രചന – ആരുണി കൃഷ്ണ
“മോളെ, ഇത് കഴിച്ചിട്ട് പോ… ”
“എനിക്ക് വേണ്ടമ്മേ, ഇന്ന് എങ്ങാനും താമസിച്ചാൽ പിന്നെ ജീവിച്ച് ഇരിക്കണ്ട… ” അത് പറഞ്ഞവൾ ഓടി…
8.45 ആയപ്പോ മിഥുവും ആമിയും കോളേജിൽ എത്തി…
കഴിഞ്ഞ ദിവസം തന്നെ മിഥു ആമിയെ വിളിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു കൊടുത്തു… ശ്രീറാം ന്റെ കുടുംബവുമായുള്ള അടുപ്പവും, ഏട്ടനോടുള്ള സൗഹൃദവും എന്ന് വേണ്ട അവർ തമ്മിലുള്ള അടിയും മിഥു ആമിയോട് പറഞ്ഞു… ഒപ്പം അവളെ കുറെ ചീത്തയും വിളിച്ചു…
“ഡി.. ഇത് നമ്മുടെ ക്ലാസ്സ് തന്നെ ആണോ… ” ആമി ചോദിച്ചതും മിഥു പിന്നിലേക്ക് നോക്കി…
ഒരിക്കലും നേരുത്തേ ക്ലാസ്സിൽ കയറാത്ത അർജുനും ടീമും ദാ ഇരിക്കുന്നു…
“ഹഹ… ഇതാണ് മോളെ രാമൻ എഫക്ട്… ”
“എന്തോന്ന്.. ” മിഥു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും, അമൃത വീണ്ടും ചിരിച്ചു…
“രാമൻ, ശ്രീരാമൻ… ഹഹ… ഡി അവന്മാർക്ക് എലെക്ട്രിക്കൽ അറ്റെൻഡൻസ് ഇല്ല… ഇനി കട്ട് ചെയ്താൽ എക്സാം എഴുതാൻ പറ്റില്ല… പിന്നെ ശ്രീറാം സർ അല്ലെ, ലേറ്റ് അയാൽ കയറ്റില്ലന്ന് ഇന്നലെ പറഞ്ഞല്ലോ… അതിന്റെ എഫക്ട് ആണ് മക്കളെ.. ”
“ഓ, ഇവൾക്ക് എന്താ അങ്ങേരെ ഇത്ര അങ്ങ് പിടിച്ചോ…ആ പൊട്ടനെ പറ്റി പറയുമ്പോ നൂറു നാവണല്ലോ… ” മിഥു സീറ്റിൽ വന്നിരുന്നുകൊണ്ട് ആമിയോട് പറഞ്ഞു..
“ഓ, അവളെ നിനക്ക് അറിയാല്ലോ… കോളേജിലെ തന്നെ ആസ്ഥാന പിടക്കോഴി അല്ലേ… അവൾ കൂവട്ടെ ഡി… ” ആമി ചിരിച്ചു..
”ഓ കൂവട്ടെ, കൂവട്ടെ.. അവസാനം കൊരവള്ളി പൊട്ടി ചാവാതെ ഇരുന്നാമതി… ”
“ഇവിടെന്താ ഒരു ചെറിയ കുശുമ്പിന്റെ കൂവൽ കേൾക്കുന്നല്ലോ… ”
“അങ്ങോട്ട് വെക്ക്തമായില്ല.. ”
“ആയില്ല….? ”
“അല്ല നിനക്ക് സാറിനോട് ഒരു പ്രേമപനി ഉണ്ടൊന്നൊരു ഡൗട്ട്… എല്ലാ ഫിലിമിലും മുട്ടൻ ഫൈറ്റിൽ നിന്നാടി പ്രേമം തുടങ്ങുന്നേ… ”
പറഞ്ഞവസാനിക്കും മുന്നേ മിഥു ആമിയുടെ കാലിൽ ഒറ്റ ചവിട്ട്…
“അമ്മേ…. ” ആമി വിളിച്ചു കൂവിയതും മിഥു അവളുടെ വായ പൊത്തി..
