രചന – വൈദേഹി ദേഹി
ഡി… നീയിതെങ്ങോട്ടാ ഈ പോണേ? എങ്ങോട് പോകാൻ… ക്ലാസ്സിന് രാവിലേ തന്നെ പുറത്തായത് കാരണം ഇനി കേറാനുള്ള എന്റെ മൂടങ്ങു പോയി… ഓഹ് പിന്നെ… നീ പിന്നെ അല്ലേൽ എന്നും ക്ലാസ്സിൽ ശ്രെദ്ധിച്ചാണല്ലോ ഇരിക്കാറ്…ഇന്നെന്റെ ഏട്ടൻ ഒരു കാരണമുണ്ടാക്കി തന്നു അത്രയല്ലേ ഉള്ളു… വല്യ പഠിപ്പി വന്നേക്കുന്നു… കഴിഞ്ഞ എക്സമിനു നിന്നെക്കാൾ 1 മാർക്ക് കൂടിയതിനാണോടി നീ എന്നെ പഠിപ്പി എന്ന് വിളിക്കുന്നെ… പിന്നെ നിന്നെ ഞാൻ എന്ത് വിളിക്കണം…ഒരുമിച്ച് ഉറക്കമിളച്ച് ഒരുപോലെ ബിറ്റ് എഴുതി കോപ്പി അടിച്ചു എഴുതിട്ടു നിനക്ക് 100 il 6 എനിക്ക് 100 il 5 അല്ലേടി ചതിച്ചി… 100 il 6 തന്നെ അല്ലെ എനിക്ക് അല്ലാണ്ട് 96 ഒന്നും അല്ലല്ലോ… എന്നാലും നിനക്ക് എങ്ങനെ എന്നോടത് ചെയ്യാൻ തോന്നി… അല്ല നിനക്ക് എവിടുന്നാ ആ 1 മാർക്ക് എക്സ്ട്രാ കിട്ടിയത്… എന്റെ പൊന്നു നന്ദു അതെങ്ങനെ കിട്ടിയെന്ന് എനിക്ക് പോലും അറിയില്ല പിന്നെ എന്തേലും ചോദിച്ചോണ്ട് ചെന്ന ആകെ കിട്ടിയതിന്നുടെ ആ പെണ്ണുംപിള്ള കുറച്ചാലോന്ന് വെച്ച ഞാൻ പിന്നെ ഒന്നിനും പോകഞ്ഞേ…
എന്നാലും അതെന്തിനാ അവര് നിനക്ക് അങ്ങനെ മാർക്ക് തന്നെ…ഇനി അവരുടെ മോനെ കൊണ്ടെങ്ങാനും നിന്നെ കെട്ടിക്കാൻ ആകുവോ… പ്ഫാാ… താങ്ക്സ്… ഡി… നമുക്ക് സിനിമക്ക് പോയാലോ… നിനക്ക് തലയ്ക്കു വട്ടുണ്ടോടി ദേവി…കഴിഞ്ഞ വട്ടം ഇത് പോലെ ക്ലാസ്സ് കട്ട് ചെയ്തു പോയതിനല്ലേ എന്റെ ആ ഏട്ടൻ കടുവ എടുത്തിട്ട് കുടഞ്ഞത്… അത് നമ്മൾ ക്ലാസ്സിൽ കേറഞ്ഞെന്നു അല്ലെ… ഇത് നമ്മളെ ഇറക്കി വിട്ടതല്ലേ… ഓഹ് എന്തായാലും വേണ്ട…നിനക്ക് വീട്ടിലോട് പോകാം കൃഷ്ണൻമാമ നിന്നെ ഒന്നും പറയില്ല എന്റെ കാര്യം അതുപോലല്ല…അങ്ങേർടെ വായിലോട്ട ഞാൻ ചെല്ലുന്നേ… എന്തുവാടി ഞാൻ മാമിയോട് വിളിച്ചു പറയാം… കടുവ ഒന്നും പറയില്ലെടി… ഓഹ് വേണ്ടടി ഇന്നെനിക് ഒരു മൂഡ് ഇല്ല…അല്ലെങ്കിലേ എന്റെ സബ്ജെക്ട് ഏതാന്ന് നിനക്ക് അറിയില്ലെന്ന് പറഞ്ഞു ഏട്ടൻ എന്നെ പോക്കും… പിന്നെ അതിന്റെ കൂടെ ഇതുടെ ആയാൽ തിരുപ്പതിയാകും… ഹ്മ്മ് ശെരി എന്നാൽ പിന്നെ നമുക്ക് വീട്ടിലോട്ട് പോകാം ഇവിടെ നിന്നിട്ട് എന്തൊത്തിന… ഞാൻ അങ്ങോട്ട് വരാം… നീ വണ്ടി എടുക്ക്… ഞാൻ എന്റെ വണ്ടിയിൽ പിറകിന് വരാം…
