രചന -അമ്മു സജീവ്
പിറ്റേന്ന് ഉറക്കം ഉണർന്ന അമ്മുവിനെ കാത്തു ഒരു സന്തോഷവാർത്ത ഉണ്ടായിരുന്നു.
വേറൊന്നുമല്ല പുള്ളിക്കാരിക്ക് ഒരു പ്രൊമോഷൻ കിട്ടി.
ആന്നേയ്.. നാത്തൂൻ പദവിയിൽ നിന്ന് അപ്പച്ചി എന്ന പോസ്റ്റിലേക്ക്…
രോഹിണി പ്രെഗ്നന്റ് ആണ്.. അപ്പു ഒരച്ഛൻ ആവാൻ പോകുന്നു..
ഇന്നലെ തന്നെ ഡൌട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ന് ഡോക്ടറെ കണ്ടു കൺഫേം ആക്കി.
വീട്ടിൽ ആണേൽ ഒരു ഉത്സവത്തിന്റെ ആഘോഷം ആണ്.പായസം ഉൾപ്പെടെ സദ്യ തന്നെയായിരുന്നു..
” സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ…. “( അമ്മു )
” വല്ല മൂലക്കുരുവിന്റെയും ആയിരിക്കും.. “( അച്ചു )
” ഇതിനെ ആരാ ഇങ്ങോട്ട് വിളിച്ചത്?? “( അമ്മു )
” അയിന് നിങ്ങളെ ആരാ അമ്മുമ്മേ കാണാൻ വന്നത്?
ഞാൻ രോഹിണി ചേച്ചിയെ കാണാൻ വന്നെയാ.. “( അച്ചു )
” ആഹ് ഇപ്പൊ എങ്ങനിരിക്കണ്?? “( അമ്മു )
” എല്ലാരും ഇരിക്കണ പോലെയല്ലേ..
എന്തെങ്കിലും സംശയം ഉണ്ടോ?? “( അച്ചു )
” എന്തൊരു ഊള വർത്താനം ആഹ്ടി ഇത്?
നീ ഇത്രയും തറ ആയോ ??
ശിവ.. ശിവ.. “( അമ്മു )
” മാറി നിക്ക് തള്ളേ അങ്ങോട്ട്..
രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നേക്കുന്നു.
കുളിക്കേം ഇല്ല നനയ്ക്കേം ഇല്ല.. നാറിയിട്ട് വയ്യ.. ബ്ലാ…… ”
അതും പറഞ്ഞു അമ്മുവിനെ തട്ടി മാറ്റി ‘സേച്ചിയേ ‘ ന്നും വിളിച്ചോണ്ട് ദോ കേറി പോകുന്നു.
അച്ചുവിന്റെ സംസാരം കേട്ട് അമ്മു സ്വയം ഒന്ന് മണത്തു നോക്കി..
” ഇന്നലെ കുളിച്ചെയാ.
എന്നെ നല്ല സ്പ്രേയുടെ മണവാ… ”
അതും പറഞ്ഞു അച്ചു പോയ വഴിയേ നോക്കി കൊഞ്ഞനം കുത്തിക്കാണിച്ചു.
ഇപ്പൊ ഒരു മനസുഖം.. ആഹാ..
രോഹിണി ചേച്ചിയുടെ വിശേഷം അറിഞ്ഞു ബന്ധുക്കളുടെ ഒരു ഒഴുക്കായിരുന്നു വീട്ടിലേക്ക്..
എല്ലാവരുടെയും കയ്യിൽ ഒന്ന് രണ്ടു കവർ വീതം ഉണ്ടായതുകൊണ്ട് നമ്മൾ ഒന്നും പറയാൻ നിന്നില്ല..
വീട്ടിൽ നിറയെ ഫ്രൂട്ട്സും പലഹാരങ്ങളും നിറഞ്ഞു.
ചേച്ചിയാണേൽ ഫുഡ് കാണുമ്പോഴേ ചെകുത്താൻ കുരിശു കണ്ട പോലെയാ.
പിന്നെ ഫുഡ് പാഴാക്കാൻ പാടില്ലെന്നല്ലേ അതോണ്ട് മാത്രം ഞാനും അച്ചുവും ആണ് ഇതൊക്കെ കഴിക്കുന്നത്.
ഇടയ്ക്ക് ചിന്നുവും മറിയാമ്മയും വരും..
അല്ലാണ്ട് ഞങ്ങൾക്ക് ആർത്തി ഒന്നും ഇല്ലാട്ടോ..
തുടർച്ചയായി വരുന്ന ശർദ്ധി കാരണം ചേച്ചി രണ്ട് ആഴ്ച ശെരിക്കും കഷ്ടപ്പെട്ടു.
അതുകൊണ്ട് തന്നെ അടുക്കള ഭരണം പാചകറാണി കുമാരി അമ്മുഅമ്മുലോമാനിയ ഏറ്റെടുത്തു.
