രചന – ആതിര
ബാംഗ്ലൂർ-റെയിൽവേ സ്റ്റേഷനിൽ ഉച്ചകഴിഞ്ഞപ്പോഴാണ് യദു എത്തിയത്… അവിടെയുള്ള റെസ്റ്റ്-പ്ളേയ്സിനോട് ചേർന്ന് ഫ്രഷ് ആകാനുള്ള സൗകര്യവുമുണ്ട്.. ഫ്രഷ് ആയിട്ടാണ് യദു ഇറങ്ങിയത്.. കന്നട വലിയ-വശമില്ലെങ്കിലും അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്കവൻ നടന്നു.. ഓഫീസ് അഡ്രസ്സ് പറഞ്ഞുകൊടുത്തു.. അവിടുന്ന് ഏകദേശം ഇരുപത് മിനിറ്റോളം യാത്രയുണ്ടെന്നാണ് ഓട്ടോക്കാരൻ പറഞ്ഞത്… പറഞ്ഞപോലെ ഇരുപത് മിനിറ്റിനുള്ളിൽ ഓഫീസിലെത്തി… ഓഫീസിൽ-ജോയിൻ ചെയ്തു.. എമ്പ്ളോയിസിൽ മലയാളികൾ രണ്ട് പേരുണ്ട്..പിന്നെ കുറച്ച് പേർ തമിഴ്നാട്ടിൽ നിന്നാണ്.. ബാക്കിയുള്ളവർ കർണാടകയിൽ നിന്ന് തന്നെ..മലയാളികളെ അന്യ നാട്ടിൽ വെച്ച് കണ്ടാൽ വരുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. “ഹായ് ..ഐ ആം യദു.. യദുകൃഷ്ണൻ..” അവരെ രണ്ടുപേരെയും അവൻ പരിചയപ്പെട്ടു.. ഒരാൾ അലക്സ്.. നാല്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പാലാക്കാരൻ അച്ചായൻ.
കുടുംബവായിട്ട് ഇവിടെ താമസിക്കുന്നു.. പിന്നെയുള്ളത് വരുൺ.. ഇരുപത്തെട്ട് വയസ്സുള്ള ചെറുപ്പക്കാരൻ. അവന്റെ ഫ്ലാറ്റിന് ഓപ്പോസിറ്റ് ആയിട്ടാണ് യദുവിന് താമസം ശരിയായിരിക്കുന്നത്.. ആദ്യ ദിവസം കുഴപ്പമില്ലതെ കടന്ന് പോയി.. വൈകിട്ട് യദു വരുണിനൊപ്പമാണ് താമസസ്ഥലത്തേക്ക് പോയത്… വരുണിന്റെ ഫ്ലാറ്റിലേയ്ക്കാൻ ആദ്യം ചെന്നത്.. കോളിങ് ബെൽ അടിച്ചതും വാതിൽ തുറന്ന് തന്നത് ഒരു പത്തിരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു. യദുവിനെ മനസ്സിലാകാത്തതിനാൽ അവനൊരു പുഞ്ചിരി സമ്മാനിച്ച് വരുണിനോട് കണ്ണുകൾ കൊണ്ട് ആരാണെന്ന് ചോദിച്ചു.. “ഞാൻ പറഞ്ഞില്ലേ ചാരു, നാട്ടിൽ നിന്ന് പുതിയൊരാൾ ഓഫീസിൽ വരുന്നുണ്ടെന്ന്..ഇത് യദു..നമ്മുടെ തൊട്ടപ്പുറയുള്ള ഫ്‌ളാറ്റിൽ ഇനി മുതൽ കാണും.” …….. “വരുണേട്ടാ..ഞാൻ പറഞ്ഞ സാധനങ്ങൾ വാങ്ങിയോ..??”………