ശെരി…ബാ… അങ്ങെനെ രണ്ട് പേരുടെ ചെമ്പകത്തോട്ടു പോയി… ഉച്ചക്കലത്തേക്കുള്ള മീൻ വറുക്കാൻ വേണ്ടി തിളച്ച എണ്ണയിലേക്ക് മീൻ എടുത്തിട്ടപ്പോ ആണ് രണ്ടു കൈകൾ മാലതിയുടെ പിറകിലൂടെ വന്നു കെട്ടിപിടിച്ചത്… ഇന്ന് നേരത്തെ വന്നോ മാമിടെ ദേവൂട്ടി… നേരത്തെ വന്നതല്ലല്ലോ ഇറക്കി വിട്ടതാ മാമിടെ മോൻ ഞങ്ങളെ… എന്തിനു… ക്ലാസ്സിൽ ഇരുന്ന് വായിനോക്കിയെന്നു പറഞ്ഞു… അയ്യടി നീ വായിനോക്കിട്ടല്ലേ എന്റെ മോൻ നിന്നെ ഇറക്കി വിട്ടേ… വായിനോക്കുന്നെ ഇത്ര വല്യ കുറ്റം ഒന്നുമല്ലല്ലോ മാമി ഇപ്പോഴും നോക്കാറില്ലേ… മോളെ ദേവികുട്ടാ വായിനോക്കുന്നെ എനിക്ക് അത്ര തെറ്റൊന്നുമല്ല പക്ഷെ എന്റെ മോന്റെ മുന്നിൽ വെച്ച് ഞാൻ ആരെയേലും നോക്കുന്നെ നീ കണ്ടിട്ടുണ്ടോ… അവനോട്ട് നോക്കെമില്ല ബാക്കി ഉള്ളവരെ കൊണ്ട് നോക്കിക്കത്തുമില്ല… നല്ല ബെസ്റ്റ് തള്ള… ചുമ്മാതാണോ ഞാനും ഇവളുമൊക്കെ ഇത്ര കളക്ഷൻ എടുക്കുന്നെ…
എന്നാ പ്രോത്സാഹനം ആന്നെ… അതിലെനിക് നിന്നോട് കുറച്ചു അസൂയ ഉണ്ട് മോളെ നന്ദു നിനക്ക് മാമിയെ പോലെ ഇത്ര പ്രോത്സാഹനം തരുന്ന ഒരു അമ്മ ഇല്ലേ…അതൊക്കെ എന്റെ അമ്മ…ശെരിക്കും പറഞ്ഞ ആ കടുവ എന്റെ അമ്മേടെ മോൻ ആയിട്ടും ഞാൻ മാമിടെ മോൾ ആയിട്ടും ജനിച്ച മതിയാരുന്നു… ഇത് കേട്ട മാലതിയുടെ ചൊടികളിൽ ആരും കാണാതൊരു പുഞ്ചിരി വിടർന്നു… ആഹ് പോട്ടെ മോളെ ദേവികുട്ടാ… നീ ബാ നമുക്ക് മുകളിൽ പോകാം… അമ്മാ ഫുഡ് ആകുമ്പോൾ കാൾ us ഓക്കേ… ഓഹ് ആയിക്കോട്ടെ ആയിക്കോട്ടെ ചെല്ല്… ഗോപുവമ്മ ദേവിമോളെ നോക്കിയിരിപ്പുണ്ട്… കേട്ട പാതി ദേവി ഗോപികയുടെ മുറിയിലേക്ക് ഓടി… ഇവൾ ഇത്ര വേഗം ഓടാൻ അവിടെ ഗോപുവപ്പ വല്ലോം കഴിക്കാൻ എടുത്ത് വെചേക്കുന്നോ…ഓഹ് ഗോഡ് ഞാൻ അറിയാതോ…നോ… ……… തുടരും………

by