19/04/2026

നിന്നെയും കാത്ത് : ഭാഗം 02

രചന – നിഷ്തില

ശേഖ വീട്ടിൽ എത്താൻ എന്നത്തേതിലും വൈകിയിരുന്നു..

പതിവായി വരുന്നതിലും താമസിച്ചതിനാൽ കാരണം തിരക്കാൻ അമ്മ മറന്നില്ല.

ഒന്നുമില്ല എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി..

റൂമിൽ ചെന്ന് ഫ്രഷ് ആയി വരുമ്പോളേക്കും സിറ്റ് ഔട്ടിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു… അവൾ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ശേഖ കണ്ടില്ല.

സന്ധ്യയായി…..
പൂജ മുറിയിൽ പോയി പ്രാർത്ഥിച്ച ശേഷം പഠിക്കാൻ ഇരുന്നപ്പോൾ ആണ്, ആ മുഖം അവളുടെ മനസിലേക്ക് വന്നത്….

” ഇത്രയൊക്കെ പറഞ്ഞിട്ട് അയാൾ പേര് മാത്രം പറഞ്ഞില്ലല്ലോ. താൻ ഒട്ടു ചോദിച്ചതും ഇല്ല.. ആഹ്…. ഒരു കണക്കിന് നന്നായി.. അല്ലേൽ നാണം കെട്ടേനെയ്.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അണല്ലോ.. പേര് അറിഞ്ഞിട്ടിനി എന്തിനാ…” അവൾ സ്വയം പറഞ്ഞു.

ഈ സമയം അവനും അവളെ കുറിച്ചാണ് ചിന്തിച്ചത്…. തന്റെ പേര് പോലും ചോദിക്കാനുള്ള മര്യാദ അവൾ കാണിച്ചില്ലല്ലോ… അഹങ്കാരം കൂടുതൽ ആണേലും ജാടക്ക് തീരെ കുറവൊന്നും ഇല്ല…

° ° ° ° ° ° ° °° ° ° ° ° ° °°

“മോള് പഠിക്കുവാണോ? ” അച്ഛന്റെ ശബ്ദം കേട്ടാണ് ശേഖ തിരിഞ്ഞു നോക്കിയത്..

“പഠിക്കാൻ തുടങ്ങുവാരുന്നു. ”

“അച്ഛൻ ഒരു കാര്യം പറയാൻ ആണ് വന്നത്.. ”

അവൾക്കു കാര്യം മനസിലായി. അവൾ അച്ഛനെ നോക്കി…

“മോൾക്ക്‌ ഒരു കല്യാണാലോചന. നമ്മുടെ രാജുന്റെ വൈഫ്‌ ജയശ്രീടെ കസിന്റെ മോൻ ആണ്.. നല്ല പയ്യനാണ്.. ”

അവൾ ഒന്നും മിണ്ടിയില്ല. അതിനാൽ, അയാൾ തുടർന്നു…

“ശ്രീജിത്ത്‌.. എന്നാണ് പേര്.. യൂ കെ യിൽ നേഴ്സ് ആണ്. ”

(“ഓഹോ അപ്പോൾ ശ്രീജിത്ത് എന്നാണ് പേര്…) അവൾ മനസിലോർത്തു.

“അച്ഛാ… അതു… എനിക്കിപ്പം…. ”

“മോളെ എനിക്കറിയാം നീ ഇപ്പോൾ കല്യാണത്തിന് ഒരുക്കം അല്ല എന്ന്.. പയ്യൻ ഫ്രൈഡേ തിരിച്ചു പോകും. ഇഷ്ടപ്പെട്ട് ഓക്കേ ആയാലും നിനക്ക് ടൈം ഒണ്ട്. അതോണ്ട് മോൾ എതിരൊന്നും പറയരുത്… അവരുവന്നൊന്ന് കണ്ടിട്ട് പോട്ടേ… ”

“നല്ല പയ്യനാ മോളെ…. സുന്ദരനാ.. എനിക്ക് ഇഷ്ടമായി.. മോൾക്ക്‌ ഇഷ്ടമാകും… ” ഹേമയാണ് പറഞ്ഞത്.

“ആൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? ” അവൾ അമ്മയോടായി ചോദിച്ചു..

“എന്റെ മോളെ അവന് ഇഷ്ടപ്പെടാതിരിക്കോ… എന്റെ വാവ സുന്ദരി അല്ലേയ്യ്… ”

അമ്മയുടെ വാക്കുകൾ കേട്ട് ശേഖക്കു ചിരി വന്നു. അല്ലേലും കാക്കക്ക് താൻ കുഞ്ഞു പൊൻകുഞ്ഞ് എന്നാണല്ലോ…
(എന്ത് ചെയ്യാം….. അമ്മേടെ സുന്ദരനു ഈ മോളുടെ സൗന്ദര്യംവും സ്റ്റൈലും ഒന്നും പോരപോലും…)

” ഇതാ മോളെ.. ശ്രീ യുടെ ഫോട്ടോ ആണ്…”
അയാൾ ഗാലറിയിൽ നിന്നു ഫോട്ടോ എടുത്തു അവൾക്കു നേരെ നീട്ടി…

“വേണ്ട അച്ഛാ… നാളെ നേരിട്ട് കാണാനുള്ളതല്ലേ… എനിക്ക് ഫോട്ടോ കാണണം എന്നില്ല.” അവൾ അതു നിരസിച്ചു.

“പിന്നെ അച്ഛാ.. അയാൾക്ക് എന്നെ ഇഷ്ടം ആയില്ലെങ്കിൽ ഇതുപോലുള്ള ആലോചനകളുമായി വീണ്ടും എന്നെ നിർബന്ധിക്കരുത്.”

“എന്റെ മോളെ അവനു ഇഷ്ടമാകും.. ”

” വെറുതെ ഓവർ എക്സ്സൈറ്റ്മെന്റ് എന്തിനാ അച്ഛാ….”

“പിന്നെ ശ്രീജിത്തിന് നിന്നെ ഇഷ്ടം ആയാൽ ഞാൻ ഇതങ്ങുറപ്പിക്കും..”

ശ്രീജിത്തിന്റെ മനസ്സ് അറിയാവുന്നതിനാൽ അവൾ അതിനു മറുത്തൊന്നും പറഞ്ഞില്ല…

“പിന്നെ ശേഖ, അവര് നാളെ കൃത്യം എട്ട് മണിക്കെത്തും. മാക്സിമമം പതിനഞ്ചു മിനിറ്റ് അതിൽ കൂടുതൽ എടുക്കില്ല. പയ്യന് വേറെ എന്തെക്കെയോ എൻഗേജ്മെന്റസ് ഒണ്ട് നാളെ. ജയശ്രീ വിളിച്ചിരുന്നു .”

അതുകേട്ടു ശേഖക്കു ചിരി വന്നു..

“ശെരി അച്ഛാ….. ”

~ ~ ~ ~ ~ ~ ~ ~ ~

രാവിലെ.

ശേഖ നേരത്തെ എണീറ്റു കുളിച്ചു.. അമ്മ ഇടാനെടുത്തുവെച്ച പിങ്ക് ചുരിദാർ ഇട്ടു… കണ്ണെഴുതി പൊട്ടുതൊട്ടു. ചെറിയ ഒരു സിന്ദൂരകുറിയും വരച്ചു.. അവൾ കണ്ണാടിയിൽ നോക്കി…

“മ് ഇമ്മിണി സുന്ദരി ആയി…”
അവൾ സ്വയം പറഞ്ഞു..

