രചന – അരുന്ധതി
ദേവിക്കരികിലായി ഭാമയും വന്നു കിടന്നു. അടുത്ത്നിന്ന് ദേവിയുടെ ഏങ്ങൽ കേൾക്കാരുന്നു. ഒന്നാശ്വസിപ്പിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷേ അവളുടെ നന്മക്ക് വേണ്ടിയല്ലേ ഈ ചെയ്തതൊക്കെ എന്നോർത്തപ്പോൾ മനസ്സ് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു. ❤️❤️❤️❤️❤️❤️❤️ പരസ്പരം ഒന്നും സംസാരിക്കാതെ 2പേരും കടലിലേക്ക് നോക്കിയിരുന്നു. “ഇന്ന് മുഴുവൻ ഈ തിരയെണ്ണി ഇരിക്കാനാണോ ഇങ്ങോട്ട് വന്നത് “? ഭാമയെ ഒന്ന് നോക്കി വീണ്ടും ആർത്തിരമ്പുന്ന തിരയെ നോക്കി ദേവി ഒന്ന് ചിരിച്ചു. ” ഭാമേ….
നീ ശ്രദ്ധിച്ചിട്ടുണ്ടോ ചിലപ്പോഴൊക്കെ നദി ശാന്തമായി ഒഴുകും. മറ്റു ചിലപ്പോൾ എങ്ങോട്ടൊഴുകണമെന്നറിയാതെ ഒഴുകി സമുദ്രത്തോട് ചെന്ന് ചേരും. അതുപോലെയാണ് ചിലരുടെയൊക്കെ ജീവിതവും ജീവിതമെന്ന ഒഴുക്കിൽ പെട്ട് ദിശയറിയാതെ ഒഴുകും. ഒടുക്കം എവിടെയെങ്കിലും ചെന്ന് നിൽക്കും. ഞാനും അങ്ങനെയൊരു ഒഴുക്കിൽ പെട്ടു പോയതാ”… അവളുടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു കേട്ട് അതിന്റെ കാഠിന്യം മനസ്സിലാക്കുകയായിരുന്നു ഭാമ. “ഒരു നാട്ടിൻപുറത്താണ് ഞാൻ ജനിച്ചത്”. ❤️”കിളികളുടെ കലപില ശബ്ദവും, പൊന്ന് വിളയുന്ന പാടവും, സ്നേഹമുള്ള നാട്ടുകാരും എല്ലാം കൊണ്ടും സമൃദ്ധമായ എന്റെ നാട്. സന്തോഷമല്ലാതെ ഒന്നും ഞാനവിടെ അനുഭവിച്ചിട്ടില്ല.
എല്ലാത്തിനും മാറ്റ് കൂട്ടാൻ സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ അച്ഛനും, അമ്മയും, അനിയത്തിയും, പിന്നെ എന്റെ,,, എന്റെ ഭദ്രയും, അവളുടെ അമ്മയും, അച്ഛനും അങ്ങനെ എല്ലാവരും “…… 🌹🌹🌹🌹🌹🌹🌹 …. സാവിത്രീ…………. “രാവിലെ ഉമ്മറത്തിരുന്ന് ഒച്ചയിടാതെ രാമേട്ടാ ദാ ചായ ഇപ്പോൾ കൊണ്ട് വരാം “… ചായ റെഡി ചായ റെഡി….. ദാ പിടിച്ചോ… “രാവിലെ എഴുന്നേറ്റാൽ പത്രവും, കൂടെയൊരു ചായയും അത് നിർബന്ധാ. അല്ലേ രാമേട്ടാ.” ” അച്ഛന്റെ കാന്താരിയാവും ചായ കൊണ്ട് വരുന്നത് എന്നച്ഛനറിയാരുന്നു “…
