16/04/2026

പല്ലവി : ഭാഗം 03

രചന – ചിലങ്ക

നിവിയുടെ വാക്കുകൾ എല്ലാവരെയും വിഷമത്തിലാക്കി….. പല്ലവി കാറിൽ കയറി സീറ്റിൽ ചാരത്തെ മുന്നോട്നീങ്ങി പുറത്തേക് നോക്കിയിരുന്നു…. അവൾക് അവന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടമായെങ്കിലും അത് പുറത്തുകാട്ടാതെ ഇരിന്നു.. വീട്ടിൽ എത്തിയപ്പോൾ അജ്മലും ആവണിയും അവളുടെ അടുത്തേക് ചെന്നു. അജ്മൽ : പല്ലവി നിനക്ക് വിഷമം ആയോ… അവൻ അങ്ങനെ ആണ്… ഒന്നും വിചാരിക്കലും.. ആരോട് എങനെ പെരുമാറണമെന്ന് അറിയില്ല.. പല്ലവി : ഇല്ല ചേട്ടാ… എനിക്ക് വിഷമൊന്നുമില്ല… അയാൾ പറഞ്ഞത് ശെരിയല്ലേ… ഒത്തിരി കാശിന്റെ വണ്ടിയല്ലേ…. ഞാനാണേൽ കുറെ എണ്ണ വെക്കും പണ്ട് മുതലേ അങ്ങനെയാ…. ഞായറാഴ്ച താളിയിട്ടു കഴുകൂ…. എണ്ണ കുറച്ചു വെച്ചാൽ എനിക്ക് തലവേദന എടുക്കും….. നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് അവനു സങ്കടം വന്നു നിവിയോട് ചെറിയ ഒരു ദേഷ്യവും…

അജ്മൽ : ആവണി ഡി കണ്ട് പടി ആ കൊച്ചിനെ നീ ആണെങ്കിൽ ഇപ്പോ ആ കാർ കത്തിച്ചേനെ.. ആവണി : ഡോ പൊലീസുകാരെ താൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട്…….. അജ്മൽ : എന്ത് തെറ്റ് 🤔 ആവണി : അവളുടെ സ്ഥാനത് ഞാൻ ആരുന്നേൽ കാർ മാത്രമല്ല അവനെയും കൂടെ കത്തിച്ചിനെ 🔥 പല്ലവി ഇവരുടെ സംസാരം കേട്ടോണ്ടിരുന്നു.. ഒരു ദിവസം എല്ലാവരും കൂടെ ഉമ്മറത്തിരുന്നു സംസാരിക്കുവാരുന്നു പല്ലവി എല്ലാർക്കും പലഹാരം ഉണ്ടാക്കികൊണ്ട് വന്നു കൊടുത്തു… എല്ലാരും എടുത്തു നിവി എടുത്തില്ല.. അജ്മൽ പറഞ്ഞു … ഡാ നിവി എടുക്കട നല്ല ടേസ്റ്റ് ഉണ്ട്.. ഈ പല്ലവി ഉണ്ടാക്കുന്ന എല്ലാ ഫുഡും അടിപൊളിയാ…… വായിൽ വെള്ളം ഊറും 🤤 പല്ലവി : അജ്മൽ ഏട്ടാ മതീട്ടോ പൊക്കിയത് ഞാൻ ആകാശത്തെത്തി 🤭

അജ്മൽ : സത്യാടി പറഞ്ഞെ… ഡാ നീ ഇതൊന്നു കഴിച്ചു നോക്കിക്കേ നിവി… നിവി : എനിക്ക് വേണ്ട !ഒരു വൃത്തിയും ഇല്ലാതെ ഉണ്ടാക്കുന്ന സാധനമാ… കണ്ടിട്ട് തന്നെ അറപ്പ് വരുന്നു…… കൈ കൊണ്ടു ഞെക്കി പിഴിഞ്ഞ് അതും ഗ്ലൗസ് കൂടെ ഇടാണ്ട്…. എവിടെ ഒക്കെ തൊട്ടിട്ടുണ്ടാകും….. മുറ്റത് നിക്കുന്ന കൊറേ പുല്ലും ചെടിയും പറിച് എന്തൊക്കയോ ഉണ്ടാക്കുന്നു…… അടുക്കളയിൽ ഷെൽഫിൽ കഴുകി വെക്കേണ്ട പാത്രങ്ങൾ കഴുകി മുറ്റത് കൊണ്ടു വെക്കുക എന്നിട്ട് അത് എടുത്തു കുക്ക് ചെയുന്നു.. ഇതൊക്ക തിന്നാൻ കൊറേ എണ്ണം…. അതെങ്ങനെ ഇതിന്റെ ഒക്കെ തന്തയും തള്ളയും കാണിക്കുന്നതല്ലേ ഇതൊക്കെ കാണിക്കു…… പറഞ്ഞിട്ട് കാര്യമില്ല….. 😏 പല്ലവിക് ഇതൊക്കെ കേട്ടപ്പോൾ സങ്കടവും ദേഷ്യവും വന്നു… എല്ലാം കേട്ട് മിണ്ടാതെ നിന്നെങ്കിലും അവസാനം അവളുടെ അച്ഛനെയും അമ്മയെയും പറഞ്ഞത് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല🥺

