16/04/2026

ഭാര്യ : ഭാഗം 15

ചന – റോസിലി ജോസഫ്

ഏട്ടാ ദേ മതി ആരെങ്കിലും കാണും, അവൾ നാണത്തോടെ പറഞ്ഞു. നീ പറ ശ്രീ നിനക്കെന്താ വേണ്ടേ എന്ത് വേണമെങ്കിലും ഈ നിമിഷം ഞാൻ സാധിച്ചു തരാം.. എനിക്കൊന്നും വേണ്ട ഏട്ടാ ഈ സ്നേഹം മാത്രം മതി എനിക്ക്. അവന്റെ മാറിലേക്ക് ചേർന്ന് കിടന്നവൾ പറഞ്ഞു. അയ്യോ സമയം ഒരുപാടായി ഞാൻ പോട്ടെ ഇവിടെ ഇങ്ങനെ ഇരുന്നാൽ ഇന്ന് നമ്മളെല്ലാവരും പട്ടിണി കിടക്കേണ്ടി വരും. അമ്മയോട് പറഞ്ഞോ നീയീ കാര്യം ഇല്ല ആദ്യം ഏട്ടനോടാണ് പറയുന്നത് ആണോ എങ്കിൽ വാ നമ്മുക്ക് അമ്മയോടും അച്ഛനോടും പറയാം അവർക്ക് ഒരുപാട് സന്തോഷം ആവും. അവർ മുറിക്ക് പുറത്തേയ്ക്ക് നടന്നു ഹാളിലെ ഫ്ലവർ വെയ്‌സ് വൃത്തിയാക്കുകയായിരുന്നു സുലോചന. അപ്പോഴാണ് മകൻ ഭാര്യയുടെ കയ്യും പിടിച്ചു സന്തോഷത്തിൽ നടന്നു വരുന്നത് അവർ കണ്ടത്.

അത് കാണാത്ത ഭാവത്തിൽ അവർ തന്റെ ജോലി തുടർന്നു. അമ്മേ.. മ്മ് എന്താ നിന്റെ പനിയൊക്കെ മാറിയോ ഇത്ര പെട്ടന്ന്..? മാറി അമ്മേ.. എന്നാ പിന്നെ വീട്ടിൽ വെറുതെ ഇരിക്കാതെ ജോലിക്ക് പൊയ്ക്കൂടേ.. പോകാം അമ്മേ ഇപ്പൊ ഇത് പറ അച്ഛനെന്തിയെ..? അകത്തെങ്ങാനും കാണും എന്തിനാ ഇപ്പൊ അച്ഛനെ അന്വേഷിക്കുന്നെ..? പറയാം അച്ഛനും കൂടി വരട്ടെ.. അച്ഛാ.. അച്ഛാ… എന്താടാ വിളിച്ചു കൂവുന്നേ നിന്റെ പനിയൊക്കെ മാറിയോ..? മാറി അച്ഛാ.. കണ്ടോ സമയത്തിന് ആശുപത്രിയിൽ പോയത് കൊണ്ട് ഒത്തു. എന്റഛാ ഞാനൊന്ന് പറയട്ടെ.. ആ പറ.. അയാൾ പത്രവും കണ്ണടയും എടുത്തു പുറത്തേയ്ക്ക് നടന്നു. അച്ഛാ.. നീ പറഞ്ഞോടാ ഞാൻ കേട്ടോളാം.. അവൻ ശ്രീദേവിയുടെ മുഖത്തു നോക്കി ഒരു കള്ളച്ചിരി ചിരിച്ചു പറഞ്ഞു തുടങ്ങി.