“”””അത് പിന്നെ ഞാൻ വീട്ടിലുള്ളപ്പോൾ ഇതല്ലേ രാമേട്ടാ പതിവ് “””” എന്ന് പറഞ്ഞ് അച്ഛന്റെ കവിളിൽ പിടിച്ചു തിരിച്ചു… പെട്ടെന്നാണ് പുറത്തെന്തൊ വന്ന് വീണത്. നോക്കുമ്പോൾ അമ്മ നോക്കി പേടിപ്പിച്ച് നടന്നു വരുന്നു. “നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് അച്ഛനെ കയറി ഇങ്ങനെ രാമേട്ടാന്ന് വിളിക്കരുതെന്ന്. ആരെങ്കിലും കേട്ടാൽ എന്ത് കരുതും. കല്യാണ പ്രായമെത്തിയ പെണ്ണാ എന്നൊരു വിചാരമില്ല. എന്നും പറഞ്ഞ് അമ്മ അവളുടെ ചെവി പിടിച്ചു തിരിച്ചു. “” “അച്ഛാ വിടാൻ പറ അച്ഛാ എനിക്ക് വേദനിക്കുന്നു”..ആാാാ…
“സാവിത്രീ വിട്ടേ അവളെ. അവളിനി അങ്ങനെയൊന്നും വിളിക്കില്ല. ഉറപ്പ്. ഞാൻ പറഞ്ഞാൽ പിന്നെ എന്റെ മോൾക്ക് ആ കാര്യത്തിൽ അപ്പീലില്ല. അല്ലേ മോളെ. “” അതും പറഞ്ഞ് അമ്മ കാണാതെ അച്ഛനവളെ ഒന്നും ഇല്ലാന്ന് കണ്ണ് ചിമ്മിക്കാണിച്ചു. അകത്തേക്ക് പോകും വഴി സാവിത്രി തിരിഞ്ഞു നോക്കുമ്പോൾ പരസ്പരം കൈ കൊടുത്ത് 2ആളും ചിരിക്കുന്നു. 2 പേരെയും അവരൊന്ന് കൂർപ്പിച്ചു നോക്കി. “അച്ഛനും പുന്നാര മോളും കൂടി എന്തെങ്കിലും ചെയ്യ് ഞാനിനി ഒന്നും പറയാൻ വരുന്നില്ല. അല്ലെങ്കിലും അച്ഛനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കുന്ന കാലമല്ലേ”. എന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി. അച്ഛനും മോളും പരസ്പരം നോക്കി നിന്നു. “അമ്മേ…..
എന്താ മുഖം വീർത്തിരിക്കുന്നേ പല്ല് വേദനയുണ്ടോ അതോ കടന്നല് കുത്തിയോ. എന്താ എന്റെ അമ്മക്കുട്ടി??? ഇങ്ങനെ പിണങ്ങല്ലേ ഒന്ന് നോക്കിയേ അമ്മേടെ ദേവിമോളല്ലേ വിളിക്കുന്നെ”.. സോറി അമ്മേ…. എന്നും പറഞ്ഞ് 2ചെവിയിലും കൈ പിടിച്ച് സോറിയും പറഞ്ഞ് അമ്മക്ക് മുൻപിൽ നിന്നു. ” ഇനിയൊന്ന് ചിരിച്ചേ ” “മ്മ്മ്മ്മ്,,, ശെരി ശെരി…. ചെല്ല് ചെന്ന് ദേവൂനെ ഉണർത്ത് അല്ലെങ്കിൽ ആ പെണ്ണ് ഇന്ന് മുഴുവനും കിടന്നുറങ്ങും. ” ഒക്കെ മാതാശ്രീ എന്നും പറഞ്ഞവൾ പോയി. “ദേവൂ… എഴുന്നേൽക്ക് അല്ലെങ്കിൽ കിടത്തി കുളിപ്പിക്കും ഞാൻ. ” “ചേച്ചീ കഷ്ടം ഉണ്ട് ഒരു 5മിനിറ്റ് പ്ലീസ്”.. ”
