18/04/2026

സായൂജ്യം : ഭാഗം 33

രചന – തൻശി തനു

“ശങ്കർ ഇപ്പോൾ തന്നെ ഇവളുടെ ടെർമിനേഷൻ ലെറ്റർ എന്റെ ടേബിളിൽ എത്തിയിരിക്കണം.. ഓ സായ് കൃഷ്ണയുടെ പി. എ യ്ക്ക് ഇത് പറയാൻ എന്ത് അവകാശം എന്നാവും നിങ്ങൾ കരുതുന്നത് എന്നാൽ ആ പദവി ഞാൻ ഇന്ന് തിരുത്തുവാ.. കൃഷ്ണ ഗ്രൂപ്പ്‌ ഓണർ രാമനാഥന്റെ മൂത്തമരുമകളും സായ്കൃഷ്ണയുടെ ഭാര്യയും ഈ കമ്പനിയുടെ ഡയറക്ടർ ബോർസ് അംഗവുമായ അജന്യ സായ്കൃഷ്ണ പറയുന്നു ഇവൾ ഇനി ഇവിടെ വേണ്ട എത്രയും പെട്ടന്ന് തന്നെ ഇവൾക്കുന്ന പറഞ്ഞയക്കാനുള്ള ഓഡർ എനിക്ക് കിട്ടണം..” അജു പറയുന്നത് കേൾക്കേ സായിയുടെയും ഭരതന്റെയും മുഖത്തു ചിരിയാണേൽ മറ്റുസ്റ്റാഫുകൾ ആരാ ഇപ്പോൾ പടക്കം പൊട്ടിച്ചത് എന്ന അവസ്ഥയിൽ ആയിരുന്നു.. എന്നാൽ ശില്പ അജു പറഞ്ഞ കാര്യങ്ങൾ കേട്ട് അനങ്ങാൻ പറ്റാതെ ശ്വാസം പോലും ശ്വസിക്കാതെ ശില്പം പോലെ നിന്നു.. അവിടെ കൂടി നിന്നവരെല്ലാം ശില്പയെ പരിഹാസത്തോടെ നോക്കി പരസ്പരം അവളെ കളിയാക്കികൊണ്ട് തന്നെ അവരവരുടെ ജോലിയിലേയ്ക് കടന്നു..

ശില്പ ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലായിരുന്നു… എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ ഭരതന്റെ ക്യാബിനിലേയ്ക് നടന്നു… അനുവാദം പോലും ചോദിക്കാതെ അകത്തു കേറിയതും ക്യാമ്പിനിൽ ഭരതന്റെ കൂടെ ഇരിക്കുന്ന സായിയും പിന്നെ ശങ്കറിനെയുമാണ് കണ്ടത്… “എന്താ നിങ്ങളുടെ തീരുമാനം അവൾ ഇവിടെ കാണിച്ച പ്രഹസനങ്ങളൊക്കെ ഞാൻ വിശ്വസിച്ചു എന്ന് കരുതുന്നോ… നിങ്ങൾ മൂന്നുപേരും അറിഞ്ഞു കൊണ്ട് നടത്തിയ നാടകമല്ലേ ഇതെല്ലാം..” ശില്പ ദേഷ്യത്തോടെ ഉറഞ്ഞു തുള്ളി… ഭരതന്റെ കണ്ണുകൾ സായിയുടെ നേരെ ആയിരുന്നു തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തിരിക്കുവാണെന്നു അയാൾക് മനസിലായി.. “എന്ത് നാടകം എന്ന നീ ഉദേശിച്ചത്…” ഭരതൻ സംശയരൂപേണ കണ്ണുകൾ ചുരുക്കി തിരക്കി… “ഈ കൃഷ്ണ അവളെ കല്യാണം കഴിച്ചു എന്ന് പറഞ്ഞത് വിശ്വസിക്കാൻ ഞാൻ പൊട്ടിയില്ല..  പിന്നെ അവളാണ് ഇവിടത്തെ പുതിയ ബോർഡ് മെമ്പർ എന്ന് പറഞ്ഞതും… ഇവിടെ ഉള്ള മറ്റു ബോർഡ് മെംബേർസ് അറിഞ്ഞു പോലും കാണില്ല…

രാമനാഥന്റെ പേര് പറഞ്ഞ് പേടിപ്പിക്കാം എന്ന് കരുതണ്ട അയാൾ ഈ കാര്യം അറിഞ്ഞു പോലും കാണില്ല…” തീരെ ബഹുമാനമില്ലാതെ അവളുടെ സംസാരം കേൾക്കേ ഭരതൻ പുച്ഛച്ചിരി ചിരിച്ചു… സായ് എന്തെങ്കിലും പറയാൻ അവസരം കൊടുക്കും മുന്നെ ഭരതൻ ഫോൺ എടുത്ത് രാമനാഥനെ വിളിച്ചു.. ലൗഡ്സ്പീക്കരിൽ ഇട്ടു… “നിന്റെ സംശയം ഞങ്ങൾ നാടകം കളിക്കുവാണെന്നല്ലേ…ഇപ്പോൾ തീർത്തു തരാം..” ശില്പ ഒന്ന് ഞെട്ടി കാരണം ഇങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചില്ല.. അതു പുറത്ത് കാണിക്കാതെ അവൾ പുച്ഛിച്ചു… “ഹലോ എന്താ ഭരതാ ഈ നേരത്ത്… മോൾക്കെന്തേലും പ്രശ്നം ഉണ്ടോ… കമ്പനിയിൽ പോകുമ്പോഴേ പറഞ്ഞതാണ് ഞാൻ  പിഎ പോസ്റ്റിൽ ജോയിൻ ആവേണ്ട നേരെ ഡയറക്ടർ ബോർഡ് മെമ്പർ എന്ന നിലയിൽ കമ്പനിയിലെ ഉയർന്ന പോസ്റ്റിൽ തന്നെ ചാർജ് ഏറ്റെടുക്കാൻ.. ” “അയ്യോ ഏട്ടാ അതു പറയാനാ ഞാൻ വിളിച്ചേ അജു ഏട്ടൻ നിയമിച്ച പോസ്റ്റിൽ തന്നെ ചാർജ് എടുത്ത്..

