രചന – ഗ്രീഷ്മ വിപിൻ
തനിക്ക് എന്നും പ്രിയം അച്ഛനോട് ആയിരുന്നു…. ഷാനുവിനോടുള്ള എന്റെ പ്രണയം ആദ്യം പറഞ്ഞത് പോലും… അമ്മയെ എന്നും എതിർത്തു സംസാരിച്ചിട്ടേ ഉള്ളു…. അച്ഛന്റെ എന്റെ ഏത് ഇഷ്ടവും ഞാൻ പറയുന്നതിന് മുന്നേ എന്റെ മനസ്സ് അറിഞ്ഞു ചെയ്യ്തു തരുമായിരുന്നു….. അച്ഛനും മകളും എന്നതിലുപരി നല്ല സുഹൃത്ത് കൂടി ആയിരുന്നു…. ആ അച്ഛന്റെ തണലിൽ കഴിയാനായിരുന്നു ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്…. അമ്മയ്ക്കു പോലു പോലപ്പോഴും ഞങ്ങളുടെ സ്നേഹം കണ്ട് കുശുമ്പ് തോന്നിയിട്ടുണ്ട്….. അമ്മ എന്നു തനിക്ക് മുന്നിൽ തടസങ്ങൾ മാത്രമായിരുന്നു സൃഷ്ടിച്ചിരുന്നത്….. എന്നാൽ ആ തടസ്സങ്ങൾ എല്ലാം തന്റെ അച്ഛൻ വാക്കുകൾ കൊണ്ട് ഇല്ലാതാക്കി…. അമ്മയ്ക്ക് ഞാൻ എന്ത് ചെയ്യുമ്പോഴും പെണ്ണ് ആയിരുന്നു…. അവിടെ ഇരിക്കാൻ പാടില്ല ഇവിടെ നിൽക്കാൻ പാടില്ല ആൺ കുട്ടികളോട് സംസാരിക്കാൻ പാടില്ല…. എല്ലാത്തിൽ നിന്നു പെണ്ണാണ് എന്നാ പേരിൽ മാറ്റി നിർത്താൻ ശ്രമിച്ചു…..
എന്നാൽ അച്ഛൻ….. എന്നെ ഒരു വ്യക്തിയായി കണ്ടു എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് തെറ്റും ശരിയും പറഞ്ഞു മനസിലാക്കി തന്നു….. ഷാനുവിനോടുള്ള തന്റെ ഇഷ്ടം അച്ഛനോട് പറയുമ്പോൾ പോലും അച്ഛന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു…. അന്ന് ഞാൻ പ്ലസ് വണിലായിരുന്നു ഷാനു പ്ലസ് ടുവിൽ…. അച്ഛനും ഷാനുന്റെ ഉമ്മയും തമ്മിലുള്ള സൗഹൃദം ഞാനും ഷാനുവു തമ്മിൽ ഉണ്ടായിരുന്നു…. ആ സൗഹൃദം പിന്നീട് എന്റെ മനസ്സിൽ പ്രണയമായി മൊട്ടിട്ട് തുടങ്ങിയിരുന്നു… “അച്ഛാ……. ” പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുവായിരുന്ന വീരഭദ്രന്റെ അടുത്തേക്ക് ചെന്നിരുന്നു…. “എന്തടാ….. ” “അച്ഛൻ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ ” വീരഭദ്രൻ ശിവേടെ മുഖത്തേക്ക് നോക്കി…. “ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ….. ” “ഒന്നുല്ല….. പറ ആരെങ്കിലു പ്രണയിച്ചിട്ടുണ്ടോ….” “പ്രണയിച്ചിട്ടുണ്ടോ എന്നല്ല…. ഇപ്പോഴും പ്രണയിക്കുന്നുണ്ട്…. ” ശിവ ഞെട്ടി അച്ഛനെ നോക്കി…. ” ആരെ….” അവൾ ആകാംക്ഷയോടെ ചോദിച്ചു… “വേറെ ആരെ നിന്റെ അമ്മയെ തന്നെ… ” അത് കേട്ടതും അവൾ പൊട്ടിച്ചിരിച്ചു…. “നീ ചിരിക്കാൻ ഞാൻ തമാശ ഒന്നും പറഞ്ഞില്ല…. ” “പിന്നെ തമാശ അല്ലാതെ….. അങ്ങോട്ട് പ്രേമവും പറഞ്ഞ് ചെന്നാൽ മതി…… അമ്മടെ മനസ്സ് കല്ലാണ്… ”
