രചന – ചിലങ്ക
നിനക്ക് ഭ്രാന്താണോടി…… കാർത്തി കലിപ്പോടെ പാറു വിനോട് ചോദിച്ചു…. പ്രണയത്തിന് വേണ്ടി ഒരു പട്ടിയെ പോലെ അലയുന്നത് ഭ്രാന്താണെങ്കിൽ yes i’m crazy……… എടാ… ഇവൾ എന്താടാ ഇങ്ങനെ….. എടി അവന്റെ കല്യാണം നിച്ഛയം കഴിഞ്ഞതല്ലേ…. അതിന് അവൾ ഒളിച്ചോടാൻ പോവല്ലേ…. ഒരു കൂസലുമില്ലാതെ അവളുടെ പറച്ചിൽ കേട്ട് ബാക്കി രണ്ടും വാ പുളച്ചു.. എന്താടി നീ പറഞ്ഞെ…. സച്ചു അവളെ തന്നോട് തിരിച്ചുനിർത്തി…. അതേടാ ശില്പ ഒളിച്ചോടാൻ പോവാ അവന്റെ ലൈൻന്റെ കൂടെ …. ഞാനല്ലേ എല്ലാം സെറ്റ് ആക്കികൊടുത്തത്…. അടി പാവി…. പാവം അവൻ അവളെ സ്വപ്നം കണ്ടോണ്ടിരിക്കുവാ…. കാർത്തി തലയിൽ കൈ വെച്ച് വിലപിച്ചു…. അവിടെ ഇരിക്കട്ടെ… എന്റെ മനസ്സിൽ വേറെ പ്ലാന… പക്ഷെ നിങ്ങളോട് ഞാൻ പറയില്ലാ…. വോ… തേപ്പ് കിട്ടിയിരിക്കുന്നവന്റ മുന്നിൽ ചെന്ന് ചേട്ടാ നിനക്കൊരു ജീവിതം തരാൻ ഞാൻ തയ്യാറാണെന്ന് ഒരു ഓഫർ കൊടുക്കുന്നു …
അവൻ അപ്പോൾ നന്ദിയോടെ നിന്നെ നോക്കുന്നു ..പിന്നെ കല്യാണമായി സദ്യയായി.. ഫസ്റ്റ് നൈറ്റായി… പ്രസവമായി.. മക്കൾ ആയി..അവസാനം കാക്കയ്ക്ക് തിന്നാൻ ബലിച്ചോറായി… ഇതല്ലേ നിന്റെ പ്ലാൻ സച്ചു അവളോട് ചോദിച്ചതും അവൾ ഇളിയോടെ അതേയെന്ന് തലയാട്ടി…. ഡാ കാർത്തി നിനക്ക് നിന്റെ ചേട്ടനിട്ട് ഒരു പണികൊടുക്കണ്ടേ…. ഇന്നാ പിടിച്ചോ……… അതും പറഞ്ഞ് സച്ചു പാറു വിനെ കാർത്തിയുടെ നെഞ്ചിലേക്ക് തെള്ളി.. എനിക്ക് പിറക്കാതെ പോയ അനിയാ…. ഫ… മാറടി……. ഈ…. എന്നാ ഞാൻ പോണ്.. പിന്നെ ഇതാരോടും പറയണ്ടാട്ടോ.. Lub u….. ഇതിനെയൊക്കെ എങനെ സഹിക്കുന്നു സച്ചു…. നിന്നെയും എന്നെയും നമ്മടെ വീട്ടുകാർ സഹിക്കുന്നില്ലേ ലതു പോലെ……. അതും ശരിയാ….. അത് വിട് എന്റെ കാര്യത്തിന് ഒരു സൊല്യൂഷൻ പറയ്…. എനിക്ക് ലെച്ചുനെ വേണം സച്ചു….അവന്റെ തോളിൽ പിടിച്ചു കൊണ്ട് കാർത്തി പറഞ്ഞു…..
