രചന – മാതു
അവള് ചിത്രത്തിലെക്കും കണ്ണന്റെ മുഖത്തെക്കും മാറി മാറി നോക്കി . കണ്ണൻ ചിരി അടക്കാൻ പാട് പെട്ടു . ഇതെന്തു പടമാ ഈ വരച്ചു വെച്ചേക്കുന്നെ . കുരങ്ങിന്റെ പടമോ ഞാൻ എന്താ കുരങ്ങി ആണോ അവള് ദേഷ്യം ത്തോടെ ചോദിച്ചു . .
എന്റെ ലച്ചൂ നിന്റെ മുഖത്തോടു നോക്കിട്ട് എനിക്ക് കുരങ്ങിയെ പോലെ യാ തോന്നിയത് അതുകൊണ്ടാ ഞാൻ വരച്ചത് . നോക്കിക്കേ ഇത് കണ്ടിട്ടു കറക്റ്റ് നിന്നെ പോലെ തന്നെ ഇല്ലേ അവൻ ചിരിച്ചോണ്ട് ചോദിച്ചു . …
എന്നാലേ അതിന്റെ അപ്പുറത്തോട്ടു ഒരു ചിമ്പൻസിയുടെ പടം കൂടി വരച്ചു വെക്കു ലച്ചൂ പറഞ്ഞു. മ് അതു എന്തിനാ കണ്ണൻ ചോദിച്ചു . എനിക്കു നിങ്ങളെ കാണുബോ ചിമ്പൻസിയെ യാ ഓർമ്മ വരുന്നേ . സ്വന്തം രൂപം നോക്കി ഇവിടെ ഇരുന്നു വരക്കും എന്നോട് ഒന്നും ഇനി മിണ്ടാൻ വരണ്ട അവള് മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു .
ഹ അപ്പോഴേക്കും പിണങ്ങിയോ നീ ദേ ഇങ്ങോട്ട് നോക്കിക്കേ ഞാൻ ഒരു കാര്യം കാണിച്ചു തരാം കണ്ണൻ പറഞ്ഞു . വേണ്ട എനിക്കു ഒന്നും കാണണ്ട എന്നോട് മിണ്ടുകയും വേണ്ട അവള് ദാവണി തുമ്പു കൈയിൽ കറക്കി പറഞ്ഞു . ……
ദേ പെണ്ണെ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ എന്നിട്ട് നീ എന്നോട് മിണ്ടാതെ ഇരുന്നോ അവൻ അവളെ നിർബന്ധിച്ചു തിരിച്ചു നിർത്തി . ആ ചിത്രം അവളെ എടുത്തു കാണിച്ചു .. ..
അവള് അതിശയം ത്തോടെ കണ്ണുകൾ വിടർത്തി . എന്ത് രസവ ഈ ചിത്രം കാണാൻ . ശെരിക്കും ഞാൻ ജീവനോടെ നിൽക്കുന്ന പോലെ മാനത്തെ അമ്പിളിയെയും നക്ഷത്രം കൂട്ടങ്ങളെ പോലും അതുപോലെ വരച്ചു വെച്ചിട്ടുണ്ട് അവള് മനസിൽ ഓർത്തു . ..
അവള് ആ ചിത്രം അവന്റെ കൈയിൽ നിന്നും വാങ്ങി . അത് നെഞ്ചോട് അടുക്കി പിടിച്ചു . ഇഷ്ട്ടം മയോ കണ്ണൻ അവളുടെ കാതിൽ മെല്ലെ ചോദിച്ചു . മ് അവള് പുഞ്ചിരി ചോണ്ട് തല ആട്ടി . ….
ഇതു എങ്ങനെയാ ഇത്ര ഭംഗി ആയി ചിത്രം വരക്കുന്നേ അവള് അവനോടു ചോദിച്ചു. അഹം അതൊക്കെ ഓരോ ട്രിക്ക അവൻ ഷർട്ടിന്റെ കോളർ പൊക്കി പറഞ്ഞു . ….
അതെ എന്നെ കൂടെ പഠിപ്പിക്കുവോ ഇങ്ങനെ ചിത്രം വരയ്ക്കാൻ അവള് ചോദിച്ചു. പഠിപ്പിച്ചാൽ എനിക്കു എന്ത് തേരും അവൻ ചോദിച്ചു . എന്തും ഞാൻ തെരും ചോദിക്കുന്നത് എന്തും അവള് പറഞ്ഞു . ..
