19/04/2026

മൂക്കുത്തി : ഭാഗം 47

രചന – ആയിഷ അക്ബർ

അല്പം കൂടി സഞ്ചരിച്ചപ്പോഴേക്കും മംഗലത് വീടിന്റെ മുറ്റത്തേക്ക് ആ കാറെത്തിയിരുന്നു…..

വണ്ടി നിന്നതറിഞ്ഞെന്ന വണ്ണം പത്മയും ദേവനും എഴുന്നേറ്റതും അവരുടെ വിരലുകൾ മനസ്സില്ലാ മനസ്സോടെ വിട്ട് പിരിഞ്ഞു….

പത്മ ഇറങ്ങിയ പാടെ ഫോണെടുത് വിളിച്ചതും ശോഭ വന്നു കതക് തുറന്ന് കൊടുത്തു…….

യാത്ര യൊക്കെ നന്നായിരുന്നോ….

ഉറക്ക ചടവിലായിരുന്നു ശോഭയത് ചോദിച്ചത്…..

പത്മ ഒന്ന് പുഞ്ചിരിച്ചു….

ആ പെട്ടിയൊന്നും എടുക്കാതെ എങ്ങോട്ടാ കയറി പോകുന്നത്……

പത്മക്ക് പിറകെ നിന്നിരുന്ന അഞ്ജലി വേഗം മുറിയിലേക്ക് പോകാനൊരുങ്ങുന്നത് കണ്ണുകളിലുടക്കിയപ്പോഴാണ് ദേഷ്യത്തോടെ ശോഭയത് ചോദിച്ചത് ……

അവളൊരു നിമിഷം ഒന്ന് നിന്നു…….

പെട്ടികളൊക്കെ അവരെടുത്തോളും….

ഒരു ജോലിക്കാരോയോടെന്ന പോലുള്ള ശോഭയുടെ പെരുമാറ്റം പത്മയിൽ വരുത്തിയ അതേ ചിരിയോടെ തന്നെയാണ് പത്മത് പറഞ്ഞത് …

ശോഭ പിന്നീടൊന്നും പറഞ്ഞില്ല…..

അഞ്ജലി അകത്തേക്ക് കയറിപ്പോയി……

ദിവസങ്ങൾക്ക് ശേഷം ആ കോണിപ്പടികൾ കയറുകയാണ് താൻ..

അഞ്ജലിക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി……

ആ മുറിയുടെ വാതിൽ തുറന്ന് കൊണ്ടവൾ ലൈറ്റ് ഓൺ ചെയ്തു…

കണ്ണുകൾ മുക്കിലും മൂലയിലും ചെന്ന് പതിച്ചു….

ഈ മുറിയിൽ തനിക്ക് കിട്ടിയ സംരക്ഷണവും സന്തോഷവും മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല….

ഇവിടെ നിന്ന് പോയത് മനസ്സിൽ നിറഞ്ഞു നിന്നൊരു വിങ്ങലോട് കൂടിയാണ്……

എന്നാൽ ആ യാത്ര തന്റെ ജീവിതം ആകെ ക്കൂടി മാറ്റി മറിച്ചു…

അവനെയും അവന്റെ പ്രണയത്തെയും അതിലേറെ തനിക്കവനില്ലാതെ പറ്റില്ലെന്നും തനിക്ക് മനസ്സിലാക്കാൻ അങ്ങനെയൊരു യാത്ര വേണ്ടി വന്നു..

ഇന്ന്…. മനസ്സ് നിറഞ്ഞ സന്തോഷമാണ്…..

അവളൊരു ചിന്തയോടെ അങ്ങനെ നിന്നതും പിറകിൽ നിന്നും അരക്കെട്ടിലൂടെ രണ്ട് കൈകൾ അവളെ ചുറ്റി പ്പിടിച്ചു…

തിരിഞ്ഞു നോക്കാതെ തന്നെ ആ ചൂട് അവന്റേതാണെന്ന് അവൾക്കറിയാമായിരുന്നു….

അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചതും അവൾക്ക് വല്ലാതെ ഇക്കിളി തോന്നി..

