രചന – ഷംസിയ ഫൈസൽ
ഫ്ലാറ്റ് ലോക്ക് ചെയ്ത് താഴേക്കിറങ്ങി, ഒരു ടാക്സി വിളിച്ച് ശില്‌പക്കുള്ളതും വീട്ടിലേക്ക് ആവിശ്യമുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സ് സ്റ്റോപ്പില്‍ ചെന്നിറങ്ങി
സ്റ്റോപ്പിലെത്തി അതികം സമയമായില്ല അപ്പോയേക്കും ബസ് വന്നു
നേരത്തെ ബുക്ക് ചെയ്തതിനാല്‍ സീറ്റില്‍ സമാധാനത്തോടെ ഇരിക്കാന്‍ പറ്റി
ശാലിനി ആദ്യം തന്നെ വിന്‍ഡോ സിറ്റിലിരുന്നു
കുറച്ച് മണിക്കൂറിന്‍റെ യാത്ര ആയതിനാലാകാം അമ്മ നേരത്തെ തന്നെ സീറ്റില്‍ ചാരിയിരുന്ന് ഉറക്കം പിടിച്ചിരുന്നു
ശാലിനി പുറത്തെ കാഴ്ച്ചകള്‍ കണ്ടിരുന്നു
ആനവണ്ടിയിലുള്ള യാത്ര അവള്‍ക്കും എന്നും പ്രിയപ്പെട്ടതാണ്.,
പണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച് കൊണ്ടിരുന്നപ്പോയും നാട്ടിലേക്ക് പോകുന്നതും വരുന്നതുമെല്ലാം ആനവണ്ടിയിലായിരുന്നു
ഇതെന്തോ പുറത്തെ കാഴ്ച്ചകള്‍ക്കെല്ലാം പ്രണയമയം തോന്നിയവള്‍ക്ക്
നവിയെ കണ്ട് സംസാരിച്ച് മടങ്ങിയത് മുതല്‍ അവളുടെ ചുണ്ടിലൊളിപ്പിച്ച ചിരി മാഞ്ഞിട്ടില്ല
അവന്‍ കല്ല്യാണത്തിന് സമ്മതിക്കുമെന്ന പ്രതീക്ഷയിലാണവള്‍
വര്‍ഷങ്ങളായി മനസ്സിലൊളിപ്പിച്ച പ്രണയ സാഫല്യം,,
പക്ഷെ അവന്‍റെ തീരുമാനം എന്താകുമെന്ന് പറയാനും പറ്റില്ല
ഇനി കല്ല്യാണം കഴിഞ്ഞാല്‍ തന്നെ കുഞ്ഞ് പിറന്നാല്‍ അവന്‍ തന്നെ ഒഴിവാക്കില്ലെ.,,
എങ്കിലും കുഴപ്പമില്ല എന്‍റെ ഏറ്റവും വലിയ സ്വപ്നമല്ലെ നവനീതിന്‍റെ കൈ കൊണ്ട് തന്‍റെ കഴുത്തിലൊരു താലി.,,
മാസങ്ങള്‍ മാത്രം കറാര്‍ ചെയ്ത് കെട്ടുന്ന താലിയാണെങ്കിലും അത്രയും ക്കാലം എന്‍റെ മാറില്‍ പറ്റിചേര്‍ന്ന് തന്‍റെ പ്രാണന്‍റെ താലി ഉണ്ടാകുമല്ലോ..,,,
ശാലിനി ഏതോ ലോകത്തെന്ന പോലെ ഒാരോന്നാലോചിച്ച് കൊണ്ടിരുന്നു
ഇടക്ക് ബസ് കുറച്ച് സമയം നിര്‍ത്തിയിട്ടതും വാഷ്റൂമില്‍ പോയി അമ്മക്കും തനിക്കും ഒരു ചായ വാങ്ങി തിരിച്ച് സീറ്റില്‍ വന്നിരുന്നു
ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതും അവള്‍ സീറ്റില്‍ ചാരി കണ്ണടച്ചു
മണിക്കൂറുകള്‍ കഴിഞ്ഞതും തന്‍റെ ജന്മ സ്ഥലമായ ആലപ്പുഴയില്‍ എത്തി
സ്റ്റോപ്പിലെത്തി ഒരു ആട്ടോറിക്ഷയില്‍ കയറി കുട്ടനാട്ടിലേക്ക് യാത്ര തിരിച്ചു
താന്‍ ജനിച്ച് വളര്‍ന്ന നാട്.,
ഒരുപാട് നല്ല ഒാര്‍മകള്‍ തന്ന നാട്,
ഇവിടെത്തെ ഒാരോ വയലിനും മരങ്ങള്‍ക്കും ചെടികള്‍ക്കും നവിയോടുള്ള തന്‍റെ പ്രണയത്തെ കുറിച്ചറിയാം.,
പക്ഷെ അവന്‍ മാത്രം അറിഞ്ഞില്ല
തോളോട് തോള്‍ കൈയ്യിട്ട് നടന്നാലും തൊട്ടടുള്ളയാളുടെ മനസ്സറിയാന്‍ പറ്റില്ലെന്ന് പറയുന്നത് എത്ര ശരിയാണ്
ചെറുപ്പം മുതല്‍ ചിരിച്ചും കളിച്ചും വഴക്കിട്ടും നടന്നതാ ഞങ്ങള്‍, പറയാതെ പറഞ്ഞിട്ടും അവന് തന്‍റെ പ്രണയം മനസ്സിലായില്ല.,
എനിക്ക് വേണ്ടി പലരോടും വാദിക്കുമ്പോയും എനിക്ക് വേണ്ടതെല്ലാം വാങ്ങിതരുമ്പോയും പുതിയ വണ്ടി വാങ്ങി ആദ്യം തന്നെ കാണിച്ച് അതിലെന്നെ കയറ്റിയപ്പോയുമെല്ലാം തിരിച്ചും ഇഷ്ടമാണെന്ന് കരുതി
ചില ഇഷ്ടങ്ങളൊന്നും പ്രണയമാകണമെന്നില്ല എന്ന്ന്നെ നവി പഠിപ്പിച്ചു
”നീ ഇറങ്ങുന്നില്ലെ.,,
അമ്മ തട്ടിവിളിച്ചപ്പോയാണ് അവള്‍ വീടെത്തിയത് അറിഞ്ഞത്
വീടിന് മൂന്ന് സൈഡും വയലാണ് മുന്നില്‍ ചെറിയ കോണ്‍ക്രീറ്റ് റോഡുണ്ട്.,
റോഡിന്‍റെ അപ്പുറത്തെ ഭാഗം മുയുവന്‍ കായലാണ്
വയലിനും കായലിനും ഇടയിലുള്ള തന്‍റെ വീടിന് പ്രത്യേകഭംഗിയാണ്
ചെറിയ വാര്‍പ്പിന്‍റെ വീടാണ് ശാലിനിയുടേത്.,
പുതുക്കി പണിയാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഈ വീടിന്‍റെ ഭംഗി എത്ര മോഡേണ്‍ വീടിനും കിട്ടില്ലെന്ന് തോന്നി
ആദ്യം തന്നെ തന്‍റെ പ്രിയപ്പെട്ട ചെടികളെ നോക്കി
പലതും വാടിയിട്ടുണ്ട്.,
ചിലതെല്ലാം ചീഞ്ഞുണങ്ങി പോയി.,