“ഇനിയും ഇമ്മാതിരി വർത്താനം പറഞ്ഞു വന്നാ, ഇതിൽ കൂടുതൽ നീ വാങ്ങിക്കും… പിന്നെ പ്രേമം തോന്നാൻ, എനിക്ക്… അതും ആ പൊട്ടനോട്… ”
“അല്ല മിഥു, ഞാൻ ഒരു സാധ്യത പറഞ്ഞതാ… ”
“ആമി മതി… ഡി മനസ്സിൽ ഞാൻ ആഗ്രഹിക്കുന്ന ഒരു ക്വാളിറ്റിപോലും ഇല്ലാത്ത ഒരാളോട് എങ്ങനെയാ ഇഷ്ടം തോന്നുന്നേ… പോരാത്തതിന് അയാൾക്കും എന്നോട് ദേഷ്യമാ… അങ്ങനെയാ പെരുമാറ്റം… നീ ചോദിച്ചില്ലേ കയ്യിൽ എന്ത് പറ്റി എന്ന്… അയാൾ ചെയ്തതാ… അയാൾക്ക് തീർത്തും അന്യയായ ഒരു പെണ്ണിനോട് ഇങ്ങനെ പെരുമാറാൻ എന്ത് അവകാശം ആണുള്ളത്… ” മിഥു അന്ന് ക്ഷേത്രത്തിൽ നടന്നതൊക്കെ വിവരിച്ചപ്പോൾ ആമിക്കും ശ്രീയോട് ചെറിയൊരു ദേഷ്യം തോന്നി…
©ആരുണി കൃഷ്ണ ❤️
ഫസ്റ്റ് ഹവർ, ശ്രീറാമിന്റെ ആയിരുന്നെങ്കിലും പകരം വന്നത് രാധാമണി മാഡം ആയിരുന്നു… ടീച്ചറുടെ താരാട്ടിൽ അർജുനും ടീമും നന്നായി ഉറങ്ങി.. അമൃതയും കൂട്ടുകാരികൾക്കും പുതിയ ഗോസ്സിപ് ചർച്ചകൾക്ക് ഉള്ള അവസരം കിട്ടി… ആകെ മിഥുവും കുറച്ചു പഠിപ്പികളും മാത്രം ശ്രദ്ധിച്ചു… ആമി ഇടക്കൊക്കെ ശ്രദ്ധിച്ചു… മിഥുവിനെ ശല്യം ചെയ്യാൻ അവൾ നിൽക്കില്ല.. കാരണം എങ്കിൽ അവളുടെ കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടേണ്ടി വരുമെന്ന് ആമിക്ക് നന്നായി അറിയാം….
പിന്നെ ഇത്ര നന്നായി മിഥു പഠിക്കുന്നത് തന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം നിറവേറ്റാൻ വേണ്ടി ആയിരുന്നു….
രാധാമണി മാഡം ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും, ശ്രീ ക്ലാസ്സിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു… മിഥു മുന്നിൽ തന്നെ ഉണ്ട്, അവൻ ഉറപ്പ് വരുത്തി… അർജുനും കൂട്ടരും ഉറക്കച്ചടവോടെ എണീറ്റു..
“ഇങ്ങേർക്ക്, കുറച്ചു കഴിഞ്ഞു വന്നാപോരെ… ഒരു ഗ്യാപ് വേണ്ടേ.. ” ബ്രൂണോ ജസ്റ്റിനോട് ചോദിച്ചു…
”ആ നീ പോയി ചോദിക്ക്… ”
“ഓ ഞാൻ ഇവിടെ മനസ്സമാധാനത്തോടെ ജീവിക്കുന്നത് നിനക്ക് പിടിക്കുന്നില്ല അല്ലേ… ”
“ഗുഡ് മോർണിംഗ് ഓൾ… ”
“ഗുഡ് മോർണിംഗ് സർ ”
“പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോ എനിക്ക് ഒരു മാത്‍സ് സർ ഉണ്ടായിരുന്നു….”
