രചന – അമ്മു സജീവ്
ആദ്യമായി ഒരു ഇടിവെട്ട് അടി കണ്ട ആത്മസംതൃപ്തിയിൽ അമ്മു നന്നായി ഉറങ്ങിയെന്നു തന്നെ പറയാം.
പിറ്റേന്ന് രാവിലെ എണീറ്റ് പതിവുപോലെ അമ്മു റെഡി ആയി കോളേജിലേക്ക് വച്ചു പിടിച്ചു. ചെന്നപ്പോൾ നമ്മടെ ചങ്ക്‌സ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അല്ലേലും VIP കൾ എന്നും ലേറ്റ് ആയല്ലേ വരൂ. ശോ നിച്ച് ബയ്യ ഞാൻ ഒരു കില്ലാടി തന്നെ.ഐശ്വര്യമായി ചെന്ന് കേറിയപ്പോഴാണ് അറിഞ്ഞത് ഇന്നലെ അടി നടന്നത് കൊണ്ട് ഇന്ന് ക്ലാസ്സില്ലാരുന്നു. നമ്മൾ ലേറ്റ് ആയി ബന്നോണ്ട് അറിയാഞ്ഞതാ.
“നേരെ വീട്ടിലേക്ക് ചെന്ന് കേറാനും പറ്റില്ലല്ലോ ന്റെ ദേവി… അല്ലെങ്കിലേ ഉത്തരവാദിത്തം നഹി ന്നു പറഞ്ഞു ചെവി കടിച്ചു തിന്നുവാ. ഇനി ഇതൂടി ആയാൽ പറയേം വേണ്ട.”( പല്ലവി )
“എന്നാൽ നമുക്കൊരു കാര്യം ചെയ്യാം. ന്റെ ഒരു കസിൻ ചേച്ചിയുടെ കല്യാണം ഉണ്ട് ഇന്ന്. നമുക്ക് അവിടേക്ക് പോകാം. പോരാത്തതിന് നല്ല ഫുഡും കിട്ടും. എപ്പടി ” പുരികം പൊക്കിക്കൊണ്ട് മറിയാമ്മ ചോദിച്ചു.
” ഐഡിയ കൊള്ളാം. ഞാൻ ഓക്കെ. നിയോ അമ്മൂസേ… “( ചിന്നു )
” ഐഡിയ ഒക്കെ കൊള്ളാം. എന്നാലും വിളിക്കാത്ത കല്യാണത്തിന് ഒക്കെ എങ്ങനാ പോകുന്നെ?? “( പല്ലവി )
“” ആരാ ഈ പറയുന്നേ. പണ്ട് ട്യൂഷന് പോകാതെ ന്തോരം കല്യാണത്തിന് പോയിട്ടുള്ളതാണെന്നോ. ആ നീയാണോ ഈ പറയുന്നേ “( ചിന്നു )
” അതു പിന്നെ ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ……. “( പല്ലവി )
” എന്റെ പൊന്നോ. ന്തൊരഭിനയം.”(ചിന്നു )
” വാ നമുക്ക് പോകാം “( പല്ലവി )
” എവിടെ?? “( മറിയാമ്മ )
” കല്യാണത്തിന്. ന്താ നിങ്ങൾ വരുന്നില്ലേ?? ” ( പല്ലവി )
” അല്ല വിളിക്കാത്ത കല്യാണത്തിന് ആരോ വരുന്നില്ലന്നൊക്കെ പറയുന്ന കേട്ടല്ലോ. എന്നിട്ടിപ്പോ ന്തേയ്….. “( ചിന്നു )
” അവർ എന്നെ കല്യാണം വിളിക്കാത്തത് എന്റെ തെറ്റാണോ? അവർക്കെന്നോട് സ്നേഹം ഇല്ലന്ന് കരുതി ഞാൻ അങ്ങനാണോ. ഇവളുടെ കസിൻ ചേച്ചി എനിക്ക് പിറക്കാതെ പോയ എന്റെ കസിൻ ചേച്ചിയാ. ചേച്ചി….., ഞാൻ ദാ എത്തി “( പല്ലവി )
” ന്തോ ങ്ങനെ…… വാ വാ. ഇതിലും കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള ത്രാണി ഇല്ല. “( മറിയാമ്മ )
അങ്ങനെ നമ്മുടെ വീരശൂര പരാക്രമികൾ കല്യാണത്തിന് പോയി കല്യാണ വീട്ടിലെത്തി മറിയാമ്മയുടെ പേരും പറഞ്ഞു അവിടെ മൊത്തം കേറിയിറങ്ങി നിരങ്ങി. വായിനോട്ടം എല്ലാം തകൃതിയായി തന്നെ നടന്നു. പിന്നീട് ഫുഡ് കഴിക്കാനായി പോയി.മാസങ്ങളായി കഴിക്കാൻ ഒന്നും കിട്ടാതിരുന്ന പിള്ളേരെ പോലെ മൂന്നും കയ്യിട്ട് വാരി കഴിക്കാൻ തുടങ്ങി. അധികം ആരും ശ്രദ്ധിക്കാത്ത ഭാഗം ആയതുകൊണ്ട് ഇവർ കാട്ടിക്കൂട്ടിയതൊന്നും ആരും കണ്ടില്ല.
