രചന – ആതിര
വൈകുന്നേരം ഹാളിലിരുന്ന് സംസാരിക്കുകയാണ് ഗീതുവും ദേവിയും..ഗീതുവിന് കൊണ്ടു കൊടുത്ത അട അവൾ പാതി കഴിച്ച് വേണ്ടന്ന് പറഞ്ഞതിന് വഴക്ക് പറയുവാണ് ദേവി.. കഴിഞ്ഞ ദിവസം സുമിത്ര വന്നപ്പോൾ ഗീതു ആകെ ക്ഷീണിച്ച് പോയെന്ന് സങ്കടപ്പെട്ടാണ് പോയത്..അവരുടെ കണ്ണിൽ സിദ്ധുവും ഗീതുവും സ്നേഹത്തോടെ കഴിയുകയാണ്… അതേപിന്നെ തുടങ്ങിയതാണ് ദേവി..ഇടക്കിടയ്ക്ക് ഓരോന്ന് ഉണ്ടാക്കുക ,ഗീതുവിനെ കഴിപ്പിക്കുക..പക്ഷേ ഗീതു ഒന്നും തന്നെ കഴിക്കാൻ കൂട്ടാക്കാറില്ല.. സിദ്ധു രാവിലെ കഴിക്കാൻ താമസിച്ചാൽ അവൾക്ക് കഴിക്കാൻ സമയം കിട്ടാറില്ല..മിക്ക ദിവസവും രാവിലെ പട്ടിണിയായിട്ടാണ് പോക്ക്..ദേവി നിർബന്ധിച്ച് കൊടുക്കുന്ന ഒരു ഗ്ലാസ് പാല് മാത്രമാണ് അവളുടെ രാവിലത്തെ പ്രാതൽ..
“ന്റെ ഗീതു ..ദിവസം ചെല്ലും തോറും നീ ക്ഷീണിച്ച് വരുവണല്ലോ.. കാണുന്നരെല്ലാം എന്നെയല്ലേ കുറ്റംപറയുന്നത്..ഇനി മുതൽ രാവിലെ അവനുമുന്നേ വന്ന് കഴിച്ചോണം.. ഇല്ലേൽ ഞാൻ പുളിവടി എടുക്കും പറഞ്ഞേക്കാം.. ഒന്നാതെ അല്പപ്രാണിയ അതിന്റെ കൂടെ രാവിലെ പോലും കഴിക്കാതിരുന്നാലോ..കണ്ടോ കണ്ണൊക്കെക്കുഴിഞ്ഞ് കണ്ണിന്റെ താഴെയൊക്കെ കറുപ്പായി.. മുഖമൊക്കെ വല്ലാണ്ടായി..അപ്പച്ചി നാളെ കുളിക്കാൻ പോകുന്നതിന് മുൻപ് പച്ചമഞ്ഞൾ അരച്ച് തരാം..” “വേണ്ടപ്പച്ചി മഞ്ഞാളൊന്നും തേക്കാൻ വയ്യ.. വിശപ്പില്ലാത്തകൊണ്ടല്ലേ ഞാൻ കഴിക്കാത്തത്..” അവർ സംസാരിച്ച് ഇരിക്കുന്നതിനിടയിലാണ് സിദ്ധു വന്നത്..വന്നപാടെ കയ്യിലുരുന്ന കവറുകൾ ദേവിയെ ഏൽപ്പിച്ചു..
