25/05/2026

ഇഷ്ടം : ഭാഗം 29

രചന – കാന്താരി

സിദ്ധു തന്റെ ഭാഗം പറഞ്ഞത് കേട്ടതും ഒന്നും നടക്കില്ലന്ന് മനസിലായ കാവ്യ അവസാനത്തെ അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു കൊണ്ട് നിന്ന് കരയാൻ തുടങ്ങി.

“സിദ്ധുവേട്ടൻ എന്നെ ചതിച്ചു. ഇത്ര ദിവസം എന്റെ കൂടെ നടന്നിട്ട് ഇപ്പൊ ഞാനുമായി ഒരു ബന്ധവും ഇല്ലന്ന് അല്ലെ… ”

“ഒരാൾ അടുത്ത് ഇടപഴകുമ്പോൾ അത് പ്രണയം കൊണ്ടാണെന്നു കരുതരുത്.
എനിക്ക് നിന്നോട് നീ കരുതും പോലെ ഒന്നുമില്ല.. നീ എനിക്ക് എന്റെ ദേവുനെ പോലെയാ… അതൊന്ന് മനസിലാക്”

“അതൊന്നും എനിക്കറിയണ്ട എനിക്ക് സിദ്ധുവേട്ടനെ ഇഷ്ട്ടമാണ് എന്നെ സിദ്ധുവേട്ടൻ തന്നെ കല്യാണം കഴിക്കണം ”

സിദ്ധു പറഞ്ഞത് കേട്ടു വാശിയിൽ കാവ്യ പറഞ്ഞതും അത് കേട്ടു ആതിര മുന്നോട്ട് വന്നു.

“അങ്ങനെ ആണെങ്കിൽ സിദ്ധുവേട്ടൻ എന്നോടും ഇങ്ങനെ തന്നെ ആയിരുന്നു പെരുമാറിയത് അപ്പൊ എന്നെ കല്യാണം കഴിക്കണം ”

“നീ എന്തിനാ ഞങളുടെ ഇതിനിടയിൽ വരുന്നത് കിട്ടുന്ന ഗ്യാപ്പിൽ കെറുവാ എന്നല്ലാതെ എന്നെ പോലെ റിസ്ക് എടുത്തു നീ വല്ലതും ചെയ്തിട്ടുണ്ടോ ”

ആതിര പറഞ്ഞതും അവൾക് നേരെ ചെന്നു കൊണ്ട് കാവ്യ പറഞ്ഞു. അതോടെ എല്ലാം പുറത്തു വരുന്ന കാര്യം ഉറപ്പായി.

“നീ എന്താ ഇത്ര റിസ്ക് എടുത്തു ചെയ്തത് അല്ല പിന്നെ ”

“ദെയ് പെണ്ണെ… ഈ ഐശുവും സിദ്ധുവേട്ടനും ഇഷ്ട്ടമായിരുന്നു അത് പരസ്പരം പറയാതെ അവർ ഇരുന്നപ്പോൾ അതറിഞ്ഞു ഞാൻ എനിക്ക് സിദ്ധുവേട്ടനെ ഇഷ്ട്ടമാണെന്ന് ഞാനവളോട് പോയി പറഞ്ഞപ്പോൾ ആദ്യം ഞാൻ മാറി തരാം നിങ്ങളെ ഒന്നിപ്പിക്കാം എന്നൊക്കെ കുറെ ഡയലോഗ് അടിച്ചു എന്റെ കൂടെ നിന്നിട്ട് ഒരവസരത്തിൽ സിദ്ധുവേട്ടൻ ഇഷ്ട്ടം പറഞ്ഞപ്പോൾ എനിക്ക് തന്ന വാക്ക് മറന്നു ഇവൾ ഏട്ടന്റെ പുറകെ പോയി ”

അത്രയും കാവ്യ പറഞ്ഞപ്പോൾ എല്ലാവരും ഐശുവിനെ ഒന്ന് നോക്കി. അത് കേട്ടു സിദ്ധു ഐശുവിനെ നോക്കിയതും കുറ്റം ചെയ്ത കണക്കെ ഐശു തല കുനിച്ചു ഇരുന്നു.

“അതിൽ എന്റെ പ്രധീക്ഷകൾ തകർന്നപ്പോൾ റിസ്ക് എടുത്തു ഇവരെ പിരിക്കാൻ പറ്റും പോലൊക്കെ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ നടന്നില്ല. അവൾ ചത്താൽ എങ്കിലും നടക്കുമെന്ന് കരുതി എവിടുന്നു ഒടുക്കത്തെ ആയുസ്സാ ”

കാവ്യ പറഞ്ഞു നിർത്തിയതും മോഹന്റെ കൈ കാവ്യയുടെ മുഖത് പതിഞ്ഞു. ആ അടി ഒന്നാണ് എല്ലാം കേട്ടു തരിച്ചു നിന്ന എല്ലാവരെയും ബോധത്തിലേക് കൊണ്ട് വന്നത്.
അതിലാണ് താനിപ്പോ എന്താണ് പറഞ്ഞു കൂട്ടിയത് എന്ന ബോധം വരെ കാവ്യക് വന്നത്.

