23/04/2026

നെഞ്ചോട് : ഭാഗം 41

രചന – കൃഷ്ണ

ജാനു കാർത്തി ഗിഫ്റ്റ് കൊടുത്ത സാരി നീറ്റ് ആയിട്ട് ഉടുത്ത് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടി കൊതി കിള്ളി പിന്നിട്ട് ഒരു കല്ലിന്റെ വട്ടപ്പൊട്ടും തൊട്ട് കുങ്കുമ ചെപ്പ് കാണാത്തതിന്റെ നിരാശയിൽ അവൾ ഒന്ന് കൂടെ അവിടം നോക്കി കൊണ്ടിരിക്കെയായിരുന്നു അച്ചു ഫ്രഷ് ആയി ഇറങ്ങി വന്നത്…

അച്ചു നോക്കുമ്പോൾ ജാനു കാര്യമായ എന്തോ നോക്കുന്ന തിരക്കിലാണ്…

എന്താണ് ജാനുമ്മേ ഇങ്ങനെ കിടന്ന് തിരയുന്നത്…?
അവൾക്കടുക്കലേക്ക് വന്ന് കൊണ്ട്
അച്ചു ചോദിച്ചു…

എന്റെ കുങ്കുമ ചെപ്പ് കാണാനില്ല താന്തോന്നി… ഇന്നലെ തൊട്ട് നോക്കുവാ ഞാനിവിടെ…
ജാനു തിരയുന്നതിൽ ശ്രെദ്ധ കൊടുത്ത് കൊണ്ട് തന്നെ പറഞ്ഞു…

അത് അവിടെ എവിടേലും കാണും പെണ്ണേ… ഇനിപ്പോ കിട്ടിയില്ലങ്കിൽ നമുക്ക് അമ്പലത്തിൽ പോകും വഴി പുതിയത് മേടിക്കാം…

അച്ചു പറഞ്ഞു കൊണ്ട് അവളെ നേരെ പിടിച്ചു നിർത്തി…

മമ്… സുന്ദരി ആയിട്ടുണ്ട് ഇന്നെന്റെ ജാനുമ്മയെ കാണാൻ…

അച്ചു പറഞ്ഞത് കേട്ട് ജാനു പുഞ്ചിരിച്ചു…

ഇന്ന് അമ്പലത്തിൽ പോക്ക് മോള് മുടപ്പിക്കുമോ…

ശീ… ഈ വിചാരം മാത്രേയുള്ളോ താന്തോന്നി…
അച്ചുവിന്റെ കൈ തണ്ടയിൽ പതിയെ അടിച്ച് കൊണ്ട് ജാനു ചോദിച്ചു…

പിന്നെ നിയെന്റെ കണ്ട്രോൾ കളയുന്ന രീതിയിൽ ഓരോന്നും ചെയ്താൽ ഞാൻ എന്ത് ചെയ്യും…
തൽക്കാലം എന്റെ മോൻ കണ്ട്രോൾ ചെയ്ത് നിൽക്ക്…

ഇപ്പോ എന്റെ മോൻ ചെന്ന് റെഡിയാക്… ഡ്രസ്സ്‌ ഞാൻ ബെഡി…
ജാനു പറഞ്ഞു മുഴുപ്പിക്കും മുന്നേ അച്ചു അവളെ ഇടുപ്പിലൂടെ പിടിച്ചവനിലേക്ക് വലിച്ചടുപ്പിച്ചു…

എ… എന്താ… താന്തോന്നി ഇത്… ദേ കളിക്കാനുള്ള സമയമല്ലാട്ടോ… ചെന്ന് റെഡിയാക്… ഏട്ടൻ നമ്മളെ നോക്കി നിൽക്കുന്നുണ്ടാകും… ചെല്ല്…
അച്ചുവിന്റെ കൈക്കുളിൽ നിന്ന് കൊണ്ട് പറഞ്ഞു…

എനിക്ക് ഇപ്പോ ഒരു ഉമ്മ വേണം…
ജാനു പറഞ്ഞതൊന്നും കേൾക്കെ പോലും ചെയ്യാതെ അച്ചു പറഞ്ഞു…

