രചന – അമ്മു സജീവ്
യാത്രയിലുടനീളം രണ്ടു പേരും ഒന്നും മിണ്ടിയില്ല. കണ്മഷി തുടയ്ക്കുന്ന തിരക്കിൽ വീടെത്തിയതൊന്നും അമ്മു അറിഞ്ഞിരുന്നില്ല. ” ഹലോ മേഡം, വീടെത്തി.. ഇറങ്ങുന്നില്ലേ..?? “( ജിത്തു ) ഇത്ര പെട്ടന്ന് വീടെത്തിയോ?? എന്ന് കരുതി അവൾ വെളിയിലേക്ക് ഇറങ്ങി.. ജിത്തു അവളെ മൈൻഡ് ചെയ്യാതെ വണ്ടി സ്റ്റാർട്ട് ആക്കി പോയത് കണ്ടു ചുണ്ട് പുറത്തേക്കുന്തി പരിഭവിച്ചു നിക്കുവാണ് അമ്മു.. വിഷമവും ദേഷ്യവും കൊണ്ട് അവനെ കൊഞ്ഞനം കുത്തി വെട്ടി തിരിഞ്ഞു അകത്തേക്ക് കയറി. ഇതെല്ലാം ഒരു ചിരിയോടെ ജിത്തു മിററിലൂടെ കാണുന്നുണ്ടായിരുന്നു… വണ്ടി സൈഡിലൊതുക്കി അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു… അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടത്, എന്നെ ഒറ്റയ്ക്കാക്കി കടന്നു കളഞ്ഞ മൂന്നു ദുഷ്ടത്തികൾ അവിടിരുന്നു എന്റെ ചിപ്സും മിച്ചറും മുണുങ്ങുന്നതാണ്… ഒരൊറ്റ ചവിട്ട് വച്ചു കൊടുക്കാനാ തോന്നിയതെങ്കിലും ഇപ്പോഴത്തെ അവസ്ഥ അത്ര നല്ലതല്ലാത്തതു കൊണ്ട് അത് വേണ്ടന്ന് വച്ചു.
” എടി നീ ഇതെവിടാരുന്നു?? “( മറിയാമ്മ ) ( ന്റെ പൊന്നോ… എന്തൊരഭിനയം..എന്നെ കൊല്ലാൻ കൊടുത്തിട്ട് നിക്കണ നിപ്പ് കണ്ടാ..ഈ തവണത്തെ ഓസ്കാർ നിനക്ക് തന്നെ..) ” ഡീ, നിന്നോടാ ചോദിച്ചേ..? “( ചിന്നു ) ഈ ചോദ്യം കേട്ട് തിരിഞ്ഞ അമ്മു കാണുന്നത് ചിപ്സ് മുഴുവൻ കുത്തിക്കേറ്റുന്ന അച്ചുവിനെയാണ്.. അവളെ കണ്ടപ്പോൾ ഒരു ഇളിയും.. മറ്റേ പറക്കും തളികയിൽ ബാസന്തി ചിരിക്കുന്ന പോലെ…. ” ഞാൻ ട്രംപുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ന്തേയ്??? “( പല്ലവി വിത്ത് ഒരു ലോഡ് പുച്ഛം ) ” ഉവ്വോ?? അറിഞ്ഞില്ല്യ…ആരും പറഞ്ഞില്ല്യ….”( ചിന്നു ) ” ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ.. നിങ്ങളെ വിശ്വസിച്ചു കൂടെ വന്ന എന്നെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് വരാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു.. ജിത്തുവേട്ടൻ വന്നില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായേനെ?? “( പല്ലവി ) ” നീയെന്താ ഇപ്പൊ പറഞ്ഞെ?? “( മറിയാമ്മ ) ” എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലെന്ന്.. “( പല്ലവി ) ” അത് കഴിഞ്ഞു?? “( മറിയാമ്മ ) ” എന്നെ ഒറ്റയ്ക്കിട്ട് വന്നെന്ന് “( പല്ലവി ) ” ഇവളെ ഇന്ന് ഞാൻ… അത് കഴിഞ്ഞിട്ട്.. ആരു വന്ന കാര്യമാ പറഞ്ഞെ…?? “( മറിയാമ്മ ) ” ജിത്തുവേട്ടൻ “(പല്ലവി ) എന്നിട്ടവിടെ നടന്ന കാര്യം മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു..
