18/04/2026

പല്ലവി : ഭാഗം 13

രചന – അമ്മു സജീവ്

വീട്ടുകാർ ഒക്കെ കേക്ക് മുറിക്കുന്ന സമയത്തേ വരൂ.. അതുവരെ അവിടെ മുഴുവൻ അലങ്കരിക്കലാണ് നമ്മുടെ പണി. നിറയെ ബലൂണും മറ്റും വച്ചു ആ വീട് ഏതാണ്ട് ഉത്സവ പറമ്പ് പോലെ ആക്കിയെടുത്തു. ബാക്കി മൂന്ന് പേരുടെയും വീട്ടുകാർ മൂന്നു മണിയായപ്പോഴേക്കും എത്തിയിരുന്നു. മൂന്നര ആയപ്പോഴേക്കും കേക്ക് മുറിക്കാനായി അച്ചുവിനെ വിളിച്ചു. കേക്ക് മുറിച്ചു ആദ്യം അച്ഛനും അമ്മയ്ക്കും പിന്നെ ഏട്ടനും കൊടുത്തു. എല്ലാരും അച്ചുവിനായി കരുതിയ സമ്മാനങ്ങൾ കൊടുത്തു. അതിനുശേഷം എല്ലാവർക്കും കേക്ക് മുറിച്ചു കൊടുത്തു. നമുക്ക് പിന്നെ മുറിച്ചു തന്ന കേക്ക് കഴിച്ചാൽ ഇറങ്ങുല്ലല്ലോ. അതോണ്ട് ഒന്നും നോക്കിയില്ല കൈയിട്ട് വാരി കഴിക്കേം പരസ്പരം മുഖത്ത് വാരിത്തേയ്ക്കുകയും ഒക്കെ ചെയ്തു. അച്ചുവിനെ നമ്മൾ കേക്കിൽ കുളിപ്പിച്ചു. ബാക്കിയുള്ളതിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വേറെയാരുമല്ല എന്റെ ചേട്ടനും ചേട്ടത്തിയും തന്നെ. കുട്ടിക്കളി മാറാത്ത ഇതിനെയൊക്കെ പിടിച്ചു കെട്ടിച്ചത് ആരാണോ ആവോ.?? രാവിലെ വഴക്ക് പറഞ്ഞ കലിപ്പിൽ ജിത്തൂന്റെ മുഖത്തും വാരി തേച്ചു. ( നമ്മളോടാ കളി. നല്ലൊരു ദിവസായിട്ടാരിക്കും ഒന്നും പറഞ്ഞില്ല. അപ്പൊ രാവിലെ പറഞ്ഞതോ 🙄🙄.)

ചേട്ടനും ചേട്ടത്തിയും ഞങ്ങടെ കൂടെ കൂടി കേക്ക് വച്ചു കളിക്കുവാ. പറഞ്ഞിട്ടെന്താ കാര്യം. പിന്നെ അതൊരു യുദ്ധക്കളമായി. കേക്ക് വച്ചുള്ള യുദ്ധക്കളം. ഞങ്ങൾ അതിലെ പോരാളികളും. കേക്കിൽ കുളിച്ചു നിക്കുന്ന ഞങ്ങളുടെ സൗന്ദര്യം കണ്ടിട്ടാണോ ന്തോ വീട്ടുകാർ വല്ലാണ്ട് നോക്കുന്നുണ്ട്. ആ നോട്ടത്തിൽ ഒരു ഭീഷണിയുടെ സ്വരം ഇല്ലേ… എന്തായാലും അതത്ര പന്തി അല്ലെന്ന് കണ്ടതും എല്ലാവരും ഫ്രഷ് ആവാനായി പോയി. ചിന്നുവും മറിയാമ്മയും തിരികെ പോയില്ല. ഇന്നവർ അമ്മുവിന്റെ കൂടെയാണ്. പിള്ളേർക്ക് ഒരുപാട് പഠിക്കാൻ കാണില്ലേ.. കംപൈൻ സ്റ്റഡി ആയതുകൊണ്ട് വീട്ടുകാർ ഒന്നും പറഞ്ഞില്ല. ( ഈ അവസരത്തിൽ കംപൈൻ സ്റ്റഡിയ്ക്ക് പോയി സ്റ്റഡിക്കാതെ മാവേൽ കല്ലെറിഞ്ഞു ഉപ്പും മുളകും കൂട്ടി മാങ്ങാ കഴിക്കാൻ പ്രേരിപ്പിച്ച ന്റെ ചങ്കത്തികളെ നന്നായി സ്മരിക്കുന്നു…)