“അയ്യോ ഇല്ല..ഞാൻ മറന്ന് പോയി..”……… “അപ്പൊ ഇന്ന് വൈകിട്ട് കഞ്ഞീം ചമ്മന്തീം.. ചപ്പാത്തി കിപ്പാത്തീന്നൊന്നും പറഞ്ഞ് വന്നേക്കരുത്..” മുഖം വീർപ്പിച്ച് പോകുന്നവളെ വരുൺ തടഞ്ഞ് നിർത്തി… “ഇവന് വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാൻ ഇപ്പൊ ഇറങ്ങുന്നുണ്ട്.. ആ കൂട്ടത്തിൽ വാങ്ങിച്ചേക്കാം..നീ പോയി ചായ എടുത്തോണ്ട് വാ.. യദു വന്നിട്ട് നീ ഇതുവരെ എന്തെങ്കിലും കുടിക്കാൻ കൊടുത്തോ..”……. “അയ്യോ സോറി..ഇപ്പൊ കൊണ്ടുവരാമേ..” അബദ്ധം പിണഞ്ഞ പോലെയവൾ അടുക്കളയിലേക്ക് നടന്നു.. അവരുടെ രണ്ടുപേരുടെയും സംസാരം നോക്കിയിരിക്കുവായിരുന്നു യദു.. “ഭാര്യയാണല്ലേ..??”………. “അയ്യോ യദു..ഞാൻ കല്യാണം കഴിച്ചിട്ടില്ല.. സ്റ്റീൽ ഐ ആം സിംഗിൾ മാൻ..അതെന്റെ ഒരേയൊരു പെങ്ങളാ..ചാരു..സാരംഗി.. പഠനം ഒക്കെ കഴിഞ്ഞു ജോലിയ്ക്ക് ട്രൈ ചെയ്യുന്നു..” ……”സോറി ….!!” എന്ത് വിളിക്കണമെന്ന് യദു ആലോചിച്ചു.. “യദുവെന്നെ വരുണെന്ന് തന്നെ വിളിച്ചോടോ..”………. “ഓക്കേ..നിങ്ങടെ പേരെന്റ്‌സ്…??നാട്ടിലാണോ..?” “ഞങ്ങൾക്ക് ഞങ്ങൾ മാത്രേ ഉളളൂ..” യദുവിനെ മുഖഭാവത്ത് നിന്നും അവനൊന്നും മനസ്സിലായില്ലന്ന് വരുണിന് മനസ്സിലായി..
“കടം കയറി ആത്മഹത്യ ചെയ്യുമ്പോൾ അച്ഛനും അമ്മയും ഞങ്ങളെ മാത്രം ഒഴിവാക്കി..ആ ഒമ്പത് വയസ്സുകാരനും മൂന്ന് വയസ്സ്കാരിയും അനാഥരായി.. ആരൊക്കെയോ ചേർന്ന് ഒരനാഥാലയാത്തിൽ കൊണ്ടാക്കി.. അവിടെയാണ് പിന്നെ പഠിച്ചതും വളർന്നതും..വാശിയായിരുന്നു പഠിക്കാൻ..പിജി കഴിഞ്ഞപ്പോൾ തന്നെ ജോലി കിട്ടി..ആദ്യമൊക്കെ എന്റെ ചാരൂനെ തനിച്ചാക്കി നിൽക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു..പക്ഷേ അവളുടെ ഡിഗ്രി കഴിയാതെ ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ലല്ലോ.. പഠിച്ച് തീർന്നതും അവളെയും എന്റൊപ്പം കൂട്ടി..ഇപ്പോൾ രണ്ട് വർഷം ആയി..ഇവിടെയാണ് ചാരു പിജി ചെയ്തത്..”……… “സോറി വരുൺ..” “ഏയ്യ്..ഇതൊന്നും മറച്ച് വയ്ക്കേണ്ട കാര്യമല്ല..ശരിയാണ് ഒത്തിരി സ്ട്രഗിള് ചെയ്തിട്ടുണ്ട്.. പക്ഷേ ഞങ്ങളിപ്പോ ഹാപ്പിയാണ്..”
