19/04/2026

പല്ലവി : ഭാഗം 24

രചന – അമ്മു സജീവ്

മ്മയുടെ ഭീഷണി നിലനിൽക്കുന്നതിനാലാവാം കൊടുത്ത പണി മൊത്തം ഭംഗിയായി ചെയ്ത ശേഷം നാലുപേരും കൂടി ഹാളിൽ വന്നിരുന്നു. ” ഇതിലും ഭേദം എന്റെ മമ്മി ആയിരുന്നു.. “( മരിയ ) ” പണിയെടുക്കാൻ വയ്യാത്തതുകൊണ്ടാ രാവിലെ തന്നെ വീട്ടീന്ന്മുങ്ങുന്നത്.. എന്നിട്ടിവിടെയും പണി. “( ചിന്നു ) ” നമ്മുടെ വീട്ടുകാർ ആരും ശെരിയല്ല.. ഇവരുടെ ഒക്കെ വിചാരം നമ്മളെന്തോ കുപ്പിന്ന് വന്ന ജീമ്പൂമ്പ ആണെന്ന.. ഹും… “( അച്ചു ) അപ്പോഴേക്കും ജാനകി ഒരു പ്ലേറ്റിൽ പലഹാരവുമായി വന്നു അവർക്ക് കൊടുത്തു.. ” അമ്മയ്ക്കല്ലേലും നമ്മളോട് ഭയങ്കര സ്നേഹവാ.. “( അച്ചു ) ” എന്നിട്ട് കുറച്ചു മുന്നേ നീ ഇതല്ലല്ലോ പറഞ്ഞേ.. “( അമ്മു )

” അങ്ങനെ തന്നാ പറഞ്ഞേ.. മര്യാദയ്ക്കിരിക്കുന്ന കൊച്ചിനെ പറ്റി അപവാദം പറയുന്നോ?? “( അച്ചു ) ” എന്നിട്ടെവിടെ?? “( ചിന്നു ) ” ആര്?? “( അച്ചു ) ” മര്യാദയ്ക്കിരിക്കുന്ന കൊച്ച്.. “( ചിന്നു ) ” ദാണ്ടേ ഞാൻ തന്നെയാ ആ കൊച്ച്.. “( അച്ചു ) ” പ്ഫാ…… “( ചിന്നു ) “ഒന്ന് പതുക്കെ ആട്ട് കൊച്ചേ.. കയ്യിലിരുന്ന മുറുക്ക് വരെ നാണിച്ചിറങ്ങി ഓടി..” കയ്യിൽ നിന്ന് തെറിച്ചു പോയ മുറുക്ക് നോക്കിക്കൊണ്ട് അമ്മു പറഞ്ഞു.. ” ഐ ആം ദി സോറി അളിയാ.. “( ചിന്നു “നമ്മൾ തമ്മിൽ സോറി ഒക്കെ വേണോടാ..അതോണ്ട് നിന്റെ ഈ മുറുക്ക് ഞാൻ എടുത്തേ..” അതും പറഞ്ഞോണ്ട് ചിന്നുവിന്റെ മുറുക്കും എടുത്തോണ്ട് അമ്മു ഇറങ്ങി ഓടി.. പുറകെ തന്നെ ചിന്നുവും വച്ചു പിടിച്ചു.. കുറെ നേരം ആയിട്ടും അനക്കം ഒന്നുമില്ലാത്തതുകൊണ്ട് അവരെ തിരക്കി ഇറങ്ങിയ മറിയാമ്മയും അച്ചുവും കാണുന്നത് അവിടെ ആ പുൽത്തകിടിൽ കിടന്നു അടി കൂടുന്ന അമ്മുവിനെയും ചിന്നുവിനെയും ആണ്.

പിടിച്ചു മാറ്റാൻ നോക്കിയിട്ട് അവർക്കും കൂടി കിട്ടിയതല്ലാതെ രക്ഷയില്ല. ” മാറിനെടി രണ്ടും….. ” ഇടിമുഴക്കം പോലെയുള്ള അമ്മയുടെ സൗണ്ട് കേട്ടതും രണ്ടുപേരും അകന്നു മാറി നല്ല കുട്ടികളായി ഇരുന്നു.. ഇരുത്തം ഒക്കെ കണ്ടാൽ ഇതുപോലെ പാവങ്ങൾ വേറെയില്ല.. രണ്ട് പേർക്കും സമാധാനത്തിന്റെ ഓരോ നൊബേൽ പ്രൈസ് കൊടുക്കാൻ തോന്നും.. അമ്മയെ പേടിച്ചു കിട്ടിയ മുറുക്കിന്റെ പാതിയും കഴിച്ചോണ്ട് നാലുപേരും ഊരു തെണ്ടാൻ ഇറങ്ങി.. കുറെ നേരം അവിടെയും ഇവിടെയും ഒക്കെ നടന്നിട്ട് നേരെ മരിയയുടെ വീട്ടിൽ ചെന്നു നിന്നു. വാതിലിൽ എത്തിയപ്പോഴേ നല്ല ചിക്കൻ കറിയുടെ മണം അടിച്ചു പിന്നെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ നിന്നില്ല നേരെ ചെന്ന് കേറിക്കൊടുത്തു. അടുക്കളയിൽ നിന്ന് കറി വച്ചോണ്ടിരുന്ന മരിയയുടെ അമ്മ പാത്രം എടുക്കാനായി തിരിഞ്ഞതും കാണുന്നത് കയ്യിലൊരു പ്ലേറ്റുമായി നിൽക്കുന്ന അമ്മുവിനെയാണ്.. ” പേടിച്ചു പോയല്ലോ പെണ്ണെ.. “(സൂസൻ )

” ആന്റിയുടെ പണി കുറയ്ക്കാൻ വന്നെയാ ഞാൻ.. അതിൽ നിന്ന് ആ വല്യ പീസൊക്കെ ഇങ്ങോട്ടു ഇട്ടോ… “( അമ്മു ) ” അല്ല ചേച്ചി വെജിറ്റേറിയൻ അല്ലേ… “( അച്ചു ) ” നിന്നോടൊരു തവണ പറഞ്ഞതല്ലേ.. ഞാൻ ചിക്കൻ മാത്രം കഴിക്കുന്ന വെജിറ്റേറിയൻ ആണെന്ന്.. “( അമ്മു ) ” ഓഹോ അങ്ങനേം ഉണ്ടല്ലേ.. എനിക്കും താ ആന്റി.. “(അച്ചു ) അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് കുറച്ചു നേരം സിനിമ ഒക്കെ കണ്ടിരുന്നു.. വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും പിരിഞ്ഞു പോയി.. തുടരും……