19/04/2026

പല്ലവി : ഭാഗം 09

രചന – അമ്മു സജീവ്

രുന്നത് വരട്ടെ എന്ന് കരുതി മൂന്നും ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു. അപ്പോഴതാ നമ്മുടെ അഗ്നിപർവതവും സൾഫ്യൂറിക് ആസിഡും കൂടി ക്ലാസ്സിലേക്ക് കയറി വരുന്നു.അതന്നെ നമ്മടെ എസ് ഐ സാറും അനിരുധ് സാറും. ” പ്രിയപ്പെട്ട വിദ്യാർത്ഥികളെ, നിങ്ങൾക്കറിയാല്ലോ ഇപ്പോൾ ലഹരി മാഫിയ കൂടുതലും സ്കൂൾ – കോളേജുകൾ ലക്ഷ്യം ആക്കിയാണ് പ്രവർത്തിക്കുന്നതെന്ന്. അതിന്റെ ദൂഷ്യ വശങ്ങളെപ്പറ്റി നിങ്ങളെ ബോധവാന്മാർ ആക്കാനാണ് എന്റെ സുഹൃത്തും ഇവിടുത്തെ എസ് ഐയുമായ ആരവ് ജിത്ത് വന്നിരിക്കുന്നത്……… “( അനിരുധ് ) പിന്നീട് ലഹരി വസ്തുക്കളെ പറ്റിയും അതിന്റെ ദോഷവശങ്ങളെ പറ്റിയും ജിത്തു വളരെ നന്നായി ക്ലാസ്സ്‌ എടുത്തു കൊടുത്തു. ചുരുക്കി പറഞ്ഞാൽ ഈ ബോധവൽക്കരണത്തിലൂടെ ബോധം ഇല്ലാത്ത ഈ പിള്ളേർക്ക് കുറച്ചു ബോധം വന്നിട്ടുണ്ടെന്ന് എന്നാണ് എന്റെ ഒരു ദിത്. ഉച്ചവരെ നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസിനു ശേഷം എല്ലാവരും ഉച്ചഭക്ഷണം കഴിക്കാനായി പോയി. (അവർ പോയി കഴിച്ചിട്ട് വരട്ടെ. ഇതിന്റെയൊക്കെ തീറ്റി അറിയാല്ലോ വിശന്നാൽ ചിലപ്പോൾ നമ്മളെ പിടിച്ചു തിന്നാലോ അതോണ്ട് നമുക്കിവിടെ വെയിറ്റ് ചെയ്യാം.)

ഉച്ച കഴിഞ്ഞുള്ള തിയറി ക്ലാസ്സിൽ വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ പിള്ളേർ ഇരിക്കുന്നത്.ഉറക്കം തൂങ്ങി ഉറക്കം തൂങ്ങി ദാ കിടക്കുന്നു നമ്മുടെ അമ്മു. കറക്റ്റ് ആയിട്ടത് മിസ്സ്‌ കാണുകയും ചെയ്തു. മിസ്സ്‌ ചെറുതായി ഒന്ന് ഗെറ്റ്ഔട്ട് അടിച്ചു. ദുഷ്ടത്തികൾ രണ്ടും കൂടി കിണിക്കുന്നത് കണ്ടില്ലേ.. പോ അവിടുന്ന്, ഞാൻ ഇനി മിണ്ടില്ല. ഭിത്തിയിൽ ചാരി നിന്ന് ഉറങ്ങാൻ ഒരു രസവും ഇല്ലാത്തോണ്ട് അമ്മു അവിടെ മാവിൻ ചോട്ടിലെ സ്റ്റോൺ ബെഞ്ചിൽ ഇരുന്ന് സുഖമായി ഉറങ്ങുവാരുന്നു. അപ്പോഴാണ് അവളെ ആരോ തട്ടി വിളിക്കുന്നത്. ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ എന്തോ പറയാൻ വന്നപ്പോഴാണ് മുന്നിൽ നിൽക്കുന്ന സീനിയർ ചേട്ടന്മാരെ കണ്ടത്.കാര്യായി കണ്ണ് തുറന്നത്. ഇല്ലേൽ ഞാൻ വല്ലോം വാങ്ങി കൂട്ടിയേനെ. പേടിച്ചു ചാടിയിറങ്ങിയപ്പോൾ അടുത്ത് നിന്ന ചേട്ടന്റെ കാലിന്റെ ഭംഗി നോക്കിക്കൊണ്ട് ഇറങ്ങാൻ പറ്റുല്ലല്ലോ. അതോണ്ട് ചെറുതായി അങ്ങേരുടെ കാലിൽ ചവിട്ടി. ” അയ്യോ……… “( സേട്ടൻ )