അങ്ങനെ ചിന്നുവും പല്ലവിയും കൂടി ഒരു ചിക്കൻ കാലിനു വേണ്ടി മൽപ്പിടുത്തം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് കയ്യിലിരുന്ന ചിക്കൻ കാൽ ഫ്ലൈറ്റ് പിടിച്ചു പോകുന്നത് കണ്ടത്. കറക്റ്റ് ആയിട്ട് അതവിടെ നിന്ന ഒരു ചേട്ടന്റെ ഷർട്ടിൽ തന്നെ ലാൻഡ് ചെയ്തു.
” ഈശ്വരാ…….. “( പല്ലവി )
” ഭഗവാനെ…… “( ചിന്നു )
” കർത്താവെ…….. “( മറിയാമ്മ )
” എടി അങ്ങേര് നല്ല കലിപ്പിലാണല്ലോ… അയ്യോ ദേ ഇങ്ങോട്ട് വരുന്നു. ഞാൻ ബോധം കെട്ട് വീണാലോ… “( പല്ലവി )
” ദേ പെണ്ണെ ഒന്നടങ്ങി നിൽക്കുന്നുണ്ടോ. കർത്താവെ ഏത് സമയത്താണോ ഇതിനെയൊക്കെ ഇങ്ങോട്ട് കൊണ്ട് വരാൻ തോന്നിയത്. “( മറിയാമ്മ )
“വഴക്കിടാനുള്ള സമയമല്ല ഇത്. രക്ഷപ്പെടാനുള്ള വഴി പറ “( ചിന്നു )
” ഓടിയാലോ?? “( പല്ലവി )
” ദേണ്ടേ പുള്ളി ഇങ്ങ് എത്തി.. “( മറിയാമ്മ )
” നിനക്കൊന്നും കണ്ണ് കാണില്ലേ??. ന്താ ഇത്?? ( സേട്ടൻ )
” ചിക്കൻ കാൽ അല്ലെ ചേട്ടാ.. “( പല്ലവി )
ബാക്കി രണ്ടും പല്ല് കടിച്ചോണ്ട് പല്ലവിയെ നോക്കി. അവിടെയാണേൽ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവം ഇട്ട് നിൽപ്പുണ്ട്.
” ഓഹോ തോന്ന്യാസം കാണിച്ചതും പോരാ നിന്ന് അധികപ്രസംഗം നടത്തുന്നോ…. “( സേട്ടൻ )
” അത് പിന്നെ ചേട്ടാ ഒരബദ്ധം പറ്റിയതാ. ക്ഷമിക്കണം.ഇനി ആവർത്തിക്കില്ല.”( മറിയാമ്മ )
” രാവിലെ ഓരോന്നു കുറ്റിയും പറിച്ചോണ്ട് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ… നിന്നെയൊക്കെ കയർ ഊരി വിട്ട വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ… “=സേട്ടൻ )
വീണ്ടും ബ്ലാ ബ്ലാ ന്നു പറഞ്ഞു എന്തൊക്കെയോ പറഞ്ഞു.
ഇയാളിത് പറഞ്ഞു പറഞ്ഞു ഇത് എവിടെ പോകുന്നു. പോട്ടെ പോട്ടെ എന്ന് കരുതുമ്പോൾ തലേൽ കേറിയിരുന്നു ഓംകാര നടനം ആടുന്നോ ബ്ലഡി ഗ്രാമവാസി… ഇങ്ങേർക്കെന്നെ ശെരിക്കും അറിയില്ല. ഇടഞ്ഞാൽ ഞാൻ കൊലകൊമ്പിയ കൊലകൊമ്പി… ( പല്ലവി ആത്മ )
മനസ്സിൽ പറഞ്ഞതാട്ടോ,അത് ഈ കാട്ടുമാക്കാനെ പേടിച്ചിട്ടൊന്നുമല്ല. വെറുതെ എന്റെ തടി കേടാക്കണ്ടാന്ന് കരുതിയാ…..
