രചന – കഥയെ പ്രണയിച്ചവൾ
ശ്രെയേടത്തി നിങ്ങളിവിടെ നടന്നത് വല്ലതും അറിഞ്ഞോ …..
അവന്റെ ചോദ്യം കേട്ടതും അവള് രണ്ട് കൈകൊണ്ടും കാര്യം തിരക്കി…..
അർജൂന്റെ കല്യാണം കഴിഞ്ഞു…… ദാ അവൻ കെട്ടിയ പെണ്ണിനെയുമായ തിരിച്ചുവന്നത്…………
അവളെ പറ്റിക്കാനാണെങ്കിലും അവന്റെ സംസാരംകേട്ടപ്പോൾ അർജുനും രോഹിത്തും വല്ലാതായി….
ശ്രയയുടെ കണ്ണുകൾ ഇപ്പോൾ പെയ്യുമെന്ന രീതിയിലാനുള്ളത്…..
മോളെ ശ്രെയേ…… ഈ ചെറുക്കന് പ്രാന്താ…… അർജു അങ്ങനെ ചെയ്യുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ………
അമ്മ പറഞ്ഞെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല……. അർജുനെയാണ് അവളുറ്റുനോക്കുന്നത്……മറ്റെല്ലാത്തിലും വലുത് അവൾക്ക് അവന്റെ മറുപടിയാണെന്ന് അതിൽനിന്നും വ്യക്തമാണ്…..
ശ്രയാ…… ഞാൻ നിന്നെയൊരാളെയെ സ്നേഹിച്ചിട്ടുള്ളൂ…..
അവനത് പറയുമ്പോഴാണ് അപ്പു അങ്ങോട്ട് നടന്നുവന്നത്….. അതുകേട്ടതും അവളുടെ നെഞ്ചിലെവിടെയോ ഒരു നീറ്റലുണ്ടായി….. അത് മറച്ചുവച്ചുകൊണ്ട് അവലവരുടെയടുത്തേക്ക് നടന്നു…….
അവളെക്കണ്ടതും അർജുന് ദേഷ്യം വരാൻ തുടങ്ങി……
മോള് കുളിച്ചു വന്നോ….. മോളെ… ഇത് ശ്രയ അർജുൻ കല്യാണം കഴിക്കാൻപോകുന്ന കുട്ടിയാണ്……….
അവന്റെയമ്മ പറഞ്ഞതും അപ്പു ശ്രയയെ നോക്കി….ശ്രയ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്…….
അർപ്പണ…. ഇവളെന്താ ഇവിടെ…. അപ്പോൾ അജു എല്ലാം അറിഞ്ഞോ…. അതുകൊണ്ടാണോ ഇവളെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്………
മനസ്സിൽ എന്തൊക്കയോ ആലോചിച്ചുകൂട്ടുകയാണ് ശ്രയ…….
മോളേ ശ്രയാ……. ഈ അർപ്പണ രോഹിത്തിന്റെ ഫ്രണ്ടിന്റെ കസിനാ…. ഇവിടുള്ള കോളേജിലാ അതാ ഇവര് ഇങ്ങോട്ട് കൂട്ടിവന്നത്…….
അവള് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല…….
ശ്രയ എന്താ ചെയ്യുന്നത്…..
അപ്പു ചോദിച്ചതും അവള് വിളറിയചിരിച്ചിരിച്ചു….
ഞാൻ….. ഞാൻ പിജി ചെയ്യുന്നു………അർപ്പണ ഒന്ന് വരോ…… നമുക്കൊന്ന് പുറത്തേക്കിറങ്ങിയാലോ……
ശ്രയ വിളിച്ചതും അവള് അർജുനെയാണ് നോക്കിയത്……
ശ്രയാ….. എന്താ കാര്യം……ഇപ്പോൾ എന്തിനാ പുറത്തേക്ക് ഇനിയും ടൈം ഉണ്ടല്ലോ…. പരിചയപെടണമെങ്കിൽ ഇവിടുന്നാകാം….
അർജുൻ പറഞ്ഞതും ശ്രയ അർപ്പണയുടെ കൈ പിടിച്ചു ഗാർഡനിലേക്ക് നടന്നു……അവിടെയെത്തിയതും അവളുടെ കൈവിട്ട് അപ്പുവിനെ ദേഷ്യത്തിൽ നോക്കി…….
പറാ എന്താ നിന്റെ ഉദ്ദേശം…. എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്…. എന്റെ സമാധാനം കളയാനോ…..
അർപ്പണ അവളെയൊന്ന് നോക്കി….
ശ്രയാ നീ പേടിക്കണ്ട….
അർജുന് ഒന്നും അറിയില്ല….. ഞാനൊന്നും പറയാനും പോകുന്നില്ല……. ഞാൻ അവനെ സ്നേഹിച്ചിരുന്നു…… അത് സത്യമാണ്…… എന്റെ ആ സ്നേഹം അവനൊരിക്കലും അറിഞ്ഞിട്ടില്ല…. അവനെന്നല്ല ആരും…….
എനിക്ക് നിന്റെ വേദാന്തം ഒന്നും കേൾക്കണ്ട…. എത്രയുംപെട്ടന്ന് ഇവിടുന്ന് പോണം…. നിന്നെയിവിടെ കണ്ടുപോകരുത്…. എനിക്കത് സഹിക്കില്ല…. എനിക്കറിയാം അജു നിന്നെ സ്നേഹിച്ചിട്ടില്ല…. എന്നാൽ….. പ്ലീസ് അർപ്പണ……. പ്ലീസ് ഐ ബെഗ് യു….
