രചന – കൃഷ്ണ
ഇതൊക്കെ വേണോ അമ്മേ…
സിന്ധു പാൽ ഗ്ലാസ് നീട്ടിയതും വളരെ മടിച്ച് മടിച്ച് ജാനു ചോദിച്ചു…
അല്ലങ്കിലേ നെഞ്ച് മിടിച് മിടിച് ഇപ്പോ പുറത്തേക്ക് ചാടുമെന്ന കണക്കെയാണ്…
പിന്നെ വേണ്ടാതെ… ഇതും ഒരു ചടങ്ങാണ്… ഇന്ന് മുതൽ നിങ്ങൾ രണ്ടാളും പുതിയൊരു ജീവിതത്തിലേക്ക് കടക്കുവാണ്… സന്തോഷ പൂർണ്ണമായ ജീവിതത്തിലേക്ക്… എന്റെ മോള് ചെല്ല്…
സിന്ധു പുഞ്ചിരിയോടെ ജാനുന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…
ജാനു ഒന്ന് ചിരിച്ചെന്നു വരുത്തി പാൽ ഗ്ലാസുമായി മുറിയിലേക്ക് നടന്നു…
എന്റെ ഈശ്വരാ സിംഹത്തിന്റെ മടയിലേക്കാ എന്റെ പോക്ക്… കാത്തോണേ… അല്ല ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… പേടിക്കാതെ പറ്റില്ല ജാനൂ… ഇന്നലെ വരെ നീ വെറും ജനനി ആയിരുന്നു പക്ഷേ ഇപ്പോ അങ്ങനല്ല… അങ്ങേരുടെ താലി എന്റെ കഴുത്തിൽ ചാർത്തുന്നതിനു മുന്നേ അധികാരം എടുക്കലായിരുന്നു… അപ്പോ താലി കഴുത്തിൽ വീണതിന് ശേഷം പറയണോ…
എന്റെ മഹാദേവാ… ആ താന്തോന്നിയിൽ നിന്നും എന്നെ കാത്തോണേ…
ജാനു ചിന്തിച്ചു കൂട്ടി അച്ചുന്റെ റൂമിന് മുന്നിൽ എത്തി… ഡോർ ചാരി കിടക്കുവായിരുന്നു…
ചെറിയ നെഞ്ചിടുപ്പൊട് കൂടി ജാനു ഡോർ തുറന്ന് അകത്തേക്ക് കേറി… മുറിയിലേക്ക് കേറുമ്പോൾ അച്ചൂനെ അവിടെയെങ്ങും കണ്ടിരുന്നില്ല…
അവനില്ലാന്ന് കണ്ടതും നേരിയൊരാശ്വാസം തോന്നി അവൾക്ക്…
ജാനു പാൽ ഗ്ലാസ് ബെഡിന് സൈഡിലായുള്ള ടേബിളിന് മേൽ വെച്ച് തിരിയേം എന്തിലോ ചെന്ന് ശക്തിയിൽ ഇടിച്ചു നിന്നു…
ജാനു മുഖമുയർത്തി നോക്കിയതും മുന്നിൽ നിക്കുന്ന അച്ചൂനെ കണ്ട് അവൾ പകച്ചു കൊണ്ട് വേഗം പുറകിലേക്ക് നീങ്ങി നിന്നു…
എന്റെ നെഞ്ച് തകർത്തു കളഞ്ഞല്ലോഡി നീ…
അച്ചു നെഞ്ചിൽ മെല്ലേ കൈ വെച്ച് തടവി കൊണ്ട് കള്ള ദേഷ്യത്തിൽ ചോദിച്ചു…
അത്രയും നേരം പേടിച്ച് തല താഴ്ത്തി നിന്ന ജാനു അച്ചു ചോദിച്ചത് കേട്ട് മുഖമുയർത്തി നോക്കി…
ഇയ്യാളോടാരാ എന്റെ പിറകിൽ വന്ന് മിണ്ടാതെ നിക്കാൻ പറഞ്ഞേ…?
