The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
അന്നും ഇന്നും ഒരുവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ… ഒരേ ഒരാളെ…
ഇഷ്ടമായിരുന്നു പരസ്പരം. വിവാഹിതരാകാൻ തന്നെ തീരുമാനിച്ചിരുന്നതാണ്.
അച്ഛനോട് പറയാനിരിക്കുമ്പോഴാണ് അച്ഛൻ സാരംഗിയുടെ കാര്യം എടുത്തിടുന്നത്. അവളുടെ അച്ഛന്റെ കോടികൾ വരുന്ന ആസ്ഥിയെക്കുറിച്ച് പറഞ്ഞ് അച്ഛൻ എന്നെ പ്രലോഭിപ്പിച്ചു.
അച്ഛന് അതൊരു വാശിയായിരുന്നു. വല്യച്ഛൻ മാധവൻ തമ്പിയോടുള്ള വാശി. അച്ഛൻ ആദ്യം സാരംഗിയുടെയും എന്റെയും വിവാഹക്കാര്യം വല്യച്ഛനോട് സംസാരിച്ചപ്പോൾ വല്യച്ഛൻ എതിർത്തു അത്രേ… വല്യച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു സാരംഗിയുടെ അച്ഛൻ.
അച്ഛന് പണ്ട് മുതൽക്കേ വല്യച്ഛനെ ധിക്കരിച്ചാണ് ശീലം. ഇവിടെയും അങ്ങനെ തന്നെ. ആ വാശിയാണ് തന്റെയും സാരംഗിയുടെയും വിവാഹത്തിൽ എത്തിയത്. അച്ഛൻ എങ്ങനെയാണ് വല്യച്ഛനെക്കൊണ്ടത് സമ്മതിപ്പിച്ചെടുത്തതെന്ന് ഇന്നും അറിയില്ല. അന്നൊക്കെ അച്ഛനെ എതിർത്ത് എനിക്കും ശീലമുണ്ടായിരുന്നില്ല.
അന്ന് തനിക്ക് വയസ്സ് ഇരുപത്തിയാറ്. അച്ഛനെ ധിക്കരിച്ചു പ്രണയിച്ചവളെ സ്വന്തമാക്കാനുള്ള തന്റേടം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അച്ഛന്റെ കീഴിൽ അച്ഛന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചായിരുന്നു അന്ന് ജീവിതം. അച്ഛന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല.
അച്ഛനെ ധിക്കരിക്കാനാവില്ല എന്ന് പ്രണയിച്ചിരുന്നവളോട് പറഞ്ഞപ്പോ മുഖത്ത് നോക്കി അന്നവൾ എന്നെ ഭീരു എന്ന് വിളിച്ചു.
കേട്ട് നിന്നതേയുള്ളൂ…
സത്യവും അതായിരുന്നല്ലോ?
അന്ന് പിരിഞ്ഞതിൽ പിന്നീട് കുറേ നാൾ അവളെ കണ്ടതേയില്ല.
പാരമ്പര്യമായി കിട്ടിയിരുന്ന സ്വത്തുവകകളാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളവർ വച്ചനുഭവിച്ചു പോന്നിരുന്നത്. തറവാട്ടിലെ അധികാരി വല്യച്ഛൻ തന്നെ ആയിരുന്നു. അച്ഛനാകട്ടെ എല്ലാവരുടെ മുന്നിലും തല്ല് കൊള്ളിയും താന്തോന്നിയും… തറവാട്ടിൽ എല്ലാവർക്കും അച്ഛനോട് ദേഷ്യമായിരുന്നു. അമ്മയ്ക്കും എനിക്കും ഒഴികെ.
എനിക്ക് ഒരു മകൾ ജനിച്ച ശേഷമാണ് അത് വരെ ആരും അറിയാതിരുന്ന ഒരു രഹസ്യം അച്ഛൻ അറിയുന്നത്. തറവാട്ടിലെ നിലവറയ്ക്കുള്ളിൽ ഒരു നിധി സൂക്ഷിക്കുന്നുണ്ട്. നിറയെ വൈരങ്ങൾ പതിപ്പിച്ച ഒരു മാല…!