അപ്പോഴേക്കും ചാരു ചായയും കൊണ്ട് വന്നു.. “ആട്ടെ തന്റെ വീട്ടിൽ ആരൊക്കെയുണ്ട് യദു..??” “അമ്മയും അച്ഛനും ചേട്ടനും..” അവൻ വീട്ടിലുള്ളവരെക്കുറിച്ച് എല്ലാം പറഞ്ഞു.. ഇതെല്ലാം കേട്ട് നിന്ന് ചാരുവിന്റെ കണ്ണിലെ മിഴിനീർത്തിളക്കം യദു കണ്ടു.. അവർ കുടിച്ച ചായ ഗ്ലാസ്സ് തിരികെ കൊണ്ടുപോകുമ്പോൾ ചാരുവിന്റെ മുഖം മങ്ങിയിരുന്നത് യദുവും വരുണും ശ്രദ്ധിച്ചു.. “പാവം.. തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് കേട്ടതാ അവളുടെ മുഖത്തെ മങ്ങലിന്റെ കാരണം.. അമ്മ അടുത്തുണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ച സമയങ്ങളിൽ കിട്ടാത്ത പോയ സ്നേഹം അവളിൽ ഇപ്പോഴും വലിയൊരു സങ്കടമാണ്. എത്രയെന്ന് പറഞ്ഞാലും അമ്മയുടെ സ്നേഹം എനിക്കവൾക്ക് കൊടുക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട് തന്നെ മറ്റുള്ളവർ അമ്മയെക്കുറിച്ച് പറയുമ്പോൾ ന്റെ ചാരൂന് സങ്കടം വരും.. ചില സാമയങ്ങളിൾ എന്നോട് വന്നവള് ചോദിച്ചിട്ടുണ്ട് അമ്മയെക്കുറിച്ച്.. അവളൾക്ക് അങ്ങനെ ഓർമ്മയില്ലല്ലോ.. ഒരമ്മേടെ സ്നേഹം കൊതിക്കുന്നുണ്ടവൾ.. നല്ലൊരു കുടുംബത്തിലേക്ക് അവളെ കൈപിടിച്ചു കൊടുക്കണം.. അതാണെന്റെ ഏറ്റവും വലിയ സ്വപ്നം..”
വരുണും യദുവും അവന്റെ ഫ്ലാറ്റിലേയ്ക്ക് പോയി.. വലിയൊരു ഹാൾ പിന്നെയൊരു റൂം വിത്ത് അറ്റാച്ചിട് ബാത്ത്റൂം. രണ്ട് പേർക്ക് കഷ്ടിച്ച് നിൽക്കാവുന്ന ഒരു കിച്ചൺ..അവിടെ അത്യാവശ്യം കട്ടിലും മേശയും കസേരയും ഡൈനിങ്ങ് ടേബിളും ഒക്കെ ഉണ്ടായിരുന്നു.. “ഇഷ്‌ടായോ…??”
… “പിന്നെ..ധാരാളം..”……..”നമുക്ക് എങ്കിൽ പോയി അത്യാവശ്യ സാധനങ്ങളും പിന്നെ അടുക്കളയിലേക്ക് വേണ്ടതുമൊക്കെ വാങ്ങിച്ചാലോ..” “ശരി..വാ പോയേക്കാം..” സാധനങ്ങൾ ഒക്കെ വാങ്ങി തിരികെ വരുമ്പോൾ ചാരു വാതിലിന് മുൻപിൽ നിൽക്കുകയായിരുന്നു.. “നീ എവിടെ പോയതാ ചാരുവേ..?”(വരുൺ) “ജനാകിയന്റി വന്ന് വിളിച്ചു..”…….. “മ്മ്..വാസുദേവൻ അങ്കിളിന് കുറവായോ…??” “കുറഞ്ഞു..” അവരുടെ നെയ്‌ബഴ്‌സ് ആണ് ജാനാകിയും ഭർത്താവ് വാസുദേവനും.. റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു രണ്ടാളും.. ഇപ്പോൾ റിട്ട്യർമെന്റ് ജീവിതം നയിക്കുന്നു.. മക്കളും കൊച്ചുമക്കളും വിദേശത്തായതിനാൽ വരുണിനെയും ചാരുവിനെയും വലിയ കാര്യമാണ്..