ഈ കംപൈൻ സ്റ്റഡിയ്ക്ക് പിന്നിൽ ഒരു ഗൂഡ ഉദ്ദേശം ഉണ്ട്. എന്താന്ന് എന്നോട് ചോദിക്ക്…. ചോദിച്ചാൽ പറയാം…. ചോദിക്കുന്നില്ലേ… ആഹ് എന്നാ ഞാൻ തന്നെ പറയാം… കൂട്ടം കൂടി നിന്ന് വെള്ളമടിക്കാൻ ഉള്ള പ്ലാൻ ആണ്. പെൺപിള്ളേർക്കൊക്കെ വൈനും ജിത്തുവിനും അപ്പുവിനും ബിയർ ഉം. എല്ലാരൂടി ജിത്തുവിന്റെ വീട്ടിലാണ് കൂടിയത്. ജിത്തു, അപ്പു, രോഹിണി, അച്ചു, അമ്മു, ചിന്നു, മറിയാമ്മ എല്ലാരൂടി ടെറസിൽ കയറി പായ വിരിച്ചു ഇരിപ്പാണ്.. രണ്ട് ഗ്ലാസ്സ് വൈൻ കുടിച്ചപ്പോൾ നമ്മുടെ അമ്മുന് ഒരാഗ്രഹം. കുറച്ചു വൈനും ബിയറും കൂടി ഒന്ന് മിക്സ്‌ ചെയ്തു കുടിക്കണമെന്ന്. ശല്യം സഹിക്ക വയ്യാണ്ട് വന്നപ്പോൾ ഒഴിച്ചുകൊടുത്തു. ഒരു ബോട്ടിൽ വൈനും ജിത്തുവിന്റെയും അപ്പുവിന്റെയും പാതി വീതം ബിയറും കുടിച്ചു പൂസായി ഇരിക്കുവാണ് അമ്മുസ്. ഇവൾക്കിതു തന്നെയാണോ പണി എന്ന എക്സ്പ്രഷൻ ഇട്ട് നിക്കുവാണ് ബാക്കിയുള്ളവർ. ങി.. ങി… ങി……. വണ്ട് മൂളിയതല്ല. ന്റെ അമ്മൂച്ച് വെള്ളമടിച്ചിട്ട് ഇരുന്നു മോങ്ങുന്നതാ… ” ചേട്ടാ….. ചേട്ടോയ്…. “( പല്ലവി ) ” ന്താടി..?? “( അപ്പു ) ” അയ്യോ. ഇതിലേതാ ന്റെ ചേട്ടൻ??. എനിക്കൊരു ചേട്ടനല്ലേ ഉള്ളു.. അപ്പോ ഈ നിക്കുന്ന ബാക്കി ചേട്ടന്മാർ ആരാ??. ഒന്ന്, രണ്ട്, മൂന്ന്, നാല്.. അയ്യോ നാലു ചേട്ടൻ. “( പല്ലവി )