തറവാട്ടിലെ കാരണവർക്ക് മാത്രം അറിയുന്നൊരു രഹസ്യം. നിലവിൽ അതിനെക്കുറിച്ച് അറിയുന്നത് വല്യച്ഛനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പിന്നെ മുത്തശ്ശിയ്ക്കും മാത്രം. പണ്ടെന്നോ രാജഭരണം ഉണ്ടായിരുന്ന സമയത്ത് മുതുമുത്തച്ഛൻമാരിൽ ഒരാൾക്ക് രാജാവിൽ നിന്നും സമ്മാനമായി ലഭിച്ചതാണത്. അമൂല്യ നിധി പോലെ ഇന്നും സൂക്ഷിച്ചു പോരുന്ന ഒന്ന്.
അതിന്റെ അവകാശി ആകട്ടെ നിലവിലെ കാരണവരും…!
തറവാട്ടിലെ മുഴുവൻ പാരമ്പര്യ സ്വത്തുക്കളുടെയും മൂല്യത്തിലും അധികം മൂല്യം ആ രത്‌നമാലയ്ക്ക് ഉണ്ടെന്ന് മനസ്സിലാക്കിയതിന്റെ അന്ന് മുതൽക്കാണ് തറവാട്ടിലെ കാരണവർ സ്ഥാനം അച്ഛൻ മോഹിച്ചു തുടങ്ങിയത്. മോഹിക്കുന്നതൊന്നും നേടാതിരുന്നിട്ടില്ല ഇന്ദ്രപ്രസ്ഥത്തിലെ ദേവരാജൻ….!
കാരണവർ സ്ഥാനം നേടണമെങ്കിൽ വല്യച്ഛൻ ഇല്ലാതാവണം… പിന്നീട് അതിനുള്ള കരുനീക്കങ്ങൾ ആയിരുന്നു.
ആയിടയ്ക്കാണ് താൻ വീണ്ടും അവളെ കാണുന്നത്. ഒരിക്കൽ തന്റെ ഹൃദയത്തിനു ഉടമയായിരുന്നവളെ…. അപ്പോഴും അവളുടെ മുന്നിൽ പോയി നിൽക്കാൻ ധൈര്യം കിട്ടിയില്ല. അവൾ അവിവാഹിതയാണ് എന്ന് അറിഞ്ഞതോടെ ഒരിക്കൽ എന്റെ ഉള്ളിൽ കരിഞ്ഞു പോയ അവളോടുള്ള പ്രണയം പിന്നെയും തളിർത്തു തുടങ്ങി. ഇത്തവണ അവൾ പോലും അത് അറിഞ്ഞില്ല എന്ന് മാത്രം.
തന്റെ മുഖത്ത് നോക്കി ഭീരു എന്ന് വിളിച്ചവളാണ്. എന്നിട്ടും ഇന്നും അവളോട് തനിക്ക് അശ്ശേഷം ദേഷ്യം തോന്നുന്നില്ലല്ലോ എന്നോർക്കുമ്പോൾ അത്ഭുതമാണ്.
ദേഷ്യമല്ല… പ്രണയമാണ്….
അത് മാത്രമേ അവളോട് തോന്നിയിട്ടുള്ളൂ…
ഇപ്പോഴും തോന്നുന്നുമുള്ളൂ…
അച്ഛൻ ആ മാല മോഹിച്ചപ്പോൾ ഞാൻ വീണ്ടും അവളെ മോഹിച്ചു തുടങ്ങി. എങ്ങനെയും അവളെ സ്വന്തമാക്കണം… അതിന് ആദ്യം സാരംഗിയെ ഒഴിവാക്കണം. ഒറ്റയ്ക്ക് തനിക്ക് അതിന് കഴിയില്ല. കാരണം സാരംഗി ഒരു സാധാരണ പെണ്ണല്ല. ഇന്ത്യ ഒട്ടുക്ക് അറിയപ്പെടുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ പകുതി ഉടമസ്ഥാവകാശം അവൾക്കാണ്. അത് ഒരലങ്കാരമായി തന്നെ ആസ്വദിക്കുന്നവളായിരുന്നു സാരംഗി. അവളുടെ സഹോദരൻ സായി കൃഷ്ണയ്ക്ക് ബിസിനസ്സിൽ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവളുടെ അച്ഛൻ പ്രഭാകരവർമ്മയുടെ ബിസിനസ് സാമ്രാജ്യത്തിലെ കിരീടാവകാശിയായ രാജകുമാരി ആയിരുന്നു സാരംഗി.
അവളെ ഇല്ലാതാക്കുക അത്ര എളുപ്പമായിരുന്നില്ല.
