18/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 63

രചന – ചിലങ്ക

ശബരിയുടെ വിളി കേട്ട് കിച്ചു അടുക്കളയിൽ നിന്നും ഓടി വന്നു.. അതാ ഉടുമ്പ് അള്ളി പ്പിടിച്ചത് പോലെ ശബരിയെ കെട്ടിപിടിച്ചു നിൽക്കുന്ന ഹര യെ അവൾ അടിമുടി ഒന്ന് നോക്കി…. നിങ്ങൾ ഇത് എന്തോന്നാ മനുഷ്യ കാണിക്കുന്നത് …. എന്റെ കുഞ്ഞേട്ടനെ വിടടോ….. അവനെ തെള്ളി മാറ്റാൻ നോക്കി ക്കൊണ്ട് കിച്ചു പറഞ്ഞു…. ഒന്ന് മാറടി എന്റെ അളിയനെ ഞാൻ ഒന്ന് സ്നേഹിക്കട്ടെ…. ഇവന്റെ ഒരു ഐഡിയ കൊണ്ടാ നായ നക്കി എന്ന് ഞാൻ കരുതിയ എന്റെ ജീവിതം on പുഷ്പിച്ചത് .അവനിൽ നിന്നും അടർന്ന് മാറിക്കൊണ്ട് താടിയിൽ കൈ വെച്ച് കിച്ചു അവനെ നോക്കി. ഓഹോ അപ്പോ ഇന്നലെ അമ്പലത്തിൽ നടന്നതെല്ലാം നിന്റെ പ്ലാൻ ആയിരുന്നു അല്ലേടാ കുഞ്ഞേട്ടാ…….. അവനെ നോക്കി അവൾ ചോദിച്ചതും കള്ള ചിരിയോടെ അതേയെന്ന് തലയാട്ടി….

അത് കണ്ട് കിച്ചു വും ഹരയും ചിരിച്ചു….. ഓഹോ അപ്പോൾ നിങ്ങൾ ഒന്നായോ…..??? ശബരി രണ്ടിനെയും നോക്കി ചോദിച്ചതും ഹര അവളെ തന്നോട് ചേർത്ത് നിർത്തി…. പിന്നല്ലാതെ… അല്ലേടി കിച്ചു….. അവൾ അതേയെന്ന് തലയാട്ടി .. അല്ല അളിയാ നേരത്തെ അളിയന്റെ ജീവിതം നായ നക്കി എന്നൊക്കെ പറഞ്ഞില്ലേ ?? ശബരി സംശയത്തോടെ ചോദിച്ചു….. അങ്ങനെ പറഞ്ഞോ അളിയാ..🤔ആ പറഞ്ഞ് അതിനെന്താ .. അളിയൻ കിച്ചു വിനെ അല്ലേ ഉദേശിച്ചത് … കിച്ചു വിനെ കല്യാണംകഴിച്ചപ്പോൾ ജിവിതം നായ നക്കി എന്ന് അളിയൻ പറഞ്ഞത് .. എന്നാലും അളിയാ എന്റെ പെങ്ങളെ നീ വെറും പട്ടി ആക്കിയല്ലോ സെഡ് ആയി പോയ്‌….. മൂക്കള പിഴിഞ്ഞ് അത്രയും പറഞ്ഞ് ശബരി പോയതും ഇടം കണ്ണിട്ട് ഹര കിച്ചു വിനെ നോക്കി…. ഇപ്പോൾ പൊട്ടും എന്നും പറഞ്ഞ് മുഖം വീർപ്പിച്ച് പല്ല് ഞെരിച്ച് തന്നെ നോക്കുകയാണ് കിച്ചു….

