19/04/2026

പ്രണയമഴ : ഭാഗം 12

രചന – മിത്ര വിന്ദ

“അമ്മിണിയമ്മയുടെ വീട് ഗൗരി യുടെ വീടിന്റെ അടുത്ത് ആണോ…” “അതെ കുഞ്ഞേ….” “മ്മ്….. ” “നല്ല കുട്ടി ആണ്… നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്… പിന്നെ കാണാനും മിടുക്കി അല്ലെ…” അവർ അതു പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി പോയി.. എന്റെ അമ്മിണിയമ്മേ എനിക്ക് പിന്നെ അറിയരുതോ അവൾ നല്ല കുട്ടി ആണ് എന്ന്… നല്ല കുട്ടി എന്ന് വെച്ചാൽ ഞാൻ കണ്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പെൺകുട്ടി…. അതും പറഞ്ഞു കൊണ്ട് മോഹൻലാൽ സ്റ്റൈലിൽ അവൻ താഴേക്ക് ഇറങ്ങി വന്നു.. നച്ചു മോളെ എടുത്തു കൊണ്ട് അവൻ വരാന്തയിൽ കൂടെ ഉലാത്തുക ആണ്.. കണ്ണുകൾ കൂറ്റൻ ഗേറ്റ്ലേക്ക് ആണ് അപ്പോളും.. “എന്താടാ…. കുറച്ചു സമയം ആയല്ലോ ആരെയോ കണ്ണു നട്ടു നിൽക്കുന്നത് പോലെ… ആരെങ്കിലും വരുമോ…” നീലിമ പിന്നിൽ വന്നപ്പോൾ ഹരി ഒന്ന് ഞെട്ടി.. “അയ്യോ ഏടത്തി… ഞാൻ വെറുതെ….” “മ്മ്… എന്റെ ഹരിയെ… ഞങ്ങൾക്ക് എല്ലാം മനസിലാക്കുന്നു ഒക്കെ ഉണ്ട് കെട്ടോ… അല്ലെ മുത്തശ്ശി….” അവൾ ജാനകി അമ്മയെ നോക്കി പറഞ്ഞു..

“ശോ… സത്യം ആയിട്ടും അല്ല ഏടത്തി… ഞാൻ വെറുതെ ഇങ്ങനെ… കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നത് അല്ലെ…. അതിന് എടത്തി വെറുതെ എഴുതാപ്പുറം വായിക്കേണ്ട കെട്ടോ…’ അവൻ കുഞ്ഞിനെ തിരികെ കൊടുത്തിട്ട് എസ്‌കേപ്പ് ആകാൻ നോക്കി… “മ്മ്മ്…. പോയവർ വരട്ടെ…. എന്നിട്ട് ആവാം ബാക്കി…..” മുത്തശ്ശി ഒന്ന് ഇരുത്തി മൂളി.. അൽപ സമയത്തിന് ഉള്ളിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ഹരി ടീവി കണ്ടു കൊണ്ട് ഇരിക്കുക ആണ്.. മോഹൻലാലും മീനയും ആടി തിമിർക്കുക ആണ് ടീവി യിൽ.. വെള്ളിനിലാ തുള്ളികളെ കൺപീലിയിൽ തെല്ലലിയും ചന്ദനമോ പൊൻ‌തൂവലിൽ വിലോലമാം പൂമഞ്ഞിൻ തലോടലായി പാടാൻ വാ ഏതോ… പ്രിയ ഗീതം… അവൻ വോളിയം അല്പം കുറച്ചു വെച്ചു.. ഇറങ്ങി ചെന്നു കാര്യങ്ങൾ തിരക്കാൻ മനസ് ഉണ്ട് എങ്കിലിം അവൻ അടക്കി പിടിച്ചു ഇരുന്നു..