“നീ ചെയ്തു കൂട്ടിയ എല്ലാം കാര്യവും എനിക്ക് നന്നായിട്ട് അറിയാം മോളെ… എല്ലാം അന്ന് ഐശു ഹോസ്പിറ്റലിൽ ആയ സമയത്തു അവൾ ദേവുനോട്‌ പറയുന്നത് ഞാൻ കേട്ടതാ… അന്ന് ഞാൻ അതിനെ ചോദ്യം ചെയ്യാതെ ഇരുന്നത് ഈ ഒരവസരത്തിനായി വേണ്ടി ആയിരുന്നു. സ്വന്തം കാര്യത്തിന് വേണ്ടി ഒരാളെ കൊല്ലാൻ തുനിയുന്ന നിനക്ക് എന്റെ മോന്റെ കൂടെ ജീവിക്കാൻ പോയിട്ട് ഈ വീട്ടിൽ നിൽക്കാനുള്ള യോഗ്യതയ കൂടി ഇല്ല ”

“ഞാനിതൊക്കെ ചെയ്തത് എന്റെ ഇഷ്ടത്തിന് വേണ്ടി മാത്രമല്ല അമ്മാവാ… അമ്മ പറഞ്ഞിട്ടാ… പിന്നെ അന്ന് മനഃപൂർവം ചെയ്തതല്ല അറിയാതെ പറ്റിയതാ… എങ്ങനെയെങ്കിലും സിദ്ധുവേട്ടനെ സ്വന്തമാക്കാണമെന്നെ കരുതിയുള്ളൂ.
ദേവുന്റെ എൻഗേജ്മെന്റ് ദിവസം ഇവൾക്ക് അപകടം പറ്റിയത് ഏട്ടൻ കാരണമാ…
ഞാൻ റൂമിൽ പൂട്ടി എന്നെ ഉള്ളു ”

കാവ്യ ഏറ്റു പറച്ചിൽ നടത്തിയതും ദേവു പാഞ്ഞു ചെന്നു അവൾക്കിട്ട് ഒരെണ്ണം കൊടുത്തു.

“നിനക്ക് ഞാൻ അന്നൊരു വാണിംഗ് തന്നതാ… എന്നിട്ടും നീ വീണ്ടും അവളെ ഉപദ്രവിക്കാൻ പോയലെ… നിന്നെ ഞാൻ കൊല്ലുമെടി ”

“ദേവു… എന്താ ഈ കാണിക്കുന്നത് മാറി നിന്നെ… ”

പറഞ്ഞു കൊണ്ട് ദേവു വീണ്ടും കൈ പൊക്കിയതും സിദ്ധു ചെന്നു അവളെ പിടിച്ചു മാറ്റി.

അതിനു ശേഷം എല്ലാവരുടെയും നോട്ടം കിരണിന്റെയും ജയന്തിയുടെയും നേർക് ആയി.

“എന്റെ അമ്മാവാ… ഞാനൊന്നും ചെയ്തിട്ടില്ല ഞാൻ ഐശുനോട്‌ സംസാരിക്കാൻ ചെന്നതാ അപ്പോഴേക്കും അവൾ തന്നെ ബോധം പോയി വീണതാ… ഞാനൊന്നും ചെയ്തിട്ടില്ല.
ഇവര് ഈ ചെയ്തു വെച്ചതൊക്കെ നിങ്ങളെ പോലെ ഞാനിപ്പൊഴാ അറിയുന്നത് . ഇതിൽ എനിക്കൊരു പങ്കുമില്ല ”

“ഏട്ടാ… ഒന്നും മനഃപൂർവമല്ല എന്റെ മോള് ഇവിടെ ഏട്ടന്റെ മരുമകളായി സിദ്ധുന്റെ ഭാര്യയായി ജീവിക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തു പോയതാ… ഏട്ടൻ ക്ഷമിക്കണം. ഇനി ഇത് പോലെ ഒന്നും ഞാൻ ചെയ്യില്ല എന്നോട് ക്ഷമിക്കണം ”

കിരൺ പറഞ്ഞു കഴിഞ്ഞതും എല്ലാം തുറന്നു പറഞ്ഞു കരഞ്ഞു കൊണ്ട് ജയന്തി മോഹന്റെ കാലിൽ വീണു.