ഇന്ന് മണിക്കൂറുകൾ ആയതേയുള്ളൂ..” “ആഹാ അത് നന്നായി അപ്പോൾ പിന്നെ പുതിയ പ്രൊജക്റ്റ്‌ ചെയ്യാൻ മോള് തന്നെ മതി.. പിന്നെ ഞാൻ ഒന്നുകൂടി ഓർമിപ്പിക്കുന്നു ഭരതാ മോള് എന്താണോ തീരുമാനിക്കുന്നത് അതാവും ഓഫീസിലെ ലാസ്റ്റ് വോയിസ്‌ മനസിലായല്ലോ..” രാമനാഥൻ പറഞ്ഞതും ശില്പ ഞെട്ടി “ഏട്ടാ അതു പറയാനാ ഞാൻ വിളിച്ചേ അജു ശില്പയെ ടെർമിനേറ്റ് ചെയ്യ്തു… എന്ത് ചെയ്യണം എന്നറിയാനാണ് ഇപ്പോൾ വിളിച്ചത്…” “എത്ര തവണ ഞാൻ പറഞ്ഞു ഭരതാ മോള് തീരുമാനിച്ചതെന്തോ അതാവും അവസാന വാക്ക്.. അത് നിനക്കോ എനിക്കോ മാറ്റാൻ അധികാരമില്ല കാരണം അച്ഛൻ പണ്ട് കമ്പനി തരുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു ചെറുമക്കൾ കല്യാണം കഴിഞ്ഞാൽ പിന്നെ അവർക്കും അവരുടെ ഭാര്യമാർക്കും ആണ് കമ്പനി നിയന്ത്രണം എന്ന്.. ഇവിടെ സായിയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി അവർ നോക്കിക്കോളും.. പിന്നെ സായ് എന്തായാലും അജുവിനെ സപ്പോർട്ട് ചെയ്യു..

അവൾ വെറുതെ ഒരാളെ പിരിച്ചു വിടില്ല അതിന്റെ കാരണം ആര് അറിഞ്ഞിലെല്ലും അവൾ അവനോട് പറഞ്ഞ് കാണും നീ എന്നോട് ഈ തീരുമാനം ചോദിക്കുന്നതിനേക്കാൾ സായിയോടെ ചോദിക്കുന്നതാവും നല്ലത്… വേറൊന്നുമില്ലല്ലോ എന്നാൽ ശരി..” അയാൾ ഫോൺ കട്ട്‌ ചെയ്തതും ഭരതൻ ശില്പയെ നോക്കി… “നിനക്കുള്ള മറുപടി കേട്ടല്ലോ ഇനി നീ ഇവിടെ തുടരമെങ്കിൽ സായ് തീരുമാനിക്കണം..” അതും പറഞ്ഞ് സായിയെ നോക്കിയതും  സായ് ചിരിയോടെ എഴുന്നേറ്റു ശില്പയ്ക്കരികിൽ നടന്നു… “നീ എന്താ പറഞ്ഞേ ഞങ്ങൾ ഡ്രാമ കളിക്കുന്നു എന്നോ… പൊന്നുമോളെ നിന്നോടൊരു കാര്യം പറയട്ടെ ഈ സായിയുടെ മനസിൽ ഇന്നോ ഇന്നലെയോ കേറിയ പെണ്ണെല്ല അജു… അതിനു വർഷങ്ങളുടെ പഴകമുണ്ട്… ദേ അവിടെ ആര് ചേക്കേറാം എന്ന് കരുതിയാലും അതിനു അവൾക്കല്ലാതെ മറ്റാർക്കും സ്ഥാനമില്ല… പിന്നെ നീ കമ്പനി വേണം എന്നാണ് എന്റെ ആഗ്രഹം..” നെഞ്ചിൽ കൈ വെച്ചു സായ് പറഞ്ഞ് നിർത്തിയതും ശില്പ പ്രതീക്ഷയോടെ സന്തോഷത്തോടെ  അവനെ നോക്കി…

“അത് മറ്റൊന്നും കൊണ്ടല്ല എനിക്കവളോടുള്ള സ്നേഹം നിനക്കൊന്നും കാണിച്ചുതരാൻ വേണ്ടി മാത്രം… പക്ഷേ എന്റെ പെണ്ണ് ഇവിടെ ഇൻചാർജ് എടുത്ത് ആദ്യത്തെ തീരുമാനം തന്നെ തിരുത്തുന്നത് മോശമല്ലേ സോ ഈ കമ്പനിയിൽ ഇനി മിസ്സ്‌ ശില്പ വേണ്ട എന്ന അജന്യ സായ് കൃഷ്ണയുടെ തീരുമാനം ഞാനും അംഗീകരിക്കുന്നു.. സോ ഇനി കൃഷ്ണ ഗ്രൂപ്പിന് നിന്റെ സേവനം ആവിശ്യമില്ല… ശങ്കർ ടെർമിനേഷൻ ലെറ്റർ റെഡി ആയെങ്കിൽ തന്നേക്കൂ ഞാൻ തന്നെ അജുവിനെ ഏൽപ്പിക്കാം ഞങ്ങൾ രണ്ടാളും കൂടെ ശില്പയ്ക്ക് കൊടുത്തോളാം…” ശില്പയോടെ പറഞ്ഞു ഒടുവിൽ ശങ്കരിനോട് ചോദിച്ചു..  അയാൾ വേഗം സായിയെ ലെറ്റർ ഏല്പിച്ചു.. “അപ്പോൾ ശില്പ എന്റെ ക്യാമ്പിൽ വന്നോളൂ അവിടന്നു തരാം ഇത് വാങ്ങാതെ പോകാം എന്ന നീ ഉദ്ദേശിക്കുന്നത് എങ്കിൽ പിന്നെ ബാക്കി നീ തന്നെ ഫേസ് ചെയ്യേണ്ടി വരും…” ശില്പയോട് താകിത് പോലെ പറഞ്ഞുകൊണ്ട് സായ് ഭരതനെ ഒന്ന് നോക്കി അവിടന്ന് നടന്നു…