“എന്താടാ…. അമ്മയെ നീ ശരിക്കും അറിയാൻ ശ്രമിക്കാത്തത് കൊണ്ടാണ്… അവൾ ഒരു പാവമാ…. അവളുടെ അതെ സ്വഭാവമാണ് നിനക്ക് കിട്ടിയിരിക്കുന്നത്…. ” “പിന്നെ അമ്മന്റെ സ്വഭാവം……. “അവൾ മുഖം കോട്ടി പറഞ്ഞു…. “അതേടി…. നീ ഷാനുന്റെ ഉമ്മയോട് ചോദിച്ചോ…. അവര് ഒരുമിച്ച് പഠിച്ചതാണ്….” “ഉമ്മയും അമ്മയും ഒരുമിച്ചു പഠിച്ചതോ….. ” വീരഭദ്രൻ അതേയെന്ന രീതിയിൽ തലയാട്ടി…. “എന്നിട്ട് അവര് നേരിൽ കണ്ടാൽ ചിരിക്കുക കൂടി ഇല്ലല്ലോ…. അത് എന്തെ…. ” “അത് എന്താ എന്ന് നീ അമ്മയോട് തന്നെ ചോദിച്ചോ….. ” “അയ്യോ വേണ്ടേ…. അമ്മയ്ക്ക് എന്നെ കാണുന്നതേ കലിയാണ്…. ” “അതൊക്കെ പോട്ടെ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ എന്തെങ്കിലും കാരണം…” “അത് അച്ഛാ… ഞാ..ഞാൻ ഒരു സംശയം തീർക്കാൻ വന്നതാ….. ” “സംശയം….??… ” “അത്…. നമ്മുടെ കൂടെ എപ്പോഴും ഉള്ള വ്യക്തി…. വേറെ ഒരാളോട് അടുത്ത് ഇടപെഴകുമ്പോൾ നമ്മുക്ക് ദേഷ്യവും സങ്കടവും… പിന്നെ അയാളെ എപ്പോഴും കാണണം എന്ന് തോന്നുന്നത്… അയാളോട് പഴയത് പോലെ ഒന്നും സംസാരിക്കാൻ കഴിയാതെ പറ്റാതെ ഇരിക്കുവാ… ” “ആരാ ആൾ…. ഷാനു ആണോ…. ” അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അയാൾ പറഞ്ഞു… ശിവ ഞെട്ടി അയാളെ നോക്കി….
“അച്ഛെടെ ഭദ്രകുട്ടിടെ മനസ്സ് കിഴടക്കിയത് ഷാനു ആണോ…. ” “മ് മ് മ്മ്മ്മ്….. എങ്ങനെ… ” അവൾ സംശയത്തോടെ നോക്കി… “എന്റെ മോളെ എനിക്ക് അറിയില്ലേ…. അവൻ തിരിച്ചും ഇഷ്ടമാണോ…. ” “അറിയില്ല…. ” “മ്…. ” “അച്ഛയ്ക്ക് എന്നോട് ദേശ്യമില്ലേ…. ” “എന്തിന്…. ” “അല്ല ഷാനു ഒരു മുസ്ലിം അല്ലെ…. ” “അതിന് എന്താ… അവൻ മനുഷ്യൻ അല്ലെ…. ഈ മുസ്ലിം എന്ന് പറഞ്ഞാൽ വേറെ വല്ല ജീവികൾ ഒന്നുമല്ലല്ലോ…. ” “അല്ല…. അച്ഛാ.. എനിക്ക് ഷാനു വെറുമൊരു നേരംപോക്കോ പ്രായത്തിന്റെ എടുത്ത് ചാട്ടമോ അല്ല… ഞാൻ നന്നായി ആലോചിച്ചു എടുത്തതാണ്…. അപ്പൊ പിന്നീട് അച്ഛൻ എതിർക്കുമോ…. ” “ഞാൻ എന്തിനാ കുട്ടാ എതിർക്കുന്നെ ഷാനു ന്റെ സലീമിന്റെ മോൻ അല്ലെ….പിന്നെ മതം…. നമ്മളൊക്കെ മനുഷ്യർ അല്ലെ ഭദ്രേ…. നമ്മുടെ ശരീരത്തിൽ ഓടുന്ന രക്തത്തിന്റെ നിറം ചുവപ്പ് അല്ലെ. അല്ലാതെ ഓരോ മതക്കാർക്കും വേറെവേറെ നിറം ഉണ്ടോ…. മോൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാം… അച്ഛൻ ഉണ്ടാവും കൂടെ… “ഓഹോ…. അപ്പൊ സമയം ആകുമ്പോൾ അച്ഛന്റെ നിമ്മിയെ പറഞ്ഞു സമ്മതിപ്പിക്കേണ്ടത് അച്ഛന്റെ ജോലിയാ….. ”