അച്ഛനും അമ്മയും ആണ് ആദ്യം കയറി വന്നത്.. രണ്ടാളുടെയും മുഖം വല്ലാണ്ട് ആണ് ഇരിക്കുന്നത്.. അമ്മക്ക് എന്തൊക്കെയോ വിഷമം പോലെ…. ഈശ്വരാ പണി പാളിയോ…. അവൻ ഓർത്തു.. . അമ്മേ… പോയ കാര്യം എന്തായി..നീലിമ ആണ്.. ദേവി ഡ്രസ്സ്‌ പോലും മാറാതെ വന്നു സെറ്റിയിൽ ഇരുന്നു.. . “എന്താമ്മേ… എന്ത് പറ്റി.. “മുത്തശ്ശി എവിടെ “? “കിടക്കുവാ ” “അമ്മ കാര്യം പറയൂ….” “അത് മോളെ…..അവരെ കണ്ടു…” “എന്നിട്ട് ” “പറയാം ഒരു മിനിറ്റ്…” അവർ എഴുനേറ്റ് ചെന്നു ഹരിയുടെ അടുത്തേക്ക്.. ഒന്ന് അറിയാത്തത് പോലെ അവൻ ടീവി കണ്ടു കൊണ്ട് ഇരിക്കുക ആണ്.. “എടാ….” ഒറ്റ വിളിയിൽ തന്നെ അവൻ ചാടി എഴുനേറ്റ്.. “നീ… നിനക്ക് ആ പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു എങ്കിൽ നിനക്ക് അത് ഇവിടെ തുറന്ന് പറഞ്ഞാൽ പോരായിരുന്നോ.. ഇങ്ങനെ ഒക്കെ നാടകം കളിയ്ക്കണമായിരുന്നോ…. അവളെ ആ അച്ഛനും അമ്മയും കൂടെ പൊതിരെ തല്ലി..നീ കാരണം അല്ലെ എല്ലാം.. അമ്മ പറഞ്ഞത് കേട്ട് അവൻ സ്തംഭിച്ചു ഇരിക്കുക ആണ്…ഗൗരിയെ തല്ലിയെന്നോ… എന്തിന്.. എന്തിനാണ് അമ്മേ… എന്തിനാണ് ആ കുട്ടീനെ അവളുടെ അച്ഛനും അമ്മയും തല്ലിയത്..

നീലിമ ദേവിയുടെ അടുത്തേക്ക് വന്നു വീണ്ടും.. “ഇവന് എല്ലാം ഒരു കുഞ്ഞുകളി ആയിരുന്നു മോളെ… എന്നാൽ ആ പാവം കുട്ടി ” മകനെ അവർ ദേഷ്യത്തിൽ നോക്കി.. “ഗൗരി എന്ത് പറഞ്ഞു അമ്മേ ” മോളെ, ഇവനുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ ഗൗരിയോട് ചോദിച്ചു….. ഇവനെ ഇഷ്ടമാണെന്നും ഇവനെ പിരിയാൻ പറ്റില്ലെന്നും വേറൊരു വിവാഹത്തിന് അവൾക്ക് സമ്മതമല്ലെന്നും അവൾ എന്നോട് പറഞ്ഞു.. അത് കേട്ടുകൊണ്ടാണ് അവളുടെ അമ്മ റൂമിലേക്ക് കയറിവന്നത്. പിന്നീട് അവിടെ നടന്നതൊന്നും പറയാൻ വയ്യ മോളെ… ആ കുട്ടിയെ ഒരുപാട് ഉപദ്രവിച്ചു.. ഹരി താൻ കേട്ട വാക്കുകൾ വിശ്വസിക്കാൻ വയ്യാതെ നിൽക്കുകയാണ്… “ങേ… അപ്പോൾ അവൾക്ക് തന്നെ ഇഷ്ടമായിരുന്നു…..ഇത് എന്തൊക്കെയാണ്….. അതോ അമ്മ ഇനിയും കളവു പറയുന്നതാണോ….. അവൻ മനസ്സിലാകാത്ത മട്ടിൽ അമ്മയെ നോക്കി..