അവൾ അടുക്കളയിൽ പോയി നിന്നു…

അമ്മ അദിഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു.
രാവിലെ ആയതിനാൽ ബ്രേക്ഫാസ്റ്റിനുള്ളതും അമ്മ ഉണ്ടാക്കി വെച്ചു…..

പെട്ടന്നാണ് ഗേറ്റിൽ വണ്ടിയുടെ ഹോൺ അടിക്കുന്നത് കേട്ടത്…
അച്ഛൻ അവിടേക്ക് ഓടി ചെന്ന് ഗേറ്റ് തുറന്നു.
വണ്ടിയിൽ നിന്ന് ആദ്യം ഇറങ്ങിയത് ഒരു മധ്യവയസൻ ആണ്. അതു ശ്രീജിത്ത്ന്റെ അച്ഛൻ ആകും എന്ന് തോന്നി.

ഡ്രൈവിങ് സീറ്റിൽ നിന്നു വളരെ അലസമായാണ് ശ്രീ ഇറങ്ങിവന്നത്.
മുണ്ടും ഷർട്ടും ആണ് വേഷം.
നെറ്റിയിൽ ചന്ദനക്കുറി.. ഇപ്പോൾ കണ്ടാൽ ശരിക്കും ഒരു ഉണ്ണിയേട്ടൻ ലുക്ക്‌ ഒക്കെ ഇണ്ട്…

എന്തോ ഒരു പ്രത്യേക ഐശ്വര്യം….
തനി നാടൻ പയ്യനെ പോലെ…

“ഓഹോ അപ്പോം ഇയാൾക്ക് ട്രെഡിഷണൽ ലുക്ക്‌ ഒക്കെ ആകാം… ഹും… നമ്മളാണെങ്കിലോ ഓഹോ…” ശേഖ സ്വയം പറഞ്ഞു…

ശ്രീജിത്ത്‌,പിന്നെ ശ്രീയുടെ അമ്മ, അച്ഛൻ, ജയശ്രീ ആന്റി, രാജു അങ്കിൾ എന്നിവരാണ് ഉണ്ടായിരുന്നത്..

പരിചയപ്പെടലിനും കുശലാന്വേഷണങ്ങൾക്കും ശേഷം അച്ഛൻ അമ്മയോട് ശേഖയെ വിളിക്കാൻ പറഞ്ഞു….

ഞാൻ അമ്മയുടെ പുറകെ ചെന്ന് അച്ഛനരികിലായി നിന്നു. എല്ലാരേം നോക്കി ചിരിച്ചു…ചായ ഒക്കെ അമ്മയാണ് കൊടുത്തത്.. അതിനൊന്നും എന്നെ കിട്ടില്ല എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു..

ശ്രീജിത്ത്‌ അവളെ നോക്കാതെ മറ്റേവിടേക്കോ നോക്കി അലക്ഷ്യമായി ഇരുന്നു..

എനിക്കെന്തോ ഒരുപേടി പോലെ. കാലൊക്കെ തണുക്കുന്നു..
ഈ സമയം ശ്രീയുടെ അമ്മ എന്നെ വിളിച്ചടുത്തിരുത്തി ഓരോകാര്യങ്ങൾ അന്വേഷിക്കുന്നണ്ടായിരുന്നു…അമ്മയെ എന്തോ എനിക്ക് ഒരുപാടിഷ്ടമായി…
അമ്മയുടെ മുഖമാണോ ശ്രീക്ക്… അതേ..

ശ്രീജിത്ത് അവളെ ഒന്നു പാളി
നോക്കിയോ….?

ശേഖ ആ പരിസരത്തേക്കേയ് നോക്കിയതേയില്ല..

“മോനേ ശ്രീക്കുട്ടാ നീ മോളെ നല്ലോണം കണ്ടല്ലോ അല്ലേയ്. ഇനി നീ കണ്ടില്ലന്നു പറയല്ലേ… നേരിട്ട് കാണണേൽ നീ കാത്തിരിക്കേണ്ടി വരും “.ശ്രീയുടെ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അവർക്കെന്തേലും സംസാരിക്കണേൽ സംസാരിക്കട്ടെ..” രാജു അങ്കിൾ പറഞ്ഞു..