5മിനിറ്റുമില്ല 10 മിനിറ്റുമില്ല. അങ്ങോട്ടെഴുന്നേറ്റ് പോയി കുളിച്ചേ”.. ” ചേച്ചിയോ ഉറങ്ങില്ല എന്നെയും ഉറക്കില്ലാന്നു വെച്ചാൽ കഷ്ടാണ് കേട്ടോ”… “നീ ഉദ്ദേശിച്ചത് പട്ടിയൊട്ട് പുല്ല് തിന്നുവേമില്ല പശുവിനെ കൊണ്ടൊട്ട് തീറ്റിക്കുവേമില്ല എന്നല്ലേ “… “” ഏയ് ഞാനങ്ങനെ ഉദ്ദേശിക്കുവോ. ഒരിക്കലുമില്ല. നീ എന്റെ ഒരേയൊരു ചേച്ചിയല്ലേ”.. “നീയങ്ങനെയേ ഉദ്ദേശിക്കൂ. അതുകൊണ്ട് വേഗം ബാത്‌റൂമിലോട്ട് വിട്ടോ.”” “ചേച്ചീ “…. “”ചെല്ല് കുട്ടാ “… “പോടീ ചേച്ചീന്നും വിളിച്ച് ദേവു ഓടി ബാത്‌റൂമിൽ കയറി കതക് കുറ്റിയിട്ടു” ചിരിയോടെ അവളത് നോക്കി നിന്നു. “അമ്മേ ഞാൻ ഭദ്രേടെ അടുത്ത് പോയിട്ട് വരാം. ” ലക്ഷ്മി അമ്മോ എന്നും വിളിച്ച് ഓടിച്ചെന്ന് അവള് കണ്ണ് പൊത്തി. ”
ഈ വരവ് പ്രതീക്ഷിച്ചിരിക്കുവാരുന്നു . ദേ ആ പാത്രത്തിൽ കുമ്പിളിരിപ്പുണ്ട്. ” ഹായ് ,,,, കുമ്പിൾ… അല്ലെങ്കിലും ഞാൻ വരുമ്പോൾ ഇത് ലക്ഷ്മി അമ്മേടെ സ്‌പെഷ്യൽ അല്ലേ “. അതിൽ നിന്ന് ഒന്നെടുത്ത് കടിച്ചു കൊണ്ട് അവളത് പറഞ്ഞത് കേട്ട് ലക്ഷ്മി അമ്മ ചിരിച്ചു. “ചെല്ല്… ഇന്നലെ നീ വരുമെന്ന് സാവിത്രി പറഞ്ഞപ്പോൾ തൊട്ട് ദേ ഇവിടെയൊരെണ്ണം നിലത്തൊന്നുമല്ല “. “അയ്യോ… രാത്രിയെ വരാത്തതിന് ഇപ്പോൾ കിട്ടും എനിക്ക് “. തലയിൽ കൈ വച്ച് അതും പറഞ്ഞ് ദേവി മുകളിലേക്ക് കയറുമ്പോൾ .
ചിരിച്ച് കൊണ്ട് അവള് പോകുന്നതും നോക്കി ലക്ഷ്മി അമ്മ നിന്നു. “ഭദ്രേ”… ” മ്മ്മ്മ്മ്മ്??? ആരാ, എവിടുന്നാ? മനസ്സിലായില്ലല്ലോ… ഇവിടെയെന്തിന് വന്നതാ. ” “ഞാനാരാന്നറിയില്ലേ നിനക്ക്. നിന്റെ കുഞ്ഞമ്മ ” “അയ്യോ ആണോ പറഞ്ഞത് നന്നായി എനിക്കറിയില്ലാരുന്നു”. “ടീ നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ പറയാതെ വന്നത്. അതിനിടക്ക് അമ്മ വന്നിത് കുളമാക്കുമെന്ന് ഞാനറിഞ്ഞോ”. “ഒന്നും പറയണ്ട നീ. എനിക്കൊന്നും കേൾക്കുവേം വേണ്ട”. ” പിണങ്ങാതെ, അതുകൊണ്ടല്ലേ ഞാൻ രാവിലെ തന്നെ ഓടി വന്നത്. നീ വേഗം പോയി കുളിച്ചേ നമ്മക്ക് പോയി ശാന്തേടത്തീടെ പയ്യിനോടും, കുളത്തിലെ താറാക്കൂട്ടങ്ങളോടും ഒക്കെ വർത്താനം പറയാം. എത്ര നാളായി. ഒന്ന് വാടി വേഗം”.. “ധൃതി പിടിക്കാതെടി ഞാനൊന്ന് ഒരുങ്ങട്ടെ”.
