രചന – ചിലങ്ക
അമ്മയുടെ പ്രവൃത്തിയിൽ എല്ലാവരും ഒന്ന് പേടിച്ചു…. അമ്മാ എന്താ പറ്റിയെ…. എന്തിനാ ഇതൊക്കെ താഴാതിട്ടു പൊട്ടിച്ചേ… വല്യേട്ടൻ അമ്മയോട് ചോദിച്ചു….. തുടരും അപ്പോഴും നിവി ഒന്നും മിണ്ടാതെ അമ്മയെ നോക്കിനിക്കുവാരുന്നു…. അമ്മയുടെ ഈ ഒരുരൂപം ആദ്യമായാ കാണുന്നെ…. നിന്റെ അ നിയനോട് ചോദിച്ചു നോക്ക്…. അവൻ പറയും എന്താണെന്ന്… എന്നും പറഞ്ഞു അമ്മ അവനെ രൂക്ഷമായി ഒന്ന് നോക്കി…… നിവി ആണെങ്കിൽ ഒന്നും മനസിലാകാതെ നിക്കുവാണ്… അമ്മ എന്തൊക്കയാ പറയണേ ഞാൻ കരണാവോ… ഞാൻ എന്ത് ചെയ്തുന്ന…… നീ ഇപ്പൊ ഇങ്ങനെ നിക്കാൻ കാരണം നിന്റെ ജോലി സ്ഥലത്തുള്ള ആ കുട്ടിയാ…. ആ മോള് തന്നെ ഒറ്റമൂലി കാരണവ ഇത്ര പെട്ടന്ന് മാറിയേ…. അമ്മ പറഞ്ഞു തീരുംമുമ്പേ അവൻ പറഞ്ഞു… ഓ ആ നരകം പിടിച്ചതോ… ആ ശവത്തിന്റെ കാര്യം മിണ്ടല്ലും ആരും ഇവിടെ… എനിക്ക് അതിനെ കാണുന്നതേ അറപ്പാണ്…. അവൻ ദേഷ്യത്തോടെ പറഞ്ഞു….. ചി…. നീർത്തട നിന്റെ വർത്തമാനം… നീ പറഞ്ഞു പറഞ്ഞ് എങ്ങോട്ടാ ഈ കേറിപോണെ… അഹങ്കാരി…. ഇവിടെ ഉള്ളവരോട് ചാടുന്ന പോലെ വല്ലോടുത്തെ പെങ്കൊച്ചിനെ പറഞ്ഞാലുണ്ടല്ലോ..
എന്റെ സ്വഭാവം നീ അറിയും…. ഇങ്ങനെ ഒക്കെ പറയാൻ മാത്രം എന്ത് തെറ്റാടാ ആ കൊച് നിന്നോട് ചെയ്തെ….. നീ എന്റെ വയറ്റിൽ തന്നെ പിറന്നതാണോ……. ഒരു പെൺകുഞ്ഞു നിന്റെയൊക്കെ കൂടെ വളർന്നിരുന്നേൽ പെൺകുട്ടികളുടെ വില മനസിലായേനെ…. എല്ലാം കൂടി കൊഞ്ചിച് നിന്നെ വഷളാക്കി….. ഒരു പെങ്കൊച്ചിനു വേണ്ടിയാ മൂന്നാമതും പെറ്റത്… അതും ആൺ…. ഇപ്പൊ ഓർക്കുന്നു രണ്ടെണ്ണത്തിനെ മതിയാരുന്നുന്നു…… വല്യേട്ടൻ : അമ്മ എന്തിനാ ഇങ്ങനെ ഒക്കെ പറയണേ അവനോട്…… അമ്മ അജ്മൽ പറഞ്ഞകാര്യങ്ങൾ എല്ലാം ഏട്ടനോടും ഏട്ടത്തിയോടും പറഞ്ഞുകൊടുത്തു.. നിവി ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു… വല്യേട്ടൻ : ഡാ മോനെ നിനക്ക് എന്താ പറ്റിയെ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തെ…. നിവി ഒന്നും മിണ്ടിയില്ല അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
