18/04/2026

സിന്ദൂരം : ഭാഗം 25

രചന – ഭവ്യ ഭാസ്കരൻ

കല്യാണി പതിയെ കണ്ണുകൾ തുറന്നു. ഓർമയിൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭാരതി അവരുടെ കൈയിൽ പിടിച്ചു.

എന്റെ മോള്.. അവർ വിതുമ്പി കൊണ്ട് ഭാരതിയെ നോക്കി.

എല്ലാം വിധിയാണ്. അങ്ങനെ സമാധാനിക്കാം. തളരാൻ പാടില്ല. ഭാരതി അവരുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

അച്ഛമ്മേ.. ഞങ്ങൾക്ക് അമ്മയെ കാണണം. അച്ചുവും ചിന്നുവും ഒരേ സ്വരത്തിൽ പറഞ്ഞു.

ഇപ്പോ കാണാൻ പറ്റില്ല മക്കളെ .. അമ്മയെ റൂമിലേക്ക് മാറ്റട്ടെ. ഭാരതി വാത്സ്യല്യത്തോടെ അവരെ നോക്കി കൊണ്ട് പറഞ്ഞു.

പറ്റില്ല…. അമ്മയെ ഇപ്പോ കാണണം.. ചിന്നു വാശി പിടിച്ചു.

കല്യാണി പതിയെ എഴുന്നേറ്റു ഇരുന്നു അച്ചുവിനെ ചിന്നുവിനെയും അടുത്തേക്ക് വിളിച്ചു.

അമ്മമ്മേ.. അവർ അവർക്ക് അരികിലേക്ക് ഓടി ചെന്നു. കല്യാണി മക്കളെ ചേർത്ത് പിടിച്ചു.

അമ്മയെ കാണണം..? അവർ ഇരുവരും പറഞ്ഞു.

കുറച്ചു കഴിഞ്ഞു കാണാം മക്കളെ..

കൃഷ്ണനും മൈഥിലിയുടെ അച്ഛൻ മധുവും അങ്ങോട്ട് വന്നു.

അച്ചുവിനെ ചിന്നുവിനെ കണ്ട് കൃഷ്ണൻ പകപോടെ നോക്കി. അവരുടെ കലങ്ങിയ കണ്ണുകൾ കാണെ അവന്റെ നെഞ്ചു പിടഞ്ഞു.

അച്ഛാ… അമ്മാ… ചിന്നു കൃഷ്ണനെ വന്ന് ചുട്ടിപിടിച്ചു കരയാൻ തുടങ്ങി.

ചിന്നു… മോളെ… കരയണ്ട. അമ്മക്ക് കുഴപ്പം ഒന്നുല്ല. അച്ഛനല്ലേ പറയുന്നേ… കൃഷ്ണൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

അച്ഛാ…

ഒന്നുല്ലടാ.. കൃഷ്ണൻ അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് തന്നോട് ചേർത്ത് നിർത്തി.

മധു ഒന്നും പറയാനാവാതെ അടുത്തുള്ള ചെയറിൽ പോയിരുന്നു. തന്റെ മകൾ ചെയ്ത തെറ്റ് ആ മനസിനെ ആകെ പിടിച്ചുലച്ചിരുന്നു.

അമ്മേ കാണണം… അച്ഛാ. അച്ചു പറഞ്ഞു.

ഏതോ പറയാൻ തുടങ്ങിയതും മക്കൾ നോക്കുന്നത് കണ്ടപ്പോൾ അവൻ പറയാൻ വന്നത് നിർത്തി. വാത്സ്യല്യത്തോടെവരെ നോക്കി.

കാണാംട്ടോ.. അച്ഛൻ ഡോക്ടറെ കണ്ടു ചോദിക്കട്ടെ..

ന്തേലും കഴിച്ചോ.. നിങ്ങൾ. കൃഷ്ണൻ ചോദിച്ചു.

ഇല്ല.

അച്ഛാ.. മകളെ കൊണ്ട് പോയി കഴിക്കാൻ വാങ്ങി കൊടുക്ക്.

ഒന്നും വേണ്ട അച്ഛാ.. അമ്മയെ കണ്ടാൽ മതി.

അമ്മയെ കാണാം. അച്ഛൻ പോയി ഡോക്ടറെ കാണുമ്പോഴേക്കും നിങ്ങൾ പോയി കഴിച്ചിട്ട് വാ.

മക്കൾ വാ… ഒന്നും കഴിച്ചില്ലല്ലോ…? മധു അവരുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.

ചെല്ലു.. മക്കളെ… കല്യാണി അവരെ നോക്കി കൊണ്ട് പറഞ്ഞു.

മധു അവരെ വിളിച്ചു കാന്റീനിലേക്ക് പോയി.

കുട്ടികളെ എന്തിനാ ഇപ്പോ ഇങ്ങോട്ട് കൊണ്ട് വന്നേ.. കൃഷ്ണൻ ദേഷ്യത്തോടെ ഭാരതിയെ നോക്കി കൊണ്ട് ചോദിച്ചു.