എന്നാൽ അവന്റെ ചൂടിൽ നിന്ന് അത്ര പെട്ടെന്ന് പുറത്ത് കടക്കാൻ തനിക്ക് കഴിയില്ലെന്നത് കൊണ്ട് തന്നെ അവളുടെ കയ്ക്കാലുകൾ ചലിച്ചിരുന്നില്ല…….

അവൻ അവളെയും ചേർത് പിടിച്ചു കൊണ്ട് കട്ടിലിലേക്ക് ചായുമ്പോഴും മനസ്സ് അത്ര മേലെന്തോ പ്രയാസത്തെ പേറിയിരുന്നു……..

ഇനിയും അവളെ വിട്ട് പോകേണ്ടി വരുന്നത് കൊണ്ട് തന്നെയായിരുന്നത്…….

ഇനി നാളെ മുതൽ…. താനീ മുറിയിൽ തനിച്……

അവനത് പറയുമ്പോൾ വാക്കുകളിലൊരു നോവ് കലർന്നിരുന്നു…..

അവളൊന്നും മിണ്ടിയില്ല…..

നമുക്കിനി അല്പം ദൂരെ നിന്ന് പ്രണയിക്കാം അല്ലെ….

അവളുടെ കാതോരം ചേർന്ന് അവനത് ചോദിക്കുമ്പോൾ അവളവനിലേക്കൊന്ന് തിരിഞ്ഞു……..

ഇയാൾക്കത് പുതുമയുള്ള കാര്യമല്ലല്ലോ….
പക്ഷെ…. എനിക്ക്…..

അവളുടെ വാക്കുകൾ വിറച്ചു…..

അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം…. അത് തന്നോടുള്ള പ്രണയമാണെന്നറിയെ അവനിലൊരു പുഞ്ചിരി വിരിഞ്ഞു….

കൂടിപ്പോയാൽ ഒരു രണ്ട് മാസം….
അതിനകം ഞാൻ വരും…..
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും എന്റെ പ്രാണൻ…. അതെപ്പോഴും നിന്റെ കൂടെത്തന്നെയാണ് അഞ്ചു…….

അവൻ അവളെ ഇറുക്കെ പുണർന്നു കൊണ്ടത് പറയുമ്പോൾ അവളും ഒരു കൊച്ചു കുഞ്ഞിനെ പോൽ അവനോട് ചേർന്ന് കിടന്നു……

ഈ മൂക്കിൻ തുമ്പിലൊരു മൂക്കുത്തിയിട്ട് കാണാൻ വല്ലാത്ത ആഗ്രഹമുണ്ടെടോ….

അവൻ അവളെ നോക്കി ഒറു കുസൃതി ചിരിയോടെ പെട്ടെന്നത് പറഞ്ഞതും നോവ് നീങ്ങി അവളിലൊരു നാണം പരന്നു…..

അവളൊന്നു കൂടി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു…..

അങ്ങനെ കിടന്നെപ്പോഴോ അവർ മയങ്ങി പോയിരുന്നു…….

അർജുന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവന്റെ കൈ പിടിയിൽ നിന്നും അഞ്ജലി കണ്ണുകൾ തുറന്നത്…….

ആ ശബ്ദം കേട്ടെന്ന പോൽ അവനും കണ്ണുകൾ തുറന്നു……

അവൻ ഫോൺ അറ്റൻഡ് ചെയ്യുമ്പോഴാണ് അഞ്ജലി ജനലിലൂടെ പുറത്തേക്ക് നോക്കുന്നത്……

അതെ… നേരം ഒരുപാടായിട്ടുണ്ട്…..

സൂര്യന്റെ രശ് മിക്ക് ചൂട് വരെ വന്നു തുടങ്ങി……

മംഗലത് വീടാണ് ഇതെന്ന് കൂടി ഓർമയിലേക്ക് വന്നതും അവൾ വെപ്രാളത്തോടെ എഴുന്നേറ്റു….

മുത്തശ്ശനാണ്….വന്ന വിവരം അറിയാൻ വേണ്ടി വിളിചിരിക്കുകയാണ്…….