“ചെല്ല് മോളെ… ” അച്ഛൻ എന്നോടായി പറഞ്ഞു…

“എന്തിന്?? ” ശേഖ തന്നോട് തന്നെ ചോദിച്ചു

അവൾ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി.. പുറകെ അവനും…

റൂമിൽ കയറി കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല..
അവൻ അവളെ തന്നെ നോക്കുകയായിരിന്നു..

മുടി അഴിച്ചിട്ടിരിക്കുന്നു. നെറ്റിയിൽ ചെറിയ സിന്ദൂരകുറി, നീട്ടിയെഴുതിയ കണ്ണുകൾ,ചെറിയ പൊട്ട് . സുന്ദരിയായിട്ടുണ്ട്…അവൻ ചെറുപുഞ്ചിരിയോടെ അവളെത്തന്നെ നോക്കി നിന്നു.

ഒട്ടും താല്പര്യമില്ലാതെ ദേഷ്യം പിടിച്ചു നിൽക്കുന്ന ശേഖയെ കണ്ട് അവന് ചിരി വന്നു…

ശേഖ എന്തുചെയ്യണം എന്നറിയാതെ ക്ലോക്കിലേക്ക് നോക്കി. സമയം 8.15.

“ദൈവമേ ഇവളിനി തൂക്കി വെളിയിലിടുമോ?”
ശ്രീ അവളെ തന്നെ നോക്കി നിൽക്കുവാണ്..

അവൾ പതിയെ മുഖം ഉയർത്തി അവനെ നോക്കി.. ഒരുനിമിഷം അവരുടെ കണ്ണുകൾ ഇടഞ്ഞു…

എന്തോ അവന്റെ നോട്ടത്തിന്റെ തീക്ഷ്ണത താങ്ങാനാകാതെ അവൾ മുഖം തിരിച്ചു..

“പെണ്ണുകാണൽ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ വല്ല കോലിൽ സാരിയോ ദവാണിയോ ചുറ്റിയ കോലമാ പ്രതീക്ഷിച്ചേയ്… ” അവൻ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു…

” ബിക്കിനി ഇട്ടാലോ എന്ന് വിചാരിച്ചതാ… എന്താ ചെയ്ക അമ്മ സമ്മതിച്ചില്ല ” അവളും വിട്ടുകൊടുത്തില്ല..

“ഹാവുഅതേതായാലും നന്നായി …
അതു കാണാനുള്ള ത്രാണി ഇല്ലെയ്‌ അടിയന്… ” അവൻ കളിയാക്കികൊണ്ട് പറഞ്ഞു…

അവളുടെ മുഖത്തു വീണ്ടും ദേഷ്യം ഇരച്ചു കയറി…

“അല്ല ഇയാൾക്ക്‌ ഭയങ്കര മോഡേൺ ആയതൊക്കെയല്ലേ പിടിക്കത്തൊള്ളൂ… പിന്നെ ആരെ ഇമ്പ്രസ്സ് ചെയ്യാനാ ഈ വേഷം കെട്ടൽ?” ശേഖ ചോദിച്ചു.

“അമ്മേടെ നിർബന്ധം കാരണം മുണ്ടുടുത്തതാ അല്ലാതെ…ഇവിടെ ആരെയും ഇമ്പ്രെസ്ഡ് ആക്കേണ്ട കാര്യം ഇല്ലല്ലോ..”

“ഈ പെണ്ണുകാണൽ പോലും അമ്മക്ക് വേണ്ടിയാ… പറഞ്ഞല്ലോ ഞാൻ ഇന്നലെ… അല്ലാതെയ്… ”

അവളുടെ മുഖം മങ്ങി.അവൻ അതുകാണാതിരിക്കാൻ അവൾ കുനിഞ്ഞു നിന്നു.. പക്ഷെ ആ മുഖത്തെ വാട്ടം അവൻ മനസിലാക്കിയിരുന്നു.