പല്ലവി : അതെ ചേട്ടാ… ചേട്ടന് വേണ്ടെങ്കിൽ കഴിക്കണ്ട 😏 പിന്നെ എന്റെ കൈ ഞാൻ മാത്രമേ ഉപയോഗിക്കാറുള്ളൂ… ചേട്ടൻ ഹോട്ടലിൽ പോയി കഴിക്കുന്ന പാത്രം, സ്പൂൺ ഇതൊക്ക എത്ര പേർ ഉപയോഗിച്ചതാ 😡 എങ്ങനെ ഉള്ളവരാണ് അതൊക്കെ എന്നു ആർക്കറിയാം അതിനൊന്നും ഒരു അറപ്പും ഇല്ലേ ചേട്ടന് 😡 പിന്നെ പാത്രങ്ങൾ ഒക്കെ കഴുകി പുറത്ത് വെക്കുന്നത് എന്തിനാണെന്ന് അറിയണോങ്കിൽ ചേട്ടൻ ഉച്ചയോടെ വന്നു അത് തൊട്ടു നോക്കണം… അപ്പൊ അറിയാം.. 😡😏 പുറത്ത് സൂര്യനിൽ നിന്നും കിട്ടുന്ന ചൂട് വേറെ ഒരു ഹീറ്ററിൽ നിന്നും കിട്ടില്ല 😡 പിന്നെ ചേട്ടന്റെ അമ്മ ഗ്ലൗസ് ഇട്ടാണോ ഫുഡ് ഉണ്ടാക്കിത്തരണേ, അതോ വീട്ടിൽ ഫുഡ് ഉണ്ടാക്കാറില്ല…… നിങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരും എല്ലാം ഗ്ലൗസ് ഉപയോഗിചാണോ പാചകം ചെയ്യണേ 😏

ചേട്ടൻ പറയണ ഫൈവ് സ്റ്റാർ ഹോട്ടലിലെ മിക്സിയും മറ്റു സാധനങ്ങളും ശ്രേധിച്ചുനോക്കിയാൽ അറിയാം എന്തോരം അഴുക്കുണ്ടെന്ന്….. അയ്യോ അങ്ങോട്ട് ആർക്കുംപ്രവേശനം ഇല്ലല്ലോ അല്ലെ…. 😏 ഞങളുടെ വീട്ടിൽ ഞങ്ങൾ സ്വന്തമായി കൃഷി ചെയ്തു അതുമാത്രം പാകം ചെയ്തു ജീവിച്ചവരാ… അത് കൊണ്ട് മുറ്റത് നിക്കുന്ന ഇല ഒന്നും ഞങ്ങള്ക് അഴുക്കല്ല…. പിന്നെ ചേട്ടാ.. ഒരു പരിചയം ഇല്ലാത്തവർ അല്ലെ ചേട്ടന് ഗ്ലൗസ് ഒക്കെ ഇട്ടു ജ്യൂസും ഫുഡും ഒക്കെ തരുന്നേ അതൊക്കെ വൃത്തിയുള്ളതാണെന്നു എന്താ ഉറപ്പ് 😡 അതൊന്നും ആർക്കും കൊഴപ്പമില്ല എന്നിട്ട് നമ്മുടെ കയ്യിക്കാന് കൊഴപ്പം കൊള്ളാം 😡 പിന്നെ ഇത്രയും പറഞ്ഞത് എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞത് കൊണ്ടാ… 😡 അവരെ എന്നെ വളർത്തിയത് അവരുടെ നെഞ്ചിലെ സ്നേഹവും ചൂടും തന്നാ നല്ലരീതിയിൽ കഷ്ടപ്പെട്ട് തന്നാ എന്നെ ഇത്രയും എത്തിച്ചേ…. ഇതൊക്കെ മനസിലാക്കണം എങ്കിൽ അതൊക്കെ അറിഞ്ഞു വളരണം 😡…… ഇത്രയും പറഞ്ഞത് അവൾ അകത്തേക്കു പോയി.