“ങേ ഇതെന്താ കഥയോ… ആ കേട്ട് കളയാം.. ” മിഥു അതോർത്തു നോക്കിയപ്പോ എല്ലാവരും ഒടുക്കത്തെ ശ്രദ്ധ…
“അദ്ദേഹത്തിന് ഒരു നിർബന്ധം ഉണ്ടായിരുന്നു… എന്നും തലേന്ന് പഠിപ്പിക്കുന്നത് question ചോദിക്കും..ഇപ്പൊ നിങ്ങൾ വിചാരിക്കും ഇതിപ്പോ ഞാൻ ഇവിടെ പറഞ്ഞത് എന്തിനാ എന്ന്? ഇന്നലെ പഠിപ്പിച്ചത് ചോദിക്കാൻ ആയിരിക്കുമെന്ന്… ”
“ഈശോ, പണി പാളി…ഇന്നലെ എന്താടാ പഠിപ്പിച്ചേ ” ജസ്റ്റിൻ ആശങ്കയോടെ ബ്രൂണൊയോട് ചോദിച്ചു…
“അളിയാ, ഇങ്ങേര് ഏത് സബ്ജെക്ട്ടാ എടുക്കുന്നെ … ” ആ മറുപടി കേട്ട് ജസ്റ്റിൻ പകച്ചു പണ്ടാരം അടങ്ങി പോയി…
“പക്ഷെ, ഇത് സ്കൂൾ അല്ലല്ലോ എന്നും question ചോദിച്ച് അടിതരാൻ… ” ശ്രീ പറഞ്ഞപ്പോൾ എല്ലാവരും ആശ്വാസത്തോടെ തലഉയർത്തി….
“പകരം ഞാൻ വിളിക്കുന്ന വ്യക്തി ഇവിടെ ക്ലാസ്സ് എടുക്കണം… ഇന്നലെ ഞാൻ എടുത്ത ടോപ്പിക്ക്… നിങ്ങൾക്ക് വരാൻ പോകുന്ന പ്രസന്റേഷനുകൾക്കും, സെമിനാറിനും ഒക്കെ ഈ ഒരു സെഷൻ യൂസ്ഫുൾ ആയിരിക്കും… ”
മിഥുവിന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി…
ആൻഡ് വൺ മോർ തിങ്, യൂ കാണ്ട് യൂസ് യുവർ നോട്സ്… ഞാൻ ഹെല്പ് ചെയ്യാം നിങ്ങളെ, ഓരോന്ന് റീ കളക്ട് ചെയ്യാൻ…
“ഇതിലും ഭേദം, ചോദ്യം ചോദിക്കൽ ആയിരുന്നു… ” അർജുൻ ആശങ്കയോടെ പറഞ്ഞു..
“ഓക്കേ, ഐ വിൽ കാൾ യുവർ റോൾ നമ്പർ… ഒരു പക്ഷാഭേദം കാണിച്ചു എന്ന് വേണ്ട… ”
മൈഥിലി ഉറപ്പിച്ചു, ഇത് അവൾക്ക് വേണ്ടിയുള്ള പണി ആണെന്ന്… ഇന്നലെ ഏട്ടന്റെ മുന്നിൽ വെച്ച് പറഞ്ഞതിനുള്ള പ്രതികാരം…
“റോൾ നമ്പർ, 53…”
മൈഥിലി നിസ്സഹായയായി എണീറ്റു…
“ഓ മൈഥിലി നന്ദഗോപാൽ… ഓക്കേ ലെറ്റ്സ് സ്റ്റാർട്ട്.. ”
“ഓ രക്ഷപെട്ടു..ഭാഗ്യം ഈ പഠിപ്പിക്ക് തന്നെ നറുക്ക് വീണത്.. നമ്മൾ ഒക്കെ ആരുന്നെങ്കിലോ… ” ബ്രൂണോക്ക് ആശ്വാസം..