മോനെ അവരുടെ അമ്മ അല്ലെ..?

അമ്മ… അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയോ അവൾക്ക്… അറിയുമെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു. കൃഷ്ണൻ ഭാരതിയോടെയി പറഞ്ഞു.

കുട്ടികൾ വന്നാൽ വീട്ടിലേക്ക് പോണം.

മോനെ.. അവളെ റൂമിലേക്ക് മാറ്റിയിട്ടു പോയാൽ പോരേ… കല്യാണി ചോദിച്ചു.

കത്തുന്ന മിഴികളാൽ അവരെ ഒന്ന് നോക്കിയവൻ.

മോനെ… ഭാരതി ദയനീയമായി അവനെ വിളിച്ചു.

സങ്കടവും ദേഷ്യവും കാരണം അവനാകെ നിലതെറ്റിയ അവസ്ഥയിലായിരുന്നു.

ഞാൻ ഡോക്ടറെ കണ്ടിട്ടു വരാം. അത്രയും പറഞ്ഞു കൊണ്ടാവൻ പുറത്തേക്ക് ഇറങ്ങി പോയി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഉണ്ണി ഫോൺ കട്ടാക്കി അലമാരയിൽ നിന്നും മുണ്ട് ഷർട്ടും എടുത്തണിഞ്ഞു.

അപ്പോഴും അവന്റെ മുഖത്ത് പുഞ്ചിരി തങ്ങി നിന്നു.

അച്ഛാ…

ആഹ്. ന്താ കുഞ്ഞാ…?

അവളുടെ അടുത്തേക്ക് വന്നു, അവളെ എടുത്തു കൊണ്ട് ഉണ്ണി ചോദിച്ചു.

അച്ഛാ.. എങ്ങോട്ടാ… കൊഞ്ചലോടെവൾ ചോദിച്ചു.

ഒരാളെ കാണാൻ പോവാ.. പോയി വരുമ്പോൾ എന്റെ കുഞ്ഞനെ അച്ഛാ എന്താ കൊണ്ടു വരേണ്ടേ…?

തേൻ മിട്ടായി.. അവളുടെ കണ്ണുകൾ തിളങ്ങി.

കൊണ്ടു വരാട്ടോ. ഉണ്ണി അവളുടെ കവിളിൽ ചുംബിച്ചു.

തിരികെ അവളും കവിളിൽ ഉമ്മ കൊടുത്തു.

പോയി കളിച്ചോട്ടോ.. ദൂരെക്ക്‌ ഒന്നും പോവരുത്. അവളെ താഴെ നിർത്തി കൊണ്ടവൻ പറഞ്ഞു.

മ്മ്. അവൾ തലയാട്ടി. പുറത്തേക്കു ഓടി പോയി.

ചീർപ്പ് എടുത്തു കൊണ്ടവൻ കണ്ണാടിക്ക്‌ മുന്നിൽ വന്നു നിന്നു.

തന്റെ പ്രതിബിംബത്തിലേക്കവൻ നോക്കി. കണ്ണുകൾ കുറുകി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കൃഷ്ണൻ തിരികെ റൂമിലേക്ക് ചെല്ലുമ്പോൾ ഭാരതി കല്യാണിയും മാത്രമേ ഉണ്ടായിരുന്നു ഉള്ളൂ.

ഡോക്ടർ എന്തു പറഞ്ഞു മോനെ…?
ഭാരതി ചോദിച്ചു.

നാളെ റൂമിലേക്ക് മാറ്റും. കൃഷ്ണൻ ഗൗരവത്തോടെ പറഞ്ഞു.

കുട്ടികൾ എവിടെ…?

ക്യാന്റീനിൽ നിന്ന് വന്നിട്ടില്ല.

മ്മ്. അവർ വന്നാൽ അവരെ കൂട്ടി വീട്ടിൽ പോണം. നാളെ വന്നു കണ്ടോട്ടെ…?

പിന്നെ.. നിങ്ങളുടെ അറിവിലേക്ക് ആയി പറയാ… കൃഷ്ണൻ കല്യാണിയെ നോക്കി.

ഇവിടുന്ന് മകളെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോവാം. എന്റെ മക്കളെ കൂടെ പറഞ്ഞു അയക്കില്ല. അവർക്ക് ഇനി ഞാൻ മാത്രം മതി. അവൾ ഈ ഹോസ്പിറ്റലിൽ നിന്നു പോവുന്നതോടെപ്പം ഞാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചിരിക്കും.

മോനെ.. കല്യാണിയുടെ സ്വരം ഇടറി.