” യുറേക്ക…… “( മറിയാമ്മ ) ” ന്താടി ന്താ… “( പല്ലവി ) ” നമ്മൾ എന്തിനാ ഇന്ന് പോയത്?? “( മറിയാമ്മ ) ” മാങ്ങ പറിക്കാനല്ലേ…?? “( പല്ലവി ) ” എണീച്ചു പോടീ.. അവിടുന്നു.. അവള്ടെ കുഞ്ഞമ്മേടെ ഒരു………….. നിന്നെ ഒക്കെ കൊണ്ട് ഈ പണിക്ക് പോയ എന്നെ പറഞ്ഞാൽ മതിയല്ലോ?? “( മറിയാമ്മ ) ” നീയെന്തിനാ ചൂടാവുന്നെ.. നമ്മൾ മാങ്ങാ പറിക്കാൻ പോയപ്പോഴല്ലേ പട്ടി എന്നെ ഓടിച്ചത്.. “( പല്ലവി ) ” ഇതിനെ ഇന്ന്……..അങ്ങേർക്കിതിലും വലുതെന്തോ വരാൻ ഇരുന്നെയാ.. ലോക്കപ്പിൽ കിടന്ന് തല്ല് വാങ്ങിയ ഏതോ ഒരു കുറ്റവാളിയുടെ ശാപം, അല്ലാണ്ടെന്താ..??( മറിയാമ്മ ) ” ദേ പെണ്ണെ വല്ലോം മനസിലാകുന്ന ഭാഷയിൽ പറയ്.. “( പല്ലവി ) ” എന്റെ പൊന്ന് കുഞ്ഞേ.. നമ്മൾ ദേ ആ ഇരുന്ന് ചിപ്സ് കേറ്റുന്ന മുതലിന്റെ വീട്ടിൽ പോയത് അവളുടെ ചേട്ടനോടുള്ള നിന്റെ ഇഷ്ടം പറയാൻ അല്ലേ.. അങ്ങേരെ ഒന്ന് മെരുക്കി എടുക്കണ്ടേ… “( മറിയാമ്മ ) ” ആഹ് അത് വേണം “( പല്ലവി ).
” അതിന് നീ ആദ്യം പുള്ളിയോട് അടുക്കണ്ടേ?? അതിനുള്ള മാർഗം അല്ലേ ഇതൊക്കെ?? “( മറിയാമ്മ ) ” ന്റെ മറിയാമ്മേ.. നിനക്കിത്ര ബുദ്ധിയോ.. മുത്തേ.. നീ ഇങ്ങ് വന്നേ.. ” അതും പറഞ്ഞു പല്ലവി ഓടി വന്നു മറിയാമ്മയെ കെട്ടിപ്പിടിച്ചു. ഇത് കണ്ടപാടെ ചിന്നുവും അച്ചുവും ഓടി വന്നു.. പ്ടോ………. ഈ രണ്ടെണ്ണവും കൂടി ഓടിവന്നു കെട്ടിപ്പിടിച്ചപ്പോൾ ബാലൻസ് കിട്ടാതെ നാലുപേരും തറയിൽ വീണ ശബ്ദമാണ് കുറച്ചു മുന്നേ കേട്ടത്.. പിന്നീട് ഫുഡ് അടിയും പരദൂഷണവും ഒക്കെ കഴിഞ്ഞു എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി… പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി അമ്മു അച്ചുവിന്റെ വീട്ടിലേക്ക് പോയി. മുറ്റത്തെങ്ങും ജിത്തുവിന്റെ ബുള്ളറ്റ് കാണാത്തതുകൊണ്ട് അവൻ അവിടെയില്ലെന്ന് മനസിലായി. നേരെ അച്ചുവിന്റെ റൂമിലേക്ക് പോകാമെന്നു കരുതി അങ്ങോട്ട് ചെന്നപ്പോഴാണ് ജിത്തുവിന്റെ റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അവന്റെ സാമിപ്യം നിറഞ്ഞ ആ മുറിയിൽ കുറച്ചു നേരം ഇരിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി..
