19/04/2026

എന്തിനെന്നറിയാതെ : ഭാഗം 37

രചന – എഴുത്തിനെ പ്രണയിച്ചവൾ

അവനു സംസാരിക്കാൻ ഒരവസരംപോലും നൽകാതെ അവള് കണ്ണുകളടച്ചു തിരിഞ്ഞതും അവനവിടെയിരുന്നു…… ഇടയ്ക്ക് അവളുറങ്ങിയെന്ന് മനസിലായതും അവളെ നേരെ കിടത്തി അവനവളുടെ ടോപ് വയറിൽനിന്നും ഉയർത്തി നോക്കി…….

രണ്ടു വർഷം മുൻപുള്ള മുറിപ്പാട് ഇപ്പോഴും അങ്ങനെയുണ്ട്, അവൻ പതിയെ അതിൽ തഴുകി പിന്നെയാ വയറിലേക്ക് തലച്ചേർത്തുവച്ചു…..

അച്ചേട്ടാ….. തല മാറ്റിയെ….. നിക്ക് വേദനിക്കുന്നുണ്ട്ട്ടോ….

ചുണ്ടുകൂർപ്പിച്ചു അവൾ പറഞ്ഞതും അവൻ നേരെയിരുന്നു അവളെപ്പിടിച്ചു തന്റെ മടിയിലേക്കിരുത്തി…..

ഉം… എന്താ….

കുതറാതെ അടങ്ങിയിരിക്കെടി മോളേ….. ഞങ്ങള് സംസാരിക്കുമ്പോൾ നിനക്കൊന്ന് അടങ്ങിയിരുന്നൂടെ….

ഞങ്ങളോ… നിക്ക് മനസിലായില്ല…. ഒന്ന് പറഞ്ഞെ….

ഞാനും….. പിന്നെ… പിന്നെ നമ്മുടെ ജൂനിയറും……

കുറുമ്പോടെയവൻ പറഞ്ഞതും അവളവന്റെ മുഖത്തടിച്ചു….

ശ്ഷ്….. എടീ…… എന്തിനാ തല്ലിയത്…

ഞാൻ  പിടിച്ചു ഉമ്മ വെയ്ക്കാം, അല്ല പിന്നെ….. ഡാ ദുഷ്ടാ വല്ലതും ഒപ്പിച്ചിട്ടാണോ ഇങ്ങനെ പറയുന്നേ…..

എന്തൊപ്പിച്ചിട്ട്…

കവിളിൽ തടവികൊണ്ട് അവൻ ചോദിച്ചു.

മോനേ അച്ചേട്ടാ, ഇപ്പൊ പറഞ്ഞില്ലേ ജൂനിയറോട് സംസാരിക്കുവാണെന്ന്. അത്

ഓഹ് അതോ….. അങ്ങനെയൊക്കെ ചോദിച്ചാൽ…. ആ എനിക്കൊന്നും അറിയില്ല…. ചിലപ്പോൾ അറിയാതെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിലോ……

അച്ചേട്ടാ…..

ഞെട്ടലോടെ അവൾ വിളിച്ചതും അവൻ കണ്ണുചിമ്മി……

ഡീ മോളേ, സീരിയസ് ആയിട്ടാ പറഞ്ഞെ എനിക്കൊന്നും അറിയില്ലെന്ന്, സപ്പോസ് അങ്ങനെ ഇവിടെയൊരാള് വളരുന്നുണ്ടേൽ വേണ്ടെന്നുപറയോ നീ…..

അവളുടെ മുഖം കൈകുമ്പിളിലെടുത്ത് കണ്ണുകളിലേക്ക് നോക്കിയവൻ ചോദിച്ചതും പുഞ്ചിരിയോടെ അവളവന്റെ കയ്യിൽ കൈച്ചേർത്തു…..

അങ്ങനെ വേണ്ടെന്നുവെയ്ക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ….. ഒരിക്കലുമില്ല…. പിന്നെ ഇപ്പോൾ ഒന്നും വേണ്ടെന്ന് പറയുന്നത് വേറൊന്നുമല്ല, നമ്മുടെ കല്യാണം കഴിഞ്ഞു സത്യാണ്, ബട്ട്‌ അത് നമുക്ക് മാത്രേ അറിയൂ… വേറെയാർക്കും അറിയില്ല… ആർക്കും…. അതുകൊണ്ടാ….. എല്ലാവരും അറിഞ്ഞു അച്ചേട്ടൻ എന്നെ സ്വന്തമാക്കുമ്പോൾ ഞാൻ ഒരുപാട് ഹാപ്പിയാവും…….