മകൾക്ക് ഓരോന്നു ഓതി കൊടുത്ത് ഉണ്ടായിരുന്ന ജീവിതം തകർത്തില്ലേ.. എനിക്ക് ഇനി അവളെ വേണ്ട. നിങ്ങളു രണ്ടു പേരും കേൾക്കാൻ പറയാ… മക്കൾ ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല. അത്‌ അറിയിക്കാൻ എനിക്ക് താല്പര്യമില്ല. നിങ്ങളായിട്ട് അറിയിച്ചേ പറ്റൂ എന്നാണെങ്കിൽ ഇപ്പോ അവളെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവർ വെറുക്കും. നിങ്ങൾ എന്ത് കള്ളം പറഞ്ഞാണെങ്കിലും അവർ എന്റെ കൂടെ ഉണ്ടാവണം. ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ടവൻ അവരെ ഒന്ന് നോക്കി ഫോൺ കൈയിൽ എടുത്തു കൊണ്ട് പുറത്തേക്കു ഇറങ്ങി.

ഒന്നും പറയാനാവാതെ അവർ പരസ്പരം നോക്കി. തല താഴ്ത്തി ഇരുന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഉണ്ണിയേട്ടാ… ഉറക്കെ വിളിച്ചു കൊണ്ട് മാളൂ ഉണ്ണിയുടെ അടുത്തേക്ക് ഓടി ചെന്നു.

എന്താ.. മാളൂ… ഉണ്ണി നെറ്റി ചുള്ക്കി കൊണ്ടവളെ നോക്കി.

അത്‌… അച്ഛൻ…?

അച്ഛൻ…? ഉണ്ണി അവളെ നോക്കി.

അത്‌ ഏട്ടത്തിക്ക്‌ ആക്‌സിഡന്റ് ആയി ക്രിട്ടിക്കൽ ആണ്. അവൾ ശ്വാസം വിടാതെ പറഞ്ഞു.

നിന്നോട് ആരാ പറഞ്ഞെ…?

ഇപ്പോ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടതാ.

ഏട്ടൻ ഒന്ന് വല്യട്ടനെ വിളിച്ചു നോക്ക്…?

നിനക്ക് കിട്ടിയത് ഒന്നും പോരേ…? പോയി നിന്റെ പണി എന്താണെന്ന് വച്ചാ ചെയ്യ്. ഉണ്ണി ഗൗരവത്തിൽ പറഞ്ഞു .

ഇങ്ങനെ ഒന്നും പറയല്ലേ.. ഉണ്ണിയേട്ടാ. ഒര് ആപത്തു വരുമ്പോൾ… ഏട്ടനെ ഒന്ന് വിളിച്ചു നോക്ക്.

നിനക്ക് എന്താ മാളൂ.. അവർ നിന്നെ എന്ത് മാത്രം ദ്രോഹിച്ചു, അതിന് കിട്ടിയാ ശിക്ഷയാ ഇത്. അത്‌ അവർ അനുഭവിക്കട്ടെ…? അവളൊക്കെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ…

ഉണ്ണിയേട്ടാ.. അങ്ങനെ പറയല്ലേ… ഒരു ജീവൻ ഇല്ലാതാവുന്നതിലൂടെ ഒരു കുടുംബം തന്നെ തകരില്ലേ.. നമ്മൾ ആ വേദന അനുഭവിച്ചതല്ലേ.. ഒന്നും അറിയാത്ത അച്ചു, ചിന്നു.. അവർക്ക് വേണ്ടിയെങ്കിലും…

മതി നിർത്ത്.. ഉണ്ണി കൈകൾ ഉയർത്തി.
അവരെ നോക്കാൻ അവിടെ ആളുകൾ ഉണ്ട്. നീ നമ്മുടെ മക്കളുടെ കാര്യം നോക്ക്‌.

ഞാൻ ഒരിടം വരെ പോവാ.. വരാൻ കുറച്ചു ലേറ്റ് ആവും. മുണ്ട് മടക്കി കുത്തി കൊണ്ടവൻ പറഞ്ഞു.

ഉണ്ണി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.

ഭഗവാനെ.. എത്ര ഒക്കെ ദുഷ്ടത കാണിച്ചാലും ഈ ഒരു അവസരത്തിൽ കൈ വിടല്ലേ ദൈവമേ… അച്ചുവിനും ചിന്നുവിനും വേണ്ടി ഏട്ടത്തി ജീവിതത്തിലേക്ക് തിരികെ വരണേ.. അവൾ മനസറിഞ്ഞു പ്രാർത്ഥിച്ചു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

മൂന്നു മണിക്കൂർ നീണ്ട യാത്രക്ക്‌ ഒടുവിൽ ഹോസ്പിറ്റൽ പാർക്കിങ്ങിൽ ഏരിയയിൽ ബൈക്ക് നിർത്തി ഉണ്ണി റിസപ്ഷനിലേക്ക് നടന്നു.

ഡോക്ടർ രേവതിയെ… ഒന്ന് കാണണം.

സോറി സാർ.. മാഡം ജോലി റിസൈൻ ചെയ്തു..

ഓക്കേ. അവരുടെ അഡ്രസ്..?

വൺ മിനുട്ട്..

തുടരും