അതിന് നീ മൂന്ന് കാര്യങ്ങൾ ചെയ്യണം…….. സച്ചു അത് പറഞ്ഞതും കാർത്തി അവനെ സംശയത്തോടെ നോക്കി.,. എന്ത് ? SMS എന്തോന്ന് …. അതേടാ SMS…. S—സ്നേഹിക്കണം M—മോഹിക്കണം S–സൂക്ഷിക്കണം ഇത് മൂന്നും നീ നല്ല വെടിപ്പായി ചെയ്താൽ ഉടനെത്തന്നെ നിനക്ക് സന്താന ഭാഗ്യം ഉണ്ടാകും.. ആദ്യത്തെ രണ്ടും വോക്കെ അവസാനo എന്താ സൂക്ഷിക്കണം …. മനസ്സിലായില്ല… എടാ അളിയാ നിന്റെ സ്നേഹവും മോഹവും എവിടം വരെ പോകുമെന്ന് എനിക്കറിയില്ലേ..ഒന്ന് മയത്തിലൊക്കെ നിന്നില്ലേ അവൾ നിന്നെ ചിരവയ്ക്ക് അടിക്കും.. അതാ പറഞ്ഞെ സൂക്ഷിക്കണം…. ഫ… നാറി…. അതും പറഞ്ഞ് സച്ചു വിനെ ഒറ്റ ചവിട്ടിൽ അവൻ താഴെയിട്ടും. നിനക്ക് ഈ അടുത്ത കാലത്തൊന്നും സന്താനഭാഗ്യം ഉണ്ടില്ലടാ തെണ്ടി…. എന്റെ അമ്മച്ചി നടു പോയ്…അവൻ താഴെ കിടന്നുകൊണ്ട് പറഞ്ഞു…
നീ നോക്കിക്കോ ഞാൻ ഇന്ന് അവളെ പ്രൊപ്പോസ് ചെയ്യാൻ പോവാ… നിന്റെ ഒരു സഹായവും എനിക്ക് വേണ്ടാ.. അതും പറഞ്ഞ് അവൻ ദേഷ്യത്തോടെ പോയ്… ചെല്ല് ചെല്ല്… എന്റെ ആറ്റുകാലമ്മച്ചി എന്റെ മാവ് പൂക്കാതെ അവന്റെ മാവിൽ മാങ്ങ പോയിട്ട് മാങ്ങണ്ടി പോലും പിടിക്കരുതേ…അവൻ കേൾക്കാൻ പാകത്തിൽ സച്ചു പറഞ്ഞതും കാർത്തി തിരിച്ച് വന്ന് അവന്റെ കവിളിൽ ആഞ്ഞടിച്ചു….അവൻ കവിളിൽ കൈ വെച്ച് കാർത്തിയേ നോക്കി… ഇത് നീ ഇരന്നു മേടിച്ചതാ…… അതും പറഞ്ഞ് അവൻ റോക്കറ്റ് പോലെ നടന്നു.. ………………………………., 🎶🎶Nee Hima Mazhayayi Varu🎶 , 🎶Hridhayam Aniviralaal Thodu🎶 🎶,Ee Mizhiyinayil Sadha,🎶 Pranayam Mashi Ezhuthunnitha,🎶 🎶Shilayaayi Ninnidam Ninne Nokki🎶 🎶Yugamere Enne Kanchimmidathey,🎶 En Jeevane, 🎶Akame Vaanvillinezhu Varnamaye,🎶 🎶Dhiname Poovidunnu Nin Mukham,🎶 Akale Manjidathe Chernithennil Nee,Ennomale,…….🎶🎶 പാട്ടിൽ ലയിച്ച് കാർത്തി വണ്ടി ഓടിച്ചു….
അവന്റെ ചുണ്ടിൽ ചിരി തത്തികളിച്ചു.. അതിൽ പ്രണയം മാത്രമായിരുന്നു…. ആ പ്രണയത്തിന് ഒരു പേരെയുള്ളൂ ലെച്ചു…. എന്നുമുതൽ ആണ് പെണ്ണെ നിന്നെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത്… അറിയില്ല… കയ്യിൽ നിന്നും നീ പോകും എന്നറിഞ്ഞപ്പോഴാണ് .. അല്ല…. നീ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഇടിക്കുന്ന എന്റെ 🌺ഹൃദയതാള 🌺 ത്തിൽ നിന്നും ഞാൻ ചികഞ്ഞെടുത്തതാണ് എന്റെ പ്രണയം….. ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കായി കരുതിയ റോസ് പൂക്കളിൽ അവന്റെ നോട്ടം പതിച്ചു….. ****- വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു.. കൈയിൽ കരുതിയ പൂക്കളുമായി അവൻ അകത്തേക്ക് കേറി…. എല്ലാരും ഉറക്കം പിടിച്ചെന്ന് തോനുന്നു.. അതെന്തായാലും കാര്യമായി എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവൻ സ്റ്റെപ്പുകൾ കേറി… അനിയാ നിൽ !!””””””!!!!! നശിപ്പിച്ച്…. അല്ലാത്ത ദിവസങ്ങളിൽ ഈത്തുവാ ഒലിപ്പിച്ച് ഈ സമയത്ത് കിടന്ന് ഉറക്കമാകുന്നവനാ ശവം….. പല്ലിറുമ്മി അവൻ കിരണിനെ നോക്കി.. ഐസ്ക്രീം തിന്നുകൊണ്ട് അവൻ കാർത്തി യുടെ അടുത്തേക്ക് വന്നു..
