19/04/2026

പല്ലവി : ഭാഗം 26

രചന – അമ്മു സജീവ്

വാതിൽ തുറന്നതും അവർ കണ്ടത് കോപത്താൽ ജ്വലിച്ചു നിക്കുന്ന രാഘവിനെയും അപ്പുവിനെയും ആണ്.
അവരെ കണ്ടതും അമ്മുവും ജിത്തുവും ഒരുപോലെ ഞെട്ടി.
” അപ്പു ഞാൻ…….. “(ജിത്തു )
” മതി നിർത്ത്… ഒന്നും പറയണ്ട.. കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ… “( അപ്പു )
ജിത്തുവിന്റെ കോളറിനു കുത്തിപ്പിടിച്ചു കൊണ്ട് അപ്പു അവനു നേരെ ചീറി..
ജിത്തുവിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞ അമ്മുവിനെ രാഘവൻ പിടിച്ചു വച്ചു.

“അപ്പു. ഡാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”( ജിത്തു )
” നീ ഒന്നും പറയണ്ട.. “(അപ്പു )
” അച്ഛാ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്.. “( അമ്മു )
” നിനക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിട്ട് നീയെന്താ കാണിച്ചത്.. “( അച്ഛൻ )
” ഞാൻ പറയുന്നതൊന്ന് കേൾക്ക്… പ്ലീസ്… ” ( അമ്മു )
അതൊന്നും മൈൻഡ് ചെയ്യാതെ നിൽക്കുവാണ് രാഘവൻ.

ബഹളം കേട്ട് വന്ന അച്ചു കാണുന്നത് ജിത്തുവിന് നേരെ കയർക്കുന്ന അപ്പുവിനെയാണ്..
അവൾ പിടിച്ചു മാറ്റാൻ നോക്കിയിട്ടും അവൻ ചലിക്കുന്നത് കൂടി ഇല്ലായിരുന്നു..
” അച്ഛാ.. പ്ലീസ് ജിത്തൂവേട്ടനെ ഒന്നും ചെയ്യല്ലേ.. പ്ലീസ്..
ഞാൻ അച്ഛന്റെ കാല് പിടിക്കാം.. ”
അതും പറഞ്ഞവൾ അച്ഛന്റെ കാലിൽ ചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി..
അത് കണ്ടതും അപ്പു ജിത്തുവിന്റെ ഷർട്ടിൽ നിന്ന് പിടി വിട്ട് വന്നു അവളെ കൈയിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു..

അവളെ തല്ലാനായി കൈ ഉയർത്തിയതും അവന്റെ കയ്യിൽ പിടി വീണു.
( ഇപ്പൊ നിങ്ങൾ കരുതും അത് ജിത്തുവാണെന്ന്..
എന്നാൽ എല്ലാരും ചമ്മി..
അത് ജിത്തുവല്ല…)

കയ്യിൽ പിടി വീണത് കണ്ട് അങ്ങോട്ട് നോക്കിയ അപ്പു കാണുന്നത് അവന്റെ കയ്യിൽ പിടിച്ചിരിക്കുന്ന രാഘവിനെയാണ്.
” എടാ കുരുത്തം കെട്ടവനെ ഒരവസരം കിട്ടിയപ്പോൾ അത് മുതലാക്കാൻ നോക്കുന്നോ?? “( അച്ഛൻ )
” അത് പിന്നെ ആവേശം ചെറുതായൊന്നു കൂടിപ്പോയി.. “( അപ്പു )
” എന്റെ കൊച്ചിനെ തല്ലാൻ നോക്കുന്നോ.. “( അച്ഛൻ )
” അതാ ഫ്ലോയിൽ അങ്ങ് വന്നു പോയതാ എന്റെ പൊന്നോ.. “( അപ്പു )
അതും പറഞ്ഞു അപ്പു നന്നായൊന്ന് ഇളിച്ചു കാണിച്ചു..
ഇവരുടെ വർത്തമാനം കേട്ട് കിളി പറന്നു നിൽക്കുവാണ് ജിത്തുവും അമ്മുവും അച്ചുവും..
( ഇതിപ്പോ എനിക്ക് വട്ടായതാണോ അതോ ഇവർക്ക് വട്ടായതാണോ..)

സംസാരിച്ചു തിരിഞ്ഞപ്പോഴാണ് അപ്പുവിനും അച്ഛനും അബദ്ധം പറ്റിയത് മനസിലായത്..
” ഇനിയിപ്പോ ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ലല്ലോ.
അച്ഛൻ തന്നെ പറഞ്ഞോ.. “( അപ്പു )
” വേണ്ട.. നീ തന്നെ പറ.. “( അച്ഛൻ )
” അച്ഛൻ പറഞ്ഞോ..
തല ഇരിക്കുമ്പോ വാൽ ആടാൻ പാടില്ലല്ലോ.. “( അപ്പു )

” നീ പറയ്.. “( അച്ഛൻ )
” ഹോ…. ആരേലും ഒന്ന് പറയ്…. ( അച്ചു )
” എന്നാ ഞാൻ തന്നെ പറയാല്ലേ… “( അപ്പു )
” ആഹ് പറ.. “( അച്ചു )
” അതായത് ഉത്തമാ..

