രചന – ശ്രീമിഴി
പിറ്റേന്ന് പതിവിലും നേരത്തെ സൂര്യൻ ജി ആഗയ. എല്ലാർക്കും സൺ കിസ്സ്ഡ് ആണെങ്കിൽ നമ്മുടെ കൊച്ചിന് ഇതൊരു ഒന്നൊന്നര കിസ്സൽ ആയിപ്പോയി. ഉറക്കം മുറിഞ്ഞ വൈക്ലബ്യത്തിൽ അമ്മു ക്ലോക്കിലേക്ക് നോക്കി. പിന്നെയൊരു ഓട്ടമായിരുന്നു. ഓഹ് പി ടി ഉഷ ഓടുമോ ഇതുപോലെ. അങ്ങനെ വേഗം ഒരുങ്ങി താഴെക്കെത്തി. സമയം വൈകിയെങ്കിലും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാതെ നമ്മൾ പോകുല്ല. രാവിലെയുള്ള ഭക്ഷണം തലച്ചോറിനുള്ളതാണെന്ന് ആരോ പറഞ്ഞിട്ടില്ലേ… നമ്മൾ എങ്ങനാ പാവത്തിനെ പട്ടിണിയ്ക്ക് ഇടുന്നത്. അല്ലാണ്ട് എനിക്ക് വിശന്നിട്ടൊന്നുമില്ല. നിങ്ങൾക്കാർക്കേലും അങ്ങനെ തോന്നിയോ?? അങ്ങനെ തലച്ചോറിന് കുറച്ചു ഇഡ്ഡലിയും സാമ്പാറും കൊടുത്തു കിട്ടിയ ബസിൽ വലിഞ്ഞു കേറി ഇടിയും കൊണ്ട് കോളേജിലെത്തി. നെല്ലിമരച്ചോട്ടിൽ കുറെ പേർ സംസാരിക്കുന്നുണ്ട്. അവിടെയിവിടെയായി കുറെ സ്റ്റോൺ ബെഞ്ചുകളും. മൊത്തത്തിൽ സംഗതി പൊളിയാണ്.
രാവിലെ തന്നെയുള്ള ഇളംകാറ്റിൽ നാഷണൽ സർവീസ് സ്കീം ഒരുക്കിയ പൂന്തോട്ടത്തിലെ പൂക്കളുടെ വാസന മൂക്കിലേക്ക് തുളച്ചുകയറുന്നു. രാവിലെത്തെ ആലസ്യത്തിൽ നിന്നും പുതിയൊരു നവോന്മേഷം കിട്ടാൻ അതു തന്നെ ധാരാളം ആയിരുന്നു. അങ്ങനെ ചുറ്റും കണ്ണോടിച്ചു വന്നപ്പോഴാണ് തന്നെ തുറിച്ചു നോക്കുന്ന ആ രണ്ടു ജോഡി കണ്ണുകൾ കണ്ടത്. എവിടെയോ കണ്ടു നല്ല പരിചയം. അയ്യോ അതു ചിന്നുവും മറിയാമ്മയുമല്ലേ…. ഇവളുമാർ എന്താ ഇങ്ങനെ നോക്കുന്നത്… “ഓയ് കുട്ടൻസ്, നിങ്ങളെന്താ ഇങ്ങനെ നോക്കുന്നേ “( പല്ലവി ) ” നിന്റെ സൗന്ദര്യം കണ്ടു നോക്കി നിന്നതാ “( ചിന്നു ) ” ശോ പോ അവിടുന്ന്. നിച്ച് നാണം വരണ്. “ഇരുകയ്യും മുഖത്ത് വച്ചു പൊത്തിയാണ് ഈ പറച്ചിലൊക്കെ ബാക്കി രണ്ടും ഇത് എന്തിന്റെ കുഞ്ഞാണോ എന്ന എക്സ്പ്രഷനും ഇട്ടു നിൽപ്പുണ്ട്. ” ദേ ഒരൊറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ. താമസിച്ചു വന്നതും പോരാ അര മണിക്കൂർ അവിടെ നിന്ന് പകൽ കിനാവ് കാണുവാ “(ചിന്നു ) ” ഈൗ….., നിങ്ങൾ വന്നിട്ട് ഒരുപാട് നേരം ആയോ “( പല്ലവി ) ” ഏയ് ഇല്ല ഒരു മുക്കാൽ മണിക്കൂർ “( മറിയാമ്മ )