ശില്പ ദേഷ്യത്തോടെ അവന്റെ പിറകെ പോയി… സായ് ക്യാമ്പിൻ തുറന്നതും തന്റെ ചെയറിനു അടുത്തു തന്നെ മറ്റൊരു ചെയറിൽ അജു ഇരിക്കുന്നത് കണ്ടു.. നല്ല ദേഷ്യത്തിൽ തന്നെയാണ് ആളെന്ന് ആ മുഖഭാവം വിളിച്ചുപറയുന്നുണ്ട്… അവനെ നേരെ പോയി അജുവിനെ ചേർത്തുപിടിച്ചു.. അവളിൽ അതൊരു ആശ്വാസമായി തോന്നി… സായിയുടെ പുറകിൽ വന്ന ശില്പ ഇതുകണ്ട് കണ്ണുകൾ ഇറുക്കിയടച്ചു… അജു ചെറുപുഞ്ചിരിയോടെ സായിയെ നോക്കി അവൻ അവളുടെ നേരെ ലെറ്റർ നീട്ടി അതിൽ സൈൻ ചെയ്യാൻ കണ്ണുകളാൽ ആവിശ്യപ്പെട്ടു. അവൾ അതു വാങ്ങി ഒപ്പുവെയ്ക്കുമ്പോൾ തന്റെ ദേഷ്യം പ്രതികാരം എല്ലാം പിടിവിട്ടു പോകാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു… സൈൻ ചെയ്യ്തു നോക്കിയപ്പോൾ അജു കണ്ടത് ശില്പയെ ആയിരുന്നു… “അപ്പോൾ ശില്പ തന്റെ സേവനം കമ്പനിയിൽ ഇനി ആവിശ്യമില്ല തനിക് പോകാം.. സാലറി എല്ലാം സെറ്റിൽ ചെയ്യാൻ അക്കൗണ്ട് സെക്ഷനിൽ പറഞ്ഞിട്ടുണ്ട് തനിക് പോകാം…” ലെറ്റർ ശില്പയ്ക് നേരെ നീട്ടി സായ് പറഞ്ഞു..

അവൾ ദേഷ്യത്തോടെ അതു വാങ്ങി അജുവിനെ കത്തുന്ന കണ്ണുകളോടെ നോക്കി… “നീ ജയിച്ചു എന്ന് കരുതേണ്ട നീ കരയാൻ ഇരിക്കുന്നെ ഉള്ളു കാത്തിരുന്നോ..” അതും പറഞ്ഞ് ശില്പ ക്യാമ്പിൽ നിന്നും ഇറങ്ങി… അജു അവളുടെ പിറകെ പോകാൻ നിന്നതും സായ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.. ” കണ്ട്രോൾ അജു കണ്ട്രോൾ യുവർസെൽഫ്… നമുക്കുള്ള ടൈം വരുന്നുണ്ട് അതുവരെ മാത്രം അടങ്ങി നിർത്തു ഞാനില്ലേ കണ്ണാ… ” എന്തുകൊണ്ടോ സായിയുടെ വാക്കുകൾ അവളിലെ തീയെ ശാന്തമാകും പോലെ തോന്നിയത് അവന്റെ നെഞ്ചോടു ചേരുംമ്പോഴും നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അവളെ ശാന്തമാക്കാൻ അവന്റെ കൈകൾ തലോടികൊണ്ടേ ഇരുന്നു..

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ദൗത്യം നേടിയെടുത്തു ടിജോ അജുവിനെ വിളിച്ചു… “അജു… നിന്റെ ആഗ്രഹം പോലെ എംകെ ഗ്രൂപ്പുമായി ഡീൽ ഓക്കേ ആയിരിക്കുന്നു…” ഫോൺ എടുത്തതും അജുവിന്റെ കാതിൽ ടിജോയുടെ സ്വരം എത്തി… അവളുടെ ചൊടിയിൽ ക്രൂരമായ ചിരി തെളിഞ്ഞു… “പറ കേൾക്കട്ടെ…” അല്പസമയത്തിന് ശേഷം അജു കുസൃതിയോടെ തിരക്കി.. “അപ്പം തിന്നാൽ പോരെ മോളേ കുഴി എണ്ണണ്ണോ…” “പോരല്ലോ മോനെ കുഴി എണ്ണിയെ പറ്റു അപ്പോൾ പറഞ്ഞോ ആരാ കമ്പനിയിലെ ചാരൻ എന്ന് ഉൾപ്പെടെ…” അജുവിന്റെ കുസൃതി മനസിലാക്കി ടിജോ അങ്ങനെ പറഞ്ഞതും വീണ്ടും അവൾ കാര്യത്തിലേയ്ക് കടന്നു… “ചെറിയൊരു ഡൌട്ട് അത്രേ ഉണ്ടായിരുന്നുള്ളു… അപ്പോൾ ഒന്ന് കൊതിക്കോളാൻ പറഞ്ഞു..” “ആര്…” “എന്റെ മനസ്സും പിന്നെ എന്റെ ഒരേയൊരു അളിയനും…” “ഇച്ഛനോ..” അവൾ അല്പം ആത്ചര്യത്തോടെ തിരക്കി…