ആരാടി നിന്റെ ഇയ്യാള്… ഹേ…
ശബ്ദം കടുത്തിരുന്നു അച്ചുന്റെ… അവന്റെ മുഖഭാവം മാറി…
ചെറുതായൊന്നു ചൂട് കേറ്റാൻ വേണ്ടിയാ താൻ അങ്ങനെ പറഞ്ഞത്… ദേഷ്യപ്പെടുമ്പോൾ ഒരേ സമയം കൂർത്തു വരുന്ന കണ്ണും ചുണ്ടും കാണാൻ ഒരു പ്രേത്യേക ഭംഗിയാണ്… അതൊന്ന് കണ്ട് രസിക്കാൻ വേണ്ടിയാണ് പറഞ്ഞത്… അപ്പോ അവൾടെ ഒരു മറ്റെടുത്തെ പറച്ചില്… ഇയ്യാള് പോലും…
മഹാദേവാ… പണി പാളിയല്ലോ… താന്തോന്നി കലിപ്പ് മൂഡ് ഓണാക്കി…
ജാനു മനസിലോർത്തു…
ചോദിച്ചത് കേട്ടില്ലെടി നീ…
അച്ചുന്റെ അലർച്ച കേട്ടതും ജാനു ഞെട്ടി തരിച്ചു പോയി…
അ.. അത്… അത്… പിന്നെ ഞാൻ… അങ്ങനെ വിളിച്ചത്… സോ… സോറി…
ജാനു ഒരുവിധം തപ്പി പെറുക്കി പറഞ്ഞു…
ജാനുന്റെ പേടിച്ചുള്ള നിപ്പും തപ്പി പെറുക്കിയുള്ള പറച്ചിലും കേട്ട് അരിച്ചു കേറി വന്ന ദേഷ്യം എങ്ങോ പോയ്പ്പോയി…
ഇയ്യാളെല്ലങ്കിൽ പിന്നെ ആരാടി ഞാൻ നിന്റെ…?
എ… എന്റെ ഭ… ഭർത്താവ്…
ജാനു പറഞ്ഞത് കേട്ട് അച്ചൂന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
അപ്പോ ഭർത്താവിനെ ഇയ്യാളെന്ന് വിളിക്കുന്നത് ശരിയാണോ ഭാര്യേ…
കള്ള ചിരി ഒളിപ്പിച്ച് കൊണ്ട് അച്ചു ചോദിച്ചു…
ഇ… ഇല്ല…
ഇനി ആവർത്തിക്കുവോടി…?
ഇ… ഇല്ല…
അപ്പോ… ഇപ്പോ വിളിച്ചതിന് ഒരു ചെറിയ പണിഷ്മെന്റ് വേണ്ടേ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ ഉറ്റു നോക്കി…
ചേട്ടന്റെ ജാനുമ്മ ചേട്ടനെ കെട്ടിപ്പിടിച് കൊണ്ട് “അച്ചുവേട്ടാന്ന് ” നീട്ടി വിളിക്ക്…
അച്ചു പറഞ്ഞത് കേട്ട് ജാനു പകച്ച് കണ്ണും മിഴിച്ച് അവനെ നോക്കി… അവനാണെൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവളെ നോക്കി നിൽക്കുവാണ്…
എന്നെ ഇങ്ങനെ മുഴിച്ചു നോക്കി കൊണ്ട് നിൽക്കാതെ വിളിക്കടി ഭാര്യേ…
കുറുമ്പ് കലർന്നിരുന്നു അവന്റെ വാക്കിൽ…
ഞ.. ഞാൻ ചെയ്യൂല്ല… ഒരു വിധം ധൈര്യം സംഭാരിച്ചു കൊണ്ട് ജാനു പറഞ്ഞു കൊണ്ട് തിരിയാൻ പോകേം അച്ചു അവൾടെ കൈയ്യിൽ പിടിച്ച് വലിച്ചതും ജാനു അവന്റെ നെഞ്ചിൽ വന്ന് വീണു എങ്കിലും വലിയുടെ ശക്തിയിൽ പെട്ടന്ന് ബാലൻസ് തെറ്റി അച്ചു ബെഡിലേക്ക് വീണു… കൂടെ ജാനുവും…
വീഴ്ചയിൽ ജാനുന്റെ ചുണ്ട് അച്ചൂന്റെ ചുണ്ടിൽ അമർന്നു…
ജാനുന്റെയും അച്ചുന്റെയും കണ്ണുകൾ ഒരേ പോലെ മിഴിഞ്ഞു…
ജാനു വേഗം ഞെട്ടിപ്പിടഞ്ഞു കൊണ്ട് അവനിൽ നിന്നും ചാടി എണീറ്റു… അവൾക്ക് അവന്റെ മുഖത്ത് പോലും നോക്കാൻ പറ്റിയില്ല… അറിഞ്ഞോണ്ടല്ലങ്കിൽ കൂടിയും… അവൾക്ക് എന്തോ പോലെ തോന്നി…
അച്ചു അപ്പോഴും ജാനുവിന്റെ ചുണ്ടിന്റെ തണുപ്പിൽ ലയ്ച്ചു പോയ കണക്കെ ആയിരുന്നു… അവൻ ചുണ്ടിൽ പെരുവിരൽ കൊണ്ടൊന്നു തലോടി… ഞൊടിയിടയിൽ ചുണ്ടിന്റെ കോണിൽ കള്ളച്ചിരി പ്രേത്യക്ഷപ്പെട്ടു…
അവൻ എണീറ്റ് ജാനുനടുക്കൽ വന്നു നിന്നു… അവൾ രണ്ടടി പിന്നിലേക്ക് നീങ്ങി…
എന്റ ഭാര്യേ… ഇതെനിക്കിഷ്ട്ടായിട്ടോ… ഒത്തിരി…
കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അച്ചു പറഞ്ഞതും ജാനു പിടഞ്ഞു കൊണ്ട് വേഗം
തിരിഞ്ഞ് സോഫയ്ക്കടുത്തേക്ക് നടന്നു…
എന്റെ മോള് എങ്ങോട്ടാ…?
