20/04/2026

പല്ലവി : ഭാഗം 02

രചന – അമ്മു സജീവ്

നമ്മുടെ ക്ലാസ്സ്‌ എവിടാന്ന് ഇപ്പൊ ആരോടാ ചോദിക്കാ.. “-(മറിയാമ്മ )

” ആഹ് കിട്ടിപ്പോയി ” ( പല്ലവി )

” എവിടെ?? “-(മറിയാമ്മ )

“ദേ നോക്ക് ‘ CANTEEN’.. “( പല്ലവി )
“ഓഹ് ഇവളെ ഇന്ന് ഞാൻ ” ( മറിയാമ്മ )

” എന്റെ പൊന്നു പല്ലി..2 മാസം വീട്ടിൽ നിന്നിട്ടും നിനക്കൊരു മാറ്റവും ഇല്ലല്ലോ. ഞാൻ വിചാരിച്ചു നീ നന്നായിക്കാണുമെന്ന്… ” (ചിന്നു )

” നിന്നോടാരാ എന്നെപ്പറ്റി അതും ഇതുമൊക്കെ വിചാരിക്കാൻ പറഞ്ഞത്. എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്കാന്നോ. ഇങ്ങനാണേൽ ഈ കളിക്ക് ഞാൻ ഇല്ല. “(പല്ലവി )

“രണ്ടും കൂടി വന്ന ദിവസം തന്നെ തല്ല് കൂടല്ലേ. നമുക്കാരോടേലും ചോദിക്കാം വാ ഇങ്ങോട്ട് “-(മറിയാമ്മ )

അങ്ങനെ ക്ലാസ്സ്‌ ഒക്കെ കണ്ടുപിടിച്ചു മൂന്നും കൂടി ക്ലാസ്സിലെത്തി. അങ്ങനെ കത്തിയടിച്ചോണ്ടിരിക്കുമ്പോഴാണ് നാല്പത് വയസിനോട് അടുത്ത് പ്രായം ഉള്ള ഒരു സാർ അവിടേക്ക് വന്നത്.

” ശ്ശെടാ ഇതിങ്ങനെ വരാൻ വഴിയില്ലല്ലോ “-( പല്ലവി )
” എങ്ങനെ വരാൻ “-( ചിന്നു & മറിയാമ്മ )

” അല്ല നിങ്ങൾ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ. കോളേജിൽ ക്ലാസ്സ്‌ തുടങ്ങുന്നു. ക്ലാസ്സിലേക്ക് ഒരു ചുള്ളൻ സാർ വരുന്നു. ക്ലാസ്സ്‌ എടുക്കുന്നു. അങ്ങനെ അങ്ങനെ….. “-( പല്ലവി )

” എന്റെ പൊന്നെ നീ ഒന്നടങ്ങ്. ക്ലാസ്സ്‌ തുടങ്ങിയതല്ലേയുള്ളു അതിനു മുന്നേ തുടങ്ങിയോ “-( ചിന്നു )
” ഈൗ…. ”

ഓരോ ടീച്ചേർസ് ആയി വന്ന് പരിചയപ്പെടലും ഒക്കെ കഴിഞ്ഞു. ആദ്യ ദിവസം ആയോണ്ട് തന്നെ ഉച്ചവരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. കുറച്ചുനേരം അവിടെയൊക്കെ കറങ്ങി കോളേജിന്റെ ഭംഗി ആസ്വദിച്ചു മൂന്നുപേരും വീട്ടിലേക്ക് തിരിച്ചു.

അമ്മു വീട്ടിലെത്തി ബാഗ് ഊരി സെറ്റിയിലേക്ക് ഇട്ട് അടുക്കളയിലേക്ക് ഓടി.

” അമ്മേ…… അമ്മോയ്…….. അമ്മേയ്……… ” ( പല്ലവി )

” എനിക്ക് ചെവി കേൾക്കാം പെണ്ണേ. കിടന്ന് കാറിപ്പൊളിക്കേണ്ട. “( അമ്മ )

” എന്താന്ന് അറിയൂല്ല, എന്റെ ജാനിക്കുട്ടിയുടെ വായിൽ നിന്ന് ഒന്നും കേട്ടില്ലേൽ ഒരു സുഖോം ഇല്ല. എന്താന്നോ ന്തോ.. ” ( പല്ലവി )

” ഉവ്വ് ഉവ്വ്.. ഒരുപാട് അങ്ങ് പതപ്പിക്കണ്ട. ഈ പപ്പടവും കൂടി കാച്ചിയാൽ മതി. ചോറ് ഇപ്പൊ തരാം ” ( അമ്മ )

” ഗൊച്ചു ഗള്ളി എല്ലാം മനസിലാക്കി കളഞ്ഞു “-( പല്ലവി )

അങ്ങനെ റൂമിൽ പോയി കുറച്ചു നേരം ഫോണിൽ തോണ്ടിയിരുന്നു. ഇടയ്ക്ക് ചെറുതായി ഒന്ന് മയങ്ങിപ്പോയി.

“എന്റമ്മൂ…. എന്തുറക്കാ ഇത്. എണീറ്റെ. നാളെ മുതൽ ഉച്ചയ്ക്ക് ഇങ്ങനെ ഉറങ്ങാൻ എന്ത് ചെയ്യും നീ “( അമ്മ )

ക്ലാസ്സൊക്കെ എനിക്ക് സ്വന്തം വീട് പോലെയാന്നു അമ്മയ്ക്കറിയില്ലല്ലോ ( പല്ലവി ആത്മ )

” മതി സ്വപ്നം കണ്ടത്. എണീക്ക് അങ്ങോട്ട് . ദേ ഈ ചായ കുടിക്ക്. മണി 5:30 ആയി “( അമ്മ )

” അയ്യോ 5:30 ആയോ “.. ( പല്ലവി )

പിന്നെ ചായകുടിയും കുളിയും എല്ലാം വേഗത്തിലായിരുന്നു. കുളിച്ചു വന്ന് പൂജമുറിയിൽ വിളക്ക് വച്ചു പ്രാർത്ഥിച്ചു.
അപ്പോഴേക്കും അച്ഛനും ചേട്ടനും ജോലി കഴിഞ്ഞു എത്തിയിരുന്നു.
പിന്നെ അവരും ചായ ഒക്കെ കുടിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും 8 മണിയായി. അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു അത്താഴം ഒക്കെ കഴിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്നതിനു ശേഷം എല്ലാവരും കിടക്കാനായി അവരുടെ റൂമിലേക്ക് പോയി.

തുടരും……………………