16/04/2026

പല്ലവി : ഭാഗം 17

രചന – ചിലങ്ക

യാത്രയിലുടനീളം രണ്ടു പേരും ഒരുപാട് സംസാരിച്ചാണ് പോയത്… അമ്മു…. മ്മ്…. നിനക്ക് എന്റെ സ്വഭാവം അറിയാല്ലോ എപ്പോഴാ ദേഷ്യപെടുന്നെന്നു പറയാൻ പറ്റില്ല…… പക്ഷെ അത് കുറച്ച് നേരത്തേക്കേ കാണൂ…. പിന്നെ ജോലിയുടെ ടെൻഷൻ ഒക്കെ ആകുമ്പോൾ ചെലപ്പോ വല്ലാത്ത മയിന്റിൽ ആയിരിക്കും എന്താ എപ്പോഴാ പറയുന്നേ ഒന്നും അറിയില്ല…. ചെലപ്പോ നിന്നോട് മോശമായിട്ടു സംസാരിക്കാം….. ചെലപ്പോ നന്നായിട് ദേഷ്യപ്പെടാം….. ഞാൻ ഇപ്പൊ ഇതൊക്കെ എന്തിനാ പറഞ്ഞെന്നു അറിയോ…. ഇല്ല…. എന്തിനാ… 😁😁 അടിപൊളി….. എടി പൊട്ടി ഞാൻ എന്തിനെങ്കിലും ദേഷ്യപെടുമ്പോൾ കിടന്നു മോങ്ങാതിരിക്കാൻ മനസ്സിലായോ…. വിഷമിക്കലും അപ്പൊ… ചിലപ്പോ ആ സിറ്റുവേഷനിൽ പറയുന്നതായിരിക്കും….. ഇതൊക്ക മനസിലാക്കി വേണം എന്റെ കൂടെ ജീവിക്കാൻ….. അങ്ങനത്തെ സന്ദർഭം ഉണ്ടായാൽ നിനക്ക് ആരുമില്ല എന്നൊന്നും കരുതല്ലേ…. എപ്പോഴും ഞാൻ ഉണ്ട് നിന്റെ കൂടെ…. മ്മ്…. പക്ഷെ ഞാൻ കരയും…. ഇവളെ കൊണ്ട് തോറ്റല്ലോ ദൈവമേ…… ഡി നീ കുറച്ചുകുടെ സ്ട്രോങ്ങ്‌ ആകണം…

ഒന്നില്ലേലും ഈ കലിപ്പന്റെ ഭാര്യ ആകാൻപോകുവല്ലേ അപ്പൊ കുറച്ച് കൂടെ ബോൾഡ് ആകണം കേട്ടോ……. മ്മ് ശ്രെമിക്കാം…. ഏട്ടാ ഈ ac ഓഫ് ചെയുവോ എനിക്ക് അതിന്റെ സ്മെൽ പിടിക്കില്ല….. മ്മ് ചെയാം.. നിനക്ക് എന്തേലും കൊഴപ്പോണ്ടോ….. ഇല്ല… ഞാൻ ഒന്ന് കണ്ണടച്ച് കിടക്കട്ടെ….. ഈ കാറിൽ ഉള്ള യാത്രയും ac ഒന്നും എനിക്ക് പിടിക്കില്ല….. മ്മ് എന്ന മോളു കിടന്നോ… അവൾ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…… അവൾ അവന്റെ തോളിൽ തലചായ്ച്ചു കിടന്നു…… കുറച്ച് കൂടെ ദൂരം പിന്നിട്ടപ്പോൾ അവൾക് ഓരോ അസ്വസ്ഥതകൾ അനുഭവപെട്ടു…… ഏട്ടാ വണ്ടി നിർത്തുവോ… എന്താടാ എന്താ പറ്റിയെ…. ഏട്ടാ എനിക്ക് ശർദിക്കാൻ വരുന്നു…… നിവി വണ്ടി സൈഡിൽ ഒതുക്കി…. അപ്പൊ തന്നെ അവൾ ഇറങ്ങി കൊറേ ശർദിച്ചു… നിവി ഇറങ്ങി അവളുടെ അടുത്തുചെന്നു മുതുക് തടവി കൊടുത്തു….. അവൻ ശെരിക്കും അവളുടെ അവസ്ഥ കണ്ട് പേടിച്ച്….. അമ്മുട്ടി എന്ത് പറ്റിയടാ… വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം….. അവന്റെ കണ്ണുകൾ നിറഞ്ഞു…..

ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ ഇതുവരെ കണ്ടിട്ടില്ല…. വേണ്ടേട്ടാ….. എനിക്ക് കൊഴപ്പമില്ല….. കാറിലുള്ള യാത്രയുടെതാ….. വേണ്ട….. വാ നിനക്ക് വയ്യ നമുക്ക് ഹോസ്പിറ്റലിൽ പോകാം….. നിവിയേട്ട പേടിക്കണ്ട എനിക്ക് കുഴപ്പമില്ല….. മ്മ്… അവൻ കാറിൽ നിന്നു ഒരു ബോട്ടിൽ വെള്ളം എടുത്ത് കൊടുത്തു…. അവൾ മുഖമെല്ലാം കഴുകി…. ഏട്ടാ എനിക്ക് ഒരു സോഡാ നാരങ്ങ വാങ്ങി തരുവോ…. അതു കുടിച്ചാൽ ഞാൻ ഒകെ ആകും…. അവൻ തൊട്ടടുത്തു കണ്ട ഒരു പെട്ടിക്കടയിലേക് അവളെയും താങ്ങി കൊണ്ട് പോയി….. കടയിൽ ഒരു പ്രായമായ സ്ത്രീ മാത്രമേ ഉണ്ടാരുന്നുള്ളു…. അവരോട് സോഡാനാരാങ്ങാ പറഞ്ഞ് അവളെയും കൊണ്ട് അവിടെയുള്ള ബെഞ്ചിൽ ഇരുന്നു….. അവൾ അവന്റെ തോളിൽ ചാരി കിടന്നു…. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു…

കുറച്ചു കഴിഞ്ഞ് ആ സ്ത്രീ വെള്ളവുമായി വന്നു….. അത് വാങ്ങി അമ്മുന് കൊടുത്തു കഴിഞ്ഞപ്പോഴാണ് ആ അമ്മ ചോദിച്ചത്….. മോളെ ആദ്യത്തേത് ആയിരിക്കും അല്ലേ….. ഈ സമയത്ത് വണ്ടി യാത്രയൊക്കെ ഒഴുവാക്കികൂടെ….. അല്ലെങ്കിൽ പതിയെ പോണം മോനെ…. ശ്രേധിക്കണ്ട സമയമല്ലേ…. എന്താ….. നിവി ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു… അല്ലമോനെ…മോളുടെ വയറ്റിൽ ഉള്ളപ്പോൾ മോൻ വേണ്ടേ അതൊക്കെ നോക്കാൻ… അതും പറഞ്ഞു അവർ കടയിലേക്ക് പോയി…. നിവി അമ്മുവിനെ നോക്കിയപ്പോൾ ആള് ഞെട്ടി പണ്ടാരമടങ്ങി നിക്കുവാ….. കണ്ണിന്നു വെള്ളം ദാരയായി ഒഴുകുന്നുണ്ട്…… അമ്മു എന്താടാ… എന്തിനാ നീ കരയണേ… അവൻ അവളെ പിടിച്ചു ചോദിച്ചു….. നിനക്ക് എന്തേലും വയ്യഴിക ഉണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോകാം വാ….. കരയാതട…. വാ എഴുനേക്…… അല്ലെങ്കിൽ വേണ്ട നീ നടക്കേണ്ട ഞാൻ എടുക്കാം നിന്നെ വന്നേ….. പിന്നെയും അമ്മു കരച്ചിൽ തന്നെ……