“ദേവീ പതുക്കെ ഓട് വരമ്പ് മഴ പെയ്ത് തെന്നി കിടക്കുവാ “… പാടത്തൂടെ ഓടുന്ന ദേവിയെ നോക്കി ഭദ്ര വിളിച്ച് പറഞ്ഞു. “””ദേവി മോളെ പഠിത്തം കഴിഞ്ഞു അല്ലേ. ഇനി ഇവിടെ തന്നെ കാണുവോ അതോ ജോലിക്ക് വേറെ എവിടേലും പോകുവോ “”” പുള്ളി പയ്യിനെ തലോടുന്ന ദേവിയോട് ശാന്തേടത്തി ചോദിച്ചു. “അറിയില്ല ശാന്തേടത്തി. അച്ഛൻ പറയുംപോലെ “””…. “അല്ലെങ്കിലും രാമേട്ടൻ പറയുന്നതല്ലേ നീ അനുസരിക്കൂ” . “2ആളും വാ രാവിലെ പുഴുങ്ങിയ കാച്ചിലുണ്ട് കഴിക്കാം” . “ഹായ്… വേഗം എടുക്ക് എത്ര നാളായി കഴിച്ചിട്ട് ” “ശാന്തേടത്തി ഞങ്ങളിറങ്ങുവാ. ഇനിയെന്നും ഞാനിവിടെ ഉണ്ടല്ലോ ഇടക്ക് വരാമേ”.
അങ്ങനെ പാടത്തും തൊടിയിലും കളിച്ചു നടക്കുമ്പോഴുണ്ട് ഇതുവരെ ആ നാട്ടിൽ കാണാത്ത ഒരാള്. അയാള് അവരെ 2ആളെയും നോക്കി നിൽക്കുന്നു. “ഭദ്രേ ആരാടി അത്? ഞാനിതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ”. “ആ…. ഞാൻ പണ്ടേ ആൺകുട്ടികളെ ശ്രദ്ധിക്കാറില്ലന്ന് നിനക്കറിയാല്ലോ “… “എന്തോ…… എങ്ങനെ…… ” ഈൗ😁……. “ഇളിക്കല്ലേ മോളെ… അവളൊരു സത്യവതി വന്നേക്കുന്നു. . ഒത്തിരി നവരസങ്ങളിറക്കാതെ നീ പറ “… “ടി കിഴക്കേടത്തെ ബംഗ്ലാവിൽ എന്തോ ആവശ്യവുമായി വന്നതാ.പേര് കാർത്തി. കുറച്ച് നാളായി ഇവിടെയൊക്കെ കാണാം. ഇത്രയേ എനിക്കറിയൂ”.
“ആളുടെ നോട്ടം കണ്ടിട്ട് അത്ര വെടിപ്പല്ലല്ലോടി ” “അതേ എനിക്കും തോന്നി. വാ നമുക്ക് പോകാം അയാള് നമ്മളെ ശ്രദ്ധിക്കുന്നുണ്ട് “. അതും പറഞ്ഞ് 2ആളും വീട്ടിലേക്ക് പോയി. ആ കണ്ണുകൾ അവർക്ക് പിന്നാലെയും “”””രാമാ…. കുട്ടികളുടെ പഠിത്തം കഴിഞ്ഞില്ലേ ഇനി 2ആളുടെയും വിവാഹം. അത് ഒരേ പന്തലിൽ വെച്ച് കേമായിട്ട് തന്നെ നമുക്ക് നടത്തണം” . “” അതേടാ ഗോപാലാ, എന്റെ മനസ്സിലും ഇപ്പോൾ അത് തന്നെയാ ആഗ്രഹം”… “ആഹാ 2ആളും കൂടി ഞങ്ങളെ കെട്ടിച്ചു വിടാനുള്ള പുറപ്പാടിലാണോ”? … “എന്താടി കാന്താരി നിനക്ക് വേണ്ടേ. അതോ ഇനി ആരെങ്കിലും മനസ്സിൽ കയറിയിട്ടുണ്ടോ “. “അച്ഛാ……..വേണ്ടാ”… “നീ പോടാ എന്റെ മോളുടെ മനസ്സിൽ അങ്ങനെയൊന്നുമില്ല.