” നിന്ന് സ്വപ്നം കാണാതെ പോകാൻ നോക്കെടി.. ”
അതും പറഞ്ഞു അങ്ങേര് പോയി.
” ഇയാൾ ആരാന്നാ ഇയാളുടെ വിചാരം. എന്തൊക്കെയാ പറഞ്ഞത്. അഹങ്കാരൻ…. “( പല്ലവി )
” ഒന്ന് മിണ്ടാതിരിക്ക് പല്ലി… ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല വാ നമുക്ക് പോകാം. “( ചിന്നു )
വീട്ടിൽ ചെന്നപ്പോൾ അച്ഛനും ചേട്ടനും അവിടെയുണ്ടായിരുന്നു. അങ്ങനെ സംസാരിച്ചിരുന്നപ്പോൾ ആണ് പുറത്താരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.
അമ്മു പോയി വാതിൽ തുറന്നതും അവിടെ നിക്കുന്നവരെ കണ്ടു അവളുടെ കണ്ണ് രണ്ടും ബുൾസൈ പോലെ ഇപ്പൊ വെളിയിൽ വീഴും എന്ന അവസ്ഥയിലായി.
കല്യാണവീട്ടിൽ വച്ചു ചെവി പൊട്ടുന്ന രീതിയിൽ ചീത്ത വിളിച്ച സേട്ടൻ. കൂടെ വേറെ ആരൊക്കെയോ ഉണ്ട്.
ഭഗവാനെ വിളിക്കാത്ത കല്യാണത്തിന് പോയി ഫുഡ് അടിച്ചതിനു ആളെ കൂട്ടി വീട്ടിൽ കേറി തല്ലാൻ വല്ലോം വന്നതാണോ.അച്ഛനും അമ്മേം ഒക്കെ അറിഞ്ഞാൽ എന്നെ തല്ലിക്കൊല്ലും. കാല് പിടിച്ചാലോ….( അമ്മു ആത്മ )
പിന്നീടൊന്നും നോക്കിയില്ല നേരെ അവരുടെ കാലിലേക്ക് മറിഞ്ഞു വീണു ഒരൊറ്റ ഡയലോഗ്,
” പുരുഷു എന്നെ അനുഗ്രഹിക്കണം. “( പല്ലവി )
” ന്താ?? “( വന്നവരിൽ ഒരാൾ )
” സോറി ഡയലോഗ് മാറിപ്പോയതാ. ശ്രദ്ധിക്കണ്ടേ അമ്മു. ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാണ്ട് പെരുമാറാമോ. ബൈദുബായ് എന്നോട് ക്ഷമിക്കണം ന്റെ ഫ്രണ്ട് മരിയയുടെ കസിന്റെ കല്യാണം ആയിരുന്നു. അവളാ ഞങ്ങളെ വിളിച്ചു കൊണ്ട് വന്നത്. ഇനി ഇതാവർത്തിക്കില്ല. “( പല്ലവി )
അവർ എല്ലാവരും ഇതേത് ജീവി എന്ന രീതിയിൽ അവളെ തന്നെ നോക്കി നിക്കുവാ. മറ്റേ ചേട്ടനാണേൽ ഇതൊക്കെ കേട്ടിട്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുവാ..
” കള്ള ബടുവ നിന്ന് കിണിക്കുന്നത് കണ്ടില്ലേ… എന്റെ അവസ്ഥ ഇതായിപ്പോയി അല്ലേൽ ഈ അമ്മു ആരാന്ന് കാണാമായിരുന്നു. ഹും……. “( അമ്മു ആത്മ )
“മോളെ ഇതല്ലേ രാഘവന്റെ വീട്??”( ഒരാൾ )
” അങ്കിളെ അച്ഛനോടൊന്നും പറയല്ലേ.. ഞാൻ സോറി പറഞ്ഞില്ലേ. ഇനി ഇത് ആവർത്തിക്കില്ല. “( അമ്മു )
” വയ്യാത്ത കൊച്ചാണെന്ന് തോന്നുന്നു. മോളെ ഞങ്ങൾ രാഘവനെ ഒന്ന് കാണാൻ വന്നെയാ… “( കൂട്ടത്തിലൊരാൾ )
മനസ്സില്ലാ മനസോടെ അമ്മു അച്ഛനെ വിളിക്കാനായി അകത്തേക്ക് കയറി.
തുടരും…………..

by