17/04/2026

ജാനു : അവസാന ഭാഗം

രചന – റിൻസി

അക്ഷയോട് വിളിച്ചു ജാനുവിനെ ഇവിടെ നിന്നും മാറ്റാനുള്ള ഏർപ്പാടുകളെല്ലാം ചെയ്യാൻ പറഞ്ഞു ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി. അലക്സിനോട് വിശ്വ വരുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞു..

കുറച്ചു നേരത്തിനു ശേഷം നങ്ങൾ വന്ന കാർ കൊണ്ട് അക്ഷയ് എത്തി. ജാനുവിനെയും എടുത്തു കൊണ്ട് ഞാൻ പിൻ സീറ്റിലും ഡ്രൈവിങ് സീറ്റിൽ അക്ഷയും കോ ഡ്രൈവ് സീറ്റിൽ അലക്സും കയറി. ശരണ്യയോട് നങ്ങൾ ബലമായി ഇവിടെ നിന്ന് കൊണ്ട് പോയതാണെന്ന് പറയാൻ പറഞ്ഞു മുൻ വശത്തുള്ള ലോക്ക് ഒരു കമ്പി കൊണ്ട് പൊട്ടിച്ചു നങ്ങൾ ശരണ്യയോട് യാത്ര പറഞ്ഞു അവിടെ നിന്ന് വേഗം പുറപ്പെട്ടു. എന്റെ പേരിലുള്ള കുറച്ചു ദൂരയയുള്ള ഒരു റിസോർട്ടിലേക്ക് പോവാനാണ് ഞങ്ങളുടെ പ്ലാൻ.. അക്ഷയും അലക്സും മാറി മാറി ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു..

ജാനുവിനെ ഞാൻ ഒന്നു കൂടെ എന്റെ മടിയിലേക്ക് കയറ്റി കിടത്തി പുറത്തേക്കും നോക്കിയിരുന്നു.

അൽപ സമയത്തിന് ശേഷം നങ്ങൾ റിസോർട്ഇൽ എത്തിച്ചേർന്നു..

അകതെല്ലാം ആൾഡ്രെഡി സെറ്റ് ചെയ്തത് കൊണ്ട് ജാനുവിനെ കൊണ്ട് പോയി ഒരു റൂമിൽ കിടത്തി. നങ്ങൾ മൂന്ന് പേരും ഹാളിൽ ഒരുമിച്ച് കൂടി ബാക്കിയുള്ള കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തു.

ജാനുവിനെ നോക്കാൻ രണ്ട് സെർവ്ന്റിനെ വച്ചു നങ്ങൾ വിശ്വ യുടെ വീട്ടിലേക്ക് തന്നെ പോയി..

നങ്ങൾ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എന്തൊക്കെയോ പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നുണ്ട്.അബിയും ഹനുവും അൽപ്പോഴത്തേക്ക് എത്തി.മിക്കവാറും ശരണ്യക്ക് രണ്ട് കിട്ടിയതാവും എന്നും കരുതി അകത്തേക്ക് കയറി. അവിടെ ഉള്ള ആളുകളെ കണ്ട് അഭി കണ്ണും തള്ളി നിൽക്കുന്നുണ്ട്. നങ്ങൾക്ക് ഒന്നും മനസ്സിലാവാതെ അവനെയും അവരെയും മാറി മാറി നോക്കി..

_____________________________________

പതിയെ കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ എന്റെ വീട്ടിൽ അല്ല എന്ന് മനസ്സിലായി. ചുറ്റുപാടും നോക്കിയതിൽ ഹോസ്പിറ്റലിൽ അല്ല എന്നും മനസ്സിലായി. ഇതേതാ സ്ഥലം എന്നും വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ ചുമരിൽ അസുരന്റെ ഒരു ഫോട്ടോ കണ്ടു. ‘കണ്ണാ ഇത് ഇവന്റെ വീടാണോ ‘ എന്നും വിചാരിച്ചു ചുറ്റും നോക്കി എണീക്കാൻ നിന്നപ്പോഴേക്കും എന്റെ അടുത്തേക്ക് ഒരു സ്ത്രീ ഓടി വന്നു.

“മാഡം മാഡം എന്താണ് ഈ ചെയ്യുന്നത്. സർ മാടത്തോട് എണീക്കേണ്ട എന്ന് പറയാൻ പറഞ്ഞു “സർവെന്റ് എന്ന് തോന്നിക്കുന്ന ഒരു ചേച്ചി എന്നോട് വന്നു കൊണ്ട് പറഞ്ഞു.