“അതേ ഇന്നിനി അവിടെ ഒന്നും ഉണ്ടാക്കാൻ നിൽക്കേണ്ട..ഇങ്ങോട്ട് പോന്നേക്ക്..ഇന്നത്തേക്ക് മാത്രം..” പരിചയമില്ലാത്ത ഒരാളെ വീട്ടിൽ വിളിച്ച് സൽക്കാരിക്കുന്നത് ശരിയല്ലെങ്കിലും ഇന്ന് വന്നതല്ലേയുള്ളൂ എന്ന പരിഗണനയിൽ ആണ് ചാരൂ യദുവിനെ വീട്ടിലേയ്ക്ക് വിളിച്ചത്… “അതേ..ചാരൂ ..എന്നെ യദുവേട്ടാന്ന് വിളിച്ചോളൂ.. ഞാനും തനിക്ക് വരുണിനെപോലാ..എനിക്കും ഒരു പെങ്ങളില്ല..ഒരാളാകട്ടെന്നേ..” ചിരിച്ചുകൊണ്ട് റൂമിൽ പോകുന്ന യദുവിനെ വരുണും ചാരുവും നോക്കി നിന്നു..അതേ പുഞ്ചിരി അവരുടെ ചുണ്ടുകളിലേയ്ക്കും വിരിയാൻ താമസമുണ്ടായില്ല.. “ഹലോ ഭാഗീ…” ………”യദുവേട്ടാ.. വിളിക്കുവന്നോർത്ത് എത്ര നേരായി കാത്തതിരിക്കുവാന്നോ..??” ……..”ആദ്യ ദിവസല്ലേ ഭാഗി.. സാധങ്ങൾ ഒക്കെ വാങ്ങാണാരുന്നു.. പിന്നെ ചെറിയ രീതിയിൽ ക്ലീനിങ്.. എല്ലാം കഴിഞ്ഞ് ഇപ്പോഴാ ഫ്രീ ആയത്.
വീട്ടിൽ വിളിച്ചു സംസാരിച്ചു.. എങ്കിൽ അല്ലേ എനിക്കെന്റെ ഭാഗിയോട് ഫ്രീ ആയി സംസാരിക്കാൻ പറ്റൂ…”………. “യദുവേട്ടൻ കഴിച്ചോ..എന്താ ഉണ്ടാക്കിയത്..?”……. “ചപ്പാത്തിയും മസാലക്കറിയും..” ……..”എല്ലാംകൂടിയായി ആകെ ക്ഷീണിച്ചു കാണും അല്ലേ..” “ഇല്ലടി ഓഫിസിലുള്ള ഫ്രണ്ടും അവന്റെ പെങ്ങളും അപ്പുറത്തെ ഫ്‌ളാറ്റിലാണ് തസിക്കുന്നത്..ഇന്ന് ചാരുവാ ഫുഡ് തന്നത്..”……. “ചാരുവോ..ആരാത്..” “അതാടി ആ പെങ്ങള് കൊച്ച് ചാരു..സാരംഗി.. ഒരു പാവം പിടിച്ച സുന്ദരികുട്ടി..”…… “ഓഹ് ഒരു സുന്ദരി..കണ്ടപ്പോഴേ പിടിച്ചുപോയല്ലോ..വേണ്ട ..വേണ്ട..അങ്ങോട്ട് ഒത്തിരിയൊന്നും യദുവേട്ടൻ പോകണ്ട..”……. “ന്റെ പൊന്ന് ഭാഗി..കുശുമ്പി..എത്ര സുന്ദരിമാരെ കണ്ടാലും ന്റെ ഭാഗിയോളം വരുവോ എനിക്കാരെങ്കിലും..??” …..”സത്യായിട്ടും..”…….. “ഓഹ്..ഇങ്ങനൊരു പെണ്ണ്.. സത്യം പോരെ.. അത് പാവം പിടിച്ച ഒരു കൊച്ചാ.. അവനും. അച്ഛനും അമ്മയും ഒന്നും ഇല്ലടി അവർക്ക്..” യദു അവരെക്കുറിച്ചെല്ലാം ഭാഗിയോട് പറഞ്ഞു..
