രചന – അമ്മു സജീവ്
പിന്നീട് എല്ലാം പെട്ടന്നായിരുന്നു.
അടുത്ത ദിവസം തന്നെ ഒരു ജ്യോൽസ്യനെ കണ്ടു നിശ്ചയത്തിനുള്ള സമയം എടുത്തു.
അടുത്താഴ്ച വളരെ നല്ല സമയം ആയതിനാൽ ആ ഞായറാഴ്ച തന്നെ നടത്താം എന്ന് തീരുമാനിച്ചു.
നിശ്ചയത്തിന് വളരെ അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും മാത്രം ക്ഷണിച്ചു.
കല്യാണം എല്ലാവരെയും വിളിച്ചു ഗംഭീരമായി നടത്താമെന്ന് കരുതി.
സമയം കുറവായതുകൊണ്ട് തന്നെ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും തിരക്കുകളിൽ ആയിരുന്നു.
ഡ്രസ്സ് എടുക്കാൻ തന്നെ ഒരു ദിവസം പോയിക്കിട്ടി.
അല്ല ലേശം പോലും ബോധം ഇല്ലാത്ത ഇതിനെ ഒക്കെ ഡ്രസ്സ് എടുക്കാൻ കൊണ്ടു പോയവരെ പറഞ്ഞാൽ മതിയല്ലോ.
അവിടെ കണ്ട തുണി മുഴുവൻ വാരി ഇട്ടിട്ട് ഗഹനമായ ചിന്തയായിലാണ് അമ്മുവും കൂട്ടുകാരും.
അവിടെ നിൽക്കുന്ന സെയിൽസ് ഗേൾ ആണെങ്കിൽ ഇതിനെ ആരേലും ഒന്ന് വിളിച്ചോണ്ട് പോകുവോ എന്ന ദയനീയ എക്സ്പ്രഷൻ ഇട്ട് നിക്കുവാ..
അത്രയ്ക്കുണ്ടേയ് ചെയ്തുവച്ച ഉപകാരം.
എടുക്കുന്ന ഒന്നും അമ്മുവിന് ഇഷ്ടപ്പെടുന്നില്ല.
ഒരെത്തും പിടിയും കിട്ടാതെ നിന്നപ്പോഴാണ് ജിത്തു അങ്ങോട്ട് വന്നത്.
” കഴിഞ്ഞില്ലേ ഇതുവരെ?? “(ജിത്തു )
” ഒന്നും ഒരു രസവുമില്ല. “(അമ്മു )
” മാറിക്കെ, ഞാൻ ഒന്ന് നോക്കട്ടെ.. ”
അതും പറഞ്ഞു ജിത്തു മൊത്തത്തിൽ അവിടെ ഒന്ന് കണ്ണോടിച്ചു..
” അത് ഒന്നിങ്ങു എടുത്തേ.. “( ജിത്തു )
അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോഴുണ്ട് ഒരു റോയൽ ബ്ലൂ കളർ ലഹങ്ക.
എന്നാലും ഇത്രയും നേരം ഞാൻ നോക്കിയിട്ട് ഇതൊന്നും കണ്ടില്ലല്ലോ..
ഇപ്പൊ ഇതെവിടുന്ന് വന്ന്..-( ആത്മ )
പിന്നെ നീല കളറിനോടുള്ള മുടിഞ്ഞ പ്രേമം കൊണ്ട് നമ്മൾ അത് തന്നെ എടുത്തു.
അത് കണ്ടതും നമ്മൾ നേരത്തെ കണ്ട ആ സെയിൽസ് ഗേൾ പുള്ളിയെ നന്ദിയോടെ നോക്കി.
ജിത്തുവിനും അതെ കളർ കുർത്ത എടുത്തു.
അവിടുന്നിറങ്ങി ഫുഡ് ഒക്കെ കഴിച്ചിട്ട് എല്ലാവരും വീട്ടിലേക്ക് മടങ്ങി.
