രചന – ചിലങ്ക
അത്രക്കായോ അന്നേൽ ഇനി കാണാം അവൾ വരുമോ ഇല്ലയൊന്നു… ഡാ നിവി അതൊരു പാവം കൊച്ചാട നീ അതിനെ ഇങ്ങനെ ദ്രോഹിക്കല്ലേ… അവളെ നിർബന്ധിക്കണ്ട അവൾ വരത്തില്ല….. അജ്മലിന് നിവിയുടെ പ്രവർത്തിയിൽ ദേഷ്യം തോന്നി….. അജ്മലെ നീയൊക്കെ എന്ത് കണ്ടിട്ടാടാ അവൾ പാവം ആണെന്ന് പറയണേ….. അവളെ പോലെ അഹങ്കാരം പിടിച്ചസദനം വേറെ ഇല്ല…. നീ എന്താ വിചാരിച്ചേ അവൾ വന്നില്ലെങ്കിൽ ഞാൻ പോയി വിളിച്ചുകൊണ്ടു വരുമെന്നോ… എന്റെ പട്ടി പോകും അവളോട് സംസാരിക്കാൻ…..അവൾ വരണ്ട അതാ നല്ലത്…. അവളുടെ മുഖം കാണുമ്പോളെ എനിക്ക് ദേഷ്യം വരും…. അല്ലേലും ഇത്പോലെ ഒട്ടും സ്റ്റാറ്റസ് ഇല്ലാത്തവരുമായി ഞാൻ എങ്ങും പോകില്ല…. അത് എനിക്ക് നാണക്കേടാണ് 😡😏….. ഇനി അവൾ ഇല്ലല്ലോ നമുക്ക് സമാദാനമായി പോകാം… നിവിയുടെ വർത്തമാനം എല്ലാരിലും ഒരു ദേഷ്യം ഉണ്ടാക്കി…. സൺഡേ എല്ലാരും കൂടെ പുറത്ത് പോയി… പല്ലവി മാത്രം പോയില്ല..
അജ്മലും ആവണിയും ഒരുപാട് നിർബന്ധിച്ചു എന്നിട്ടും അവൾ പോയില്ല….. അവരൊക്കെ പോയി വൈകിട്ട് തിരിച്ചു വന്നു… ആവണി പല്ലവിക്കും കുറച്ചു സദനകളൊക്കെ വാങ്ങിയാണ് വന്നത്… രാത്രിലത്തേക് അവൾ എല്ലാർക്കും ഫുഡ് ഉണ്ടാക്കിവെച്ചിട്ടുണ്ടാരുന്നു.. നിവി മാത്രം കഴിച്ചില്ല… വെളുപ്പിനെ ഒരു രണ്ടുമണിയൊക്കെ ആയപ്പോൾ ആരോ ശർദ്ധിക്കുന്ന ശബ്ദം കേട്ടാണ് പല്ലവി ഉണർന്നത്.. അവൾ ജനൽ വഴി നോക്കിയപ്പോ നിവിയുടെ റൂമിൽ ലൈറ്റ് ഉണ്ട് അവിടുന്നാണ് ശബ്ദം കേൾക്കുന്നത്… ആവണി നല്ല ഉറക്കം ആണ്.. അജ്മലിന് നൈറ്റ് ഡ്യൂട്ടി ആണ്… അവൾ അജ്മലിനെ വിളിച്ചു കാര്യം പറയാന്നുവെച്ചു. പല്ലവി : ഹലോ അജ്മലേട്ടാ ഞാനാ പല്ലവി… നിവി ചേട്ടൻ ആണോ എന്നറിയില്ല ആരോ നന്നായിട്ടു ശർദിക്കുന്നുണ്ട്.. ഒന്ന് അച്ചായനെ വിളിച്ചു ചോദിക്കാമോ എന്റെ കൈയിൽ നമ്പർ ഇല്ല… പറ്റുമെങ്കിൽ ഒന്ന് വരുമോ.. അജ്മൽ : ഞാൻ വരാം പല്ലവി…അച്ചായൻ ഇല്ല അവിടെ നിവി ഒറ്റക്കാ…ഇപ്പൊ വരാം. പല്ലവിക് അവിടെ വരെ ഒന്ന് പോയി നോക്കണമെന്നുണ്ട് നിവിയുടെ ദേഷ്യമുള്ള മുഖമോർത് അവൾ പോയില്ല…