ഈ നിക്കുന്ന ഇളയ ട്രോഫിയുടെ പെട്ടന്നുള്ള മാറ്റത്തിന്റെ കാരണം അന്വേഷിച്ചു പോയപ്പോൾ തന്നെ ഇവരുടെ കാര്യം ഞങ്ങൾക്ക് കത്തി..
ഒന്നും അറിയാത്ത പോലെ നടന്നതല്ലേ രണ്ടും..
അപ്പൊ ഇങ്ങനൊരു പണി കൊടുക്കണ്ടായിരുന്നോ…
അതോണ്ട് ഞങ്ങൾ പ്ലാൻ ചെയ്ത ഒരു സിന്ന നാടകം ആണിത്… “( അപ്പു )
അപ്പോഴേക്കും ജിത്തുവിന്റെ അച്ഛനും അമ്മയും അങ്ങോട്ട്‌ വന്നു..
അവരും ഈ നാടകത്തിന്റെ ഭാഗം തന്നെയായിരുന്നു..

അപ്പു പറഞ്ഞു കഴിഞ്ഞപ്പോഴാണ് എല്ലാർക്കും ഒരാശ്വാസം ആയത്.
അമ്മു ഓടിച്ചെന്ന് അപ്പുവിന്റെ മുതുകിൽ ഒരടി വച്ചു കൊടുത്തു..
” എടി കുട്ടി പിശാചേ.. എന്റെ പുറം… “( അപ്പു )
” ആണോ.. കണക്കായിപ്പോയി.. ഇതാരുടെ ഐഡിയ ആയിരുന്നു.. “( അമ്മു )
” കഥ, തിരക്കഥ, സംഭാഷണം.. എല്ലാം നമ്മുടെ പ്രൊഡ്യൂസർ ന്റെ വക.. “( അപ്പു )
” എന്റപ്പൂ.. എന്ത് പിടിയാടാ നീ പിടിച്ചേ.. “( ജിത്തു )
” കാരക്റ്റർ ആയാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടൂല്ലാളിയാ… “( അപ്പു )

” എന്നാലും എന്റച്ചാ.. ഞാൻ എന്തോരം തീ തിന്നുവെന്ന് അറിയുമോ..?? “( അമ്മു )
” അച്ചോടാ..പോട്ടെട്ടോ.. എന്റെ പൊന്ന് ഇങ്ങ് വാ.. ”
അതും പറഞ്ഞു അച്ഛൻ അവളെ ചേർത്തു നിർത്തി..
( ഈ അച്ഛൻ ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കർ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ…)
” അച്ഛൻമാർ ആയാൽ ഇങ്ങനെ വേണം.. കണ്ടു പഠിക്ക്.. ”
അതും പറഞ്ഞു അച്ചു അവളുടെ അച്ഛനെ നോക്കി..

” അയ്യടി.. ആദ്യം തലയിൽ നിന്ന് ആ മൊട്ടത്തോട് ഒന്ന് മാറട്ടെ.. എന്നിട്ടാവാം ബാക്കി…. ” ( ദേവൻ )
പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു..
അമ്മുവും വീട്ടുകാരും അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയി..
ഹാളിൽ ഇരുന്ന് അമ്മുവിന്റെയും ജിത്തുവിന്റെയും കാര്യം സംസാരിക്കുവാണ് അച്ഛനും അപ്പുവും..
” നിശ്ചയം ഇപ്പൊ നടത്തി വയ്ക്കാം..
കല്യാണം പിന്നീട് പഠിത്തം ഒക്കെ കഴിഞ്ഞു നടത്താം.. അത് പോരെ അപ്പു.. “( അച്ഛൻ )

” അത് മതി അച്ഛാ.. “( അപ്പു )
” അതേയ്.. കല്യാണം ഇപ്പോഴേ വേണ്ട.. ഒന്ന് രണ്ട് രണ്ട് മാസം കഴിഞ്ഞു മതി.. “( അമ്മു )
” അത് മതിയോ.. വേണേൽ നമുക്ക് നാളെ തന്നെ നടത്തിയാലോ..? “( അപ്പു )
” ഓഹ് വേണ്ട.. അതൊക്കെ ഒരു ബുദ്ധിമുട്ട് ആയാലോ?? “( അമ്മു )
” കേറി പൊയ്ക്കോണം… ”
അതും പറഞ്ഞു അച്ഛൻ കൈ ഓങ്ങിയതും അമ്മു ജീവനും കൊണ്ടോടി…

തുടരും………