ഡി നിനക്ക് എന്താ പ്രശനം….. നിവിയേട്ട എന്നാലും… ഇതൊക്കെ എല്ലാരും അറിയുമ്പോൾ എന്ത് വിചാരിക്കും….. നാണക്കേടല്ലേ…… കല്യാണത്തിന് മുമ്പേ…. അതും പറഞ്ഞു പിന്നെയും കരച്ചിൽ…. നീ ഇത് എന്തൊക്കെയാ അമ്മു പറയണേ….. ആര് എന്ത് അറിഞ്ഞാലെന്ന…. നിവിയേട്ടൻ കാരണവല്ലേ… ഞാൻ കാരണവോ… ഞാൻ എന്ത് ചെയ്തിട്ടാ… ഏട്ടനല്ലേ എന്നെ കുളക്കടവിൽ വെച്ചും ഇന്നലെ റൂമിൽ വെച്ചുമൊക്കെ എന്നെ ഉമ്മ വെച്ചേ… എന്ന കെട്ടിപിടിച്ചില്ലേ….. എന്റെ കൂടെ ബെഡിൽ എന്നാലേ ഇരുന്നിലെ…. അതിനെന്താ….. അതുകൊണ്ടല്ലേ ഇപ്പൊ ഞാൻ ഗർഭിണി ആയെ…. അവളുടെ വർത്താനം കേട്ടു അവനൊന്നു അവളെ നോക്കി…. പിന്നെ പൊട്ടിചിരിച്ചോണ്ട് അടുത്ത് ചെന്നിരുന്നു…… ചിരിക്കലേ ഏട്ടാ എനിക്ക് പേടിയാ…… ആണോ….. എന്നാലേ ആദ്യം ഇതങ്ങോട് കുടിക്കാൻ നോക്ക്….. വയറ്റിൽ എന്റെ കുഞ്ഞുള്ളതാ…. അവൻ ചിരിയടക്കിപിടിച്ചു അവളോട്‌ പറഞ്ഞു….. അവൾ അപ്പോഴും കണ്ണുനീർ ഒഴുക്കികൊണ്ടിരിക്കുവാ പിന്നെ പെട്ടന്ന് തന്നെ വെള്ളം കുടിച്ചു കാറിൽ പോയി ഇരുന്നു….

അവൻ ക്യാഷ് കൊടുത്തു അവളുടുക്കെ ചെന്നപ്പോഴും പുള്ളി ഭയങ്കര കരച്ചിലാ……. അമ്മുട്ടി…. നീ ഒന്ന് കരച്ചിൽ നിർത്തിക്കെ…. ഇങ്ങനെ കരഞ്ഞാൽ എന്റെ കുഞ്ഞിന് കേടാണ്…… അവൾ പിന്നെയും കരച്ചിൽ തന്നെ…… അമ്മു ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. മ്മ് അവൾ വിതുമ്പി കൊണ്ട് മൂളി… നീ എവിടെ വരെ പഠിച്ചു… എന്താ…. അല്ല നീ എവിടെ വരെ പഠിച്ചിട്ടുണ്ടെന്നു…… ഞ.. ഞാൻ ഡിഗ്രി…. സബ് എന്താരുന്നു…. ഇംഗ്ലീഷ് ലിറ്ററേച്ചർ…. അപ്പൊ കോളേജിൽ ഒക്കെ പോയിട്ടുണ്ടല്ലേ… ഞാൻ വലിയ കോളേജിൽ ഒന്നും പഠിച്ചിട്ടില്ല…. വീടിന്റെ അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിലാ പഠിച്ചേ…… അമ്മക്കൊക്കെ വയ്യാതിരുന്ന കൊണ്ട് ക്ലാസ്സിൽ ഒന്നും പോയിട്ടില്ല നോട്സ് ഒക്കെ വാങ്ങി വീട്ടിൽ ഇരുന്ന പഠിച്ചേ….. മ്മ്…. നന്നായി…. എന്താ ഏട്ടാ…. ഇതൊക്ക പറയുമ്പോളും അവളുടെ കണ്ണിൽ നിന്നു വെള്ളം വരുന്നുണ്ടാരുന്നു…… അവൻ ഒന്ന് ചിരിച്ചിട്ട് വണ്ടി ഒതുക്കി….. ഡി….. പൊട്ടിക്കാളി….ഇങ്ങോട് നോക്കിയേ…. അവൾ അവനെ നോക്കി……