അർജുൻ അത് പറഞ്ഞു മുഖം ഉയർത്തിയപ്പോൾ വെപ്രാളത്തോടെ പുറത്തേക്ക് നടക്കുന്ന അഞ്ജലിയെ കണ്ടവനൊന്ന് നോക്കിയിരുന്നു……

അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും പലഹാരങ്ങൾ എല്ലാം മേശ മേലെടുത്തു വെക്കാൻ നിൽക്കുന്ന ശോഭയെയും സുകന്യ യെയുമാണ് കാണുന്നത്…..

അവൾക്കവരുടെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം തോന്നി…….

ഓഹ്.. രണ്ട് ദിവസം ഇവിടെ നിന്ന് മാറി നിന്നപ്പോഴേക്കും കെട്ടിലമ്മ ക്ക് ഉറക്കം കൂടിയോ…..

അവളെ കണ്ട പാടെ സുകന്യ ദേഷ്യത്തോടെ ചോദിച്ചത് അതായിരുന്നു…..

അഞ്ജലി ഒന്നും മിണ്ടാതെ തല താഴ്ത്തി…..

സ്വസ്ഥമായ ആ രണ്ട് ദിവസങ്ങൾ കഴിഞ്ഞു വെന്നത് ഒരു വേദനയോടെയാണ്
അവളോർത്തത്…….

ഇവിടെ ഇങ്ങനെ തോന്നിയ നേരത്ത് എഴുന്നേറ്റ് വരാനൊന്നും പറ്റില്ല……

താര എഴുന്നേറ്റോ ഏട്ടത്തി….

അഞ്ജലി അവരോടൊപ്പം പോയ ദേഷ്യം കൂടി കലർത്തി ശോഭ അവളോടത് പറയുമ്പോൾ പെട്ടെന്നതും ചോദിച്ചങ്ങോട്ട് കടന്ന് വന്നത് പത്മയായിരുന്നു….

ശോഭയും സുകന്യയും വിളറിയ ചിരിയോടെ അങ്ങനെ നിന്നു……

അവൾക്ക് നല്ല തല വേദനയാണെന്ന് പറഞ്ഞിരുന്നു….

സുകന്യ താരയെ ന്യായീകരിക്കാനെന്ന വണ്ണം അത് പറയുമ്പോൾ പത്മ അത് കേൾക്കുന്നത് പോലുമില്ലെന്ന തരത്തിലങ്ങനെ നിന്നു….

വല്ലാതെ അപമാനിക്കപ്പെട്ടത് പോലെ തോന്നിയതും സുകന്യ പലഹാരങ്ങളിട്ട് വെച്ച പാത്രവുമായി മേശ യുടെ അടുത്തേക്ക് നടന്നു…..

ഇനിയും ഇവിടെ നിന്നാൽ തന്നോടും അവരെന്തെങ്കിലും പറഞ്ഞാലോ എന്ന ഭയത്തിൽ കറി വിളമ്പിയ പാത്രവുമായി ശോഭയും സുകന്യക്ക് പിറകെ നടന്നു…….

അഞ്ജലി പതിയെ പത്മയിലേക് മുഖമുയർത്തി…..

എന്തിനാ അവര് പറയുമ്പോഴേക്കും നീയിങ്ങനെ വാടുന്നത്….

മുമ്പത്തെ പോലെ ഇവിടുത്തെ ജോലിക്കാരിയല്ല നീ….

എന്റെ മരുമകളാണ്……

പത്മ അവളുടെ കവിളിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ ആ വാക്കുകളിലെ സ്നേഹം കൊണ്ട് തന്നെ അഞ്ജലിയുടെ മനസ്സിൽ വല്ലാത്തൊരു കുളിരു പെയ്തു………

സ്വത്തിന്റെ പ്രതാപം പറയുന്നവരൊന്നും ഇപ്പൊ നിന്റെ മുമ്പിലൊന്നുമല്ല…..
കണ്ടില്ലേ കിഴിശേരി തറവാട്…..
അക്കാണുന്ന സ്വത്തുക്കൾ എല്ലാം….
അതിലെല്ലാം ഇനി നിനക്ക് കൂടി പങ്കുണ്ട്…..
അവിടെ മാത്രമല്ല….