“അതിന് ഇനിയും സമയമുണ്ടോല്ലോ… ആദ്യം നീ അവനോട് നിന്റെ ഇഷ്ടം തുറന്ന് പറ ഇല്ലെങ്കിൽ വേറെ ഏതെങ്കിലും മൊഞ്ചത്തികൾ അവനെ കൊണ്ട് പോവും…. ” “അത് ഞാൻ നോക്കിക്കൊള്ളാം….. I love u അച്ഛാ…… ഉമ്മ…. “…. ഓരോ ദിവസവും പെട്ടെന്ന് കടന്ന് പോയി തന്റെ മനസ്സ് ഷാനുവിന് മുന്നിൽ തുറക്കാൻ ഇതുവരെ പറ്റിയില്ല…. അന്ന് ഹർത്താലായിരുന്നു പാർട്ടിയിലെ ഒരു യുവപ്രവർത്തകനെ എതിർ പാർട്ടി വെട്ടിക്കൊന്നു.. അതായിരുന്നു ഹർത്താലിന്റെ കാരണം … തന്റെ ജീവിതത്തിൽ കരിനിഴൽ വീണ ദിവസം…. ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത…. എന്നാൽ എന്റെ കണ്ണ് മുന്നിൽ തെളിമയോടെ നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച…… പാർട്ടി മീറ്റിംഗ് കഴിഞ്ഞ് അച്ഛനും ഷാനുന്റെ ഉപ്പയും നേരെ തറവാടിലേക്കായിരുന്നു വന്നത്… അമ്മ അടുക്കളയിൽ അത്താഴത്തിനുള്ളത് ഒരുക്കുവായിരുന്നു… ഞാൻ അകത്തളത്തിലിരുന്നു പഠിക്കുവായിരുന്നു… ബൈക്കിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉമ്മറത്തു പോയി നോക്കിയത്… രണ്ടുപേർ അച്ഛനോട് എന്തോ സംസാരിക്കുന്നുണ്ട്… ഞാൻ തിരിഞ്ഞു നടക്കാൻ ഒരുക്കവേ പുറത്തേക്കുള്ള വാതിൽ വലിയ ശബ്ദത്തോടെ അടയുക ആയിരുന്നു…
അതിന്റെ പുറകെ വേറെയും ചില വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദവും… പുറത്തുള്ള ഒച്ചയും ബഹളവും എന്റെ മനസ്സിൽ ഭയം നിറച്ചിരുന്നു…. പുറക് വശത്തൂടെ മുന്നിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും ഉപ്പയെയുമാണ് കാണുന്നത്… “അച്ഛാാാാ….. ” ഒരു അലർച്ചയോടെ തന്റെ കണ്ണുകൾ അടയുമ്പോൾ അച്ഛനെ വാരി എടുക്കുന്ന ഷാനുവിനെയും ബോധമില്ലാതെ കിടക്കുന്ന അമ്മയേയുമാണ്… അവസാനമായി അച്ഛനെ ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല…. എന്റെ മനസിന് ഒരിക്കലും അംഗീകരിക്കാനും പറ്റിയില്ല…. അങ്ങനെ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും ഒരു രക്തസാക്ഷികൂടി ഇടം പിടിച്ചു…. പുതിയ വാർത്തകൾ കിട്ടുന്നവരെയും അത് ചർച്ച വിഷയമായി….. പോലീസിന് അത് രാഷ്ട്രിയ കൊലപാതകമായി മാറി… അവർക്ക് മുന്നിൽ ഡമ്മി പ്രതികളും എത്തി…. അച്ഛന്റെ മരണത്തേക്കാൾ എന്റെ മനസിനെ ഉലച്ചത് സ്വന്തം സഹോദരനായി കണ്ട രുദ്രന്റെ മാറ്റമായിരുന്നു… കാമത്തോടെ ഉള്ള അവന്റെ നോട്ടവും സ്പർശവും തലോടലും എന്റെ മനസിനെ കൂടതൽ തളർത്തി…..
