രചന – ശ്രീമിഴി
മീനുവിന്റ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി…. ശിവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു മീനു… ശിവൻ മീനുവിനെ രൂഷമായി നോക്കി. അത് കാണാത്തതു പോലെ മീനു എങ്ങോ നോക്കി നടന്നു… . ശിവൻ കൈ ഒന്ന് കുടഞ്ഞു മുന്നിൽ നടന്നു. മീനു ഒന്ന് കൂടെ ശിവനോട് ചേർന്നു നടന്നു. കുളത്തിന്റെ പടവുകൾ ഇറങ്ങിയതും ശിവൻ മീനുവിനെ പിടിച്ചു മുന്നോട്ടു നിർത്തി മുഖമടച്ചു ഒന്ന് കൊടുത്തു. ശിവേട്ട. എന്തിനാടി നീ അലാറുന്നത് എനിക്ക് നിന്നെ പിടിച്ചു ഇതിൽ ഇടാൻ അറിയാത്തതു കൊണ്ടല്ല എന്റെ അമ്മായിയെ കരുതി മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നത്. അതിന് ഞാൻ എന്താ ചെയ്യ്തു ?? നീ എന്ത് ചെയ്യ്തു എന്നോ അറിയില്ല നിനക്ക് എന്നും പറഞ്ഞു ഒരടി കൂടെ കൊടുത്തു ശിവൻ. അടികിട്ടിയ അടുത്ത് തടവി കണ്ണും നിറച്ചു മീനു ശിവനെ നോക്കി….
എന്ത് തെറ്റാടി പുല്ലേ എന്റെ ചാരു നിന്നോട് ചെയ്യ്തത് എന്നും പറഞ്ഞു ഒരടി കൂടി കൊടുത്തു ശിവൻ. ശിവേട്ട അത്….. ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ എന്നും പറഞ്ഞു ചിരിച്ചു ശിവൻ. നീ എന്താടി വിചാരിച്ചേ എന്നെ കുറിച്ച്. ഭദ്രനെ ഇറക്കിയ ആളെ അന്യഷിച്ചു നടന്നതാ ഞാൻ ചെന്ന് എത്തിയത് നിന്നിലഎന്നും പറഞ്ഞു മുഖത്തു കുത്തി പിടിച്ചു ശിവൻ ….. ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം എനിക്ക്…… ശിവേട്ട വിട് വിട് എന്നും പറഞ്ഞു മീനു കരഞ്ഞു….. ഇന്ന് ഇറങ്ങിക്കോണം പെട്ടിയും കിടക്കയും എടുത്തു പിന്നെ കാണരുത് നിന്നെ ഇവിടെ എന്നും പറഞ്ഞു ശിവൻ മീനുവിനെ രൂഷമായി നോക്കി. മീനു കരഞ്ഞു കൊണ്ട് പടികൾ ഓടി കയറി.
ശിവൻ ഒന്ന് കൈ കുടഞ്ഞു മുകളിലേക്കു കയറി. വീടിനു മുന്നിൽ എത്തിയപ്പോ കണ്ടു പോകാൻ തയ്യാറായി നിൽക്കുന്ന മീനുവിനെ. മോനെ മീനു പോകുന്നു എന്നാ പറയുന്നേ. പോട്ടെ അമ്മേ കുറച്ചു ദിവസം ആയില്ലേ വന്നിട്ട് അമ്മായിക്ക് മോളെ കാണാൻ ആഗ്രഹം ഉണ്ടാവില്ലേ അല്ലെ മീനു. അതും ശരിയാ മോള് പോയി വാ. ശിവ മോളെ നീ ഒന്ന് വീട്ടിൽ കൊണ്ട് വിട്ടേ. വേണ്ട ആന്റി ഞാൻ ഞാൻ ഒറ്റക്ക് പോയിക്കോളാം എന്നും പറഞ്ഞു മീനു നടന്നു പിന്നെ തിരിഞ്ഞു ചാരുവിനെ നോക്കി. അത് കാണെ ശിവൻ മുന്നോട്ടു വന്നു. നീ പോ മീനു ആരും ഒന്നും അറിഞ്ഞിട്ടില്ല ഞാൻ അറിയിക്കണോ ???? വേണ്ട ശിവേട്ട ഞാൻ പോകുവാ എന്നും പറഞ്ഞു മീനു ഗേറ്റ് കടന്നു പോയി.
മീനു പോയതും എല്ലാവരും അകത്തേക്കു കയറി. എന്നാലും മീനു മോള് പോയപ്പോ ഒരു സങ്കടം അല്ലെ അമ്മേ. എന്റെ ചാരു അവൾക്കു എപ്പോഴും ഇവിടെ നില്കാൻ പറ്റുമോ. ശരിയാ മോളെ അവളെ കാണാതെ അവളുടെ അമ്മക്ക് എത്ര സങ്കടം ഉണ്ടാകും എന്നും പറഞ്ഞു ലത കണ്ണ് തുടച്ചു…. അപ്പോഴ്ല്ലാം ചാരുവിന്റെ മനസിലൂടെ ജാനകിയുടെ മുഖം തെളിഞ്ഞു വന്നു…. 🏵️🏵️🏵️🏵️🏵️——– മീനു വീടിനു മുന്നിൽ വണ്ടി ഇറങ്ങിയപ്പോ കണ്ടു പത്രം വായിച്ചു ഇരിക്കുന്ന അച്ഛനെ. മോളെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു. എത്ര ദിവസമായി എന്റെ കുട്ടി നീ പോയിട്ട് ആ നശിച്ചവന്റെ കെട്ട് കഴിഞ്ഞപ്പോഎങ്കിലും നിനക്ക് ഇങ്ങോട്ട് വന്നൂടെ മോളെ.