കാർത്തി കലിപ്പിൽ അവനെ നോക്കി.. ഹും എന്താ….?? അത് തന്നെയാ എനിക്ക് നിന്നോട് ചോദിക്കാനുള്ളത് എന്താ പരുപാടി.. അല്ല കൈയിൽ പൂക്കളൊക്കെ ഉണ്ടല്ലോ… പ്രൊപ്പോസലാ. കൊച്ചു ഗള്ളൻ… ഏയ് ഇത് ഞാൻ കണ്ടപ്പോൾ മേടിച്ചെന്നേ യുള്ളൂ…. കാർത്തി തപ്പിതടഞ്ഞു… അത് ശരി…. ഇപ്പോൾ ഞാൻ എല്ലാരേയും വിളിച്ചുണർത്തും അച്ഛാ.. അമ്മേ… എന്റെ പൊന്ന് ചേട്ടാ ബഹളം വെയ്ക്കല്ലേ…… അവന്റെ വാ പൊത്തി പ്പിടിച്ചുകൊണ്ട് അവൻ അപേക്ഷിച്ചു… ആ അങ്ങനെ പണ…എന്നാ സത്യം പറയ്…. ഹാടാ സമ്മതിച്ചു.. ഒന്ന് പ്രൊപ്പോസ് ചെയ്യാനാ…….നാറ്റിക്കരുത്…. ശരിയില്ല … നിന്റെ ATM കാർഡ് ഇങ്ങോട്ടെടുക്ക് ….. എന്തിന്….. മണ്ണപ്പം ചുട്ട് കളിക്കാൻ..ATM കാർഡ് എന്തിനാടാ… പൈസ എടുക്കാൻ…. എടാ മഹാപാപി……. എടുക്കടാ… ഇങ്ങോട്ട് എടുക്കടാ….. കിരൺ കൈ നീട്ടി ചോദിച്ചതും അവൻ കലിപ്പിൽ പോക്കറ്റിൽ നിന്നും ATM കാർഡ് എടുത്തുകൊണ്ടുത്തു….
ഇന്നാ കൊണ്ടുപോയി തിന്ന്….പിൻ നമ്പർ ഇല്ലാതെ നീ എന്തോ ചെയ്യും….. മോനെ കാർത്തി നിന്റെ പിൻ നമ്പറെന്നല്ലാ.. നിന്റെ അട്രവെയറിന്റെ കളറുവരെ ഈ കിരണിന് അറിയാം… പോടെയ്…. പോടെയ്….� നീ ഇതിനൊക്കെ അനുഭവിക്കുമെടാ ആ പാറു ഇങ്ങോട്ട് വന്നോട്ടെ….. അവൻ പോകുന്നതും നോക്കി കാർത്തി പറഞ്ഞു.. എന്ത് ?? നീ വല്ലതും പറഞ്ഞോ…. ഓ ഇല്ല…അതും പറഞ്ഞ് അവൻ സ്റ്റെപ്പ് കേറിപോയ്…. ******* റൂമിന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്നും….ഉള്ളിൽ ഒളിപ്പിച്ച എന്റെ പ്രണയത്തെ ഇപ്പോൾ ഞാൻ നിന്റെ മുന്നിൽ പറയാൻ ആഗ്രഹിക്കുകയാണ് ലെച്ചു……. ആ പൂവിൽ നോക്കി പറഞ്ഞു കൊണ്ട് അവൻ ഡോർ മെല്ലെ തുറന്നു… അകത്ത് ഇരുട്ട് പറന്നതും കാർത്തി ലൈറ്റിട്ടു… ചുറ്റും കണ്ണുകൾ പായ്ച്ചു…. ഇവൾ ഇതെവിടെ പോയ്…. സംശയത്തോടെ ചുറ്റും നോക്കിയതും നിലത്ത് പായയിൽ ചുരുണ്ടുകൂടി കണ്ണുകളടച്ച് കിടക്കുന്ന ലെച്ചു വിനെയാണ് കണ്ടത്….
