20/04/2026

സത്യഭാമ : ഭാഗം 13

രചന – ശ്രീമിഴി

ന്നിനും കഴിയാതെ നിസ്സഹായയായി ഭാമയും. “എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ പ്ലീസ് എന്റെ മോള്..” “ഇല്ലെടി ഒന്നും ചെയ്യില്ല നിന്റെ കുഞ്ഞു മാത്രമല്ലല്ലോ പെണ്ണെ അത് നാട്ടുകാരുടെ മുന്നിൽ ഞാനും അതിന്റെ അച്ഛനല്ലേ…. പിന്നെ അത് വളർന്ന എനിക്കും എന്തേലും കാര്യമുണ്ടായെങ്കിലോ.” അതും പറഞ്ഞു വശ്യമായി ചിരിച്ചു ഗണേശൻ ….. അത് കാണെ നിറഞ്ഞു വന്നാ ദേഷ്യത്തെ അടക്കി നിർത്താൻ ഭാമക്കു കഴിഞ്ഞില്ല.. ഗണേശന്റെ ഷർട്ട്‌ പിടിച്ചു ഉലച്ചു ഭാമ. “വിട്….മോളെ… വിട് വാ ഏട്ടൻ കൊച്ചിനെ ഇച്ചിരി നേരം സ്നേഹിക്കട്ടെ..” “ഇല്ലെടാ പട്ടി എന്റെ കുഞ്ഞിനെ തുറന്നു വിടെടാ..” “അയ്യോ കൊച്ചിന്റെ മുന്നിൽ നിന്ന് മോശം അല്ലെ പെണ്ണെ.”…….. “ടാ..വിട് എന്റെ മോളെ”…. “നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി എന്നിട്ടും നീ ഒന്നിനും നില്കാതെ വന്നപ്പോ എപ്പോഴേങ്കിലും നടക്കുമെന്ന് വിചാരിച്ചു തന്നെയായിരുന്നു ഇത്രം നാള് നിന്നെ വെറുതെ വിട്ടത് ഇനി അങ്ങനെ വിടാൻ പറ്റില്ലാലോ മോളെ അവൻ ഇല്ലേ ആ നാറി…. ഹരി. അവനെല്ലാം അറിഞ്ഞത് കൊണ്ട് ഇനി നിന്നെ എനിക്ക് കിട്ടില്ല അപ്പൊ ഇത് മാത്രെയുള്ളൂ ഏട്ടന് വഴി…വാ ചക്കരെ” എന്നും പറഞ്ഞു ഗണേശൻ ഭാമയെ ഇരു കയ്യാലെ കോരിയെടുത്തു.

“വിടെടാ എന്നെ… വിടാൻ…… “ഡി കൂതറാതെ ” എന്നും പറഞ്ഞു ചേർത്ത് പിടിച്ചു ഗണേശൻ…. കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചിൽ മാത്രമായിരുന്നു ഭാമയുടെ ഉള്ളു നിറയെ.. എങ്ങനെയും കുഞ്ഞിന്റെ അടുത്ത് എത്താനുള്ള വെഗ്രതയിൽ ഗണേശന്റെ നെഞ്ചിലേക്ക് ഭാമയുടെ പല്ലുകൾ ആഴ്ന്നിറങ്ങി ഗണേശൻ വേദനയോടുകൂടി ഭാമയെ തള്ളിമാറ്റി മുഖമടച്ച് ഒരടി കൊടുത്തു.. അടിയിൽ ഭാമ തെറിച്ചു തറയിൽ വീണു. വേച്ചു എഴുന്നേൽക്കാൻ നോക്കും മുൻപേ ഗണേശൻ പെണ്ണിന്റെ കവിളുകൾ കുത്തി പിടിച്ചു “എന്നെ കടിച്ചിട്ട് രക്ഷപ്പെടാന്ന് കരുതിയോ നീ” അതും പറഞ്ഞു മുടിക്ക് കുത്തി പിടിച്ചു ഗണേശൻ….. “കഴിഞ്ഞോടി നിന്റെ ചുറുചുറുക്ക് ഒക്കെ എന്നും പറഞ്ഞു കവിള് കുത്തി പിടിച്ചു മുഖം പെണ്ണിന്റെ ചുണ്ടോട് ചേർത്തതും ഹരിയുടെ ചവിട്ട് കൊണ്ട് ഗണേശൻ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.