എല്ലാവരും എന്ന് നീ ഉദ്ദേശിച്ചത് ആദിയെ അല്ലെ….. അവനോട് ഇപ്പോൾ പറയട്ടെ ഞാൻ…..

വേണ്ട…. ഏട്ടൻ വന്നിട്ട് പറയാം… പ്ലീസ്…. പ്ലീസ് അച്ചേട്ടാ…..

ശരി… നിന്റെ ഇഷ്ടംപോലെ…. പിന്നേ… ഇവിടെയൊരാള് വരുമ്പോഴേ ഇതേപോലെ കുറേനേരം ഞാൻ സംസാരിക്കും അപ്പോൾ  എന്നെ എണീപ്പിച്ചുവിട്ടാലുണ്ടല്ലോ…

വിട്ടാൽ….

മൂക്കുച്ചെത്തി ഉപ്പിലിടും..

ശരി തമ്പ്രാ

എന്നാൽ പിന്നെ ഇന്നത്തെ കലാപരിപാടികളിലേക്ക് കടന്നാലോ നമുക്ക്…..

അവളാവനെയൊന്ന് തറപ്പിച്ചുനോക്കി

ഇങ്ങനെ നോക്കല്ലേ, കുക്കിംഗ്‌ ആണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ നിന്നെപ്പോലെ ഫുൾ ടൈം അതോർത്ത് നടക്കുകയല്ല…..

സൈറ്റ് അടിച്ചു അവൻ പറഞ്ഞതും അവള് ചുണ്ടുകൂർപ്പിച്ചു

നീ പോടാ….. ഇനിയിങ് വാ…. അപ്പോൾ കാണിച്ചുതരാം, ആരാ ഓർത്തുനടക്കുന്നതെന്ന്…. അലവലാതി….

അവന്റെ മടിയിൽ നിന്ന് എണീറ്റുനടക്കുന്നതിനിടയിൽ കലിപ്പോടെയവൾ പറഞ്ഞു..

അപ്പു ഉറക്കത്തിൽ ഞരങ്ങിയതും ഹർഷൻ അവളുടെ വയറിൽനിന്നും തലമാറ്റി, നിറഞ്ഞുതുടങ്ങിയ തന്റെ കണ്ണുകൾ ഒപ്പിയെടുത്ത് പിന്നെയും അവളെ നോക്കിയിരിക്കാൻ തുടങ്ങി ……..

അവളോടൊത്തുള്ള നിമിഷങ്ങൾ ഓർക്കുംതോറും അവന്റെ മനസ് വിങ്ങി….

ആരാവും അത് ചെയ്തത്, ആർക്കാ ഇത്രയും ശത്രുത…. കാർത്തിക്, സാജൻ…. അവര് വല്ലതും ആണോ… ഇനി മറ്റാരെങ്കിലും………

അപ്പോഴാണ് മറ്റൊരുകാര്യം അവന്റെ ഓർമയിലേക്ക് ഓടിയെത്തിയത്……

******

പതിവുപോലെ ജോലികഴിഞ്ഞുവന്നു ഹർഷൻ അവളോട് സംസാരിച്ചിരിക്കാൻ തുടങ്ങി, സംസാരവും ഭക്ഷണവും കഴിഞ്ഞതും അവള് ഫോണുമായി റൂമിലേക്ക് നടന്നു….

അച്ചേട്ടാ….. ഇതെന്താ തനിക്കിന്ന് വേറൊരു സ്മെൽ… ഇതേതാ പെർഫ്യൂം…..

അവള് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല….

ഓഹ് മിണ്ടില്ലായിരിക്കും ജാഡ… പോ ഞാൻ തെറ്റി….

അവനോട് തെറ്റി അവള് തിരിഞ്ഞു കിടന്നതും അവൻ പുറകിലൂടെയവളെ കെട്ടിപിടിച്ചു…..

അച്ചേട്ടാ… ന്നെ വിട്ടേ… ശ്വാസം മുട്ടുന്നു…. സത്യായിട്ടും ശ്വാസംകിട്ടുന്നില്ല… കൈമാറ്റ്….

അവനെത്തട്ടിമാറ്റി അവളെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു…… അവള് ബാത്‌റൂമിലേക്ക് കടക്കുമ്പോഴാണ് ഹർഷൻ തലയുംതുടച്ചു ഒരു പുഞ്ചിരിയോടെ ഇറങ്ങിവരുന്നത്….. അവനെ കണ്ടതും അവള് തറഞ്ഞു നിന്ന്…..

