് കാത്തുവും നച്ചുവും പാപ്പാൻ ആണ് ആനയെ ചട്ടം പഠിപ്പിക്കുവാന് മൂന്നും കൂടി ആന കാണിക്കും പോലെ തല ഇട്ടു ആട്ടുന്നുണ്ട് വല്യച്ഛൻ.””കുട്ടികളുടെ കൂടെ കൂടി അച്ഛനും കുട്ടി ആയല്ലോ……പറഞ്ഞു ചിരിച്ചു സായു. “”ഞങ്ങളുടെ സിദ്ധുട്ടന്റെ വരവോടെ അല്ലേ നിന്റെ അച്ഛൻ ഒന്ന് ചിരിച്ചു തുടങ്ങിയെ സായു മോളെ…… അവൻ നമ്മുടെ സിദ്ധു തന്നെ ആണ്….. നോക്കിയേ അതേ പോലെ തന്നെ……..അതേ ചിരി അതേ കുസൃതി…….. അതും പറഞ്ഞു ഭദ്ര കണ്ണുകൾ തുടച്ചു. ബാലയും സായുവും അവരെ ചേർത്തു പിടിച്ചു.

 

എല്ലാം പണികളും കഴിഞ്ഞു ബാല വരുമ്പോൾ ഷീറ്റ് കുടഞ്ഞു വിരിക്കുവാന് ജോ. “”ഇന്ന് എന്താ പതിവ് ഇല്ലാത്ത ഒരു കിടക്ക വിരി….. അവൾ എളിയിൽ കൈ വെച്ചു ചോതിച്ചു. അതിനു ഒരു കുസൃതി ചിരി ആയിരുന്നു മറുപടി അല്ല….. അവർ എന്തിയെ……തകിടം മറിയുന്ന സമയം ആണല്ലോ……. “”അവരെ ഞാൻ പാക്ക് ചെയ്യ്തു……..””അവളെ കൈകളിൽ പൊക്കി എടുത്തു കൊണ്ട് പറഞ്ഞു ജോ. അന്തം  വിട്ടു കണ്ണ് മിഴിച്ചു നോക്കി അവൾ. “”എന്തോന്ന്……”” അതേ….അവർ ഇന്ന് മാമന്റെയും മാമിയുടെയും കൂടെ ആണ് കിടക്കുന്നത് എന്ന്….
നച്ചു മോളും ഇല്ലേ….. കുട്ടികൾ അല്ലേ….. അവർ കിടക്കട്ടെ ന്നെ…. നമ്മുക്ക് ആഘോഷിക്കമടി…….. അതും പറഞ്ഞു ബെഡിലേക്കു കിടത്തി അവളെ, ചെറു നാണത്തോടെ ചിരിച്ചു ശ്രീബാല. “”ഇത്ര വർഷം ആയിട്ടും അവളുടെ ഒരു നാണം…..”‘ അതും പറഞ്ഞു അവളുടെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചതും കൈ കൊണ്ട് തടഞ്ഞു ബാല. ജോ….. സായുവിന്റെയും, ആൽബിയുടെയും….. കാര്യം മൂന്നും കൂടി……

“”അവൻ കഥ പറഞ്ഞു കൊടുത്തോളുടി……..”‘ അതും പറഞ്ഞു അവൻ അവളുടെ ചുണ്ടുകളെ നുകർന്നു പ്രണയത്തോടെ അത്രമേൽ പ്രണയത്തോടെ തന്റെ ജീവൻ ആയവളിലേക്ക് ഒരു മഴ പോലെ ഒഴുകി ഇറങ്ങി  മൂന്നും കൂടി ബെഡിൽ കിടന്നു കുത്തി മറിയുക ആണ് കൂടെ ഏതോ ഒരു തപ്പാം കൂത്തു പാട്ടും ഇട്ടിട്ടുണ്ട്. “”അല്ല മക്കളെ നമ്മുക്ക് ഉറങ്ങണ്ടേ…… ആൽബി ദയനീയം ആയി ചോദിച്ചു. മാമാ…. ഇന്ന് ഒക്കം… ഇല്ല…… ഞഞ്ഞാല് ചാൻസ് കച്ചുവാ…. സിദ്ധുട്ടൻ അതും പറഞ്ഞു പിന്നെയും ചാടി കൊണ്ടു ഇരുന്നു കൂടെ രണ്ടു പൂമ്പാറ്റകളും. ബെഡിന്റെ സൈഡിൽ ചിരിയോടെ ആൽബിയെ നോക്കി ഇരുന്നു സായു. “”ആ അപ്പോൾ ഇന്നും പണി മുടക്കി……. “‘ചിരിയോടെ അതും പറഞ്ഞു സോഫയിലേക്ക് ചാഞ്ഞു അവൻ പൊട്ടി ചിരിയോടെ സായുവും…the end