The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മു സജീവ്
ദിവസങ്ങൾ പിന്നെയും കടന്നു പോയി. അമ്മുവിന് ഇപ്പൊ കുറച്ചു പക്വത ഒക്കെ വന്നിട്ടുണ്ടോ എന്തോ..
നേരത്തെ എണീക്കുന്നു.. അടുക്കളയിൽ കേറി അമ്മയേം ചേച്ചിയേം സഹായിക്കുന്നു..
അങ്ങനെ മൊത്തത്തിൽ എവിടൊക്കെയോ എന്തൊക്കെയോ തകരാറു പോലെ..
ഇനി എനിക്ക് തോന്നിയതായിരിക്കുമോ.. ഏയ്യ്…
എന്തായാലും ഇവളുടെ മാറ്റം കണ്ടു വീട്ടുകാർ മൊത്തം അമ്പരന്ന് നിക്കുവാണ്..
ശെരിക്കും ഉള്ള അമ്മുവിനെ ആരേലും തട്ടിക്കൊണ്ടു പോയിട്ട് പകരം വല്ല ഡമ്മിയും കൊണ്ട് വച്ചതാണോന്ന് വരെ സംശയിച്ചു പോയി.
അല്ല അവരേം കുറ്റം പറയാൻ പറ്റില്ലാലോ..
അങ്ങനെ ഒരു ദിവസം അമ്പലത്തിൽ പോയിട്ട് വന്ന നേരമാണ് അച്ഛൻ അത് പറഞ്ഞത്..
” മോളെ, നീ ഇന്ന് പുറത്തേക്ക് വല്ലോം പോകുന്നുണ്ടോ??… “(അച്ഛൻ )
” ചിന്നൂന് കുറച്ചു സാധനം വാങ്ങാൻ കടയിൽ പോകുന്നുണ്ട്.
എന്താ അച്ഛാ.. അച്ഛനു വല്ലോം വാങ്ങണോ.? “( അമ്മു )
” ഉച്ച വരെ നീ ഇവിടെ കാണണം.
അത് കഴിഞ്ഞിട്ട് പോയാൽ മതി കേട്ടോ? “( അച്ഛൻ )
” അതെന്താച്ഛാ ഇന്ന് ഗസ്റ്റ് ആരേലും ഉണ്ടോ? “( അമ്മു )
” ആഹ് അതൊക്കെ പറയാം. മോൾ സുന്ദരിക്കുട്ടിയായി ഇവിടെ ഇരിക്ക്.. ”
അതും പറഞ്ഞു അച്ഛൻ റൂമിലേക്ക് പോയി.
ഒന്നും മനസിലാകാത്തത് കൊണ്ട് അമ്മു നേരെ അമ്മയുടെ അടുത്തേക്ക് പോയി.
” അമ്മേ , ഈ അച്ഛൻ എന്തൊക്കെയാ പറയുന്നേ..
ആരാ വരുന്നേ ഇന്ന്?? “( അമ്മു )
” എന്റെ മോൾ ഇവിടിരിക്ക് അമ്മ പറയാം. ഇന്ന് മോളെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്..? “( അമ്മ )
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അതവൾ പുറത്തു കാട്ടിയില്ല..
” അതെന്തിനാ എന്നെ കാണാൻ വരുന്നേ..? “( അമ്മു )
” ഇതൊക്കെ മനസിലാക്കാൻ ഉള്ള പ്രായം എന്റെ മോൾക്ക് ഉണ്ടെന്ന് തന്നെയാ അമ്മയുടെ വിശ്വാസം.. ”
അമ്മു ഒന്നും മിണ്ടാത്തത് കൊണ്ട് അമ്മ വീണ്ടും പറയാൻ തുടങ്ങി.
” അവര് വരുന്നത് നിന്നെ പെണ്ണുകാണാൻ ആണ്.
അതുകൊണ്ട് പോയി ഒരുങ്ങി സുന്ദരിക്കുട്ടിയായി നിക്ക്.. ”
അതും പറഞ്ഞു അമ്മ അടുക്കളയിലേക്കും പോയി.
എന്ത് ചെയ്യും എന്നറിയാതെ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു അമ്മു.
ജിത്തുവിനെ അറിയിക്കാനായി പലതവണ ഫോണിൽ വിളിച്ചെങ്കിലും പുതിയ ഒരുകേസിന്റെ തിരക്കിൽ ആയിരുന്നതിനാൽ അവൻ ഫോൺ എടുത്തില്ല..
അമ്മു കരച്ചിലിന്റെ വക്കോളം എത്തി നിൽക്കുവായിരുന്നു.
അപ്പോഴാണ് രോഹിണി അങ്ങോട്ടേക്ക് വന്നത്.
അത് അവൾക്കും ഒരാശ്വാസം ആയി
ഓടിപ്പോയവൾ രോഹിണിയെ കെട്ടിപ്പിടിച്ചു.
” ചേച്ചീ……. ”
” മോളെ നീ ഇങ്ങനെ പേടിക്കാതെ… ഇത് ഒരു ചടങ്ങ് പോലെ അവര് വന്നു കണ്ടിട്ട് പോകട്ടെ.. “( രോഹിണി )
” എനിക്ക് പേടിയാവുന്നു ചേച്ചി..