അവിടെ ഇരുന്ന എല്ലാരും ഞെട്ടി ഇരിക്കാണ്…. ആരും ഇത്രയും പ്രതീക്ഷിച്ചില്ല… നിവി അവിടുന്ന് ദേഷ്യത്തിൽ എഴുനേറ്റുപോയി അജ്മലും അച്ചായനും ആവണിയും പറഞ്ഞു .. അവനു ഇത്തിരി കൂടുതൽ ആരുന്നു…. അതേതായാലും തീർന്നുകിട്ടി 🤭 നിവി റൂമിൽ പോയി ഇരുന്നു അവനു ഓരോ നിമിഷവും അവളോടുള്ള ദേഷ്യം കൂടി കൂടി വന്നു 😡 പിറ്റേന്ന് പല്ലവി എല്ലാപണിയും തീർത്തപ്പോൾ താമസിച്ചു.. അവൾ ഓടി ആണ് ബസ് സ്റ്റോപ്പിൽ എത്തിയെ. കുറച്ചു കഴിഞ്ഞപ്പോൾ നിവിയുടെ കാർ വരുന്നത് കണ്ടു…. അവന്റ വണ്ടി അടുത്ത് വന്നപ്പോൾ അവൾ മുഖംതിരിച്ചു ആരോടോ സംസാരിച്ചോണ്ട് നിന്നു. അവൻ കാർ സ്ലോ ചെയ്തു അവളെ നോക്കി.. ഉം എന്തൊരു അഹങ്കാരമാണ് ഈ പെണ്ണിന് 😡 എല്ലാം തീർത്തു തരാടി അനുപല്ലവി നിനക്ക് 😡അവൻ പെട്ടന്ന് തന്നെ കാർ എടുത്തുപോയി. സൺ‌ഡേ എല്ലാരും കൂടെ പുറത്തുപോകാൻ പ്ലാൻ ഇട്ടു. മിക്കവാറും പുറത്തുപോകാൻ നിവി വരാറില്ല.

പക്ഷെ അജ്മൽ പറഞ്ഞു ഈ സൺ‌ഡേ നിവിയും വരുന്നുണ്ടെന്നു.. ഇത് കേട്ട പല്ലവി പറഞ്ഞു ഞാൻ വരണില്ല… ഒന്നാതെ അയാൾക് എന്നെ കണ്ടുകൂടാ…. വന്നാ പിന്നെ ഓരോന്നും പറഞ്ഞു വഴക്കുണ്ടാക്കും വെറുതെ എന്തിനാ…. നിങ്ങൾ പോയിട്ടുവാ ഞാൻ പിന്നെ ഒരു ദിവസം വരാം. അപ്പോഴേക്കും നിവി വന്നു. അവൻ വന്നപ്പോൾ അവൾ എഴുനേറ്റുപോയി.. നിവി : ഡാ അജ്മലെ കണ്ടോ നീയല്ലേ പറഞ്ഞെ പാവം ആണെന്ന്.. എന്ത് അഹങ്കാരമാ ആ പെണ്ണിന്.. അജ്മൽ : നീ കൂടുതൽ ഒന്നും പറയണ്ട. അന്ന് ആ കുട്ടിയോട് എന്തൊക്കെയാ പറഞ്ഞെതെന്നു ഓർമ്മയുണ്ടോ.. അതും അച്ഛനും അമ്മയ്ക്കും വരെ.. അത് പറഞ്ഞപ്പോ ആണ് അവൾ റീയാക്ട് ചെയ്തെ.. പിന്നെ അന്ന് കാറിൽ കയറിയപ്പോ പറഞ്ഞതും 😡 അവൾ സൺ‌ഡേ വരുന്നില്ലെന്നു…. വൃത്തി അൽപ്പം കുറവാ അതോണ്ട് വേണ്ടാന്ന്… ആഹാ… അത്രക്കായോ അന്നേൽ ഇനി കാണാം അവൾ വരുമോ ഇല്ലയൊന്ന്…… തുടരും……