അടുത്തെങ്ങും ആരും ഇല്ലന്ന് മനസിലായതും അവൾ മെല്ലെ അവന്റെ മുറിയിലേക്ക് നീങ്ങി.. ചാരിയിട്ട വാതിൽ തുറന്നപ്പോൾ തന്നെ അവളുടെ കണ്ണുകളുടക്കിയത് ടേബിളിൽ വച്ചിരുന്ന ജിത്തുവിന്റെ മനോഹരമായ ഒരു ഫോട്ടോയിലാണ്. കുറേ നേരം അതെടുത്തു കയ്യിൽ വച്ചുകൊണ്ട് അതിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾക്ക് പോലും എന്തോ ഒരു വശ്യത അനുഭവപ്പെട്ടു അവൾക്ക്. അത് അവിടെ വച്ചിട്ട് ഭിത്തിയിലുള്ള ഫോട്ടോകളിലേക്ക് നോക്കിക്കൊണ്ട് ഇരിക്കുകയാണ് അമ്മു. അപ്പോഴാണ് വാതിൽ അടയുന്ന ശബ്ദം കേട്ടത്.. ഞെട്ടിതിരിഞ്ഞു നോക്കിയതും കാണുന്നത് മാറിൽ കൈ പിണഞ്ഞു കെട്ടികൊണ്ട് അവളെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിനെയാണ്.. … ജാങ്കോ നീയറിഞ്ഞാ.. ഞാൻ പെട്ടു…… ( ഇങ്ങേരെന്താ കുമ്പിടിയോ….) ” ഹാ ജിത്തൂവേട്ടനോ…?? “( പല്ലവി ) ” ആഹ് ജിത്തുവേട്ടൻ തന്നെ.നിനക്കെന്താ ഇവിടെ കാര്യം?? “( ജിത്തു )
” അത് പിന്നെ… ആഹ് ഞാൻ ഇങ്ങോട്ട് നടന്നു വന്നപ്പോൾ ഒരു കുഞ്ഞിക്കരച്ചിൽ.. ദോ ലവിടുന്ന്… അത് നോക്കാൻ വന്നപ്പോൾ ഒരു വല്യ എലി… “( പല്ലവി ) ” ഓഹോ എന്നിട്ട്?? “( ജിത്തു ) ” എന്നിട്ടെന്താ?? എന്നെക്കണ്ടപ്പോൾ അത് അവിടുന്നു ഇറങ്ങി ഓടിപ്പോയി ” കുറെ നിഷ്കു ഭാവം ഇട്ടിട്ട് വെച്ചങ് കാച്ചി… പിന്നല്ലാഹ് നമ്മളോടാ കളി.. ഈ പറഞ്ഞതൊന്നും ഏറ്റിട്ടില്ല എന്നാ മുഖത്തൂന്ന് മനസിലാക്കാം.. ഇറങ്ങി ഓടാം ന്ന് കരുതിയാൽ ഡോർ ലോക്ക് ആണല്ലോ.. ( കരുതിക്കൂട്ടിയാണല്ലേ മിഷ്ടർ…..) കുറെ നേരമായിട്ടും അനക്കം ഒന്നുമില്ലാത്തതുകൊണ്ട് ചെറുതായി ഒന്ന് തലപൊക്കി നോക്കി. എന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽപ്പാണ്. ( ശോ നിച്ച് ബയ്യ.. പാവങ്ങൾക്കിത്രേം സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ….) ഇങ്ങേരെന്താ ഇങ്ങനെ എന്നെ തന്നെ നോക്കുന്നെ.. ഇങ്ങനെ നോക്കല്ലേ മനുഷ്യാ എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കുന്നു. ഈ ഹാർട്ടിന്റെ മിടിപ്പ് കണ്ടിട്ട് ഇപ്പൊ തന്നെ അടിച്ചു പോവുംന്നാ തോന്നുന്നേ… ( ന്റെ പീഡന പരമ്പര ദൈവങ്ങളെ ഇങ്ങേരെന്റെ കണ്ട്രോൾ കളയുമെന്നാ തോന്നുന്നേ…) ജിത്തു മെല്ലെ അമ്മുവിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.. ( അയ്യോ.. ദേ വരുന്നു.. അതെ ഞാൻ അത്ര നല്ല കുട്ടിയൊന്നുമല്ല.. എന്റടുത്തേക്ക് ഒന്നും വരരുത് പറഞ്ഞേക്കാം… പേടിച്ചിട്ട് ആണേൽ സൗണ്ട് പോലും വെളിയിലേക്ക് വരുന്നില്ലല്ലോ ഈശ്വരാ…) ജിത്തു മുന്നിലേക്ക് വരുന്നതനുസരിച്ചു അമ്മു പുറകിലേക്ക് നീങ്ങാൻ തുടങ്ങി..