അച്ഛന്‍ വല്ലപ്പോയും നനക്കുന്ന വെള്ളം കൊണ്ട് ജീവിച്ച് പോകുന്ന കുറച്ച് ചെടികള്‍ മാത്രം
”ചേച്ചി.,,ഞാന്‍ പറഞ്ഞത് വാങ്ങിച്ചോ..,,
ശില്പ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് വന്നു
”ഒാ..ഹ് ബാഗിനുള്ളിലുണ്ട്.,
പിന്നെ നിനക്കൊരു ടോപ്പെടുത്തിട്ടുണ്ട് ഇഷ്ടായോന്ന് നോക്ക്..,,
ശാലിനി പറയേണ്ട താമസം ശില്‌പ ഉളളിലേക്ക് ഒാടി കയറി
പുറകിലായി ശാലിനിയും,
”ടീ..,,എന്‍റെ ബാഗിലുള്ളതെല്ലാം വലിച്ചിടാതെ.,
ഞാന്‍ എടുത്ത് തരാം.,,
ശാലിനി ബാഗില്‍ നിന്ന് ശില്പക്കുള്ളതെല്ലാം എടുത്ത് കൊടുത്തു
”ഈ ടോപ്പ് കൊള്ളാലോ..,,
നൈസ്..,,
നാളെ എന്‍റെ ഫ്രണ്ടിന്‍റെ കല്ല്യാണമാണ് ഇത് തന്നെ ഇട്ടേക്കാം.,,
ശില്‌പ ആവേശത്തോടെ പറഞ്ഞു
”അല്ല അച്ഛനെ കണ്ടില്ലല്ലോ..,,
പണിക്ക് പോയതാണോ..,,
വന്നില്ലെ ഇത് വരെ.,,
ശാലിനി ചോദിച്ചതും ശില്‌പ ടോപ്പ് മടങ്ങി ടാബിളില്‍ വെച്ചു
”വന്നിരുന്നു.,
നിങ്ങളെ കുറച്ച് സമയം കാത്ത് നിന്നു ,
കാണത്തപ്പോ ചോറ് കഴിച്ച് കവല വരെ പോയി വരാന്ന് പറഞ്ഞ് പോയതാ..,,
ശില്പ മറുപടി കൊടുത്തു
”ഒാ..ഹ് എന്നാ കണക്കായി.,
നേരം മോന്തിയായാ അങ്ങേര് നാല് കാലിലല്ലാതെ കയറി വരൂല.,
നിങ്ങള് രണ്ടും വല്ലോം കഴിച്ച് കെടക്കാന്‍ നോക്ക്..,,
അമ്മ നീരസത്തോടെ അടുക്കളയിലേക്ക് കയറി
ശാലിനി ഡ്രസ്സ് മാറ്റി വന്നപ്പോയേക്കും ശില്പ കഴിച്ച് തുടങ്ങിയിരുന്നു
”ആ..ഹ ചിക്കന്‍ കറിയാണോ.,,
നീ ഇതൊക്കെ ഉണ്ടാക്കാന്‍ പഠിച്ചോടി.,,
അവള്‍ പ്ലേറ്റിലേക്ക് ചോറും കറിയും വിളംബി
”ചേച്ചി എന്നെ കുറിച്ചെന്താ വിചാരിച്ചെ.,
ഞങ്ങള് ഹോസ്റ്റലില്‍ കുക്ക് ചെയ്യാറുണ്ട്.,
അങ്ങനെ പഠിച്ചതാ.,,
കഴിച്ചിട്ട് പറ എങ്ങനെയുണ്ടെന്ന്,,
ശില്പ അഭിമാനത്തോടെ ചോദിച്ചു
”അടിപൊളി നല്ല ടേസ്റ്റുണ്ട്.,
അല്ല നിനക്കെന്നാ ഹോസ്റ്റലിലേക്ക് തിരിച്ച് പോകേണ്ടത്.?
