18/04/2026

നീ മാത്രം : ഭാഗം 04

രചന – വൈദേഹി ദേഹി

ഗോപുവമ്മേ… ദേവി ഓടി വന്നു ഗോപികയുടെ മടിയിൽ കിടന്നു… വന്നോ ഗോപുവമ്മേടെ കാന്താരി… പിന്നില്ലാതെ…ഗോപുവമ്മേടെ ആ പുന്നാര മോൻ ഉണ്ടല്ലോ…ആ കടുവ ഞങ്ങളെ ക്ലാസ്സിന്നു ഇറക്കി വിട്ടു… അയ്യടി… വെറുതെ നവി നിന്നെയൊക്കെ ക്ലാസ്സിന് വെളിയിലാക്കില്ലല്ലോ… എന്തേലും കുരുത്തക്കേട് ഒപ്പിച്ചു വെച്ചു കാണും നീ… അങ്ങനെ അങ്ങോട്ട് ചോദിക് ഗോപുസേ… വെറുതെയൊന്നുമല്ല ഏട്ടൻ ഇവളെ ക്ലാസിനു പുറത്താക്കിയെ… നല്ല അസ്സലായി പുറത്തൂടെ പോയ ചേട്ടന്മാരെ വായിനോക്കിയേനാന്നു… ഹ്മ്മ്… ഇത് കേട്ട ഗോപികയുടെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി തത്തികളിച്ചു… ആണോടി… നീ വായിനോക്കിയേനല്ലേ നവിക്കുട്ടൻ നിന്നെ പുറത്താക്കിയെ… ഹ്മ്മ് എന്തൊരു സ്നേഹം…അതിപ്പോ കാണാൻ കൊള്ളാവുന്ന ആണ്പിള്ളേരാണെ ഞാൻ ഇനിയും നോക്കും… മാറങ്ങോട്ട്…ഞാൻ എന്റെ മാലതികൊച്ചിന്റെ അടുത്ത് പോകുവ… അല്ലേലും മാമിക്കേ എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉള്ളു… ആ കടുവേടെ ആൾക്കാരൊന്നും ഇനി എന്നെ വിളിച്ചോണ്ട് വരണ്ട… എന്നും പറഞ്ഞു ദേവി താഴോട്ട് ഓടി…

ഒരു ചിരിയോടെ ഗോപിക അവളുടെ ആ പോക്ക് നോക്കി ഇരുന്നു… നന്ദുനെ നോക്കിയപ്പോ അവളെന്തോ ആലോചിച്ചു നിക്കുന്നു… നീ ഇനി എന്തുവ ഇത്ര ആലോചിക്കാൻ… അല്ല എന്നാലും ഇത്രക്ക് കാണാൻ കൊള്ളാവുന്ന ഏത് ചേട്ടനെയാ അവൾ ക്ലാസ്സിലിരുന്നു നോക്കിയേ…അതും ഞാൻ കാണാതെ… രണ്ടും കൊള്ളാം… നിന്റെ ചേട്ടൻ അറിഞ്ഞാൽ ഉണ്ടല്ലോ അവൾക് കിട്ടിയേന്റെ ബാക്കി നിനക്ക് കിട്ടും നോക്കിക്കോ… ഉയ്യോ… ഞാൻ ഇത് ആരോടാ ഈ പറയുന്നേ കടുവേടെ മനസാക്ഷി സൂക്ഷിപ്പുകാരിയോടല്ലേ… നമ്മളെ വിട്ടേക്കേ… എന്നും പറഞ്ഞു നന്ദു താഴേക്ക് ഓടി… ഗോപിക ചിരിച്ചുകൊണ്ട് വായന തുടർന്നു… നന്ദു താഴേക്ക് വന്നപ്പോ കണ്ടു അടുക്കളയിൽ സ്ലാബിന്റെ മുകളിൽ കയറി ഇരുന്ന് പപ്പടം തിന്നുന്ന ദേവിയെ…നന്ദുനെ കണ്ടപ്പോ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി… നന്ദു അവളെ നോക്കി ഒന്നു പുച്ഛിച്ചോണ്ട് അവളുടെ അപ്പുറത് കയറി ഇരുന്നു പപ്പടം തിന്നാൻ തുടങ്ങി… എന്തോ സാധിക്കാൻ ഉണ്ടല്ലോ… ദേവി മനസ്സിൽ ഓർത്തു…