എന്താ ഇവിടെ നടക്കുന്നതെന്ന് അറിയാതെ ഞാൻ ഒരു നിമിഷം ചുറ്റും നോക്കി. ആ സെർവെൻറ് എന്നെ തന്നെ നോക്കിയിരിക്കുകയാണ്. എനിക്ക് എന്തോ ആരോചകമായി തോന്നി.

“എനിക്ക് ഒന്ന് ബാത്‌റൂമിൽ പോവണം “ഞാൻ അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അവർ എന്നെ പിടിച്ചു എണീപ്പിച്ചു സഹായിച്ചു. ഞാൻ എണീറ്റ് കൊണ്ട് ബാത്‌റൂമിലേക്ക് വച്ചു വച്ചു നടന്നു. എന്തോ കാലൊന്നും നിലത്തുറക്കുന്നില്ല. പിച്ച വച്ചു നടക്കുന്ന കുഞ്ഞിനെ പോലെ തോന്നിച്ചു ജാനുവിനെ…

**************************************

“ചെറിയമ്മേ ” അതും വിളിച്ചു അഭി ഓടി പോയി കുറച്ചു വയസ്സയെന്ന് തോന്നിക്കുന്ന സ്ത്രീയെ കെട്ടിപ്പിടിച്ചു. പിന്നെ വയസ്സായ ഒരു അങ്കിലിനെയും ഞാൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി..

“മോനെ.. എന്റെ മോൾ ” അബിയെ നോക്കി ആ സ്ത്രീ കരഞ്ഞു കൊണ്ട് ചോദിച്ചു.ആ അങ്കിൾ അവരെ സമാധാനിപ്പിക്കുന്നുണ്ട്.

“വിശ്വ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഓടി വന്നതാ നങ്ങൾ “അത് പറഞ്ഞപ്പോൾ അഭി തപസിനെ ഒന്ന് നോക്കി..

‘അപ്പോൾ വിശ്വ ശത്രു അല്ലെ.. ഇവർ മരിച്ചെന്നല്ലേ വിശ്വ പറഞ്ഞത് ‘ അഭി ആത്മ

“വിശ്വ ആരാ ആന്റി ”

“ഞങ്ങളെ മകനാ “ചെറിയമ്മ

“എന്ത് ” വിശ്വാസം വരാതെ തപസ് ഉച്ചത്തിൽ ചോദിച്ചു പോയി.

“അതെ മോനെ.. മനോജിന്റെ കയ്യിൽ നിന്ന് ഞങ്ങളെ രക്ഷിച്ചത് അവനാ വിശ്വ.. പക്ഷെ ജാനുവിനെ നങ്ങൾക്ക് കണ്ടെത്താനായില്ല.. ഒരുപാട് അന്വേഷിച്ചു നിരാശയായിരുന്നു ഫലം.. പക്ഷെ ഇപ്പോൾ കണ്ട് പുടിച്ചപ്പോൾ അവർ വീണ്ടും എന്റെ മോളെ ” അതും പറഞ്ഞു ആ ആന്റി കരഞ്ഞു പോയി. അപ്പോഴാണ് അത് ജാനുവിന്റെ അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായത്..

ഇവർ മരിച്ചില്ലേ? മനോജാരാ? വിശ്വക്ക് എന്താണ് വേണ്ടത്?
ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ മിന്നി മാഞ്ഞു..

അപ്പോഴാണ് അവിടേക്ക് വിശ്വ കയറി വന്നത് അവന്റെ കൂടെ വേറെ ആരോ ഉണ്ട്. ആരാണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ അബിയുടെയും ജാനുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നിന്ന് അവർക്ക് ആരോയാവുന്ന ആളാണെന്നു മനസ്സിലായി..

അയാളുടെ മുഖത്തു സന്തോഷവും ജാനുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നിസ്സഹായാവസ്ഥയുമായിരുന്നു.. എന്തൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ട് ഇവർക്കിടയിൽ എന്ന് തോന്നി എനിക്ക്..

പെട്ടെന്നാണ് വിശ്വ വന്നു എന്നെ ഹഗ് ചെയ്തത്. ഞാൻ വായും പൊളിച്ചു അവനെ നോക്കി..