“ഹ്മ്മ്… പെങ്ങന്മാർ… ആഗ്രഹം കൊള്ളാം… പക്ഷെ അതിവിടെ നടക്കില്ല. സിദ്ധു എന്റെ മോൻ ആണെങ്കിലും അവൻ ആരെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് അവനാണ് അതിൽ എനിക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല.
അവനു ഐശുവിനെയാണ് ഇഷ്ട്ടം എങ്കിൽ ആ കല്യാണം തന്നെ ഞാൻ നടത്തി കൊടുക്കും കാരണം എന്റെ കുടുംബം തകരരുത് എന്നത് കൊണ്ട് അനുഭവിച്ചതൊന്നും ആരോടും പറയാതെ സ്വയം സഹിച്ചവളാ എന്റെ കുട്ടി.
അവള് തന്നെയാണ് എന്റെ മോന് ചേർന്നവൾ.
ദേവൂന്റെ കല്യാണത്തിന്റെ ഒപ്പം ഇവരുടെ കല്യാണവും ഞങ്ങൾ നടത്തും .
അല്ലെ പത്മനാഭാ…”

“അതെ… ഇക്കാര്യം ഞങ്ങൾ മുന്നേ പറഞ്ഞു വെച്ചതാ… അത് ഞങളുടെ ഭാര്യമാർക് പോലും അറിയില്ലയിരുന്നു. കിരണിന്റെ ആലോചന വന്നപ്പോൾ ഞാൻ ഒന്നും പറയാതെ ഇരുന്നത് ഇങ്ങനൊക്കെ ഇവിടെ നടന്നത് അറിഞ്ഞത് കൊണ്ടാണ്. അറിഞ്ഞു കൊണ്ട് എന്റെ മോളെ അപകടത്തിൽ വിടാൻ ഞാനൊരു വിഡ്ഢിയല്ല. എനിക്ക് എന്റെ മോളുടെ സന്തോഷമാണ് വലുത് ”

മോഹൻ പറഞ്ഞതും രാമഭദ്രന്റെ മുന്നിൽ ചെന്നു നിന്ന് പത്മനാഭൻ കാര്യങ്ങൾ പറയുമ്പോൾ അയാൾ പത്മനാഭാന്റെ മുന്നിൽ തല കുനിച്ചു നിന്ന് പോയി.

എന്നാൽ അച്ചന്മാരുടെ ഡയലോഗ് കേട്ടു ഞെട്ടി നിൽക്കുകയായിരുന്നു മക്കളും ഭാര്യമാരും അത് കണ്ടപ്പോൾ മോഹൻ യശോദയുടെ അടുത്തേക്ക് ചെന്നു.

“നിനക്ക് ഈ കല്യാണത്തിന് വല്ല എതിർപ്പും ഉണ്ടോ ”

മോഹൻ ചോദിച്ചപ്പോൾ യശോദ ഐശുവിന്റെ അടുത്തേക്ക് ചെന്നു.
അവിടെ കുറ്റബോധത്തിൽ തല കുനിച്ചു നിന്ന് കണ്ണ് നിറച്ച ഐശുവിന്റെ മുഖം അവർ ഉയർത്തി.

“എന്റെ കുട്ടി എന്തിനാ തല കുനിച്ചു നിൽക്കുന്നത്‌. നീ എന്റെ മോളല്ലേ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അപ്പൊ തല ഉയർത്തി തന്നെ നിൽക്കണം. ഒരുപാട് ആഗ്രഹിച്ചിരുന്നു നീ എന്റെ സിദ്ധുന്റെ പെണ്ണായി വന്നിരുന്നുവെങ്കിൽ എന്ന്. അത് നിന്നോട് പറഞ്ഞാൽ നിങ്ങളുടെ മനസ്സിൽ എന്താണെന്നു അറിയാതെ പറഞ്ഞാൽ അതൊരു വിഷമം ആവിലെന്ന് കരുതിയാ ഞാൻ ഒന്നും പറയാതെ ഇരുന്നത്‌. ഇപ്പൊ എന്തയാലും ഞാൻ സന്തോഷവതിയ… എന്റെ മോളെ എനിക്ക് തന്നെ കിട്ടിയല്ലോ ”

യശോദ പറഞ്ഞതും പൊട്ടി കരഞ്ഞു കൊണ്ട് ഐശു അവരെ കെട്ടിപിടിച്ചു.
അത് കണ്ടു ബാക്കി ഉള്ളവരും കരഞ്ഞു പോയി.