ഞാൻ എന്ത് ചോദിച്ചാലും നീ തെരുവോ അവൻ അവളെ കുസൃതി യോടെ നോക്കി ചോദിച്ചു . അഹം തെരും അവള് പറഞ്ഞു . എന്നൽ പഠിപ്പിക്കുന്ന കാര്യം ആലോചിക്കാം അവൻ മീശ പിരിച്ചു പറഞ്ഞു.
അതെ ഇങ്ങനെ നിന്നാൽ നിങ്ങൾക്ക് കാല് വേദനിക്കില്ല വാ ഞാൻ പിടിക്കാം കുറച്ചു നേരം റൂമിൽ പോയ് വിശ്രമിക്കാം അവള് പറഞ്ഞു . കുറച്ചു നേരം കൂടി നമുക്ക് ഇങ്ങെനെ നിൽക്കാം ലച്ചൂ കണ്ണൻ പറഞ്ഞു . ..
എന്നാൽ നിങ്ങള് ഇവിടെ നിന്നോ ഞാൻ കിടക്കാൻ പോകുവാ അത് പറഞ്ഞു അവള് അകത്തേക്ക് കേറി പോകാൻ ഒരുങ്ങി . പെട്ടന്ന് അവളുടെ കൈയിൽ കേറി കണ്ണൻ പിടിച്ചു . നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യം മാണോ ലച്ചൂ കണ്ണൻ ചോദിച്ചു .. ..
അതിനു അവള് ഒന്നും മിണ്ടില്ല മൗനം മായിരുന്നു അവളുടെ മറുപടി . ലച്ചൂ ഞാൻ ചോദിച്ചത് നീ കേട്ടില്ലെന്നു ഉണ്ടോ . കണ്ണൻ വീണ്ടും ചോദിച്ചു . ..
വിട് കണ്ണനേട്ടാ എനിക്കു ഉറക്കം വരുന്നു അവള് പറഞ്ഞു . ആ ഇതു ഒരു തരാം ഒഴിഞ്ഞു മാറ്റമാ പറ ലച്ചൂ നീ ഇപ്പോ എന്നെ സ്നേഹിക്കുന്നുണ്ടോ കണ്ണാൻ ചോദിച്ചു . ….
അവള് അൽപ്പം നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . എന്നിട്ട് പറഞ്ഞു കണ്ണേട്ടനു എന്താ അറിയണ്ടേ . ഞാൻ കണ്ണേട്ടനെ സ്നേഹിക്കുന്നുണ്ടോ എന്ന് . എന്നാൽ അതിന് ഉള്ള ഉത്തരം ഞാൻ തരാം .
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു കണ്ണേട്ടാ . എനിക്ക് നിങ്ങളെ ജീവന love you ❤️ ലച്ചു കണ്ണന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു . ..
തുടരും ❤️ …
ഈ നിലാവും നക്ഷത്രം ങ്ങളും സാക്ഷി ആക്കി ഞാൻ പറയുവാ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു കണ്ണേട്ടാ . ലച്ചൂ പറഞ്ഞു . സത്യം സത്യം ആണോ നീ വെറുതെ എന്നെ പറ്റിക്കാൻ ഒന്നും പറയുവല്ലല്ലോ കണ്ണൻ വിക്കി വിക്കി ചോദിച്ചു . …
ആ ബെസ്റ്റ് ഞാൻ ഇയാളോട് എന്റെ മനസിലുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോ ഇയാള് ഇതു എന്തുവാ ഈ പറയുന്നേ . അവള് അവനോടു ചോദിച്ചു എടൊ മനുഷ്യ ദേ ഞാൻ ഒന്നും കൂടി പറയുവാ എനിക്കു നിങ്ങളോട് പ്രണയം മാ അവള് അവന്റെ ഷർട്ടിൽ പിടിച്ചു അവളോട് ചേർത്തു നിർത്തി പറഞ്ഞു. ..
പെട്ടന്ന് തന്നെ കണ്ണൻ അവളുടെ ചുണ്ട് വായിലാക്കി നുണഞ്ഞു . പ്രേതിക്ഷിക്ക തയൊണ്ട് അവള് ഞെട്ടി പോയ്. പെട്ടന്ന് അവനെ അവള് ദേഹത്ത് നിന്നും അകറ്റി മാറ്റി . ….
എന്തുവാ മനുഷ്യ നിങ്ങളിൽ കാണിച്ചേ എന്നെ ശാസം മുട്ടിച്ചു കൊല്ലുവോ . അവള് ചുണ്ട് തുടച്ചോണ്ട് ചോദിച്ചു . അത് പിന്നെ നീ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞോണ്ട് അല്ലെ അവൻ പറഞ്ഞു . .
ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ താൻ എന്നെ ഉടനെ കേറി അങ്ങ് ഉമ്മി ക്കുവോ അവള് ചോദിച്ചു . ഈ 😁 അവൻ അവളെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി . ഞാൻ ഒരു ഭർത്താവ് അല്ലേടി എനിക്കും ഇല്ലേ വികാരങ്ങൾ അവൻ അവളെ നോക്കി പറഞ്ഞു . …
അയ്യടാ ഒരു വികാര ജീവി വന്നേക്കുന്നു . ഉമ്മച്ചൻ അവള് അവനെ നോക്കി പറഞ്ഞു . വാ ഇങ്ങെനെ നിന്നാൽ മതിയോ നമുക്ക് കിടക്കേണ്ട അവൻ ചോദിച്ചു . …
. വാ കിടക്കാം അവള് അവനെ താങ്ങി പിടിച്ചു റൂമിൽ കൊണ്ട് കിടത്തി . അവള് അവന്റെ തൊട്ട് അടുത്തായി കിടന്നു . അവൻ ഒരു കൈ കൊണ്ടു അവളെ ചേർത്തു കിടത്തി ..
പിറ്റേന്ന് നേരം പുലര്ന്നപ്പോ ലച്ചൂ ആണ് ആദ്യം എഴുന്നേറ്റത് . വേഗം തന്നെ കുളിച്ചു റെഡി ആയി അവള് അടുക്കളയിൽ കേറി അവളുടെ കൈ കൊണ്ട് തന്നെ അവനുള്ള ചായ ഇട്ടു അവള് അവന്റെ അടുത്തേക്ക് ചെന്ന് …
അപ്പോഴും കണ്ണൻ നല്ല ഉറക്കം മായിരുന്നു . അതെ കണ്ണേട്ടാ ഇതു എന്ത് ഉറക്കമാ എഴുന്നേറ്റെ ദേ സമയം ഒരുപാടു ആയെ അവള് അവനെ തട്ടി വിളിച്ചു പറഞ്ഞു . …
മ് എന്താ പെണ്ണെ നീ എന്നെ ഉറങ്ങാനും സമ്മതിക്കില്ല അവൻ ഉറക്കം പോയതിന്റെ. അസ്വസ്ഥ യിൽ പറഞ്ഞു
. മതി ഉറങ്ങി യത് എഴുന്നേൽക്കും അവള് അവന്റെ മുടിയിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു .
.
ആ… എന്റെ മുടി ടി കുള്ളത്തി നീ എന്റെ മുടി എല്ലാം ഇന്ന് വലിച്ചു പറിക്കുവോ . അവൻ കട്ടിലിൽ നിന്നു എഴുനേറ്റു ഇരുന്നോണ്ട് ചോദിച്ചു. ദേ കണ്ണേട്ടാ എന്നെ കുള്ളത്തി ന്നു വിളിച്ചാൽ ഉണ്ടെല്ലോ. ..
അത് പറഞ്ഞു അവള് മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു. ഒ അപ്പോഴേക്കും പിണങ്ങിയോ . എന്റെ ലച്ചൂ . അതെ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അപ്പോഴേക്കും നീ പിണക്കം ഒക്കെ മാറ്റി ഇരിക്കും അത് പറഞ്ഞിട്ട് അവൻ ഫ്രഷ് ആകാൻ കേറി ..
ഫ്രഷ് ആയി അവൻ തിരികെ ഇറങ്ങി ചായ എടുത്തു കുടിച്ചു . ചായ എങ്ങനെ ഉണ്ട് . ലച്ചൂ അവനോടു ആകാംഷ യോടെ ചോദിച്ചു. ഈ ചായ നീ ഇട്ടത് ആണോ കണ്ണൻ ചോദിച്ചു . അതെ അവള് ആവേശം ത്തോടെ പറഞ്ഞു . ആഹാ നല്ല അലമ്പ് ചായ . ..
ഇനി എന്റെ മോളു അടുക്കളയിൽ കേറി ഇങ്ങനത്തെ പരീക്ഷണം ഒന്നും നടത്തരുത് കണ്ണൻ പറഞ്ഞു . പ്പോ അവിടുന്ന് . ഞാൻ എത്ര കഷ്ട്ട പെട്ട ഈ ചായ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതെന്ന് അറിയുവോ ലച്ചൂ അവനോടു പറഞ്ഞു . ..
എന്നിട്ട് പറയുന്ന കെട്ടിലെ അലമ്പ് ചായ ആണെന്ന് ലച്ചൂ മുഖം വീർപ്പിച്ചു കണ്ണനെ നോക്കി . അയ്യോ എടി മണ്ടി ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ അപ്പോഴേക്കും നീ അതു കാര്യം ആക്കിയോ . ഇതു പോലൊരു പൊട്ടി കാളി അവൻ അവളുടെ താടിയിൽ പിടിച്ചു . …
.