നമ്മുടെ ഈ വീട്ടിൽ ഒരു കുഞ്ഞു പിറക്കാൻ പോവുന്നഛാ.. ങേ നേരോ.. കേട്ടത് വിശ്വസിക്കാനാവാതെ അച്ഛനും അമ്മയും അവരുടെ മുഖത്തേയ്ക്ക് നോക്കി നിന്നു അതേ അച്ഛാ സത്യമാണ്. ശ്രീദേവി ഒരു അമ്മയാകാൻ പോകുവാ ഞാൻ ഒരു അച്ഛനും.. കേട്ട് കഴിഞ്ഞതും അച്ഛൻ ഓടിവന്നു മകനെ കെട്ടിപിടിച്ചു. ഡീ സുലൂ നീ കേട്ടോ ഇത്. ഈ വീട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോണൂന്ന്.. ഞാനും നീയും ഒക്കെ മുത്തശ്ശനും മുത്തശ്ശിയും ആകാൻ പോകുവാ.. ആ കേട്ടു എന്നിട്ടെന്താ നിനക്കൊരു സന്തോഷമില്ലാത്തെ.. അതിനിപ്പോ എന്താ ഇത്ര സന്തോഷിക്കാൻ, കല്യാണം കഴിഞ്ഞാൽ എല്ലാവർക്കും കുഞ്ഞുണ്ടാവും.. ഇനിയിപ്പോ ഇത് വല്ല ഗ്യാസും കേറിയതാണോ എന്നാർക്കറിയാം.. എന്റെ സുലൂ നീ വാ തുറന്നാൽ ഇതുപോലത്തെ വർത്തമാനം മാത്രെ പറയുവൊള്ളോ.. എത്ര സന്തോഷമായിട്ടാ അവര് നമ്മളോട് ഇതുവന്നു പറഞ്ഞത് ങാ എനിക്കിപ്പോ ഇങ്ങനെയൊക്കെ പറയാനേ അറിയൂ..

അതുംപറഞ്ഞു സുലോചന അടുക്കളയിലേയ്ക്ക് പോയി മോളിതൊന്നും കാര്യമാക്കണ്ട അവളുടെ സ്വഭാവം ഇങ്ങനെയൊക്കെയാ.. എന്തായാലും മോനേ നീ മോളെ നല്ല ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം. കാണിക്കാം അച്ഛാ.. എന്നാ ഇപ്പൊ തന്നെ പുറപ്പെട്ടോളൂ. ഇല്ലെങ്കിൽ ഇനി നിന്റെ അമ്മ ഓരോന്ന് പറഞ്ഞു ഈ പാവത്തിനെ വിഷമിപ്പിക്കും. ഉള്ളിൽ നിറയെ വിഷമാ.. ശ്രീ , വേഗം റെഡിയാവ് ഫുഡൊക്കെ ഇന്ന് നമ്മുക്ക് പുറത്തു നിന്ന് കഴിക്കാം നിന്റെ വീട്ടിലും പോയിട്ട് വരാം.. മുറിയിലേയ്ക്ക് പോകുമ്പോൾ ആരും കേൾക്കാതെ അവൻ അവള്‌ടെ ചെവിയിൽ പറഞ്ഞു. ഹോസ്പിറ്റൽ വരാന്ത കയറുമ്പോൾ അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്താ ശ്രീ..? അമ്മ പറഞ്ഞത് പോലെ.. ഏയ് നീ അതും മനസ്സിലിട്ട് കൊണ്ട് ഇരിക്കുവാണോ.., നീയല്ലേ പറഞ്ഞത് പ്രെഗ്നൻസി കാർഡിൽ ചുവന്ന വര തെളിഞ്ഞു എന്നൊക്കെ.. മ്മ് പറഞ്ഞു പക്ഷെ ഇപ്പൊ ഒരു പേടി.. ഏയ് പേടിക്കണ്ട നമ്മൾ സ്വപ്നം കണ്ടത് ഒന്നും വെറുതെ ആവില്ല വെറുതെ ഓരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ.. ശ്രീദേവി .. ഉള്ളിൽ നിന്നും സിസ്റ്റർ പേര് വിളിച്ചു.

ഡോക്ടറുടെ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അവളുടെ മനസ്സിലാകെ പേടിയായിരുന്നു. ഇരിക്കൂ.. മുന്നിൽ കിടന്ന ചെയറിലേയ്ക്ക് കയ്യ് ചൂണ്ടികൊണ്ട് ഡോക്ടർ പറഞ്ഞു. ഇനി പറയു എന്താണ് പ്രശ്നം..? ഡോക്ടർ ഇവൾ പ്രഗ്നൻറ് ആണോ എന്നൊരു സംശയം. പ്രഗ്നന്സി കാർഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ് റിസൾട് ജയേട്ടൻ സംശയം എന്ന് പറഞ്ഞപ്പോൾ ശരിക്കും, ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അതീവ ദുഃഖത്തോടെ ഏട്ടനെ നോക്കി ഓക്കേ നമ്മുക്കെന്തായാലും ഇവിടെ കൂടി ഒന്ന് നോക്കാം.. ശരി ഡോക്ടർ.. താങ്കൾ ഇവിടെ ഇരുന്നോളൂ ശ്രീദേവി വരൂ.. ചെല്ല് ശ്രീ.. പോകാൻ മടിച്ചു നിന്ന അവളോട് അവൻ പറഞ്ഞു. അൽപസമയത്തിനു ശേഷം ഡോക്ടർ ശ്രീദേവിയെയും കൂട്ടി വന്നു. ഇരിക്കു.. ജയദേവൻ , കൺഗ്രാജുലേഷൻസ്.. “she is pregnant” ഇനിയുള്ള രണ്ടുമാസകാലം നല്ലവണ്ണം ശ്രദ്ധിക്കണം കേട്ടോ .

