രചന – അമ്മു സജീവ്
” അമ്മു ഒന്നവിടെ നിന്നെ…. ”
സബാഷ്……
എന്റെ കാര്യത്തിൽ ഒരു തീരുമാനമായി….
” എന്താ ഏട്ടാ……. “(അമ്മു )
” ആ ചായയിലെങ്ങനാ ഉപ്പ് വീണത്…? “( അപ്പു )
” അത്….. അത് പിന്നെ..
അമ്മയുടെ കയ്യിൽ നിന്ന് അറിയാതെ വീണതായിരിക്കും.. “( അമ്മു )
” ആണോ?? “( അപ്പു )
” ആണെന്നല്ലേ അമ്മ പറഞ്ഞത്..
ചേട്ടന്റെ സംസാരം കേട്ടാൽ ഞാൻ ചേട്ടന് തരാനായിട്ട് മനപ്പൂർവം അതിൽ ഉപ്പ് കലർത്തിയതാണെന്ന് തോന്നുമല്ലോ…. “( അമ്മു )
” അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ….. “( അപ്പു )
” അല്ല കേട്ടപ്പോൾ അങ്ങനെ തോന്നി.. അതാ… ഞാൻ..”( അമ്മു )
അതിന് മറുപടിയായി ഒന്നമർത്തി മൂളിയിട്ട് അവൻ മുകളിലേക്ക് പോയി….
” ആ മൂളലിൽ എന്തോ ഒരു അപാകത ഇല്ലേ…
ഒരു ഭീഷണിയുടെ സ്വരം പോലെ…..
ഏയ്യ്… തോന്നിയതായിരിക്കും…… ”
അതും പറഞ്ഞു അമ്മു റെഡി ആകാനായി മുകളിലേക്ക് പോയി..
കോളേജിലേക്ക് പോകാൻ ആയി റെഡി ആയി താഴേക്ക് വന്നപ്പോഴാണ് അമ്മയും ചേട്ടത്തിയും കൂടി എവിടെയോ പോകാൻ ഇറങ്ങുന്നത് കണ്ടത്..
” നിങ്ങളെവിടെ പോകുന്നു?? “( അമ്മു )
” ഇന്ന് രോഹിണി മോൾക്ക് ചെക്കപ്പ് ഉണ്ട് .
ഞങ്ങൾ അതിനു പോകുവാ … “( അമ്മ)
( മോളെ മനസ്സിൽ ലഡ്ഡു പൊട്ടി….)
” അയ്യോ അതിനു അമ്മ എന്തിനാ ബുദ്ധിമുട്ടുന്നെ…
പിന്നെന്തിനാ മുത്തേ ഞാൻ ഇവിടെ നിക്കുന്നെ…
ഒരു വാക്ക് പറഞ്ഞൂടായിരുന്നോ… “( അമ്മു )
” അതിനു നിനക്കിന്നു ക്ലാസ്സില്ലേ..?? “( അമ്മ )
” ഓ പിന്നെ നാത്തൂനെക്കാളും വലുതാണോ അമ്മേ ക്ലാസ്സ്…. “( അമ്മു )
” ഓരോരോ അടവുമായിട്ട് ഇറങ്ങിക്കോളും.. മര്യാദക്ക് ക്ലാസ്സിൽ പോടീ…. “( അമ്മ )
” എന്റമ്മാ… ഇതിനൊന്നും അമ്മ പോയാൽ ശെരിയാവില്ല..
അമ്മയ്ക്കിതിനെപ്പറ്റി വലിയ ധാരണ ഒന്നുമില്ലല്ലോ..