അവൻ പറഞ്ഞത് കേട്ട് ജാനു ഒന്ന് പകച്ച് കൊണ്ട് അവനെ നോക്കി… പെട്ടന്ന് തന്നെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

താന്തോന്നി…
അവൾ പറഞ്ഞു പോയി ഒപ്പം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ തന്നെ അച്ചുവിന്റെ കവിളിൽ മുത്തി…

അച്ചുവിന്റെ പിടുത്തം ഒന്ന് കൂടി മുറുകി…

ദേ പറഞ്ഞത് തന്നു… ഇനി വിട്…

മമ് ഹ്ഹ്…
ജാനു പറഞ്ഞത് കേട്ട് അച്ചു കള്ളച്ചിരിയോടെ ഇല്ലന്ന് തലയാട്ടി മൂളി…

ദേ താന്തോന്നി എന്റെ കൈയ്യിൽ നിന്ന് നല്ലത് കിട്ടുട്ടോ…
അവന്റെ ചിരി കണ്ട് ജാനു പറഞ്ഞു…

അതെ നല്ലത് തന്നെ കിട്ടണം… ദേ ഇവിടെ…
അച്ചു അവന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു…

അവൾ അവനെ കൂർപ്പിച്ചു നോക്കി…

എന്താടി ജാനുമ്മേ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നേ… ഞാനൊരു ഉമ്മയല്ലേ ചോദിച്ചുള്ളൂ… അതിന് വലുതൊന്നും ചോതിച്ചില്ലല്ലോ… താടി ജാനുമ്മ… പ്ലീസ് ഡി…

അച്ചു കെഞ്ചി കൊണ്ട് പറയുന്നത് കേട്ട് ജാനുവിന് ചിരി വന്ന് പോയി…

അവൾ അച്ചുവിന്റെ ഇരുകവിളിലും കൈ ചേർത്ത് അവളിലേക്ക് അടുപ്പിച്ച് കൊണ്ട്
അവന്റെ ചുണ്ടിൽ മുത്തി വിട്ട് മാറാനൊരുങ്ങേ
അച്ചു അവളെ തലയ്ക്ക് പിന്നിൽ കൈ താങ്ങി അവനിലേക്ക് ചേർത്ത് ജാനുവിന്റെ ചുണ്ടുകളെ മുഴുവനായി അവന്റെ ചുണ്ടുകൾക്കിടയിലാക്കി…

®®®®®®®®®®®®®®®®®®®®®®®®

ശ്രീ കോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ മൂന്ന് പേർക്കും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു…

മനസ് നിറഞ്ഞു കൊണ്ട് പ്രാർത്ഥിച്ച് മൂവരും പുറത്തേക്കിറങ്ങി…

ഇലച്ചീന്തിൽ നിന്നും ചന്തനം തോടു വിരലിൽ എടുത്ത് കൊണ്ട് ജാനു അച്ചുവിന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു…

കാർത്തി ഇലച്ചീന്തിൽ നിന്ന് ചന്ദനം എടുക്കാൻ പോകെ ജാനു തടഞ്ഞു കൊണ്ട് അവൾ അവന്റെ നെറ്റിയിലും ചന്ദനം നീട്ടി തൊട്ടു കൊടുത്തു…

കൃത്യം ആ സമയമായിരുന്നു അമ്പലപ്പടവുകൾ കേറി പാറു വന്നത്… അവൾ കണ്ട കാഴ്ച
ജാനു കാർത്തിയുടെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുക്കുന്നതും…

ആ കാഴ്ച കണ്ടതും പാറുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു… അവൾക്ക് അത് താങ്ങുന്നതിനും അപ്പുറമായി തോന്നി…
ഒപ്പം അവളുടെ ശ്രെദ്ധ ജാനുവിന്റെ സാരിയിലേക്കും നീണ്ടു…