എന്താണ് പതിവില്ലാതെ ഈ സമയം ബാത്‌റൂമിലേക്കൊക്കെ….. വെള്ളം നിനക്ക് അലർജിയല്ലേ….

തമാശയോടെ അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ ഉരുണ്ടു….

അരൂ…. എന്തുപറ്റി, നീയെന്താ വല്ലാതിരിക്കുന്നത് എന്തെങ്കിലും കണ്ടുപേടിച്ചോ….

അച്ചേട്ടൻ ഇത്രേം നേരം എന്റെകൂടെ കിടക്കല്ലായിരുന്നോ… പിന്നെയെങ്ങനെ ബാത്‌റൂമിൽ….

എന്താ…. എടീ പെണ്ണെ, ഞാൻ നിന്നോട് പറഞ്ഞതല്ലേ നിക്ക് കുളിക്കണം നിന്നെപോലെയല്ല ഞാനെന്നു

അച്ചേട്ടാ തമാശ കള….സത്യം പറാ… എന്റെ കൂടെ റൂമിൽ ഇല്ലായിരുന്നോ…..

ഇല്ലെടാ മോളെ…. ഞാൻ കുളിക്കായിരുന്നു… എന്തെ വല്ല നിഴലും കണ്ടോ…..

അല്ല… ന്നെ പറ്റിക്കല്ലേ…. അച്ചേട്ടൻ കുളിക്കായിരുന്നെങ്കിൽ, അവിടെ റൂമിൽ എന്റൊപ്പം കിടന്നത് ആരാ….. അച്ചേട്ടാ, നമ്മുടെ റൂമിൽ ആരോ ഉണ്ട്…. നിക്ക് പേടിയാവുന്നു……

അവള് പറഞ്ഞതും ഹർഷൻ റൂമിലേക്ക് നടന്നു, ഒപ്പം അവളും….. റൂമിൽച്ചെന്ന് ലൈറ്റ് ഇട്ടെങ്കിലും അവിടം ശൂന്യമായിരുന്നു….

ഇപ്പോൾ എങ്ങനെയുണ്ട്…. നിന്റെ ഉറക്കപ്പിച്ച്…. അല്ലാതെ ഇവിടെ ആര് വരാനാ….

ഞാൻ ഉറങ്ങിയിട്ടില്ല…. സത്യായിട്ടും ഇവിടെ ഒരാളുണ്ടായിരുന്നു, ബട്ട്‌ എന്നോടൊന്നും സംസാരിച്ചില്ല…. അച്ചേട്ടന്റെ സ്മെൽ അല്ലായിരുന്നു അയാൾക്ക്, മറ്റേതോ സ്മെൽ…. എനിക്കറിയില്ല ആരാന്ന്….. ബട്ട്‌ ഇവിടെ ഒരാളുണ്ടായിരുന്നു……

എന്നിട്ട് ആളെവിടെ…. പറന്നുപോയോ….. എന്റെ മോളേ….. കാര്യം എനിക്ക് മനസിലായി, നിനക്കിപ്പോ എന്നെ പിരിയാനേ വയ്യ… സൊ നീ ഇമേജിൻ ചെയ്യുന്നതാ ഇത്…..

അച്ചേട്ടാ… പ്ലീസ്…. ഞാൻ പറയുന്നതൊന്നു വിശ്വസിക്ക്…. ഇവിടെ നമ്മളെകൂടാതെ മറ്റാരോ ഉണ്ട്……. ആരാന്ന് എനിക്കറിയില്ല…. ബട്ട്‌ അയാളെന്നെ ഹഗ് ചെയ്തു….. ടൈറ്റ് ആയിട്ട്… എനിക്ക് ശ്വാസംമുട്ടിയതും അയാളുടെ കൈത്തട്ടിമാറ്റി ഞാൻ എണീറ്റു…… എന്റെ തോന്നലല്ല…. അച്ചേട്ടൻ വാ നമുക്ക് ഇവിടെയൊക്കെ നോക്കാം…..

അവിടെയൊക്കെ അരിച്ചുപെറുക്കിയെങ്കിലും അവർക്ക് ആരെയും കാണാനായില്ല…..