ഈ മംഗലത്തും…..
എന്റെയും ദേവേട്ടന്റെയും എല്ലാ സ്വത്തുക്കൾക്കുമുള്ള അവകാശി അവൻ മാത്രമാണ്…

ആ അവന്റെ അവകാശിയാണ് നീ…..
നിന്നിലൂടെയാണ് ഞങ്ങളുടെ പരമ്പര തുടരേണ്ടത്….

എന്റെ പേര കുട്ടികൾക്ക് ജന്മം നൽകേണ്ടത്..

പത്മ ഒരു പുഞ്ചിരിയോടെ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഞ്‌ജലിക്ക് പെരു വിരലിൽ നിന്നെന്തോ ഒന്ന് ഇരച്ചു കയറും പോലെ തോന്നി…..

സ്വപ്നം പോലും കണ്ടതല്ല താനിതൊന്നും…..

അവളുടെ കണ്ണുകൾ എന്തോ നിറഞ്ഞു……

ഇനി ഞാൻ പോയാലും നീയിങ്ങനെ തന്നെയാകുമോ….
എനിക്ക് പോകുന്നതിലൊരു സമാധാനവുമിലല്ലാത്തത് അതോർത്തിട്ടാണ്.

അത് പറഞ്ഞു പത്മയുടെ മുഖം വാടുമ്പോൾ അവൾ അവരുടെ കയ്യിൽ കയറി പിടിച്ചു….

ഈ സ്വത്തുക്കളും പ്രധാപവും ഒന്നിലും ഞാൻ അവകാശിയല്ലെങ്കിലും നിങ്ങളെന്ന അമ്മയിൽ ഞാൻ അവകാശിയാണ്…

അത് മതി എനിക്കിവിടെ തലയുയർത്തി പിടിക്കാൻ…..

അവളത് പറയുമ്പോൾ ആ വാക്കുകൾ ഹൃദയത്തിൽ നിന്നായിരുന്നത് കൊണ്ട് തന്നെ മിഴികൾ നനഞ്ഞിരുന്നു……

നീ…. നീയെന്റെ മോള് തന്നെയാ…. ഒരു സംശയവും വേണ്ടാ….

പത്മ അതും പറഞ്ഞു കൊണ്ട് അവളെ ചേർത്തു പിടിച്ചു ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്റെ ഒരു ഓഫ് വൈറ്റ് ഷർട്ട്‌ ഉണ്ടായിരുന്നല്ലോ….
കണ്ടിരുന്നോ……

പെട്ടിയിലേക്ക് ഡ്രസ്സ്‌ മടക്കി വെക്കുമ്പോഴാണ് അർജുൻ അഞ്ജലിയോടത് ചോദിച്ചത്…..

അവൾ അലമാരയിൽ നിന്നും അവൻ ചോദിച്ച ഷർട്ട്‌ തിരഞ്ഞെടുത്തു അവന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവനത് വാങ്ങി ബാഗിലേക്ക് വെച്ചതും അവളുടെ നോവ് കലർന്ന മുഖം കണ്ടത് കൊണ്ട് തന്നെ അവളിലേക്ക് തിരിഞ്ഞു….

ഞാൻ രാത്രി എല്ലാം പറഞ്ഞാശ്വസിപ്പിച്ചത് നിന്റെ കണ്ണിൽ ഈ നോവ് കാണാതിരിക്കാൻ വേണ്ടിയല്ലേ……

അവനൊരു നെടു വീർപ്പോടെ അത് ചോദിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞത് കൊണ്ട് തന്നെ അവൾ മുഖം താഴ്ത്തി…..

അവൻ അവളുടെ താടി തുമ്പ് പിടിച്ചുയർത്തി….