ശ്രദ്ധിക്കാം ഡോക്ടർ. ഭാരമുള്ള ജോലിയൊന്നും ചെയ്യരുത്. നല്ല ഫുഡ്‌ ഒരുപാട് കഴിക്കണം. ശര്ധിക്കാൻ തോന്നും ശര്ധിക്കുകയും ചെയ്യും അതൊന്നും കാര്യമാക്കണ്ട ഈ സമയങ്ങളിൽ പതിവാണിത്.. അവൾ പുഞ്ചിരിയോടെ കേട്ടിരുന്നു. ഇടയ്ക്ക് ജയേട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു. ഇരുവരും സന്തോഷത്തോടെ അവിടെ നിന്നും പോയത് ശ്രീദേവിയുടെ വീട്ടിലേയ്ക്ക് തന്നെയാണ്. മകളെ സ്നേഹവാത്സല്യങ്ങളോടെയാണ് അവിടുത്തെ അമ്മ സ്വീകരിച്ചത്. അവർ അവളെ അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി. അച്ഛൻ ജയനെയും കൂട്ടികൊണ്ട് പിന്നാലെയും. എന്തായാലും മരിക്കുന്നെന്ന് മുൻപ് എന്റെ കൊച്ചുമോനെ കൂടി കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായല്ലോ… അച്ഛൻ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു അവർക്കിടയിൽ ഇരുന്ന്..

അമ്മയാണെങ്കിൽ എന്തെല്ലാമോ അവളെ കഴിപ്പിക്കുന്നുമുണ്ട്. മതിയമ്മേ.. അതൊന്നും പറഞ്ഞാൽ പറ്റില്ല ഇനി മുതൽ നല്ലവണ്ണം കഴിക്കണം ഇത്രയും കാലം നടന്നത് പോലെയല്ല നിന്റെ ഉള്ളിൽ ഒരു കുഞ്ഞുജീവനും കൂടി വളരുന്നതാ.. ഡോക്ടർ ഒന്നും പറഞ്ഞു തന്നില്ലേ.. മോനേ ഇവൾക്ക് കഴിക്കാൻ നല്ല മടിയുണ്ടാവും കുത്തിയിരുന്ന് കഴിപ്പിക്കണം കേട്ടോ.. അതൊക്കെ ഞാനേറ്റു അമ്മേ.. അവൻ അവളെ നോക്കി ചിരിച്ചു. നാല് മണിയായതോടെ യാത്ര പറഞ്ഞവർ ഇറങ്ങി. ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം കേട്ടോ അല്ലെങ്കിൽ വേണ്ട ഞങ്ങൾ അങ്ങോട്ട് വന്നോളാം.. ഇറങ്ങുമ്പോൾ പിന്നിൽ നിന്നും മകളെ കെട്ടിപിടിച്ചു അമ്മ പറഞ്ഞു ശ്രീ നല്ല ഓറഞ്ച് ആണെന്ന് തോന്നുന്നു. കുറച്ചു വാങ്ങട്ടെ.. റോഡ് സൈഡിലുള്ള ഫ്രൂട്സ് കടയിലേക്ക് നോക്കി അയാൾ പറഞ്ഞു എനിക്ക് വേണ്ട.. അവൾ മുൻപത്തെ പരിഭവം നടിച്ചു. നിങ്ങൾ പറഞ്ഞില്ലേ ഞാൻ ഗർഭിണി ആണോന്ന് സംശയം ഉണ്ടെന്ന്. ഞാൻ പറഞ്ഞിട്ടും വിശ്വാസം വരാഞ്ഞിട്ടല്ലേ.. ശ്രീ ഞാനത്, നിനക്ക് സങ്കടം ആകുമെന്നൊന്നും ഞാൻ കരുതിയില്ല…