ഏട്ടത്തിക്കും ഞാൻ കൂടെ പോകുന്നതാ ഇഷ്ടം..”( അമ്മു )
” ഓഹോ.. രണ്ടു പെറ്റ എന്നെക്കാളും അറിവാണല്ലേ നിനക്ക്…. “( അമ്മ )
” അതല്ലമ്മാ വിവരം ഉള്ള ഒരാൾ കൂടെയുള്ളത് നല്ലതല്ലേ…..? “( അമ്മു )
” അത് ശെരിയാണല്ലോ…
എന്നാലേ വിവരം ഉള്ള എന്റെ മോള് ക്ലാസ്സിൽ പോകാൻ നോക്ക്…. ”
അമ്മ അത് പറഞ്ഞപ്പോഴേക്കും ഒരാശ്രയത്തിനായി രോഹിണിയെ നോക്കി..
പുള്ളിക്കാരി ഞാൻ ഈ ദേശത്തുള്ളതേ അല്ലെന്നും പറഞ്ഞു സീലിങ്ങിലേക്ക് നോക്കി നിക്കുവാ…
അവിടെ ആരാണോ ആവോ..??
” അപ്പൊ ഞാൻ വരണ്ട അല്ലെ….
ഉറപ്പാണല്ലോ?? “( അമ്മു )
” വേണ്ട… വരണ്ട.. “( അമ്മ )
” വേണേൽ ഒന്നൂടി നിർബന്ധിച്ചാൽ ഞാനൂടി വരാം… “( അമ്മു )
” ഒരു നിർബന്ധവും ഇല്ല…. “( അമ്മ )
ഇനിയും അവിടെ നിന്നിട്ട് കാര്യം ഇല്ലന്ന് മനസിലായതും അമ്മു വേഗം കഴിച്ചിട്ടിറങ്ങി…
അപ്പോഴേക്കും അച്ചുവും വന്നായിരുന്നു..
” വേഗം വാ ചേച്ചി.. സമയം ഒരുപാടായി… “( അച്ചു )
” ഒന്നടങ്ങ് അച്ചൂസേ.. ഞാൻ ദേ വരുവാ… “( അമ്മു )
” ഇനിയും നിന്നാൽ നമ്മൾ ലേറ്റ് ആകും… “( അച്ചു )
” എന്റച്ചു.. ഇപ്പൊ സമയം 9:55 അല്ലേ ആയുള്ളൂ…
നിനക്ക് പത്തരയ്ക്ക് ഉള്ളിൽ അവിടെ ചെന്നാൽ പോരെ… “( അമ്മു )
” ക്ലാസ്സ് പത്തു മണിക്കല്ലേ…. “( അച്ചു )
” ഓ അങ്ങനെ… നമുക്ക് നോക്കാം ഇതെത്ര നാൾ ഇങ്ങനെ കാണുമെന്ന്…
കൂടി പോയാൽ രണ്ടാഴ്ച അതിനപ്പുറം പോകില്ല ഈ നേരത്തെ പോക്ക്…
നമ്മളിതെത്ര കണ്ടേക്കുന്നു…… ”
അതും പറഞ്ഞു രണ്ടൂടി ഒരു മൂളിപ്പാട്ടൊക്കെ പാടി കിട്ടിയ ബസിൽ കയറി..
ചിന്നുവും മരിയയും അടുത്ത സ്റ്റോപ്പിൽ നിന്നാണ് കേറുന്നത്..
ലേറ്റ് ആയിപ്പോയാൽ ഇങ്ങനൊരു ഗുണം ഉണ്ട്..
ബസിൽ തൂങ്ങി കിടന്നു ഇടി കൊള്ളേണ്ട..
വിശാലമായി ഇരുന്നു പോകാൻ സീറ്റ് കിട്ടും..
അങ്ങനെ ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കോളേജ് എത്തി..
അവിടെ ചെന്ന് അച്ചുവിനെ പറഞ്ഞുവിട്ടിട്ട് ബാക്കി മൂന്നും കൂടി ക്ലാസ്സിലേക്ക് കയറാൻ പോയി..
ക്ലാസ്സിൽ അനിരുധ് സാർ നോട്ട്ബുക്ക് ചെക്ക് ചെയ്യുവാണെന്ന് അറിയാതെ മൂന്നും കൂടി ചെന്ന് കേറിക്കൊടുത്തു..