“അതേല്ലോ.. നിന്റെ ഇച്ഛൻ തന്നെ..” “എന്നിട്ട് ആ ചൂണ്ടയിൽ വീണ ആളാരാണ്..” “മാനേജർ രാജൻ… ആദ്യം സംശയം തോന്നിയില്ല സ്നേഹം ആയിരുന്നു എന്നോട്.. അപ്പച്ഛന്റെയും പപ്പേടെയും ബഹുമാനം കൊണ്ടാണെന്നാ ഞാൻ കരുതിയത് പിന്നെ അയാളുടെപെരുമാറ്റത്തിൽ, സംശയം തോന്നി അപ്പോൾ ഒന്ന് നിരീക്ഷിച്ചു… രഹസ്യ ഫോൺ സംഭാഷണം ആയിരുന്നു ആദ്യം പിന്നെ ഒരുതവണ മോഹനനുമായുള്ള കൂടികാഴ്ച്ച അതിൽ എന്റെ സംശയം ഊട്ടിയുറപ്പിച്ചു… പിന്നെ പിറ്റേന്ന് തന്നെ കമ്പനിയിലെ പഴയ പ്രൊജക്റ്റിനെ പറ്റിയും ഡീലേഴ്സ് പറ്റിയുമൊക്കെ തിരക്കി.. എംകെ ഗ്രൂപ്പുകാരോട് നമുക്ക് പറ്റിയത് മിസ്അണ്ടെർസ്ന്റിങ് ആയിരുന്നു പോലും അവൻ പറഞ്ഞതെ ഞാൻ സായ് അളിയനോട് സംസാരിച്ചാൽ തീരുന്ന പ്രശ്നം ആണെന്ന്… അയാളുടെ നായികരണം കേട്ടപ്പോൾ തരിച്ചു കേറിയതാണ്.. കണ്ട്രോൾ ചെയ്യാൻ പെട്ട പാട് എനിക്കേ അറിയൂ… അപ്പോൾ ഒരു ഐഡിയ തോന്നി സായ് സാറിനെ വിളിച്ച് സംസാരിക്കാം എന്നും പറഞ്ഞ് ആ മോന്റെ മുന്നിൽ വെച്ചു അളിയനെ വിളിച്ചു..

അപ്പോൾ അവന്റെ മുഖഭാവം കാണണം എന്റെ അജു…” അതും പറഞ്ഞ് ടിജോ ഉറക്കെ ചിരിച്ചു… “അട്ടഹാസിച്ചു കഴിഞ്ഞെങ്കിൽ ബാക്കി പറയടാ തെണ്ടി…” കുറച്ചു സമയം കഴിഞ്ഞതും ടിജോ ചിരി നിർത്താതിനാൽ അജു ദേഷ്യത്തിൽ പറഞ്ഞു… അജുവിന്റെ ശബ്ദവ്യത്യാസം മനസിലാക്കി ടിജോ ചിരി നിർത്തി പറയാൻ തുടങ്ങി.. “രാജനെ കാണാൻ പോകും മുന്നെ ഞാൻ അളിയനെ വിളിച്ച് വിവരം പറഞ്ഞിരുന്നു… അതുകൊണ്ട് തന്നെ അളിയന് ഞാൻ എന്തിനാ വിളിക്കുന്നത് നല്ല ബോധ്യമുണ്ട്.. നിനക്കറിയോ അജു എന്റെ അളിയന്റെ ഒരു പെർഫോമൻസ് ഉഫ് അങ്ങേരു വല്ല സിനിമയിലും ആയിരുന്നേൽ പൊളിച്ചേനെ.. ആദ്യം എന്നോട് കുറേ എതിർത്തു.. പിന്നെ ഞാനും അഭിനയമികവ് കാണിച്ചു അളിയനെ പറഞ്ഞു സമ്മതിക്കും പോലെ ഒടുവിൽ അളിയന്റെ ഡയലോഗ് ഇത്രയും പറഞ്ഞ സ്ഥിതിയ്ക് നിനക്കൊരു അവസരം തന്നില്ല എന്ന് വേണ്ട ഒരു തവണ ഒറ്റത്തവണ മാത്രം നിനക്ക് ഞാൻ അവസരം തരാം പക്ഷേ അതിന് കൃഷ്ണ ഗ്രുപ്പുകാരോട് അനുവാദം വാങ്ങണം പിന്നെ അവർക് എംകെ ഗ്രൂപ്പുമായി ജോയിൻ ആവാൻ താല്പര്യം ഉണ്ടേൽ നമ്മളും കൃഷ്ണാ ഗ്രുപ്പുകാരും ഒന്നിച്ചു ജോയിൻ കോൺട്രാക്ട് സൈൻ ചെയ്താൽ മതി എന്ന്…

സത്യം പറഞ്ഞാൽ ഈ തീരുമാനം കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി…” “ഞാനും…” ടിജോ പറഞ്ഞത് കേൾക്കേ അജു പോലും അറിയാതെ പറഞ്ഞു… അതിനു ടിജോ ഒന്ന് ചിരിച്ചു… “അജു അളിയൻ മറ്റൊരു കാര്യം കൂടി പറഞ്ഞു…” “എന്ത്…?” “ഈ ആഴ്ചയ്ക്കുള്ളിൽ കമ്പനിയിൽ കൃഷ്ണ ഗ്രൂപ്പിൽ നിന്നും പ്രൊജക്റ്റ്‌ ചെയ്യാൻ ഒരാൾ വരും എന്ന് പറഞ്ഞു… ആരെന്നു പറഞ്ഞില്ല അത് നീയാണോ അജു…” “ആണേൽ….?” “ആണേൽ എന്ന് പറയണ്ട ആവണം, ആവും എന്നെനിക്കറിയാം അളിയൻ ഈ ആഴ്ച ഓഫീസിൽ വരും പിന്നെ മറ്റേ ജോയിൻ കോൺടാക്ട് എല്ലാം കൂടി നോക്കുമ്പോൾ നീ തന്നെ ആവും…” “നിനക്ക് അത്രയും ഉറപ്പുണ്ടേൽ പിന്നെ എന്തിനാടാ ഈ സംശയം..” “ചുമ്മാ നിന്റെ വായിൽ നിന്നും ഞാൻ വരുവാ എന്ന് കേൾക്കാൻ ഒരു ആഗ്രഹം… നിന്നെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു അജു…” ടിജോ പറഞ്ഞതും ഇരുവരും മൗനത്തിലായി.. “ടിജോച്ചാ.. ഞാൻ വരുവാ കണക്കുകൾ തീർക്കാൻ എന്റെ വാവാച്ചിയുടെയും യദുവിന്റെയും ഇപ്പോഴത്തെ ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ… നമ്മുടെ സമാധാനം ഇല്ലാതാകിയാർക്കുള്ള ശിക്ഷ വിധികാൻ… നീ കൂടെ ഇല്ലാതെ എനിക്ക് അത് പൂർത്തിയാക്കാൻ പറ്റില്ലല്ലോ നമ്മൾ കളിത്തിലിറങ്ങാൻ പോകുന്നു റെഡി ആയി ഇരുന്നോളൂ…. M coming back…” അതും പറഞ്ഞ് അജു ഫോൺ കട്ട് ചെയ്തതും കാണുന്നത് കൈയും കെട്ടി തന്നെ നോക്കി നിൽക്കുന്ന അവളുടെ ഇച്ഛനെ ആണ്… മറുതൊന്നും ചിന്തിക്കാതെ ഒരു കുതിപ്പിനു അവനരികിലെത്തി കെട്ടിപ്പിടിച്ചു… അവന്റെ മുഖം ഇരു കൈകളാൽ ചേർത്ത് പിടിച്ച് വിരൽ കുത്തി ഉയർന്ന മൂർത്താവിൽ ചുംബിച്ചു… അതിൽ ഉണ്ടായിരുന്നു അവൾക് അവനോട് പറയാനുള്ളതെല്ലാം…