രണ്ടടി നടന്നില്ല അപ്പോഴേക്കും അച്ചുന്റെ ചോദ്യമുയർന്നു…
ഞാൻ സോഫയിൽ കിട…
പോയി ബെഡിൽ കിടക്കടി… ജാനു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അച്ചു ഒരലർച്ചയായിരുന്നു…
പറഞ്ഞു തീർന്നതും ജാനു കട്ടിലിലെത്തി…
കലിപ്പൻ തെണ്ടി താന്തോന്നി… ജാനു പിറുപിറുത്ത് കൊണ്ട് ബെഡിന്റെ മറുവശം ഓരം ചേർന്ന് തിരിഞ്ഞു കിടന്നു…
എന്റെ കാന്താരി… നിന്നെ ഞാൻ മെരുക്കി എടുക്കുമെടി മോളെ… അച്ചു മനസിലോർത്തു കൊണ്ട് ബെഡിന്റെ ഇങ്ങേ അറ്റത്തു വന്നിരിക്കേം ജാനു സ്പോട്ടിൽ ചാടി എണീറ്റു… അവൾടെ പെട്ടന്നുള്ള നീക്കത്തിൽ അവൻ മിഴിച്ചു കൊണ്ട് അവളെ നോക്കി…
ജാനു അച്ചൂന് നോക്കാതെ ബെഡിന് കുറുകെ പില്ലോ എടുത്തു ഫിറ്റ് ചെയ്ത് കൊണ്ട് തിരിഞ്ഞു കിടന്നു…
ജാനുന്റെ പ്രേവർത്തി കണ്ട് അച്ചൂന് ചിരി വന്നു പോയി… അവനാ ചിരിയോട് കൂടി ലൈറ്റ് ഓഫ് ചെയ്ത് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു… ഇരുണ്ട വെളിച്ചത്തിൽ അവളെ നോക്കി അങ്ങനെ കിടന്നു…
ജീവിതത്തിൽ ഇന്നേ വരെ ഒന്നിന് വേണ്ടിയും വാശി പിടിച്ചിട്ടില്ല… ആദ്യമായി… ജീവിതത്തിൽ ആദ്യമായി വാശി പിടിച്ചത് തന്റെ കണ്മുന്നിൽ…
വെറും വാശിയല്ലായിരുന്നു… പ്രാണനായിരുന്നു…
അവന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു…
ഇമ ചിമ്മാതെ അവളെ തന്നെ നോക്കി കിടന്നു…
കുറച്ച് കഴിഞ്ഞതും ജാനു കിടന്നന്ന് ഉറപ്പ് വരുത്തിയതും അച്ചു ബെഡിന് കുറുകെ വെച്ച പില്ലോ എടുത്ത് മാറ്റി അവൾക്കടുത്തേക് നീങ്ങി കിടന്ന് മെല്ലേ അവന് നേരെ തിരിച്ച് നെഞ്ചോട് ചേർത്ത് കിടത്തി… അവളൊന്ന് കുറുകി കൊണ്ട് ആ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു…
എന്നാടി കാന്താരി നീ എന്റെ പ്രണയം മനസിലാക്കുന്നെ… ഹേമ്… അവൻ മെല്ലേ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന ജാനൂനെ നോക്കി…
പൂച്ച കുട്ടികളെ പോലെ തന്റെ നെഞ്ചിൽ പതുങ്ങി കിടന്നുറങ്ങുന്ന ജാനൂന്റെ നെറുകയിൽ അമർത്തി മുത്തി ഒന്ന് കൂടി പൊതിഞ്ഞു പിടിച്ചു കൊണ്ട് കണ്ണുകളടച്ചു…
തുടരും…

by