അങ്ങനെ ക്ലാസ്സിൽ പോയി മൂന്നും ഇരിപ്പുറപ്പിച്ചു. അന്നേരം നമ്മൾ അന്ന് ആദ്യം കണ്ട ആ സാർ ക്ലാസ്സിലേക്ക് വന്ന് അറ്റെൻഡൻസ് എടുത്തതിനു ശേഷം ക്ലാസ്സെടുക്കാനായി തുടങ്ങി. ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് managerial economics ആണ് എന്ന് തുടങ്ങി പ്ലസ് ടു വിൽ പഠിച്ചതും ബേസിക് ആയിട്ടുള്ള കാര്യങ്ങളും ഒക്കെ പറഞ്ഞു സാർ പോയി. വീണ്ടും രണ്ടു ടീച്ചേർസ് കൂടി ക്ലാസ്സിൽ വന്നു. ഒരു മണി ആയപ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയി. മൂവർ സംഘവും ഉച്ചഭക്ഷണം കഴിക്കാനായിരുന്നു.’ ഷെയറിങ് ഈസ് കെയറിങ് എന്നാണല്ലോ ‘ അതോണ്ട് പരസ്പരം കയ്യിട്ടു വാരി കഴിക്കാൻ തുടങ്ങി. അവസാനം സ്വന്തം പാത്രം ഏതാണ് എന്ന് പോലും അറിയാൻ പറ്റാത്ത അത്ര ഭയാനകം ആയിരുന്നു അവിടുത്തെ അവസ്ഥ.2 മണിക്ക് ക്ലാസ്സിൽ കയറി. ആ പീരീഡ് ടീച്ചേർസ് ആരും ഇല്ലാത്തതു കൊണ്ട് സീനിയർസിന്റെ വിളയാട്ടം ആയിരുന്നു. അങ്ങനെ ഒരു വിധം അതൊക്കെ കഴിഞ്ഞപ്പോഴാണ് അടുത്ത കാര്യം അവതരിപ്പിച്ചത്. വേറൊന്നുമല്ല ഫ്രഷേഴ്‌സ് ഡേയുടെ കാര്യം. പ്രോഗ്രാം വരുന്ന ബുധനാഴ്ച്ച അതായത് മറ്റെന്നാൾ നടത്താൻ തീരുമാനിച്ചു.
പിന്നീടങ്ങോട്ട് അതിന്റെ ചർച്ച ആയിരുന്നു. സീനിയർ ചേച്ചിമാർ പഴയകാല നടിമാരെ അനുസ്മരിപ്പിക്കും വിധം വെള്ളയിൽ ചുവന്ന കുത്തുള്ള സാരിയും ചേട്ടന്മാർ ചുവന്ന ഷർട്ടും ആയിരുന്നു വേഷം. വളരെ വിശാലമായ ഒരു ഓഡിറ്റോറിയത്തിൽ എല്ലാരും ഒത്തുകൂടി. ചിലർക്കൊക്കെ ഭയങ്കര സന്തോഷവും ചിലർക്കൊക്കെ ഭയങ്കര പേടിയും ആയിരുന്നു. നമുക്ക് പിന്നെ ഇതല്ല ഇതിനപ്പുറവും കിട്ടുന്നതായതുകൊണ്ട് വല്യ പ്രശ്നമൊന്നുമില്ല. എന്നാലും ഇടയ്ക്കെവിടെയോ ഒരു ചെറിയ പേടി ഇല്ലേ?? ഏയ്….. പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു. ആഹാ എന്തൊരു ഐശ്വര്യം. ആദ്യം തന്നെ അമ്മുവിന്റെ പേരാണ് വിളിച്ചത്. ” അയ്യോ നേരത്തെ ഞാൻ വെറുതെ പറഞ്ഞെയാ പേടിയില്ലന്ന്. എനിക്ക് നല്ല പേടിയുണ്ട് കേട്ടോ.. “( പല്ലവി ) ” അനുപല്ലവി, ഫസ്റ്റ് ഇയർ ബി. കോം ” “അയ്യോ ദേ വീണ്ടും വിളിക്കുന്നു “(പല്ലവി )