സോറി ശ്രീ.. മ്മ് സാരല്ല.. വഴിയരികിൽ കണ്ട ഫ്രൂട്സ് കടയോട് ചേർത്തു അവൻ വണ്ടി നിർത്തി. ചേട്ടാ ഒരു കിലോ ഓറഞ്ച്. ഓറഞ്ച് വാങ്ങി അവള്‌ടെ കയ്യിൽ വെച്ച് കൊടുത്തു മേടിക്ക് ശ്രീ പ്ലീസ്.. അവൾ ഒന്നും മിണ്ടാതെ അത് വാങ്ങി കയ്യിൽ വെച്ചു. അവർ വീണ്ടും യാത്ര തുടർന്നു വഴിയിൽ കണ്ടതൊക്കെയും വാങ്ങി വാങ്ങി പിന്നാലെ ഒരു ഓട്ടോറിക്ഷ വരേണ്ട അവസ്ഥ വരെ ആയി. ഇപ്പഴേ ഇതൊന്നും വാങ്ങേണ്ടിയിരുന്നില്ല. അവൾ പറഞ്ഞു. എന്റെ മോന് കളിക്കാനാ ഇതൊക്കെ നിനക്ക് വേണ്ടിയല്ല.. അതൊക്കെ ശരി തന്നെ പക്ഷേ ഇപ്പഴേ വാങ്ങേണ്ടിയിരുന്നില്ല, ആരെങ്കിലും കണ്ടാൽ എന്താ വിചാരിക്കുക.. എന്ത് വേണേലും വിചാരിച്ചോട്ടെ എനിക്കത് പ്രശ്നം അല്ല.. എന്താടാ ഇത്..? അച്ഛനും അമ്മയും വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേയ്ക്ക് വന്നു. ഇത് കുറച്ചു കളിപ്പാട്ടങ്ങളും തൊട്ടിലും ഒക്കെ ആണമ്മേ.. അതെന്തായാലും നന്നായി മോനേ ഇപ്പഴേ വാങ്ങിയത് .. അച്ഛൻ പറഞ്ഞു സുലൂ ഈ തൊട്ടില് കാണാൻ നല്ല ഭംഗിയില്ലേ ..

അച്ഛനും മോനും വട്ടാ ആരെങ്കിലും കണ്ടാൽ തന്നെ പറയും നിങ്ങൾക്ക് വട്ടാണെന്ന് സുലോചന അരിശം മൂത്തകത്തെയ്ക്ക് പോയി. അതൊന്നും ശ്രദ്ധിക്കാതെ അച്ഛനും മോനും ഓട്ടോയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന തിരക്കിൽ ഏർപ്പെട്ടു. ശ്രീദേവി മുറിയിലേക്കും പോയി. ദിവസങ്ങൾ കഴിഞ്ഞു, ഒരു സന്ധ്യാസമയം, അമ്മേ അവളെന്തിയെ..? മുറിയിൽ കാണും. നിനക്ക് ചായ വേണോ..? വേണം അമ്മേ.. ജയൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ശ്രീദേവി. ഇതെന്താ ഈ നേരതൊരു കിടപ്പ്. ഏയ് ഞാൻ വെറുതെ കിടന്നതാ. ഏട്ടൻ എപ്പോ വന്നു. ഞാനിപ്പോ വന്നതേയുള്ളു.. ഞാൻ ചായ എടുക്കാം.. വേണ്ട നീ കിടന്നോ അമ്മ ചായ കൊണ്ട് തരും. ഡാ കാർത്തിക നാളെ വരും നീ ചെന്ന് കൂട്ടിക്കൊണ്ട് വരണം കേട്ടോ.. അമ്മ ചായ മകന്റെ കയ്യിൽ കൊടുക്കുന്നതിനിടയിൽ പറഞ്ഞു. ശരി അമ്മേ.. എന്താ ശ്രീ നിനക്കെന്താ ഒരു ക്ഷീണം പോലെ. അമ്മ പോയതും ജയനവളുടെ അരികിൽ വന്നിരുന്നു.