” സോറി ചേട്ടാ, സത്യായിട്ടും അറിഞ്ഞോണ്ടല്ല.. “( പല്ലവി ) പിന്നീടാണ് അവൾ അതു ശ്രദ്ധിച്ചത്. ഇത് നമ്മുടെ ഋഷിശൃംഖൻ ചേട്ടനും കൂട്ടുകാരുമല്ലേ… അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു ഞാൻ ഇവിടെ എത്തിയ ഗദന ഗദ വരെ പറഞ്ഞു. അവിടുന്ന് ഞങ്ങൾ കാന്റീനിലേക്ക് പോയി. ഫുൾ ചേട്ടന്മാരുടെ ചിലവ്. എന്നെ കളിയാക്കി ചിരിച്ച ഊളകളെ വിളിക്കാതെ വന്ന് പുട്ടടിക്കുമ്പോൾ എന്താ ഒരു മനസുഖം. നോം ധന്യയായി. പിന്നീടാണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്. ഇത് ഇവർ എന്നോടുള്ള സ്നേഹം കൊണ്ട് വാങ്ങി തന്നതൊന്നുമല്ല. കൈക്കൂലി ആയിരുന്നു. വീണ്ടും വീണ്ടും പ്ലിങ്ങാൻ ആയി വീണ്ടും ന്റെ ജീവിതം ബാക്കി……. കൈക്കൂലി എന്തിനാണെന്നോ….. ഈ ഋഷി സേട്ടന് നമ്മുടെ മറിയാമ്മയോട് ഒരു പ്രേമം,മൊഹബത്,കാതൽ, ലവ്, പ്യാർ…….. അന്ന് അവൾ കൈയിൽ അല്ല പുള്ളിയുടെ മനസിലാണത്രെ മാന്തിയത്. ( അയിന് ഇവളെന്താ പൂച്ച വല്ലോം ആണോ )

ഈശ്വര, ഇതിപ്പോ വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ വച്ച അവസ്ഥ ആണല്ലോ. അവരുടെ ചിലവിന് പുട്ടടിച്ചിട്ട് പറ്റില്ലാന്ന് പറയുന്നതെങ്ങനാ… അവസാനം ഓക്കേ പറഞ്ഞിട്ട് വന്നപ്പോഴേക്കും ക്ലാസ്സ്‌ കഴിഞ്ഞിരുന്നു. പിന്നെ അച്ചുവിനെയും കൂട്ടി വീട്ടിലേക്ക് പോയി. ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്തു നിന്നില്ല. അതിങ്ങനെ ഓടിക്കൊണ്ടേയിരുന്നു. അതിന്റിടയ്ക്ക് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. മറിയാമ്മയും ഋഷിശൃംഘൻ ചേട്ടനും സെറ്റ് ആയി. ഋഷി ചേട്ടന്റെ ശെരിക്കും പേര് എബിൻ എന്നാണുട്ടോ. അവരുടെ ഒഫീഷ്യൽ ബ്രോക്കർ ആയ എനിക്കും എന്റെ ശിങ്കിടി ചിന്നുവിനും ഈ കപ്പിൾസിന്റെ വക ബ്രോക്കർ ഫീസായി ഡെയിലി ഓരോ പപ്സും ലൈമും.ഞാൻ ഒരു സംഭവം തന്നെ. അഹങ്കാരം ഇല്ലാത്ത കുട്ടിയാ അതോണ്ട് ഞാൻ ഇതങ്ങനെ പറഞ്ഞു നടക്കാറില്ല. ന്തോ പബ്ലിസിറ്റി എനിക്ക് ഇഷ്ടല്ല…. രണ്ടാമത്തെ കാര്യം എന്താന്ന് വച്ചാൽ ന്റെ ബ്ലാക്ക് മെയിൽ സഹിക്കാൻ വയ്യാണ്ട് അപ്പുവേട്ടൻ തന്നെ രോഹിണി ചേച്ചിയുടെ കാര്യം വീട്ടിൽ പറഞ്ഞു. രണ്ടു വീട്ടുകാർക്കും സമ്മതം ആയതിനാൽ വേഗത്തിൽ കല്യാണം നടത്താൻ തീരുമാനിച്ചു.

