20/04/2026

നീ മാത്രം : ഭാഗം 02

രചന – വൈദേഹി ദേഹി

നീ മാത്രം ❤️ ആഹ് തത്കാലം യുദ്ധമുറകൾ അവിടെ നിൽക്കട്ടെ…വയറു കരിഞ്ഞു നിലവിളി ശബ്ദം ഇടാൻ തുടങ്ങി… ഫുഡ്‌ മുഖ്യം ബിഗിലെ… അങ്ങനെ ഞങ്ങൾ ആസ്വദിച്ചു വായിനോക്കി കഴിക്കുന്നതിനിടക്കാണ് ആ കാഴ്ച കണ്ടത്… വേറെന്ത്… ആ ബ്ലഡി കടുവ ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ വന്നിരുന്നു…കൂട്ടത്തിൽ ഇങ്ങോട് നോക്കി ഒരു പുച്ഛവും… ഹ്മ്മ് എനിക്കും അറിയാടോ പുച്ഛിക്കാൻ… ഞാനും നല്ല അസ്സലായി തിരിച്ചു പുച്ഛിച്ചു കൊടുത്തു…ഈ എന്നോടാ കളി… എന്റെ മുഖത്തെ ഈ നവരസങ്ങൾ കണ്ടിട്ട് ആണ് നന്ദു തിരിഞ്ഞു നോക്കിയത്…

അതാ നോക്കു മുറ്റത്തൊരു മൈന… ദൈവമേ ഏട്ടൻ…ഓഹ് പറഞ്ഞ പോലെ ഞാൻ എന്തിനാ പേടിക്കുന്നെ… ഇങ്ങരല്ലേ എന്നെ പുറത്താക്കിയെ… ഇരിക്കട്ടെ കുറച്ചു പുച്ഛം എന്റെ വക… ബൈ ദുബായ് ഇനി ഞാൻ ഇവരെ ഒക്കെ ഒന്ന് പരിചയപെടുത്താം… നമ്മുടെ നായികയെ നിങ്ങൾക് മനസിലായി കാണുമല്ലോ അല്ലെ… അതന്നെ… ദേവി… കാണാൻ കുറച്ചു ഗ്ലാമർ ഉണ്ടെങ്കിലും അതിന്റെ അഹങ്കാരം നല്ല വണ്ണം ഉണ്ട് കേട്ടോ… കൊച്ചിന്റെ കണ്ണുകൾക്കാണ് ഫാൻസ്‌ കൂടുതൽ…

നല്ല ഇടതൂർന്ന കൺപീലികളാൽ മനോഹരമായ മിഴികൾ…പേര് പോലെ തന്നെ ഒരു ദേവി…പക്ഷെ സ്വഭാവം മാത്രം തലതിരിഞ്ഞത് ആയിപോയി… എന്ത് ചെയ്യാൻ… കൊച്ചു പറഞ്ഞത് പോലെ manufacturing defect… അല്ലാണ്ടെന്താ… ഇനി നമുക്ക് ഓരോരുത്തരെയായി പരിചയപ്പെടാം…നദ്ധ്യരത്തു വീട്ടിൽ പരേതനായ കൃഷ്ണരാഖവനും ഭാര്യ ലക്ഷ്മിക്കുട്ടിയമ്മക്കും രണ്ട് മക്കൾ…മൂത്തമകൻ വിജയരാഖവൻ ബിസിനസ്‌ ഒക്കെയായി കാനഡയിൽ സെറ്റൽഡ് ആണ്… ഭാര്യ സിന്ധു അവിടെ നേഴ്സ് ആണ്… അവർക്കു രണ്ടു മക്കൾ… മൂത്തവൻ വരുൺ… ഇപ്പോൾ പഠിത്തം കഴിഞ്ഞു ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു അവിടെ തന്നെ… രണ്ടാമത്തെ മകൻ വിനയ്…TVS il ആണ്… മനസിലായില്ലേ…Thekku Vadakku Service… അതന്നെ…കൊച്ചന് ജോലിക്ക് പോകുന്നത് ഭയങ്കര അലര്ജി ആണ്… വിയർപ്പിന്റെ അസുഖം ഉണ്ടേ…