ഇന്നലെ കാർത്തി ടെക്സ്റ്റേൽസിൽ വെച്ച് മേടിച്ച സാരി…

അച്ചു ആ സമയം മുന്നിലേക്ക് കുറച്ച് നീങ്ങിരുന്നു…

കാർത്തി പുഞ്ചിരിയോടെ ജാനുവിന്റെ കവിളിൽ തലോടി നെറ്റിയോട് നെറ്റി മുട്ടിക്കുന്നത് കൂടി ആയതും പാറുവിന്റെ മനസ് കൈ വിട്ടു പോയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി…

അവൾ വേഗം തിരിഞ്ഞ് പടികളിറങ്ങി മുന്നോട്ടോടി…

അഞ്ചു വഴിപാട് കൗണ്ടറിൽ നിന്ന് രസീത് എഴുതി മേടിച് നടന്നു വരെയാണ് പാറു അവളെ മറികടന്ന് ഓടി പോകുന്നത് കണ്ട് അവളൊന്ന് പകച്ചു…

ഏയ്… പാറു…
അഞ്ചു വിളിച്ചുവെങ്കിലും പാറു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ടോടി പോയി…

അഞ്ചു ഒന്ന് പേടിച് അവൾക്ക് പിന്നാലെ പോയി എങ്കിലും അവൾ റോട് മുറിച്ചു കടന്ന് കുറച്ചകലെ എത്തിയിരുന്നു…

ഈ പെണ്ണിനിതു പെട്ടന്നെന്താ പറ്റിയത്… ഇങ്ങോട്ടേക്ക് വരുന്നത് വരെ കുഴപ്പമില്ലായിരുന്നല്ലോ…
അഞ്ചു ചിന്തിച്ചു കൊണ്ട് ദൂരേക്ക് നടന്നു നീങ്ങുന്ന പാറുവിനെ നോക്കി…

®®®®®®®®®®®®®®®®®®®®®®®

നീ എന്ത് പണിയാ പാറു കാണിച്ചത്… ഒന്നും തന്നെ പറയാതെ എന്തിനാ ഇങ്ങു ഓടി പോന്നത്…
അഞ്ചു പാറുവിന്റെ റൂമിലേക്ക് വന്ന് കൊണ്ട് കുറച്ച് ദേഷിച്ചു കൊണ്ട് ചോദിച്ചു…

അഞ്ചു പറഞ്ഞതിന് മറുപടി കൊടുക്കാതെ പാറു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് മുഖം അഞ്ചുവിന്റെ തോളിലേക്ക് അമർത്തി…

സങ്കടം കൊണ്ട് അവൾടെ നെഞ്ച് പൊട്ടിപ്പോകും പോലെ തോന്നി… ആദ്യമായി തന്നിൽ പ്രണയം തോന്നിയ ആൾ… മറ്റൊരു പെണ്ണിനോപ്പം സന്തോഷത്തോടെ നിക്കുന്നത് അവളിൽ കൂടുതൽ വേദന ഉണ്ടാക്കി കൊണ്ടിരുന്നു…
അവൾടെ കണ്ണുകൾ നിറഞ്ഞു…

സോ… സോറി… അ… അഞ്ചു… എ… എനിക്ക് വയ്യായ്ക പോലെ തോന്നി… അ… അതാ… ഞ… ഞാൻ വേഗം അ…മ്പലത്തിൽ നിന്നും ഇറങ്ങിയത്…
പാറു ഒരുവിധം പറഞ്ഞൊപ്പിച്ചു… സങ്കടം തട്ടി വാക്കുകൾ വിറച്ചു…

അവൾ പറഞ്ഞത് കേട്ട് അഞ്ജുവിന്റെ മുഖം ഒന്നയഞ്ഞു…

ഞാൻ ചോദിച്ചന്നേയുള്ളു… ഒന്നും പറയാതെ ഞാൻ വിളിച്ചിട്ട് പോലും നിൽക്കാതെ ഓടി പോയത് കണ്ട് ഞാൻ ഒന്ന് അന്താളിച്ചു പോയിരുന്നു… സാരമില്ല…
അഞ്ചു മെല്ലേ അവൾടെ പുറം മേനിയിൽ തട്ടിക്കൊണ്ടു പറഞ്ഞു…
പാറു ഒന്ന് കൂടെ അവളെ ഇറുകെ പിടിച്ചു… ഒരു താങ്ങെന്ന പോലെ… മനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനെന്നോണം…