അവളെ എന്റെ മോളാ “… “അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് “. “ഈയിടെയായി അച്ഛന് എന്നെ തീരെ വിശ്വാസമില്ല. ഇങ്ങനെ പോയാൽ ഞാൻ അച്ഛനെ ഡിവോഴ്സ് ചെയ്യും നോക്കിക്കോ”.. “വർത്താനം പറഞ്ഞിരുന്ന് സമയം പോയി.. എന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങുവാ. ഭദ്ര ഇന്നിനി അങ്ങോട്ട് വരില്ലെന്ന് ഉറപ്പല്ലേ. അപ്പോൾ ശെരിയെടാ “… “പറച്ചില് കേട്ടാൽ തോന്നും കിലോമീറ്റർ ദൂരേക്കാ പോകുന്നതെന്ന്. ഒരു മതിൽ അപ്പുറത്തേക്ക് പോകുന്നതിനാ “. ഭദ്രയുടെ പറച്ചില് കേട്ട് ദേവി അവള്ടെ ചെവിക്കു പിടിച്ചു തിരിച്ചു “നീയാരാടി എന്റെ അച്ഛനോടിതൊക്കെ പറയാൻ ” “ഗോപാലാ നീ ചെല്ലെടാ ഇതും കണ്ട് നിൽക്കാനാണെങ്കിൽ ഇന്നിവിടെ തന്നെ നിൽക്കേണ്ടിവരും”.
“അപ്പോൾ ശെരി “… “നിങ്ങളും ചെല്ല്… രണ്ടും പോയി കിടന്നുറങ്ങു ” … ❤️❤️❤️❤️❤️❤️❤️❤️❤️ “വേഗം നടക്കെടി ദീപാരാധനക്ക് മുൻപ് ചെല്ലണ്ടെ”.. “നട തുറന്ന് ഭഗവാനെ കണ്ടപ്പോൾ ഒരു വല്ലാത്ത സുഖം. എല്ലാ ആഗ്രഹങ്ങളും, ദുഃഖങ്ങളും പറഞ്ഞ് കഴിയുമ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തതയാ അല്ലേടി ഭദ്രേ “. “അതേ “…. “ടീ നിന്റെ ആഗ്രഹം എന്താ ഇനി “. “എല്ലാ പെൺകുട്ടികളെയും പോലെ ജോലി ചെയ്യണം, വീട്ടുകാരെ സഹായിക്കണം. പിന്നെ, എന്റെ വീട്ടുകാരെ ഞാൻ സ്നേഹിക്കുന്നത് പോലെ തന്നെ സ്നേഹിക്കുന്ന, ഒരാളെ കൂടെ കൂട്ടണം എന്റെ നല്ല പാതിയായി. പിന്നീട് ആ നെഞ്ചിന്റെ ചൂട് പറ്റി ജീവിക്കണം,
പിന്നെ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തണം. എല്ലാ പെൺകുട്ടികളെയും പോലെ ഇങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങളെ എനിക്കും ഉള്ളു “… “നിന്റെ ആഗ്രഹങ്ങൾക്കൊന്നും ഒരു മാറ്റവുമില്ലല്ലോടി. അന്നും ഇന്നും എന്നും എന്റെ ദേവി ഒരു പോലെയാ. നിന്നെ പോലെ നീ മാത്രമേ ഉള്ളു “… വേഗം വാ നന്നായി ഇരുട്ടി, എന്നും പറഞ്ഞ് ദേവി ഭദ്രയുടെ കയ്യും പിടിച്ച് വേഗം നടന്നു. ” ടീ നോക്കിക്കേ ഇതയാളല്ലെ. നമ്മളെ നോക്കിയാണല്ലോ നിൽപ്പ്. എനിക്കെന്തോ ഒരു പേടി പോലെ ഭദ്രേ. ആയാളത്ര ശെരിയല്ല എന്നെനിക്കന്നേ തോന്നിയതാ”. പേടിച്ചു നിന്ന ദേവിയുടെ കയ്യും പിടിച്ച് ഭദ്ര മുൻപോട്ട് നടന്നു. “ഒന്നുമില്ല നീ വാ “. ” ടീ അയാള് നമ്മുടെ നേർക്കാണല്ലോ വരുന്നത് “… തുടരും,,,

by