കാളിങ് ബെൽ കേട്ട് കരൺ ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ തന്നെ ഡോർ തുറന്നു… എന്നാൽ തന്റെ മുന്നിൽ നിൽക്കുന്ന ശില്പയെ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി… വശ്യമായ ചിരിയോടെ അവൾ അവനെ കെട്ടിപ്പിടിച്ചു… ” i missed you babee… ” അവൾ പതിയെ അവന്റെ കാതിനരികിൽ ചുംബനം നൽകി മൊഴിഞ്ഞു… കരൺ അതീവ സന്തോഷത്തോടെ അവളെ തിരിച്ചു കെട്ടിപ്പിടിച്ചു ചുംബനം കൊണ്ട് മൂടി… മരുഭൂമിയിൽ മഞ്ഞുമഴപെയ്ത സുഖം പോലെ തോന്നി അവന്.  പിന്നെ ഒന്നും ഓർക്കാതെ അവൻ ശില്പയെ എടുത്തുയർത്തി നേരെ ബെഡ്‌റൂമിൽ കൊണ്ട് പോയി ബെഡിൽ കിടത്തി അവളുടെ മേലിൽ അവൻ അമർന്നു…. അവൻ വല്ലാത്തൊരു ആർത്തിയോടെ അവനിലെ വികാരങ്ങൾ അവളിലേയ്ക് പകർന്നു നൽകി… മാസങ്ങളോളം പട്ടിണി കിടന്നവന്റെ മുന്നിൽ ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു..🤭 ഒടുവിൽ അവശയായി അവളിലെക്ക് അവൻ വീഴുമ്പോൾ ഇരുവരും വല്ലാതെ തളർന്നിരുന്നു..

“നീ വന്നത് നന്നായി ഞാൻ ആകെ പെട്ടിരിക്കുവായിരുന്നു…” “അത് നിന്റെ ആവേശം കണ്ടപ്പോൾ മനസിലായി…” വശ്യത്തെയോടെയുള്ള ശിൽപയുടെ മറുപടിയ്ക് അവൻ  അവളെ ആഞ്ഞു പുണർന്നു.. “എന്താ പെട്ടന്ന് ഈ വരവിന്റെ ഉദ്ദേശം…” “ഇനി ഞാൻ കൃഷ്ണയിലേക്ക് ഇല്ല…  സ്വത്ത്‌ കിട്ടാൻ വേണ്ടി മാത്രമാണ് ഇല്ലാത്ത സ്നേഹം നടിച്ചു ഞാൻ അവിടെ കടിച്ചു തുങ്ങിയത്.. ഇനി അവിടെ നിന്നിട്ട് പ്രയോജനം ഇല്ല സോ ഞാൻ ഇങ്ങു പോന്നു…” “എന്താ പ്രയോജനം ഇല്ലാതെ അവൻ വേറെ കെട്ടിയോ..?” “കെട്ടി എന്നൊക്കെ പറയുന്നു… സത്യം എന്താണെന്നൊന്നും അറിയില്ല പിന്നെ എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തു… കാണാൻ തോന്നി അങ്കിളിനോട്  നിന്നെ ചോദിച്ചപ്പോൾ ആദ്യം കുറച്ചു മസിലൊക്കെ പിടിച്ച് പിന്നെ പറഞ്ഞ് തന്നു നേരെ ഇങ്ങു പോന്നു..” “ആ മസിലുപിടിത്തം എങ്ങനെ സുഖിച്ചോ….” “ഉള്ളത് പറയാല്ലോ നിന്റെ അത്ര പോരാ എന്നാലും കൊള്ളാം…” വശ്യതയോടെ ചോദിച്ച കരണിനോട് അതേ പോലെ അവൾ മറുപടി നൽകി…

“നിനക്ക് പിടിച്ചിരുന്നേൽ ഈ വരവ് ഉണ്ടാവില്ലല്ലോ…” “എന്ന് ആര് പറഞ്ഞു നീ കഴിഞ്ഞേ ഉള്ളു മറ്റാരും.. ആ പിന്നെ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് പറയട്ടെ..” എന്താണെന്ന രീതിയിൽ അവൻ അവളുടെ കഴുത്തിൽ നിന്നും മുഖമുയർത്തി നോക്കി ” നീ ഒളിവിൽ പോകാൻ ഇടയാക്കിയ കേസ് ക്യാഷ് കൊടുത്തു അങ്കിൾ അതു ഒതുക്കി.. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.. എന്നിട്ട് പുതിയ അങ്കിലിനു പരിചയം ഉള്ള ഒരു പോലീസിനെ നിയമിച്ചു.. അങ്കിലിന്റെ വരുത്തിയിൽ ആക്കി കേസ്.. സോ നിനക്ക് ഇനി ധൈര്യമായി വെളിയിൽ ഇറങ്ങാം..” “വൗ ഗ്രേറ്റ്‌…” സന്തോഷത്തോടെ അവൻ അവളുടെ ദേഹത്ത് വീണ്ടും ചാഞ്ഞു.. “കമ്പനിയിൽ വീണ്ടും പുതിയ പ്രൊജക്റ്റ്‌ കിട്ടാൻ പോകുന്നു അത് നീ വേണം ചെയ്യാൻ എന്ന് പറയുന്നുണ്ടായി..” “ശൂ… കമ്പനിയുടെ കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം.. ഈ സന്തോഷത്തിൽ ഇപ്പോ എനിക്ക് നിന്നെ വീണ്ടും അറിയാൻ തോന്നുന്നു മറ്റൊന്നും ഞാൻ ചിന്തിക്കുന്നില്ല…” അവളുടെ ചുണ്ടിൽ വിരൽ വെച്ചു കാതിൽ പതിയെ അവൻ ഉരുവിട്ട് അവിടെ നുണഞ്ഞു.. പതിയെ തുടങ്ങി അതിതീവ്രമായി അവളെ അവൻ ആസ്വദിച്ചു..

ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ ഫോൺ എടുത്തു മെസ്സേജ് നോക്കി അവന്റെ ചുണ്ടിൽ ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരി തെളിഞ്ഞു.. വീണ്ടും അവൻ ആ സന്ദേശം വായിച്ചു… “നിന്റെ ഊഹം ശരിയായി, കരണിന്റെ ഒപ്പമുണ്ട് അവൾ.. ഇരുവരും സന്തോഷത്തോടെ ഇവിടെന്നിന്നും പുറപ്പെട്ടിരിക്കുന്നു…” “നിന്റെ അന്ത്യം അടുത്തിരിക്കുന്നു..” ക്രൂരമായ ചിരിയോടെ അവൻ ഉരുവിട്ടൂ… 💔💔💔 “രോഷൂ നീ എന്റെ ലിപ് ബാം കണ്ടോ…” “നിമ്മി ഞാൻ അതേ ആ ഷെൽഫിൽ വച്ചിട്ടുണ്ട്…  കൃഷ്ണ ഗ്രൂപ്പിൽ നിന്നും നമ്മുടെ കമ്പനിയിലേയ്ക് ആള് വരുന്നത് കൊണ്ട് ഇന്ന് നേരത്തെ എത്തണം എന്ന് സായ് സർ പ്രതേകം പറഞ്ഞിട്ടുണ്ട് ഒന്ന് വേഗം വാടി.. ” രോഷ്‌ന അവർ ഇരുവരും താമസിക്കുന്ന ഫ്ലാറ്റിനു മുന്നിൽ വച്ചു അകത്തെ റൂമിലേയ്ക് നോക്കി ഉറക്കെ പറഞ്ഞു… അൽപ്പം സമയത്തിനുള്ളിൽ നിമ്മി റെഡിയായി ഒരു ബാഗും തോളിൽ ഇട്ട് ഓടി പിടിച്ചുവന്നു… ഇരുവരും ജീൻസും കുർത്തയുമായിരുന്നു… മുടി കെട്ടാതെ തുറന്നിട്ട്‌ വരുന്ന നിമ്മിയെ കണ്ട് രൂഷമ അവളെ ഒന്ന് നോക്കി…

“നീ നിന്റെ മുടി കെട്ടുന്നില്ലേ…” “എടി ഇങ്ങനെ ഇടുമ്പോൾ കുറച്ചൂടെ ഗ്ലാമർ അല്ലേ… പിന്നെ പുതിയ ഓഫീസിൽ നിന്നും ചുള്ളന്മാരുമാണ് വരുന്നതെങ്കിൽ ഒന്ന് ട്രൈ ചെയ്യാലോ…” ഇത് എന്തിന്റെ കുഞ്ഞാണ് എന്ന രീതിയിൽ രൂഷ്‌ന നിമിഷയെ നോക്കി… “നീ ഇങ്ങനെ പോയാൽ എത്രപേരെ നോക്കും… സായ് സാർ വന്നപ്പോൾ ഒന്ന് ട്യൂൺ ചെയ്യാൻ പോയി നടന്നോ ഇല്ലല്ലോ…” “അങ്ങേരാണേൽ ഫ്രണ്ടിലി ഒക്കെ തന്നെ അന്ന് ആ ആതിരയ്ക്കിട്ട് പൊട്ടിച്ചതിൽ പിന്നെ ഒരു മൂഡില്ല എന്തിനാ വെറുതെ…” “ഉവ്വ് സാറിന്റെ കൈയിൽ നിന്നും അടി വാങ്ങും എന്ന് പേടിച്ചിട്ടല്ല അല്ലേ.. എന്നിട്ടോ നീ ടിജോ സാർ ജോയിൻ ആയപ്പോൾ അവിടയും കോഴി പിടിത്തം നടത്തിയില്ലെടി…” “സായ് സാർ എക്സ്ട്രാ ഡീസന്റ് ആയോണ്ട് വിട്ടു അങ്ങേരുടെ അടുത്ത് കോഴി തരം കൊണ്ട് ചെന്നാൽ പണി പാളും… പെണ്ണുങ്ങളോട് ആവിശ്യത്തിന് മാത്രം സംസാരം പിന്നെ വല്ലപ്പോഴും മാത്രം വിരിയുന്ന ചിരിയും പക്ഷേ അത് കാണേണ്ടത് തന്നെയാണ് സാറേ…