ശാലിനി അനിയത്തിയെ നോക്കി
”ഞാന്‍ ചേച്ചി വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ ലീവെടുത്തിന്ന് പോന്നതാ.,
അമ്മയും ചേച്ചിയും ഇല്ലെങ്കില്‍ അച്ഛന്‍റെ നശിച്ച കള്ള് കുടി കാരണം ഈ വഴിക്ക് ഞാന്‍ വരാറില്ല.,,
ചോര്‍ കഴിച്ച് പാത്രം കഴുകി വെച്ച് ശില്‍പ പോയതും ശാലിനി ബാക്കി ഭക്ഷണം കൂടെ ആസ്വദിച്ച് കഴിച്ചു
അമ്മ വന്ന് ഭക്ഷണം കഴിച്ച് പാത്രങ്ങളെല്ലാം എടുത്ത് വെച്ച് അടുക്കള വാതില്‍ അടച്ച് കിടക്കാനായി മുറിയിലേക്ക് പോയി
രാത്രി ഏറെ വൈകിയതും അച്ഛന്‍ വാതിലില്‍ മുട്ടി തുടങ്ങി
”ഒരുമ്പട്ടവളെ വാതില്‍ തുറക്കെടീ.,,
ഇല്ലേല് ഞാന്‍ ചവിട്ടി തുറക്കും.,,
എന്നെ നിനക്ക് ശെരിക്കറിയില്ല മൂദേവീ..,,
അച്ഛന്‍റെ ബഹളം കേട്ട് തുടങ്ങിയതും ശാലിനി തലയിണയില്‍ മുഖം പൂഴ്ത്തി ചെവി രണ്ടും പൊത്തി പിടിച്ചു,
രാത്രി മിക്കദിവസവും സ്ഥിരം കാഴ്ച്ചയാണിത്.,
പാതിരാക്ക് കളളും കുടിച്ച് വന്ന് കേറി അമ്മയെ കയറി തെറിവിളിക്കുക.,
ഈ സമയത്ത് അച്ഛന്‍റെ മുന്നില്‍ പെടാതിരിക്കാന്‍ അമ്മയും ഞങ്ങളും പരമാവധി ശ്രമിക്കാറുണ്ട്.,
ചെന്ന് പെട്ടാല്‍ ദേഹോപദ്രവം ഉറപ്പാണ്
അമ്മക്ക് കിട്ടിയ അടിക്ക് കണക്കില്ല.,
പിന്നീട് അമ്മക്കും വാശിയായി കള്ള് കുടിച്ച് വീട്ടില്‍ കയറി വന്നാല്‍ വാതില്‍ തുറന്ന് കൊടുക്കത്തെയില്ല
അപ്പോ കുറച്ച് സമയം തെറിവിളിച്ച് പുറത്തെ തിണ്ണയില്‍ ബോധം കെട്ടുറങ്ങും
രാവിലെ എണീറ്റ് ഞങ്ങടെ മുന്നില്‍ കൈയ്യും കെട്ടി തലതാഴ്ത്തിയുള്ള അച്ഛന്‍റെ നില്‍പ് കണ്ടാല്‍ ചിരിയാണ് വരുക
ഭാര്യയും മക്കളും ജീവനാണ്.,
എന്നാ കള്ളെന്ന വിഷം ഉള്ളില്‍ കയറിയാ ആളാകെ മാറും.,,
കുറച്ച് സമയം കഴിഞ്ഞതും അച്ഛന്‍റെ ശബ്ദമൊന്നും കേള്‍ക്കാനില്ലായിരുന്നു
ശാലിനി എണീറ്റ് ജനല് തുറന്ന് സിറ്റ് ഒൗട്ടിലേക്ക് നോക്കുമ്പോ ബോധം മറഞ്ഞ് കൂര്‍ക്കം വലിച്ചുറങ്ങുന്ന അച്ഛനെയാണ് കണ്ടത്
നിര്‍വികാരത്തോടെ അവള്‍ കട്ടിലില്‍ വന്ന് കിടന്നു
പുലര്‍ച്ചെ കോഴി കൂവിയതും ശാലിനി കണ്ണ് തുറന്ന് ഫോണെടുത്ത് സമയം നോക്കി.,
എണീക്കണമെന്ന് കരുതിയെങ്കിലും മടി കാരണം പുതപ്പെടുത്ത് മൂടി പുതച്ച് വീണ്ടും തിരിഞ്ഞ് കിടന്നുറങ്ങി
*(തുടരും..)*

by