അവൻ ദയനിയമായി തന്റെ കയ്യിൽ ഇരിക്കുന്ന പൂക്കളിൽ നോക്കി.. അത് അവനെ കൊഞ്ഞനം കുത്തി കാണിക്കുന്നതുപോലെ തോന്നി…. പ്രാക്ക്.. കാലമാടന്റെ പ്രാക്ക്…. എടാ സച്ചു….അവനെ ചീത്ത വിളിച്ചു കൊണ്ട് ഫോൺ വിളിക്കാൻ പോയതും … എന്തോ ശബ്ദം കേട്ട് അവൻ ലെച്ചു വിന്റെ അടുത്തേക്ക് നടന്നു… അവൾ കണ്ണുകൾ അടച്ച് രണ്ടു കൈകളും വയറ്റിൽ അമർത്തി കാലുകൾ കൂട്ടി കിടക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി തിരിഞ്ഞും മറിഞ്ഞും ആണ് കിടത്താ.. വേദന പോലെ ശബ്ദം ഉണ്ടാക്കുന്നുണ്ട്.. കാർത്തി പേടിയോടെ പൂവ് മാറ്റി വെച്ച് അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു. ലെച്ചു… ലെച്ചു… അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ കണ്ണ് ചിമ്മി അവനെ നോക്കി.. കരഞ്ഞ് കണ്ണുകൾ ചുവന്നിരിക്കുന്നു…. എന്താ പറ്റിയേ… വയ്യേ…… അവൻ ആധിയോടെ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു…. അവൾ എഴുന്നേൽക്കാൻ നോക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലായിരുന്നു…
ചോദിച്ചത് കേട്ടില്ലേ.. എന്താണെന്ന്…. ഇപ്രാവശ്യം അവന്റെ ശബ്ദം ഉയർന്നു… പിരീഡ്സ് ആയി…. അവൾ മടിയോടെ പറഞ്ഞു… ഒന്ന് ചിന്തിച്ച് അവൻ അവളെ നിലത്ത് നിന്നും കോരിയെടുത്തും… അവൾക്ക് എന്തോ ചടിപ്പ് പോലെ തോന്നി.. വേദനകൊണ്ട് അവനെ എതിർക്കാനും തോന്നിയില്ല…. കട്ടിലിൽ ഇരുത്തി കാർത്തി വെളിയിലേക്ക് പോയ്…. അവളുടെ നോട്ടം മേശയുടെ മുകളിലുള്ള പൂക്കളിലേക്കായി….. ഒരു വേള അവൾ അത് കൈയിൽ കിട്ടാൻ കൊതിച്ചു….. അവിടേക്ക് പോകാൻ പോയതും കാർത്തി അപ്പോഴേക്കും അവളുടെ അടുത്തേക്ക് വന്നു…. ഇന്നാ ഇത് കുടിക്ക് ഉലുവാ വെള്ളമാ നല്ലതാ വേദന കുറയും….. അതും പറഞ്ഞ് അത് അവൾക്ക് നീട്ടിയതും മടിക്കാതെ അവൾ അത് കുടിച്ചു…. അത് കണ്ട് അവൻ ഒന്ന് ചിരിച്ചു…
നിനക്ക് വയ്യാങ്കിൽ അമ്മയോട് പറയാഞ്ഞേയെന്താ….?? അത് ഇപ്പോഴാ….. അവൾ തല താഴ്ത്തി പറഞ്ഞു.. ഹ്മ്മ്… ഇപ്പോൾ എങനെയുണ്ട്….. ഹ്മ്മ്.. ഇച്ചിരി കുറവുണ്ട്….. എന്നാൽ കിടന്നോ….. അത്…. ആ പൂവ് എനിക്കണോ വയറ്റാട്ടി…. പൂവിൽ ചൂണ്ടി അവൾ ചോദിച്ചു…. വയറ്റാട്ടി നിന്റെ തന്ത മാധവൻ ……. പോയ്… പോയ്…. ഇച്ചിരി സ്നേഹം ഉണ്ടായത്… തകർത്ത് കളഞ്ഞു…. കാലൻ… അതും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു…. ശ്ശെ…….. എല്ലാം ചളമായി കുളമായി….ഒന്നും വേണ്ടായിരുന്നു പാലുകുടി മാറാത്ത പിള്ളേരുവരെ എള്ളോളം തരി പാടി ഓരോ കൊച്ചു പെൺപിള്ളേരെ അടിച്ചു മാറ്റിക്കൊണ്ട് വീട്ടിൽ പൊറുപ്പിക്കുബോൾ ഇവിടെ ഇങ്ങനെ ഒരു മുതുകാളാ അതും സ്വന്തം പ്രോപ്പർട്ടിയേ കണ്ട് വെള്ളമിറക്കാനെ യോഗമുള്ളു.. എന്റെ ഒരു ഗതികേട്… കാർത്തി ഒന്ന് ആത്മഗമിച്ചുകൊണ്ട് കിടന്നു…. തുടരും….

by