“ഹായ് അളിയാ.. എന്റെ പെങ്ങളെവിടെ “അവൻ അത് ചോദിച്ചപ്പോൾ എന്താ പറയാ ഒരു സന്തോഷം.. ഈൗ 😁

പെട്ടെന്നാണ് മനോജ്‌ ഓടാൻ നോക്കിയത്.. വിശ്വ ബലം പ്രയോഗിച്ചു അയാളെ ഒരു ചെയറിൽ കെട്ടിയിട്ടു…

ചിരിച്ചു കൊണ്ടിരുന്ന വിശ്വയുടെ മുഖമാകെ ചുവന്നു തുടുത്തു…

വിശ്വ മനോജിനെ വലിച്ചു കൊണ്ട് ഒരു റൂമിൽ പോയി വല്ല വസ്തുവും വലിച്ചെറിയുന്ന പോലെ എറിഞ്ഞു.. കുറച്ചു നേരം കണ്ണടച്ചു കൊണ്ട് അവൻ മനസ്സിനെ ഒന്ന് ശാന്തമാക്കി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.. ശേഷം തപസിന്റെ അടുത്ത് പോയി തോളിൽ കൈ ഇട്ട് കൊണ്ട് ചോദിച്ചു

“ഹിതു എവിടെ ” വിശ്വയുടെ ചോദ്യം കേട്ട് കൊണ്ട് തപസ് അവനെ ഒരുമാതിരി നോട്ടം നോക്കിയതും വിശ്വ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ ഇവിടെ വന്നതും അവളെ കൊണ്ട് പോയതും എല്ലാം എന്റെ അറിവ് പ്രകാരം തന്നെയാണ് ”

നെട്ടിക്കൊണ്ട് തപസും അവന്റെ ഫ്രണ്ട്സും അവനെ നോക്കിയപ്പോൾ അവൻ ഒന്ന് ചിരിച്ചു കൊണ്ട് ജനുവിന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി നിന്നു. അവരെ രണ്ട് പേരുടെയും ഇടയിൽ കയറി നിന്ന് കൊണ്ട് അവൻ പറഞ്ഞു..

“ഇത് ജാനുവിന്റെ മാത്രമല്ല എന്റെയും അച്ഛനും അമ്മയുമാണ് ” വിശ്വ ഒരു പുഞ്ചിരിയോടെ പറഞ്ഞതും തപസ് അവനെ തന്നെ നോക്കി നിന്നു..

“നിനക്ക് ഒന്നും മനസ്സിലായില്ല അല്ലെ ” വിശ്വ വീണ്ടും തപസിന്റെ അടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു..

അവൻ ഇല്ല എന്നുള്ള രീതിയിൽ തലയാട്ടി..

“ഞാൻ എല്ലാം പറയാം ” വിശ്വ പറഞ്ഞപ്പോൾ തപസിന്റെ ഫ്രണ്ട്‌സ് എല്ലാം അവന്റെ നാല് ഭാഗവും ഇരുന്നു..

“അന്ന് മനോജ്‌ എന്നോടായിരുന്നു ഗ്യാസ് ലീക്ക് ആക്കാൻ പറഞ്ഞത്.. കുറച്ചതികം ക്യാഷും തരാം എന്ന് പറഞ്ഞപ്പോൾ ഞാനും അതിന് സമ്മതിച്ചു.. ഒരു അനാഥനായ ഞാൻ ഇവരെ വീട്ടിൽ പിച്ചയെടുക്കുന്ന പോലെ കയറി ചെല്ലുകയും അവർ എനിക്ക് ആഹാരം താരനായി അകത്തേക്ക് ക്ഷണിച്ചു. വിചാരിച്ചത് നടന്ന നിവൃതിയിൽ ഞാൻ അവർ സ്നേഹത്തോടെ നൽകിയ ആഹാരമെല്ലാം കഴിച്ചു.. വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് അമ്മ ചോദിച്ചപ്പോൾ ആരും ഇല്ല ഞാൻ ഒരു അനാഥനാണെന്ന് പറഞ്ഞപ്പോൾ മോൻ ഇനി ഇവിടെ നിന്നോ എന്ന് അവർ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാനും അതിയായി സന്തോഷിച്ചു. അന്ന് എന്ന് ആകെ പതിനഞ്ചു വയസ്സാണ് പ്രായം.. ഒരു അച്ഛന്റെയും അമ്മയുടെയും ഇത് വരെ അനുഭവിക്കാത്ത എനിക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. ഞാൻ അവരെ സന്തോഷത്തോടെ നോക്കിയപ്പോഴാണ് റൂമിൽ നിന്ന് എണീറ്റ് വരുന്ന ഹിധുവിനെ കണ്ടത്. അവൾ ആദ്യമൊന്നും എന്നോട് ഇണങ്ങിരുന്നില്ല. പതിയെ പതിയെ അവൾക്ക് ഞാൻ ഏട്ടനായി.ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം മാർക്കറ്റിൽ പോയപ്പോൾ വീണ്ടും ഞാൻ മനോജിനെ കണ്ടു.. ഞാൻ അവരെ കൊന്നില്ലെങ്കിൽ അവർ മറ്റൊരുത്തനെ ഏർപ്പാടാക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് ഞാൻ ചെയ്തോളാം എന്ന്.. അങ്ങനെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും ജാനുവിനെ സേഫ് ആക്കാൻ ഇതല്ലാതെ വഴിയില്ലെന്ന് പറഞ്ഞപ്പോൾ അവരും സഹായിച്ചു. അങ്ങനെ എല്ലാം നങ്ങൾ സെറ്റ് ചെയ്തതായിരുന്നു. മനോജ്‌ അവളെ കൊണ്ട് പോയി നാരായണന് വളർത്താൻ കൊടുത്ത്. ക്യാഷ് ലഭിക്കും എന്ന് കണ്ടപ്പോൾ അവനും സമ്മതിച്ചു.. തീ പിടിപ്പിച്ചപ്പോൾ ആദ്യം അച്ഛനെയും അമ്മയെയും കഴുത്തു വെട്ടുന്ന സീനെല്ലാം ഞാൻ തന്നെ സെറ്റ് ചെയ്താണ് തീ ഇട്ടത്..
ഇന്നലെ നീ ഇവിടെ വന്നപ്പോൾ മനോജും ഉണ്ടായിരുന്നു ഇവിടെ അതാണ് ഞാൻ അങ്ങനെയൊക്കെ ബീഹെവ് ചെയ്തത് ”

