രചന – സരിത മനു
ദേവൻ പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു
“മോളെ….ഇത്….ഇതാരാ…..?”
“ഏട്ടൻ പറയ്…..ഇത് ആരാണ്..
എന്ന്…..?”
ആ വാക്കുകൾ വീണ്ടും ദേവന്റെ നെഞ്ചില് തറച്ചു.
ഇവൻ ….അവളോട് എല്ലാം പറഞ്ഞുവോ…? പിന്നെ എന്താവും അവള് ഇങ്ങനെ ചോദിച്ചത്….?
അവൻ അന്ധാളിപ്പോടെ പ്രേമിനേ നോക്കി.
“നോക്കണ്ട ഏട്ടാ….ഇതാണ് ഞാൻ പറഞ്ഞ ആൾ…ഇപ്പൊ എന്റെ അനിയൻകുട്ടനാണ്…”.
അവള് അത് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു.
ദേവന്റെ കണ്ണ് നിറഞ്ഞു.മനസ്സും..
“അയ്യേ…എന്ത് പറ്റി ….?ന്റെട്ടന്റെ കണ്ണ് നിറഞ്ഞു ലോ….?എനിക്ക് എന്റെട്ടൻ കഴിഞ്ഞേ ഉള്ളൂ മറ്റാരും….കേട്ടോ…”
അവള് ഓടി വന്നു ദേവനെ കെട്ടിപിടിച്ചു.
“ഒന്ന് പോ നന്ദു മോളെ….എനിക്ക് സങ്കടം ഒന്നും ഇല്ല.നിനക്ക് തൊന്നീതാ..”
“ഏട്ടനെന്താ ഇവനെ കണ്ടിട്ട് മിണ്ടാതെ നിൽക്കണെ….”?
“ഞാൻ….ആകെ… വണ്ടർ ആയി മോളെ….രണ്ടു പേരേം കണ്ടിട്ട്….നീ പറഞ്ഞ പോലെ….രണ്ടു പേരും ഒരേപോലെ….”
“അതാ…ഏട്ടാ…ഞാൻ പറഞ്ഞെ ഇവൻ എന്റെ അനിയൻ കുട്ടൻ ആണെന്ന്..കോളജിൽ ഇപ്പൊ എല്ലാവരും അങ്ങനാ വിചാരിച്ചേക്കണെ…ഞങ്ങളും ഇപ്പം അങ്ങനെയാ… അല്ലെടാ….”
അവള് അത് പറഞ്ഞു പ്രേമിനേ നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..അത് ദേവൻ കണ്ടൂ.അത് കൊണ്ടാവും പ്രെമിന്റെ ചുണ്ടുകളിൽ വീണ്ടും ഒരു പുഞ്ചിരി തെളിഞ്ഞു.
“അപ്പോ ഏട്ടാ…ഞാൻ ഇവനെ ബസ് സ്റ്റോപ്പിൽ ആക്കട്ടെട്ടോ.ഇപ്പൊ വരാം…”
“ഞാൻ വരണോ നന്ദു….”?
ദേവൻ ചോദിച്ചു.
“വേണ്ടായേ…..ഞങൾ പോയ്ക്കൊളാം…പോലീസ് ഏമ്മാൻ പോയി ഫ്രഷ് ആവ്…”
“ഇൗ നാവ് ഇല്ലായിരുന്നെങ്കിൽ ഇവളെ വല്ലൊരും കൊണ്ട് പോയേനെ ഇപ്പൊ.”
സീതമ്മാ അത് പറഞ്ഞപ്പോൾ ദേവനും ചിരിച്ചു…
“ശെരിയാ അമ്മാ….അമ്മേടെ മോളു തന്നെ….”
“അയ്യടാ….നല്ലത് ചെയ്യുമ്പോൾ ഏട്ടന്റെ മോളും,കുരുത്തേക്കെടാണെൽ അമ്മേടെ മോളും ….കൊള്ളാലോ ദേവാ നീ….”
“ആദ്യം നിനക്കിട്ടാ ഒന്ന് തരണ്ടത്…നീയല്ലേ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിയത്….ഇപ്പൊ കുറ്റം എനിക്കായി….”
സീതമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയപ്പോൾ ദേവനും പുറകെ ചെന്നു….അമ്മയെ സോപ്പിടാൻ…ഇല്ലേൽ ഇന്ന് മുഴുവൻ അമ്മയ്ക്ക് സങ്കടപ്പെടാൻ ഇത് മതിയാവും.
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.എക്സാം അടുത്ത് വരുന്നു .
നന്ദനയ്ക്ക് സങ്കടവും ഏറി വന്നു.കാരണം ഇൗ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ
ജിത് കോളജിൽ ഉണ്ടാവില്യ.ജിതിൻെറ കോഴ്സ് കംപ്ലീറ്റ് ആകും..