കുറച്ചു കഴിഞ്ഞ് അജ്മൽ വന്നു. ഡാ നിവി എന്താടാ പറ്റിയെ ആകെ വല്ലാണ്ടായല്ലോ.. വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം.. അജ്മൽ അവനെയും കൂട്ടി പോയി… ഇടക്ക് പല്ലവി വിളിച്ചു കാര്യം തിരക്കി… മഞ്ഞപിത്തം + ഫുഡ് പോയ്സൺ ആണ് അവനു.. ബോഡി വീക് ആയതു കൊണ്ട് ഡ്രിപ് ഇട്ടു കിടത്തി…. രാവിലെ പതിനൊന്നു മണിയൊക്കെയായപ്പോഴാണ് അവർ എത്തിയത്… വന്നപാടെ നിവി കേറി കിടന്നു… കുറച്ചു കഴിഞ്ഞ് അജ്മൽ കഞ്ഞി കൊടുത്തു… അവൻ അത് കഴിച്ചു പിന്നെയും കിടന്നു.. ജോലി കഴിഞ്ഞ് വന്നു ഫ്രഷ് അയി ആവണിയും രേവതിയും പല്ലവിയും കൂടെ നിവിയെ കാണാൻ പോയി.. പല്ലവിക് പോകാൻ പേടിയുണ്ടാരുന്നു പിന്നെ അവർ പറഞ്ഞത്കൊണ്ട് പോയി… ആവണിയും രേവതിയും ആണ് ആദ്യം കേറിയത്… പല്ലവി അജ്മലിന്റെ കൂടെ ആണ് കേറിയത്…. പല്ലവിയെ കണ്ടതും അവൻ ഒന്ന് നോക്കിട്ട് പറഞ്ഞു… ഓ വന്നോ തമ്പുരാട്ടി… ചത്തൊന്നറിയാൻ വന്നതാരിക്കും അല്ലെ… നിനക്ക് സന്തോഷം ആയോ….. നിന്റെ പ്രാക്ക…. ഉം അവൻ അവളെ എന്തൊക്കയോ പറഞ്ഞു…. പല്ലവി നിറകണ്ണുകളോടെ അവിടുന്ന് ഇറങ്ങി പോയി……
കൂടെ അവരും… നിവി നിനക്ക് ഇച്ചിരി കൂടുന്നുണ്ട് കേട്ടോ… അവളെ ഇന്നലെ നീ വോമിറ്റ് ചെയുന്നു എന്നു എന്നെ വിളിച്ചു പറഞ്ഞെ… നിവി അവനെ നോക്കി ഒന്ന് പുച്ഛിച്ചു 😏 നിവി നിനക്ക് അല്ലേലും പുച്ഛമാണല്ലോ… നിനക്ക് എന്തിന്റെ കേടാ… എപ്പോഴും അതിന്റെ പുറകെ ഇങ്ങനെ ചീത്ത പറഞ്ഞു നടക്കാൻ നാണമില്ലേ…. അജ്മൽ അവനോട് ഒരുപാട്‌ദേഷ്യപെട്ടു….. പിന്നെ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് മറ്റന്നാൾ വല്യേട്ടൻ വരും നിന്നെ കൊണ്ടുപോകാൻ… നീ കുറച്ചുദിവസം വീട്ടിൽ പോയി റെസ്റ്റഡുക്… രണ്ടുദിവസം കഴിഞ്ഞ് വല്യേട്ടൻ അവനെ വിളിക്കാൻ വന്നു.. അവൻ പോകാൻ റെഡി അയി… ഇറങ്ങാൻ നേരം അജ്മൽ പറഞ്ഞു…. ഡാ പല്ലവിയോട് ഒരു താങ്ക്സ് എങ്കിലും പറഞ്ഞിട്ട് പോടാ.. എന്തിന് എനിക്ക് ആ പിശാശിനെ കാണുന്നതേ കലിയാ… പിന്നെയല്ലേ താങ്ക്സ് പറയാൻ പോണേ 😏 നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല… ഈ രണ്ട് ദിവസം അവൾ വേച്ചുവേവിച്ചതാ നീ തിന്നത്… ഇത് പറഞ്ഞത് നീ ഒന്ന് മനസിലാക്കാൻ വേണ്ടിയാ… അവൻ ആരോടും പറയാതെ നാട്ടിലേക് പോയി..