നെഞ്ചിടിപ്പോടെ മിഥു പോഡിയത്തിലേക്ക് കയറി… ശ്രീ അവൾക്ക് മാർക്കർ പെൻ നൽകി തിരിഞ്ഞ് നടന്ന് അവളുടെ ചെയറിൽ വന്നിരുന്നു…
മിഥുവിന്റെ മുന്നിലെ ക്ലിയർ വൈറ്റ് ബോർഡ് പോലെ മനസ്സും ബ്ലാങ്ക് ആയിരുന്നു… ഇന്നലെ ശ്രീയോടുള്ള ദേഷ്യത്തിലും, പെട്ടന്ന് കണ്ടപ്പോ ഉള്ള ഷോക്കിലും ക്ലാസിൽ തീരെ ശ്രദ്ധിക്കാതിരുന്നതിൽ അവൾക്ക് കുറ്റബോധം തോന്നി…
“മൈഥിലി, താൻ ഇതെന്താ സ്വപ്നം കാണുവാണോ…? എനിക്ക് ക്ലാസ്സ് എടുക്കാൻ ഉള്ളതാ.. ജസ്റ്റ് ഒരു 15 മിനിറ്റ്സ് … ഒരു സമ്മറി… തുടങ്ങിക്കോ… ആദ്യം ടോപ്പിക്ക് എഴുതു… ”
“ദൈവമേ ടോപ്പിക്ക്, ഇന്നലെ പഠിപ്പിച്ചത് എന്താ ”
“ഇയാൾ ഇത് എന്ത് കാഴ്ച്ച കണ്ട് നിക്കുവാ… ഇന്നലത്തെ ടോപ്പിക്ക് എഴുതാൻ പറഞ്ഞപ്പോ… ”
“എനിക്ക് അറിയില്ല സർ… “അവൾ തലതാഴ്ത്തി ആണത് പറഞ്ഞതെങ്കിലും… ശബ്ദത്തിൽ നല്ല ഉറപ്പ് ഉണ്ടായിരുന്നു….
“ഗുഡ്… ” ശ്രീ പ്രതീക്ഷിച്ച മറുപടി ലഭിച്ചപ്പോൾ അവൾക്ക് അരികിലേക്ക് നടന്ന് വന്നു..
“മൈഥിലി യൂ ക്യാൻ ഗോ ടു യുവർ സീറ്റ് ”
അവൾ സീറ്റിനു അരികിൽ എത്തിയതും, ശ്രീയുടെ ശബ്ദം ഉയർന്നു…
“ഡോണ്ട് സിറ്റ്… സ്റ്റാൻഡ് ദെയ്ർ ”
അവൾ തന്റെ സീറ്റിനരികിൽ തലകുനിച്ചു നിന്നു…
” ഓക്കേ നെക്സ്റ്റ്, റോൾ നമ്പർ 7″
അമൃത, ആവേശത്തോടെ എഴുന്നേറ്റു… അവൾ ഇന്നലെ എടുത്ത ടോപിക്സ് ഓരോന്നായി ഏക്സ്‌പ്ലൈൻ ചെയ്യാനും, പോയ്ന്റ്സ് ബോർഡിൽ എഴുതാനും തുടങ്ങി.. ശ്രീ അവളെ കൂടുതൽ സപ്പോർട് ചെയ്തു…
”വെൽ ഡൺ അമൃത… താൻ നന്നായി ക്ലാസ്സ് എടുത്തു… ക്ലാസ്സിൽ വരുന്നത് പഠിക്കാൻ ആയിരിക്കണം ദാ ഇത് പോലെ….
അല്ലാതെ ഇരുന്ന് സ്വപ്നം കാണാൻ ആകരുത്… ”
മിഥുവിനെ നോക്കി പറഞ്ഞുകൊണ്ടവൻ അമൃതക്ക് ഒരു ഷേക്ക് ഹാൻഡ് നൽകി… അമൃത സന്തോഷം കൊണ്ട് മതി മറന്നു…
മിഥുവിന്റെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു….ഉള്ളിൽ ഉരുണ്ട് കൂടിയ അഗ്നി, പുറത്തേക്ക് പടരരുതേ എന്ന പ്രാർത്ഥനയോടെ അവൾ തല കുമ്പിട്ടു നിന്നു…
“മൈഥിലി സിറ്റ് ദേർ… ക്ലാസ്സിൽ മര്യാദക്ക് ശ്രദ്ധിച്ച് ഇരിക്കാൻ നോക്ക്… ”
മൈഥിലിക്ക് എന്ത് പറ്റി എന്നോർത്ത് ഏവരും ആശ്ചര്യപ്പെട്ടു…
“ഇല്ല കരയരുത്, ഇയാൾക്ക് മുന്നിൽ കരയാതെ പിടിച്ചു നിന്നേ മതിയാകു….അല്ലെങ്കിൽ ഞാൻ തോറ്റു പോകും… ഈ അപമാനത്തിന് മൈഥിലി നന്ദഗോപാൽ, ശ്രീറാം ദേവരാജനോട് പകരം ചോദിച്ചിരിക്കും…. ”
എങ്ങനെയൊക്കെയോ ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവൾ ശ്രമിച്ചു… മറ്റൊരു അപമാനം കൂടി താങ്ങാൻ അവൾക്ക് കഴിയില്ല എന്ന ബോധ്യത്തിൽ… പക്ഷെ മനസ്സ് ശൂന്യമായി തന്നെ തുടർന്നു…
അമൃതയുടെ ജാഡ കൂടി കണ്ട് നിൽക്കാൻ കഴിയാത്തത്കൊണ്ട്, ക്ലാസ്സ് കഴിഞ്ഞ ഉടനെ അവൾ ലൈബ്രറിയിലേക്ക് പോയി…
“മൈഥിലി… ” പിന്നിൽ നിന്നും വിളി വന്നു..