തനിക്ക് ഇവിടെത്തന്നെ ഇനി പി ജി ചെയ്യാം.. പക്ഷേ ജിതെട്ടൻ…..ഇത്രയും നാൾ അടുത്ത് കാണാം,സംസാരിക്കാം …പക്ഷേ ഇനി …അതിനു കഴിയില്ല…പുറത്ത് വച്ചേ കാണാൻ കഴിയൂ..പക്ഷേ…. ദേവെട്ടൻ ഇവിടെ ഉള്ളത് കൊണ്ട് അതിനും ബുദ്ധിമുട്ടാണ്..
ഓർത്തപ്പോൾ നന്ദനയ്ക്ക് കണ്ണ് നിറഞ്ഞു….. ജിതെട്ടനേ കാണാതെ,മിണ്ടാതെ…ഇനി വയ്യ….
പ്രേം കുറച്ച് ദിവസമായി നന്ദനയെ ശ്രദ്ധിക്കുന്നു.വിഷാദ ഭാവം ആണ് ചേച്ചിയ്ക്ക്.ഒരു ദിവസം അവൻ അതേപ്പറ്റി അവളോട് ചോദിച്ചു..
“എന്ത് പറ്റി ന്റെ ചേച്ചിയ്ക്ക്….?ആകെ സങ്കടമാണല്ലോ…എന്താ ചേച്ചി….”?
പക്ഷേ അവള് അവനോട് ഒന്നും പറയാതെ ഒഴിഞ്ഞു….എങ്കിലും പ്രേമിന് തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്.അതവൻ ദേവനോടും സൂചിപ്പിച്ചിരുന്നു…
അന്ന് മുതൽ ദേവൻ നന്ദു മോളെ ശ്രദ്ധിച്ചു തുടങ്ങി..ശെരിയാണ് അവള് ഇപ്പൊൾ ആകെ ഗ്ലൂമിയാണ്.ചിരിയും,കളിയും ഇപ്പൊ അധികം ഇല്ല.
“നന്ദു മോളെ….നിനക്ക് എന്താ പറ്റിയെ…?
എന്റെ മോൾക്ക് എന്തേലും സങ്കടം ഉണ്ടോ…”?
“ഇല്യെട്ടാ…അതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം.?ഞാൻ ഹാപ്പിയാണ്.എക്സാം തുടങ്ങുവല്ലെ.അതിന്റെ ഒരു ടെൻഷൻ.”
ദിവസങ്ങൾ പോയ്മറഞ്ഞു… എക്സാം കഴിഞ്ഞതിന്റെ റിസൽറ്റ് വന്നു. നന്ദുവിന് ഇത്തവണ സന്തോഷത്തിന് ഇരട്ടി മധുരം ആയിരുന്നു.. ജിതെട്ടനു സെക്കൻഡ് റാങ്ക് ഉണ്ട്..ജിത്ത് ഇടയ്ക്കിടയ്ക്ക് നന്ദുവിനെ കാണാൻ വരും…
ദിവസങ്ങൾ ഓടിയകന്നു. കാണാതിരു ന്നപ്പോൾ അവരുടെ സ്നേഹത്തിന്റെ ആഴം കൂടുകയായിരുന്നു.
ഇപ്പൊൾ നന്ദു അവിടെ തന്നെ പി ജി ചെയ്യുകയാണ്.ദേവന് വിവാഹാലോചനകൾ നടത്തിയെങ്കിലും ജാതകങ്ങൾ ചേരാത്തത്തിന്റെ പേരിൽ അത് പാതി വഴിയിൽ കിടക്കുകയാണ്.
ജിത് ഇപ്പൊൾ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ എം. ഡി.ആണ്.
നന്ദനയും,പ്രമും വീണ്ടും പരീക്ഷ ചൂടിലായി..രണ്ടുപേരും ഫൈനൽ ഇയർ ആണ്.എക്സാം കഴിഞ്ഞു.രണ്ടു പേരും റിസൽറ്റ് വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.
റിസൾട്ട് വന്നപ്പോൾ അവള് തന്നെ ഞെട്ടി പോയി.അവൾക്ക് തേർഡ് റാങ്ക്…അതിലും കൂടുതൽ അവള് ഞെട്ടിയ്തും,ഒപ്പം സന്തോഷിച്ചതും പ്രേം ഫസ്റ്റ് റാങ്കോടെ പാസ് ആയപ്പോൾ ആയിരുന്നു.
ദേവൻ അന്ന് നേരത്തെ ഇറങ്ങി..അവൻ ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ഓടി വന്നു പ്രേം അവനെ കെട്ടിപ്പിടിച്ചു.
ദേവൻ അവനെ ചേർത്ത് പിടിച്ചു. ആ നെറുകയിൽ ചുംബിച്ചു.ഇത് കണ്ട് ജാനകിയുടെ യും,വേണുഗോപാലിന്റെ യും കണ്ണുകൾ നിറഞ്ഞു.