അതിനു ഉത്തരം പറയാതെ മീനു ബേഗും എടുത്തു നടന്നു. വളർത്തു ദോഷം എന്നെ പറഞ്ഞാമതിയല്ലോ എന്നും പറഞ്ഞു രവി ഇരുന്നു. എന്താ മനുഷ്യ നിങ്ങള് ഒറ്റക്ക് സംസാരിക്കുന്നത് ??? ഒറ്റക്ക് അല്ല നിന്റെ മോള് വന്നിട്ട് ഉണ്ട്. വന്നോ എന്നിട്ട് എവിടെ?? വന്നപോലെ അകത്തേക്കു പോയിട്ട് ഉണ്ട്. നിങ്ങൾ അവളോട് ചോദിച്ചോ മനുഷ്യ എന്തിനാ ബാങ്കിൽ നിന്നു പൈസ എടുത്തത് എന്ന്. എന്തേലും പറയുന്നതിന് മുൻപേ അവള് കയറി പോയി. എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത് നിങ്ങളാണ് നിങ്ങളെ പറഞ്ഞ മതി എന്നും പറഞ്ഞു ഗീത മീനുവിന്റെ അടുത്തേക്കു നടന്നു. മോളെ മീനു വാതിലു തുറക്കൂ മോളെ. ദേ തള്ളേ പോയിക്കോ അങ്ങോട്ട് എന്നും പറഞ്ഞു വാതിലിനു ഒരു അടി വച്ചു കൊടുത്തു മീനു. അത് കേൾക്കേ പിറുപിർത്തു കൊണ്ട് ഗീത അടുക്കളയിലേക്ക് പോയി. 🏵️🏵️🏵️🏵️🏵️
ദിനരാത്രികൾ ഓടി മറഞ്ഞു ചാരുവിന്റെ ജീവിതത്തിൽസന്തോഷങ്ങൾ നിറഞ്ഞു നിന്നു അറിയാതെ പോലും പെണ്ണിന്റെ കണ്ണ് നിറയാൻ ശിവൻ അനുവദിച്ചില്ല എന്നത് തന്നെയായിരുന്നു സത്യം. ചാരു എന്റെ യൂണിഫോം എവിടെ. വരുവാ ശിവേട്ട എന്നും പറഞ്ഞു ചാരു ശിവന്റെ അടുത്തേക്കു ചെന്നു. എന്താ ശിവേട്ട. യൂണിഫോം എവിടെ പെണ്ണെ എന്നും പറഞ്ഞു ചാരുവിനെ ചുറ്റി പിടിച്ചു ശിവൻ. എന്റെ ശിവേട്ട ഇതല്ലേ. കണ്ടു പെണ്ണെ എന്നാലും നീ എടുത്തു തരുന്ന സുഖം കിട്ടില്ല ഞാൻ എടുത്താൽ എന്നും പറഞ്ഞു നെഞ്ചോടു ചേർത്തു. എന്റെ കള്ളാപോലീസേ എന്നും വിളിച്ചു ചാരു ശിവന്റെ മീശ പിരിച്ചു. അതെ പോലീസേ എനിക്ക് അടുക്കളയിൽ പണി ഉണ്ട് എന്നെ വീടോ. ഞാൻ പോയിട്ട് അമ്മയും മോളും അടുക്കളയിൽ തന്നെ ഇരുന്നോ എന്നും പറഞ്ഞു ശിവൻ ചാരുവിനെ എടുത്തു മേശയിൽ ഇരുത്തി. ശിവേട്ട. മിണ്ടാതെ അവിടെ ഇരി പെണ്ണെ എന്നും പറഞ്ഞു കവിളിൽ മുത്തി ശിവൻ ചാരു നാണത്താൽ കണ്ണ് പൊത്തി.
അമ്മേ ഏട്ടൻ ഇറങ്ങിയോ??? ഇല്ല മനു നീ വന്നു കഴിക്ക് അപ്പോഴേക്കും അവര് വരും. ഞാൻ ഏട്ടന്റെ കൂടെ തന്നെ കോളേജിൽ പോകുന്നത് ഇന്ന് അവര് വരട്ടെ എന്നും പറഞ്ഞു പത്രം എടുത്തു കസേരയിൽ ഇരുന്നു…. അമ്മേ കഴിക്കാൻ എടുത്തു വയ്യ്ക്ക്. നിന്റെ കൂടെ വരണം എന്നും പറഞ്ഞു ഇരിക്കുവാ മനു. എനിക്ക് ഇവന്റെ കോളേജിൽ ഒന്ന് പോണം അമ്മേ ഞാനാ അവനോട് ഒന്നിച്ചു പോകാം എന്ന് പറഞ്ഞത്. എന്നാ നിങ്ങള് ഇരിക്കു എന്നും പറഞ്ഞു ലത അടുക്കളയിലേക്ക് കയറി പുറകെ ചാരുവും. എല്ലാവരും ഒന്നിച്ചു കഴിച്ചു എഴുന്നേറ്റു….. ശിവനും മനുവും ഒന്നിച്ചു തന്നെ ഇറങ്ങി. രണ്ടു പേരും അമ്മയോടും ചാരുവിനോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറി. ജീപ്പ് ദുരെ എത്തുന്നത് വരെ രണ്ടു പേരും നോക്കി നിന്നു. തുടരും.

by