( പേരെങ്ങനുണ്ട് വെറൈറ്റി അല്ലെ.. ശോ എന്റെ ഒരു കാര്യം )
” അമ്മു ആ പച്ചക്കറി ഒന്ന് അരിഞ്ഞേ. സാമ്പാറിന് വേണ്ടിയാന്നെ.. “( അമ്മ)
” ഞാൻ ചെയ്യുമ്പോൾ പുറകെ നടന്നു കുറ്റം പറഞ്ഞു അവസാനം അമ്മ തന്നെ ചെയ്യുന്നതിലും ഭേദം ഇപ്പോഴേ അങ്ങ് ചെയ്തൂടെ?? “( അമ്മു )
” എടി കുരുത്തംകെട്ടവളെ പറയുന്നത് അനുസരിക്ക്..
ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്ന് ഇതൊക്കെ ചെയ്യുന്നത് കാണുന്നില്ലേ നീ..
രോഹിണി മോൾക്ക് വയ്യാണ്ടിരിക്കുവല്ലേ.. “( അമ്മ )
” ഇതാപ്പോ നന്നായെ.. ഇതിന് മുന്നേ ഇതൊക്കെ അമ്മ ഒറ്റയ്ക്ക് തന്നെ അല്ലേ ചെയ്തിരുന്നേ.. എന്നിട്ട് ഇപ്പൊ എന്താ..
വന്ന് വന്ന് അമ്മ വല്ലാണ്ട് മടിച്ചി ആയിരിക്കണു.. “( അമ്മു )
” വല്ലതും പറഞ്ഞോ പൊന്നു മോൾ “( അമ്മ )
( അയ്യോ ഉറക്കെയാണോ പറഞ്ഞേ.. ഇപ്പൊ എന്നെ കൊന്നേനെ..)
” പച്ചക്കറി അരിയണം എന്ന് പറഞ്ഞെയാ… “( അമ്മു )
” മ്മ് ഉവ്വ് ഉവ്വ്… പോയി ചെയ്യ് “( അമ്മ )
അങ്ങനെ അമ്മു പച്ചക്കറി അരിയാൻ തുടങ്ങി.
ആദ്യം തോൽ എല്ലാം ചെത്തി കഴുകി വൃത്തിയാക്കി കഷണങ്ങൾ ആക്കാൻ തുടങ്ങി..
” അത് അങ്ങനെ അല്ല കുഞ്ഞേ.. തിരിച്ചു വച്ചു അരിയ്.. “( അമ്മ )
” ആഹ് ഓക്കേ.. “( അമ്മു )
” അങ്ങനെ അല്ലെന്ന്.. “( അമ്മ )
” എന്റമ്മേ.. ഇത് തന്നെയല്ലേ ഞാൻ ആദ്യം പറഞ്ഞത്.
ഇടയ്ക്കിടെ ഇങ്ങനെ വെറുതെ വിളിച്ചു എന്റെ കോൺസെൻട്രേഷൻ കളയരുത്.
ആയുധം വച്ചുള്ള കളിയാ പറഞ്ഞേക്കാം.. “( അമ്മു )
” ഓ ആയിക്കോട്ടെ.. ഞാൻ ഒന്നും മിണ്ടുന്നില്ല.. “( അമ്മ )
അങ്ങനെ അമ്മയെ സഹായിച്ചു കുറച്ചു നേരം രോഹിണിയോട് വർത്താനം പറഞ്ഞു പോയി കുളിച്ചു ഒരുങ്ങി വന്നിരുന്നപ്പോഴാണ് ഫോൺ കണ്ടത്.
ഭാവി ഭർത്തുവിനെ ഒന്ന് വിളിച്ചേക്കാമെന്ന് കരുതി ഫോൺ എടുത്തു ജിത്തു ഏട്ടനെ വിളിച്ചു.
അപ്പുറത്ത് കാൾ കണക്ട് ആയതും ഒരു ആട്ട് കിട്ടിയതും ഒരുമിച്ചായിരുന്നു.
ജിത്തുവിന്റെ ആ ഒരൊറ്റ ആട്ടിൽ അമ്മുവിന്റെ ബാല്യവും കൗമാരവും എല്ലാം പകച്ചു പോയി.
പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ കാൾ കട്ട് ചെയ്തു കട്ടിലിലേക്ക് ഇട്ടു.
” ഈശ്വരാ.. ഇങ്ങേർക്കിതെന്തു പറ്റി..
ഇന്നലെ വരെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ..
ഇനി ഞാൻ വല്ല പിടികിട്ടാപ്പുള്ളിയും ആയിരിക്കും എന്ന് കരുതി ആയിരിക്കുമോ??
ഏയ് അല്ല ഇതിന് മുന്നേ ഞാൻ വിളിച്ചിട്ടുള്ളെയാണല്ലോ..