ഞാൻ തിരിച്ചു വരുമ്പോൾ ഈ കണ്ണുകൾ മാത്രമല്ല നിന്റെ മൂക്കിൻ തുമ്പിൽ പറ്റി പിടിച്ചിരിക്കുന്ന മൂക്കുത്തി കൂടി എന്നെ കാത്തിരിക്കണം….

അവളുടെ ഒഴിഞ്ഞ മൂക്കിൻ തുമ്പിൽ തൊട്ട് കൊണ്ട് അവനത് പറയുമ്പോൾ അവൾ നീളൻ കൺ പീലികൾ ആനന്ദത്തോടെ അവനിലേക്ക് ചലിപ്പിച്ചു.

പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്……

അഞ്ജലി പെട്ടെന്ന് കണ്ണുകൾ തുടച് കൊണ്ട് വാതിൽ തുറന്നു…..

മുത്തശ്ശിയാണ്…..

മുത്തശ്ശിയെന്തിനാ ഈ കോണിപ്പടിയൊക്കെ കയറി വന്നത്…..
വിളിച്ചാൽ ഞാൻ അങ്ങോട്ട് വരില്ലായിരുന്നോ……

അർജുൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു കൊണ്ടാണത് പറഞ്ഞത്………

നീ ഒച്ചയെടുക്കേണ്ട…. എനിക്ക് കുഴപ്പമൊന്നുമില്ല…..
ഞാൻ നിന്നോടൊന്നു സംസാരിക്കാൻ വന്നതാ……

മുത്തശ്ശി അതും പറഞ്ഞൊരു കിതപ്പോടെ കട്ടിലിലേക്കിരുന്നു….

അർജുനും അഞ്‌ജലിയും എന്തെന്ന അർത്ഥത്തിൽ അവരെ നോക്കി നിന്നു….

നീ ശെരിക്കും പോകുകയാണോ അജു….

മുത്തശ്ശിയുടെ ആ ചോദ്യം മനസ്സിലാകാത്തത് പോൽ അർജുൻ അവരെ നോക്കി….

ഈ കുട്ടിയെ ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ശെരിക്കും നിനക്ക് പറ്റുന്നുണ്ടോ…..

അഞ്ജലിയെ നോക്കി മംഗലത്തമ്മ അത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറിയിരുന്നു…

പിന്നെ പോകാതിരിക്കുകയാണോ വേണ്ടത്…..

എന്തെങ്കിലും മറുപടി മുത്തശ്ശിക്ക് കൊടുക്കും മുമ്പേ വാതിലിൽ നിന്നും കേട്ട ആ ശബ്ദത്തിലേക്ക് മൂവ്വരുടെയും കണ്ണുകൾ പതിച്ചു….

പത്മയായത് കൊണ്ട് തന്നെ മംഗലത്തമ്മയുടെ ഉള്ളൊന്ന് പിടച്ചു…..

ഞാൻ അങ്ങനെയല്ല…..

പോയി വരും വരെ അവന്റെ പെണ്ണിനെ അമ്മ നോക്കുമെന്നാണത്രെ അവന്റെ ധൈര്യം……

മംഗലത്തമ്മ യുടെ ചോദ്യം പത്മയെ ദേഷ്യം പിടിപ്പിക്കുമെന്ന് കരുതി ഒരു പരുങ്ങലോടെ അവർ പറയാൻ നിന്നപ്പോഴാണ് പത്മ ഒരു ചിരിയോടെയത് പറഞ്ഞത്…….

മംഗലത്തമ്മ ഒരു ഞെട്ടലോടെ പത്മയെ നോക്കി നിന്നു…..

പറഞ്ഞതെന്താണെന്ന് അവരൊന്നു കൂടി ഓർത്തു നോക്കി…..

പിന്നെ പതിയെ അർജുനെ നോക്കി…..

ഒരു പുഞ്ചിരിയോടെ അവനവരെ തന്നെ നോക്കി നിൽക്കുകയാണ്…..

തിരിച്ചു വരുമോ നീ ഇവൾക്ക് വേണ്ടി….

മുത്തശ്ശിയുടെ വാക്കുകളിൽ കേട്ട കാര്യം നൽകിയ സന്തോഷത്തെ കുറിച്ചുള്ള സംശയമുണ്ടായിരുന്നു…..