സത്യം ആയിട്ടും എന്റെ കിച്ചു അവൻ വെറുതെ പറയുവാ… ഞാൻ അതല്ല ഉദേശിച്ചത്‌… സത്യം……. വേണ്ടാ…. എനിക്കൊന്നും കേൾക്കണ്ടാ… എല്ലാം എനിക്ക് മനസ്സിലായി.. എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയ്‌. കോഫി ഷോപ്പിൽ കാശിയെ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് ഗൗതം…. അവന്റെ പുറകിൽ മാറി കാത്തു വും ഉണ്ട്… ആരും അറിയാതെ ആണ് അവൾ വന്നത്…. കാശി കാണാതെ ഇരിക്കാൻ അവന്റെ പിറകിലെ കസേരയിൽ തിരിഞ്ഞാണ് അവൾ ഇരിക്കുന്നത്….. ഗൗതം പേടിയുണ്ടോ ??? പുറകിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു… ഇല്ല…. നീ കുളവാക്കാതെ ഇരുന്നാൽ മതി…

ഞങൾ സംസാരിക്കും നീ മിണ്ടാതെ ഇരുന്നോണം …. അവൻ നിന്നെ എന്റെ കൂടെ കണ്ടാൽ അറിയാലോ ??? ഹ്മ്മ് അതൊക്കെ എനിക്കറിയാം നീ നിന്റെ കാര്യം നോക്ക്…. . ദേ…… അവൻ കലിപ്പിൽ എന്തോ പറയാൻ വന്നതും കാശി അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു…അവനെ കണ്ടതും ഗൗതം എഴുന്നേറ്റ് വിഷ് ചെയ്തു…. അവൻ തിരിച്ചും…. കാശി വന്നിരുന്നതും കാത്തു ഉമിനിർ ഇറക്കി പേടിയോടെ അവൻ കാണാത്ത രീതിയിൽ ഇരുന്നു…. കാശി ഞാൻ…… എന്തോ പറയാൻ വന്നതും അവൻ തടഞ്ഞു…. നീ എങനെ ആണ് കാത്തു വിനോട് എന്നെനിക്ക് അറിയില്ല… പക്ഷെ അവൾ നിന്നെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട്…. ഗൗതം ഒന്നും മിണ്ടിയില്ല….. എനിക്ക് നിന്നോട് പറയാൻ ഇത്രയെ ഉള്ളു എന്റെ കിച്ചു വിനെ പോലെ തന്നെ ആണ് എനിക്ക് അവളും…

എന്നോടോ എന്റെ ബിസിനസ്സിനോടോ ഉള്ള വൈരാഗ്യം വെച്ചാണ് അവളോട് നീ അടുത്തത് എങ്കിൽ ??? പിന്നെ ഞാൻ ഒന്നും പറയില്ല ഗൗതം പ്രവർത്തിക്കുകയേ ഉള്ളു..അത് നീ വിചാരിക്കുന്നതിൽ അപ്പുറം ആകും….. കൈ ചൂണ്ടി അത്രയും പറഞ്ഞതും ഗൗതം അവനെ തന്നെ നോക്കി ഇരുന്നു…. കാത്തു കിളി പോയ അവസ്ഥ യിൽ ആയിരുന്നു….. ഒന്ന് ഞെട്ടി ഗൗതം അവനെ നോക്കി… പിന്നെ ഒന്ന് ചിരിച്ചു…. എന്നെ തനിക്ക് മനസ്സിലാകാത്തത് കൊണ്ട് മാത്രം ആണ് കാശി ഇങ്ങനെ പറഞ്ഞത്… എന്റെ പ്രണയം സത്യം ആണ്…. അത് അവൾക്ക് നന്നായി അറിയാം…ട്രസ്റ്റ്‌ മി…. ഹ്മ്മ്… അങ്ങനെ ആണെങ്കിൽ നാളെ നിന്റെ പേരെന്റ്സ് ആയി വീട്ടിൽ വന്ന് പെണ്ണ് ചോദിക്ക്…. പിന്നെ കാത്തു….. എന്തോ…… പുറകിൽ നിന്നും അവൾ വിളി കേട്ടതും പറ്റിയ അബദ്ധം അവൾക്ക് മനസ്സിലായി… വളിച്ച ചിരിയോടെ ഗൗതമിനെ നോക്കി…