എന്താ…. നീ ഇത്ര മന്ദബുദ്ധി ആണോ….. ഇത്പോലെ ഒരു പൊട്ടിയെ ആണല്ലോ ദൈവമേ എനിക്ക് പ്രേമിക്കാൻ തോന്നിയെ…. അവൾ ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി ഇരുന്നു…. അമ്മുട്ടി….. ഒരു ഉമ്മ വെച്ചുന്നു വെച്ചും കെട്ടിപിടിച്ചെന്നും വെച്ച് ആരും ഈ ലോകത്തു ഗർഭിണി ആകില്ല…… അതിനൊക്കെ ഒരുപാട് പ്രോസസ് ഉണ്ട്…. അതൊക്കെ ഈ ഏട്ടൻ കല്യാണം കഴിഞ്ഞു പഠിപ്പിച്ചു തരാട്ടോ….. ഒരു കള്ള ചിരിയാലെ അവളെ നോക്കി പറഞ്ഞു…. ആണോ അപ്പൊ ആ അമ്മ പറഞ്ഞതോ….. എടി നമ്മളെ കണ്ടപ്പോൾ കല്യാണം കഴിഞ്ഞതാണെന്നു വിചാരിച്ചു കാണും…. അതുമല്ല നീ ശർദിച്ചില്ലേ അതുകുടെ കണ്ടിട്ടാ അവർ അങ്ങനെ പറഞ്ഞത്…… ആണോ…. അവളൊരു ചമ്മിയ ചിരിച്ചിരിച്ചിട്ടു അവനെ നോക്കാതെ ഇരുന്നു…… ഇങ്ങനെ ഒരു സാധനം….. ഇതിനെയൊക്കെ പ്രേമിച്ച എന്നെ പറഞ്ഞാ മതിയല്ലോ….. അയ്യടാ ഞാൻ പറഞ്ഞോ പ്രേമിക്കാൻ…. അവളൊരു പുച്ഛച്ചിരി പാസ്സാക്കി ഇരുന്നു…..

എന്റെ പൊന്നെ ഇനി അതിന് വഴക്കിടേണ്ട….. ഞാൻ വെറുതെ പറഞ്ഞതാ…… നീ കിടന്നോ ഒന്ന് ഉറങ്ങുമ്പോൾ മാറിക്കോളും എല്ലാം….. മ്മ്… അവന്റെ തോളിൽ തലവെച്ചു അവൾ കിടന്നു….. അവൻ വണ്ടി എടുത്തു…. അവളെ ഒന്നുടെ നോക്കി പറഞ്ഞു…. എന്നാലും എന്റെ അമ്മു… നീ ഇങ്ങനെ ആരുന്നോ… ദേ നിവിയേട്ട….. എനിക്ക് അറിയാത്ത കൊണ്ടല്ലേ… അതിന് കളിയാക്കുന്ന എന്തിനാ….. അതും പറഞ്ഞു മുഖം വീർപ്പിച്ചു അവനിൽ നിന്നു മാറി ഇരുന്നു…. ഇല്ല ഇനി കളിയാക്കില്ല പോരെ…. വാ എന്റെ അടുത്ത് വന്നു ഇരിക്ക്…. അവൾ അപ്പൊ തന്നെ അവനോട് ചേർന്നിരുന്നു… അവനൊരു ചെറുചിരിയലെ വണ്ടി എടുത്തു……. നീണ്ട യാത്രയ്ക്കു ശേഷം അവർ വീട്ടിൽ എത്തി…. അമ്മു അപ്പോഴും നല്ല ഉറക്കത്തിലാരുന്നു…. ഉമ്മറത്തുതന്നെ അജ്മലും ആവണിയും അച്ചായനും ഉണ്ടാരുന്നു…. നിവി കാർ ഒതുക്കി…. അമ്മുവിനെ വിളിച്ചു…. അമ്മു….. എഴുനേക്ക് വീട് എത്തിയട….. അവൾ പതിയെ കണ്ണുകൾ തുറന്നു എഴുനേറ്റു….. തലക്ക് നല്ല ഖനം ഉള്ളതുപോലെ തോന്നി…. ഏട്ടാ എനിക്ക് തല വേദനിക്കുന്നു…… തലയിൽ കൈ ചേർത്തുവെച്ചു നിവിയോട് പറഞ്ഞു….