” മേ ഐ കമിൻ സാർ….? “( അമ്മു, ചിന്നു, മറിയാമ്മ )
നമ്മുടെ പിള്ളേര് പെർമിഷൻ ചോദിച്ചതും നോട്സ് എഴുതാത്തതു കൊണ്ടു അടുത്തിരുന്ന കുട്ടിയുടെ ബുക്ക് സാർ ദേഷ്യത്തിൽ വലിച്ചെറിഞ്ഞതും ഒരു പോലെയായിരുന്നു…
” അളിയാ ടൈമിംഗ് ചെറുതായൊന്നു പാളി..
ഇവിടെ നിക്കുന്നത് അത്ര പന്തിയല്ല ഓടിയാലോ..?? “( അമ്മു )
” എന്റമ്മൂ….
നിന്റെ വായിൽ ഇതേ വരുള്ളോ??
ഇതിനും വേണ്ടി ഓടാൻ നീയാരാ പി ടി ഉഷയുടെ കുഞ്ഞമ്മേടെ മോളോ?? ”
ചിന്നു അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.
” ഓ എത്തിയോ മൂന്നും ??”
” അതെവിടുന്നാ ആ വൃത്തികെട്ട ശബ്ദം?? “( അമ്മു )
” എന്റമ്മൂസേ ഒന്നടങ്ങ് നീ..
അങ്ങേരെങ്ങാനും കേട്ടാൽ നിന്നെ ആ ഭിത്തീന്ന് വടിച്ചെടുക്കേണ്ടി വരും പറഞ്ഞേക്കാം? ( മരിയ )
“ഇനി ഇങ്ങോട്ട് കേറി വരാൻ ഞാൻ ഇനി താലപ്പൊലി കൊണ്ടുവരണമായിരിക്കും??”( അനി സാർ )
പെട്ടന്ന് അമ്മുവിന്റെ കയ്യും വലിച്ചോണ്ട് അവർ രണ്ടും കൂടി സീറ്റിലേക്ക് പോയി….
” ഹലോ… എങ്ങോട്ടാ??? “( സാർ )
സീറ്റിലേക്ക്.. എന്ന അർഥത്തിൽ അങ്ങോട്ട് നോക്കി മൂന്നുപേരും..
” അങ്ങോട്ടല്ല ഇങ്ങോട്ട്….. കംപ്ലീറ്റ് ചെയ്ത നോട്ട്ബുക്ക് എടുത്തു ഇങ്ങോട്ട് വയ്ക്ക്….. “( സാർ )
അങ്ങനെ മൂന്നു പേരും ബാഗിൽ നിന്നും ബുക്ക് എടുക്കാൻ തുടങ്ങി..
അപ്പോഴാണ് ബുക്ക് മാറിയാ എടുത്തോണ്ട് വന്നതെന്ന് അമ്മുവിന് മനസിലായത്.
രാവിലെ അമ്മയുടെ ചവിട്ടിൽ അത് എവിടെയോ വീണുപോയി.
അതെ ബയൻഡിംഗ് ഉള്ള വേറെ ബുക്ക് ആണ് അമ്മു എടുത്തത്..
ചിന്നുവും മരിയയും ബുക്ക് കൊടുത്തിട്ടും അമ്മുവിനെ കാണാത്തോണ്ട് അനിസാർ അവളോട് ബുക്ക് ചോദിച്ചു.
” സാർ…. അത്.. അത് പിന്നെ…. നോട്ടുബുക്ക് എടുത്തില്ല…… “( അമ്മു )
അത് വരെ ശാന്തമായിരുന്ന സാർ പെട്ടന്ന് ദേഷ്യപ്പെട്ടു..
” താനൊക്കെ പിന്നെ എന്തിനാ രാവിലെ ഒരുങ്ങിക്കെട്ടി ഇങ്ങോട്ട് വരുന്നത്…
ആരായാലും പഠിക്കാൻ വേണ്ടി മാത്രം ഇങ്ങോട്ട് വന്നാൽ മതി….