ഭാമയെ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു ഹരി. പെണ്ണിന്റെ നീര് വന്നു കിടക്കുന്ന കവിളുകൾ കാണെ ഗണേശനോടുള്ള ദേഷ്യം നിറഞ്ഞു വന്നു… കുഞ്ഞിന്റെ കരച്ചില് കുടി കേട്ടപ്പോ കൊല്ലാനുള്ള ദേഷ്യം നുരഞ്ഞു വന്നു. ഭാമയെ കുഞ്ഞുള്ള മുറിയിലേക്ക് കേശവന്റെ കുടെ വിട്ടതും മറിഞ്ഞു വീണ ഇടത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഗണേശനേ ഷർട്ട്‌ പിടിച്ചു വലിച്ചു അടുത്തേക്കു പിടിച്ചു ഹരി.. “പലവട്ടം പറഞ്ഞതാ ഞാൻ നിന്നോട് അവളെ വെറുതെ വിടാൻ എന്നിട്ട് നീ… ” പറഞ്ഞു തീർന്നതും ഗണേശന്റെ ഇരുകവിളിലും മാറി മാറി അടിച്ചു ഹരി. “അതിന് എന്റെ ഭാര്യയെ തൊടരുത് പറയാൻ നീ ആരാടാ അത് പറയുമ്പോ ചുണ്ടിലെ ചോര ഊക്കോടെ തുടച്ചു ഗണേശൻ. “താലി കെട്ടിയ മാത്രം ഭർത്താവ് ആവില്ലേടാ.. പെണ്ണിന്റെ മനസ് കൂടെ വേണം അല്ലാതെ അവളുടെ ശരീരം മാത്രമല്ല സ്വന്തമാക്കാൻ നോക്കേണ്ടത്.” അതിനുള്ള ഉത്തരമായി ഗണേശൻ ഊക്കോടെ ഹരിയുടെ നേരെ കൈയുയർത്തിയതും അതിന് മുൻപേ ഹരിയുടെ ചവിട്ടിൽ ഗണേശൻ നിലം പതിച്ചിരുന്നു..

കുഞ്ഞിനെ എടുത്തു നെഞ്ചോടു ചേർത്തിട്ടും കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കേ ഭാമയും എങ്ങിയേങ്ങി കരഞ്ഞു. രണ്ടും പേരുടെയും കരച്ചിൽ കേൾക്കേ എന്ത് ചെയ്യണമെന്നറിയാതെ കേശവനും. ഹരിയുടെ അടിയിൽ അവശനായി കിടക്കുന്ന ഗണേശനെ കാണെ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി കേശവൻ. “കൊല്ലണം നാറിയെ.. എന്റെ കുഞ്ഞിനെ കൊല്ലാകൊല ചെയ്തവൻ.” “ദേ തന്തേ വയറ്റിൽ കുഞ്ഞുള്ള പെണ്ണിനെ പിന്നെ ആര് കെട്ടാൻ” അത് പറയുമ്പോ പുച്ഛം നിറഞ്ഞ ചിരിയോടെ ഗണേശൻ കേശവനെ നോക്കി. “ഡാ നിന്നെ ഞാൻ എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തത് പോരാഞ്ഞു നീ കിടന്നു ന്യായം പറയുന്നോ” “അച്ഛാ വേണ്ടാ അവന് വേണ്ടത് ഞാൻ കൊടുത്തോളം.” “ഓഓ പിന്നെ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല ദാ ആ കിടക്കുന്നത് ഗണേശൻ കെട്ടിയ താലിയ അത് അവളുടെ കഴുത്തിൽ തന്നെ കാണും എനിക്ക് ജീവനുള്ള കാലം വരെ അതിന് ഒരു അവകാശി വരില്ല. ” നുരഞ്ഞു പൊന്തിയാ ദേഷ്യമെല്ലാം വാക്കുകളിൽ തീർക്കുകയായിരുന്നു ഗണേശൻ പറഞ്ഞതൊക്കെ കേട്ട് മുഷ്ടി ചുരുട്ടി ഹരിയും… തുടരും 🔥