®®®®®®®®®®®®®®®®®®®®®®®®®®

രാത്രിയിലെ ഫുഡ്‌ കഴി കഴിഞ്ഞ് ജാനു അടുക്കള ഒന്ന് ഒതുക്കി ലൈറ്റ് ഓഫ്‌ ചെയ്ത് ഹാളിലേക്ക് വരുമ്പോൾ കാർത്തിയും അച്ചുവും ടിവിയുടെ മുന്നിലിരിക്കുന്നു…

ഒരു ഇംഗ്ലീഷ് ഹൊറർ മൂവി…

രണ്ടു പേരും മൂവി കണ്ടിരിക്കാനാണോ… കിടക്കുന്നില്ലേ…?
ജാനു അവർക്കടുക്കൽ വന്ന് കൊണ്ട് ചോദിച്ചു…

കുറച്ച് കഴിയട്ടെ പെണ്ണേ…
അച്ചു പറഞ്ഞു കൊണ്ട് അവളെ നോക്കി…

അച്ചുവിന്റെ അതെ അഭിപ്രായം എന്ന കണക്കെ കാർത്തി ജാനുവിനെ നോക്കി…

ആഹാ… അളിയനും അളിയനും മൂവി കാണുവാണേൽ ഞാൻ എന്തിനാ മാറി നിക്കണേ…
അതും പറഞ്ഞു കൊണ്ട് ജാനു ഇരുവരുടെയും നടക്കായി കേറി ഇരുന്നു…

കാർത്തിയും അച്ചുവും ഒരു ചിരിയോടെ ജാനുവിനെ നോക്കി…

കാർത്തി അവളെ ചേർത്ത് പിടിക്കാൻ കൈ ഉയർത്തിയതും അതിനു മുന്നേ അച്ചു അവളെ തോളിലൂടെ കൈയ്യിട്ട് അവനോട് അടുപ്പിച്ചിരുന്നു…

അത് കണ്ട് കാർത്തി അവനെ നോക്കി തല വെട്ടിച്ച് ചിരിച്ചു കൊണ്ട് നേരെ ഇരുന്നു…

ജാനു അച്ചുവിന്റെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ട് ടിവി യിലേക്ക് നോട്ടം കൊടുത്തു കൊണ്ടിരുന്നു…

മുഖം അവന്റെ നെഞ്ചിലൊളിപ്പിച്ചു കൊണ്ട് പാളി നോക്കി കൊണ്ടാണ് കാണുന്നത്…

അതിനിടെ കാർത്തി ഉറക്കം വരുന്നു എന്ന് പറഞ്ഞു കൊണ്ട് എണീറ്റ് റൂമിലേക്ക് പോയിരുന്നു…

കുറച്ച് കഴിഞ്ഞതും ജാനുവിൽ നിന്ന് അനക്കമില്ലാതെ ആയതും അച്ചു ടിവിയിൽ നിന്നു നോട്ടം മാറ്റി കൊണ്ട് ജാനുവിനെ നോക്കി…
അവൾ നന്നായി ഉറക്കം പിടിച്ചിരുന്നു…
അച്ചു ഒരു ചിരിയോടെ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ട് ചേർത്ത്
പതിയെ മുന്നിലെ ടേബിളിൽ ഇരുന്ന റിമോർ എത്തിയെടുത്തു കൊണ്ട് ടിവി ഓഫ്‌ ചെയ്ത് ജാനുവിന്റെ ഉറക്കം തട്ടാതെ അച്ചു അവളെ ഇരു കൈകളിലും കോരിയെടുത്തു കൊണ്ട് റൂമിലേക്ക് നടന്നു..

തുടരും…