പോകുന്ന വഴിയിൽ ചിന്നുവിനെയും മരിയയെയും അവരവരുടെ വീട്ടിൽ കൊണ്ട് തട്ടി.
പിന്നീട് ഭയങ്കര ബഹളം ആയിരുന്നു.
പന്തൽ ഇടാനും പാചകവുമായി ഒക്കെ നല്ല തിരക്ക്.
ദൈവം വാരിക്കോരി സൗന്ദര്യം തന്നതുകൊണ്ട് അമ്മു ബ്രൂട്ടി പാർലറിൽ പോയേക്കുവാ..
പുട്ടിനു പീര പോലെ ബാക്കി മൂന്നും കൂടെയുണ്ട്..എന്തിനാണോ എന്തോ..
അവിടെ ചെന്ന് ഒരു യുദ്ധം കഴിഞ്ഞാണ് നാലും ഇറങ്ങിയത്.
ത്രെഡ്ഡിങ്ങും ഫേഷ്യലും അതോടെ കഴിഞ്ഞു.
അങ്ങനെ നമ്മൾ കാത്തിരുന്ന ദിവസം ഇങ്ങ് എത്തി.
ഒരേ ഒരു നിശ്ചയം അല്ലെ അതോണ്ട് അതിരാവിലെ എണീറ്റ് ഒന്ന് കുളിച്ചേക്കാമെന്ന് കരുതി അമ്മു വേഗം കുളിക്കാൻ കയറി.
അഞ്ചു മണിയൊക്കെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ ആവോ…
കുളിച്ചു വന്ന് തലമുടി ഉണക്കിക്കൊണ്ടിരുന്നപ്പോഴാണ് ചങ്കത്തികൾ എന്ന് പറയുന്ന ജന്തുക്കൾ രാവിലെ തന്നെ കെട്ടും പൊട്ടിച്ചോണ്ട് വന്നേക്കുന്നത്.
ഇവറ്റകൾക്കൊന്നും ഉറക്കവും ഇല്ലേ..??.
ആറര കഴിഞ്ഞപ്പോഴേക്കും ബ്രൂട്ടീഷ്യൻ സേച്ചി വന്നു.
” ശ്യെടാ, ഇങ്ങോട്ട് മാറി നിൽക്ക് പിള്ളേരെ..
ഇതെന്റെ നിശ്ചയം അല്ലേ..
അപ്പൊ ഞാൻ അല്ലെ ഒരുങ്ങണ്ടേ..
മാറി നിൽക്ക് ഇങ്ങോട്ട്…. ”
അതും പറഞ്ഞു ഓരോന്നിനെ ആയിട്ട് മാറ്റാൻ നോക്കുവാണ് അമ്മു.
ഇപ്പൊ കാര്യത്തിന്റെ കിടപ്പ് എല്ലാവർക്കും മനസിലായി കാണുമല്ലോ ല്ലേയ്….
അമ്മുവിനോടുള്ള സ്നേഹം കൊണ്ടൊന്നും വന്നെയല്ല ഇവറ്റകൾ.
നേരത്തെ വന്ന് മേക്കപ്പ് ഇടാനായിരുന്നു.
ബ്ലഡി ഗ്രാമവാസികൾ…
” നിനക്ക് ആൾറെഡി ആൾ സെറ്റായില്ലേ..
പിന്നെ നീ ആരെ കാണിക്കാനാ മേക്കപ്പ് ഇടുന്നെ..
അതുപോലെയാണോ ഞങ്ങൾ “( ചിന്നു )
” നീയൊക്കെ നോക്കിക്കോടി നിനക്കൊക്കെ വായു ഗുളിക വാങ്ങിക്കാൻ പോലും ഒരുത്തനെ വായിനോക്കാൻ കിട്ടില്ല.. “( അമ്മു )
” പോടീ അവിടുന്ന് ദുഷ്ടേ… “( മറിയാമ്മ )
അവസാനം അമ്മുവിനെയും നല്ല ഭംഗിയായി ഒരുക്കി.