എന്നാലും എന്തായിരിക്കും?? “( അമ്മു )
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ജിത്തു വീണ്ടും വിളിച്ചത്.
” ആളുമാറി ആട്ടിയതിനു സോറി പറയാൻ വിളിക്കുവായിരിക്കും പാവം.. ”
അതും പറഞ്ഞു അമ്മു കാൾ അറ്റൻഡ് ചെയ്തു.
” മ്മ് പറഞ്ഞോ?? “( അമ്മു )
” എന്ത് പറയാൻ?? “( ജിത്തു )
“ആളുമാറി വഴക്ക് പറഞ്ഞതിന് സോറി പറയാനല്ലേ വിളിച്ചേ.. പറഞ്ഞോന്നു…”( അമ്മു )
” സോറിയല്ല…#@@@…
ആളുമാറിയൊന്നുമല്ല നിന്നെ തന്നെയാ പറഞ്ഞേ..
എത്ര തവണ ഞാൻ വിളിച്ചു.
നിനക്കെന്താ ഫോൺ എടുത്താൽ..
അല്ലേൽ എടുത്തിട്ട് പിന്നെ വിളിക്കാം എന്നെങ്കിലും പറഞ്ഞൂടെ.. “( ജിത്തു )
( ഓഹ് മൈ ഗോഡ്, ഇതിലും ഭേദം സിംഗിൾ ലൈഫ് തന്നെയാരുന്നു.
മൂർഖൻ പാമ്പിനെയാണല്ലോ എടുത്തു തോളിൽ വച്ചത്..)
” ഹലോ.. അമ്മൂട്ടാ.. “( ജിത്തു )
( ഇങ്ങേരെന്താ അന്യന്റെ കൊച്ചച്ചനോ..
ഓന്ത് പോലും ഇങ്ങനെ നിറം മാറില്ലല്ലോ..
കള്ള കെളവൻ.. ഞാൻ അത്ര പാവം ഒന്നുമല്ല പറഞ്ഞേക്കാം..
ഭയ ഭക്തി ബഹുമാനം ലേശം കൂടുതൽ ആയതുകൊണ്ടാ ഞാൻ ഒന്നും മിണ്ടാത്തത്.
അല്ലാണ്ട് നിങ്ങൾ കരുതുന്നത് പോലെ പേടിച്ചിട്ടൊന്നുമല്ല.. ഹും…)
” ഹലോ.. “( ജിത്തു )
( ഞാൻ ഇവിടുണ്ട് മനുഷ്യാ..)
” ഹലോ.. കേൾക്കുന്നുണ്ട്.. ചേച്ചിക്ക് വയ്യാത്തതുകൊണ്ട് ഞാൻ അമ്മയെ സഹായിക്കുവായിരുന്നു. ഫോൺ റൂമിലായതുകൊണ്ട് കേട്ടില്ല.. ”
മാക്സിമം നിഷ്കു ഭാവത്തിൽ ഒരു കാച്ച് അങ്ങ് കാച്ചി.. ഹല്ല പിന്നെ…
” പോട്ടെട്ടോ… പെട്ടന്നുള്ള ടെൻഷൻ കൊണ്ടു പറഞ്ഞെയാ.. “( ജിത്തു )
( കള്ള പോലീസെ അപ്പൊ സ്നേഹം ഉണ്ട്..ശോ നിച്ച് നാണം ബരണ്..)
” ജിത്തുവേട്ടൻ സ്റ്റേഷനിലാണോ?? ഫുഡ് കഴിച്ചോ?? “( അമ്മു )
” ആഹ്ടാ ഇപ്പൊ സ്റ്റേഷനിലാണ്..
പുതിയ ഒരു കേസ് ഫയൽ കിട്ടി.
അപ്പൊ അതൊന്ന് സ്റ്റഡി ചെയ്യണം.. “( ജിത്തു )
” ആണോ?? എന്നാൽ പിന്നെ വിളിക്കാട്ടോ? ” (അമ്മു )
” ഓക്കേ ടാ.. ”
അതും പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
അവിടെ ഒക്കെ കറങ്ങി തിരിഞ്ഞതിനു ശേഷം ടീവി ഓൺ ചെയ്തു സിനിമ കാണുകയാണ് അമ്മു.
അപ്പോഴാണ് നമ്മുടെ വാഴ ചേട്ടന്റെ എൻട്രി..
വന്നപാടെ അമ്മുവിനെ ഒന്ന് ചൊറിയാനായി ബാഗ് എടുത്തു അവളുടെ മേലേക്ക് ഇട്ടിട്ടു റിമോട്ട് തട്ടിപ്പറിച്ചു.
കലികയറിയ അമ്മു അവന്റെ ബാഗ് എടുത്ത് എറിഞ്ഞിട്ട് റിമോട്ട് വാങ്ങാൻ നോക്കി.