ദേവ്സ്…പിന്നില്ലേ നീ നുമ്പേ പറഞ്ഞില്ലേ കാണാൻ കൊള്ളാവുന്ന ഒരു ചേട്ടനെയാ നീ നോക്കിയെന്ന്…അതാരാരുന്നു… അങ്ങനെ വഴിക് വാ മോളെ…ദേവി ഊറി ചിരിച്ചു… അതോ…ആാാ… പോടീ നീ കള്ളം പറയുവാ നിനക്ക് അറിയാം… സത്യായിട്ടും ഡി ഞാൻ മുൻപ് കണ്ടിട്ടില്ല നമ്മുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളായിട്ടല്ലേ ഞാൻ അത്ര ശുഷ്‌കാന്തിയോടെ നോക്കിയേ… ഓഹ് ഗോഡ്…ലിസ്റ്റിൽ ഇല്ലാത്ത പുതിയൊരാളോ… അതാരാരിക്കും… ആരായാലെന്താ… നീ നോക്കിട്ട് ഒരു കാര്യവുമില്ല… ഇതൊക്കെ കേട്ടോണ്ട് നിന്ന മാലതി പറഞ്ഞു ഓഹ് പുച്ഛം…ഹ്മ്മ്… മാമൻ എവിടെ മാമി… കണ്ടില്ലല്ലോ… നിന്റെ മാമൻ അടുത്ത കർഷകശ്രി അവാർഡ് വാങ്ങാൻ നടക്കുവല്ലേ…കൃഷി ഓഫീസസിലോട്ടന്നും പറഞ്ഞു രാവിലെ പോയതാ… അങ്ങേരിനി അതടപ്പിച്ചിട്ടേ വരു… അത് പറഞ്ഞപ്പോഴാ… എന്തായാലും മാമി ഒന്നു സൂക്ഷിച്ചോ…

ഇപ്പോഴുത്തെ പുതിയ കൃഷി ഓഫീസർ ഏതോ ഒരു സുന്ദരി പെണ്ണുംപിള്ള ആന്നോ മറ്റോ അച്ഛമ്മ അവിടെ ഇരുന്ന് പറയുന്നുണ്ടാരുന്നു… അത്കൊണ്ട് ഇപ്പോ അച്ഛന്റെ കൃഷി ഓഫീസിൽ പോക്ക് അമ്മ അങ്ങ് കുറച്ചു… മാമി ഒന്നു സൂക്ഷിക്കുന്നത് നല്ലതാണേ… ഓഹ് എത്ര സുന്ദരി വന്നാലെന്താ… പോണേ അങ്ങേര്ല്ലേ… അങ്ങനെ അമ്മ പുച്ഛിക്കേണ്ട… കൊതുകിനുമില്ലേ കൃമി കടി… എന്നും പറഞ്ഞു തമ്മിൽ കയ്യടിച്ചു പൊട്ടിച്ചിരിച്ചോണ്ട് ദേവിയും നന്ദും നോക്കിതു എന്തോ ആലോചിച്ചോണ്ട് നിക്കുന്ന മാലതിയുടെ മുഖത്തോട്ടാണ്… ഇനി അങ്ങേരെങ്ങാനും… പതുക്കെ ദേവിയും നന്ദും അവിടുന്ന് സ്ഥലം കലിയാക്കി… നമ്മളായിട്ടന്തിനാ മാമന് കിട്ടാനുള്ളത് കുറക്കുന്നെ… ………… തുടരും…………