അല്ലാത്തവർക്കൊക്കെ ആ പടിക്ക് പുറത്താ സ്ഥാനം…. സ്റ്റാഫ് റൂമിൽ വന്നു എന്നെ കണ്ടിട്ട് താനിനി ക്ലാസ്സിൽ കേറിയാൽ മതി… ഗെറ്റ് ഔട്ട്…….”
അനിസാറിന്റെ അലർച്ചയിൽ അമ്മു ചാടി വെളിയിൽ ഇറങ്ങി…
ആ പീരീഡ് മുഴുവൻ അവൾ അവിടെ പുറത്തു നിന്നു..
ക്ലാസ്സ് കഴിഞ്ഞു പുറത്തേക്കിറങ്ങിയതും അവളോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് സാർ അങ്ങോട്ടേക്ക് പോയി..
അപ്പോഴേക്കും ചിന്നുവും മരിയയും അവളുടെ അടുത്തേക്ക് ചെന്നു..
അവളുമാർക്കും നല്ല പേടിയുണ്ട്..
അമ്മുവിനും പേടിയുണ്ടെങ്കിലും അവളുമാരെ സമാധാനിപ്പിക്കാനായിട്ട് ഓരോന്നു പറഞ്ഞിട്ട് അവൾ ചാടിത്തുള്ളി അനിസാറിന്റെ പുറകെ പോയി..
” കാവടി തുള്ളിയാ പോകുന്നെ…
അവസാനം ഏത് കോലത്തിൽ വര്വോ ആവോ?? “( ചിന്നു )
” ആ നാവ് വളച്ചൊന്നും പറയാതെ… വാ നമുക്ക് അവളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം…. ”
മാറിയാമ്മയുടെ വർത്താനം കേട്ട് അന്തം വിട്ട് നിക്കുവാണ് ചിന്നു…
സ്റ്റാഫ് റൂമിൽ ചെന്നപ്പോഴേക്കും അനിസാറും രണ്ട് മിസ്സുമ്മാരും മാത്രേയുള്ളു അവിടെ..
എന്നെ കണ്ടപ്പോഴേ ചാടി വീണു ചറ പറ വഴക്ക് പറയാൻ തുടങ്ങി…
അപ്പോഴേക്കും ക്ലാസ്സിൽ പോയ ബാക്കി ടീച്ചേഴ്സും വന്നു.
എല്ലാവരുടെയും മുന്നിലിട്ടാ അമ്മുവിനെ വറുത്തു കോരുന്നത്..
കുറേനേരം കടിച്ചു പിടിച്ചു നിന്നെങ്കിലും ലോല ഹൃദയ ആയ നമ്മുടെ അമ്മു കരയാൻ തുടങ്ങി..
അവള് കരഞ്ഞു തുടങ്ങിയതും സാർ ചെറുതായൊന്നു അയഞ്ഞു..
പക്ഷെ അമ്മു കരച്ചിൽ നിർത്തിയില്ല….
” പോട്ടെ സാരമില്ല…. ഇനി ശ്രദ്ധിച്ചാൽ മതി…. “( സാർ )
എവിടുന്ന്….. അവൾ കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല…
” ഇനി ഇവിടെ നിന്ന് മോങ്ങിയാൽ ബാക്കി അസ്സൈൻമെന്റ് കൂടി ഇപ്പൊ എഴുതിക്കും ഞാൻ.. പറഞ്ഞേക്കാം…. ”
അനിസാറിന്റെ ആ ഭീഷണിയിൽ അമ്മുവിന്റെ കരച്ചിൽ സ്വിച്ച് ഇട്ടത് പോലെ നിന്നു….
” മ്മ് പൊയ്ക്കോ…… “( സാർ )
പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അമ്മു അവിടുന്ന് ഇറങ്ങി ഒരൊറ്റ ഓട്ടം ആയിരുന്നു…
ക്ലാസ്സിൽ വന്നപ്പോഴുണ്ട് ബാക്കി രണ്ടും കാര്യമായ ചിന്തയിലാണ്….