” ദൈവമേ, വെള്ളമടിച്ചു ബോധം ഇല്ലാണ്ട് ഈ ജന്തു ഇതെന്താ ഈ കാട്ടിക്കൂട്ടുന്നെ..?? “( അപ്പു ) ” ജന്തു നിന്റെ വീട്ടിലാടാ കുരങ്ങാ… “( പല്ലവി ) “ഈശ്വരാ…. ഇതിനെ ഇന്ന് ഞാൻ…”( അപ്പു ) ” എനിക്കെന്റെ അച്ഛനെ കാണണം.. മെനഞ്ഞാന്ന് അച്ഛന്റെ കട്ലെറ്റിൽ നിന്ന് ഒന്നടിച്ചു മാറ്റിയത് ഞാനാ…. ങി… ങി …… “( പല്ലവി ) ” എന്നാ എനിക്കും ഒരു സത്യം പറയാനുണ്ട്.. “( അച്ചു ) ” അതിനി ന്താവോ?? “( ചിന്നു ) ” ഇന്നലെ സ്കൂളിൽ പോകാൻ നേരം ചേട്ടന്റെ പോക്കറ്റിൽ നിന്ന് ഒരു നൂറു രൂപ എടുത്തത് ഞാനാ…. “(അച്ചു ) ” അടിപൊളി.. “( മറിയാമ്മ ” മതി നിർത്ത് എല്ലാം പോയി കിടക്കാൻ നോക്ക്. വീട്ടുകാരെ ഉണർത്താതെ… ” ( ജിത്തു ) ” യു ഷട്ടപ്പ്… ടോ പരട്ട കെൽബ താൻ എന്നെ വഴക്ക് പറയുമല്ലേ… ഞാൻ തല്ല് നടക്കുന്നിടത്തു പോകരുതെന്ന് പറയാൻ താനരാടോ പരട്ടെ.. ഞാൻ ഇനിയും കാണും. ഇപ്പൊ പറയടോ. താൻ ഇന്നലെ എന്നെ എടു………… അത്രയും പറഞ്ഞപ്പോഴേക്കും ബാക്കി പറയാൻ സമ്മതിക്കാതെ ജിത്തു അമ്മുവിന്റെ വായ തപ്പിപിടിച്ചു…

അല്ലേൽ അഭിമാനം ഇവള് കപ്പൽ കേറ്റി വിടും. അമ്മു കണ്ണ് ഉരുട്ടുകയും മൂളുകയും ഒക്കെ ചെയ്തിട്ടും ജിത്തു കൈ മാറ്റാത്തത് കൊണ്ട് അമ്മു അവന്റെ കൈ തട്ടിയെറിഞ്ഞു… ബ്ലാ……………………… പുത്തുരം പുത്രി ഉണ്ണിയാർച്ച വാളുവച്ചതാ…. അവിടെ നടക്കുന്ന സംഭവവികാസങ്ങൾ കൈ വിട്ടു പോകും എന്ന അവസ്ഥ ആയപ്പോൾ പെൺകുട്ടികളെ എല്ലാം അച്ചുവിന്റെ റൂമിലാക്കിയിട്ട് ജിത്തുവും അപ്പുവും കൂടി ജിത്തുവിന്റെ റൂമിലേക്ക് പോയി. പക്ഷെ പോയതുപോലെ തന്നെ തിരികെ വരേണ്ടി വന്നു. അല്ലേൽ ന്റെ ഉണ്ണിയാർച്ച വരുത്തിച്ചു. ഇതെന്താ വാളുവയ്ക്കൽ മത്സരം ആണോ എന്ന് തോന്നിക്കും വിധം വളരെ ഭംഗിയായിട്ട് അമ്മു ആ കൃത്യം നടപ്പിലാക്കി. ഒരു എസ് ഐ യും ബാങ്ക് ഉദ്യോഗസ്ഥനും കൂടി ഇരുന്ന് ശർദിൽ കോരുവാ.. വേണേൽ ഇപ്പൊ കണ്ടോ.. പിന്നെ കണ്ടില്ല,കേട്ടില്ല എന്ന് പരാതി പറഞ്ഞു വന്നേക്കരുത്… ബാക്കി ന്തായിന്ന് അടുത്ത പാർട്ടിൽ പറയാട്ടോ…. തുടരും…….