എനിക്കു അങ്ങോട്ട് വരാമോ മുറിയുടെ പുറത്തു നിന്നും ആരുടെയോ ശബ്ദം കേട്ടപ്പോ കണ്ണനും ലച്ചുവും അങ്ങോട്ടേക്ക് നോക്കി . ആ ഗിരി നീയോ കേറി വാ അകത്തേക്ക് കണ്ണൻ പറഞ്ഞു . ..
ഗിരി പുഞ്ചിരി ചോണ്ട് കേറി ചേന്നു .. എന്താ രണ്ടു പേരും കൂടി മുറിയിൽ പരിപാടി ഗിരി ചോദിച്ചു . ഏയ് ഞങ്ങള് വെറുതെ ഓരോന്ന് മിണ്ടിയും പറഞ്ഞു നിൽക്കുവായിരുന്നു കണ്ണൻ പറഞ്ഞു . ..
ലച്ചൂ നീ പോയ് ഗിരിക്ക് ഒരു ചായ കൊണ്ടുവാ കണ്ണൻ പറഞ്ഞു . ശെരി കണ്ണേട്ടാ അത് പറഞ്ഞു . അവള് അവിടെ നിന്നും പോയ് . …
ഗിരി ലച്ചൂ പോകുന്നത് നോക്കി നിന്നു എന്താടാ ഇവിടെ ആകെ ഒരു മാറ്റം ഗിരി ലച്ചൂനെ യും കണ്ണനെയും മാറി മാറി നോക്കിട്ട് പറഞ്ഞു . എന്ത്. മാറ്റം കണ്ണൻ ഗിരി യെ നോക്കി പറഞ്ഞു . മ് എനിക്കു എല്ലാം മനസിലാകുന്നുണ്ട് കള്ള കണ്ണൻ ഗിരി അവനെ നോക്കി ആക്കി ചിരിച്ചോണ്ട് പറഞ്ഞു . …
തമ്പുരാൻ മഠത്തിൽ അമ്മേ അമ്മേ ഗായു സുധ യെ കിടന്നു ഉറക്കെ വിളിച്ചു ( ഗായു ന്റെ അമ്മ, ) എന്താ ഗായു ഇതു എനിക്കു ചെവി കേൾക്കാം സുധ അടുക്കളയിൽ നിന്നും വന്നൊണ്ട് പറഞ്ഞു . ഗായു അവരെ നോക്കി ഒന്നും ഇളിച്ചു കൊടുത്തു . ..
അമ്മേ ഞാൻ ഒന്ന് ശ്രീ മംഗലം വരെ പോയിട്ട് വരാം ലച്ചു നു നോട്ടെഴുതാൻ ബുക്ക് കൊടുക്കണം . ഗായു പറഞ്ഞു . മ് പോയിട്ട് വാ പിന്നെ ഒരുപാട് വൈകരുത് നേരത്തെ വരണം അവര് പറഞ്ഞു . അവള് അവിടെ നിന്നും ശ്രീ മംഗലത്തേക്ക് പോയ് . ..
ശ്രീ മംഗലത് . ലച്ചൂ കണ്ണന് ഭക്ഷണം കഴിച്ചു കഴിഞ്ഞു മരുന്ന് കൊടുക്കുവായിരുന്നു .. ലച്ചൂ ഗായു അവളെ ഉറക്കെ വിളിച്ചോണ്ട് വന്നു. ഗായു എന്താടി നീ ഇവിടെ ക്കു ഉള്ള വഴി ഒക്കെ മറന്നോ ലച്ചൂ ചോദിച്ചു . ….
ഏയ് അങ്ങനെ ഒന്നും ഇല്ല നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട ഞാൻ ഇപ്പൊ ഓടി വന്നത് ഗായു പറഞ്ഞു .. മ് മതി സോപ്പ് ലച്ചൂ പറഞ്ഞു . ദ നോട്ട് ഇന്ന് വരാതെ സമയത്തെ നോട്ട മുഴുവൻ എഴുതണം കുറച്ചൊക്കെ എഴുതാൻ ഞാൻ സഹായിക്കാം . എക്സാം ഇങ്ങു അടുത്ത് ഗായു പറഞ്ഞു . ..
ഒ ഞാൻ എഴുതിക്കോളാം പെണ്ണെ വാ നിനക്ക് ഞാൻ എന്തങ്കിലും കുടിക്കാൻ എടുക്കാം അത് പറഞ്ഞു ലച്ചൂ ഗായു നെ അവിടെ നിന്നും. കൂട്ടികൊണ്ട് പോയ്. ..