“ഈശ്വരാ ശ്രീപോട്ടൻ… പിശാചിന് എന്റെ ചോര കുടിച്ച് മതിയായില്ലേ… ”
ഉള്ളിൽ നിറഞ്ഞ ദേഷ്യം പുറത്ത് കാണിക്കാതെ ഇരിക്കാൻ അവൾ പാട് പെട്ടു…
“കണ്ട്രോൾ മിഥു , കോളേജ് ആണ്, അയാൾ അധ്യാപകനും… ”
“എന്താ സർ… ”
അവൾ ശബ്ദത്തിൽ മാക്സിമം വിനയം വരുത്തി ചോദിച്ചു…
“ങേ സാറോ, ഡോ, താൻ എന്നൊക്കെ വിളിച്ചിരുന്നവളാ…. നന്നായോ ഇനി ” ശ്രീ മനസ്സിൽ ഓർത്തു…
“സർ, എന്താ വിളിച്ചത്..? ”
“ദൈവമേ പോകുന്ന കണ്ടപ്പോ, ഒന്ന് അടുത്ത് കാണാൻ തോന്നി അറിയാതെ വിളിച്ചു പോയല്ലോ… ഇനി എന്ത് പറയും ! ”
“അത് തനിക്ക് ലാസ്റ്റ് സെഷൻ ലൈബ്രറി അല്ലെ… ”
“അതെ സർ… ”
” സോ, അപ്പൊ ഡിപ്പാർട്മെന്റിൽ ഒന്ന് വരണം… ”
“എന്തിനാ സർ… ”
“കാര്യം ബോധിപ്പിച്ചാലേ വരാൻ പറ്റുള്ളൂ… ”
“ഇല്ല… വരാം സർ… ” അത് പറഞ്ഞ് അവൾ നടന്നു..
“ഹോ… ഈ കാന്താരിയെ വരച്ച വരയിൽ നിർത്താൻ പറ്റിയല്ലോ… ” ശ്രീ ഉള്ളാലെ ചിരിച്ചുകൊണ്ട്അവളെ തന്നെ നോക്കി നിന്നു…
“ഡേയ്, ഡേയ്… ഒരു മയത്തിൽ ഒക്കെ നോക്കാടെ… ”
പുറത്തു വീണ ഇടിയും, ആ പറച്ചിലും…
ശ്രീ ഞെട്ടി തിരിഞ്ഞു നോക്കി …
“ഡാ, അഭി നീയോ… നിന്റെ ഐ പി എസ് ട്രെയിനിങ് കഴിഞ്ഞ് എപ്പോ എത്തി… ഒറ്റ വാക്ക് പറഞ്ഞില്ലല്ലോ നീ… ”
(*അഭിരാം, ശ്രീയുടെയും പ്രണവിനെയും ഉറ്റ സുഹൃത്ത്.. )
“അത് നിനക്കും പ്രണവിനും ഒരു സർപ്രൈസ് തന്നുകൊണ്ട് യൂണിഫോമിൽ വരണം എന്നാ കരുതിയത്… പക്ഷെ അവിടുന്ന് വന്ന ഉടനെ, വിത്ത് ഇൻ ഷോർട് ടൈം, ചാർജ് എടുക്കണം എന്ന് ആയിരുന്നു ഓർഡർ ..സിറ്റിയിലെ ന്യൂ ഏ സി പി ആയിട്ട് … ”
“കൺഗ്രാറ്റ്സ് ഡ്യൂഡ്… ”
“2 ദിവസം ആയി ക്വാർട്ടേഴ്‌സിൽ ആയിരുന്നു…. ഇപ്പൊ അമ്മയെ കാണാൻ വന്നതാ… അതൊക്കെ അവിടെ ഇരിക്കട്ടെ.. എവിടം വരെയായി മോനെ, ത്രയംബകം ഓടിക്കാറായോ… ”
“ഊവ, ഇങ്ങനെ ആണേൽ എന്റെ നടുവൊടിയും… അമ്പിനും വില്ലിനും അടുക്കില്ല അവൾ… ”
“അതിന് ഈ ദിവ്യ പ്രേമത്തിന്റെ തീ അവളെ ഒന്ന് അറീക്കണ്ടേ… ”