” റിമോട്ട് താടാ കൊരങ്ങാ.. “( അമ്മു )
” കൊരങ്ങൻ നിന്റച്ഛൻ.. “( അപ്പു )
” നിന്റച്ഛനാടാ..റിമോട്ട് താടാ പട്ടി..”( അമ്മു )
” തരൂല മോളെ.. ”
അതും പറഞ്ഞു അവൻ ചാനൽ മാറ്റി.
അമ്മു ചാടി അവന്റെ പുറത്തു കേറിയിരുന്നു ഇടിക്കാൻ തുടങ്ങി.
അപ്പുവാകട്ടെ അവളെ ഒരുകയ്യ് കൊണ്ട് തൂക്കിയെടുത്തു താഴെ ഇട്ടു.
അവളും അവന്റെ കഴുത്തിൽ കൈ ചുറ്റി താഴേക്കു ഇട്ടു.
രണ്ടും കൂടി തറയിൽ ഇരുന്നും കിടന്നും അടികൂടാൻ തുടങ്ങി.
അവളവന്റെ താടിയിൽ പിടിച്ചു വലിച്ചപ്പോൾ അവൻ അവളുടെ മുടിയിൽ പിടിച്ചു.
വേദന സഹിക്കാൻ പറ്റാതായപ്പോൾ അമ്മു അപ്പുവിന്റെ തോളിൽ നല്ല ഒരു കടി വച്ചു കൊടുത്തു.
” ആഹ്ഹ്ഹ്…… കടിക്കാതെടി പട്ടി… “( അപ്പു )
” വിടൂല്ലടാ തെണ്ടി… ”
അതും പറഞ്ഞു വീണ്ടും കടിച്ചു.
ഡെയിലി ഫുഡ് കഴിച്ചു മൂർച്ച കൂട്ടിവച്ച പല്ലിനു മുന്നിൽ അപ്പുവിന് അധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല.
അപ്പോഴേക്കും അമ്മ ഓടി വന്ന് പിടിച്ചു മാറ്റി.
കാള പോലെ വളർന്നു എന്നൊന്നും നോക്കാതെ രണ്ടിനും ഓരോന്നു കൊടുത്തു.
” നാണം ഉണ്ടോ നിനക്ക് ഇങ്ങനെ വഴക്ക് കൂടാൻ. അവൾക്കോ ബോധം ഇല്ല.. “( അമ്മ )
” ഈ ചേട്ടനാ അമ്മേ ആദ്യം വഴക്കിനു വന്നത്.. “( അമ്മു )
” മിണ്ടരുത് നീ.. കുരുത്തക്കേട് ഇത്തിരി കൂടുന്നുണ്ട്… “(അമ്മ )
” ഒന്നുമില്ലേലും കല്യാണം കഴിഞ്ഞു ഒരു കൊച്ചാവാറായില്ലേ, നിനക്കേലും കുറച്ചു പക്വത കാണിച്ചൂടെ “( അമ്മ )
പിന്നെ ഒന്നും പറയാൻ നിന്നില്ല.
രണ്ടിന്റേം ഇപ്പോഴത്തെ കോലം കണ്ടാൽ എടുത്തു വല്ല തോട്ടിലും എറിയാൻ തോന്നും.
നഖം കൊണ്ടു രണ്ടു പേരുടെയും കൈ മുറിഞ്ഞെങ്കിലും കൂടുതൽ അംഗവൈകല്യം സംഭവിച്ചത് അപ്പുവിനാണ്.
ഷർട്ട് ഊരിയപ്പോൾ തോളിൽ ഒരു വട്ടത്തിൽ ചുവന്നു തിണിർത്തു കിടക്കുന്നുണ്ടായിരുന്നു
വിത്ത് അമ്മുവിന്റെ പല്ലിന്റെ ബ്ലൂ പ്രിന്റ്..
ഇതുവരെ അപ്പുവിനെ കുറ്റം പറഞ്ഞ അമ്മ പെട്ടന്ന് മറുകണ്ടം ചാടി..
അന്തരീക്ഷം അത്ര പന്തിയല്ല എന്ന് മനസിലായതും അമ്മു മെല്ലെ അവിടുന്ന് റൂമിലേക്ക് പോയി..
നാളെ മുതൽ ക്ലാസ്സ് തുടങ്ങുന്നതുകൊണ്ട് അമ്മു അതിനുവേണ്ടി എല്ലാം ഒരുക്കി വയ്ക്കുകയാണ്.
ഈ ക്ലാസ്സ് മുതൽ പഠിച്ചു തുടങ്ങും എന്ന ദൃഡ പ്രതിജ്ഞയോടെ..
എന്താവുമെന്ന് കണ്ടറിയാം…..
തുടരും……….

by