പേടിച്ചു വിറച്ചു പല്ലവി സ്റ്റേജിൽ കയറി. തുടങ്ങി വയ്ക്കുന്നതുകൊണ്ട് വലിയ പണി ഒന്നും കിട്ടിയില്ല. ഒരു പാട്ട് പാടിയിട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ആസ്ഥാന ഗായികയായ അമ്മുവിന് പാടാൻ പോയിട്ട് മൂളാൻ പോലും അറിയില്ലെന്ന് നമുക്കല്ലേ അറിയൂ… ” അയ്യോ ചേട്ടാ എനിക്ക് പാടാൻ ഒന്നും അറിഞ്ഞൂടാ “( പല്ലവി ) ” ഒരു നാലുവരി മതി അല്ലേൽ അടുത്ത പണി വല്ലതും ചെയ്യേണ്ടി വരും. അത് വേണോ?? “( സീനിയർ സേട്ടൻ ) ” വേണ്ട ഞാൻ പാടിക്കോളാം “( പല്ലവി ) രക്ഷപ്പെടാൻ വേറെ മാർഗം ഇല്ലാത്തോണ്ട് ദർബാറി രാഗത്തിൽ ഒരു സംഗതി അങ്ങ് വച്ചു കാച്ചി.. ” കാക്കേ കാക്കേ കൂടെവിടെ…. കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ….. കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ, കുഞ്ഞു കിടന്നു കരഞ്ഞീടും…….. ” ( ആരെഹ് വാഹ്ഹ്, യേശുദാസ് പാടുവോ ഇതുപോലെ )
ഇവരെന്താ എന്നെ ഇങ്ങനെ നോക്കുന്നെ… ഈശ്വരാ പാവത്തുങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ… ( ആത്മ ആണുട്ടോ ) ” എന്റെ പൊന്നു മോളെ, ഞങ്ങൾ നിന്നെ റാഗ് ചെയ്യാൻ നോക്കിയപ്പോൾ നീ ഞങ്ങളെ റാഗുന്നോ??? ( നേരത്തെ കണ്ട ദാറ്റ് സേട്ടൻ ) “ഈൗ……”( പല്ലവി ) പിന്നെ ഡാൻസായി, പാട്ടായി,പാവയ്ക്ക ജ്യൂസ് കുടിക്കലായി, പൊടി ഊതലായി. ഹാ ദേ മറിയാമ്മയെ പൊക്കി. അവൾ ആ ബൗളിൽ കയ്യിട്ടു വാരി ഒരു പേപ്പർ എടുത്തു. ആഹാ അടിപൊളി സീനിയർ ഋഷിശൃംഗൻ സേട്ടന്റെ തപസിളക്കണം. അടിപൊളി. ഒരു ചേട്ടനെ ഫ്രണ്ടിൽ കുത്തുവിളക്ക് പോലെ കൊണ്ടിരുത്തിയിട്ടുണ്ട്. രേബാൻ ഗ്ലാസും ഷൂസുമൊക്കെ ഇട്ട ഈ ന്യൂജൻ ഋഷിശൃംഗനെ പാവം മറിയാമ്മ എങ്ങനെ ഇളക്കുമോ ന്തോ? മ്യൂസിക് പ്ലേ ആയി.
” കണ്ണ് തുറക്കട സ്വാമി…….. കയ്യ് പുടിക്കട സ്വാമി……. ” ലെ മറിയാമ്മ : ഇങ്ങേരിതെന്തോന്ന്. അനങ്ങുന്നത് പോലുമില്ലല്ലോ. ഉറങ്ങുവാണോ ഇനി?. ചവിട്ടി ഇട്ടാലോ?? പഠിച്ച പണി പതിനെട്ടു ഇറക്കിയിട്ടും ഒന്നും നടക്കാത്തതുകൊണ്ട് മറിയാമ്മ അവസാന അടവ് പുറത്തെടുത്തു. നഖം കൊണ്ട് അങ്ങേരുടെ കയ്യിൽ നല്ല ഒരു മാന്ത് കൊടുത്തു. നമ്മളോടാ കളി. ദേ ചേട്ടൻ ഓൺ ആയി. അതോടെ ഋഷിശൃംഗനെ മാന്തിപ്പൊളിച്ച മേനക ഇറങ്ങിപ്പോരുന്നു. ഞങ്ങടെ പ്രാർത്ഥന കേട്ടിട്ടാണോ എന്തോ ചിന്നുനും കിട്ടി. അരമണ്ഡലത്തിൽ ഇരുന്ന് ടങ് ട്വിസ്റ്റർ തെറ്റാതെ പറയണം. അര മണ്ഡലത്തിലിരുന്ന് കാല് വേദനിക്കുന്ന കൊച്ചിന്റെ നാക്കുളുക്കിയാൽ ഉള്ള അവസ്ഥ പറയണോ. ക്ലേശം….. അങ്ങനെ പ്രോഗ്രാം എല്ലാം ഭംഗിയായി അവസാനിച്ചു. തുടരും…………….

by