അവൻ എല്ലാവർക്കുമായി വാങ്ങിയ തുണിത്തരങ്ങൾ ആയിരുന്നു അതിൽ.. “ഇതെന്താടാ ഒരു സാരി മാത്രം..ഗീതുമോൾക്ക് ഒന്നും ഇല്ലേ..നിന്റെ കയ്യിലാണോ അവൾക്കുള്ളത്..?കാണിച്ചേ ചുരിദാർ ആണോ..?? “ഇവൾക്ക് വാങ്ങാൻ മറന്നു പോയി..” ദേവിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞവൻ മുറിയിലേക്ക് പോകാനൊരുങ്ങി.. “നീ മറന്ന് പോയെങ്കിൽ അവൾക്ക് വാങ്ങി കൊടുക്കുന്നവരെ ഇത് എനിക്കും നിന്റച്ഛനും വേണ്ട..ഇതു കൂടി കൊണ്ടുപോക്കോ..” ദേവി അവൻ തന്ന കവറുകൾ അവനെ തന്നെ ഏൽപ്പിച്ചു.. സിദ്ധു ദേഷ്യത്തോടെ അതും കൊണ്ട് മുറിയിലേക്ക് പോയി.. “എന്തിനാപ്പച്ചി സിദ്ധുവേട്ടനോട് ദേഷ്യപ്പെട്ടത്..എന്റെ കാര്യം ഓർക്കാഞ്ഞിട്ടല്ലേ.. എനിക്കിയപ്പോ പണ്ടത്തെപ്പോലെ വിഷമം ഒന്നുമില്ല..സിദ്ധുവേട്ടന്റെ ജീവിതം പഴയെപോലാക്കി ഞാൻ കയ്യിൽ തരും പോരെ..” “മതി മോളേ..നിന്നെ എനിക്ക് വിശ്വാസവാ..ന്റെ മോളും സിദ്ധുമോനും പരസ്പരം സ്നേഹത്തോടെ കഴിയുന്ന കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ..'” “ഈ വീട്ടിലെ പഴയ സന്തോഷം താമസിയാതെ മടങ്ങിവരും..അപ്പച്ചി നോക്കിക്കോ..
സ്കൂളിൽ എത്തിയപാടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ സിദ്ധു ഇന്നലെ എല്ലാർക്കും ഡ്രസ് എടുത്തു കൊടുത്ത കാര്യം ഗീതു അമ്മുവിനോടും ആനന്ദിനോടും പറഞ്ഞു..പറഞ്ഞ് തീർന്നതും രണ്ടുപേരും അവൾക്കുനേരെ കവറുകൾ നീട്ടി.. “എന്തായിത്..??” കവറുകൾ വാങ്ങി അവൾ ചോദിച്ചു.. “തുറന്ന് നോക്കേടി..” അതിനകത്ത് അവർ അവൾക്ക് വേണ്ടി വാങ്ങിയ രണ്ട് ചുരിദാർ ആയിരുന്നു.. ഗീതുന് ഒരുപാട് ഇഷ്ടായി..സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. “ഇഷ്ടയോടി..??” “ഇഷ്ടായി..എന്തിനാ ഇത്രേം വിലയുള്ളതൊക്കെ..??എന്തുമാത്രം ചിവലുള്ള സമായവാ..” “നിനക്ക് വാങ്ങിയെന്നും പറഞ്ഞ് ഞങ്ങൾ പാപ്പരാകാൻ പോകുന്നില്ല..അതികം ജാടയിടാതെ എടുത്ത് വെക്ക്..ഇതിൽ ഏതേലും ഒന്ന് ഇട്ടോണ്ട് വേണം നിശ്ചയത്തിന് വരാൻ..” വൈകിട്ട് ഗീതു സന്തോഷത്തോടെ ദേവിയുടെ അടുത്തെത്തി അമ്മുവും ആനന്ദും കൊടുത്ത ഡ്രസ് കാണിച്ചു..
