രചന – അമ്മു സജീവ്
പിറ്റേന്ന് ക്ലാസ്സില്ലാത്തതുകൊണ്ട് രാവിലെ അമ്മയുടെ കൈയ്ക്ക് പണിയുണ്ടാക്കാതെ അമ്മൂസ് ആറു മണിയ്ക്കേണീറ്റു. ഫ്രഷ് ആയി താഴേക്കു വന്നപ്പോൾ അതാ മുറ്റത്തൊരു മൈന. ആരാണെന്നല്ലേ?. അതുതന്നെ വീട്ടിലെ മൂത്ത വാഴ. അവിടെ ടേബിളിൽ ഒരു കയ്യിൽ ചായയും മറ്റൊരു കയ്യിൽ പത്രവുമായി കാര്യമായ നിരീക്ഷണത്തിലാണ്. ഇടയ്ക്കെപ്പോഴോ തലപൊക്കിയപ്പോൾ അവിടെ അമ്മു നിക്കുന്നത് കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ ഇരിക്കുവാണ് കക്ഷി. ( അമ്മുവിന്റെ ചേട്ടനെ വീട്ടിൽ അപ്പു എന്നാണ് വിളിക്കുന്നത് ) അപ്പൊ നമ്മൾ പറഞ്ഞുവന്നത്, പതിവില്ലാതെ അമ്മുവിനെ ഈ നേരത്തെ കണ്ടതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് അവളെയും ക്ലോക്കിനെയും മാറി മാറി നോക്കിയിട്ട് നീട്ടി ഒരു വിളിയായിരുന്നു.
” അമ്മേ…… അമ്മേ…… “( അപ്പു ) രാവിലെ തന്നെ ഈ കച്ചറ പിള്ളേരുടെ ബഹളം കേട്ട് രോഷാകുലയായ മാതാശ്രീ സൈന്യത്തിന്റെ പടത്തലവിയെ പോലെ കയ്യിൽ ചട്ടുകവുമേന്തി രംഗപ്രവേശനം നടത്തുകയാണ്. ” എന്തിനാ ചെക്കാ കിടന്ന് കൂവുന്നത് ” ( അമ്മ ) ” അമ്മ എന്നെ ഒന്ന് അടിച്ചേ “( അപ്പു ) ” ന്തോന്നു?? (അമ്മ ) ” അടിയ്ക്ക് അമ്മ. അമ്മയുടെ ഇളയ മോൾ അവിടെ നിൽക്കുന്നപോലെ ഒരു തോന്നൽ. ഞാൻ ഇനി വല്ല സ്വപ്നവും കാണുവാണോന്ന് അറിയാനാ “( അപ്പു ) ഓഹോ രാവിലെ തന്നെ എനിക്കിട്ട് താങ്ങുവാണല്ലേ. ഇപ്പൊ ശരിയാക്കിത്തരാം ( പല്ലവി ആത്മ ) ” അതിനല്ലേ ഏട്ടന്റെ അമ്മുട്ടി ഇവിടെ ഉള്ളത്. വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ? “( പല്ലവി ) പ്ടോ………… “ആഹ്…….എടി കുട്ടിപിശാചേ, നീ എന്റെ കൈ അടിച്ചൊടിച്ചോ..”( അപ്പു )
“മോനെ ചേട്ടാ, എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും “. ( പല്ലവി ) ” ഇനി ഇവിടെ കിടന്നു ബഹളം വച്ചാൽ രണ്ടിനും പച്ചവെള്ളം ഞാൻ തരില്ല. പറഞ്ഞേക്കാം ” ( അമ്മ ) ” തൃപ്തിയായല്ലോ “( അപ്പു ) ” അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് തൃപ്തിയായല്ലോ “…. ( പല്ലവി ) ” അമ്മൂ….. ” ( അമ്മ ) ” ആഹ് പറഞ്ഞോ അമ്മേ “(പല്ലവി ) ” ദേ അവിടെ ഇരിക്കുന്ന തുണി ഒന്ന് വിരിച്ചിട്ട് വന്നേ “( അമ്മ ) ” അമ്മേ അതു പിന്നെ എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടാരുന്നു “( പല്ലവി ) ” ഇത് നിന്റെ സ്ഥിരം ഡയലോഗ് ആണ്. ഇന്നിത് നടക്കില്ല. നീ തുണി വിരിയ്ക്കുന്നോ അതോ അടുക്കളയിൽ കേറുന്നോ….. “( അമ്മ ) ” വേണ്ട ഞാൻ തുണി വിരിച്ചോളാം. “( പല്ലവി ) ” എന്നാ എന്റെ മോള് ചെല്ല് “( അമ്മ )