മുഹൂർത്തം ആയതുകൊണ്ട് അവരെ രണ്ടുപേരെയും സ്റ്റേജിൽ കയറ്റി ഇരുത്തി.
ജിത്തുവിന് ആ വേഷം നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.
അമ്മു ആണേൽ അവനെ തന്നെ വായിനോക്കിക്കൊണ്ട് ഇരിക്കുകയാണ്.
അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
അമ്മുവിനെ അത്രയ്ക്കും ഭംഗി ഉണ്ടായിരുന്നു.
എന്ന് കരുതി അവൾ ഇങ്ങനെ പരസ്യമായി വായിനോക്കുമെന്ന് അവൻ കരുതുന്നില്ലല്ലോ..
വായിനോട്ടത്തിൽ ഗോൾഡ് മെഡൽ വാങ്ങിയ അമ്മുവിനോടാ കളി.
അച്ചുവും ചിന്നുവും മറിയാമ്മയും ഇതൊക്കെ എന്ത് എന്ന എക്സ്പ്രഷൻ ഇട്ട് നിക്കുവാ..
( ഈ പെണ്ണ് ഉള്ള വിലയും കൂടി കൊണ്ട് കളയുമെന്നാ തോന്നുന്നേ..
ഇങ്ങനെയൊക്കെ വായിനോക്കാമോ…
എടാ ഇതിങ്ങനെ ഒന്നുമല്ലടാ…)
എവിടെ…. അവിടെ ഒരു മാറ്റവും ഇല്ല.
അങ്ങോട്ട് തന്നെ നോക്കിക്കൊണ്ട് ഇരിക്കുവാണ്.
പുറകിൽ കൂടി ചെന്ന് രോഹിണി അവളുടെ തോളിൽ ഒന്ന് പിച്ചിയപ്പോഴാണ് കൊച്ചിന് സ്വബോധം വന്നത്.
ഞെട്ടിതിരിഞ്ഞു ചുറ്റും നോക്കിയപ്പോഴുണ്ട് എല്ലാവരും അവളെ അന്തം വിട്ട് നോക്കുവാണ്.
പിന്നെ നമുക്കിതൊന്നും ന്യൂ റൈസ് അല്ലാത്തതുകൊണ്ട് എല്ലാവരെയും നോക്കി വെടിപ്പായിട്ട് ഒന്ന് ഇളിച്ചു കാണിച്ചു.
ചമ്മൽ മറയ്ക്കാനായി തിരിഞ്ഞപ്പോഴാണ് ചിരി കടിച്ചു പിടിച്ചു ഇരിക്കുന്ന ജിത്തുവിനെ കണ്ടത്.
” പരട്ട കിളവ, നിങ്ങളെ എന്റെ കയ്യിൽ കിട്ടും. അന്ന് ഞാൻ എടുത്തോളാം. “( ആത്മ )
ചടങ്ങുകൾ എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു.
ആരും കാണാതെ ജിത്തു അവളെ റൂമിലേക്ക് കൊണ്ടുപോയി.
കണ്ണുകൾ അടച്ചു തിരിഞ്ഞു നിൽക്കുന്ന അവളുടെ കഴുത്തിലേക്ക് അവൻ ഹാർട്ട് ഷേപ്പിലെ ലോക്കറ്റ് ഉള്ള ഒരു ചെയിൻ അണിയിച്ചു കൊടുത്തു.
അമ്പരന്ന് നോക്കിനിൽക്കുന്നവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.
കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അധികം വൈകാതെ തന്നെ അവർ താഴേക്കു പോയി.
പിന്നീട് ഫുഡ് ഒക്കെ കഴിച്ചു.
ചിക്കൻ പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് സദ്യ വച്ചു അഡ്ജസ്റ്റ് ചെയ്തു.
അങ്ങനെ ആ ദിവസം വളരെ ഭംഗിയായി കടന്നു പോയി.
തുടരും…….

by