അമ്മ : എന്താടാ ഇവന് പറ്റിയെ….. ഇവൻ കാരണം ആ കുട്ടിക്ക് എന്തോരം വേദനിച്ചു കാണും ആ ശാപം ഇവന് ഏല്ക്കുമോ എന്നാ എന്റെ പേടി….. നിനക്കറിയോ മക്കൾ എന്നും നല്ലതാണെന്നു കേൾക്കാനാ അമ്മമാർക്ക് ഇഷ്ടം… നിങ്ങൾ ഒരു ജഡ്ജിന്റെ മക്കളാണ് ആ ഒരു വിവരത്തോടെ പെരുമാറണ്ടേ……. വല്ലകാര്യം ഉണ്ടായിട്ടാണേൽ ഒകെ ചീത്ത പറഞ്ഞോ… അതും കൂടാതെ അധിക്ഷേപിച്ചിരിക്കുന്നു… അതിന്റെ പരന്റ്സിനെ വരെ…. ഇവന്റെ ദേഷ്യങ്ങൾ കാണുമ്പോൾ എന്നും കുറുമ്പായിട്ടേ കണ്ടിട്ടുള്ളു… പക്ഷെ ഇതൊക്കെ ഇത്തിരി കൂടുതൽ ആണ്….. ഇവന്റെ വായിൽനിന്നും നമുക്ക് കേൾക്കാം…. അത് വല്ലോടുത്തെയും കുട്ടിയ…. ഞാനും നിന്റെ ഏട്ടത്തിമാരും ഒക്കെ പെണ്ണുങ്ങളാ ഞങ്ങളെ ആരേലും എങ്ങനെയൊക്കെ പറഞ്ഞാൽ നീയൊക്കെ കേട്ടോണ്ടിരിക്കുവോ…… അഹങ്കാരിയാ ഇവൻ എനിക്ക് കാണണ്ട….. ഏതൊരു കുട്ടിയുടെയും നല്ലതും ചീത്തതും അമ്മമാർക്കുള്ള അവാർഡ് ആണ്… ഈ കാണിച്ചുകുട്ടിയതിനൊക്കെ ഞാൻ കാരണം….. ഞാനല്ലേ ഇവനെയൊക്കെ കൊഞ്ചിച് വളർത്തി വലുതാക്കിയേ…. അതിനുള്ള കുലിയ അവൻ ഇപ്പൊ തന്നെ 😡
വല്യേട്ടൻ : അമ്മേ മതി നിർത്….. അവൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തുപോയതാരിക്കും.. അമ്മ : നീ അവനു വക്കാലത്തുമായി വരണ്ട… അവനെ എനിക്ക് കാണേംവേണ്ട 😡 നിവിക് ഇതൊക്കെ കേട്ട് ഒരുപാട് സങ്കടമായി… അമ്മ ആദ്യമായിട്ടാ എന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നെ… എങ്ങാനൊത്തൊരു അവസ്ഥ ജീവിതത്തിൽ ആദ്യമായിട്ടാ….. ദേഷ്യവും സങ്കടവും കടിച്ചമർത്തി അവൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്കു പോയി…. റൂമിൽ ചെന്ന് ബാഗെടുത് അവൻ കാറും എടുത്ത് പോയി… വല്യേട്ടനും ഏട്ടത്തിയും ഒന്നും വിളിച്ചിട്ട് അവൻ നിന്നില്ല….. അമ്മേ അവൻ പോയി… ഉം.. പോട്ടെ….. നീ വല്യമ്മാമനെ വിളിച്ചേ… പോകുന്നത് അങ്ങോട്ടാകും…. അമ്മക്കെങ്ങനെ അറിയാം അങ്ങോട്ടാണ് പോയെന്നു… നിന്നെയൊക്കെ വളർത്തിയത് ഞാനല്ലേ…. പക്ഷെ തെറ്റ് പറ്റിയത് നിവിയിലാണ്…. കൂടുതൽ സ്നേഹിച്ചതിന്റെയും ലാളിച്ചത്തിന്റെയും ശിക്ഷയാ…. അമ്മേ വല്യമ്മാമ… നിർമൽ ഫോൺ അമ്മക് കൊടുത്തു…
ഏട്ടാ നിവി അങ്ങോട്ട് വന്നിട്ടുണ്ട്….. അമ്മ കാര്യങ്ങൾ ഒക്കെ പറഞ്ഞു…. പിന്നെ ഏട്ടാ അവനോട് ഒന്നും ചോദിക്കണ്ട…. അവനു വിഷമമാകും….. ആ ഏട്ടത്തിയോട് പറയണം അധികം എണ്ണ ഉപ്പ് പുളി ഇതൊക്കെ കുറച്ചു കൊടുത്താൽ മതിയെന്ന്… ഞാൻ വിളിച്ചകാര്യം അവൻ അറിയണ്ട….. അനന്ദനോട് ഇത് നേരത്തെ പറഞ്ഞാരുന്നു…അവനെ ഒന്ന് പറഞ്ഞു മനസിലാക്കണം നിങ്ങൾ രണ്ടുപേരും കൂടെ…. ഇന്ന് വേണ്ട…. രണ്ടുദിവസം