വിശ്വ പറഞ്ഞു നിർത്തിയപ്പോൾ നങ്ങൾക്കെല്ലാം അവൻ ഒരു ആരാധനാ പാത്രമായി..

“ജാനു എവിടെ ” ജാനുവിന്റെ അച്ഛന്റെ ചോദ്യമാണ് ഞങ്ങളെ സ്വബോധത്തിൽ കൊണ്ട് വന്നത്. അതിന് നങ്ങൾ ഒന്ന് ചിരിച്ചു കൊണ്ട് അവരോട് കൂടെ വരാൻ പറഞ്ഞു നങ്ങൾ മനോജിനെ അകത്തു തന്നെ ഇട്ട് ഡോർ ലോക്ക് ചെയ്തു കൊണ്ട് ഗെസ്റ്റ് ഹോസ്സിലേക്ക് യാത്ര തിരിച്ചു.

ഗെസ്റ്റ് ഹൌസിൽ എത്തിയതും ഞാൻ കാളിങ് ബെൽ അടിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ജാനുവിനെ നോക്കാനായി ഏർപ്പാടാക്കിയ സെർവന്റ് വന്നു ഡോർ തുറന്നു തന്നു..

**************************************

വെറുതെ ഇരുന്നു ബോർ അടിക്കുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്.. ആരാ വന്നേ എന്ന് നോക്കാനായി എണീക്കാൻ നിന്നതും അതെ പടി സോഫയിലേക്ക് തന്നെ വീണു.. നേരത്തെ എന്റെ അടുത്തേക്ക് വന്നിരുന്ന സെർവന്റ് പോയി ഡോർ ഓപ്പൺ ചെയ്തു. ഞാൻ അങ്ങോട്ട്‌ നോക്കാൻ പോയില്ല. എന്നെ ഇവിടെ ആക്കിയ ദുഷ്ടൻ തന്നെ ആയിരിക്കും വന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ മുഖവും വീർപ്പിച്ചു അവിടെ ഇരുന്നു..

“ജാനു ” ഏറെ പരിചിതമുള്ള ആ ശബ്ദം കേട്ടതും എന്റെ കണ്ണുകൾ പെട്ടെന്ന് തന്നെ നിറഞ്ഞൊഴുകി.. ഇല്ല അയാൾ എന്റെ ആരുമല്ല എന്റെ അച്ഛനേം അമ്മനേം കൊന്ന ദുഷ്ട്ടനാ.. അവൻ എനിക്ക് ആരുമല്ല. സ്വന്തം പോലെ സ്നേഹിച്ചിട്ടും.. വേണ്ട..