എന്ന ടിജോ സാർ അങ്ങനെയാണോ എല്ലാവരോടും നന്നായി സംസാരിക്കുന്ന ഫ്രണ്ട്‌ലി ആയിട്ടുള്ള ക്യൂട്ട് ചെറുപ്പകാരനല്ലേ മോളേ എന്നെക്കാൾ ചെറുപ്പമായാൽ എന്താ കിട്ടിയാൽ പുളിക്കില്ലല്ലോ അപ്പോ ഒന്ന് ട്യൂൺ ചെയ്യാൻ നോക്കി എന്നത് സത്യം പക്ഷെ പിന്നെ അല്ലേ അറിയുന്നേ ആളെ ആൾറെഡി ഒരാൾക്കുള്ളതാണെന്നു… ഉള്ളത് പറയാല്ലോ ആ പെണ്ണ് ഭാഗ്യവതി ആണ്… ” “അത് സത്യം എന്തായാലും പൊന്നുമോൾ കാറിൽ കേറാൻ നോക് ഇപ്പോൾ തന്നെ വൈകി…” “സ്കൂട്ടി സർവീസിന് കൊടുത്തോണ്ട് ഇന്ന് ഇതിൽ തന്നെ പോകണമല്ലോ… ” അതും പറഞ്ഞ് നിമിഷ കോ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു… “എടി രൂഷൂ ഇനി എന്റെ ഏക പ്രതീക്ഷ പുതിയ കമ്പനിയിൽ നിന്നും വരുന്ന ആളിലാ.. ചെറുപ്പക്കാരൻ ആവാനാണ് ചാൻസ് മിനിഞ്ഞാന്ന് ടിജോ സാർ ഫോണിൽ സംസാരിക്കുന്നത് കേട്ടായിരുന്നു… അപ്പോൾ സൗഹൃദപരമായ രീതിയിൽ ആണ് സംസാരിച്ചത്. അപ്പഴേ ഞാൻ തീരുമാനിച്ചു ആ വരുന്നയാൾ എനിക്കുള്ളതാ എന്ന്…”

“ഉവ്വ് നടന്നാൽ മതി… അല്ല നിനക്ക് ഈ കമ്പനി മുതലാളിമാരെ കണ്ണിൽ പിടിക്കൂ മറ്റുള്ളവരെ പിടിക്കില്ലേ… ” ” പിടിക്കായിരിതം ഇല്ല എന്നാലും നമ്മുടെ റേഞ്ചിനു അത്രയൊക്കെ വേണ്ടേ… ” ‘എന്ത് തള്ളാടി… ” “മനസിലായി അല്ലേ..” വളിച്ച ചിരിയോടെയുള്ള നിമിഷയുടെ സംസാരം കേൾക്കേ രൂഷ്‌ന പൊട്ടിച്ചിരിച്ചു.. ആ ചിരി അവളിലും പടർന്നു… ഓഫീസിൽ കൃഷ്ണ ഗ്രൂപ്പിൽ നിന്നും വരുന്ന ആളെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് എല്ലാവരും… ടിജോ ഇന്നുവരെ ഇല്ലാത്ത ഉത്സാഹത്തിലാണ്… കുറച്ചു മാസങ്ങൾക് ശേഷം അജുവിനെ കാണാൻ പോകുന്ന സന്തോഷം അവന്റെ പ്രവർത്തിൽ നിറഞ്ഞു നിന്നു… കൃഷ്ണ ഗ്രൂപ്പിൽ നിന്നും വരുന്ന ആളെ മാന്യമായ രീതിയിൽ സ്വീകരിച്ച് അവർക്ക് വേണ്ട കാര്യങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്തുകൊടുക്കാൻ പ്രതേകം സായ് ഓഫീസ് സ്റ്റാഫുകൾക്കു നിർദേശം നൽകി.. എംകെ ഗ്രൂപ്പിലുകരോടുള്ള പ്രൊജക്റ്റ്‌ വിഷയത്തെ കുറിച്ച് സംസാരിക്കാൻ മനപ്പൂർവ്വം തന്നെ ടിജോ രാജനെ ഓഫീസിൽ നിന്നു എംകെ ഗ്രൂപ്പിലേക്ക് പറഞ്ഞയച്ചിരുന്നു..

സായിയുടെ നിർദേശം അനുസരിച്ച് എല്ലാവരും കമ്പനി എൻട്രൻസിൽ തന്നെ വന്നിരുന്നു… ചീറിപ്പാഞ്ഞു കൊണ്ട് കമ്പനി എൻട്രൻസിൽ കറുത്ത കളർ 2022 ഹോണ്ട മോഡൽ  വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങുന്ന ആളെ കാണാൻ അവിടെ കൂടി നിന്ന മുഴുവൻ സ്റ്റാഫുകളും ശ്രദ്ധ കാറിൽ ആയിരുന്നു…. അനന്ദിന്റെയും ജോൺസിയുടെയും സാമ്രാജ്യം പിഎം ഗ്രൂപ്പ്‌ അതിൽ ഒരാൾ ഇന്ന് ഭൂമിയിൽ ഇല്ല.. മറ്റെയാൾ മകൾക് വിട്ടുകൊടുത്തു സ്ഥാനം ഒഴിഞ്ഞു തന്റെ പാതിയായി എന്നും കൂടെ ഉണ്ടായവൻ ഇല്ലാതെ തനിക്കെന്നിൽ പറ്റില്ല എന്ന് പറഞ്ഞ്… അജു കണ്ണടച്ച് ദീർഘാശ്വാസം എടുത്തു… പപ്പയെ മനസിലാവാഹിച്ചൂ…  അപ്പഴേയ്ക്കും അവളുടെ ഫോണിൽ ഒരു കോൺഫറൻസ് കാൾ എത്തി.. അവൾ ആരെന്നു പോലും നോക്കാതെ അറ്റൻഡ് ചെയ്യ്തു അത് ആരാണെന്ന് അവൾക് നോക്കേണ്ട ആവിശ്യമില്ലായിരുന്നു.. “അജുട്ടാ ധൈര്യമായി മുന്നോട്ട് പോകുവാ കൂടെയുണ്ട് ഞങ്ങൾ…” മഹിയുടെയും ജോൺസിയുടെയും സ്വരം ഒരുമിച്ച് അവളുടെ കാതുകളിൽ എത്തി… “ഞാൻ തുടങ്ങുന്നു നിങ്ങളുടെ അനുഗ്രഹത്തോടെ…” മറ്റൊന്നും പറയാതെ അവൾ ആ കാൾ കട്ട് ചെയ്യ്തു..