കഴിയട്ടെ….. ഇന്ന് ഒത്തിരി വിഷമിച്ചിട്ടുണ്ടാവും എന്റെ മോൻ….. അവൻ എത്തി കഴിഞ്ഞു ഒന്ന് വിളിച്ചു പറയണേ ഏട്ടാ…. പറയാടി… ശെരിയന്നാൽ… അമ്മ അച്ഛനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അച്ഛനും നീരവും മൂന്നു ദിവസം കഴിഞ്ഞ് എത്തും… ഓണം ഇങ്ങടുക്കാറായി…. കാർ ഓടിക്കുമ്പോൾ മുഴുവൻ അവന്റെ മനസ് അസ്വസ്ഥമായിരുന്നു… അമ്മ പറഞ്ഞ ഓരോവാക്കുകളും അവനെ കൂടുതൽ സങ്കടത്തിലാക്കി… അതോടോപ്പോം അവളോടൊളുള്ള ദേഷ്യവും… കുറച്ച് കഴിഞ്ഞ് വല്യമ്മാമ വിളിച്ചു നിവി എത്തിയെന്നും പറഞ്ഞു.. ഇത്തവണ ഓണം തറവാട്ടിലാണ് വല്യമ്മാമ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു…
തറവാടിന്റെ കുറച്ചു മാറി… തറവാട്ടിൽ നിന്നാൽ കാണാം…. അവിടെയാണ് ആനന്ദൻമാമ പുതിയ വീട് വെച്ച് മാറി താമസിക്കുന്നത്…. തറവാട്ടിൽ ഇപ്പൊ വല്യമ്മാമ ആണ്. വല്യമ്മാമക് രണ്ട് മക്കളാണ് ഒരാൾ എഞ്ചിനീയർ ആണ് നിവിയെക്കാളും രണ്ടുവയസിനു മൂത്തതാണ് ഇപ്പൊ കല്യാണം കഴിഞ്ഞ് യൂ എസ് ഇൽ ആണ്… രണ്ടാമത്തേത് അർജുൻ എന്ന അജു നിവിയുടെ പ്രായമാണ് അവൻ ബിസിനസ്സ് ആണ്…. ആനന്ദമാമക് ഇരട്ടപിള്ളേരാണ് ശ്രാവൺ, ശരൺ… മെഡിസിൻ പഠിക്കുവാ… അങ്ങനെ പിള്ളേർ സെറ്റും ആനന്ദമാമയും മാമയുടെ ഒരു കൂട്ടുകാരനും കൂടെ വീടിന്റെ ടെറസിൽ ഇരുന്നു കാരംസ്, ചീട്ടുകളി, ബിയർ അടി ഒക്കെ അയി ഇരിന്നു… നിവിക് ബിയർ ഒന്നും കൊടുത്തില്ല വയ്യാതകൊണ്ട്….. അവനും അവരോടൊപ്പം ഇരുന്നു സന്തോഷിക്കാനുള്ള മൂടില്ലാരുന്നു…
ഇന്ന് നടന്ന കാര്യങ്ങൾ അവനെ വല്ലാതെ തളർത്തിയിരുന്നു.. എങ്കിലും അത് പുറത്ത് കാണിക്കാതെ അവിടെ ഇരുന്നു…. എല്ലാരും സംസാരിച്ചോണ്ടിരുന്നപ്പോൾ വല്യമ്മാമ വന്നു ശ്രാവണിനെ വിളിച്ചു.. ഡാ അമ്മു റെയിൽവേ സ്റ്റേഷനിൽ ഇപ്പൊ വരും.. നീ ചെന്നു അവളെ വിളിച്ചോണ്ട് വാ…. ശെരി വല്യച്ച… ഞാൻ ഇപ്പൊ പോകാം… അച്ഛാ ഞാൻ അമ്മുചെചിയെ വിളിക്കാൻ റെയിൽവേ സ്റ്റേഷൻ വരെ പോയിട്ടു വരാം…. അജു : ഞാൻ വരണോ… വേണ്ടെട്ടാ ഞാൻ പോയിട്ടു വരാം…. കുറച്ച് കഴിഞ്ഞപ്പോൾ ശ്രാവൺ തറവാട്ടിൽ എത്തി…. അമ്മു വന്നതും അവിടെയാകെ ഒച്ചയും ചിരിയും ബഹളവും ഒക്കെയായി… അത് കേട്ട് ശരൺഉം അജു ഉം തറവാട്ടിലെക്കു പോയി… നിവി പോയില്ല അവനു ഒന്നിനും ഒരു ഉത്സാഹവും തോന്നിയില്ല…. പോകാനിറങ്ങിയ അവരോട് നിവി ചോദിച്ചു അജു… ആരാ അമ്മു…. തുടരും…..

by