പക്ഷെ,അച്ഛനെക്കൊണ്ട് അതിന് കഴിയും എന്നെനിക്ക് ഉറപ്പായിരുന്നു. എന്നാൽ എന്റെ യദാർത്ഥ ഉദ്ദേശം അറിഞ്ഞാൽ അച്ഛൻ അത് അനുവദിച്ചു തരില്ല. സാരംഗിയെ കൊല്ലുന്നതിനോട് അച്ഛന് യോജിപ്പുണ്ടാവില്ല. അവൾ അച്ഛന് മരുമകളാണ്. തന്നോട് ഉള്ളത് പോലൊരു ഇഷ്ടം അച്ഛന് അവളോടും ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കൊണ്ട് എന്റെ ലക്ഷ്യം നേടാൻ മറ്റ് പല വഴികളും ഞാൻ ആലോചിച്ചു.
ആയിടയ്ക്കാണ് സായി, കൃഷ്ണയുമായി പ്രണയത്തിലാകുന്നതും പ്രഭാകരവർമ്മയുമായി പിണങ്ങുന്നതും പിന്നീട് കൃഷ്ണയെ വിവാഹം ചെയ്യുന്നതും. സായി വർമ്മയിൽ നിന്നും അകന്നാൽ വർമ്മയുടെ മുഴുവൻ സ്വത്തുക്കൾക്കും പിന്നീട് ഒരേ ഒരാവകാശിയെ ഉണ്ടാവൂ…. സാരംഗി.
അത് കൊണ്ട് സായിയും കൃഷ്ണയുമായുള്ള വിവാഹം അച്ഛനെയാണ് ഏറെ സന്തുഷ്‍ടനാക്കിയത്. അച്ഛനെ എന്നും പണം ഉന്മത്തനാക്കിയിരുന്നു.
അച്ഛനെ എന്റെ വശത്താക്കാനും സാരംഗിയെ ഇല്ലാതാക്കാനും എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കവേയാണ് സായിയെ വർമ്മ തിരികെ വിളിക്കുന്നത്.
അത് വച്ച് അച്ഛന്റെ മുന്നിൽ ഒരു നാടകം കളിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
സായിയെ വർമ്മ തിരികെ വിളിച്ചത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ അച്ഛന്റെ മനസ്സിൽ നിറയ്ക്കുന്നതിൽ ഞാൻ വിജയിച്ചു.
സാരംഗി വർമ്മയുടെ ആദ്യഭാര്യയിലെ മകളാണ്. സായി നിലവിലെ ഭാര്യയുടെ മകനും. സാരംഗിയ്ക്ക് ഒരു വയസ്സോ മറ്റോ ഉള്ളപ്പോൾ വർമ്മയും അവരും തമ്മിൽ പിരിഞ്ഞതാണ്. പിന്നീട് അവർ വർമ്മയെയോ സാരംഗിയെയോ തേടി വന്നിട്ടില്ല.
വർമ്മ സായിയെ തിരികെ വിളിച്ചത് അയാളുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഭാഗിക്കാനാണെന്നും, അതിൽ ഭൂരിഭാഗവും നിലവിലെ ഭാര്യയുടെ മകനായ സായിക്ക് കൊടുക്കാനാണ് അയാളുടെ തീരുമാനമെന്നും പറഞ്ഞ് അച്ചനെ തെറ്റിദ്ധരിപ്പിക്കാൻ എനിക്ക് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. കുറച്ചു കൃത്രിമതെളിവുകളും സാഹചര്യങ്ങളും അതിനായി സൃഷ്ടിക്കേണ്ടി വന്നുവെന്ന് മാത്രം.
ഒടുവിൽ വർമ്മയുടെ ബിസിനസ് സാമ്രാജ്യം സാരംഗിയ്ക്ക് മാത്രമായി കിട്ടണമെന്ന വാശി അച്ഛനിൽ ഉടലെടുത്തു. എനിക്കും അതായിരുന്നു വേണ്ടത്. ആശിച്ചത് നടത്താൻ അച്ഛൻ ഏതറ്റം വരെയും പോകുമെന്ന് ആരെക്കാളും നന്നായി എനിക്കാണല്ലോ അറിയുന്നത്?
അങ്ങനെ ആരും അറിയാതെ വർമ്മയെയും സായിയെയും ഇല്ലാതാക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു. അതിന് വേണ്ടുന്ന എല്ലാ സോഴ്‌സും അച്ഛനന്നുണ്ടായിരുന്നു.
വർമ്മയുടെയും സായിയുടെയും ഒപ്പം സാരംഗിയേ കൂടെ ചേർത്ത് വച്ചത് ഞാനാണ്. അച്ഛൻ പോലും അറിയാതെ…..!
*********
ബാക്കി നാളെ ❤