“അയ്യോ പാവം അല്ലേ യദുവേട്ടാ പിന്നോണ്ടല്ലോ എന്നെക്കുറിച്ച് പറഞ്ഞോ അവരോട്..”………….. “നിന്നെക്കുറിച്ച് എന്ത്..?” ………”കുന്തം..മര്യാദയ്ക്ക് നാളെ എന്നെക്കുറിച്ച് ചാരൂനോട് പറയണം.. പിന്നെ ഇടയ്ക്കൊക്കെ അങ്ങോട്ട് പൊയ്ക്കോ..” ……..”ഓഹ്..സമ്മതിച്ചു.. തീരെ കുശുമ്പില്ല നിനക്ക്..” …”യദുവേട്ടന്റെ കാര്യത്തിൽ ഞാൻ അങ്ങനാ.. എന്റെയാ..ഈ ഭാഗീടെയാ യദുവേട്ടൻ.. പിന്നോണ്ടല്ലോ യദുവേട്ടാ..”……. “അഹ് നീ പറ..”…… “പിന്നെ…” …..”ന്റെ പൊന്നു ഭാഗി ഒന്ന് പറ..” ………”നമുക്കെ ശ്രീയേട്ടന് വേണ്ടി ചാരൂനെ ആലോചിച്ചാലോ..”……… “ഓഹ്.. ആങ്ങളയ്ക്ക് പെണ്ണിനെ നോക്കാൻ അവൾ ഇപ്പഴേ തുടങ്ങി.. “എനിക്കകെ ഉള്ള ഒരങ്ങളായാ ന്റെ ശ്രീയേട്ടൻ..യദുവേട്ടൻ അല്ലേ പറഞ്ഞേ ചാരൂ പാവമാ..നല്ല കൊച്ചാ.. സുന്ദരിയെന്നൊക്കെ..” …….”അതിന് ഇന്ന് കണ്ട കൊച്ചിനോട് ന്റെ ചേട്ടനെ കല്യാണം കഴിക്കാൻ സമ്മതമാണോന്നൊക്കെ ചോദിക്കാൻ പറ്റുവോ ന്റെ ഭാഗി.. സമയം ഉണ്ടല്ലോ.. നാളെ കെട്ടിക്കണ്ടല്ലോ.. നമുക്ക് ഇനി കുറച്ച് നേരം നമ്മുടെ മാത്രം കാര്യം പറയാം.”
“എടി..ഇന്നലെ നിന്റെ യദുവേട്ടൻ വിളിച്ചോ..”…….. “വിളിച്ചു.ഒത്തിരി നേരം സംസാരിച്ചിട്ടാ ഉറങ്ങിയത്..” രാവിലെ കോളേജിലേയ്ക്ക് പോകുന്ന വഴിയാണ് ഭാഗിയും അനുവും.. “എടി ദേടി ഇന്നും ആ സന്ദീപ് സാർ നിന്നെ നോക്കി നിൽപ്പുണ്ട്.. അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമവാടി..” ………”അങ്ങനെ ഇപ്പൊ എന്നെ ആരും സ്നേഹിക്കണ്ട..എനിക്ക് എന്റെ യദുവേട്ടൻ മതി..”…… “അതാ സന്ദീപ് സാറിനറിയില്ലല്ലോ.. പണ്ട് മുതലേ അങ്ങേര് നിന്റെ പുറകേയല്ലേ.നീ താല്പര്യം ഇല്ലെന്ന് പറഞ്ഞിട്ടും ആ ശ്രമം ഉപേക്ഷിച്ചോ. ഭവതിയുടെ ദർശനം ലഭിയ്ക്കാൻ അല്ലേ എന്നും രാവിലെ ആ ഗേറ്റിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.. ക്ലാസ്സിലെ നോട്ടം പോരാഞ്ഞിട്ടാ. ക്ലാസ്സിൽ ചെറിയൊരു മുറുമുറുപ്പുണ്ട്..”……. “നീ കിന്നാരം പറയാതെ വരുന്നുണ്ടോ അനൂ..അയാൾ അയാളുടെ വീടിന്റെ മുന്നിൽ നിൽക്കുന്നു…. പിന്നെ ശല്യം ഒന്നും ഇല്ലല്ലോ..കാല് കഴയ്ക്കുമ്പോൾ പൊക്കോളും.. അല്ലപിന്നെ… ക്ലാസ്സിൽ അങ്ങേറിന്റെ സാറും ഞാൻ സ്റ്റുഡന്റും.. അത്രേയുള്ളൂ… വേഗം നടക്ക്.. ബസ് പോകും..