********

അന്ന് അരു പറഞ്ഞത് സത്യം ആയിരുന്നോ, അവിടെ വേറെ ആരെങ്കിലും വന്നിരുന്നോ… അയാളാണോ ഇനി ഇതിനുപിന്നിൽ……. അത് ആരുതന്നെ ആയാലും i വിൽ പണിഷ്‌ them……. എന്റെ കൈകൊണ്ട്……..എന്റെ അരൂനെ ഇങ്ങനെ ആക്കിയത് ആരായാലും വെറുതെ വിടില്ല ഞാൻ…..

ഒന്ന് ശ്വാസമെടുത്ത് ലൈറ്റ് ഓഫാക്കി അവൻ റൂമിലേക്ക് നടന്നു, ബെഡ്‌റൂമിൽ കയറാതെ അവരുടെ ലോകത്തേക്കാണ് പോയത്….. ഏറെനേരം കഴിഞ്ഞാണ് അവനൊന്നു കണ്ണടച്ചത്…..

പിറ്റേന്നു അപ്പു ഉണർന്ന് റെഡിയായി അടുക്കളയിലേക്ക് നടന്നു, അമ്മായി അവിടെ തിരക്കിലാണെന്ന് മനസിലായതും അവളൊരുനിമിഷം ശങ്കിച്ചുനിന്നു….

അമ്മായി…

പതിഞ്ഞ സ്വരത്തിൽ അവള് വിളിച്ചതും അവര് തിരിഞ്ഞു അവളെനോക്കി പുഞ്ചിരിച്ചു…..

മോള് എണീറ്റോ….. എന്താ കുട്ട്യേ ഇങ്ങനെ നോക്കുന്നെ നീയെന്നെ…..

ഒന്നൂല്ല്യ….. ഞാൻ എന്താ ചെയ്യേണ്ടേ, അമ്മായി പറാ…

ഒന്നും വേണ്ട കുട്ട്യേ, മോളൊന്ന് പണ്ടത്തേപോലെ ഉഷാറായാൽമതി അമ്മായിക്ക്, അത്രേ വേണ്ടൂ……

ഞാൻ എന്നും ഇങ്ങനെ ആയിരുന്നില്ലേ…..

അല്ല, ഇങ്ങനെ ആയിരുന്നില്ല….. എന്ത് പ്രശ്നം വന്നാലും അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടുന്ന ആ പഴയ അപ്പു, അതാ… അതുമതി…..

അവര് പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു……

ഇവരൊക്കെയെന്താ ഇങ്ങനെ പറയുന്നേ, അതൊന്നും എനിക്ക് ഓർമയില്ലല്ലോ, എന്നും ഞാൻ ഇങ്ങനെ ആയിരുന്നല്ലോ, പിന്നെന്താ…..

അവള് ചിന്തകളിൽ ആണ്ടുപോയെന്ന് മനസിലായതും അവരവളുടെ ചുമലിൽ കൈവച്ചു……

എന്താ കുട്ട്യേ….. ഇനിയൊന്നും ഓർക്കണ്ട… ഞാനെ കാപ്പി ഇട്ടിട്ടുണ്ട് മോളൊന്ന് ഹർഷന് കൊടുക്ക്….

ഉം….

അവര് എളുപ്പം കപ്പിൽ കാപ്പിയെടുത്തു അവളുടെ കയ്യിൽ കൊടുത്തുവിട്ടു…. അവളതുമായി അവന്റെ റൂമിലേക്ക് നടന്നെങ്കിലും അവനാവിടെയില്ലായിരുന്നു, തിരിച്ചു നേരെ അടുക്കളയിലേക്കാണവൾ വന്നത്…

അമ്മായി, ഹർഷേട്ടൻ അവിടെ ഇല്ലാലോ….. ഇവിടില്ലേ…

എങ്കിൽ പിന്നെ മറ്റോടുത്ത് കാണും… അവന്റെ രഹസ്യ അറയിൽ

തമാശയോടെ അവര് പറഞ്ഞതും അവൾക് ചിരി വന്നു…. പിന്നെയും അവള് അങ്ങോട്ട്‌ നടന്നു…. കതകിന് തട്ടി കുറച്ചുനേരം കാത്തുനിന്നിട്ടാണ് അവൻ കതക് തുറന്നത്….

നീ എണീറ്റോ….. ഗുഡ് മോർണിംഗ്….

മോർണിംഗ്…. ഇവിടെയാണോ കിടക്കാറ്…

ഇടയ്ക്ക്, ഉറക്കം ഒട്ടും വരാത്തപ്പോൾ…..

ഇങ്ങോട്ട് ആർക്കും പ്രേവേശനവും ഇല്ലാലോ…..