ഒന്നൂല്ല ഏട്ടാ എനിക്ക് ക്ഷീണം ഒന്നൂല്ല ഏട്ടന് തോന്നുന്നതാ.. പറഞ്ഞു തീർന്നതും വായ് പൊത്തി ഒറ്റയോട്ടം ആയിരുന്നു മുറ്റത്തേയ്ക്ക്. ജയൻ പിന്നാലെ എത്തിയപ്പോൾ തളർന്നു പടിയിലിരിക്കുന്ന ശ്രീയെ ആണ് കണ്ടത്. മുറ്റത്ത് എത്തുന്നെന്ന് മുന്നേ ശർദ്ധിച്ചു. സാരല്ല ഞാൻ തുടച്ചോളാം നീ വാ.. അവളെ താങ്ങി എഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ടുവന്നു ഇപ്പൊ ഇത് എത്രമത്തെയാ.. വൈകുന്നേരം കൊതി തോന്നിയപ്പോ ഒരു പച്ച മാങ്ങാ കടിച്ചു തിന്നതാ പിന്നെ ഇതാ സ്ഥിതി. ശർദ്ധിച്ചു ശർദ്ധിച്ചു ഒരു പരുവം ആയി.. അവൾ സങ്കടത്തോടെ പറഞ്ഞു. അതുകണ്ടപ്പൊ ജയനും സങ്കടം തോന്നി. കിടന്നോ ഞാൻ പോയ്‌ അവിടം വൃത്തിയാക്കിയിട്ട് വരാം.. ഞാൻ വൃത്തിയാക്കിക്കോളാം ഏട്ടാ.. നിന്നോട് അവിടെ കിടക്കാനാ പറഞ്ഞത്. വയ്യാതെ ഒന്നും ചെയ്യണ്ട.. അതും പറഞ്ഞയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. ദിവസങ്ങൾ പിന്നെയും കടന്നുപോയി,

ഒരുദിവസം, ശ്രീയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും എത്തിയതാണ് അവളെ കാണാൻ. ശ്രീദേവി മോളെ… മുറ്റത്തു നിന്നുള്ള വിളികേട്ട് അവൾ ഓടിയെത്തി അമ്മേ അച്ഛാ … മോളേ മോൾക്ക് സുഖാണോ..? സുഖമാണമ്മേ.. നീയാകെ ക്ഷീണിച്ചു പോയല്ലോ.. അത് ശർദിക്കുന്നതിന്റെ ആണമ്മേ , ചില്ലറ ശർദി ആണോ എന്ത് കഴിച്ചാലും അപ്പൊ തന്നെ ശർദിക്കാൻ വരും.. സാരല്ല മോളെ ഇതൊക്ക കുറച്ചു കഴിയുമ്പോ മാറിക്കോളും.. മ്മ്.. അല്ലാ ആരിത് ലക്ഷമിയും ബാലനുമോ.. നീയിവർക്ക് കുടിക്കാൻ ഒന്നും എടുത്തില്ലേ.. ഇപ്പൊ എടുക്കാം അമ്മേ.. ശ്രീദേവി അടുക്കളയിലേയ്ക്ക് പോയി.തിരികെ വന്നപ്പോൾ നിറക്കണ്കളോടെ പോകാനിറങ്ങി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് അവൾ കണ്ടത്. സ്ത്രീധനം തരാനില്ല. കൊച്ചിനെ ഉണ്ടാക്കാൻ ആയിരുന്നു അവൾക്ക് ധൃതി. അമ്മായിയമ്മയുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ടതും നിന്ന നിൽപിൽ നിന്നുപോയി അവൾ. കണ്ണുകൾ നിയന്ത്രണം തെറ്റി നിറഞൊഴുകി.

മകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ആവുന്നില്ലല്ലോ എന്നൊർത്ത് ആ അച്ഛനും അമ്മയും ഉരുകി. ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്ന മാതാപിതാക്കളെ കണ്ടോണ്ട് നിൽക്കുവാനെ അവൾക്കായുള്ളൂ.. ശ്രീ… സ്നേഹത്തോടെ ചേർത്തു നിർത്തിയ ഭർത്താവിന്റെ കരങ്ങളെ അന്നാദ്യമായി അവൾ തട്ടിമാറ്റി ശ്രീ എന്താ നിനക്ക്..? അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി കൊണ്ട് അവൻ നിന്നു പിന്നീട് അതൊന്നും വകവെക്കാതെ അവളെ കെട്ടിപിടിക്കാനായി കരങ്ങൾ കൊണ്ടടുത്തു തൊടരുതെന്നെ.. ഈ നിമിഷം ഉച്ചത്തിൽ ആണ് അവളത് പറഞ്ഞത് അതെന്താ ഞാൻ തൊട്ടാൽ, ഗർഭിണി ആയിരിക്കുന്ന സമയം ഇതൊന്നും പാടില്ല എന്നുണ്ടോ..? ഒന്നും മിണ്ടാതെ പോകുന്ന അവളെ അവൻ തടഞ്ഞു നിർത്തി. മറുപടി പറഞ്ഞിട്ട് പോയാൽ മതി നിങ്ങളുടെ അമ്മയോട് ചോദിക്ക് ഞാൻ വലിഞ്ഞു കേറി വന്നവളല്ലേ.. എന്റെ അച്ഛന്റെ കയ്യിൽ നിങ്ങൾക്ക് തരാൻ ഉള്ള സ്ത്രീധനം ഇല്ലായിരുന്നു.

അതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ നിങ്ങൾ എന്നെ സ്നേഹിച്ചത്. നിങ്ങളുടെ ഭാര്യ ആവണം എന്നുള്ള അതിമോഹം ഇല്ലായിരുന്നു. നിങ്ങൾക്ക് എന്നെ സ്വന്തമാക്കാൻ വേണ്ടി നിങ്ങളുടെ അച്ഛൻ തന്ന പൊന്നും ചാർത്തി വന്നവളാ ഞാൻ.. പക്ഷേ ഈ നിമിഷം ഞാൻ… ഒരുപാട് സ്നേഹിച്ചതാ നിങ്ങളെ ഞാൻ എന്നിട്ടും എന്റെ അച്ഛനെയും അമ്മയെയും അപമാനിച്ചു വിട്ടില്ലേ.. എനിക്ക് കൊച്ചിനെ ഉണ്ടാക്കാൻ ആയിരുന്നു ധൃതിന്ന്… ശ്രീദേവി.. അതെ ശ്രീദേവി തന്നെയാ .. എനിക്കിപ്പോ പേടിയാ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിങ്ങളുടെ തള്ള നശിപ്പിക്കുമോ എന്ന്.. അത്രയും പറഞ്ഞു തീർത്തതും കരണത്ത് ഒരു അടിയാണ് വീണത്. അപ്രതീക്ഷിതമായി കിട്ടിയ തല്ല് ആയതു കൊണ്ട് അവൾ വേച്ചു വീണു. ശ്രീ ശ്രീ.. ബോധമറ്റ അവളെ അവൻ കുലുക്കി വിളിച്ചു.

അപ്പൊ അങ്ങനെയായിരുന്നു അല്ലെ.. മ്മ് ശരിയാക്കിത്തരാം.. ഒളിഞ്ഞിരുന്നു എല്ലാം കേട്ട സുലോചന അടുത്ത വഴക്കിനായ് തയാറെടുത്തു ഇത്രയും കാലം അച്ഛനും മക്കളും എന്നെ പറ്റിക്കുവായിരുന്നല്ലേ.. മ്മ് തല്ക്കാലം ഞാനിതു അറിഞ്ഞ കാര്യം അവരറിയണ്ട. പുകച്ചു പുറത്തു ചാടിക്കാം അവളെ.. അയ്യോ എന്തുപറ്റിടാ മോൾക്ക്..? തലകറങ്ങി വീണതാ അമ്മേ വിളിച്ചിട്ട് അനങ്ങുന്നില്ല ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വരാം.. മ്മ് ചെല്ല് വെച്ചിട്ടുണ്ട് നിനക്ക് ഞാൻ. അവർ മനസ്സിൽ പറഞ്ഞു. അമ്മ വരുന്നോ..? ഇല്ല മോൻ പോയിട്ട് വാ.. ശരി അമ്മേ.. അവളെ അവൻ താങ്ങിയെടുത്തു കാറിൽ കിടത്തി. വണ്ടി അടുത്തുള്ള അമൃത ഹോസ്പിറ്റലിലേയ്ക്ക് പാഞ്ഞു. ഹോസ്പിറ്റൽ എത്തിയതും ഒരു സ്ട്രെക്ച്ചർ അവർക്ക് നേരെ എത്തി. തുടരും…