അവന്റെ മുഖത്തെ ഓരോ ഭാവവും ഒപ്പി എടുക്കുക ആണ് ഗോപിനാഥ മേനോൻ.. “അവൾ ഇവനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് മോളെ അതുകൊണ്ടല്ലേ അവൾ അത് എന്നോട് പറഞ്ഞത്…. പക്ഷേ ഇവനോ….ഇവനോട് ഞാനും അച്ഛനും എത്ര തവണ ചോദിച്ചതാണ്… ഇവൻ എന്നിട്ട് അക്ഷരം പോലും മിണ്ടിയില്ല…. ഇവനിട്ട് നല്ല അടി കൊടുക്കുവാൻ ആണ് എനിക്ക് തോന്നുന്നത്….” നാണമില്ലേടാ നിനക്ക്…. സ്നേഹിച്ച പെണ്ണിനെ ആത്മാർത്ഥമായി കൂടെ കൂട്ടി താലി ചാർത്തി അന്തസായിട്ട് ജീവിക്കണം അല്ലെങ്കിൽ ഈ പണിക്ക് പോകരുത്….. “അമ്മേ ഞാൻ…” ” ഒരക്ഷരം പോലും മിണ്ടരുത് ഹരി നീയ്….. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായി… എല്ലാവരും അറിഞ്ഞില്ലേ ഇത്…. ചുമ്മാ ഓരോരോ വയ്യവേലി കേസിൽ ചെന്ന് ചാടിയിട്ട്….. നിനക്ക് ശകലം പോലും നാണമില്ലേടാ…. ഒന്നുമില്ലെങ്കിലും സ്നേഹിച്ച പെണ്ണിനെ അന്തസായിട്ട് കൂടെ കൂട്ടുന്നതിന് പകരമായി…

നീ ഇത് എന്തൊക്കെയാണ് ഒപ്പിച്ചു വച്ചിരിക്കുന്നത്… ” “അമ്മേ…. ” ” നീ ഇനി കൂടുതൽ ഉരുണ്ടുകളിക്കുകയും ഒന്നും വേണ്ട.. നാട്ടിൽ ആളുകൾ പലവിധത്തിലുള്ള അപവാദങ്ങൾ പറഞ്ഞു പരത്തുകയാണ്….. എത്രയും പെട്ടെന്ന് ഇതിനൊരു പോംവഴി കണ്ടേ തീരൂ…. ” അവിടേക്ക് കയറി വന്ന കണ്ണനാണ് അത് പറഞ്ഞത്.. “മ്മ്… കുറച്ചു cash കൊടുത്തു ഒതുക്കം നമ്മൾക്ക്… എന്നിട്ട് ഇവന് എത്രയും പെട്ടന്ന് ഒരു കല്യാണം ആലോചിക്കണം… അത് കഴിഞ്ഞേ ഒള്ളൂ ബാക്കി എല്ലാം….” ഗോപിനാഥൻറെ ശബ്ദം മുഴങ്ങിയതും എല്ലാവരും ഞെട്ടി.. “അയ്യോ ഏട്ടാ…. അപ്പോൾ ആ കുട്ടി…”… “ഏത് കുട്ടി… നീ ആ പെണ്ണിനെ കണ്ടു അവളോട് ഇത്തിരി നേരംസംസാരിച്ചു എന്ന് കരുതി…… എന്റെ മകന്റെ പെണ്ണായി ഈ വീട്ടിലേക്ക് കയറി വരുന്ന കുട്ടിയെ കുറിച്ച് എനിക്കും ഉണ്ട് കുറച്ച് സ്വപ്നങ്ങളും സങ്കല്പങ്ങളുമൊക്കെ… അതും അവന്റെ അച്ഛൻ എന്ന നിലയിൽ… നമ്മൾക്ക് ബന്ധം ശരിയാവില്ല ദേവി അത് വേണ്ട… ഇതൊക്കെ പ്രായത്തിന്റെ ഓരോ എടുത്ത് ചാട്ടം….. അത്രയും കരുതിയാൽ മതി…” “അച്ഛാ…” കണ്ണന്റെ നെറ്റി ചുളിഞ്ഞു ” ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ കണ്ണാ… അവൾ പറയുന്നതുപോലെ ഇവൻ അത്രമാത്രം ആത്മാർത്ഥമായിട്ട് ഒന്നും അവളെ സ്നേഹിച്ചിട്ടില്ല….