മുഖം ഒന്ന് അമർത്തി തുടച്ചു ശ്വാസം എടുത്ത് ഡോർ തുറന്നു.. ഡ്രൈവിംഗ് സീറ്റിന്റെ ഡോർ ഓപ്പൺ ആയതും എല്ലാവരുടെ ശ്രദ്ധ എവിടെയായി അജു ചെറുപുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങിയതും കാറ്റിന്റെ വേഗത്തിൽ മറ്റൊന്നും ചിന്തിക്കാതെ ടിജോ ഓടി അവളെ കെട്ടിപിടിച്ചു.. എല്ലാവരും ഒരുനിമിഷം ഞെട്ടി നിശബ്ദരായി… സ്റ്റാഫുകളുടെ ഞെട്ടൽ മാറി സായിലായി അവരുടെ ശ്രദ്ധ… പുതിയതായി വരുന്നോരാളോട് ഇങ്ങനേ ബീഹെവ് ചെയ്താൽ സായിയുടെ പ്രതികരണം എന്താവും എന്നായിരുന്നു പലരുടെയും ചിന്ത… സായ് നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ കൈയും കെട്ടി നോക്കി നിന്നു… സായിയുടെ മുഖത്തെ ചിരി പലർക്കും ആശ്വാസവും അത്ഭുതവും ഉളവാക്കി… സായ് ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ല എന്ന ധാരണയിലായിരുന്നു അവർ… ടിജോ പെട്ടന്ന് കെട്ടിപിടിച്ചപ്പോൾ അജു ആദ്യം ഒന്ന് അമ്പരന്നെങ്കിലും തിരിച്ചും അവൾ അവനെ കെട്ടിപിടിച്ചു…

അവൻ എത്രമാത്രം തന്നെ മിസ്സ്‌ ചെയ്തു എന്ന് അവനിലെ പിടിയിൽ അവൾക് മനസിലായിരുന്നു… “വെൽക്കം ഔർ കമ്പനി…” പതിയെ അവളോടായി ടിജോ പറഞ്ഞ് ഇരുവരും വിട്ടകന്നു.. അജുവിന്റെ കൈയിൽ പിടിച്ച് തന്നെ ടിജോ പി.എം ഗ്രൂപ്പിന്റെ എൻട്രൻസിൽ  എത്തി അപ്പഴാണ് കാറിൽ നിന്നും ഇറങ്ങിയത് ഒരു പെണ്ണായിരുന്നു എന്നവർക് മനസിലായത്… ബ്ലൂ കളർ ജീൻസും പിങ്ക് കളർ ഷോർട് കുർത്തയുണ്ടായിരുന്നു അജു ഇട്ടിരുന്നത് മുഖത്തു യാതൊരു ചമയങ്ങളും ഇല്ല.. മുടി പെൻ വച്ചു ചുറ്റികെട്ടിയിരിക്കുന്നു.. എന്നാലും അവളുടെ മുഖത്തെ ഭാവം വളരെ ശക്തമായതായിരുന്നു… കണ്ണുകളിലെ തീക്ഷണത്ത മുഖത്തു വിരിയുന്ന ചെറുപുഞ്ചിരി കവിളിലേ ചുവന്ന നിറത്തിലെ ചെറുകുരുകൾ എല്ലാം അവളിലെ മനോഹരീത വർദ്ധിപ്പിച്ചു.. രൂഷ്‌ന നിമിഷയെ നോക്കി ആക്കി ചിരിച്ചു.. നിമിഷ ചമ്മിയെങ്കിലും അവളെ നോക്കി പോടീ എന്നവൾ ചുണ്ടനക്കി.. പ്രൊജക്റ്റ്‌ ആവിശ്യത്തിന് വരുന്നെയാൾ ഒരു പെണ്ണാവും എന്ന് ആരും കരുതിയില്ല.. ഇനി സായിയിൽ ആണ് പ്രതിക്ഷ എന്ന രീതിയിൽ നിമ്മി രൂഷിനു കണ്ണ് കാണിച്ചു…

നീ അടി കൊണ്ടേ പോകു എന്ന രീതിയിൽ തലയ്ക്കു അടിച്ചു പോയി രൂഷ്.. ടിജോ നേരെ അജുവിനെ കൊണ്ടുപോയത് സായിക്കരികിൽ ആയിരുന്നു.. സായ് എങ്ങനെ പെരുമാറും എന്നറിയാൻ എല്ലാവരും അവരെ നോക്കി… സായിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കൺകെ എല്ലാവരും അതിശയിച്ചു.. ഇത്രയും മനോഹയായി അവൻ ചിരിക്കുമോ എന്നായിരുന്നു എല്ലാവരിലും ഉണ്ടായിരുന്ന ചിന്ത… സായ് ഒരു ഷേക്ക്‌ ഹെൻഡ് നൽകി ബൗക്കെ കൊടുത്ത് സ്വീകരിക്കും എന്നു പ്രതീക്ഷിച്ചവരുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് സായ് അജുവിന്റെ സന്തോഷപ്പൂർവ്വം കെട്ടിപിടിച്ചു… എല്ലാവരും ആ കാഴ്ച ഞെട്ടലുളവാക്കി.. നിമിഷ ഇപ്പോൾ ബോധം പോകും എന്ന അവസ്ഥയിൽ എത്തി…. ഒരു പെണ്ണിനോടും അമിത സ്വാതന്ത്ര്യം എടുക്കാതെ തന്റെ ദേഹത്ത് സ്പർശിച്ചാൽ അടിച്ചു കരണം പുകയ്ക്കുന്ന സായ് തന്നെയാണോ ഇതെന്നായിരുന്നു അവരുടെ സംശയം… എന്നാൽ അജുവിന് തന്റെ ഇച്ഛയുടെ സാമിപ്യം ആവിശ്യമുള്ളതായിയിരുന്നു.. അതറിഞ്ഞാൽ പോലെ സായിയുടെ കൈകൾ ഒന്നുകൂടി അവളിൽ മുറുകി ഒറ്റയ്ക്കല്ല കൂടെ ഉണ്ടെന്ന പോലെ.. ബാക്കി പിന്നെ