അങ്ങനെ തുണി വിരിച്ചു താഴേക്കു വന്നപ്പോൾ ദാ അടുത്ത പണി. വിളിക്കാൻ എളുപ്പം ആയതുകൊണ്ടായിരിക്കാം എപ്പോഴും അമ്മു…. അമ്മു…. എന്നിങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നത്. വല്ല ലിയാണർഡോ ഡാവിഞ്ചിന്നോ ദസ്‌കയെവിസ്കിന്നോ വല്ലോം ഇട്ടാരുന്നേൽ ഈ നാഴികയ്ക്ക് നാല്പത് വട്ടം എങ്ങനെ വിളിച്ചേനെ….. ” പോയി മുറ്റമടിക്ക് അമ്മു… “( അമ്മ ) ” തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ കുപ്പിന്ന് വന്ന ബംഗാളിയോ…. “( പല്ലവി ) ” ബംഗാളിയോ ആസാമിയോ ആയിക്കോട്ടെ. ഇപ്പൊ നീ ഞാൻ പറയുന്നത് കേൾക്ക്. നിന്നെ നന്നാക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ “( അമ്മ ) ( ഈ അമ്മമാരെല്ലാം ഇങ്ങനെ തുടങ്ങിയാൽ നമ്മൾ ന്താ ചെയ്യാ ) ” ഇത് കണ്ടോ അച്ഛാ ഈ അമ്മ പറയുന്നത്. ഇതിപ്പോ ഞാൻ നേരത്തെ എണീറ്റത് ആണോ കുറ്റം “( പല്ലവി )
” സാരമില്ല അമ്മയെ ദേഷ്യം പിടിപ്പിക്കാതെ പൊന്നു പോയി ജോലി ചെയ്യ് “( അച്ഛൻ ) ” അപ്പൊ അച്ഛനും കൈയൊഴിഞ്ഞു “( പല്ലവി ) അങ്ങനെ ജോലി ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി വന്ന് ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ചു ഗഹനമായ ചിന്തയിലാണ് അമ്മു. അപ്പോഴാ അമ്മയുടെ ഒരു പഴയ ഫ്രണ്ട് രമണി ആന്റി അങ്ങോട്ട് വരുന്നത് കണ്ടത്. ഈശ്വരാ രമണി ആന്റി. ഇപ്പൊ ചോദിക്കും മോളെ പഠിത്തം ഒക്കെ എന്തായി. മാർക്ക് എത്രയാ, കല്യാണം നോക്കുന്നുണ്ടോന്നൊക്കെ.. മുങ്ങിയാലോ?. അല്ലേൽ വേണ്ട കാണാത്ത പോലെ ഇരിക്കാം ( പല്ലവി ആത്മ ) ” അല്ല ആരിത് അമ്മുമോളോ, പഠിത്തം ഒക്കെ എങ്ങനെ പോണു ” ( ആന്റി )
ഇപ്പൊ എങ്ങനിരിക്കണു ( ആത്മ ) ” ആഹ് നന്നായി പോകുന്നുണ്ടാന്റി. ആന്റി ഇരിക്ക്. ഞാൻ അമ്മയെ വിളിക്കാം. “( പല്ലവി ) അങ്ങനെ അവർ പണ്ട് ജാമ്പവാന്റെ കാലം മുതലുള്ള കാര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ഒരു ദിവസമൊക്കെ എത്ര പെട്ടന്നാ പോകുന്നത് അല്ലേ…. പിന്നെ വീണ്ടും ഫുഡ് ഓക്ക കഴിച്ചു. പഠിപ്പിച്ചു തുടങ്ങാത്തത് കൊണ്ട് പഠിക്കാൻ ഒന്നുമില്ലാരുന്നു. അതോണ്ട് ഫോണിൽ കൂട്ടുകാർക്കൊക്കെ മെസ്സേജും അയച്ചു അവിടെ ഇരുന്നു. അങ്ങനെ ആ ദിവസവും കടന്നുപോയി…… തുടരും…………

by