വീട്ടിലേക്ക് വരികയായയിരുന്ന സിദ്ധു ഹാളിൽ ദേവിയുടെ അടുത്തിരിക്കുന്ന ഗീതുവിന്റെ മടിയിലേക്ക് എന്തോ കവർ വലിച്ചെറിഞ്ഞു..തുറന്ന് നോക്കിയതും അവൻ അവൾക്ക് വേണ്ടി വാങ്ങിയ ഏതോ വിലകുറഞ്ഞ സാരിയായിരുന്നു ദേവി കണ്ടത്.. “നിന്റെ ഈ തീര വിലകുറഞ്ഞ സാരിയൊന്നും എന്റെ മോൾക്ക് വേണ്ട..കണ്ണ് തുറന്ന് നോക്കേടാ നീ ,ന്റെ മോൾടെ കൂട്ടുകാർ അവൾക്ക് വാങ്ങികൊടുത്ത പുതിയ ഡ്രസ്സ്..” “ആ എനിക്ക് അതാ വാങ്ങാൻ തോന്നിയത്..വേണ്ടെങ്കിൽ എടുത്ത് കത്തിച്ച്കള..” അവൻ ദേഷ്യത്തോടെ മുറിയിലേക്ക് പോയി..അവൻ പോയതും ഗീതു അവൻ വാങ്ങിയ സാരി നെഞ്ചോട് ചേർത്ത് റൂമിലെ അലമാരയിൽ കൊണ്ട് വെച്ചു..
നിശ്ചയം പ്രമാണിച്ച് ആനന്ദും അമ്മുവും പിന്നീടുള്ള മൂന്ന് ദിവസത്തേക്ക് ലീവായിരുന്നു.. അവരില്ലാത്ത ദിവസങ്ങൾ ഗീതുവിന് ശരിക്കും മടുത്തു..സിദ്ധു ഗീതുവിനോട് നിശ്ചയത്തിന് അവൻ വരില്ലെന്ന് കട്ടായം പറഞ്ഞു..അവൾ ആവുന്നത്ര പറഞ്ഞുനോക്കിയിട്ടും അവൻ തീരുമാനം മാറ്റിയില്ല.. “അപ്പച്ചി ഞാൻ ഇന്ന് താമസിച്ചേ വരുള്ളൂ..അവർക്കെന്തെക്കിലും ഗിഫ്റ്റ് വാങ്ങണം..” “ശരി മോളേ സൂക്ഷിച്ച് പോയി വരണം..” പിറ്റേന്ന് ഗീതു രാവിലെ തന്നെ അമ്മുന്റെ വീട്ടിലേക്ക് പുറപ്പെട്ടു..അവിടെ വെച്ചാണ് ചടങ്ങ് നടക്കുന്നത്..ഗീതു അവിടെ ചെല്ലുമ്പോൾ അമ്മുവിന്റെ വീട്ടിൽ അടുത്ത ബന്ധുക്കൾ എത്തിയിട്ടുണ്ട്.. മറ്റുള്ളവർ വന്നു തുടങ്ങുന്നതെയുള്ളൂ..അഭിജിത്ത് ഗീതുവിനെ കണ്ടപാടെ ഓടിവന്നു..അവനോട് സംസാരിച്ച ശേഷം ഗീതു അകത്തേക്ക് കയറി..അമ്മു ഒരുങ്ങിക്കൊണ്ടിരിക്കുയായിരുന്നു..