അപ്പോഴേക്കും എനിക്ക് തല വെട്ടിപ്പൊളിയുന്ന വേദന അനുഭവപ്പെട്ടു. ഞാൻ രണ്ട് കൈ കൊണ്ടും ചെവിയും തലയും കൂടെ ഒപ്പം അമർത്തി പിടിച്ചു. പെട്ടെന്ന് ആരോ വന്നു എന്നെ നെഞ്ചോട് ചേർത്തു..ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അസുരൻ. നൊടിയിടയിൽ എന്റെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു. തലയിൽ വച്ചിരുന്ന കൈ എടുത്തു ഞാൻ അസുരനെ പുണർന്നു…

പെട്ടെന്ന് ആരൊക്കെയോ ചുമക്കുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ അസുരനിൽ നിന്ന് വിട്ടിരുന്നു തല താഴ്ത്തി.

“ജാനു ” ആ ശബ്ദം കേട്ടതും എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ തല പൊക്കി മുന്നിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് കണ്ടത്..

ഞാൻ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. അടുത്തിരിക്കുന്ന അസുരന്റെ കൈ പിടിച്ചു ഒരു കടിയങ് കൊടുത്ത്..

“ആാാ “അയ്യോ അസുരൻ അലറി..അതെ സ്വപ്നമല്ല.. ഞാൻ എഴുനേൽക്കാൻ നോക്കിയപ്പോൾ വീണ്ടും വീണു. ഇത്തവണ നേരെ അസുരന്റെ മടിയിലേക്ക്.. എണീക്കാൻ നോക്കിയപ്പോൾ അസുരൻ തെണ്ടി സമ്മതിക്കുന്നില്ല.. ഈശ്വരാ..

കണ്ണെല്ലാം നിറഞ്ഞൊഴുകി. എനിക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ എന്റെ അച്ഛനും അമ്മയും ഇതാ എന്റെ മുന്നിൽ.. ഞാൻ എങ്ങനെയൊക്കെയോ എഴുനേറ്റ് നിന്നു. അവർ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപ്പിടിച്ചു…

**************************************

പിന്നെ അങ്ങോട്ട് അവരുടെ സ്നേഹ പ്രകടനമായിരുന്നു.. വിശ്വ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവരുടെ കൂടെ അവനെയും കൂട്ടി. ഞങ്ങളെല്ലാവരും കൂടെ അവരെ തന്നെ നോക്കി നിന്നു…

പെട്ടെന്ന് വിശ്വ എന്റെ അടുത്ത് വന്നു ഇനി ഒരു കാര്യം കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്കും കാര്യങ്ങൾ മനസ്സിലായത് കൊണ്ട് നങ്ങൾ എല്ലാവരും കൂടെ ഗെസ്റ്റ് ഹൌസിൽ നിന്ന് ഇറങ്ങി..

ഞങ്ങളെല്ലാവരും കൂടെ വിശ്വയുടെ വീട്ടിലേക്ക് പോയി. വിശ്വ പറഞ്ഞിരുന്നു ഇത് അവന്റെ വീടല്ലെന്നും മനോജിന്റെ ആണെന്നും അത് കൊണ്ട് ഞങ്ങളുടെ മേലെ കേസ് ഒന്നും വരില്ലെന്ന് ഉറപ്പായി..

ചുറ്റിലും കാടാണ്. ആരെങ്കിലും ഇങ്ങനത്തെ ഒക്കെ സ്ഥലത്ത് വീട് വെക്കുമോ.. എന്തായാലും വച്ചത് നന്നായി. നങ്ങൾ വീട്ടിലേയ്ക്ക് കയറി മനോജിനെ പൂട്ടിയിട്ട റൂമിലേക്ക് ചെന്നു. ദേഷ്യം തീരുവോളം ഞാനും അബിയും വിശ്വയും അലക്സും അക്ഷയും ഹനുവുമടക്കം തല്ലി. ചാകാനായി എന്ന് തോന്നിയപ്പോൾ നങ്ങ്ൾ മുഖത്തോട് മുഖം നോക്കി ഒന്ന് പുച്ഛിച്ചു വീണ്ടും ഡോർ ക്ലോസ് ചെയ്തു പുറത്തേക്കിറങ്ങി..

വീടിന്റെ നാല് പാടും കൊണ്ട് വന്ന പെട്രോൾ ഒഴിച്ചു. ജനാലയിലൂടെ അകത്തേക്കും വീടിന്റെ മേലേക്കും എല്ലാം പെട്രോൾ ആക്കി. നങ്ങൾ ആ വീടിന്റെ അടുത്ത് നിന്ന് കുറച്ചു ദൂരം പിന്നിട്ടതും ഒരു തീപ്പെട്ടി കൊള്ളിയെടുത്തു ആ വീടിന് നേരെ വലിച്ചെറിഞ്ഞു. വീട് ആകെ കത്തിപ്പിടിച്ചു.