ഇനി ഓണം ഓക്കേ കഴിഞ്ഞേ വരൂ.. പല്ലവിക്കും ആശ്വാസമായി ഇനി ആരോടും വഴക്കിടേണ്ടല്ലോ…. നിവി അങ്ങനെ വീട്ടിൽ എത്തി…. അവനെയും നോക്കി വാതിക്കൽ തന്നെ അമ്മ നിൽപ്പുണ്ടാരുന്നു….. നിവി ആണ് ഏറ്റവും ഇളയത്… അവനു രണ്ട് ചേട്ടന്മാർ കൂടെ ഉണ്ട്. ഏറ്റവും മൂത്തയാൾ ബിസിനസ്സ് ചെയുന്നു വല്യേട്ടൻ എന്നു വിളിക്കുന്ന നിർമൽ,അടുത്തത് കുഞ്ഞേട്ടാ എന്നു വിളിക്കുന്ന നീരവ് അഡ്വക്കേറ്റ് ആണ്. നിവി ഏറ്റവും ഇളയതായത് കൊണ്ട് എല്ലാരും കൂടി കൊഞ്ചിച് കൊഞ്ചിച് ഇങ്ങനെ ആയതാ….. അവനു വയ്യാന്നു അറിഞ്ഞാൽ എല്ലാർക്കും ടെൻഷൻ ആണ്… ഏട്ടന്മാരുടെ കല്യാണം ഒക്കെ കഴിഞ്ഞു… കുഞ്ഞേട്ടനും ഏട്ടത്തിയും ഡൽഹിയിൽ ആണ് അവിടെ സുപ്രീം കോർട്ട് അഡ്വക്കേറ്റ് ആണ്..കുഞ്ഞേട്ടൻ കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്കു അധികം വരാറില്ല. അമ്മ പറഞ്ഞ കുട്ടിയെ കല്യാണം കഴിക്കാത്തതു കാരണം ഏട്ടൻ അമ്മയുമായി ചെറിയൊരു പ്രശ്നം.എങ്കിലും അമ്മക് ഏട്ടത്തിയെ ഇഷ്ടാണ്. ഇനി ഒരാൾ കൂടെ ഉണ്ട് അച്ഛൻ ജഡ്ജ് ആരുന്നു.. ഇപ്പോൾ റിട്ടയർ അയി. എല്ലാവർക്കും അച്ഛനെ വലിയപേടിയാണ്…
അമ്മയോട് മാത്രമേ അച്ഛൻ കുറച്ചു ബലംപിടിക്കാതെ ഉള്ളു… അച്ഛൻ ഇപ്പൊ ഡൽഹിയിലാണ്. വല്യേട്ടനും ഫാമിലിയും അമ്മയും മാത്രമേ ഉള്ളൂ വീട്ടിൽ.. നെക്സ്റ്റ് വീക്ക് അച്ഛനും കുഞ്ഞേട്ടനും ഫാമിലിയുമൊക്കെ വരും… നിവി വന്നതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവന്റെ അടുത്ത് ചെന്നു തലയിൽ തലോടിക്കൊണ്ട് ചോദിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ മോൻ ശ്രേധിക്കുന്നതല്ലേ ഇത് ഇപ്പൊ എന്ത് പറ്റി… പെട്ടന്ന്.. വല്യേട്ടൻ : ഉം അവനു ശ്രദ്ധ അൽപ്പം കൂടിയിട്ട.. കണ്ട ഹോട്ടൽ ഫുഡ് കഴിച്ചിട്ടാണ് ഇങ്ങനെ.. വീട് എടുത്തല്ലേ താമസിക്കുന്നെ ഫുഡ് ഉണ്ടാക്കാൻ ഒരാളെ നിർത്തിയാൽ എന്താ ഇവന്… അത് പറ്റില്ല… എന്നാൽ ആരെങ്കിലും കേട്ട് അതും പറ്റില്ല… എന്നിട്ട് ഓരോന്ന് വരുത്തിവെച്ചോളും… അമ്മയും വല്യേട്ടനും കണക്കിന് കൊടുത്തു അവനു അവൻ ദേഷ്യപെട്ടു റൂമിൽ പോയികിടന്നു…. കുറച്ചു കഴിഞ്ഞ് അമ്മ അജ്മലിനെ വിളിച്ചു.. അജ്മൽ : അമ്മ ഞാൻ അമ്മയെ വിളിക്കാൻ ഇരുന്നതാ… അൽപ്പം തിരക്കായി പോയി….