“ഏട്ടന് സന്തോഷായി….വിവരം അറിഞ്ഞ ഉടനെ പുറപ്പെട്ടത് ഏട്ടൻ…നന്ദു മോൾ പറഞ്ഞു… ഫസ്റ്റ് റാങ്ക് ഉണ്ടെന്ന്…”
അവൻ വണ്ടിയിൽ നിന്നും അവന് വേണ്ടി വാങ്ങിയ ആ ബൈക്കിന്റെ കീ എടുത്തു അവന് കൊടുത്തു.
“ഇത്…ഏട്ടന്റെ വക ഒരു ചെറിയ ഗിഫ്റ്റ്…”
ആ കീ വാങ്ങിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.അവൻ വിതുമ്പി കൊണ്ട് ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു.ദേവൻ അവനെ ചേർത്ത് പിടിച്ചു.
ഇത് കണ്ട് ആ അച്ഛന്റെയും,അമ്മയുടെയും കണ്ണുകളും. പെയ്തൊ ഴിയുകയായിരുന്നൂ.
വീട്ടിൽ ചെന്നപ്പോൾ കണ്ടൂ മുഖം വീർപ്പിച്ചു ഇരിക്കുന്നത് നന്ദനയെ.
“എന്ത് പറ്റി ഏട്ടന്റെ നന്ദു ന്….?”അമ്മേ….എന്താ പറ്റിയെ ഇവൾക്ക്..”?
“എന്ത് പറ്റാൻ …നിന്നെ കാത്തിരുന്നു മടുത്തു.അത് തന്നെ കാര്യം….”
“ഏട്ടന്റെ മോളിങ് വന്നെ….പറയട്ടെ…”
അവള് വീണ്ടും മുഖം വീർപ്പിച്ചു..
“ഇങ്ങു വന്നെ….ഏട്ടന്റെ ജോലിത്തിരക്ക് കൊണ്ടല്ലേ മോളെ… സോറി….ഇന്ന് ഇത്തിരി ലേറ്റ് ആയി …”
അവൻ അവളുടെ അടുത്തേക്ക് ചെന്നു.എന്നിട്ട് ചോദിച്ചു..
“ഇനി പറ…എന്താ വേണ്ടത്…ചോദിച്ചോ….എന്ത് ഗിഫ്റ്റ് ആണ് വേണ്ടത് ഇൗ റാങ്കുകാരിക്ക്….?”
അവള് ചിരിച്ചു.
“എന്ത് പറഞ്ഞാലും ഏട്ടൻ ….സാധിച്ചു തരുവോ….”?
“ഏട്ടന് കഴിയുന്നതാണെൽ എന്തും…..”
അവളുടെ മനസ്സ് ഒന്ന് തുള്ളിച്ചാടി..ഏട്ടന് ഇപ്പൊ ജിതെട്ടന്റെ കാര്യം പറഞ്ഞാലോ….ഇപ്പൊ ഒരുപക്ഷേ. …ഏട്ടൻ സമ്മതിക്കും…
“അത് ഏട്ടാ…എനിക്ക്… എട്ടനോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് …”
“എന്താടാ….മോളെ….പറയ്…..”?
അപ്പോഴാണ് ദേവന്റെ ഫോൺ റിംഗ് ചെയ്തത്.അവൻ കണ്ടൂ ആ നമ്പർ … പ്രേംമിന്റെ….
“മോളെ ഒരു മിനിറ്റ്….”
അവൻ ഫോണുമായി പുറത്തേക്കിറങ്ങി.
“എന്താ…..മോനെ…എന്ത് പറ്റി….”
“ഏട്ടാ……അച്ഛൻ….അച്ഛന്…..”
അവന്റെ കരച്ചിലിനോപ്പം ആ കോള് കട്ടായി.
അവൻ അകത്തേക്ക് ചെന്നു.
“മോളെ…എട്ടനിപ്പോ വരാം..ഒരു അർജൻറ് ….അമ്മയോട് പറഞ്ഞെക്കു.”
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ദേവൻ പുറത്തേക്കോടി.
ദേവൻ ചെല്ലുമ്പോൾ കണ്ടൂ ശ്വാസം എടുക്കാൻ പോലും വല്ലാതെ കഷ്ടപ്പെടുന്ന അച്ഛനെ.
അവൻ വേഗം വണ്ടിയിറക്കി.. ആ വണ്ടി ഹോസ്പിറ്റലിലേക്ക് കുതിച്ചു പായുംബോൾ നന്ദന ഏട്ടനെ കാത്തിരിക്കുകയായിരുന്നു.ജിതുമായിട്ടുള്ള തന്റെ പ്രണയം ഏട്ടനോട് തുറന്നു പറയാൻ.
ഹോസ്പിറ്റലിൽ അവർ എത്തുമ്പോൾ വേണുഗോപാലിന് നേരിയ ചലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചെന്നപ്പോൾ തന്നെ അവർ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിച്ചു.
നിറകണ്ണുകളോടെ ജാനകിയും,പ്രെമും കൂടെ ദേവനും ഐ സി യുവിന്റെ ആ വാതിൽ തുറക്കുന്നതും കാത്തു നിന്നു.
(തുടരും)

by