അതാണ് നമ്മുടെ കാനഡിയൻ ഫാമിലി… രണ്ടാമത്തെ മകൻ കൃഷ്ണചന്ദ്രൻ…കുറെ കാലം വിദേശത്തു ആരുന്നു ഇപ്പോൾ നാട്ടിലെ പച്ചപ്പും ഹരിതാഭയും ഏറ്റു സ്വസ്ഥം ആയി നടക്കുന്നു… ഭാര്യ ഗായത്രി…ഒരു പാവം വീട്ടമ്മ… അവർക്കു ഒരേയൊരു മകൾ…അതിനി ഞാൻ പറയണ്ടല്ലോ അല്ലെ…ദേവി…നമ്മുടെ സ്വന്തം നായിക…കൃഷ്ണചന്ദ്രനും ഗായത്രിയും അവരുടെ പുന്നാര ദേവിമോളും കൂടെ ലക്ഷ്മിക്കുട്ടിയമ്മയുമാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നത്… ഇനി നമുക്ക് നമ്മുടെ രണ്ടാമത്തെ ഫാമിലിയെ പരിചയപ്പെടാം…ചെമ്പകത്തു വീട്ടിൽ മരിച്ചു പോയ കുട്ടികൃഷ്ണനും ദേവകിയമ്മക്കും മൂന്നു മക്കൾ… മൂത്തമകൻ ഗോപികൃഷ്ണൻ… ഒരു ഗവണ്മെന്റ് അദ്ധ്യാപകൻ ആരുന്നു ഇപ്പോ റിട്ടയർ ആയി റിട്ടയർലൈഫ് എൻജോയ് ചെയ്യുന്നു… ഭാര്യ മാലതി…സ്വസ്ഥം ഗ്രഹഭരണം…പക്ഷെ ആൾ അത്ര പാവം അല്ലാട്ടോ… ഒരു യോ യോ ചില്ലിങ് മദർ… നമ്മുടെ നന്ദുന്റെയും ദേവിയുടേം ബെസ്റ്റ് ഫ്രണ്ട്…

അപ്പോഴേ ഊഹിക്കാല്ലോ അല്ലെ … അവർക്കു രണ്ടു മക്കൾ… മൂത്തവൻ ആണ് നമ്മൾ നേരത്തെ കണ്ട കടുവ …നവനീത് കൃഷ്ണൻ എന്ന നവി… ആൾ അച്ഛന്റെ പാത പിന്തുടർന്ന് ഇപ്പോ കോളേജ് ലെക്ചർറെർ ആണ്..രണ്ടാമത്തെ മകൾ ആണ് നമ്മുടെ നന്ദന എന്ന നന്ദു… ഇനി ഒരാൾ കൂടി ഉണ്ട്… നമ്മുടെ ഗോപികൃഷ്ണന്റെയും ഗായത്രിയുടെയും ഏറ്റവും ഇളയ അനുജത്തി… ഗോപിക… നവിയുടേം നന്ദുന്റെയും ദേവിയുടെയും ഒക്കെ പ്രിയപ്പെട്ട ഗോപുവമ്മ… എഴുത്തിന്റെയും വായനയുടെയും ലോകത്ത് ജീവിക്കാൻ ആണ് പുള്ളിക്കാരിക്ക് ഇഷ്ടം… കല്യാണം കഴിച്ചിട്ടില്ല… വിവാഹം വേണ്ട എന്നു പറഞ്ഞു ഏട്ടന്റെ ഒപ്പം താമസിക്കുന്നു… ഇതാണ് നമ്മുടെ നായികയുടെ ഫാമിലി… എല്ലാരേം പരിചയപെട്ടല്ലോ അല്ലെ… …….. തുടരും…….