ശ്രയ എനിക്കും ഇവിടെ നിൽക്കണമെന്നില്ല…. എന്നാൽ…. എനിക്ക് തിരിച്ചുപോകാൻ പറ്റുന്ന ഒരു സിറ്റുവേഷൻ അല്ല ഇപ്പോൾ….. നീ പേടിക്കണ്ട എത്രയും പെട്ടന്ന് ഇവിടുന്ന് പോവാൻ ഞാൻ നോക്കാം………
ഉറപ്പായും പോവോ….
ഹ്മ്…. നിന്റെ ഈ പേടി എനിക്ക് മനസിലാകും…. ഒരിക്കൽ ഞാനും ഇത് അനുഭവിച്ചതല്ലേ.
അർപ്പണ സ്റ്റോപ്പ് it……
എന്താണ് ഒരു ചൂട് സംസാരം ശ്രയേടത്തി
……
ഒന്നുല്ല അഭി…
നിങ്ങള് മുൻപ് പരിചയമുണ്ടോ അപ്പൂ……
ഉം…… ഞാൻ അങ്ങോട്ട് പോവട്ടെ…. നല്ല headache……
അപ്പു പെട്ടന്ന് അവിടുന്ന് വീട്ടിലേക്ക് കയറി…… ശ്രയ അവള് പോയവഴിയേ ഒന്ന് നോക്കി….അവളുടെ നെഞ്ചാകെ നീറിപുകയുകയാണെന്ന് അതിൽനിന്നും വ്യക്തമാണ്……..
എന്റെ ദേവീ ഈ പിശാചിനെ ഒന്ന് പെട്ടന്ന് ഇവിടുന്ന് കെട്ടുകെട്ടിക്കണേ…. അല്ലെങ്കിൽ എനിക്കെന്റെ അജു…. ഇല്ല ഒരിക്കലും ഞാനതിന് അനുവദിക്കില്ല…… അജുവിനെ ആർക്കും ഒരിക്കലും വിട്ടുകൊടുക്കില്ല….. എന്തൊക്കെ സംഭവിച്ചാലും…. അത്രമേൽ ഞാൻ അവനെ സ്നേഹിക്കുന്നുണ്ട് അവൻ എന്നെയും…….ബട്ട്..അവൻ എപ്പോഴേലും പണ്ട് ഉണ്ടായതെല്ലാം അറിഞ്ഞാൽ…… ഇല്ല…. അതുണ്ടാവില്ല…
..
ഹലോ എന്താ നല്ല ആലോചനയിലാണല്ലോ…. അപ്പുവിനെ ആണോ…..
അത് നിനക്ക് എങ്ങനെ മനസിലായി….
അസൂയ…. പെട്ടന്ന് അറിയാലോ….. അപ്പൂനെ ഓർത്ത് ഏടത്തി worried ആവണ്ട…
അവളൊരിക്കലും നിങ്ങൾക്കിടയിൽ ഒരു പാരയാകില്ല….
അതെന്താ നിനക്കിത്ര ഉറപ്പ്……
അതൊക്കെയുണ്ട്…… ലവ് at ഫസ്റ്റ് സൈറ്റ്
… കേട്ടിട്ടില്ലേ…… അത്……
ശരിക്കും…. അങ്ങനെ ആണേൽ അതിന് ഞാൻ നിന്നെ ഫുൾ സപ്പോർട്ട് ചെയ്യാം…..
ശരിക്കും……
ഉം….. എന്നാൽ ഞാൻ ഇറങ്ങാടാ…..
പറയുന്നില്ലേ….
ഇല്ല കുറച്ചു എമർജൻസി ഉണ്ട്…. നീ പറഞ്ഞാൽ മതി…… ബൈ…..
അവള് വണ്ടിയുമായി പോന്നതും അഭി അകത്തേക്ക് നടന്നു….
എടാ…… ശ്രയ എവിടെ….
ശ്രയേടത്തിക്ക് എന്തോ എമർജൻസി അപ്പോൾ പോയി…….
അപ്പു രോഹിത്തിന്റെ അടുത്തായാണ് ഇരിക്കുന്നത്…… അവളുടെ മനസിലൂടെ നിരവധി ചോദ്യങ്ങൾ കടന്നുപോകുന്നുണ്ട്…… ഇടയ്ക്കവൾ അർജുനെ ഒന്ന് നോക്കി……. ആ നോട്ടം കണ്ടതും അവൻ മുഖം തിരിച്ചു…….
മോളേ അർപ്പണ….. ഇത് കുടിക്ക്……
ചായ അവൾക്ക് നീട്ടി അമ്മ പറഞ്ഞതും അവളത് വാങ്ങിക്കുടിക്കാൻ തുടങ്ങി…… പെട്ടന്നാണ് അർജുന്റെ ഫോൺ അടിഞ്ഞത്…… അവനൊന്നു ഞെട്ടി…. പിന്നെയാ കോൾ അറ്റൻഡ് ചെയ്തു……
എടാ….. അവളെ രക്ഷിക്കാമെന്ന് കരുതിയോ…… എന്റെ എത്രകാലത്തെ സ്വപ്നമാണ് നീയിന്നു തകർത്തതെന്ന് അറിയോ……… നമ്മള് തമ്മിൽ ഒന്ന് കാണണം……
തുടരും

by