പിന്നല്ലാതെ…. അമ്മ എന്താ വിചാരിച്ചത് അമ്മക്ക് വേണ്ടിയാണ് ഇവനിവളെ താലി കെട്ടിയതെന്നോ….
അല്ലാ അമ്മേ…..
അവനു വേണ്ടി തന്നെയായിരുന്നത്രെ……

പത്മ അവരുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് അത് പറയുമ്പോൾ അവരുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…..

അങ്ങനെ ആയിരുന്നെങ്കിലെന്ന് ഞാനത്ര മേൽ ആഗ്രഹിച്ചിട്ടുണ്ട്…

മുത്തശ്ശി ഏറെ സന്തോഷത്തോടെ അർജുനെ നോക്കിയത് പറയുമ്പോൾ ആ വാക്കുകളിൽ സന്തോഷം അല തല്ലിയിരുന്നു……

അവൻ അവരെ നോക്കി യൊന്നു കണ്ണിറുക്കി ചിരിച്ചു……

മംഗലത്തമ്മയുടെ നോട്ടം തന്നിൽ പതിഞ്ഞതും അഞ്ജലിക്കെന്തോ ഒരു പ്രയാസം തോന്നി……

ഇങ് വാ…. അവരവളെ അടുത്തേക്ക് വിളിച്ചു….

അവൾ തല താഴ്ത്തി കൊണ്ട് അവർക്കടുത്തേക്ക് വന്നു…..

നിന്നെ ഏൽപ്പിക്കാൻ എനിക്കിതിലും സുരക്ഷിതമായൊരു കൈകളില്ല മോളെ..

അതും പറഞ്ഞു കൊണ്ട് മംഗലത്തമ്മ അവളുടെ കൈ അവന്റെ കയ്യിലേക്ക് ചേർത് വെച്ചു…

അഞ്ജലിയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു വന്നിരുന്നു…..

അപ്പൊ നിങ്ങൾക്ക് ഇവളെ കൂടെ കൊണ്ട് പോകാൻ പറ്റില്ലേ ഇപ്പോൾ……

മംഗലത്തമ്മ അത് ചോദിക്കുമ്പോൾ വാക്കുകളിൽ അവളോടുള്ള സ്നേഹം തുളുമ്പി നിന്നിരുന്നു…..

ഇല്ല അമ്മേ….. പേപേഴ്സ് ഒക്കെ ശെരിയാവാൻ സമയമെടുക്കില്ലേ……
അത് വരെ അവളെ അമ്മ നോക്കണം……

പത്മ അതും പറഞ്ഞു കൊണ്ട് അവരുടെ കയ്യിൽ പിടിക്കുമ്പോൾ സ്വന്തം മോളോടെന്ന പോലൊരു വാത്സല്യം അതിൽ നിറഞ്ഞു നിന്നിരുന്നു……

മ്മ്… അത് തന്നെയാ നല്ലത്…. അപ്പോഴേക്കും അവളുടെ ക്ലാസും കഴിയട്ടെ…….
പിന്നെ ഇവിടെ ഇക്കാര്യമൊന്നും ആരോടും പറയേണ്ട..
എല്ലാത്തിനും അസൂയ യായിരിക്കും…
ഇവളെ എന്തെങ്കിലും ചെയ്യുമോയെന്ന് പോലും എനിക്ക് ഭയമുണ്ട്…..
അത് കൊണ്ട് ഇതിപ്പോ നമ്മൾ മാത്രം അറിഞ്ഞാൽ മതി……
നിങ്ങൾ തിരിച്ചു പോയതായി തന്നെ അവരുടെ മനസ്സിലിരിക്കട്ടെ……

മംഗലത്തമ്മ ശബ്ദം അമർത്തി പിടിച്ചു കൊണ്ടത് പറയുമ്പോൾ ശെരിയെന്നു തോന്നിയത് കൊണ്ട് തന്നെ എല്ലാവരും നിശബ്ദരായി……..

(തുടരും)