ഗിരി മാറി നിന്നു ഫോൺ ചെയ്യുവായിരുന്നു . ഗായു നെ കണ്ടോണ്ട് അവന്റെ മുഖം വിടർന്നു . ആഹാ ആരിത് ഗായു വോ . ഞാൻ ഇപ്പൊ നിന്റെ കാര്യം മനസിൽ ഓർത്താതെ ഒള്ളു . ..
താൻ എന്തിനാ എന്നെ കുറിച്ച് ഓർക്കുന്നെ . ഗായു ചോദിച്ചു . അതു നിനക്ക് അറിയില്ലേ .. എനിക്കു നിന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന് . ശോ ഞാൻ തന്നെ കൊണ്ട് തോറ്റല്ലോ .. എന്തിനാ വെറുതെ ഇങ്ങനെ എന്റെ പിറകിൽ നടക്കുന്നെ നിങ്ങൾക്ക് ടൈം പാസ്സിന് പ്രേമിക്കാൻ വേറെ പെൺകുട്ടികളെ കിട്ടിലെ ഗായു ചോദിച്ചു . …
എന്നിട്ട് അവള് അവിടെ നിന്നും പോകാൻ തുടങ്ങി . അവൻ അവളുടെ കൈയിൽ കേറി പിടിച്ചു . നിനക്ക് എന്റെ സ്നേഹം വെറും ടൈം പാസ്സ് ആയി ആണോ തോന്നുന്നേ ഗിരി ചോദിച്ചു . അവള് അതിനു മറുപടി ഒന്നും കൊടുത്തില്ല . ..
ഞാൻ നിന്നെ സ്നേഹിക്കുന്നത് വെറും ടൈം പാസ്സിന് അല്ല എനിക്ക് ശെരിക്കും ഇഷ്ട്ടം മായിട്ടു തന്നെയാ . എന്റെ മനസിനുള്ള കാര്യം ഞാൻ തുറന്നു പറഞ്ഞു. ഇനി നിന്റെ തീരുമാനം എന്താ . അവൻ ഗായു നോട് ചോദിച്ചു . ..
എനിക്കു എനിക്ക് പോണം അവള് വിക്കി വിക്കി പറഞ്ഞു . ഗായു എത്ര നാളായി ഞാൻ ഇങ്ങനെ നിന്റെ പിന്നാലെ നടക്കുന്നു . എന്താ ഗായു നീ ഇങ്ങനെ . തമ്പുരാൻ മഠത്തിന്റെ അത്ര യും അന്തസ്സും എന്റെ കുടുംബം ത്തിനു ഇല്ലാത്തത് കൊണ്ടാണോ നിനക്ക് എന്നെ ഇഷ്ട്ടം മല്ലാത്തതു . ഗിരി ചോദിച്ചു . ..
ഗിരി ഏട്ടാ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ഞാൻ മനസിൽ പോലും വിചാരിക്കാത്ത കാര്യമാ നിങ്ങള് ഇപ്പൊ പറഞ്ഞത് . കുടുംബം മഹിമ നോക്കി അല്ല ഞാൻ ആരെയും സ്നേഹിക്കുന്നത് അത്ര യും പറഞ്ഞു അവള് അവിടെ നിന്നു പോയ് . ….
രാത്രി യിൽ ലച്ചൂ ഇരുന്നു നോട്ട് എഴുതു വായിരുന്നു . കണ്ണൻ അപ്പൊ ഏന്തി വലിഞ്ഞു അവളുടെ അടുത്ത് വന്നു . ഇതു വരെയും നോട്ട് എഴുതി കഴിഞ്ഞില്ലേ പെണ്ണെ നീ കണ്ണൻ അവളോട് ചോദിച്ചു . ….
അവള് അവനെ കണ്ണു ചിമ്മി കാണിച്ചു . കണ്ണേട്ടാ എന്റെ കൈ വേദനിക്കുന്നു ഒന്ന് എഴുതി തെരുവോ നോട്ട് അവള് നിഷ്കളങ്ക മായി അവനോട് ചോദിച്ചു . അയ്യടാ ഒറ്റക്ക് അങ്ങ് എഴുതിയാൽ മതി കണ്ണൻ പറഞ്ഞു . ലച്ചു അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി . എന്താടി പൂച്ച കണ്ണി എന്നെ നോക്കുന്നെ കണ്ണൻ ചോദിച്ചു . ലച്ചൂ ആഞ്ഞു വന്നു കണ്ണന്റെ കവിളിൽ കടിച്ചു . .
തുടരും ❤️ ..

by