നീങ്ങി നീങ്ങി ഭിത്തിയിൽ തട്ടി നിന്നു അവൾ. സൈഡിലേക്ക് മാറുന്നതിനു മുന്നേ തന്നെ അവൻ ഇരുകൈകൾ കൊണ്ടും അവളെ ലോക്ക് ചെയ്തു. അവളുടെ ഹൃദയമിടിപ്പ് പതിവിലും വേഗത്തിലായി.. ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങാൻ തുടങ്ങി.. പേടിച്ചു വിറയ്ക്കുന്ന അധരങ്ങൾക്ക് മേലും മൂക്കിൻ തുമ്പിലും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. ഒരാശ്രയത്തിനായവൾ അടുത്ത് കണ്ട ടേബിളിൽ പിടി മുറുക്കി. മറ്റേ കൈ അവളുടെ ടോപ്പിലും മുറുകി. ജിത്തുവിന്റെ മുഖം അടുത്ത് വരുന്തോരും പേടിച്ചവൾ കണ്ണുകൾ ഇറുക്കെ മൂടി.. ” അമ്മൂട്ടാ…. കണ്ണ് തുറക്കടാ… ” കേൾക്കാൻ ഏറെ കൊതിച്ച ആ പേരും അവന്റെ ആ ചുടുനിശ്വാസവും അവൾ പോലുമറിയാതെ കണ്ണുകൾ തുറന്നു.. കണ്ണ് തുറന്നതും അവളുടെ കണ്ണിലേക്കു തന്നെ നോക്കി നിക്കുന്ന ജിത്തുവിനെയാണ് കണ്ടത്. ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് വല്ലാണ്ട് ആഴ്ന്നിറങ്ങുന്നപോലെ തോന്നിയവൾക്ക്. അവ തന്നോട് എന്തോ പറയാതെ പറയുന്ന പോലെ.. ” അമ്മൂട്ടാ….. ” അത്രമേൽ പ്രണയത്തോടെയുള്ള അവന്റെ വിളിയിൽ അവൾക്ക് വിളികേൾക്കാതിരിക്കാനായില്ല.. ” അമ്മൂട്ടാ… എനിക്കങ്ങനെ ഇപ്പോഴുള്ളവരുടെ പോലെ ഇഷ്ടം പറയാനൊന്നുമറിയില്ലടാ…
പക്ഷെ ഒന്നറിയാം ഈ ജിത്തുവിന്റെ മനസ്സിൽ നിനക്കല്ലാതെ വേറെ ഒരു പെണ്ണിനും സ്ഥാനം ഇല്ല… അതെന്റെ ശ്വാസം നിലയ്ക്കുന്നത് വരെയും അങ്ങനെയായിരിക്കും.. ഇതുവരെയും ഒരു പെൺകുട്ടികളോടും തോന്നാത്ത എന്തോ ഒന്ന് നിന്നോട് തോന്നുവാ പെണ്ണേ….. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകുമെന്ന് തന്നെ കരുതിയതല്ല രണ്ടു വർഷത്തിന് മുന്നേ നിന്നെ കാണുന്നത് വരെ…” ഇതെല്ലാം കേട്ട് കണ്ണും മിഴിച്ചു നിൽക്കുവാണ് അമ്മു. അവളുടെ ആ നിൽപ്പ് കണ്ടിട്ടാവണം അവൻ തുടർന്നു… “ഞാൻ നിന്നെ ആദ്യമായി കാണുന്നത് നീ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ്.. അന്ന് കൂട്ടുകാരുമായി ക്ലാസ്സ് വിട്ടു വരുന്ന നിന്നെ ദേ ഈ ഇടനെഞ്ചിൽ പ്രതിഷ്ഠിച്ചെയ.. പിന്നീട് നിന്നെ കാണാനായി ദിവസവും ഞാൻ അവിടെ വരുമായിരുന്നു.. അങ്ങനെ നിന്നെപ്പറ്റി അന്വേഷിച്ചപ്പോഴാണ് നീ അച്ഛന്റെ ഫ്രണ്ടിന്റെ മോളാണ് എന്നൊക്കെ അറിയുന്നത്.
നിന്നെക്കാണാനായിട്ടാ ഞാൻ ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി ഇവിടെ താമസം ആക്കിയത്.. നീയില്ലാതെ പറ്റില്ലടാ എനിക്ക്.. ഒരുപാട് ഇഷ്ടമാ പെണ്ണെ… പൊന്നു പോലെ നോക്കിക്കൊള്ളാം ഞാൻ… എന്റെ അവസാന ശ്വാസം വരെയും… നിനക്കെന്റേതായിക്കൂടെ….. ചോദ്യഭാവേന അമ്മുവിന്റെ മുഖത്തേക്ക് നോക്കിയ ജിത്തു കാണുന്നത് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിക്കുന്ന അമ്മുവിനെയാണ്… ” അമ്മൂട്ടാ…… “( ജിത്തു ) ആ വിളിയിൽ സർവ്വം മറന്നവൾ അവന്റെ നെഞ്ചിലേക്ക് വീണു. ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ലെന്ന ഉറപ്പോടെ അവനും അവളെ തിരികെ പുണർന്നു… തുടരും……..

by