നങ്ങൾ ഒന്ന് പുച്ഛിച്ചു കൊണ്ട് വണ്ടിയെടുത്തു കുറച്ചു എത്തിയപ്പോഴാണ് കാറിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നത്. ഞങ്ങളൊന്ന് പരസ്പരം നോക്കി ദൃഷ്ടി അങ്ങോട്ട് പായിച്ചപ്പോൾ കാറിന്റെ ഡോർ തുറന്നു ഇറങ്ങി വരുന്ന എന്നെ ജനിപ്പിച്ചവരെ കണ്ടപ്പോൾ ഞാൻ ഒരു പുച്ഛത്തോടെ സൈഡിലേക്ക് നോക്കിയിരുന്നു. അവർ ഞാൻ ഇരുന്ന ഭാഗത്തേക്ക് വന്നു.

“മോൻ നങ്ങളോട് ക്ഷമിക്കണം എന്ന് പറയാൻ പോലുമുള്ള അധികാരമില്ലെന്ന് അറിയാം എന്നാലും ഈ പാപിയോട് ക്ഷമിക്കണം. ഇന്നലെ ആയിരുന്നു രജിയുടെ കല്യാണം. അവൾ ഇന്നലെ എല്ലാ സത്യങ്ങളും നങ്ങളോട് തുറന്നു പറഞ്ഞു. മോനെ ആവിശ്യസിച്ചതിന് ഈ അച്ചനോട് ക്ഷമിക്കണം. ഞങ്ങളുടെ കൂടെ വരണം. നങ്ങൾക്ക് നീ അല്ലെ ഒള്ളു ” അതും പറഞ്ഞു എന്റെ അച്ഛൻ മുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഇത് വരെ ഉണ്ടായിരുന്ന വാശിയെല്ലാം ചോർന്നു പോയത് പോലെ തോന്നി. തലക്ക് താങ്ങും കൊടുത്ത് അങ്ങനെ ഇരുന്നു. വണ്ടി മുന്നോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.. പെട്ടെന്ന് സ്റ്റോപ്പ്‌ ആയത് പോലെ തോന്നിയപ്പോഴാണ് ഞാൻ തല ഉയർത്തി നോക്കിയത്. ഞങ്ങളിപ്പോൾ ബീച്ചിലാണ്. ഇവിടെ എന്താ എന്നുള്ള നിലയിൽ അവരെ നോക്കിയപ്പോൾ അവര് എന്നോട് ഇറങ്ങാൻ പറഞ്ഞു. ഞാനും ഇറങ്ങി. എല്ലാവരും കൂടെ മണൽ പരപ്പിൽ ഇരുന്നു..

“നങ്ങ്ൾ ഇത് വരെ നിന്നോട് നീയും അച്ഛനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചിട്ടില്ല. പക്ഷെ ഇന്ന് നങ്ങൾക്ക് അറിയണം ” അലക്സ് പറഞ്ഞതും അവരുടെ ചോദ്യം ന്യായമാണെന്ന് എനിക്കും തോന്നി..ഞാൻ ഒന്ന് മൂളിക്കൊണ്ട് പറയാൻ തുടങ്ങി.

“എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു ഒരു ips കാരൻ ആവുക എന്നത്. എക്സാം എഴുതി റിസൾട്ട്‌ ഒക്കെ വന്നു റാങ്ക് ലിസ്റ്റിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞു സന്തോഷിച്ചു നിൽക്കുമ്പോഴാണ് എന്റെ അച്ഛന്റെ പെങ്ങളുടെ മകളായ രജി എന്നോട് ഇഷ്ടമാണെന്നു പറഞ്ഞത്.ഞാൻ ഒരുപാട് എതിർത്തു കരണം ഞാൻ അവളെ അങ്ങനെ ഒരു സ്ഥാനത് കണ്ടിട്ടില്ല. എന്റെ സമ്മതം ലഭിക്കില്ല എന്ന് കണ്ട അവർ അച്ഛനെ സമീപിച്ചു. അച്ഛനും എന്റെ ഇഷ്ടമാണെന്നു പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കാണുന്നത് എന്റെ റൂമിൽ നിൽക്കുന്ന രജിയെ ആണ്. ഞാൻ അവളോട് പുറത്ത് പോവാൻ പറഞ്ഞപ്പോൾ അവളെ എന്നെ കല്യാണം കഴിക്കോ എന്നും ചോദിച്ചു എന്റെ അടുത്തേക്ക് തന്നെ വന്നു കൊണ്ടിരുന്നു.അവളെ പുറത്താക്കാൻ നിൽക്കുമ്പോഴാണ് അവൾ തന്നെ അവളുടെ ഡ്രസ്സ്‌ എല്ലാം കീറിയത്. ഇവൾ എന്താ ഈ ചെയ്യുന്നത് എന്ന് മനസ്സിലാവും മുന്നേ തന്നെ വാതിലിൽ മുട്ട് വീനിരുന്നു. അവൾ കരഞ്ഞു കൊണ്ട് വാതിൽ തുറന്നു. അവൾ അങ്ങനെ ഒരു കോലത്തിലും ഞാൻ വെറും ഒരു ബാത്ത് ടവ്വലിലും നിൽക്കുന്ന കണ്ട വീട്ടുകാർ തെറ്റിദ്ധരിച്ചു അല്ല തെറ്റിദ്ധരിപ്പിച്ചു. എന്നോട് അവളെ കെട്ടാൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. അങ്ങനെ അവർ പീഡിപ്പിക്കാൻ വന്നു എന്നും പറഞ്ഞു കേസ് കൊടുത്ത് ഞാൻ ജയിലിൽ ആയിരുന്നു. എന്റെ ips എന്ന സ്വപ്നം അവിടെ തീർന്നു. പിന്നെ ഫ്രണ്ട്‌സ് ജാമ്യത്തിൽ ഇറക്കുകയും അങ്ങനെ ആ കേസ് നീണ്ടു നിന്നില്ല.പിന്നെ ഞാൻ എന്റെ നാട്ടിലേക്ക് പോയിട്ടില്ല. ആരോടും ഒരു കോൺടാക്ട്ഉം ഇല്ല. “എല്ലാം പറഞ്ഞു അവരെ നോക്കിയപ്പോൾ എല്ലാം താടിക്ക് കയ്യും കൊടുത്ത് എന്നെ നോക്കുകയാണ് ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എണീറ്റു.

‘അപ്പോൾ നീ ഇനി അവിടേക്ക് തന്നെ പോവുന്നുണ്ടോ”വിശ്വ

“എവിടേക്ക്”

“തന്റെ നാട്ടിലേക്ക്” അലക്സ്

“മ്മ് പോവണം”

അങ്ങനെ ഞങ്ങളെല്ലാവരും കൂടെ എന്റെ ഗെസ്റ്റ് ഹോസ്സിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ തന്നെ ജാനു അവളുടെ അച്ഛനോടും അമ്മയോടും കളിച്ചു ചിരിച്ചു സംസാരിയ്ക്കുന്നതാണ്. അവരെല്ലാവരും അവരുടെ അടുത്തിരുന്നു. ഞാൻ ഒന്ന് ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് കയറി. ബാത്ത് ടവ്വൽ എടുത്തു തിരിഞ്ഞപ്പോൾ തന്നെ കൈ രണ്ടും ഇടുപ്പിൽ വച്ചു എന്നെ നോക്കുന്ന ജാണുവിനെയാണ് കണ്ടത്. ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി. അവളും ചിരിച്ചു കൊണ്ട് എന്നെ വന്നു ഹഗ് ചെയ്തു. ഒരു നിമിഷം സ്വാക്കോണമാണോ എന്ന് വരെ തെറ്റിദ്ധരിച്ചു.ബോധം വന്നപ്പോൾ ഞാൻ അവളെയും ഇടുപ്പിലൂടെ കൈ ഇട്ട് എന്നോട് ചേർത്തു നിർത്തി.

*******************************

അവരെല്ലാവരും എങ്ങോട്ടോ പോയപ്പോൾ ഞാൻ അച്ഛനോടും അമ്മയോടും എല്ലാം ചോദിച്ചു മനസ്സിലാക്കി. അവർ വന്നപ്പോൾ എനിക്ക് അസുരനോട് ഇഷ്ടമാണെന്നു പറയണം എന്ന് തോന്നി. ഞാൻ അവൻ റൂമിലേക്ക് പോയപ്പോൾ അവന്റെ പുറകെ തന്നെ പോയി. അവനെ ഹഗ് ചെയ്തപ്പോൾ തിരിച്ചും ചേർത്ത് നിർത്തി.

കുറച്ചു നേരം അങ്കണതന്നെ നിന്നു കൊണ്ട് അസുരൻ എന്റെ ചെവിയുടെ അടുത്തേക്ക് മുഖം കൊണ്ട് വന്നതും അവന്റെ ചുടു ശ്വാസം തട്ടിയപ്പോൾ ഞാൻ ഒന്ന് ഉയർന്നു പൊങ്ങി..