അവൻ പിന്നെ ഒന്നും പറഞ്ഞില്ല. പതുക്കെ അവളുടെ അടുത്തേക്ക് വന്നു. അവളുടെ നെഞ്ചിടിപ്പുയർന്നു..

അവന്റെ നോട്ടം തന്നിലേക്ക് തന്നെയെന്ന് ശേഖ തിരിച്ചറിയുന്നുണ്ടായിരുന്നു…
അവൾ അനങ്ങിയില്ല.

“തനിക്ക് കോളേജിൽ പോകേണ്ടതല്ലേ.. എന്തയാലും മറുപടി അച്ഛനെ വിളിച്ചു പറഞ്ഞേക്കാം….” ഇത്രയും പറഞ്ഞു അവൻ റൂമിൽ നിന്നിറങ്ങി…

ആ സമയം അവന്റെ മുഖത്ത് ആരെയും വശ്യമാക്കുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു..

ആ ഒരു നിമിഷം എന്തോ അത്രയും നേരം തോന്നിയ ദേഷ്യം എല്ലാം എവിടെയോ പോയപോലെ തോന്നി ശേഖക്ക്..

അവരെ യാത്രയാക്കാൻ വാതുക്കൽ വരെ പോയെങ്കിലും… തന്നെ
ഒന്നു മൈൻഡ് പോലും ചെയ്യാതെ ശ്രീ കാർ മുന്നോട്ടെടുത്തു…

അവനിലുണ്ടായ ഭാവമാറ്റം അവളിൽ അത്ഭുതമൊന്നും ഉണ്ടാക്കിയില്ല….
അങ്ങനെ അതവസാനിച്ചു എന്നവൾ കരുതി….

÷ ÷ ÷ ÷ ÷ ÷ ÷ ÷

അവർ പോയ ഉടനെ ശേഖ ബാഗും എടുത്ത് ഇൻസ്റ്റിട്യൂട്ടിലേക്ക് ഇറങ്ങി…

അവിടെ എത്തിയ ശേഖയെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആദ്യമായാണ് എല്ലാരും ശേഖയെ ഇത്രയും സുന്ദരിയായി കാണുന്നേയ്…

ക്ലാസ്സെടുക്കാനായി വന്ന ഹരി അവളെ കണ്ടു ഒന്നമ്പരന്നു….
അവൻ ആദ്യമായാണ് അവളെ അങ്ങനെ കാണുന്നത്….
( ഹരി ശേഖയുടെ കോളേജ് സീനിയർ ആണ്. ഇപ്പോൾ അവൾ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്ട്രക്ടർ ആണ്..)

ഷോർട് ടെം കോഴ്സ് ആയതിനാൽ അവർ തമ്മിലുള്ള പരിചയം ടീച്ചേഴ്സിൽ ചിലർക്കറിയാം എന്നല്ലാതെ സ്റ്റുഡന്റസിനൊന്നും അറിയില്ലാരുന്നു…
അതുകൊണ്ടുതന്നെ ചോദിക്കാൻ വന്ന എന്തോ ഹരി പാതി വഴിയിൽ നിർത്തി.

ഇന്റർവെൽ ടൈമിൽ കൊറിഡോറിൽ നിന്ന ശേഖയെ ഹരി കണ്ടു…

“ഏയ് ശേഖാ…
ഇന്ന് ഇമ്മിണി സുന്ദരി ആയിട്ടുണ്ടല്ലലോ? ”

“ഇമ്മിണി സുന്ദരിയേ ആയിട്ടൊള്ളോ??
ശേയ്….. ” മുഖം ചുളിച്ചുകൊണ്ട് ശേഖ മുന്നോട്ട് നടന്ന് നീങ്ങി..