അതോടൊപ്പം അച്ഛനുണ്ടായിരന്നപ്പോൾ തന്നെ സ്നേഹകൊണ്ട് പൊതിഞ്ഞ അമ്മാവന്റെ മാറ്റമായിരുന്നു…. മകന് എന്ത് ചെറ്റത്തരവും ചെയ്യാൻ വളംവെച്ചു കൊടുത്തു…… ഒപ്പം അമ്മയുടെ വിശ്വാസം നേടി എടുക്കാനും അവർക്ക് കഴിഞ്ഞു… അച്ഛന്റെ അഭാവത്തിൽ സ്കൂളും മറ്റു സ്ഥാപനങ്ങളും രുദ്രനും അമ്മാവനും നോക്കി നടത്താൻ തുടങ്ങി….. തളർന്നു പോയിടത്തിന്ന് കൈ പിടിച്ചു കയറ്റിയത് ഷാനു ആയിരുന്നു…. അവന്റെ ഓരോ വാക്കുകളും എന്റെ മനസിന് ബലം നൽകി…. ഷാനുന്റെ നെഞ്ചിൽ വീണു എല്ലാം കരഞ്ഞു പറയുമ്പോഴും ഉള്ളിലുള്ള ഭയവും മനസിനേറ്റ മുറിവിനും കുറഞ്ഞിട്ടില്ലായിരുന്നു…. തന്നെ ഇന്ന് കാണുന്ന ഭദ്ര ആക്കി മാറ്റിയത് ഷാനു ആണ്….. അച്ഛൻ മരിച്ചതിൽ പിന്നെ സ്നേഹം എന്തെന്ന് അറിഞ്ഞത് തന്നെ ഷാനുവിൽ നിന്ന് മാത്രമാണ്…. അവന്റെ കണ്ണുകളിലും ഞാൻ കണ്ടിട്ടുണ്ട് എന്നെ കാണുമ്പോഴുള്ള തിളക്കം…. പറയാതെ അറിഞ്ഞിരുന്നു അവൻ എന്റെ പ്രണയം… എന്നിട്ടും അവൻ എന്ന് മുതലാണ് എന്നെ അകറ്റി നിർത്തിയത്…… ഫോൺ റിങ് ചെയുന്നത് കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്….. അപ്പോഴേക്കും ഫോൺ ഫുൾ റിങ് ചെയ്ത് കഴിഞ്ഞിരുന്നു….
അവൾ ഫോൺ എടുത്ത് നോക്കി സമയം 8 മണിയായിരുന്നു…. ഇത്രയും നേരമായോ…. എന്നിട്ടും തന്നെ ആരും വിളിച്ചില്ലല്ലോ…. വീണ്ടും ഫോൺ ശബ്ദിക്കാൻ തുടങ്ങി…. ഷാനു ആയിരുന്നു… “ഹലോ…. എന്താ ഷാനു….. ” “താൻ കരഞ്ഞോ….. ” അവൻ പരിഭ്രമത്തോടെ ചോദിച്ചു…. “ഞാൻ കരഞ്ഞോ എന്ന് അറിയാനാണോ നീ വിളിച്ചേ…. കാര്യം പറ.. ” “മ്മ്… ഞാൻ വിളിച്ചത്…. നാളെ ഒരിടം വരെ പോകാനുണ്ട്… ” “എവിടെ…. ” “ഒരാളെ കാണാൻ ഉണ്ട്…. കേസ് റീഓപ്പൺ ചെയെണ്ടേ…. അതിന് കുറച്ച് കാര്യങ്ങൾ തീരുമാനിക്കണം…. ” “മ്മ്…. ശരി എന്നാൽ… നാളെ എപ്പോഴാ പോകേണ്ടേ എന്ന് പറഞ്ഞാൽ മതി…. ” “നാളെ നീ കോളേജിലേക്ക് വാ… നമുക്ക് അവിടെ നിന്ന് പോകാം…. ” “മ്… ok…” അവന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവൾ ഫോൺ വെച്ചു… തുടരും കുറച്ചേഉള്ളു

by