“നന്നാവാൻ നിങ്ങൾക് ഞാനൊരു അവസരം തരുകയാണ് എല്ലാം നിർത്തി കൂടെ നിന്നാൽ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇല്ലേൽ ഇനിയും ഇത് പോലെ ഉപദ്രവിക്കാൻ വന്നാൽ സ്വന്തവും ബന്ധവും ഞാനങ്ങു മറക്കും.

പിന്നെ… ഇപ്പൊ നിങ്ങൾ എല്ലാവരും ഇവിടുന്ന് ഇറങ്ങണം. കല്യാണമൊക്കെ തീരുമാനിച്ചു കഴിയുമ്പോൾ ഞാൻ വിളിക്കും നല്ല മനസ്സ് ഉണ്ടെങ്കിൽ വന്നു എന്റെ മക്കളെ അനുഗ്രഹിക. ഇനി അതില്ലെങ്കിൽ വരരുത് ”

അവസാന വാക്കായി മോഹൻ പറഞ്ഞതും പടകൾ എല്ലാം മുറിയിൽ പോയി ബാഗും എടുത്തു ആ നിമിഷം തന്നെ അവിടെ നിന്നും ഇറങ്ങി.

“അപ്പൊ ഇനി ബാക്കി കാര്യങ്ങൾ എങ്ങനെയാ ”

“എല്ലാത്തിനും പെട്ടന്ന് തന്നെ അങ്ങ് കെട്ടിക്കാം”

“അങ്ങനെ ആണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട് ”

മോഹൻ ചോദിച്ചത് കേട്ടു പത്മനാഭൻ പറഞ്ഞതും അവസരം കണ്ടു ആദി മുന്നോട്ട് നിന്ന് പറഞ്ഞു.

“എന്താ… നിനക്ക് ഇനി വല്ല ചുറ്റിക്കളിയും ഉണ്ടോ… ”

“അതെങ്ങനെ അച്ഛന് മനസിലായി”

ആദി അത്ഭുതത്തോടെ അച്ഛനോട് ചോദിച്ചു.

“കൊക്കെത്ര കുളം കണ്ടതാ… ആരാ കക്ഷി ”

“ഞങളുടെ ഓഫീസിൽ ഉള്ള കുട്ടിയ പേര് ഭാമ നല്ല കുട്ടിയ അച്ഛാ… ഇവനെ മെരുക്കാൻ അവളാ നല്ലത് ”

പത്മനാഭൻ ചോദിച്ചതിന് സിദ്ധു മറുപടി പറഞ്ഞതും ആദി അവനെ ഒന്ന് നോക്കി.
അത് കണ്ടു സിദ്ധു അവനെ നോക്കി ഒന്ന് ചിരിച്ചു.

“ഹ്മ്മ്… വിളിച്ചു പറ. നാളെ തന്നെ നമ്മൾ പെണ്ണ് ചോദിക്കാൻ വരുന്നുണ്ടെന്ന്. എന്നിട്ട് ഓക്കേ ആണെങ്കിൽ എല്ലാം ഒരു പന്തലിൽ വെച്ച് തന്നെ നടത്താം… പിന്നെ അതിന് വേണ്ടി സമയം ഉണ്ടാക്കണ്ടല്ലോ ”

“അതെ… എല്ലാം നന്നായി തന്നെ ഒരുമിച്ചു അങ്ങ് നടക്കട്ടെ ”

പത്മനാഭൻ പറഞ്ഞതിന് അനുകൂലിച്ചു കൊണ്ട് മോഹൻ പറഞ്ഞതും സന്തോഷത്തോടെ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു കൊണ്ട് എല്ലാവരും അവിടെ നിന്നും പിരിഞ്ഞു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

പിറ്റേന്ന് രാവിലെ ആദിയുടെ കൂടെ ഇരു വീട്ടുകാരും കൂടി ഭാമയുടെ വീട്ടില്ലേക്ക് ചെന്നു.

ആദ്യമൊക്കെ താല്പര്യമില്ലത്ത രീതിയിൽ അവർ സംസാരിച്ചു എങ്കിലും ഭാമയുടെ കണ്ണ് നീരിന്റെ മുന്നിൽ ഭാമയുടെ അച്ഛനും അമ്മയും തോൽവി സമ്മതിച്ചു കൊണ്ട് കല്യാണത്തിന് സമ്മതിച്ചു.
അങ്ങനെ അവരുടെ കാര്യവും സന്തോഷത്തോടെ തീരുമാനമായി.

ആ ദിവസം തന്നെ അരുണിന്റെ വീട്ടിൽ ചെന്ന് മോഹൻ കാര്യങ്ങൾ എല്ലാം സംസാരിച്ചു പെട്ടന്ന് തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു.

(തുടരും )