“ചെന്നാലും മതി അങ്ങോട്ട്… അവൾക്ക് ദേഷ്യമാ എന്നോട്… ”
“ആ നിന്റെ ഈ കടിച്ചു കീറാൻ നിക്കുന്ന, സ്വഭാവത്തിന്
പിന്നെ അവൾക്ക് വേറെന്ത് തോന്നാനാ… പിന്നെ പ്രണവിനോട് പറയണ്ടേ… ”
“ആദ്യം അവൻ അറിയണം ഡാ… പക്ഷെ ഈ വഴക്കും അടിയും ഒന്ന് തീർന്നിട്ട് വേണമല്ലോ…
ഒന്ന് അടുക്കനാ അടി ഉണ്ടാക്കിയത്..അവൾടെ ശ്രദ്ധ പിടിച്ചുപറ്റാൻ .… വെണ്ടാർന്നു എല്ലാം കയ്യീന്ന് പോയി…. ”
“ഇതൊക്കെ ഉണ്ടാക്കുമ്പോ ആലോചിക്കണം… ”
“ശവത്തിൽ കുത്താതെടാ…നീ ഒന്ന് പ്രേമിച്ചു നോക്ക്. ”
“സോറി, ഒരു തേപ്പിന്റെ ക്ഷീണം ഇതുവരെ മാറിയില്ല…”
“ഡാ, ഈ സൺഡേ നീ ഒന്ന് ഇറങ്ങ്… ഏ സി പി സാറിന് സൺഡേ ഒന്നും ഇല്ലെന്ന് അറിയാം… എങ്കിലും രാവിലെ വീട്ടിലേക്ക് വാ… നമുക്ക് അവിടുന്ന് പ്രണവിന്റെ വീട്ടിലും കയറാം… ”
“എങ്ങനെ അളിയാ, ആരുടെ വീട്… ഇപ്പൊ മറ്റു ചിലരും അവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞല്ലോ… ”
“ആ മിഥുവിന്റെ വീട്… എല്ലാ ന്യൂസും കിട്ടുന്നുണ്ടല്ലേ…? ”
” ജോലി പോലീസിൽ അല്ലെ… ഡാ അമ്മേ ഒന്ന് കണ്ടിട്ട് വരട്ടെ… ഇതുവരെ കണ്ടില്ല, ഇപ്പൊ പരാതിയുടെ കേട്ട് അഴിക്കും… ”
“ആ നീ ചെല്ല്, എനിക്കും ക്ലാസ്സ് ഉണ്ട്… ”
©ആരുണി കൃഷ്ണ ❤️
“ഈശ്വരാ ഈ മിഥു ഇത് എവിടെ പോയി… ദേഷ്യം വന്നാ കണ്ണ് കാണില്ല പെണ്ണിന് … ഒത്തിരി സങ്കടം ആയതല്ലേ… ഒറ്റക്ക് എവിടേലും ചെന്ന് ഇരിക്കുന്നുണ്ടാകും… ”
മിഥുവിനെ നോക്കാനായി ഓടിച്ചാടി പുറത്തേക്ക് ഇറങ്ങിയ ആമി അഭിയെ പോയി ഇടിച്ചു പമ്പരം പോലെ കറങ്ങി വാതിലിൽ തട്ടി… തല അമർത്തി പിടിച്ചു കൊണ്ട് അവൾ ഒരു നിമിഷം കുനിഞ്ഞു നിന്നു…
“സ്ക്യൂസ് മി, ആർ യൂ ഓൾറൈറ്റ്? ” ആമിയെ തട്ടി വിളിച്ചുകൊണ്ട് അഭി ചോദിച്ചു….
അവൾക്ക് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല… തലക്ക് ഒരു പെരുപ്പ് മാത്രം.… അപ്പോഴേക്കും അവൾ നിലത്തേക്ക് വീണു…
തുടരും……

by