“ജാനു ജാനു do you love me ” ആ സോങ്ങിന്റെ ഈ വാരി ചെവിയുടെ അടുത്ത് വന്നു പാടിയപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിലായിരുന്നു. ഞാൻ അവന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചു. ഞാൻ അസുരന്റെയും അസുരൻ എന്റെയും മുഖത്തേക്ക് നോക്കി.. നങ്ങൾ തമ്മിലുള്ള അകലം പതിയെ പതിയെ കുറഞ്ഞ വന്നു. അധരങ്ങൾ തമ്മിൽ ഒരു ഇഞ്ച് വ്യത്യാസമില്ല..

“ട്ടോ ” പെട്ടെന്ന് അസുരന്റെ ഫ്രണ്ട്‌സ് കയറി വന്നപ്പോൾ നങ്ങൾ മാറി നിന്നു.. അവരെല്ലാവരും ഞങ്ങളെ കളിയാക്കി കൊന്നു.. ഹൌ.

“മോന്റെ വീട്ടുകാരോട് വരാൻ പറയ് നാളെ തന്നെ “അതും പറഞ്ഞു എന്റെ അച്ഛൻ പോയി. എല്ലാവരും പോയി ഞാനും ഇറങ്ങാൻ നിന്നപ്പോൾ എന്നെ വലിച്ചു കൊണ്ട് അസുരന്റെ നെഞ്ചത്തേക്കിട്ട് ചുണ്ടിൽ അമർത്തി മുത്തി മാറ്റി നിർത്തി. ഇവിടെ ഇപ്പോൾ എന്താ ഉണ്ടായേ എന്നും വിജാരിച്ചു ഞാൻ റൂമിൽ നിന്ന് ഇറങ്ങി..

 

2 വീക്ക്‌ ലേറ്റർ..

ഇന്നാണ് എന്റെയും അസുരന്റെയും കല്യാണം മണവാട്ടിയുടെ വേഷത്തിൽ കതിര്മണ്ഡബത്തിൽ ഇരിക്കുമ്പോഴും അസുരൻ മാത്രമായിരുന്നു മനസ്സ് നിറയെ. പെണ്ണ് കാണലും നിശ്ചയവും എല്ലാം ആർഭടമൊന്നുമില്ലാതെ നടന്നു.. അസുരന്റെ അടുത്ത് കൊണ്ട് പോയി ഇരുത്തിയപ്പോഴും ചിന്തയിൽ തന്നെ ആയിരുന്നു. താലി കെട്ടിയപ്പോൾ ഞാൻ അസുരനെ ഒന്ന് നോക്കി. അവിടെ മുഖത്തുള്ള പുഞ്ചിരി എന്റെ ചുണ്ടിലേക്കും വ്യാപിച്ചു..

കല്യാണമെല്ലാം കഴിഞ്ഞു അസുരന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ എല്ലാവരെയും കെട്ടിപ്പിടിച് യാത്ര പറഞ്ഞു. കരയാതിരിക്കാൻ പാഡ് പെട്ടങ്കിലും നടന്നില്ല. അസുരൻ എന്നെയും എടുത്തു കൊണ്ട് ആണ് കാറിൽ കയറ്റിയത്.. വീട്ടിലെത്തിയപ്പോഴേക്കും രാത്രി 8:00 മണി ആയിരുന്നു. ട്രെയിനിൽ ആയിരുന്നു യാത്ര ഒക്കെ ഫ്രഷ് ആയി താഴേക്ക് ഇറങ്ങി കുറച്ചു നേരം കുടുംബക്കാരോടെല്ലാം സംസാരിച്ചു. അസുരന്റെ അമ്മ എന്റെ കയ്യിൽ ഒരു പാൽ ഗ്ലാസ്‌ തന്നു റൂമിലേക്ക് പോവാൻ പറഞ്ഞു.
കണ്ണാ കാത്തോളണേ എന്നും പറഞ്ഞു നടന്നു. പകുതി പാലും തുളുമ്പി പോയി.. വാതിൽ തുറന്നപ്പോൾ ആരെയും കണ്ടില്ല. വേഗം കിടക്കാം എന്ന് കരുതി പാൽ ടേബിളിൽ വച്ചതും പിന്നിലൂടെ ഒരു കൈ വന്നു ചുറ്റുപ്പിടിച്ചിരുന്നു. അസുരൻ ആവുമെന്ന് ഉറപ്പായിരുന്നു.. എന്നെ എടുത്തു ബെഡിലേക്കിട്ടു..

ബാക്കി എന്താന്നാവോ…

ഇനി അവർ ജീവിക്കട്ടെ 😜

അവസാനിച്ചു..