ആണോ…. അതീ യാത്രയുടെയും ശർദിച്ചതിന്റെയും ഒക്കെയാണ്….. ഒന്ന് കുളിച്ചു ഫ്രഷ്‌ അയി ഉറങ്ങി എഴുന്നേക്കുമ്പോൾ മാറിക്കോളും….. ഇനി മാറില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം…… മ്മ്…. ഇറങ്…. നിവി ഇറങ്ങി അവളുടെ ഡോർ തുറന്നു കൊടുത്തു… അവൾ ഇറങ്ങി അവന്റെ കൈയിൽ പിടിച്ചു നടന്നു…. നിവിയുടെ കൂടെ അമ്മുവിനെ കണ്ട ഷോക്കിലാണ് ആവണിയും അച്ചായനും… അജ്മലിന് ആ ഞെട്ടലിലാ അവനു നേരത്തെ കാര്യം അറിയാരുന്നു…… നിവിയും അമ്മുവും കൂടെ ഉമ്മറത്തേക് കയറി…. അപ്പോഴും ആവണി വായും പൊളിച് നിക്കുവാണ്….. അജ്മൽ : എന്തുവാടി ഈ വായും പൊളിച് നോക്കുന്നെ……. ആവണി : അജ്മലേട്ട എന്നെ ഒന്ന് നുള്ളിക്കെ….. അജ്മൽ കിട്ടിയ അവസരം മുതലാക്കി അവൾക്കിട്ടു നല്ലൊരു നുള്ള് കൊടുത്തു…. ആഹ്….. ഇങ്ങനെ നുള്ളാനാണോ പറഞ്ഞെ വൃത്തികെട്ടവനെ….. അവനൊന്നു ചിരിച്ചു കൊടുത്തു……

ആവണി : അതേ…. ഇവിടെ ഇപ്പൊ എന്താ സംഭവിക്കുന്നെ…… അജ്മൽ : എന്ത് സംഭവിക്കാൻ….. ആവണി : അല്ല…. ഇവരെന്താ ഇങ്ങനെ….. നിവിയെയും അമ്മുനെയും നോക്കി ചോദിച്ചു…… അജ്മൽ : അതൊക്കെ ഒരു കഥയാണ് മോളെ….. നിവി : കഥയൊക്കെ പിന്നെ പറയാം….. അമ്മുന് വയ്യ…. അവൾക് കുറച്ചു കഞ്ഞി കൊടുക്കണം….. ആവണി : അമ്മുവോ…. അതാരാ….. ആവണിച്ചേച്ചി ഞാൻ തന്നാ അമ്മു….. നല്ല തല വേദന ഉണ്ട്… ഞാനൊന്ന് കുളിച്ചിട്ട് വരാം….. നിവിയേട്ട എന്റെ ബാഗ് വണ്ടയിലാ….. അത് ഞാൻ എടുത്തോളാം…. മോള് റൂമിലോട്ടു പൊക്കോ….. ഇതെല്ലാം കണ്ട് കിളിപാറി നിക്കുവാ ആവണിയും അച്ചായനും….. നിവിയേട്ടനോ…. ഇതൊക്കെ എപ്പോ….. ഓരോന്ന് ആലോചിച്ചു അവൾ അകത്തേക്കു കഞ്ഞി എടുക്കാൻ പോയി….. തുടരും………