ഇതൊക്കെ ഏത് സമയത്ത് ഉണ്ടായതാണോ എന്തോ?? ആ എക്സ്പ്രഷൻ ഇട്ട് അവൻ അവളെ നോക്കി…. അത് കാശിയേട്ടാ ഞാൻ… അവൾ തപ്പി തടഞ്ഞു…. നീ എന്റെ കൂടെ വരുന്നോ അതോ?? കനത്തിൽ കാശി ചോദിച്ചതും അവൾ വരുന്നു എന്ന് തലയാട്ടി…അവന്റെ പുറകെ അവൾ പോകുമ്പോൾ ഗൗതമിനെ നോക്കി ഉമ്മ കൊടുക്കാനും അവൾ മറന്നില്ല… അവൻ ചിരിയോടെ അത് നോക്കി നിന്നും… ഷോപ്പിൽ ജോലിയിൽ ആയിരുന്നു മറിയാമ്മ…. ഒയ്യ് മറിയാമ്മേ……… ജാനു അവിടേക്ക് വന്ന് അവളെ വിളിച്ചതും മറിയാമ്മ ജാനു വിനെ അടിമുടി നോക്കി… എന്താടി ഇങ്ങനെ നോക്കുന്നെ…. നീ എന്തിനാടി ഇങ്ങോട്ട് വന്നത്?? വയ്യാത്തതല്ലേ??? വയ്യാത്തതോ നീ എന്നെ രോഗി ആക്കിയോ പെണ്ണെ…. ഹ്മ്മ്… കാശിയേട്ടൻ അറിഞ്ഞോ ഇങ്ങോട്ട് വരുന്നത് തുണികൾ മടക്കി വെയ്ക്കുന്നതി ന്റെ ഇടയിൽ അവൾ ചോദിച്ചതും അവൾ ഇല്ലെന്ന് മറുപടി പറഞ്ഞു….

തോന്നി….വയറ്റിൽ കൊച്ചുള്ള പെണ്ണാ ഇങ്ങനെ നടക്കുന്നത്… എന്റെ മുത്തപ്പാ കാണുന്നില്ലേ നീ… എടി മറിയാമ്മേ ഓവർ ആക്ടിങ് കാണിക്കല്ലേ……. ഈ…….. രണ്ട് പേരും കാര്യം പറഞ്ഞ് അവിടെ ഇരുന്നപ്പോൾ ആണ് ആണ് അവിടുത്തെ മാനേജർ സിദ്ധാർഥ് വന്നത്… അല്ല ആരിത് ജാനു വോ അറിയോ ഞങ്ങളെ ഒക്കെ…. അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു… അറിയാം sir … കുറച്ച് കാലം ഇവിടെ ജോലി ചെയ്തതല്ലേ ഞാൻ… നിങ്ങളെ ഒക്കെ മറക്കാൻ പറ്റുവോ ??? ഒരു ചിരിയോടെ അവൾ പറഞ്ഞു…. ഹ്മ്മ്… സുഖാണോ തനിക്ക്… ഇപ്പോൾ നേരത്തതിനെ ക്കാട്ടിൽ ഒന്നും കൂടി സുന്ദരി ആയിട്ടുണ്ട്……

അവന്റെ കഴുക കണ്ണുകൾ കൊത്തി വലിക്കുന്നത് പോലെ അവൾക്ക് തോന്നി… ഒന്ന് ചിരിച്ചു കൊണ്ട് അവൾ മറിയാമ്മയെ നോക്കി… അവൾക്കും അതേ അവസ്ഥയായിരുന്നു…. എന്നാ ഞാൻ പോട്ടെ sir…. കുറച്ച് ജോലി ഉണ്ട്…. മറിയാമ്മേ പോവാട്ടോ നാളെ കാണാം… അത്രയും പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങി… സിദ്ധു അവൾ പോകുന്നതും നോക്കി നിന്നും സിദ്ധാർഥ് മാനേജർ ആയിട്ട് ഷോപ്പിൽ ജോലിക്ക് വന്നിട്ട് ഒരു വർഷം ആകുന്നതേ ഉള്ളു… അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു… ഹലോ അലക്സി………….. തുടരൂ….