” ഹലോ ഗയ്‌സ്.. ഞാൻ വന്നു…… “( അമ്മു )
” നീ ചത്തില്ലേ…. ഞങ്ങൾ കരുതി അങ്ങേര് നിന്നെ തട്ടിക്കാണുമെന്ന്….. “( ചിന്നു )
” എടി മഹാപാപികളെ ഇതാരുന്നല്ലേ നിന്റെയൊക്കെ മനസിലിരുപ്പ് ”
അതും പറഞ്ഞു അമ്മു അവരെ എറിയാൻ വല്ലോം കിട്ടുമോന്ന് അറിയാനായി ചുറ്റും നോക്കി…
” അയ്യോ വേണ്ട…. പറഞ്ഞത് ഞങ്ങൾ തിരിച്ചെടുത്തു…. “( മരിയ )
” മ്മ് ഭയഭക്തി ബഹുമാനം നല്ലതാ…. “(അമ്മു )
അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നു…
പിന്നെ ക്ലാസും ഒക്കെയായി ഏതാണ്ട് വൈകുന്നേരം ആയി…
അച്ചുവിനെയും വിളിച്ചോണ്ട് നാലും കൂടി ബസ് സ്റ്റോപ്പിലേക്ക് പോയി..
വൈകുന്നേരം നല്ല തിരക്കായതുകൊണ്ട് ശെരിക്കും ഇടി കിട്ടി.
ബസിലെ ഇടിയും കണ്ടക്ടർ മാമന്റെ വഴക്കും കേട്ട് ഒരുവിധം സ്റ്റോപ്പെത്തി.
അവിടുന്ന് അച്ചുവിനെയും വലിച്ചെടുത്തോണ്ട് വീട്ടിലേക്ക് വന്നു..
ബാഗ് എടുത്തു സെറ്റിയിലേക്ക് ഇട്ടിട്ട് ടീവി ഓൺ ആക്കി ചാടി സെറ്റിയുടെ മണ്ടയ്ക്ക് കേറി..
ചാനൽ മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് കയ്യിലെന്തോ ചൂട് അനുഭവപ്പെട്ടത്.
പെട്ടന്ന് ഞെട്ടി നോക്കിയപ്പോഴാ അമ്മ ചൂട് ചട്ടുകത്തിനു അടിച്ചതാണെന്ന് മനസിലായത്..
” ന്തോന്നമ്മാ…. ഞാൻ എന്താ ചെണ്ടയോ?? “( അമ്മു )
” നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ബാഗ് ഇങ്ങനെ എടുത്തു എറിയരുതെന്ന്….. “( അമ്മ )
” ഞാൻ എടുത്തോളാം… എന്റീശ്വരാ… ആരെയാണോ ഞാൻ ഇന്ന് കണി കണ്ടത്.”
അതും പറഞ്ഞു അവൾ ബാഗും എടുത്തു മുകളിൽ റൂമിലേക്ക് പോയി..
കുളിച്ചു വന്നു ഒരു ചായ ഒക്കെ കുടിച്ചു കുറെ നേരം രോഹിണി ഏട്ടത്തിയുടെ കൂടെ ഇരുന്നു ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു..
സന്ധ്യ ആവറായപ്പോഴേക്കും വിളക്ക് വയ്ക്കാനായി പോയി..
വിളക്ക് വച്ചു ആർക്കും ഒരാപത്തും വരുത്തരുതേന്ന് പ്രാർത്ഥിച്ചിട്ട് പുറത്തേക്കിറങ്ങിയതും അവിടെ നിലത്തു കിടന്ന വെള്ളത്തിൽ ചവിട്ടി ദേ കിടക്കുന്നു മൂടും ഇടിച്ചു താഴെ…..
” ഇത്രവേഗം പ്രാർത്ഥന കേൾക്കുമെന്ന് കരുതിയില്ല… ”
സൗണ്ട് കേട്ട് ഓടി വന്ന അമ്മ കാണുന്നത് നിലത്തു കിടക്കുന്ന അമ്മുവിനെയാണ്.
തുടരും………

by