(ശേഖ തന്നിൽ നിന്ന് അതിൽ കൂടുതലായി എന്തേലും പ്രതീക്ഷിച്ചോ?.) ഹരി എന്തോ ആലോചിച്ച നിന്നു. ശേഷം പതുക്കെ നടന്ന് സ്റ്റാഫ്‌ റൂമിലേക്കു പോയി.. അവന്റെ ചിന്തയിൽ മുഴുവൻ ശേഖ ആരുന്നു…

പക്ഷെ ഈ സമയം ശേഖ ശ്രീജിത്തിനെ കുറിച്ചാണ് ചിന്തിച്ചത്. റൂമിൽ വെച്ചു തന്നെ നോക്കിയ ആ കണ്ണുകളിൽ എന്തായിരുന്നു…?
തന്നോടുള്ള ഇഷ്ടം ആയിരുന്നോ? ശ്രീജിത്ത് ഒരു യെസ് പറയുമോ..? അതോ…….
അവൾ ചിന്തയിൽ മുഴുകി.

ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയ അവളെ കാത്ത് താഴെ ഹരി നിൽപ്പുണ്ടായിരുന്നു…

“ശേഖാ… ഞാൻ അങ്ങനെ പറഞ്ഞത് തനിക്കു ഫീൽ ആയോ? ”

” എന്ത്? ”

“അത്.. താൻ ശരിക്കും ഇന്ന് സുന്ദരി ആയിട്ടുണ്ട്… താൻ അല്ലേലും സുന്ദരി അല്ലേ… പിന്നെന്താ പ്രശ്നം? ”

ഹരിയുടെ സംസാരം കേട്ട് ശേഖക്ക് ചിരി വന്നു….

“ഹരി ഏട്ടന് എന്താ പറ്റിയേ??”

” ഏട്ടനോ? ”

” ഓഹ് ഇപ്പോൾ എന്റെ സാർ ആണല്ലോ.. കോളേജ് ടൈമിൽ വല്യ കൂട്ടൊന്നും അല്ലായിരുന്നെങ്കിലും അങ്ങനെ വിളിച്ചാണല്ലോ ശീലം… അതാ പെട്ടന്നങ്ങനെ വന്നേ..?”

“എന്താ ഹരിയേട്ടാ പ്രശ്നം? ” അവൾ ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു…

“അല്ലാ ഇന്നെന്താ പതിവില്ലാതെ സിന്ദൂരമൊക്കെ തൊട്ടു മുടിയൊക്കെ അഴിച്ചിട്ടു കാവിലെ ഭാഗവതിയെ പോലെ.. ”

” കാവിലെ ഭാഗവതിയെ പോലെ അല്ലാ. ഞനൊരു വിശ്വമിത്രന്റെ തപസ്സിളക്കാനുള്ള ഒരു സൈക്കോളടിക്കൽ മൂവ് ആരുന്നു.. ” അവൾ ചിരിച്ചു…

“വിശ്വമിത്രനോ? ഏത് വിശ്വമിത്രൻ ?”

” അതോ… അത് ഞാൻ നാളെ പറയാം.. ഇപ്പൊ ടൈമില്ല..എന്റെ ബസ്സ് പോകും. ”

അവൾ ബസ്സ്‌ സ്റ്റോപ്പിലേക്ക് ഓടി..

ശേഖയുടെ മനസിലെന്താണെന്ന് അറിയാതെ അവൻ അവൾ പോകുന്നതും നോക്കി ആശങ്കയോടെ നിന്നു….

(തുടരും…….)

കഥ ഇഷ്ടമാകുന്നുണ്ടെന്ന് വിശ്വസിക്കുന്നു… ആദ്യമായി എഴുതുന്നതിനാൽ പോരായ്മകൾ ഉണ്ടായേക്കാം… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..