അവനതിനൊന്ന് പുഞ്ചിരിച്ചു….. അവളുടെ കയ്യിൽനിന്നും കപ്പ് വാങ്ങി അവനവളുടെ തോളിലൂടെ കയ്യിട്ടു…..

അരൂ……

എന്താ ഹർഷേട്ടാ….

നിനക്ക് ബാംഗ്ലൂർ ഏതെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നോ…… കോളേജിലോ മറ്റൊ

അവളവനെ തുറിച്ചു നോക്കി…..പിന്നെയാ കണ്ണുകൾ നിറയുന്നതാണ് അവൻ കാണുന്നത്…..

അരൂ…. ഡാ എന്തുപറ്റി….. എന്തിനാ കരയുന്നെ….

എനിക്കൊന്നും ഓർമയില്ലേ, അവിടെ പഠിച്ചിരുന്നതുപോലും ഓർക്കാൻ പറ്റുന്നില്ല…. നിക്ക്… നിക്ക് എന്തോ കുഴപ്പമുണ്ട്…. ഹർഷേട്ടാ ഏട്ടനറിയോ…. എന്താ നിക്ക് പറ്റ്യേ എന്ന്…..

അപ്പോഴാണവന് അബദ്ധം പിണഞ്ഞത് മനസിലായത്, അവനൊന്നു എരുവലിച്ചു….

അയ്യോ…. ഡാ സോറി ഞാൻ മറ്റെന്തോ ഓർത്തു ചോദിച്ചതാ…… വിട്ടേക്ക്….. ഇനി ഇന്ന് മുഴുവൻ അതോർത്തിരിക്കണ്ട…… നമുക്കൊന്ന് കറങ്ങിയാലോ…..

ഉം……..വേണ്ട ഹർഷേട്ടാ…. ഞാൻ ഇല്ല ..

ഓക്കേ….. ടേക്ക് റസ്റ്റ്‌….. എന്തുണ്ടെലും പറയാൻ മടിക്കരുത്…… I വിൽ ബി വിത്ത്‌ യു always……

അതിന് കഴുത്തിളക്കി അവള് അടുക്കളയിലേക്ക് നടന്നു……

അമ്മായി……

ആ മോളെ… അങ്ങട് കയറിയോ നീ….

ഇല്ല….

അവിടെ മുഴുവൻ അവളാ അവൻ

ഹർഷേട്ടന്റെ ജീവൻ… അല്ലെ അമ്മായി… നിക്കറിയാം… ന്നോട് പറഞ്ഞു…. ഒരാളെ സ്നേഹിച്ചതും കല്യാണം കഴിച്ചതും.. എല്ലാം… ഒപ്പം അവള് പ്രെഗ്നന്റ് ആയപ്പോൾ ആക്‌സിഡന്റ് ഉണ്ടായതും അവള് ഏട്ടനെ മറന്നുപോയതും എല്ലാം പറഞ്ഞു….. എന്തൊരു കഷ്ടാല്ലേ…

അവരതൊക്കെ അപ്പോഴാണ് അറിയുന്നത്, അങ്ങോട്ട്‌ വന്ന ഹർഷൻ അവളുടെ വാക്കുകൾകേട്ട് ഞെട്ടി നിൽക്കുകയാണ്, അമ്മായി അവനെ തെല്ല് ദേഷ്യത്തോടെ നോക്കുകയാണെന്ന് മനസിലായതും അവൻ വല്ലാതായി……

അമ്മായി….

അവൻ വിളിച്ചതും അവരവനെ മറികടന്നുപോവാൻ ശ്രമിച്ചു…. ഹർഷൻ അവരുടെ കയ്യിൽപിടിച്ചു റൂമിലേക്ക് നടന്നതും എന്തോ തെറ്റ് ചെയ്തപോലെയാണ് അവൾക്ക് തോന്നിയത്…..

ഹർഷാ… ഞാൻ കേട്ടത് സത്യാണോ….. നിന്റെം അപ്പൂന്റേം….

അമ്മായി ന്നോട് ക്ഷമിക്കണം….. അവള് പറഞ്ഞതൊക്കെ സത്യാ…. എല്ലാം…. ബട്ട്‌ അവൾക്കറിയില്ല അവള് അവളെപ്പറ്റിയാ പറയുന്നതെന്ന്……

അവനത് പറഞ്ഞു മുഴുവനാക്കുന്നതിനുമുന്പേ അവരുടെ കൈത്തലം അവന്റെ മുഖത്ത് പതിച്ചു…..

തുടരും