അവന്റെ ബാഗിൽ ഒരു പൊതിയുണ്ട്.. ഒരു ഒറ്റമൂലി ആണ്.. അവൻ അറിയാതെ കഞ്ഞിവെച് കൊടുക്കണം…. അവനോട് പറയണ്ട… നാളെ എന്നിട് ഒന്നുടെ ടെസ്റ്റ് ചെയ്യണം…. പിന്നെ ബാഗിൽ ഗുളിക ഉണ്ട് അത് വിറ്റാമിൻ ടാബ്‌ലറ്റ് ആണ്.. ഫുഡ് കഴിച്ചിട്ട് കൊടുത്താൽ മതി അമ്മ : മോനെ അപ്പൊ ഇതിനുള്ള ഗുളിക ഒന്നുമില്ലേ… ഒറ്റമൂലി എവിടുന്നാ വിശ്വസിക്കാമോ.. അതൊന്നും കഴിച്ചൂടാനല്ലേ അജ്മൽ : അമ്മ അവർ കുറേ ഗുളിക തന്നു… അതൊക്കെ ഹൈ ഡോസ് ആണ്. ഞങ്ങളുടെ വീടിന്റെ അപ്പുറത് താമസിക്കുന്ന ഒരു കുട്ടിയുണ്ട് അവൾ കഷ്ടപ്പെട്ട് എവിടയോക്കെയോ പോയി എന്തൊക്കയോ പറിച് റെഡി ആക്കിയതാണ്. മൂന്ന് ദിവസം മുടങ്ങാതെ കൊടുക്കണം…. പിന്നെ ഫുൾ വെജ് കൊടുത്താൽ മതി… എന്നിട് ഒന്ന് ടെസ്റ്റ് ചെയ്യാൻ ആ കുട്ടി പറഞ്ഞു…. അവൻ അറിയണ്ട… ഇതൊന്നും അറിഞ്ഞാൽ കഴിക്കില്ല അതാ.. അമ്മ : അവൻ അറിഞ്ഞാൽ എന്താ മോനെ? അജ്മൽ : അമ്മ ആ കുട്ടി ഒരു പാവം ആണ് ഇവൻ എപ്പോഴും വഴക്കിടും അതിനെ അധിക്ഷേപിച്ചിട്ടുണ്ട്..