വയലറ്റ് കളറിനൊപ്പം കസവും ചേർന്ന ബോർഡറുള്ള ടിഷ്യു മോഡൽ സെറ്റും മുണ്ടും ആയിരുന്നു അമ്മുവിന്റെ വേഷം..മിതമായ മകേപ്പ് മാത്രം..കാതിൽ വലിയ ജിമിക്കിയും കഴുത്തിൽ മാങ്ങാമാലയും കൈകളിൽ വയലറ്റും ഗോൾഡൻ നിറത്തിലുമുള്ള വളകളും ഇട കലർത്തി ഇട്ടിരിക്കുന്നു.. “ഇതാരാ ഈ ഇരിക്കുന്നെ..എന്റമ്മൂ ഇത്ര ഭംഗിയുണ്ടായിരുന്നോ നിനക്ക്.??.ഇന്നെന്റെ നന്ദു മൂക്കും കുത്തി വീഴുവല്ലോ..” “പോ പെണ്ണേ..” “അയ്യടാ..പെണ്ണിന് നാണം വന്നല്ലോ..” അപ്പോഴേക്കും ചെക്കനും കൂട്ടരുമെത്തി പെണ്ണിനെ കൂട്ടിക്കൊണ്ട് വരാൻ ബന്ധുക്കളിലാരോ പറഞ്ഞു.. “എടി നീ എൻറെടുത്തുന്ന് എങ്ങും പോകല്ലേ..എനിക്കെന്തോ ഒരു പേടി പോലെ..” “ഒന്നു പോ പെണ്ണേ..അവനെ ആദ്യമായി കാണുവല്ലേ..” “പ്ളീസ് ടി’ “ന്റെ പോന്നോ..ഞാൻ എങ്ങും പോകുന്നില്ല..നിന്റെ കൂടെ തന്നെ നിന്നോളാം പോരെ..” “ന്റെ ചക്കര ഗീതു..” “ഒരുപാട് സോപ്പിടല്ലേ..രാവിലെ ഞാൻ നല്ലോണം പതപ്പിച്ച് കുളിച്ചതാ..” ഗീതുവിന്റെ മറുപടി കേട്ട് അമ്മു അവളെ നോക്കി വെളുക്കനെ ചിരിച്ചു..
ഗീതുവിനൊപ്പം അമ്മു മുറ്റത്തൊരുക്കിയ മണ്ഡപത്തിലേക്ക് നടന്നു..ആനന്ദും സാവിത്രിയും മറ്റ് ബന്ധുക്കളും മണ്ഡപത്തിനടുത്തായി നിൽപ്പുണ്ട്..വയലറ്റ് കളർ കുർത്തയും കസവിന്റെ മുണ്ടുമാണ് അവന്റെ വേഷം..അമ്മു വന്നതും അവൾക്കൊപ്പം ആനന്ദും മണ്ഡപത്തിൽ കയറി.. പ്രാർത്ഥനയ്ക്ക് ശേഷം പൂജാരി പൂജിച്ച മോതിരം പരസ്പരം അണിയിച്ചു..പത്രിക വായിച്ചു വിവാഹ തീയതി എല്ലാവരെയും അറിയിച്ചു..വിവാഹം രണ്ടുമാസം കഴിഞ്ഞ് നടത്താനാണ് തീരുമാനിച്ചത്.. പിന്നീട് ഫോട്ടോ സെഷൻ ആയിരുന്നു..ഫോട്ടോഗ്രാഫർമാരുടെ നിർദ്ദേശം അതേപടി രണ്ടാളും കേൾക്കുന്നുണ്ട്..അവളെ എടുത്ത് പോക്കുകയും നെറ്റിയിൽ ചുണ്ട് ചേർക്കുയകും ഒക്കെ ചെയ്യുന്നുണ്ട്..