ജിത്തൂവേട്ടനെ വിളിച്ചിട്ടാണേൽ കിട്ടുന്നതുമില്ല.. “( അമ്മു )
” അവൻ ഏതേലും കേസിന്റെ പുറകിൽ ഓടുന്ന സമയത്ത് നീ ഇത് അവനെ കൂടി അറിയിക്കണ്ടാട്ടോ..
പേടിക്കാനായിട്ടൊന്നുമില്ല..
ഇത് കല്യാണം ഒന്നുമല്ലല്ലോ..
അവര് വന്നു ഒന്ന് കണ്ടിട്ട് അങ്ങ് പോകുന്നു.
അത്രേയുള്ളൂ..”( രോഹിണി )
അതും പറഞ്ഞു രോഹിണി താഴേക്കു പോയി..
കൂട്ടിലിട്ട വെരുകിനെ പോലെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന സൗണ്ട് കേട്ടത്..
കുറച്ചു കഴിഞ്ഞപ്പോഴേക്കും താഴെ നിന്ന് വിളി വന്നു .
പേടിച്ചു വിറച്ചു താഴേക്കു ചെന്നപ്പോൾ അമ്മ കയ്യിൽ ചായ എടുത്തു തന്നു.
രോഹിണിയെ നോക്കിയപ്പോൾ ഒന്നും ഇല്ലന്ന് കണ്ണ് കാണിച്ചു.
അമ്മു ചായ കൊണ്ടുകൊടുത്തെങ്കിലും ആരുടെയും മുഖത്തേക്ക് നോക്കിയില്ല..
കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞിട്ട് അവർ തിരികെ പോയി.
അച്ഛന്റേം ഏട്ടന്റെയും സംസാരത്തിൽ നിന്ന് ഇത് ഏതാണ്ട് ഒക്കെ ഉറപ്പിച്ചതായി മനസിലായി.
ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടിയുള്ള ചടങ്ങായിരുന്നു നേരത്തെ കഴിഞ്ഞത്..
ആകെ സമനില തെറ്റുന്ന ഒരവസ്ഥയിലായിരുന്നു അമ്മു.
ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലായതും അവൾ വേഗം റൂമിലേക്ക് ഓടി.
റൂമിൽ കയറി വാതിലടച്ചു കട്ടിലിലേക്ക് വീണവൾ.
തലയണയിൽ മുഖമമർത്തി അത്രയും നേരം പിടിച്ചു വച്ച കണ്ണുനീരിനെ ഒഴുക്കി വിട്ടു.
കുറെ നേരം കഴിഞ്ഞപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്.
അതെടുത്തു നോക്കിയപ്പോൾ ജിത്തുവായിരുന്നു..
” ജിത്തുവേ… ട്ടാ… “( അമ്മു )
” അമ്മൂട്ടാ നീ കരയുവാണോ.. എന്താടാ എന്താ പറ്റിയെ..? “(ജിത്തു )
” എനിക്ക് ജിത്തൂവേട്ടനെ അത്യാവശ്യം ആയിട്ടൊന്നു കാണണം.. ”
എങ്ങലടികൾക്കിടയിലും അവൾ പറഞ്ഞൊപ്പിച്ചു.
അവളുടെ കരച്ചിൽ കേൾക്കുമ്പോൾ ജിത്തുവും വല്ലാതെ ആസ്വസ്ഥനായി..
” നീ വീട്ടിലാണോ,ഞാൻ അങ്ങോട്ട് വരാം..”( ജിത്തു )
” വേണ്ടാ ഇങ്ങോട്ട് വരണ്ട ഏട്ടാ.. ഞാൻ വീട്ടിലേക്കു വരാം.. ”
അതും പറഞ്ഞവൾ കാൾ കട്ട് ചെയ്തു.
പുറത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൾ ജിത്തുവിന്റെ വീട്ടിലേക്ക് പോയി.
അവൻ റൂമിൽ ആയിരുന്നു.
അമ്മു വേഗം അങ്ങോട്ടേക്ക് ചെന്ന് റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു.
” അമ്മൂട്ടാ… ”
ജിത്തുവിന്റെ ആ വിളിയിൽ നിയന്ത്രണം വിട്ട പോലെ പാഞ്ഞു ചെന്നവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു..
അവളുടെ കരച്ചിൽ ഒന്നടങ്ങിയതും അവൻ അവളെ മെല്ലെ അടർത്തി മാറ്റി.
കരഞ്ഞു കരഞ്ഞു ചുവന്നു വീർത്ത അവളുടെ കണ്ണുകൾ കാണുന്തോറും അവന്റെ നെഞ്ചിൽ നിന്ന് ചോര പൊടിയുന്നത് പോലെ തോന്നി..
അവൻ അവളെ ബെഡിൽ പിടിച്ചിരുത്തി കാര്യം തിരക്കി.
ഇന്ന് നടന്ന കാര്യം മുഴുവൻ പറഞ്ഞു പൊട്ടിക്കരയുന്നവളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന പോൽ അവൻ ചേർത്തു പിടിച്ചു..
ആ ചേർത്തുപിടിക്കൽ അവൾക്കും ഒരാശ്വാസം ആയിരുന്നു…
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വാതിൽ തുടരെ തുടരെ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ട് ജിത്തു വന്ന് വാതിൽ തുറന്നു.
പുറത്തു നിൽക്കുന്നവരെക്കണ്ടു അവർ രണ്ടു പേരും ഒരുപോലെ ഞെട്ടി…
തുടരും……