എന്നിട്ടും ഇവന് വയ്യാന്നു അറിഞ്ഞപ്പോൾ ഫുഡും മരുന്നും എല്ലാം അവളാ റെഡി ആക്കിയേ.. പിന്നെ അവിടെ നടന്ന കാര്യങ്ങൾ എല്ലാം അവൻ അമ്മയോട് പറഞ്ഞു… അമ്മേ ഞാൻ പറഞ്ഞെന്നു പറയണ്ട പിന്നെ അത് മതിയവന്… അതിനും മാത്രം അവളെ അവൻ ദ്രോഹിച്ചിട്ടുണ്ട്… അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. കുറച്ചു കഴിഞ്ഞ് അവൻ ഉണർന്നപ്പോൾ കഞ്ഞി എടുത്തുകൊടുത്തു.. എന്റെ അമ്മേ കഞ്ഞി കുടിച് മടുത്തു.. ഉം… എനിക്ക് വേറെ എന്തേലും താ… ഇനി നാളെ ടെസ്റ്റ് ചെയ്തിട്ടു തരാം (എല്ലാം കൂടി ചേർത്ത് താരാടാ മോനെ ആത്മ)ഇപ്പൊ ഇത് കുടിക്ക് ഒരു ദിവസം കൂടി സഹിക് എന്റെ മോൻ… നിവി : അല്ലേലും ഇന്ന് കൂടെ കുടിക്കു.. എന്ത് കൈപ്പാ കഞ്ഞിക്ക്…. അവിടെയും ഇതേപോലെ കൈപ്പാരുന്നു… അമ്മ : അത് വായ്‌ക് രുചി ഇല്ലാത്തോണ്ട് തോന്നുന്നതാ… എന്തെ നോക്കട്ടെ അമ്മ… ഒരു സ്പൂൺ വായിലിട്ടു (ഒരു കൈപ്പുണ്ട് അത് പുറത്ത് കാണിക്കാതെ അമ്മ ഇരുന്നു ) കൈപ്പില്ലല്ലോ മോനെ നിന്റെ തോന്നലാ…. പിറ്റേന്ന് അവൻ പോയി ടെസ്റ്റ് ചെയ്തു…. റിസൾട്ട് കിട്ടി ചെറിയമ്മാവന് ( dr ആണ് ) അയച്ചുകൊടുത്തു….
ഹലോ ചേച്ചി എല്ലാം നോർമൽ ആണ്.. പേടിക്കാനൊന്നുമില്ല… ഇത്ര പെട്ടന്ന് മാറിയല്ലോ… ചേച്ചി പണ്ട് എനിക്ക് മഞ്ഞപിത്തം വന്നപ്പോൾ വൈദ്യർ മുത്തച്ഛൻ തന്ന മരുന്ന് ഓർക്കുന്നുണ്ടോ ചേച്ചി? അതൊക്കെ ഇപ്പൊ ആരുപയോഗിക്കാനാ. ഡാ നീയൊരു ഡോക്ടർ ആയിട്ടാണോ ഇങ്ങനെ പറയണേ.. നിങ്ങൾ തന്നെ പറയും ഒറ്റമൂലി യൂസ് ചെയ്യരുതെന്ന് എന്നിട്ടാണോ… ചേച്ചി.. ഇപ്പോഴല്ല പണ്ടത്തെ കാര്യമാ പറഞ്ഞെ… മുത്തശ്ശന്റെ മരുന്നും മറ്റും എനിക്ക് മറക്കാൻ പറ്റുവോ…. എന്റെ ജീവിതം തിരിച്ചു തന്നതാ മുത്തശ്ശൻ…. അതും അലോപ്പതി തോറ്റ ഇടതു.. ഡാ അവനും എന്തോ ഒറ്റമൂലി കാഴ്ചാരുന്നു… അവിടെ ജോലി സ്ഥലത്തുനിന്നു… വല്ലക്കുഴപ്പം ഉണ്ടോന്നറിയാനും കൂടെയാണ് നിന്നെ വിളിച്ചേ… ഒറ്റമൂലിയും മറ്റും പേടിയാ ആരാ എന്താ എന്നൊന്നും അറിയാണ്ട്…. ഉം കുഴപ്പമൊന്നുമില്ല ചേച്ചി… എങ്കിലും ശ്രേധിക്കണം ഫുഡ് ഒക്കെ….. കുറച്ചുദിവസം ആവിയിൽ വേവിച്ചത് കൊടുത്താൽ മതി… ശെരി ചേച്ചി…. പിന്നെ വിളിക്കാം…. ശെരിയാടാ എന്നാൽ…. നിവി : അമ്മേ ആനന്ദൻമാമയെ വിളിച്ചോ, എന്ത് പറഞ്ഞു? ‘അമ്മ : കൊഴപ്പമില്ല നോർമൽ ആണ് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു… നിവി സന്തോഷത്തോടെ അമ്മയുടെ അടുത്തേക് വന്നതും ‘അമ്മ ടേബിളിൽ ഇരുന്ന ഗ്ലാസ് എടുത്തു ദേഷ്യത്തോടെ താഴേക്കെറിഞ്ഞു….. അമ്മയുടെ പ്രവർത്തിയിൽ എല്ലാരും ഒന്ന് പേടിച്ചു……. തുടരും……

by