” പണ്ട് മുതൽ സന്ദീപ് മനസ്സിൽ കൊണ്ടുനടക്കുന്നതാണ് ഭാഗിയെ.. ഇഷ്ടം പറഞ്ഞതിന് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിലും ഇഷ്ടമാണ് അവളെ..യദുവിന്റെയും ഭാഗിയുടെയും കാര്യമൊന്നും അവനറിയില്ല.. ഇപ്പോൾ അവൾ പഠിക്കുന്ന കോളേജിൽ ഗസ്റ്റ് ലക്ച്ചറർ ആണ്.. ഭാഗിയെയും പഠിപ്പിക്കുന്നുണ്ട്.. ഭാഗി പോകുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.. “മ്മ്..മ്മ്..” പുറകിൽ നിന്നാരോ മുരടനക്കുന്നത് കേട്ടാണ് സന്ദീപ് തിരിഞ്ഞു നോക്കിയത്.. അവന്റെ അമ്മയായിരുന്നു.. “ന്റെ മോനേ ദീപൂ ,, എത്ര കാലമായടാ ആ പെങ്കൊച്ചിന്റെ പുറകെ നടക്കുന്നു..നിനക്ക് അത്രയ്ക്ക് ഇഷ്‌ടാന്ന് അമ്മയ്ക്കാറിയാം. നിനക്ക് ജോലിയായില്ലേ.. നമുക്ക് പോയി ചോദിക്കാടാ..” …….”അല്ലമ്മേ..ഭാഗ്യശ്രീയ്ക്ക് എന്നെ..!!!അവൾ പഠിച്ചോണ്ടിരിക്കുവല്ലേ..” …….”ന്റെ ചെറുക്കാ..ഈ പെണ്ണുങ്ങൾ അങ്ങനാ..ആ കൊച്ച് നല്ല അടക്കോം ഒത്തുക്കോം ഒക്കെയുള്ളതാ..എനിക്കും ഇഷ്ടായി.. വീട്ടുകാരുടെ സമ്മതത്തെക്കാൾ വലുതായി ആ കൊച്ചിന് ഒന്നും കാണില്ല..നമുക്ക് പറഞ്ഞുവെക്കാടാ.നാളെ നടത്തണോന്ന് ഇല്ലല്ലോ.. ഒന്ന് രണ്ട് വർഷം കഴിഞ്ഞ് മതി..പക്ഷേ ഒരുറപ്പ് കിട്ടുവല്ലോ..ന്റെ മോന്റെ ഈ കാത്തനില്പിന് ഫലം കിട്ടുവല്ലോ. ഞാൻ ഒരു ദിവസം വിനയൻ ചേട്ടനോടും മാലിനിയോടും കൂടി ഒന്ന് സംസാരിക്കട്ടെ.. നീ ഇപ്പൊ കോളേജിൽ പോകാൻ നോക്ക് ദീപൂ..” അമ്മയുടെ വാക്കുകളിൽ അവനൊരു പ്രതീക്ഷ തോന്നി..ഇതേ സമയം ബസ്സിലിരുന്ന് അനുവിനോട് യദുവിനെ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു ഭാഗി അന്നേരം..

by