അവർക്കൊപ്പം രണ്ടുപേരേയും കളിയാക്കി ഗീതവുമുണ്ട്..പ്രായം ചെന്ന അമ്മൂമ്മമാർ പുതിയ പിള്ളേരുടെ ഓരോ കോപ്രായങ്ങൾ എന്ന് പറഞ്ഞു മൂക്കത്ത് വിരൽവെയ്ക്കുന്നു.. പണ്ട് നാണിച്ചു നിന്ന അമ്മു ഇപ്പോൾ അവളുടെ ആക്റ്റീവ് മോഡ് ഓൺ ആക്കിയിരിക്കുന്നു..ഗീതു അവർക്ക് വേണ്ടി വാങ്ങിയത് ഒരേ മോഡൽ ഉള്ള കപ്പിൾ വച്ച് ആയിരുന്നു.. രണ്ടുപേർക്കും ഇഷ്ടായി.. സാവിത്രിയും ആനന്ദും അവരുടൊപ്പം തന്നെ ഗീതുവിനെ സാദ്യയുണ്ണാൻ പിടിച്ചിരുത്തി.. ആനന്ദും കൂട്ടരും പോയി കുറെ കഴിഞ്ഞാണ് അമ്മു ഗീതുനെ വിട്ടത്..ഗീതു ഏറെ നാൾക്ക് ശേഷം മനം നിറഞ്ഞ് സന്തോഷിച്ച ദിവസമായിരുന്നു അത്.. വീട്ടിൽ തിരിച്ചെത്തി ഏറെ സന്തോഷത്തോടെയാണ് ഗീതു ദേവിയോട് ചടങ്ങുകൾ വിവരിച്ചത്..അവളുടെ സംസാരത്തിലൂടെ ഗീതു എത്രമാത്രം സന്തോഷവാതിയാണെന്ന് ദേവി മനസ്സിലാക്കിയിരുന്നു..വീട്ടിലേക്ക് വന്ന സിദ്ധു പൊട്ടിച്ചിരിക്കുന്ന ഗീതുവിനെ നോക്കിനിന്നു..അവൻ അവളെ ആദ്യമായാണ് ഇത്രേം സന്തോഷത്തോടെ കാണുന്നത്.. ദേവി അവനെ നോക്കി എന്താന്ന് ചോദിച്ചതും ഒന്നുമില്ലന്ന് പറഞ്ഞവൻ റൂമിലേക്ക് പോയി..
പിറ്റേന്ന് സ്കൂളിൽ സ്റ്റാഫ് റൂമിൽലിരിക്കുകയാണ് മൂവരും..ഒപ്പം മറ്റു ടീച്ചേഴ്സും.. “ആഹാ..രണ്ടാളും കോളടിച്ചല്ലോ.. ഒരുമിച്ച് ട്രൈനിങ്ങിന് പോകാല്ലോ..”(ഗീതു) ടീച്ചേഴ്സിന് ഇടയ്ക്ക് ഉണ്ടാകുന്ന ട്രെയിനിങ് വന്നിരിക്കുന്നു..അമ്മൂനും ആനന്ദിനും ഒരു സ്ഥലത്തേക്ക് ആണ് കിട്ടിയിരിക്കുന്നത്.. ഗീതുവിനാണേൽ വേറേ സ്കൂളിലും.. അവരുടെ സ്കൂളിൽ നിന്നും ആരും ഗീതുവിന്റെ കൂടിയില്ല.. അതിന്റെ സങ്കടം പറയുവാണ് ഗീതു.. “എനിക്ക് കിട്ടിയിരുന്നത് നോക്കിയെ ഒരു ഖുദാമിൽ..അതും ഒറ്റക്ക്..വേറെ ഒരാളുപോലും ഇല്ലിവിടുന്ന്..ശ്ശോ..” “ഗീതു..ബസ് ഒക്കെ കുറവുള്ള റൂട്ടാണ്..ബസ് കിട്ടിയെല്ലേൽ അടുത്ത ബസ് നോക്കി നിൽക്കാതെ ഓട്ടോയിൽ കയറി ടൗണിൽ ഇറങ്ങിക്കോണം..എനിക് കഴിഞ്ഞതവണ ഈ സ്കൂളിൽ ആയിരുന്നു ട്രെയിനിങ്..”(ആനന്ദ്) ഒരു സഹോദരന്റെ കരുതലോടെ ഗീതുനോട് ആനന്ദ് പറഞ്ഞു..
നാളെയാണ് ഗീതുന് ട്രൈനിംഗിനായി പോകേണ്ടത്.. ദേവിയോട് പറഞ്ഞപ്പോൾ പേടിക്കാതെ പോയി വരാൻ പറഞ്ഞു..താമസിക്കുവാണേൽ സിദ്ധുനെ പറഞ്ഞുവിടാന്നും അവളോട് പറഞ്ഞു..അവൾക്ക് വേണ്ടതെല്ലാം രാത്രി തന്നെ എടുത്ത് വെച്ച് അവൾ ബാഗ് പാക്ക് ചെയ്തു…(തുടരും)

by