കഴിഞ്ഞ മാസം ആയിരുന്നു, നിശ്ചയം. അടുത്ത ആഴ്ച കല്യാണവും. എന്നാലും ഈ ദുഷ്ടൻ എന്നോടീ ചതി ചെയ്യുമെന്ന് അറിഞ്ഞില്ല. ഹാ സാരമില്ല. ഏട്ടത്തിയമ്മയുമായി നല്ല കമ്പനി ആയതുകൊണ്ട് ഇനീപ്പോ ഏട്ടത്തിയമ്മയെ പിഴിഞ്ഞ് ജീവിക്കാം. ഒരേ ഒരു ചേട്ടന്റെ ഒരേ ഒരു കല്യാണമല്ലേ അതോണ്ട് ഒരാഴ്ച മുന്നേ ഞാൻ ലീവ് എടുത്തു. നമ്മുടെ കാരണവന്മാർക്കൊക്കെ നല്ല കോലോം ഇണ്ട് ഭംഗിയും ഇണ്ട് അതോണ്ട് നമ്മൾ നേരെ ബ്രൂട്ടി പാർലറിൽ പോയി. ഒരു ഭംഗിയ്ക്ക് മറിയാമ്മയും ചിന്നുവും അച്ചുവും കൂടെയുണ്ട് എന്തിനാണോ ന്തോ…. അവളുമാരുടെ നിർബന്ധത്തിന് എനിക്കും വഴങ്ങി സാരി ഉടുക്കാം എന്ന് പറയേണ്ടി വന്നു. ഒഴിഞ്ഞു മാറാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. എവിടെ.. ഇവളുമാർ നമ്മളെക്കാൾ തറയാടാ …. അങ്ങനെ ഞങ്ങൾ നാലുപേരും ഒരേ മോഡലിൽ വ്യത്യസ്ത കളറിലെ സാരി എടുത്തു.. അമ്മു റോയൽ ബ്ലൂ കളറിലെ ജോർജറ്റിൽ വർക്ക്‌ വരുന്ന സാരിയാണ്. അച്ചുവിന് പിങ്ക് കളറും ചിന്നുവിന് മെറൂണും മറിയാമ്മയ്ക്ക് പച്ചയും കളർ ആണ് എടുത്തത്. സാരിയ്ക്ക് ചേരുന്ന വളയും മാലയും സ്റ്റോണിന്റെ പൊട്ടും ഒക്കെ ഇട്ട് നമ്മുടെ ഫോർമൂർത്തികൾ വളരെ സുന്ദരികളായി.

നമ്മൾ പിന്നെ നേരത്തെ ഒരുങ്ങി വെളിയിൽ പോയിരുന്നു വരുന്ന ചേട്ടന്മാരെ വായിനോക്കി നിക്കുവാ…. അപ്പോഴാണ് ജിത്തുവേട്ടൻ അങ്ങോട്ട് വന്നത്. എന്റീശ്വരാ, ഇങ്ങേർക്കിത്ര ഭംഗി ഉണ്ടാരുന്നോ.. അറിഞ്ഞില്ല്യ…. ആരും പറഞ്ഞില്ല്യ……. അറിഞ്ഞിരുന്നേൽ ഒരു കൈ നോക്കാമായിരുന്നു. ചിരിച്ചോണ്ടിരിക്കുമ്പോൾ ന്തു ഭംഗിയാ…. കണ്ണെടുക്കാനെ തോന്നുന്നില്ല… ഹോ ആൺപിള്ളേർക്ക് നുണക്കുഴി ഉണ്ടായാൽ ഇത്രേം ചന്തം ഉണ്ടായിരുന്നോ….. പുള്ളി നല്ല തിരക്കിലാ. ചങ്കിന്റെ കല്യാണം അല്ലേ… പറഞ്ഞ പോലെ ന്റെ വാഴ ചേട്ടൻ കുളിച്ചൊരുങ്ങി സുന്ദരക്കുട്ടപ്പനായി ദക്ഷിണ കൊടുക്കുവാ… അവിടെ നിറയെ ഓൾഡ് പീപ്പിൾസ് ആയോണ്ട് നമ്മൾ അങ്ങോട്ട്‌ പോകാൻ നിന്നില്ല. സാരി ഉടുത്തോണ്ട് എന്നെ കണ്ടാൽ അപ്പൊ ചോദിക്കും മോൾക്ക് കല്യാണം നോക്കുന്നില്ലെന്ന് ചോദിച്ചു…. ബ്ലാ……. ഇവരെന്തിനാ ഇത്രയും എച്ചിത്തരം കാണിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അൻപതു രൂപയല്ലേയുള്ളു ഒരു ഊണിനു. അതു വാങ്ങി കഴിക്കാനുള്ളതിന് മോളുടെ കല്യാണത്തിന് സദ്യ കഴിക്കണം പോലും. ഹും……. ഇവരെന്നെ വയലന്റ് ആക്കും…….. ( മൂഡ് പോയി മൂഡ് പോയി…. ബാക്കി അടുത്ത പാർട്ടിൽ…….) തുടരും……….