പിന്നെ കാശുള്ള വീട്ടിലെ ആൺപിള്ളേരെ കാണുമ്പോൾ ചില പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെ ഓരോ തോന്നലുകൾ ഉണ്ടാകും… നമ്മൾ അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി….. അല്ലാതെ പറയുന്നത് കേട്ട് ഉടനെ എടുത്തുചാടി ഒരു തീരുമാനം ഒന്നും എടുക്കണ്ട… അവൾക്ക് വേറെ എന്തെങ്കിലും നല്ല ഒരു ആലോചന വരുമ്പോൾ അവർ അത് നടത്തി വിട്ടോളും… നമ്മൾ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ച് സമയം കളയണ്ട… ഞാനെന്റെ ഒന്ന് രണ്ട് ഫ്രണ്ട്സിനെ വിളിക്കട്ടെ… ഇവന് പറ്റിയ ഏതെങ്കിലും നല്ല കുടുംബത്തിലെ പെൺകുട്ടിയെ നമ്മൾക്ക് കണ്ടെത്താം… ” അതും പറഞ്ഞുകൊണ്ട് ഗോപിനാഥൻ തന്റെ മുറിയിലേക്ക് കയറിപ്പോയി … ” ഈശ്വരാ ഞാൻ ആ കുട്ടിക്ക് വാക്ക് കൊടുത്തതാണ്… ഒന്നും വിഷമിക്കാതെ മോൾ ഇവിടെ ഇരുന്നോളു…ഞാൻ എത്രയും പെട്ടെന്ന് ഹരിയേയും കൂട്ടി വരാം എന്നു പറഞ്ഞാണ് ഞാൻ പോന്നത്…. “ദേവി ആരോട് എന്നല്ലാതെ പറഞ്ഞു… “ഹരി…. എന്ത് ചെയ്യും ഇനി..നീ എന്താണ് ഒന്നും മിണ്ടാത്തത്…” അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്…. അച്ഛന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… ഇനിയിപ്പോ എന്ത് ചെയ്യും…. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ…. ” അമ്മേ ആ കുട്ടി അമ്മയോട് സത്യത്തിൽ എന്താണ് പറഞ്ഞത്… ” വീണ്ടും ദേവിയോട് ചോദിച്ചു..

“അത് മോളെ…… ഞാനും അച്ഛനും കണ്ണൻ മോനും കൂടി അവിടെ ചെന്നു.. അവളുടെ അച്ഛനും അമ്മയും നല്ല നീരസത്തിൽ ആയിരുന്നു… ഞങ്ങൾക്ക് ആ കുട്ടിയോട് സംസാരിക്കണം എന്നിട്ട് പെട്ടെന്ന് പൊയ്ക്കോളാം എന്ന് പറഞ്ഞ് അച്ഛനും ഞാനും കൂടി അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു… ആ കുട്ടി അവളുടെ മുറിയിൽ ആയിരുന്നു… ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… അപ്പോഴേക്കും അവളുടെ അമ്മയും കൂടെ വന്നു.. ഞങ്ങൾക്ക് കുടിക്കുവാൻ എന്തെങ്കിലും എടുക്കൂ എന്ന് പറഞ്ഞ് അവൾ അമ്മയെ അവിടെ നിന്നും പറഞ്ഞു വിട്ടു… ഞാനപ്പോൾ അവളോട് ചോദിച്ചു മോളും ഹരിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്… അപ്പോൾ അവൾ പറഞ്ഞു അവൾക്ക് ഹരിയെ ഇഷ്ടമാണ്,,, അവൾ അവനെ ജീവനുതുല്യമാണ് സ്നേഹിക്കുന്നത്, ഹ രിയില്ലാതെ അവൾക്ക് ഒരു നിമിഷം പോലും പറ്റില്ല എന്ന്…ഇതെല്ലാം കേട്ടുകൊണ്ടാണ് അവളുടെ അമ്മ ആ മുറിയിലേക്ക് കയറിവന്നത്…. അവൾ അവരെ എല്ലാവരെയും ചതിച്ചു മനപ്പൂർവ്വം അവൾ എല്ലാ കാര്യങ്ങളും ഒളിപ്പിച്ചുവെച്ചു അവളുടെ അച്ഛന്റെ അമ്മയുടെയും മാനം പോയി എന്നു പറഞ്ഞുകൊണ്ട് അവളുടെ അമ്മ അവൾക്ക് അടി എല്ലാം കൊടുത്തു..

ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ അച്ഛനും വന്നു.. അച്ഛനും ആ കുട്ടിക്ക് അടി കൊടുത്തു… കരഞ്ഞു തളർന്നിരിക്കുന്ന ആ പാവം പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല മക്കളെ….. അച്ഛൻ ഈ ബന്ധത്തിന് സമ്മതിക്കും എന്നാണ് ഞാൻ കരുതിയത്…. ഇനി എന്ത് ചെയ്യും മോളെ… ” .. “അത് പിന്നെ അമ്മേ അച്ഛൻ പറയുന്നതിലും കാര്യമുണ്ട്… ഇവനാ കുട്ടിയോട് ആത്മാർത്ഥമായ സ്നേഹവും ഇല്ല.. ഉണ്ടായിരുന്നുവെങ്കിൽ അച്ഛൻ ഇത് ഇപ്പോൾ പറയുകയില്ല… അച്ഛനു ഇവന്റെ മനസ്സ് അറിയാ… ഇവനു ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ്…. അമ്മ വിഷമിക്കേണ്ട….” കണ്ണൻ അമ്മയെ സമാധാനിപ്പിച്ചു… “ദേവി…” ഗോപിനാഥൻ മുറിയിൽ നിന്ന് വിളിക്കുന്നത് കേട്ട് ശ്രീദേവി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.. ” ഞാനാണെങ്കിൽ ആ കുട്ടിയുടെ ഫോൺ നമ്പർ വരെ മേടിച്ചു കൊണ്ടാണ് വന്നത് വീട്ടിൽ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു… ഇനി ഞാൻ എന്ത് ചെയ്യും എന്റെ പൂർണ്ണത്രയീശ…. ” തന്നത്താൻ പിറുപിറുത്ത് കൊണ്ട് അവർ നടന്നു പോയി.. ” നീലിമേ ഊണെടുക്കു…വല്ലാണ്ട് വിശക്കുന്നു… “കണ്ണനും മുറിയിലേക്ക് പോയി…

” പറഞ്ഞു പറ്റിക്കുവാൻ ആയിരുന്നെങ്കിൽ എന്തിനാണ് ഹരി നീ ആ കുട്ടിക്ക് ആശ കൊടുത്തത്….. ഇതിപ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഉണ്ടായത്…. വെറുതെ അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അടിയും മേടിച്ചില്ലേ” “ഏടത്തി…പ്ലീസ്… ഏടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ….” “എന്താണ് നിനക്ക് അവളെ ഇഷ്ടം അല്ലെ… വെറുമൊരു ടൈം പാസ്സ് ആയിരുന്നോ…” “നീലിമേ…..” കണ്ണൻ വീണ്ടും വിളിച്ചപ്പോൾ നീലിമ വേഗം തന്നെ ഹരിയുടെ അടുത്തു നിന്നും പോയി.. . ഹരി തന്റെ മുറിയിലേക്കും.. തന്റെ ചാരുകസേരയിലേക്ക് അവൻ പോയിരുന്നു.. കൈകൾ രണ്ടും നെറ്റിയിൽ പിണച്ചു , കണ്ണുകൾ അടച്ചു കൊണ്ട് ആണ് അവൻ ഇരിക്കുന്നത്.. അവൾ പറഞ്ഞത് ഒക്കെ സത്യം ആണോ… അവൾക്ക് തന്നെ ഇഷ്ടം ആണോ.. അതോ അവൾ വെറുതെ നാടകം കളിക്കുക ആണോ… നടന്ന കാര്യങ്ങൾ ഒക്കെ അവൾ തുറന്നു പറയുമെന്ന് ആണ് താൻ കരുതിയത്..

അപ്പോൾ അച്ഛനും അമ്മയും ഒക്കെ ദേഷ്യപ്പെടുമെന്നും അവരോട് നൈസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കാം…. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. ആലോചിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലലോ… ഇനി അവൾ തന്നോട് എന്തെങ്കിലും പ്രതികാരം ചെയ്യാൻ ആണോ… ഹേയ് അതിന് വഴി ഇല്ല… കാരണം അത്രക്ക് ധൈര്യം ഉണ്ടോ അവൾക്ക്… എന്റെ ഗൗരി കുട്ടി ഈ ഹരിയേട്ടനെ നീ വല്ലാതെ കഷ്ടപ്പെടുത്തും അല്ലെ.. പക്ഷെ… പക്ഷെ… അവളുടെ മനസ് അറിയാനും പറ്റുന്നില്ല.. തനിക്ക് അവളെ മതി എന്ന് എല്ലാവരോടും പറയാൻ ഇരുന്നത് ആണ്.. അപ്പോൾ ആണ് അമ്മ ഇങ്ങനെ എല്ലാം പറയുന്നത്.. എല്ലാം അറിയണമെങ്കിൽ ഗൗരിയെ നേരിൽ കാണണം… തുടരും..